Tuesday, September 17, 2019

ഭാഷയുടെ രാഷ്ട്രീയവും ഭാഷ സ്വതവാദവും

Js Adoor
10 September at 08:36 ഭാഷയുടെ രാഷ്ട്രീയത്തെകുറിച്ച് ആദ്യ ബോധമുണ്ടായത് പൂനാ സർവകലാശാലയിൽ വച്ചാണ് .അവിടെ പഠിച്ചത് MA ഇഗ്ളീഷ് സാഹിത്യവും പിന്നെ ഭാഷ വിജ്ഞാനീയവുമാണ് . MA കഴിഞ്ഞു പലരും നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ താൽക്കാലിക അധ്യാപക ജോലിക്ക് പോകുമായിരുന്നു .കാരണം ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം പഠിപ്പിച്ചാലും നല്ല ശമ്പളം കിട്ടുമായിരുന്നു . പക്ഷെ ഇതിന് ആദ്യം വേണ്ടത് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് .
അവിടെ ചെന്നപ്പോൾ അവിടെയുള്ളവർ മറാത്തി സ്വത വാദികളാണ് .മറാത്തിയിൽ മാത്രം സംസാരിക്കുകയുള്ളൂ .തിരിച്ചു അറിയാവുന്ന മറാത്തി -ഹിന്ദി സങ്കരത്തിൽ മറുപടി കൊടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു
തൂ കുഡു ൻ ആലാ ?"
'കേരൾ സേ '
' അംച മഹാരാഷ്ട്ര മഥേ മറാത്തി മാനൂസ് പൈചേ , തൂ സൗത് ലോഗ്‌ ഇധർ കായിക്കേലീയെ ആത്താ ഹേ ?"
ആദ്യം സ്നേഹാദരങ്ങളോടെ പറഞ്ഞു
പ്ലീസ് ഹെല്പ് , ദിസ് ഈസ് ഫോർ എൻ ഡി ഏ .ആൻഡ് ഇറ്റ് ഈസ് ഒൺലി റ്റു റ്റീച് ഇഗ്ളീഷ് ഓൺ ടെമ്പററി വേക്കന്സി '
മറാത്തി മാനുസ്സ് സമ്മതിക്കുന്ന മട്ടില്ല .
അവസാനം ഒരു ഡയലോഗ് അടിച്ചിട്ട് ഇറങ്ങിപൊന്നു .
യെ ദേശ് സിർഫ് തുമഹാരാ ഓർ മേരാ ബാപ് കാ ദേശ് നഹീ ഹേ . യെ ദേശ് സബ് കാ ദേശ് ഹൈ . തുമാര കാം നയി ചാഹിയെ . അന്ന് വിചാരിച്ചതാണ് സർക്കാർ ജോലിക്ക് പോകില്ലയെന്നു .
ഇത് കഴിഞ്ഞു പിന്നെ ഭാഷ ഗവേഷണം തന്നെ നടത്താൻ തീരുമാനിച്ചു .ഫെല്ലോഷിപ് കിട്ടി പി എച്ച് ഡി ക്ക് തെരെഞ്ഞടുത്തത് വടക്കു കിഴക്കേ ഇന്ത്യയുടെ സാമൂഹിക ഭാഷ ശാസ്ത്രമാണ് , പ്രത്യകിച്ചും മിസോറാമിലെ .അതിനായി ആദ്യം ആസ്സാമിൽ ചെന്നപ്പോഴാണ് ആസ്സാമി ഭാഷ സ്വത വാദികൾ ഉൾഫ , ആസു എന്നീ വിവിധ സഘട നകൾ രാഷ്ട്രീയ പ്രക്ഷോഭത്തിലാണ് .അന്ന് ഗോഹാട്ടിയിൽ ഒരു മലബാർ ഹോട്ടലുണ്ട് .അവിടെപ്പോയി മസാല ദോശ കഴിച്ചു .അവിടെ ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും പടമുണ്ട് . അപ്പോൾ അത് നടത്തുന്നയാളുടെ പേര് ചോദിച്ചു .വിളമ്പി തന്നിരുന്നയാൾ ഒരു നെയിം ബോഡ് കാണിച്ചു .അത് ഒരു ' ബറുവ ' എസ് എസ് ബറുവ എന്നോ മറ്റൊ . കൂടുതൽ ചോദിച്ചപ്പഴാണ് ആൾ മലയാളി തന്നെ .അന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ പിടിച്ചു നിൽക്കണമെങ്കിൽ ബറുവയാകണം . മലയാളി കേരളത്തിന് വെളിയിൽ പോയി എങ്ങനെയും അഡാപ്റ്റ് ചെയ്യും . കേരളത്തിലായാൽ തിണ്ണമിടുക്ക് നമ്മളും മറ്റുള്ളവരെപ്പോലെ കാണിക്കും .
ചുരുക്കത്തിൽ അന്ന് ഒരു ഏത്നോ ലിങ്കുസ്റ്റിക് നാഷണലിസ്റ്റ് സ്വത്വ രാഷ്ട്രീയം എന്തെന്ന് അടുത്തറിഞ്ഞു .അതിൽ കൂടുതലും മേൽജാതിക്കാരായ ചെറുപ്പക്കാർ .പിന്നെ ആസ്സാമി ഭാഷ പഠിപ്പിക്കുന്ന അധ്യാപകർ .അന്ന് നൂറു കണക്കിന് ആളുകളെ ഇന്റർവ്യൂ ചെയ്തു ബംഗാളികൾ , പ്രത്യകിച്ചും മുസ്ലീ ബംഗാളികളാണ് ടാർജെറ്റ് . അത് കഴിഞ്ഞ ബോഡോ ഭാഷ സ്വത വാദികളെ കണ്ടു . അന്ന് അസാമിൽ നിന്ന് കലാ കൗമുദിയിൽ ' അശാന്തമായ ബ്രമ്മ പുത്ര തടങ്ങൾ ' എന്ന ഒരു ലേഖനമെഴുതി .പിന്നീട് Language and Nationalities in North East India എന്ന പഠനം EPW വിൽ എഴുതി . മിസോറാമിൽ ' ഇന്ത്യക്കാരെ ' പൊതുവെ വിളിച്ചിരുന്നത് 'വായ് ' എന്നതാണ് . അത് വളരെ അധികം കാനോട്ടേഷൻസ് ഉള്ള ഒരു ഇകഴ്ത്തൽ പദമാണ് . അതിന് വംശീയ ഭാഷ മാനങ്ങളുണ്ട് അവർക്ക് പ്രധാന കലിപ്പ് ബംഗാളികളോട് .
അന്നു പല വിധ ഭാഷ രാഷ്ട്രീയവും ഭാഷ ഷോവനിസവും അടുത്തു കണ്ടു പഠിച്ചു പല ഗവേഷണ പഠനങ്ങൾ എഴുതി വിവിധ ജേണലുകളിലും സെമിനാറിലും അവതരിപ്പിച്ചിട്ടുണ്ട് . അതിൽ ഒന്ന് 'language use and ethnic connotations ' എന്നതാണ് .
ഇന്ന് കേരളത്തിന് വെളിയിൽ നിന്ന് ഇവിടെ വന്നു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളി കാണിക്കുന്ന പുശ്ച ഭാവം നമ്മൾ വേറോരിടത്തു അനുഭവിക്കുമ്പോഴേ അതിന്റെ സാമൂഹിക മനഃശാസ്ത്രം മനസ്സിലാകയുള്ളൂ .
ഇത് ഞാൻ ആദ്യം ജോലിക്കായി കയറിയ ഗെവേഷണ സെന്ററിൽ (ബോംബെയിൽ ) ആറു മാസം അനുഭവിച്ചു .വളരെ ചെറുപ്പക്കാരനായ ഒരു മലയാളിയെ ഒരു നാഷണൽ സെന്ററിന്റെ തലപ്പത്തു നിയമിച്ചത് പലർക്കും ഇഷ്ടമായില്ല .ടെസ്റ്റും ഇന്റർവ്യൂ പിന്നെ ഗ്രൂപ് ഡിസ്കഷൻ പബ്ലിക് പ്രെസെന്റേഷൻ മുതലായ മൂന്നു ദിവസത്തെ കലാ പരിപാടികൾ കഴിഞ്ഞു കിട്ടിയതാണ് . കൂടെ ആദ്യമാസങ്ങളിൽ ഉണ്ടായിരുന്ന മറാത്തി ബ്രാമ്മണ ആക്ടിവിസ്റ്റുകൾ അവർക്ക് ഇഗ്ളീഷ് അറിയാമായിരുന്നിട്ടും മറാത്തിയിൽ മാത്രം എന്നോട് സംസാരിച്ചു . ഭാഷ ഉപയോഗിച്ചു പാരാ പണിയാൻ കഴിയും എന്ന് നേരിട്ടറിഞ്ഞു .മല്ലൂ ഭായ് എന്ന് വിളിച്ചു ചിരിച്ചു .പിന്നീടാണ് അറിഞ്ഞത് ' ഈ മല്ലു മൂന്ന് മാസം നിൽക്കില്ല 'എന്നിട്ട് വേണം നമ്മുക്ക് മഇത് പിടിച്ചെടുക്കാൻ . ആ കളി നടന്നില്ലന്നത് ചരിത്രം . പക്ഷെ അത് കൊണ്ട് ഒരു പ്രയോജനമുണ്ടായി മറാത്തിയിൽ എന്ത് രഹസ്യം പറഞ്ഞാലും മനസ്സിലാകും . അന്നും ഭാഷ എങ്ങനെ ഇരുതലയുള്ള വാൾ ആകാമെന്ന് മനസ്സിലായത് .
പിന്നെ അതെ സ്ഥാപനത്തിൽ ഇഗ്ളീഷ് അറിയാതെ വന്നവരെ ഇഗ്ളീഷ് പഠിപ്പിച്ചു .അന്ന് വേറെ ചിലർ ഹിന്ദി മതി എന്ന് നിർബന്ധം പിടിച്ചപ്പോൾ അതിനെകുറിച്ചേഴുതി .പലപ്പോഴും ഹിന്ദി വേണം എന്ന് പറഞ്ഞവർ ആ സമൂഹത്തിലെ സവർണ്ണ വരേണ്യരോ അല്ലെങ്കിൽ രാഷ്ട്രീയ ലാക്കോടെ ഭാഷ മൗലീക വാദമുന്നയിച്ചവരാണ് .അവർക്ക് അവരുടെ അജണ്ടയുണ്ടായിരുന്നു .
എന്റെ നിലപാട് ഭാഷ വിനിമയ വ്യവഹാരത്തിനാണ് .ഹിന്ദി മാതൃഭാഷയായവർ അത് സംസാരിക്കട്ടെ .തമിഴ് മാതൃ ഭാഷയായവർ അതും മലയാളികൾ മലയാളം സംസാരിക്കട്ടെ. l.പക്ഷെ കാര്യങ്ങൾ നാഷണനൽ , ഇന്റർനാഷണൽ തലത്തിൽ പറഞ്ഞു ഫലിപ്പിക്കണമെങ്കിൽ ഇഗ്ളീഷ് അത്യാവശ്യം . അത് കൊണ്ട് ഇഗ്ളീഷ് , ഹിന്ദി , പിന്നെ കുറഞ്ഞത് രണ്ടു ഭാഷ അറിഞ്ഞിരിക്കുന്നത് ഇന്ത്യൻ സാഹചര്യത്തിൽ നന്നായിരിക്കും .
മലയാള ഭാഷയോട് ഇഷ്ട്ടമുള്ളയാളാണ് .ചില കാര്യങ്ങൾ മലയാളത്തിൽ പറയാനും എഴുതാനും ഇഷ്ട്ടമാണ് . അത് മലയാളം ശ്രേഷ്ട്ട ഭാഷയായത് കൊണ്ടോ മറ്റെതെങ്കിലും ഭാഷയെക്കാൾ മികച്ചത് കൊണ്ടോ അല്ല .അത് ചെറുപ്പത്തിലേ ഭാഷ സാമൂഹികവൽക്കരണം കൊണ്ടുണ്ടായതാണ് . എനിക്ക് ചക്ക പഴത്തോടും , തീയലിനോടും , കാച്ചിയ മോരിനോടും കപ്പയും മീൻ കറിയോടും തോന്നുന്ന ഒരിഷ്ടം . എനിക്ക് ഇപ്പോഴും ഗുണന പട്ടികയും മനക്കണക്കും ,ഫോൺ നമ്പറും, അത് പോലെ വാത്സല്യ വചനങ്ങളും പച്ച തെറി വാക്കുകളും മലയാളത്തിലെ വരികയുള്ളൂ .പ്രാര്ഥിക്കാനിഷ്ടം മലയാളത്തിൽ .
എന്നാൽ എല്ലാ ഗവേഷണ പഠന വിഷയങ്ങൾ ഇഗ്ളീഷിലാണ് ശീലം . ഇതുവരെ എഴുതിയ പ്രൊഫെഷണൽ പേപ്പറുകളും പുസ്തകങ്ങളും ഇഗ്ളീഷില് . ഇഗ്ളീഷിലാണ് ഏറ്റവും കൂടുതൽ വായിച്ചതും ലോകത്തെ മനസ്സിലാക്കിയതും അറിവ് അറിഞ്ഞതും .
കേരളത്തിൽ മലയാളം എല്ലാ വിവര വിനിമയത്തിനും ആവശ്യമാണ് .അതിൽ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതുവാൻ അവസരങ്ങളുണ്ടാകണം . ഭാഷയെ പരി പോഷിപ്പിക്കണം .മലയാള ഭാഷ ഇങ്ങനെയൊക്കെ ആയത് ഒരുപാട് പേരുടെ ശ്രമഫലമാണ് ഇപ്പോൾ ഇവിടെ ഞാൻ മലയാളം എഴുതുന്നത് ചില എൻജിനീയർമാരുടെ കൃപയാലാണ്.അതിൽ മലയാള അധ്യാപർക്കോ മലയാളം എം എ കാർക്കോ മലയാള സാഹിത്യകാരന്മാർക്കോ ഉപരി ആൻഡ്രോയ്ഡിലും ആപ്പിളിലും എല്ലാം മലയാള ഫോണ്ടുകൾ ലഭ്യാമാക്കി തന്നവരെയാണ് . സന്തോഷ് തോട്ടുങ്കലിനെപ്പോലുള്ളവർ , മലയാളം വീക്കി പ്രവർത്തകർ .
പി എസ് സി പരീക്ഷ ഇഗ്ളീഷിനോടോപ്പം മലയാളത്തിലും എഴുതാൻ അവസരം കൊടുക്കണം എന്ന പക്ഷക്കാരനാണ് .മറ്റ് ന്യൂന പക്ഷ ഭാഷയിലും എഴുതാൻ അവസരം കൊടുക്കണം .
മലയാളം നല്ലതാണ് .മലയാളി കൂടി നല്ലതായാൽ സന്തോഷം .പക്ഷെ മലയാള ഭാഷ ഷോവിനിസത്തോട് യോജിപ്പില്ല .എല്ലാ പി എസ് സി പരീക്ഷകളും മലയാളത്തിൽ മാത്രം മതി എന്നത് പണ്ട് മറാത്തി എന്നോട് പറഞ്ഞതിന് തുല്യം .ഇവിടെ മലയാളം എഴുതുവാനും വായിക്കുവാനും ഉള്ളവർ മാത്രം പണി ചെയ്താൽ മതി എന്ന് പറയുന്ന ഭാഷ സത്വ വാദികൾ മലയാള ഭാഷ എഴുതാനും വായിക്കാനും അറിയുന്ന എല്ലാവര്ക്കും ജോലി തരട്ടെ .
ചില മലയാള ഭാഷ വരേണ്യർ പറയുന്നത് ഇഗ്ളീഷ് കൊളോണിയൽ ഭാഷയാണ് അത് വരേണ്യരുടെ ഭാഷയാണ് എന്നാണ് .മലയാളം സാധാരണക്കാരുടെയും ഗ്രാമവാസികളുടെതു മാണ് .ഇത് ശുദ്ധ അസംബന്ധമാണ് . സാധാരണക്കാരും വീട്ടിൽ ഏക്കറു കണക്കിന് ഭൂമിയല്ലാത്തവരുമാണ് പണ്ട് പത്താം തരം കഴിഞ്ഞു ടൈപ് -ഷോർട്ട് ഹാൻഡ് കൊഴ്സു്കഴിഞ്ഞു ട്രെയിൻ കയറി ബോംബെയിലും ഡൽഹിയിലും ഭിലായിലും കൽക്കത്തയിലും മദ്രാസിലും ജോലിക്ക് പോയത് .നേഴ്സിങ് ഇഗ്ളീഷിൽ പഠിച്ചിട്ടാണ് മലയാളി നേഴ്‌സുമാർ കേരളത്തിന്റ അഭിമാനമായി ലോകത്തു എല്ലായിടത്തും ഉള്ളത് . ഇവരാരും വരേണ്യരായിരിന്നില്ല . കെ ആർ നാരായൺ പഠിച്ചത് സാധാരണ സ്‌കൂളിൽ .
ഇന്ന് ഇഗ്ളീഷ് ഉപയോഗിക്കുന്ന ഇന്ത്യക്കാർ ബ്രിറ്റീഷ്കാരെകാട്ടിൽ കൂടുതലാണ് .ലോകത്തു ഏറ്റവും കൂടുതൽ ഇഗ്ളീഷ് പത്രത്തിന് വായനക്കാരുള്ളത് ഇന്ത്യയിലാണ് . ഇന്നത് കൊളോണിയൽ ഭാഷയല്ല, ഇന്ത്യൻ ഭാഷയാണ്. . ഭരണ ഭാഷകളിലൊന്നാണ് .
കേരളത്തിന്റ സാമ്പത്തിക സാമൂഹിക സാഹിത്യ രംഗമെല്ലാം ഇഗ്ളീഷിനോട് കടപ്പെട്ടിരിക്കുന്നു .കേരളത്തിൽ ഇഗ്ളീഷ് വിദ്യാഭ്യാസം ഉണ്ടായുരുന്നത് കൊണ്ടാണ് ഇവിടെ പണി കിട്ടാതെ വലഞ്ഞ മലയാളികൾ ട്രെയിനും വിമാനവും പിടിച്ചു നാട് വിട്ടത് .ഇഗ്ളീഷ് പഠിച്ച സാധാരണക്കാരായത് കൊണ്ടാണ് ഇന്ത്യയിലും വിദേശത്തും പിടിച്ചു നിന്നത് . ഞങ്ങൾ ആരും വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവരല്ല .സാധാരണ പൊതു വിദ്യാലയങ്ങളിലും കോളേജുകളിലും പഠിച്ച സാധാരണക്കാർ . കേരളത്തിൽ പണി കിട്ടില്ലന്ന് അറിഞ്ഞു ജയന്തി ജനത രണ്ടാം ക്ലാസ് കമ്പാർട്മെന്റിൽ കയറി നാട് വിട്ടതാണ് .
പി എസ സി ചോദ്യവും ഉത്തരവും മലയാളത്തിലും ആകുന്നതിനോട് യോജിപ്പ് .ഭാഷ അവകാശ വാദം നല്ലത് .പക്ഷെ അത് ഒരു വണ് വേ ട്രാഫിക് അല്ല എന്നറിയുക
കാരണം അറബി എഴുതുവാനും വായിക്കാത്തവനും ഗൾഫ്‌ രാജ്യങ്ങൾ ജോലിക്ക് വേണ്ടന്നു പറഞ്ഞാൽ എങ്ങനെയിരിക്കും .തായ്‌ലാഡിൽ തായ് എഴുതാനും വായിക്കാനും അറിയാത്തവർ വേണ്ട എന്ന് പറഞ്ഞാൽ ഇവിടെ ജോലി ചെയ്യന്ന മലയാളികൾ എന്ത് ചെയ്യും .യൂ പി എസ സി ക്ക് ഹിന്ദി എഴുതുവാനും വായിക്കുവാനും ഉള്ളവർ മതി. കാരണം ഈ രാജ്യത്ത് ഭൂരിപക്ഷം ഹിന്ദി ഭാഷക്കാരാണ് എന്നുവന്നാൽ മറ്റുള്ള ഭാഷക്കാർ എന്ത് ചെയ്യും . ഭാഷ ഷോവനിസം ജാതി ഷോവനിസം പോലെയും വർഗീയതെയും പോലെ അപകടകരമാണ് .
.മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ കേരളത്തിൽ ജോലിക്ക് വേണ്ട എന്ന് ഒരു 'പുരോഗന സാഹിത്യ ' നായകൻ എഴുതി കണ്ടു . ഈ വാദം നാളെ മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ കേരളത്തിൽ വേണ്ട എന്ന അതി ഭാഷാ മെജോറിട്ടേറിയൻ സത്വ വാദ രാഷ്ട്രീയമായി മാറാൻ അധിക സമയം വേണ്ട .
എന്നിട്ട് നമ്മൾക്കും മലയാളി ആണോ എന്ന് തെളിയിക്കുന്ന NRC ക്ക് ആവശ്യപ്പെടാം . പണ്ട് നമ്മുടെ ഒരു കവയത്രി പറഞ്ഞത് ഈ ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മലയാള സംസ്കാരത്തിന് പ്രശ്നമുണ്ടാക്കും.ഇത് പറഞ്ഞാൽ തോന്നും ഇവിടെ തനതായ ഏതാണ്ട് ഒറിജിനൽ മലയാളവും മലയാള സംസ്കാരവുമുണ്ട്
പണ്ട് ബഞ്ചമിൻ ബെയ്‌ലി സായിപ്പും ഗുണ്ടർട്ട് സായിപ്പും ഇല്ലായിരുന്നെങ്കിൽ മലയാളം എഴുതുന്നത് ഇത് പോലെ ആകുമായിരുന്നില്ല .പണ്ട് ഇഗ്ളീഷ് സാഹിത്യം വായിച്ചു അത് മലയാളത്തിൽ പരീക്ഷിച്ചില്ലായിരുന്നെങ്കിൽ മലയാള സാഹിത്യം ഇത് പോലെയാകുമായിരുന്നില്ല
മലയാളി ഇരട്ടതാപ്പുകളുടെ ആശാൻമാരാണ് .ഘോര ഘോരം മലയാള ഭാഷ സത്വ വാദമുപയോഗിച്ചിട്ട് അവരുടെ മക്കളെ ഇഗ്ളീഷ് , ജർമ്മൻ , ഫ്രഞ്ച് ഒക്കെ പഠിപ്പിച്ചു മുന്തിയ ജോലിക്കു വിദേശത്തു കയറ്റി അയക്കും . പൊതു വിദ്യാഭ്യസത്തെ കുറിച്ച് പ്രഘോഷണം നടത്തിയിട്ട് അവരുടെ മക്കളെ പ്രൈവറ്റ് സ്‌കൂളിലും പ്രൈവറ്റ് കോളേജിലും പ്രൈവറ്റ് യുണിവേഴ്സിറ്റികളിലും വിട്ട് ഇഗ്ളീഷ് വ്യൂൽപ്പത്തി നേടി മുന്തിയ പണിക്കു തയ്യാറാക്കും .ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിച്ചിട്ട് മൾട്ടി നാഷണൽ കമ്പിനികളിൽ ജോലി ചെയ്യന്ന മക്കളെ ഓർത്തു അഭിമാനിക്കും .പുരോഗമനം പറഞ്ഞു പുരുഷ മേധാവിത്തത്തിൽ ജീവിച്ചു സോഷ്യൽ കൺസേർവേറ്റിവാകും .ചോദ്യം ചെയ്യുന്നവരെ മുതലാളിത്ത വലത് പക്ഷ മൂരാച്ചികളാക്കും .
എന്തായാലും മലയാളത്തെ മലയാള സത്വ വാദികളിൽ മലയാള ഷോവിനിസ്റ്റുകളിൽ നിന്നും മലയാള വിദ്വാന്മാർ എന്ന് സ്വയം കരുതുന്നവരിൽ നിന്നും രക്ഷിക്കണേ ഭഗവാനെ എന്ന് ഒരു പ്രാർത്ഥനയേയുള്ളൂ .
ജെ എസ് അടൂർ

ഏഷ്യയിൽ അന്തരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികൾ

തിരുവോണ ദിവസം മുഴുവൻ മീറ്റിങ്ങിലാണ് . രണ്ടായിരത്തിലധികം സാമൂഹിക , അക്കാഡമിക് , മീഡിയ , സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്ന ആസിയാൻ പീപ്പിൾ ഫോറം നടക്കുന്നത് ബാങ്കോക്ക് നഗരത്തിന്റ ഒരു അതിർത്തിയിലുള്ള താമസത് യൂണിവേഴ്സിറ്റിയിൽ . അത് സംഘടിപ്പിക്കുന്ന ചുമതല ഞങ്ങൾക്കായത് കൊണ്ട് ഈ ഓണത്തിന് കൂടുതൽ തിരക്ക് .
പലപ്പോഴും നമ്മളുടെ വിദ്യാർഥികൾ വിദേശത്തു ഉപരി പഠനത്തിനു പോകുന്നത് സായിപ്പിന്റ രാജ്യങ്ങളിലാണ് .
എന്നാൽ ഇന്ന് പല അന്തരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളും ഏഷ്യയിലാണ് . സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ലോക നിലവാരത്തിൽ തന്നെ വളരെ ഉയർന്ന റേറ്റിങ് ഉള്ള യൂണിവേഴ്സിറ്റിയാണ് . അത് പോലെ ഹോങ്‌കോങ് യൂണിവേഴ്സിറ്റി . കോറിയയിലെയും യൂണിവേഴ്സിറ്റികൾ .ജപ്പാനിൽ ഉള്ള യൂണിവേഴ്സിറ്റികൾ .ഇന്ന് ലോകത്തു വളരെ മുന്നോട്ട് പോകുന്ന യുനിവേഴ്സിറ്റികൾ ചൈനയിലാണ് .
തായ് ലാൻഡിലെ മിക്ക പ്രധാന യൂണിവേഴ്സിറ്റികളും അന്തരാഷ്ട നിലവാരത്തിലുള്ളതാണ് . ചൂല എന്ന ചുരുക്കപ്പേരിൽ അറിയുന്ന ചൂലാലെങ്കോൻ യൂണിവേഴ്സിറ്റി , മഹിദോൾ യൂണിവേഴ്സിറ്റി , താമ്മസത് യൂണിവേഴ്സിറ്റി , ഏഷ്യൻ ഇന്സിറ്റിട്യൂട് എന്നീ യൂണിവേഴ്സിറ്റികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ച്ചറും ഫാക്ക്വൽറ്റിയിമുള്ളതാണു . അവിടെ പഠിക്കാനും പഠിപ്പിക്കുവാനും ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടു .
അവിടെ പലയിടത്തും ക്‌ളാസ്സുകൾ എടുക്കുവാനും പ്രഭാഷണം നടത്താനും അവസരം കിട്ടിയിട്ടുണ്ട് .ഇന്ന് തമ്മസത് യൂണിവേഴ്സിറ്റിയിൽ ഉള്ള സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിൽ പോകുന്നുണ്ട് .
കൂടെ ബോധിഗ്രാമിൽ ഇന്റെർഷിപ് ചെയ്‌ത Sreejith Krishnankuttyക്കു മാഹിഡോൾ യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോലെർഷിപ്പിൽ പഠിക്കുവാൻ അവസരം കിട്ടി .ഏതാണ്ട് 20രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്ഥികളുണ്ടായിരുന്നവിടെ .
അത് കൊണ്ട് കേരളത്തിലുള്ളവർ ഏഷ്യയിൽ കിട്ടാവുന്ന അന്താരാഷ്ട്രീയ പഠന ഗവേഷണ അവസരങ്ങൾ പ്രയോജനപ്പെടുത്തുക . സിംഗപ്പൂർ ,ചൈന , കൊറിയ , ജപ്പാൻ , തായ്ലൻഡ് എന്നിവിടങ്ങളിൽ സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്
ജെ എസ് അടൂർ

ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്ത്തുന്നത് എങ്ങനെ ?


പി എസ് സി യുടെ മുന്നിൽ ഇപ്പോൾ നടക്കുന്ന മലയാളത്തിലും ചോദ്യം വേണം എന്ന സമര ആവശ്യത്തിന് ഐക്യ ദാർഢ്യം . സമരത്തിലുള്ളവരുടെ ആത്മാർത്തതക്ക് അഭിവാദ്യങ്ങൾ .
പക്ഷെ ചില ചോദ്യങ്ങൾ പ്രസക്തമാണ് .
1) ഈ തീരുമാനം എടുക്കാവാൻ പി എസ് സി ഇത്രയും സമയം എടുക്കുന്നത് എന്ത് കൊണ്ടാണ് ?
2) ഈ സമരം എന്ത് കൊണ്ട് നേരത്തെ നടന്നില്ല ?
3) പ്രതിപക്ഷ പാർട്ടി നേതാക്കൾ മുൻ മുഖ്യ മന്ത്രി ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചിട്ടും ഭരണ പാർട്ടിയുടെ നേതാക്കളും മുഖ്യ മന്ത്രിയും ഇതുവരെ പരസ്യമായ നിലപാടോ ,പ്രസ്താവനയോ ചെയ്യാത്തത് എന്ത് കൊണ്ടാണ് ?
4) മുൻ പി എസ് സി മെമ്പർമാർ ഇപ്പോൾ ചോദ്യം മലയാളത്തിൽ വേണം എന്നു പറയുന്നു ?അവരൊക്കെ ഭരണ പാർട്ടിയുടെ നോമിനി ആയി പി എസ് സി മെമ്പർമാരായിരുന്നപ്പോൾ എന്ത് കൊണ്ട് ഈ തീരുമാനമെടുത്തില്ല ?
പി എസ് സി പരീക്ഷകളിൽ യുവ തീപ്പൊരികൾ തിരിമറി കാണിച്ചു എസ് എം എസ് പരീക്ഷ സഹായിയുടെ സോളിഡാരിറ്റിയിൽ റാങ്ക് വാങ്ങി പരീക്ഷ പാസായി .അങ്ങനെ പാസ്സായവർ പ്രമുഖ ഭരണ പാർട്ടിയുടെ യുവനേതാക്കൾ .അത് tip of the iceberg ആകാനാണ് സാധ്യത .വലിയ ഒരു സ്കാൻഡലിന് സാധ്യതയുള്ളത് .
ഇതേ പി എസ് സി -ഭരണ പാർട്ടി അന്തർ
ധാര വെളിയിൽ വന്ന അതെ സമയത്താണ് ഈ മലയാളത്തിലും ചോദ്യം വേണമെന്ന് സമരം . അതും ആഴ്ചകൾ !
ഈ സമരം തുടങ്ങി രണ്ടു ദിവസത്തിനകം പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ . പക്ഷെ പരിഹരിക്കാത്തത് യാദൃശ്ചികമല്ല .
കാരണം ഇതിന്റ രണ്ടിന്റെ ടൈമിംഗ് പ്രധാനമാണ് .
കാരണം ഒരൊറ്റ ദിവസം കൊണ്ട് തീരുമാനിക്കാവുന്ന വിഷയമാണ് മലയാളത്തിലും കൂടെ ചോദ്യങ്ങൾ വേണം എന്നത് . വളരെ ന്യായവും യുക്തിപരമായ ആവശ്യം .ഇത് സമരത്തിന് ഇടനൽകാതെ നേരത്തെ എടുക്കണ്ട തീരുമാനമാണ് .മുഖ്യമന്ത്രി ഭരിക്കുന്ന പാർട്ടിയുടെ നോമിനിയായി വന്ന പി എസ് സി ചെയർമാനോട് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യം .കാരണം ഭരണ പാർട്ടികളുടെ കൃപയിൽ സ്ഥാനമാനം കിട്ടിയവർ അവരുടെ നേതാക്കൾ പറയുന്നത് കേൾക്കും എന്നതിന് ഉദാഹരണം ഏറെ .അങ്ങനെ എത്രപേർ എം എൽ എ മാരും എം പി മാരുമായി . എ ചാൾസ് എം പി യെ ഓർമ്മയുണ്ടല്ലോ .
15 ദിവസം സമരം നീട്ടി പി എസ് സി ചെയർപേഴ്സൺ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വെറുതെയല്ല . അത് കൃത്യമായ തന്ത്രമാണ് .ഓണം കഴിഞ്ഞു തീരുമാനവും വരും .
ഭരിക്കുന്ന പാർട്ടിയിടെ ഹെഡ്ക്വാർട്ടേഴ്ഷ് ഗ്രീൻ സിഗ്നൽ കൊടുക്കുമ്പോൾ പി എസ് സി ചെയർമാൻ ഉണരും . തീരുമാനം എടുക്കും . ചില നേതാക്കൾ വന്നു നാരങ്ങാ വെള്ളം കൊടുക്കും .സമരം തീരും . എല്ലാവരും നന്മയുള്ള പാർട്ടി നേതാക്കളെയും പി എസ് സി നോമിനി വക്കീലിനെയും അഭിനന്ദിക്കും .സമരത്തിൽ ഉള്ളവർക്കും സന്തോഷം .ചില മലയാളം സാറന്മാർ നീണ്ട ലേഖനങ്ങളെഴുതി സന്തോഷിച്ചു സന്തോഷിപ്പിക്കും .എല്ലാവര്ക്കും ബഹു സന്തോഷം .ഇതിനാണ് വിൻ -വിൻ സ്ട്രാറ്റജി എന്ന് പറയുന്നത് .
അപ്പോഴേക്കും എസ്.എം എസ് പരീക്ഷ അടവ് നയങ്ങളും അന്തർ ധാരകളും മീഡിയ മറക്കും .ശുഭം .
ഉറങ്ങുന്നവരെ വിളിച്ചുണർത്താം .ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനാകില്ല .
പൂച്ചകൾ കണ്ണടച്ചു പാലു കുടിക്കുമ്പോൾ
ചോദ്യം ചോദിക്കുന്നവരെ ആരൊക്കെ ചീത്ത വിളിക്കും എന്നും .ആരൊക്ക വലത് പക്ഷ മൂരാച്ചി എന്നും വിളിക്കും എന്നറിയാം
ചോദ്യങ്ങൾ മലയാളത്തിലും വേണം എന്ന നിലപാടിൽ മാറ്റമില്ല .
ചോദ്യങ്ങൾ പച്ച മലയാളത്തിൽ ചോദിക്കാനും എഴുതാനും അറിയാം .പി എസ് സി ക്കു അക്കാര്യത്തിൽ എന്തെങ്കിലും സഹായ സഹകരണങ്ങൾ സൗജന്യമായി ചെയ്യുവാനും തയ്യാറാണ് .
ജെ എസ് അടൂർ .

Salutes to BN Yugandhar


BN Yugandhar (IAS)was a stellar civil service leader, a great practitioner of public policy in India, a scholar with immense grasp of governance and a great human being
He was a civil servant who occupied almost all important policy making role in India. He was a member of the planning commission of India and secretary at Prime Minister's office and many more. Above all he was a.man of impeccable integrity and imagination. His life and committed professional integrity should be a text book for all aspiring civil service officers.
With his demise India lost a genuine civil servant whose heart was always with the poor and marginalised people. He was a policy maker who always thought of Gandhji's Talisman.
He was one of my Gurus who gave me an insider understanding of democratic governance. I have learned the basics of public policy making and how governance system work inside from him. We had so many discussions over the years, since 1996 when I met him for the first time. He almost showed a fatherly affection to me. He was hundred percent a pro poor peoples civil service leader. It is people like BN Yugandhar who made me respect civil servants.
He immensely inspired me. He encouraged me whenever I met him. We met when I was at the National Centre for Advocacy Studies. I used to be active in advocacy at the national level. Yugandharji was the Principle secretary in PMs office, when Narasimha Rao wasthe PM. He surprised me as he was unassuming, blunt and affectionate to a young man of his son's age.
When we began budget analysis and I began conducting budget appreciation and analysis course, it s he who encouraged. Once I did a budget analysis workshop in Anandapur district of the then Andhra Pradesh. It was very well reported in the Hindu and other news papers. Reading the news he called me and suggested to do such training across the country. That is also what gave few of us courage to start the Center for Governance and Budget Accountability in New Delhi as a national resource centre.
It is he who introduced me the intricacies of the UN system as he also served the UN system for few years in Bangkok. He is the one who called up.many of his old friends suggesting ' John' to conduct advocacy training. That is how I facilitated one of my first UN training program in Bangkok. That opened many doors. Then my friend Pramod Kumar called me for the second program in Delhi for Residents coordinators of UN in Asia Region.
When BN Yugandhar used to be a member of the planning commission, I used to meet him whenever I was in Delhi. He was a strong critic of Neo liberal policies and felt it will alienate poor from government and from the congress. He was prophetic in his analysis. He did not conceal his antipathy to Alhuwalia approach.
While he was very happy that I too eventually joined the UN system , he kept on telling me 'John you must get back to India. You are a grassroots man. Our politics and policy making need people like you."
I met him last three years ago at the National Institute of Rural Management Hyderabad in a Seminar. Many journalist surrounded him. He said he had nothing to say. It was a bit of an irony. BN Yugandhar was a legendary civil service leader of India in his own right. He occupied every position a civil servant in India can ever aspire for .
But journalist wanted to know more about his now famous son Sathyan Nadella. Mr. Bukkapuram Nadella Yugandhar walked out without telling anything to the journalist .
Before he got in to the car he asked me " So., John when are you going to come back".I will certainly miss the ever encouraging words of a great human being.
He too departed, leaving his memories in the heart of thousands who ever met him.
Adieu dear Yugandharji. Rest in Peace
JS Adoor

യെ ദേശ് കിസി പരിവാർ കാ ദേശ് നഹി ഹൈ .


ഒരു രാജ്യത്തു ഒരു ഭാഷ നിർബന്ധം എന്ന നില വന്നാൽ ഇന്ത്യയിൽ എല്ലാവരും ഹിന്ദി പഠിച്ചു ദേശ സ്‌നേഹികളാകാൻ പറയും .നാളെപറയും ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലെന്ന് അതോടയൊപ്പം ഹിന്ദിയും സംസ്‌കൃതവും വിദ്യാഭ്യസത്തിൽ നിര്ബന്ധമാക്കുവാൻ പറയും . അത് ചോദ്യം ചെയ്‌യുന്നവരെ ആന്റി നാഷനലാക്കും . ഇതൊക്കെ ചെയ്യന്നവരാണ് ദേശ ദ്രോഹികൾ .
ഇപ്പോൾ ഈ ചൂണ്ട എറിയുന്നത് സാമ്പത്തിക പ്രതി സന്ധി വരുമ്പോൾ ഇരുട്ടുകൊണ്ട് ഒട്ട അടച്ചു പ്രധാന പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെങ്കിലും അമിത് ഷാ വിരൽ ചൂണ്ടുന്ന ദിശ അപകട സൂചനയാണ് .
മേജരിട്ടേറിയൻ ഐഡിയോലജി അധീശത്വ നവ -യാഥാസ്ഥിക രാഷ്‌ടീയ മേൽക്കോയ്മ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണ് .ഭൂരിപക്ഷ മതം .ഭൂരി പക്ഷ ഭാഷ ,ഭൂരി പക്ഷ രാഷ്‌ട്രം എന്നത് പൊളിറ്റിക്സ് ഓഫ് എക്സ്ക്ലൂഷനിൽ ആശ്രയിച്ചിരുന്ന ഒന്നാണ് .അത് കൊണ്ട് തന്നെ ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് .
നമ്മൾ ഏത് ഭാഷ പഠിക്കണം ,ഭാഷ പറയണം , ഏത് ഭക്ഷണം കഴിക്കണം , എന്ത് എങ്ങനെ പറയണം , എന്ത് ഉടുക്കണം എങ്ങനെ ജീവിക്കണം എന്ന് കുറെ ഏമാന്മാർ ദൽഹിയിൽ ഇരുന്ന് കൽപ്പിച്ചു നടപ്പാക്കു ന്നതിനെയാണ് ഫാസിസം എന്ന് പറയുന്നത് . അതിനെ എതിർക്കും എന്തൊക്കെ വന്നാലും .
ഭാഷ വിവര വിനിമയത്തിനാണ് .ആവശ്യത്തിന് അനുസരിച്ചും സാഹചര്യത്തിന് അനുസരിച്ചും സാമൂഹിക വൽക്കരണത്തിന് അനുസരിച്ചുമാണ് മനുഷ്യൻ എന്നും ഭാഷ പഠിച്ചതും ഉപയോഗിച്ചതും .
അടിച്ചു അപ്പം തീറ്റിയാൽ അത് നടപ്പില്ല .ഹിന്ദി നല്ലത് പോലെ മനസ്സിലാകും . സാഹചര്യങ്ങൾ കൊണ്ടാണ് മനസ്സിലാക്കിയത് .ഇപ്പോഴും മലയാള അക്സെന്റില്ലാതെ ഹിന്ദി പറയാനാകില്ല .കാരണം മലയാളമാണെന്റെ നാവിന്റെ രുചിയും അതിനോട് പറ്റിചേർന്ന വാക്കിന്റെ സ്വരവും പൊരുളും .ഹിന്ദിക്കാർ ഹിന്ദി പറയട്ടെ .മലയാളികൾ മലയാളവും തമിഴർ തമിഴും പറയട്ടെ. മൂന്നോ നാലോ ഭാഷ പഠിക്കുന്നത് നല്ലതാണ് ഹിന്ദി പടിക്കണ്ടവർ പഠിച്ചോളും . തമിഴും ബംഗാളിയും പടിക്കണ്ടവർക്ക് പഠിക്കാം. ഹിന്ദിയോടോ വേറൊരു ഭാഷയോടും അതു സംസാരിക്കുന്നവരോടും ഒരു ലവലേശം വിരോധമില്ല. ഹിന്ദി പഠിക്കുന്നത് നല്ലതാണ്
. പക്ഷെ അത് ഉപയോഗിച്ചു നമ്മുടെ തലേൽകേറിയാൽ ബുദ്ധിമുട്ടാണ്.
ഇങ്ങനെ കുറെ അണ്ണൻമാർ ദൽഹിയിൽ ഇരുന്ന് ഇന്ന ഭാഷ പഠിച്ചേയോക്കൂ എന്ന് തുടങ്ങിയാൽ മലയാളനാടു പാർട്ടിയുമായോ ദ്രാവിഡ ദേശം പാർട്ടിയുമയോ തെരുവിൽ ഇറങ്ങേണ്ടി വരും
അടിച്ചു അപ്പം തീറ്റിക്കാൻ ആര് വന്നാലും അമ്മയാണേ സമ്മതിക്കില്ല .
ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ അടിസ്ഥാന വൈവിധ്യങ്ങളിലാണ് . രാജ്യം ഒരുത്തന്റെയും കുടംബ ഒസ്യത്തല്ല .ഈ രാജ്യം ഇവിടെയുള്ള നാനാ ജാതി മതസ്ഥരുടെയും എല്ലാ ഭാഷകളും സംസാരിക്കുന്ന ഇവിടെയുള്ള എല്ലാ മനുഷ്യരുടേതുമാണ് .
യെ ദേശ് കി സി ബാപ് കാ ദേശ് നഹീ ഹെ .സബ് കാ ദേശ് ഹൈ .യെ ദേശ് ഹമാരാ ദേശ് ഫീ ഹേ .
This country is ours too .

ധൊഡ സാ കൺഫ്യൂഷൻ ഹുവാ , സാബ്


പൂനയിൽ ചെന്ന് തട്ടീം മുട്ടിയുമാണ് ഹിന്ദിയോ മറാത്തിയോ മലയാളമോ ഇഗ്ളീഷോ എന്ന് സംശയം തോന്നുന്ന വല്ലാത്ത അവിയൽ ഭാഷ മലയാള ടൂണിൽ വിവര വിനിമയത്തിന് ഉപയോഗിച്ചു തുടങ്ങിയത് .
പത്താം ക്‌ളാസിൽ ഹിന്ദിക്കായിരുന്നു ഏറ്റവും കുറഞ്ഞ മാർക്ക് .50%. എന്തായാലും ഹിന്ദി സർ ഹിന്ദി പഠിപ്പിച്ചത് മലയാളത്തിലാണെന്ന് ഓർമ്മയുണ്ട്. പരീക്ഷക്ക് ഏറ്റവും കൂടുതൽ വാചകങ്ങൾ അർത്ഥം അറിഞ്ഞില്ലേലും ഓർമ്മിച്ചു എടുത്തു പേപ്പറിൽ കാച്ചുന്നവർക്ക് നല്ല മാർക്ക് കിട്ടി.അതു നമുക്ക് പറ്റിയ പണിയല്ല. .ഹിന്ദി ചതിച്ചില്ലയിരുന്നുവെങ്കിൽ 500മാർക്ക് കിട്ടിയേനെ .അതോടെ അന്ന് ഹിന്ദി പഠിപ്പ് നിർത്തിയതാണ് .
പക്ഷെ പൂനയിലെത്തി ഒറ്റക്കാണെങ്കിൽ ഒരു ചളുപ്പുമില്ലാതെ വായിൽ വരുന്നത് വച്ചു കാച്ചും .
പക്ഷെ അന്നത്തെ അടുത്ത കൂട്ടുകാരിയും അത് കഴിഞ്ഞു ജീവിത സഹയാത്രികയുമായ ബീന കൂടെയുണ്ടെങ്കിൽ ഈ അവിയൽ ഭാഷ ധൈര്യമൊക്കെ ചോർന്നു പോകും .കാരണം അവർക്ക് നല്ല സുന്ദരമായ ഹിന്ദിയും ഗുജറാത്തിയുമൊക്കെ അറിയാം . ഞാൻ ഈ സങ്കര ഭാഷ തുടങ്ങുമ്പോഴേക്കും കക്ഷി പൊട്ടി ചിരിക്കും . ആ ചിരി ഒന്നൊന്നര ചിരിയാണ് എന്ന് അവരെ അറിയാവുന്നവർക്കെല്ലാം അറിയാം . അപ്പോഴേക്കും വാക്കുകൾ എല്ലാം എന്റെ നാക്കിൽ നിന്ന് പമ്പ കടക്കും .
ഒരിക്കൽ പൂനാ യെർവാദ പാലത്തിനു മുമ്പിൽ ട്രാഫിക്ക് ലൈറ്റ് മഞ്ഞയിൽ നിന്ന് ചുമപ്പാകുന്നതിനു മുമ്പ് മോട്ടോർ ബൈക്ക് പെട്ട് .ട്രാഫിക് പിടി കൂടി
ധോഡാ സാ കൺഫ്യുഷൻ ഹുവാ സാബ് .
ഈ ഭാഷ വൈഭവം കേട്ട് . മറാത്തി പോലീസ് 'ചിരിച്ചു .കായ് കൺഫ്യൂഷൻ . ചൺഫ്യുഷൻ . അണ്ണാ ലോഗ്‌ ഹേ ക്യാ .?..
ഹേ സാബ് ..
അണ്ണാ ..ജാവോ ..
ഇത് പറഞ്ഞു ഭാര്യ ഇപ്പോഴും പൊട്ടി ചിരിക്കും .
കാരണം ആയിടക്കിറങ്ങിയ ഹിന്ദി പടത്തിന്റ പേര് ധോഡാ സാ റുമാനി ഹോ ജായെൻ ...
പലപ്പോഴും ഹിന്ദി ക്ലാസ്സിനേക്കാൾ ഹിന്ദി സിനിമ കണ്ടാണ് അത്യാവശ്യം സംഗതി കേട്ട് മനസ്സിലായത് .
വേറൊരിക്കൽ എന്റെ ഭാഷ അഭ്യാസം കേട്ട് ചിരി കാരണം പോലീസ് സ്റ്റേഷനിലെത്തി .കാരണം ഒരു സ്ട്രീറ്റ് വെൻഡറിന് തോന്നി ഈ മദ്രാസികൾ അയാളെ ഊശിയാക്കിയതാണെന്ന് .ഐ ജി യെ അറിയാവുന്നത് കൊണ്ട് തലയൂരി .
പിന്നെ പിന്നെ ഹിന്ദിയിലും വേണമെങ്കിൽ പ്രസംഗിക്കും എന്ന സ്ഥിതി വന്നു . പക്ഷെ സഹ ധർമ്മിണി അടുത്തുണ്ടങ്കിൽ അവരുടെ ചിരി പേടിച്ചു ഹിന്ദിയുടെ ഗ്യാസ് പോകും
ചുമ്മാതല്ല , വീട്ടിൽ ഞാനൊരു ശുദ്ധ മലയാള ഭാഷ വാദിയാണ് .ഞങ്ങളുടെ വീട്ടിൽ മലയാളം പിതൃ ഭാഷയാണ് . കാരണം ബഹു ഭാഷ പണ്ഡിതരായ പിള്ളേരോട് മലയാളത്തിലാണ് പേശുന്നത് .മലയാളം പഠിക്കണ്ട അവശ്യകതെയെ കുറിച്ച് പ്രബോധിപ്പിക്കും . അവസാനം അവരെന്നെ മല്ലു ഷോവനിസ്റ്റ് എന്ന് വിളിച്ചു ഒതുക്കും
എന്നാലും മലയാളം വിട്ട് ഒരു കളിക്കുമില്ലന്ന് ഉറപ്പിച്ചു വീണ്ടും ശ്രമം തുടർന്നു കൊണ്ടേയിരിക്കുന്നു
KJ

സ്പടികം

ഇന്നലെ സ്പടികം എന്ന സിനിമ ഒന്നു കൂടി കണ്ടു. പേരെരെന്റിങ്ങിനെ കുറിച്ചുള്ളയോന്നു. ഇപ്പോഴും പല മാതാപിതാക്കളും അവരുടെ സ്വപ്‍ന സാഷാത് ക്കാരത്തിന് കുട്ടികളെ ഇണങ്ങിയോ പിണങ്ങിയോ കുട്ടികളെ ഉപയോഗിക്കും. അവരുടെ പരീക്ഷക്ക് അച്ഛനമ്മമാർക്കാണ് കൂടുതൽ വീർപ്പുമുട്ടൽ. എത്രയും കൂടുതൽ മാർക്ക് വാങ്ങുക എന്ന മത്സരയോട്ടത്തിൽ കുട്ടികളുടെ കഴിവുകൾ നോക്കില്ല. പിന്നെയുള്ള പ്രശ്‍നം മറ്റുള്ളവരുമായി താരതമ്യം ചെയ്തു അവരുടെ ആത്മ വിശ്വാസം തന്നെ കുറയ്ക്കും.
പിള്ളേരെ അവരുടെ കഴിവൂകൾ കണ്ടറിഞ്ഞു പരിപോഷിപ്പിച്ചു വളർത്തി അവരുടെ വഴിക്കു വിട്ടാൽ അവർക്കും വീട്ടുകാർക്കും സന്തോഷമാകും. എന്റെ അച്ഛനോടും അമ്മയോടും ഇഷ്ട്ടം അവർ എന്നേ എന്റെ ഇഷ്ട്ടം കൂടെ നോക്കി വളർത്തി എന്റെ വഴിക്ക് വിട്ടു എന്നതാണ്.
ഖലീൽ ജിബ്രാൻ മക്കളെകുറിച്ച് പറഞ്ഞതാണ് കാര്യം.
They are the sons and daughters of Life's longing for itself. They come through you but not from you, And though they are with you, yet they belong not to you.

ഭാഷകൾക്കപ്പുറമുള്ള മനുഷ്യർ .


സത്യത്തിൽ മനുഷ്യനെ മനസ്സിലാക്കാൻ ഭാഷ പലപ്പോഴും ഒരു തടസ്സമാകില്ല . ഞാൻ ഒന്നര വര്ഷം ഗവേഷണവുമായി താമസിച്ചത് മിസോറാം ത്രിപുര ബോർഡറിലുള്ള മാമിത് എന്ന ഗ്രാമത്തിലാണ് .അവിടെ കോളേജിൽ അധ്യാപനവും പിന്നെ നാട്ടിൽ ഏത്നോഗ്രാഫി എന്ന സാമൂഹിക ഭാഷ ഗവേഷണവുമായാണ് കഴിഞ്ഞത് .ആദ്യം അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവർക്കും മനസ്സിലാകില്ലായിരുന്നു .പക്ഷെ എനിക്ക് ഭക്ഷണം തന്ന അടുത്ത വീട്ടിലെ അമ്മയുമായി നിരന്തരം വിനിമയം ചെയ്യുമായിരുന്നു .എനിക്ക് കലശലായ അസുഖം വന്നപ്പോൾ നോക്കിയതും അവർ തന്നെ . പതിയെ അവരുടെ ഭാഷ എനിക്ക് മനസ്സിലായി തുടങ്ങി .
എന്നെ ഏറ്റവും അതിശയിപ്പിക്കുന്നത് കൊച്ചു കുട്ടികൾ തമ്മിലുള്ള കമ്മ്യുണിക്കേഷനാണ് .അഞ്ചു വ്യത്യസ്ത ഭാഷകൾ അറിയാവുന്ന മൂന്നോ നാലോ വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കുറെ കളിപാട്ടവും കൊടുത്തു ഒരു മുറിയിലിട്ടാൽ അവർ സന്തോഷമായി മിൻടീം പറഞ്ഞും ചിരിച്ചും കളിക്കുന്നത് കാണാം .
ലോകം മുഴുവൻ സഞ്ചരിക്കുന്ന എനിക്ക് ഭാഷ വലിയ പ്രശ്നമുണ്ടാക്കിയിട്ടില്ല .ഒരിക്കൽ ആദ്യമായി ലാറ്റിനമേരിക്കയിൽ ചെന്നപ്പോൾ ടാക്സിക്കാരനോട് പൈസ എക്സ്ചേഞ് ചെയ്യുന്നിടത്തു കൊണ്ടുപോകുവാൻ പറഞ്ഞു . അന്ന് എ ടി എം ഉള്ള കാലമല്ല .എക്സ്ചേഞ് എന്ന് പറഞ്ഞിട്ട് അങ്ങേർക്ക് ഒരു കുന്തവും മനസ്സിലായില്ല .പല ഭാഷ നോക്കിയിട്ടും നോ രക്ഷ . അവസാനം ഡോളർ കാണിച്ചിട്ട് ആംഗ്യം കാണിച്ചു .ഓ ക്യാമ്പിയോ .!!" അയാളെന്നെ എക്സ്ചേഞ് ചെയ്യുന്ന സ്ഥലത്തു കൊണ്ട് പോയി . പിന്നെ ലോക്കൽ റെസ്റ്ററെന്റിൽ .അങ്ങനെ ആ ആഴ്ച്ച മുഴുവൻ അയാളുടെ ടാക്സിയാണ് ഉപയോഗിച്ചത് .
തായ്‌ലൻഡിൽ വന്നു അവിടെ ഇന്ദ്രാ മാർക്കറ്റിലും മറ്റും വില പേശുന്നത് കാണുവാൻ രസമാണ് .എല്ലാം കാൽക്കുലേറ്ററിലാണ് .കച്ചവടക്കാർ 700 എന്ന് കുത്തും .നമ്മൾ തലയാട്ടി വേണ്ട എന്ന് പറയും .അവർ കാൽക്കുലേറ്റർ നമ്മുടെ കയ്യിൽ തന്നിട്ട് കുത്താൻ പറയും .നമ്മൾ മുന്നൂറ് എന്ന് കുത്തും അവസാനം കുത്തി കുത്തി 450 നു സാധനം വാങ്ങും .
സിയോറിലിയോൺ എന്ന രാജ്യത്ത് കാട്ടിനിടക്കുള്ള ഒരു കുഗ്രാമത്തിൽ മൂന്നാല് ദിവസം താമസിച്ചു .അവിടെ അടുത്തുള്ള ഗ്രാമങ്ങളിൽ അന്ന് ആക്ഷൻ ഐഡിന്റെ സഹായത്തിൽ നടത്തിയിരുന്നു സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ പോയതാണ് . അവിടെ ഞങ്ങൾ അഞ്ചു പേർക്ക് താമസിക്കുവാനുള്ള സൗകര്യമില്ല .അത് കൊണ്ട് അഞ്ചു വീടുകളിലാണ് താസിച്ചത് . അവിടെ വൈദ്യുതി ഇല്ല .വീടുകൾ പുല്ലു മേഞ്ഞത് .ആർക്കും രണ്ടു മുറിയും ചായ്പ്പ് പോലുള്ള അടുക്കളയും ഒരു വരാന്തയുമല്ലാതെ ഒന്നും ഇല്ല.അതിൽ ഒരു മുറി അഥിതികളായ ഞങ്ങൾക്ക് നൽകി .ഭാഷ ഒരു തടസ്സമേ ആയില്ല കാരണം വളരെ നല്ല മനുഷ്യർ .അവർ രാവിലെ കാച്ചിൽ പുഴുങ്ങിയതും പച്ച മുളക്‌ ചതച്ചതും കട്ടൻ ചായയും തന്നു .ഭാഷ ഒരു പ്രശ്മേ ആയില്ല .
ഇവിടെ ബാങ്കോക്കിൽ ഞാൻ സ്ഥിരം ഭക്ഷണം കഴിക്കുന്ന ഒരിടത്തെ തായ് സ്ത്രീ ഇവിടെയുള്ള നല്ല സുഹൃത്താണ് .അവർക്ക് അകെ അറിയാവുന്ന ഇഗ്ളീഷ് വാക്കുകൾ പത്തു .എനിക്ക് അറിയാവുന്ന തായ് വാക്കുകളും അത് പോലെ . വെള്ളത്തിന് ' നാം ' എന്നും മീനിന് ' പ്ളാ ' , ചിക്കന് ' ഗായ് ' എന്നുമൊക്കെ അറിയാം . പക്ഷെ ഇപ്പോൾ ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങളില്ല .അവർ അവരുടെ ഫോണിൽ തായ് എഴുതി ഗൂഗിൾ ട്രാനെസ്‌ലേറ്റർ വച്ച് സംഗതി ഇഗ്ളീഷില് കാണിക്കും .തിരിച്ചും .
ഞാൻ നേരത്തെ ഒരു ബംഗ്ളദേശ് ഗ്രാമത്തിലെ കഥ പറഞ്ഞിട്ടുണ്ട് . ഇന്ത്യയിൽ ഒരുപാട് കുഗ്രാമങ്ങളിൽ പോയിട്ടുണ്ട് .ആദിവാസി ഗ്രാമങ്ങളിൽ താമസിച്ചിട്ടുണ്ട് . ഭാഷ ഒരു തടസ്സമായിരുന്നില്ല .കാരണം മനുഷ്യർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെങ്കിൽ ഭാഷ വലിയ ഒരു തടസ്സമല്ല .
രണ്ടായിരം വര്ഷം മുമ്പ് കേരളത്തിൽ ഏത് തരം ഭാഷയാണ് അലക്‌സാൻഡ്രിയ യിൽ നിന്ന് കപ്പലിൽ വന്നവരോട് സംസാരിച്ചത് ? പലപ്പോഴും അതറിയാൻ പ്രയാസമാണ് .പക്ഷെ അവർ കുരുമുളക് വാങ്ങി ഉണക്കി കൊണ്ട്പോയി .
ഭാഷ എന്നും മനുഷ്യർക്ക് വേണ്ടിയാണ് .മനുഷ്യർ തമ്മിൽ സംവദിക്കുമ്പോൾ അത് അങ്ങനെ ജീവൻ വയ്ക്കും . മനുഷ്യൻ ഭാഷക്ക് വേണ്ടിയല്ല .ഭാഷ മനുഷന് വേണ്ടിയാണ് .ഭാഷ ജീവൻ വയ്ക്കുന്നത് ജീവിക്കുന്ന മനുഷ്യരിലൂടെയാണ് .സത്യത്തിൽ ഓരോ മനുഷ്യനും അവരുടെ അനുഭവങ്ങൾ വാക്കുകളായി വരുമ്പോൾ അത് അയാളുടെ മാത്രം അനുഭവവും ഭാഷയുമാണ് .അയാൾ മരിക്കുമ്പോൾ അയാളുടെ ഭാഷയും മരിക്കും .
മനുഷ്യരുടെ ഭാഷയും അധികാരത്തിന്റെ ഭാഷയും രണ്ടാണ് .ഒന്നാമതെത്തിൽ ഭാഷ ഒരനുഭവമാണ് .ജീവനുള്ള തലച്ചോറിൽ നിന്നും സിഗ്‌നലുകളായി നാക്കിലെത്തി വാക്കായി തൊണ്ടയും നാക്കും ചുണ്ടും ചേർന്ന് സ്വരമായി ശബ്ദമായി പുറത്തു വരുന്ന അനുഭവം .ഈ അനുഭവങ്ങൾ ഓരൊ വ്യക്തിക്കും വ്യത്യസ്തമാണ് .അത് കൊണ്ടാണ് കൊച്ചു കുട്ടികൾക്കും പരസ്പരം ഇഷ്ടമുള്ള രണ്ടു മനുഷ്യർക്കും ഭാഷക്ക് അപ്പുറവും മനുഷ്യ വിനിമയം ചെയ്യാനാകുന്നത് .ഭാഷയറിയാതെ പരസ്പരം ഒരാണിനും പെണ്ണിനും സ്നേഹിക്കാനാകും
എന്നാൽ ഭാഷ ഉപയോഗിച്ചു സത്വ ബോധങ്ങളുണ്ടാക്കുന്നത് ഒരു അധികാര പ്രക്രിയയാണ് .ഭാഷയുടെ വ്യാകരണങ്ങളും നിഘണ്ടുകളും ഭാഷയുടെ മാനനീയവൽക്കരണവും ഭാഷയുടെ വ്യവസ്ഥാപിത ഭരണവും എല്ലാം അധികാരത്തിന്റ അടയാളപ്പെടുത്തലാണ് .അത് സാമൂഹിക അധികാരവും രാഷ്ട്രീയ അധികാരവും വ്യവസ്ഥവൽക്കരിക്കുന്നതിന് വേണ്ടിയാണ് .
ഓരോ മനുഷ്യനും ശ്വാസവും വിശ്വാസങ്ങളും കൊണ്ടാണ് ജീവിക്കുന്നത് .ഒരുപാട് പേർക്ക് ദൈവ വിശ്വാസം ഒരു വ്യക്‌തിപരമായ അനുഭവമാണ് .അവരുടെ ഭയങ്ങളെ സങ്കടങ്ങളെയൊക്കെ മുന്നിൽ കൊണ്ട് വന്നു വച്ച് കരയാനും പറയാനും വിശ്വാസത്തോട് പ്രാർത്ഥിച്ചു സങ്കടങ്ങളെ സന്തോഷമാക്കാനും ആശങ്കകളെ പ്രത്യാശയക്കാനും അവരുടെ ഉള്ളിൽ ജീവിക്കുന്ന ദൈവ സങ്കല്പങ്ങളുമായുമാണ് സംവദിക്കുന്നത് .മനുഷ്യന്റ ശ്വാസം വിശ്വാസമാകുന്നത് അവരുടെ ഉള്ളിൽ ഉള്ള ഭാഷകൊണ്ടാണ് .ഓരോ മനുഷ്യന്റെയും ഉള്ളിൽ കയറിയാൽ പിന്ന ഭാഷക്ക് അപ്പുറവും സംവദിക്കാം .
വാമൊഴി ഓരോ മനുഷ്യന്റേതുമാണ് അത് വരമൊഴിയാകുമ്പോൾ അത് സാമൂഹികവും പിന്നെ പാരമ്പര്യവും പിന്നെ ചരിത്രവും അത് കഴിഞ്ഞു രാഷ്ട്രീയവും അധികാരവുമാണ് .
നാട്ട് പാട്ടുകൾ വായ് മൊഴിയാണ് .അനുഭവങ്ങളാണ് .അക്ഷര രഹിത സമൂഹങ്ങൾ പാട്ട് പാടി കൊയ്യുകയോ നൃത്തം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് . എന്നാൽ വ്യവസ്ഥാപിത കവിതകൾ ഭാഷ വ്യവസ്ഥയുടെ അതിർ വരമ്പുകളിലുള്ള വൃത്തങ്ങളിൽ വാക്കുകകൾ കൊണ്ടുള്ള ഭാവന നൃത്തങ്ങളാണ് .
പലപ്പോഴും ഭാഷ അധികാരം ഉള്ളിൽ കയറ്റുന്നത് വിശ്വാസങ്ങളെ വ്യവസ്ഥവൽക്കരിച്ചു മത സംഹിതകളും പിന്നെ മത സ്വരൂപങ്ങളും അത് കഴിഞ്ഞു അത് ഭാഷ രാഷ്ട്രീയ അധികാരരൂപങ്ങളുമാക്കുമ്പോഴാണ് .
മനുഷ്യന്റെ വ്യക്ത ഗത ഭാഷയും വ്യക്തി ഗത വിശ്വാസങ്ങളും നിയന്ത്രിച്ചാണ് അധികാരം വ്യവസ്ഥവൽക്കരിച്ചു വാക്കിന്റെ വരമ്പുകൾ വാൾതലകൊണ്ട് വരച്ചു മനുഷ്യനെ വരുതിയിലാക്കുന്നത് .
അങ്ങനെയാണ് സംസ്‌കൃതം ദേവ ഭാഷയും അതിന്റെ അക്ഷരങ്ങൾ ' ദേവ് നഗരിയുമാകുന്നത് . അത് കൊണ്ടാണ് അറബി ഇസ്ലാമിന്റ ഭാഷയാകുന്നത് .ഹീബ്രൂ യഹോവയുടെ ഭാഷയും .
ഇതിനെ ചോദ്യം ചെയ്തത് ഭാഷകളെ ചോദ്യം ചെയ്തത് കൊണ്ടാണ് .ബുദ്ധൻ വായ്മൊഴി കൊണ്ട് സംസ്കൃതത്തിന് ബദലായി ' പ്രാകൃത് ' അവതരിപ്പിച്ചത് . യേശു പരീശൻമാരുടെ എബ്രായ ഭാഷക്ക് ബദലായി അരാമ്യ ഭാഷയിലാണ് സംസാരിച്ചത് , മുക്കുവരുടെയും , അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവന്റെയും പീഡിതന്റെയും വാമൊഴി .
ആ വാമോഴിയെ ഗ്രീക്ക് വരമൊഴിയാക്കി റോമക്കാരനായ പൗലോസും കൂട്ടരും ക്രിസ്ത്യൻമത വ്യവസ്ഥയുണ്ടാക്കിയത് . യേശു വാമൊഴി പറഞ്ഞത് മനുഷ്യരോടാണ് ജീവനുള്ള മനുഷ്യരോട് . എന്നാൽ പൗലോസ് അത് വരമൊഴിയാക്കി സംഘടനയുടെ ചട്ടകൂട്ടിലാക്കി .യേശുവിന്റ കാലശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു റോമാ സാമ്രാജ്യത്തിന്റ തണലീലാണ് ബൈബിൾ പല വിധ രാഷ്ട്രീയ അധികാര പ്രക്രിയയിലൂടെ ഒരു വ്യവസ്ഥാപിത പുസ്തകമായത് .
അധികാരത്തിന്റ ഭാഷ മാറിയതോടെ ബൈബിളിന്റെ ഭാഷ ഗ്രീക്കിൽ നിന്നും ലാറ്റിനിലേക്കും അവസാനം കോളനി ഭരണ അധികാരത്തിൽ ഇഗ്ളീഷുമായി .അച്ചടി അധികാരം കൂട്ടി .അങ്ങനെ ഇൻഗ്ലെൻഡിലെ കിംഗ് ജെയിംസിന്റ കാലത്തു എഡിറ്റ് ചെയ്ത ബൈബിളാണ് പിന്നെ പല ഭാഷകളിൽ വ്യാകരണവും വാക്കുകളാലും ചിട്ടപ്പെടുത്തി ലോകമെങ്ങും പടർന്നത് .മതവും അധികാരവും രാഷ്ട്രീയവും ഭാഷയിലൂടെയാണ് മനുഷ്യനെ നിയന്ത്രിക്കുന്നത് .
എന്നാൽ രണ്ടു മനുഷ്യർ ഇടപെടുന്നത് ജീവനുള്ള അനുഭവങ്ങളിലൂടെയാണ് .അവർ കൈ പിടിക്കുന്നതും കണ്ണുകൾ കൊണ്ട് കാണുന്നതും ചെവികൊണ്ട് കേൾക്കുന്നതും കെട്ടി പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഇണ ചേരുന്നതും വാക്കുകകൾക്ക് അപ്പുറമുള്ള മനുഷ്യന്റ ചൂരിലും ചുണ്ടിലും നാക്കിലും കണ്ണിലുമാണ് .
ഭാഷ മനുഷ്യനിലൂടെയാണ് ഉയിരാകുന്നത് .ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടുമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത് , മനുഷ്യത്തത്തെയാണ് തൊട്ട് അറിയുന്നത് . ഭാഷക്കും , മതത്തിനും , ദേശത്തിനും , വംശത്തിനും നിറത്തിനും ,ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ .
ലോകമെമ്പാടുമുള്ള നിരന്തര യാത്രകളിൽ അങ്ങനെ കണ്ട മനുഷ്യരാണ് മനുഷ്യരെ തിരിച്ചറിയാൻ പഠിപ്പിച്ചത് .
ഞാൻ ആദ്യമായും അന്ത്യമായും മനുഷ്യനാണ് .മലയാളി , ഇന്ത്യക്കാരൻ , അടൂരുകാരൻ , ക്രിസ്ത്യാനി എന്നുള്ളതൊക്കെ നമ്മുടെ മുകളിൽ ഓരോ അധികാര വ്യവസ്ഥയും ചാർത്തി തരുന്ന സത്വത്തിന്റെ ഉടയാടകളാണ് .ഇത് പറിച്ചു കളഞ്ഞു മനസിന്റെ നഗ്നതയുടെ സത്യം കണ്ടാൽ നമ്മൾ മനുഷ്യരായി തുടങ്ങും . മനുഷ്യരായി തുടങ്ങിയാൽ നമുക്ക് മത ഭ്രാന്തും ഭാഷ ആധിപത്യവും വംശീയ വിചാരങ്ങളും എല്ലാം അപ്രത്യക്ഷമാകും. .
ഭാഷ അമ്മിഞ്ഞയാണ്, അമ്മയാണ് അമ്മൂമ്മയാണ് എന്ന് പറഞ്ഞു പരത്തുന്ന കള്ളത്തരത്തിൽ വിശ്വസിക്കില്ല. ഗുണ്ടർട്ട് അമ്മിഞ്ഞ കുടിച്ചത് മലയാളത്തിലല്ല. അയാളുടെ അമ്മയും അമ്മൂമ്മയും മലയാളികൾ അല്ലായിരുന്നു.
എല്ലാ മനുഷ്യരെ മനുഷ്യനായി കണ്ടാൽ തീരുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്തിൽ.
ജെ എസ് അടൂർ

Monday, September 9, 2019

അൽഗോരിതത്തിന്റ അപ്പൂപ്പൻമാർ


ഈ ഫേസ് ബുക്ക് സൂത്രത്തിൽ എഴുതി ലോകം നന്നാക്കാം എന്നൊന്നും ഒരു ധാരണയും ഇല്ല. കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ട്. ഈ ഫേസ് ബുക്ക് സാങ്കേതിക സൂത്രത്തിൽ രാവിലെയോ അല്ലെങ്കിൽ വൈകിട്ടോ എഴുതി നൂറോ അഞ്ഞൂറോ ആയിരമോ രണ്ടായിരമോ ഇനിയും പതിനായിരമോ വായിച്ചാൽ എന്തെങ്കിലും പ്രത്യേകിച്ച് ചുക്കും സംഭവിക്കും എന്ന് ഒന്നും എനിക്ക് ധാരണയില്ല.
പിന്നെ ഞാനെന്തിനാണ് ഇവിടെ എല്ലാ ദിവസം രാവിലെയും ഫോണിൽ കുത്തി കളിക്കുന്നത്. ഉള്ളത് പറയാമല്ലോ. മനുഷ്യന് ആരോടേലും മിൻടീം പറഞ്ഞും ഇരിക്കണം. മലയാളത്തിൽ വീണ്ടും എഴുതാൻ തുടങ്ങിയത് ഏതാണ്ട് 25 കൊല്ലത്തിനു ശേഷം. അതും ഈ ഫോണിൽ മലയാളം കുത്തി കുത്തി വീണ്ടും കൈ തെളിഞ്ഞത് കൊണ്ടു. ചുരുക്കത്തിൽ എല്ലാ ദിവസവും രാവിലെ ഒരു മെന്റൽ എക്സർസൈസ്.
ഇവിടെ എഴുതുന്ന ഒരുപാടു പേര് കുറച്ചു സർപ്ലസ് സമയം കൈയ്യിൽ ഉള്ള മധ്യ വയസ്കരാണ്. ബാങ്കോക്കിൽ എനിക്ക് എണീറ്റാൽ രാവിലെ പണി ഒന്നും ഇല്ല. ഒരു കട്ടൻ ചായയും മധുരമില്ലാത്ത ബിസ്ക്കറ്റും കൊറിച്ചു കൊണ്ടു മലയാളത്തിൽ എഴുതിയും മിണ്ടിയും ഒക്കെയുള്ള ഒരു മനോസുഖം. ഇപ്പോൾ ഫോണിൽ കുത്തി, അക്കി കുത്ത് താന വരമ്പേൽ എന്നവണ്ണം ചില മിനിറ്റുകൾക്കുള്ളിൽ എഴുതി പോയി കുളിച്ചു ഓഫീസിൽ പോകും. പിന്നെ സൂത്രം നോക്കുന്നത് ലഞ്ച് ബ്രെക്കിന്. വൈകിട്ട് സമയം കിട്ടാറില്ല. ഇവിടെ ഒറ്റക്കാണ്‌ താമസം. വഴക്ക് കൂടാൻ പോലും ആളില്ല.
അതെ സമയം നാട്ടിൽ വന്നാൽ ഇതിന് സമയം കിട്ടാറില്ല. ആറുമണി തൊട്ട് തിരക്ക്. വീട്ടിൽ മീൻടീം പറഞ്ഞും ഇരിക്കാൻ സ്വന്തം ഭാര്യയും പിള്ളേരുമുണ്ട്. കൂട്ടുകാർ ഇഷ്ട്ടം പോലെ. പിന്നെ ജന സമ്പർക്കം ഇഷ്ട്ടം പോലെ.
ചെറുപ്പക്കാർ ഇപ്പോൾ ഇൻസ്റാഗ്രാമിലാണ്. കാരണം ഫോണിൽ കുത്തി സമയം കളയാൻ അവർക്കു സമയം ഇല്ല.
പണ്ട് മംഗളം വാരിക ഒരുപാടു പേര് വായിക്കുമായിരുന്നു. വായിക്കുന്നത് കൊണ്ടു ഒരു കമ്മ്യൂണിക്കേറ്റിവ് നീഡ് തൃപ്തിപെടുത്താം.
അതു കൊണ്ടു ഞാൻ ഇവിടെ എഴുതുന്നത് പലപ്പോഴും ഒരു കമ്മ്യുണിക്കേറ്റിവ് നീഡ് കൊണ്ടാണ്. അല്ലാതെ രാവിലെ ഇതു കുത്തി കുറിച്ചാൽ ലോകം നന്നാകും എന്ന് ഒന്നും ധാരണയില്ല. ലൈക്ക് കൂട്ടി ഓർഗാസം കിട്ടണം എന്നും ധാരണയില്ല.
വായിക്കുന്നവർ വായിക്കട്ടെ. വായിചില്ലേലും കുഴപ്പമില്ല. സത്യത്തിൽ ഞാൻ സീരിയസായി ചെയ്യുന്ന മിക്കതും ഫേസ് ബുക്കിൽ പറയാറും എഴുതാറും ഇല്ല. കഴിഞ്ഞ ആഴ്ചയിൽ രണ്ടു പ്രസിദ്ധീകരണങ്ങൾ എഡിറ്റ്‌ ചെയ്തു.
കേരളത്തിൽ വന്നാൽ ജന സമ്പർക്കത്തിൽ സജീവം
അപ്പോൾ പിന്നെ. അരമണിക്കൂറിന് അകം പ്രധാന മീറ്റിംഗ്. ഇന്നത്തെത് കഴിഞ്ഞു
ജേ എസ്

Incheon to Soul - Photos

സൌത്ത് കൊറിയയിലെ incheon international airport ഇൽ നിന്നും തലസ്ഥാനമായ സോൽ നഗരത്തിലേക്ക് ഏതാണ്ട് 60കിലോ മീറ്റർ. കൊട്ടാരക്കരയും തിരുവനന്തപുരവും തമ്മിലുള്ള ദൂരം ഹൈ സ്പീഡ് ട്രെയിനിൽ 38 മിനിറ്റ്. ഹൈ സ്പീഡ് ഇന്റർനെറ്റ്. കൂടുതൽ പിന്നെ.
Comments
View 4 more

It is time to stand up for democratic rights for everyone and for inclusive politics .

പലരും വീട്ടിൽ പറയുന്ന വിഷം ചില ആകാശവാണിക്കാര് പൊതുവിടത്തു വിസര്ജിക്കുന്നു . വിഷം വീടുകളിലും നാട്ടിലും ചീറ്റുന്നവർ കുറെയുണ്ട് . രണ്ടാം വരവിനും ശേഷം വിഷ ജീവികൾ പത്തി പതിയെ കേരളത്തിലും ഉയർത്തുകയാണ് .
കേരളത്തിൽ സവർണബോധം ഉള്ളിൽ കൊണ്ട് നടക്കുന്ന പലരിലും ഇസ്ലാമോഫോബിയയുണ്ട് .പലർക്കും ദളിത് ആദിവാസികളോട് ഉള്ളിൽ പുശ്ചമാണ് .ഈ കേരളത്തിൽ പോലും . മേധാവിത്ത മെജോരിട്ടേറിയൻ ജിങ്കോയിസത്തിന് കയ്യടിക്കുന്ന ഒരു പാട് നസ്രാണികളെ എനിക്കറിയാം .രണ്ടു മില്യൻ മുസ്ലീങ്ങളെ രാജ്യമില്ല ആൾക്കാരായി ക്യാമ്പിൽ അടക്കുന്നതിൽ തെറ്റില്ലന്നു കരുതുന്നവർ .കാശ്മീരിൽ ഇപ്പോൾ എല്ലാം 'നോർമൽ ' ആണെന്ന് കരുതുന്നവർ .
കേരളത്തിൽ ഉണ്ടായിരുന്ന പല സ്ലീപ്പർ സെല്ലുകളും ഉണരുവാൻ തുടങ്ങി .അത് പല രീതിയിൽ രഹസ്യമായും പരസ്യമായും പൊതു ബോധമാക്കുവാനുള്ള ശ്രമങ്ങളുണ്ട് .
പണ്ട് അടിയന്തര അവസ്‌ഥ കഴിഞ്ഞു ആ സർക്കാരിന് വോട്ട് കൊടുത്തു ജയിപ്പിച്ച സംസ്ഥാനം .നാളെ ഇവിടെ ഏകാധിപത്യം വന്നാൽ അതിനും സ്തുതി പാടുന്നവർ ഇവിടെകാണും .
കേരളത്തിലും ഇന്ത്യയിലും വെറുപ്പിന്റ വിഷ രാഷ്ട്രീയത്തിന് എതിരായി പൊളിറ്റിക്സ് ഓഫ് എക്സ്ക്ലൂഷന് എതിരായി രാഷ്ട്രീയ പാർട്ടികൾക്കതീതമായി ജനങ്ങളുടെ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു . It is time to stand up for democratic rights for everyone and for inclusive politics .

Seoul - APF and ANNI photos

At the Asia pacific conference of the National Human Rights Commissions, Seoul.
1

Morning Walk in Seoul

ഓരോ എയർപോർട്ടും ഓരോ കഥകളാണ് .

ഓരോ എയർപോർട്ടും ഓരോ കഥകളാണ് .കൊറിയയിലെ ഇഞ്ചിയോൺ എയർപ്പൊട്ട് ഫുള്ളി ഓട്ടോമേറ്റഡ് ആണ്. ഇമ്മിഗ്രെഷനിൽ പാസ്പോർട്ട് സ്കാൻ ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. മൂന്നു ലൈവ് പെർഫോമൻസ്, ഒരു കൊറിയൻ കൾച്ചറൽ മ്യുസിയം. ബോർഡിങ്ങിനു സമയമായി.
എയർപൊട്ടു കഥകൾ എഴുതണം എന്ന് കരുതിയിട്ടു കുറെ നാളായി. നിരന്തരമായ യാത്ര തുടങ്ങിയിട്ട് 28 കൊല്ലം.

Patriotism

What matters is the efforts with determination and commitment . Success and failure are often relative.
Chandrayan will eventually will reach the target . It is simply a question of time .All through history human beings innovated based on number of experiments and efforts , mistakes and failure .
I see these as matter of fact . Many efforts succeed and few fail . These things for me is matters of science and technology and beyond any patriotic pride or disappointment .Because history of science and technology has been that of many trials, errors and innovations and new imaginations , despite the geography where it happened .
My patriotism is the sense of belonging and love for the land and all the people of India beyond caste, creed , religion , region , gender or language.

നല്ല വരിക്ക ചക്ക

നല്ല വരിക്ക ചക്ക . ഇന്ന് വൈകിട്ട് നടക്കാൻ പോയപ്പോൾ മണം ദൂരെ നിന്നെ കിട്ടി . പഴയ ചക്ക കൊതി മാറിയിട്ടില്ല .എല്ലാം മാറ്റിയാലും നാക്കിന്റെ രുചി മാത്രം മാറ്റുവാനൊക്കില്ല എവിടെപ്പോയാലും .അത് കൊണ്ട് തായ് വരിക്ക അപ്പോൾ തന്നെ വാങ്ങി ....... പഴങ്ങളിൽ ഇപ്പോഴും ഇഷ്ട്ടം വരിക്ക ചക്കയും മാങ്ങയുമാണ് . ഇവിടെ രണ്ടും ഇഷ്ട്ടം പോലെയുള്ളത് കൊണ്ടാണ് പലയിടത്തും കറങ്ങി തിരിഞ്ഞു വീണ്ടുമിവിടെത്തിയത് . കേരളത്തിലെ വരിക്കയെക്കാൾ രുചി . ...