7 August at 18:11
Shared with Public
Brp Bhaskar
നെ ഏതാണ്ട് മുപ്പത്തി നാലു വർഷമായി അറിയാം. എന്റെ അച്ഛന്റെ അതെ പ്രായം. അത് കൊണ്ടു മാത്രം അല്ല ബഹുമാനം. അദ്ദേഹത്തെ വായിച്ചും അടുത്തറിഞ്ഞുമാണ്.വെക്തിപരമായി കേരളത്തിൽ ഏറ്റവും സ്നേഹാദരങ്ങളോടെ കാണുന്ന മാനവികതയുടെ വക്താവാണ് അദ്ദേഹം. അറിയാൻ തുടങ്ങിയത് അദ്ദേഹം മനുഷ്യ അവകാശങ്ങളെകുറിച്ച് എഴുതിയ ലേഖനങ്ങളാണ്. ഇഗ്ളീഷിൽ. അന്ന് ഇന്ത്യയിലെയും ഏഷ്യയിലെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള പത്ര പ്രവർത്തകൻ. പിന്നീട് യു എന്നിൽ സഹപ്രവർത്തക പറഞ്ഞത് അവർ പത്ര പ്രവർത്തനവും മനുഷ്യ അവകാശങ്ങളെകുറിച്ചുള്ള അവഗാഹവും ബി ആർ പി യിൽ നിന്ന് പഠിച്ചതാണെന്നാണ്.
ബി ആർ പി സംഘ ബലങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടി ആവേശ കമ്മറ്റികളിൽ നിന്നും മാറി നടന്ന, നടക്കുന്നയാളാണ്.
ഒരിക്കലും അധികാരത്തിന്റ ആശ്രിതനാകാൻ പോകാതെ ഭരണ അധികാരങ്ങളിൽ നിന്ന് വഴി മാറി നടന്ന ആളാണ്.
പക്ഷെ ഇന്ന് അദ്ദേഹം ഒരു വരി എഴുതിയാൽ അതിനോടു ആശയപരമായി വിയോജിപ്പ് പ്രക്ടിപ്പിക്കുന്നതിന് പകരം അസഹിഷ്ണുതയയോടെ അദ്ദേഹത്തെ പ്രായം പറഞ്ഞും (വൃദ്ധ ശരീരവും ജീർണ്ണ മനസ്സും )അല്ലാതെയും അധിക്ഷേപിക്കുന്നവരുടെയും വാക്കുകൾ കൊണ്ടു ആക്രമിക്കുന്നവരും കേരളത്തിലെ രാഷ്ട്രീയ സംവേദന നിലവാരം കാണിക്കു ന്നുണ്ട് .
ബി ആർ പി യെ 'എടാ, പോടാ ' ഭാസ്കർ ദി റാസ്‌ക്കൽ ' സിനെൽ 'എന്നൊക്ക വിളിച്ചു അർമാദിക്കുന്നത് അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ പ്രായം പോലും ഇല്ലാത്തവരാണ് എന്നത് കേരളം ഇന്ന് എത്തപെട്ടിരിക്കുന്ന കക്ഷി രാഷ്ട്രീയ തിമിര അസഹിഷ്ണുതകളെ കാട്ടി തരുന്നുണ്ട്. അതിനെ ചൂട്ടു പിടിച്ചു കൊടുക്കുന്നതിൽ ചില പത്ര പ്രവർത്തകർ എഴുത്തുകാർ ഒക്കെയുണ്ടന്നുള്ളതു കേരളത്തിലെ ദാരുണ അവസ്ഥയാണ് കാണിക്കുന്നത്
ആശയപരമായ വിയോജിപ്പുകളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുമാണ് ജനായത്ത സംസ്കാരത്തിന്റെ അടിസ്ഥാനം.
ആശയങ്ങളോട് സംവേദിക്കുവാൻ കഴിയാതെ ആളുകളോട് ശത്രുത മനോഭാവത്തിൽ പെരുമാറാൻ തുടങ്ങുമ്പോഴാണ്, politics of exclusion and hatred തുടങ്ങുന്നത്.
വെറുപ്പിന്റെ രാഷ്ട്രീയം തുടങ്ങുന്നിടത്തു നിന്നാണ് എല്ലാത്തരം അസഹിഷ്ണുതയും വളരുന്നത്. അത് പലപ്പോഴും രാഷ്ട്രീയ അരക്ഷിതത്തിന്റെ അടയാളമാണ്.
എന്താണ് ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ മാനവിക നൈതീകത? അത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
T.K. Vinodan
നേരെത്തെ ബി അർ പി യെ കുറിച്ച് എഴുതിയത് പങ്ക് വയ്ക്കുന്നു കാരണം പലപ്പോഴും ഭാസ്കർ ദ റാസ്‌ക്കൽ എന്ന് വിളിക്കുന്നവർക്ക് അവർ ചെയ്യുന്നതെന്തന്നു അറിയില്ല.
LEFTCLICKNEWS.COM
No comments:
Post a Comment