രണ്ടാം ഭാഗം
ഇന്ത്യയിലെ എയർപൊട്ടുകളുടെ അവസ്ഥ.
ഇന്ത്യയിൽ 1994 ലെ എയർപോട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചുണ്ടായ സർക്കാർ സംരംഭമാണ് ഏ ഏ ഐ. അത് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ എയർ ട്രാഫിക് ഉൾപ്പെടെയുള്ള എല്ലാ വിധ സ്ഥാപന-സൗകര്യങ്ങളും എയർപൊട്ട് സൗകര്യങ്ങളും മാനേജ് ചെയ്യുക എന്നതാണ് പ്രധാന ദൗത്യം.
ലോകത്ത് ഒരുപക്ഷെ ഏറ്റവും കൂടുതൽ എയർപൊട്ട് മാനേജ് ചെയ്തതും ചെയ്യുന്നതും എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് . ഇപ്പോൾ തന്നെ 23 ഇന്റർനാഷണൽ എയർപോട്ട് അടക്കം 137 എയർപൊട്ട് ആണ് മാനേജ് ചെയ്യുന്നത്
അത് തന്നെയാണ് പ്രശ്നം. ലോകത്ത് ഒരിടത്തും ഇത്രയും എയർപൊട്ട് മാനേജ് ചെയ്യുന്ന ഏജൻസികൾ ഇല്ല. അമേരിക്കയിൽ അതാതു സിറ്റിയും സംസ്ഥാനങ്ങളുമാണ് ഭൂരിപക്ഷം എയർപൊട്ടുകളും മാനേജ് ചെയ്യുന്നത്. ചൈനയിലെ സ്ഥിതിയും അതു തന്നെ.
ഇന്ത്യയിൽ ഒന്നു കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്നതാണ് സ്ഥിതി.
ഇന്ത്യയിലെ എല്ലാ പൊതു മേഖല സംരഭങ്ങളെയും പോലെ പ്രൊഫെഷനലിസവും ഉത്തരവാദിത്തവും കാര്യക്ഷമതയും താരതമ്യേന വളരെ കുറഞ്ഞ ഉദ്യോഗസ്ഥ ഭരണമാണ് പ്രശ്നം. അത് കൊണ്ടു മാനേജ് ചെയ്യുന്നത് ഒന്നും വേണ്ട രീതിയിൽ മാനേജ് ചെയ്യുന്നില്ല എന്നാണ് പ്രശ്നം . ഭരിക്കുന്ന പാർട്ടികളുടെയും പ്രതിപക്ഷത്തിന്റെയും സ്വന്ത താല്പര്യം ട്രേഡ് യൂണിയനുകൾ സജീവം.
അതാതു സമയത്തെ കേന്ദ്ര ഭരണ പാർട്ടിയും വ്യോമയാന മന്ത്രിയും ആ വകുപ്പിലെ ബ്യുറോക്രസിയും കൂടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ എല്ലായിടത്തും ഇടപെടുന്നുണ്ട് എന്നത് വലിയ പ്രശ്നമാണ്.
സർക്കാർ സംവിധാനം മെച്ചപ്പെടുത്തി പ്രൊഫെഷണൽ മാനേജ്മെന്റ് ചെയ്യുന്നതിന് പകരം ഏത്രയും വേഗം ശിങ്കിടി മുതലാളിമാരും ഇന്ത്യയിലെ ഭരണത്തിലുള്ളവരുടെ ഇടത്തും വലത്തും വേണ്ടതെല്ലാം ചെയ്തു കാവൽ മാലാഖമാരെപ്പോലെയുള്ള അഡാനി മുതലാളി കുടുംബത്തിനും അംബാനി കുടുംബത്തിനും എല്ലാം പാട്ടവും തീറും എഴുതികൊതിക്കുന്ന തിരക്കിലാണ്.
ലോകത്തിൽ ഏതെങ്കിലും പൊതു എയർപോർട്ട് നടത്താത്ത അഡാനി ഗ്രൂപ്പിന് എയർപോർട്ട് എല്ലാം കൊടുക്കുന്നു. ഇനി എയർ ഇന്ത്യയും അവർക്കു വിക്കുമോ അല്ലെങ്കിൽ ടാറ്റക്കു വിക്കുമോ എന്നതാണ് കണ്ടറിയണ്ടത്.
ഗുജറാത്തി -മാർവാടി ബിസിനസ് -പൊളിറ്റിക്കൽ കാർട്ടലാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. എയർപോർട്ട് /സീപോർട്ട് മുതലായ എല്ലാ തന്ത്ര പധാനമായത് അഡാനി ഗ്രൂപ്പിന്. മൊബൈൽ 5 G/ഇന്റർനെറ്റ് /മീഡിയ /റീടൈൽ ബിസിനസ് മോണോപ്പളി അംബാനിക്കു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അകത്തു നിന്ന് നശിപ്പിച്ചു ആളുകളിൽ അതൃപ്തി വരുത്തി ഓരോ എയർപൊട്ടും വിൽക്കുവാനുള്ള തത്രപ്പാടിലാണ് . ബി എസ്എന്നിലെ പോലെ. അത് അവസാനം അംബാനിയുടെ ജിയോക്കു ചുളു വിലക്ക് കൊടുക്കും. അതോടെ ഇന്ത്യയിലെ മൊബൈൽ, ഇന്റർനെറ്റ്, മീഡിയ മോണോപ്പള്ളി അവരെടുക്കും.
തിരുവനന്തപുരം കേരളത്തിനും അപ്പുറം ചിന്തിക്കണം.
കേരളത്തിൽ മാന്യമായി നടത്തുന്നത് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടാണ്.
തിരുവനന്തപുരത്തെ എയർപോർട്ടിൽ എ എ ഐ നടത്തുന്ന എയർപൊട്ടിലെ പ്രശ്നം എല്ലാമുണ്ട് . ഡൊമെസ്റ്റിക്കിന്റെ നില പരിതാപകരം.
തുടരും
ജെ എസ് അടൂർ
No comments:
Post a Comment