എന്തു കൊണ്ട് പ്രതീകരിക്കുന്നു?
കേരളത്തിലെയും , ഇന്ത്യയിലെയും , ലോകത്തിലെയും പ്രശ്നങ്ങളോടും പ്രതീകരിക്കുന്നതു ഒരു സജിവ പൗരൻ എന്ന നിലയിലാണ്
അതു ഒരു സിവിക് രാഷ്ട്രീയ ധർമ്മത്തെ (Civic political ethics) കുറിച്ചുള്ള ബോധ്യ തലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക കാഴ്ചപ്പാടും പ്രതീകരണങ്ങളുമാണ് .
അങ്ങനെയുള്ള പ്രതീകരണങ്ങളുടെ ഒരു അടിസ്ഥാനം , ഏതു പാർട്ടി ഭരിച്ചാലും സർക്കാർ അതാത് ദേശങ്ങളിലെ ജനങ്ങളോടും ഒരോ പൗരനോടും ഉത്തരവാദിത്ത പെട്ടിരിക്കുന്നു എന്നതാണ്.
കക്ഷി രാഷ്ട്രീയങ്ങൾക്കുപരി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ടെന്നു മാത്രമല്ല; അതു ഒരു ജനായത്ത രാഷ്ട്രീയത്തിന്റെ മൂലക്കല്ലും പൗര ധർമ്മവുമാണ് .
അങ്ങനെയുള്ള കാഴ്ചപ്പാടിൽ പ്രതീകരിക്കാൻ തുടങ്ങിയതു ഇന്നും ഇന്നലെയുമൊന്നുമല്ല . മൂന്ന് ദിശകങ്ങളായി ചരിത്രത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വായിച്ചും ചിന്തിച്ചും, എഴുതിയും ഇന്ത്യയിലും ലോകത്താകമാനം പ്രതീകരിച്ചും പ്രയോഗിച്ചും ചെയ്ത അനുഭവ പാഠങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിന്റെ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയമാണ് .
അതിന്റെ ഭൂമിക സാമ്പ്രാതായിക രാഷ്ട്രീയ പാർട്ടികൾക്കുമപ്പുറമുള്ള സാർവ്വ ദേശീയ മാനവ മൂല്ല്യങ്ങളിലും മനുഷ്യവകാശങ്ങളിലും ഉള്ള ബോധ്യങ്ങളിൽ നിന്നും പഴയ ചോദ്യങ്ങൾ കാലത്തിനു അനുസരിച്ചു പുതൂക്കി ചോദിക്കുന്ന അന്വേഷങ്ങളിലും സന്ദേഹങ്ങളിലുമാണ് .അതിന്റ ഭൂമിക കേരളമോ ഇന്ത്യയോ മാത്രം അല്ല.
രാഷ്ട്രീയ ബോധ്യങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും നേരത്തെ വിശദമായി എഴുതിയുട്ടള്ളതിനാല് വീണ്ടു വിവരിക്കുന്നില്ല. എന്നാല് ചില കാര്യങ്ങള് .
കേരളത്തിലെ കക്ഷിരാഷ്ട്രീയ മത്സരയടിയിലും പരസ്പരം പഴി ചാരലിലും താല്പര്യം ഇല്ല.
A. കാഴ്ചപ്പടുകള്
വ്യക്തമായ ഒരു രാഷ്ട്രീയ- സാമൂഹിക- ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട് .
1) എല്ലാം മനുഷ്യര്ക്കും വേണ്ടിയും അവരുടെ അവകാശങ്ങള്ക്ക് വേണ്ടിയും ജനായത്ത മൂല്യങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയാണ്.
2)ഇന്ത്യന് ഭരണ ഘടനയോടും അത് ഉറപ്പാക്കി തരുന്ന എല്ലാ മനുഷ്യരുടെയും മൌലീക അവകാശങ്ങളോടും ഉള്ള പൂർണ്ണ പ്രതി ബദ്ധതയാണ് .
3)എല്ലാ വിധ വിവേചനങ്ങളെയും അടിച്ചമർത്തലുകളെയും എതിര്ക്കുക എന്നതാണ് .
4)ഭൂരി പക്ഷ വര്ഗീയതെയും ന്യൂന പക്ഷ വര്ഗീയതെയും ഒരു പോലെ എതിര്ക്കുക എന്ന നിലപാടാണ്.
5)പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു, പരിസ്ഥിതി സന്തുലനത്തെ നശിപ്പിക്കുന്നതിനെതിരാണ്
6)അത് സ്ത്രീ അവകാശങ്ങൾക്കു വേണ്ടിയും സ്ത്രീകളുടെ സജീവ രാഷ്ട്രീയ പങ്കാളിത്തം വേണമെന്ന നിലപാടാണ്.സ്ത്രീ പക്ഷ നിലപാടുകളോടോപ്പമാണ്
7)ദളിത് -ആദിവാസി- ന്യൂന പക്ഷ അവകാശങ്ങള്ക്ക് ഐക്യദാര്ഡ്യം കൊടുക്കുന്ന നിലപാടാണ് .
8)അക്രമ രാഷ്ട്രീയ വിശ്വസിക്കുന്നില്ല . അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണ്
9)അഴിമതിക്കും അക്രമത്തിനും എതിരാണ് . അത് എല്ലാതരം വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരാണ് .
10) എല്ലാ വിധ തീവ്ര വാദത്തിനും ഭീകരതക്കും എതിരാണ്.
11) ദാരിദ്യവും അസമാനതകളും സൃഷ്ട്ടിക്കുന്ന അനീതികള്ക്ക് എതിരാണ് .
12) സാമൂഹിക-സാമ്പത്തിക നീതിക്ക് വേണ്ടി നില കൊള്ളുന്നു.
രാഷ്ട്രീയ പാര്ട്ടികള് ഒരു ജനാധിപത്യ സംവിധാനത്തിനു ആവശ്യമാണ്. അത് കൊണ്ടു രാഷ്ട്രീയ പാർട്ടികളോടും അവരുടെ നേതാക്കളോടോ പ്രശ്നം ഇല്ല. സാധാരണ ഒരു രാഷ്ട്രീയ പാർട്ടിയെയോ അവരുടെ നേതാക്കളെയോ വിമർശിക്കാറില്ല. അവരുടെ നിലപാടുകളോട് യോജിക്കാം , വിയോജിക്കം.
ഒട്ടു മിക്ക എല്ലാ രാഷ്ടീയ ഫിലോസഫിയും വായിച്ചിട്ടുണ്ടങ്കിലും അതിൽ ഏതെങ്കിലും ഒരു ഡോഗ്മയുടെയെ വിശ്വാസ ചട്ടക്കൂട്ടിലോ നിൽക്കുന്ന ഫോളോവര് അല്ല . അതുകൊണ്ട് തന്നെയാണ് മാര്കസ് എഴുതിയത് മിക്കവതും വായിച്ചിട്ടും ഒരു മാര്ക്സിയന് 'വിശ്വാസി' ആകാത്തത് . അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പാണ് . അത്പോലെ വിയോജിപ്പുമുണ്ട് . അത് പോലെ തന്നെയാണ് ഗാന്ധിജി യോടും അംബേദ്‌ക്കര് എന്നിവരോടും ഉള്ള നില പാട് .
രാഷ്ട്രീയത്തിൽ നിഷ്‌പക്ഷം എന്നൊരു പക്ഷം ഇല്ല . സ്വതന്ത്ര നിലപാടുകള് ഉള്ള പൗര രാഷ്ട്രീയ (civic politics )നിലപാടുകൾ ജനായത്ത രാഷ്ട്രീയത്തിന് അവശ്യ ഘടകമാണ്
B. പ്രതികരണ നിലപാടുകൾ
ഒന്നിനെയും ഒരു പാര്ട്ടിയെയും നേതാവിനെയും , സര്ക്കാരിനെയും വിമര്ശിക്കാന് വേണ്ടി വിമര്ശിക്കാറില്ല..
ഒരു സ്ഥിരം വിമര്ശകനല്ല.
ഒരാളുടെയോ , സര്ക്കാരിന്റെയോ നിലപാടുകളെയോ പ്രവര്ത്തികളെയോ വിമര്ശിക്കുമ്പോള് ഒരാളെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുകയോ , നിന്ദിക്കുകയോ ചെയ്യുകയില്ല.
അത് മാത്രമല്ല ഒരാളുടെ അല്ലെങ്കില് ഒരു സ്ഥാപനത്തിന്റെ ചില ചെയ്തികളെ വിമര്ശിക്കുമ്പോഴും പലപ്പോഴും അതെ ആളുകളെ വ്യക്തി പരമായി പല കാര്യങ്ങളിലും ബഹുമാനിക്കുകയും പലരെയും സ്നേഹിക്കുകയും ചെയ്യും.
സര്ക്കാര് ജനങ്ങളുടെതാണ് . അത് കൊണ്ട് സര്ക്കാരിനെ കണ്ണടച്ചു എതിര്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യാറില്ല. നല്ല കാര്യങ്ങള് നല്ലത് എന്ന് പറയുകയും വിമര്ശിക്കണ്ടതിനെ വിമര്ശിക്കുകയും ചെയ്യുക എന്നാണു നിലപാട് . അത് പൌരന്റെ രാഷ്ട്രീയ ധര്മ്മമാണ് .
വ്യക്തി ബന്ധങ്ങള് നിലപാടുകളെ വിമര്ശിക്കുവാന് ഒരു തടസ്സമാകാറില്ല, കാരണം വ്യക്തി പരമായി ആരെയും വിമര്ശിക്കാറില്ല . വ്യക്തി വിദ്വേഷം ആരോടും പുലര്ത്താറുമില്ല.
B. വെറുപ്പിന്റെയും അസഹിഷ്ണുതയും രാഷ്ട്രീയതിനൊപ്പമല്ല
ആഹിംസത്മക ജനായത്ത രാഷ്ട്രീയത്തില് വിശ്വസിക്കുന്ന ആളാണ് . വെറുപ്പിന്റെയും വെറിയുടെയും അടിച്ചമര്ത്തലിന്റെയും അധികാര അഹങ്കാരങ്ങളുടെയും രാഷ്രീയത്തെ നിശിതമായി വിമര്ശിക്കും .
അത് പോലെ ജനങ്ങളില് ജാതിയുടെയം മതത്തിന്റെ യും പേരില് വേര്തിരിച്ചു തമ്മില് തല്ലിച്ചു മുതല് എടുക്കുന്ന വര്ഗീയ- ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ എതിര് ചേരിയിൽലാണ്
വ്യക്തി പരമായി ഒരു നേതാക്കളില് നിന്നും ഒരു സര്ക്കാരില് നിന്നും ഒരു ആനുകൂല്യങ്ങള്ക്കോ സാമ്പത്തികമായോ , സ്ഥാന-മാനങ്ങള്ക്കോ ഒരു സര്ക്കാരിന്റെയും മന്ത്രിമാരുടെയും പുറകെ പോയിട്ടില്ല. പോകാന് ഉദ്ദേശിക്കുന്നതും ഇല്ല . അതുകൊണ്ട് തന്നെ നിലപാടുകള് വ്യക്തമാക്കുന്നതില് ഒരു പ്രശ്നവും ഇല്ല
ശിങ്കിടി രാഷ്ട്രീയത്തിലും, ആശ്രിത രാഷ്ട്രീയത്തിലും, ഗുണംഭോക്ത രാഷ്ട്രീയത്തിനും രക്ഷകർതൃ രാഷ്ട്രീയത്തിനും വളരെ ദൂരെയാണ്.
C. പ്രോഫെഷനല് മേഖലയില് ഇഷ്ട്ട-അനിഷ്ട്ടങ്ങളോ, വ്യക്ത്തി രാഷ്ട്രീയ നില പാടുകളോ കൂട്ടി കുഴക്കാറില്ല.
അവിടെ ഒരു മലയാളിയോ , ഇന്ത്യാക്കാരനൊ എന്നതില് ഉപരി ഒരു പ്രൊഫഷനലും അന്താരാഷ്ട്ര മനുഷ്യനും ആണ്.
അത് പോലെ ഒരിക്കലും ഔദ്യോകിക സ്ഥാന-മാനങ്ങളെ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ-സാമൂഹിക ഇടപെടലില് കൂട്ടികുഴിക്കാറില്ല.
അതുകൊണ്ട് തന്നെയാണ് ഔദ്യോകി സ്ഥാന- മാനങ്ങള് മുഖ പുസ്തത്തിലെ പ്രൊഫൈലില് ഇടാത്തതും.
കാരണം ഇവിടെ പ്രതീകരിക്കുന്നത് ആദ്യമായും അവസാനമായും ഒരു സാധാരണ പൌരന് എന്ന നിലക്കാണ് .- and Without any sense of fear or favour
ജെ എസ് അടൂർ
No comments:
Post a Comment