Thursday, August 27, 2020

കോവിഡ് സമൂഹവ്യാപനം : സർക്കാരി നോടൊപ്പം.

 കോവിഡ് സമൂഹവ്യാപനം : സർക്കാരി നോടൊപ്പം.

കോവിഡ് സമൂഹ വ്യാപനത്തിന് കാരണം സർക്കാരോ പ്രതിപക്ഷമോ അല്ല. ഭരണ പ്രതിപക്ഷ പാർട്ടികൾ പരസ്പരം പഴി ചാരി അതിൽ നിന്നും തിരെഞ്ഞെടുപ്പ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല
പകർച്ച മഹാമാരിയെകുറിച്ച് അടിസ്ഥാന വിവിരങ്ങൾ ഉള്ളവർക്കറിയാം സമൂഹ വ്യാപനം അതിന്റ നാലാം ഘട്ടമാണ്. അത് കേരളത്തിൽ മാത്രം അല്ല സംഭവിക്കുന്നത്, ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും മിക്കവാറും ലോകത്തിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതാണ്. ഒരു പരിധി വരെ അത് ഇങ്ങനെയുള്ള പകർച്ച വ്യാധിയുടെ സ്വാഭാവിക പരിണാമാണ്.
എന്താണ് കേരള സർക്കാരിന്റെ കോവിഡ് പ്രതികരണ പ്രതിരോധ പ്രക്രിയയോടുള്ള സമീപനം?. ഇപ്പോഴും നല്ല മതിപ്പാണ്. എന്റെ അഭിപ്രായത്തിൽ കേരള സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. കൃത്യമായി വിവിരങ്ങൾ അനുദിനം തരുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയവർക്ക് വേണ്ട ആരോഗ്യ പരിപാലന സൗകര്യങ്ങൾ ചെയ്യുന്നുണ്ട്. ക്വറേന്റീനിൽ പോകുന്നവരെ കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂട്ടി
സാമൂഹിക വ്യാപനസമയത്തു
അതൊക്കെയെ ഒരു സർക്കാരിന് ചെയ്യാൻ സാധിക്കുകയുളളൂ.
സാമൂഹിക വ്യാപനം തടയണമെങ്കിൽ പ്രധാന ഉത്തരവാദിത്തം ജനങ്ങൾക്കാണ്. അതിനു ഓരോരുത്തരും സാമൂഹിക ഉത്തരവാദിത്തോടും പരസ്പര ഉത്തരവാദിത്തോടും സ്വയമുത്തവാദിത്തോടും കൂടി അനുദിനം മുൻ കരുതലോടെ ജീവിച്ചാലേ സാധ്യമാകു.
കോവിഡും അതുമായ ലോക്‌ഡൗണും സമൂഹത്തിലും കുടുംബങ്ങളിലും സാമ്പത്തിക പിരിമുറുക്കം വല്ലാതെ കൂട്ടുന്നുണ്ട്. അതുപോലെ മാനസിക പിരിമുറുക്കുവും. ആത്മഹത്യകൾ കൂടുന്നു
കേരളത്തിൽ മാനസിക ആരോഗ്യനിലയിൽ പല തലത്തിൽ പ്രശ്ങ്ങളാണ്‌. അതിൽ തന്നെ ഒട്ടും സാമൂഹികവൽക്കരണമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസത്തോട് അനുബന്ധിച്ചു കുട്ടികൾക്കുണ്ടാകുന്ന ശാരീരിക -മാനസിക ആരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനൊപ്പം സാമ്പത്തിക പ്രതിസന്ധി. പലരുടെയും ജോലി പോയി. ഒരുപാടു പേർക്കും ജോലിയില്ലാത്ത അവസ്ഥ
പ്രിയപെട്ടവരുടെ പെട്ടന്നുള്ള വേർപാട്. പ്രശ്നം ഗുരുതരമാണ്.
പക്ഷെ ഇതൊക്കെ നോക്കുവാൻ ആർക്ക് നേരം ! പലപ്പോഴും തിരെഞ്ഞെടുപ്പ് ജ്വരം കൂടന്നത് അനുസരിച്ചു വിവിധ പാർട്ടി ജ്വര തിമിരം മൂത്തു മൂത്തു പലരുടെയും മാനസിക ആരോഗ്യനിലയിൽ പ്രശ്നമുണ്ടാകുമോ എന്നു കണ്ടറിയാം.
സർക്കാരിന്റെ കോവിഡ് പ്രതിരോധ നയ പ്രതികരണത്തിൽ ചിലപ്പോൾ തെറ്റായ knee jerk റിയാക്ടിവ് പോളിസി നീക്കങ്ങളുണ്ടായി. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ കേരളത്തിലെക്ക് വരാനാകൂ എന്നതായിരുന്നു അതിലൊന്ന്. ഈയിടക്ക് പൂന്തുറയിൽ മെഷിൻഗണ്ണും ധരിച്ചു പോലീസ് റൂട്ട് മാർച്ചായിരുന്നു വേറൊന്ന്. സർക്കാർ സ്തുതി പാഠക ന്യായീകരണ കാലാൾപ്പട ഇതിനെ ന്യായികരിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അങ്ങനെയുള്ള പാളിച്ചകൾ തിരുത്തിയാണ് മുന്നോട്ടു പോകുന്നത്.
എല്ലാം പൂർണ്ണമായി ശരിയായ ഒരു നയവും എങ്ങും ഇല്ല. തെറ്റുകൾ കണ്ടാൽ അത് പെട്ടന്ന് തിരുത്തി മുന്നോട്ട് പോകുക എന്നതാണ് വേണ്ടത്.
അതാണ് സർക്കാർ ഇതുവരെഎടുത്ത നിലപാട്.
കോവിഡ് പ്രതികരണ പ്രതിരോധത്തിൽ ആദ്യത്തെ നിലപാടാണ് ഇപ്പൊഴും. കഴിയുന്നത്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി സഹകരിക്കുക എന്നതാണ് നിലപാട്.
കോവിഡ് സമൂഹ വ്യപനം കൂടുമെന്നു ദിവസം ആയിരം വരാമെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു.
സർക്കാരും ജനങ്ങളും നേരിടുന്ന നേരിടാൻ പോകുന്ന വലിയ വെല്ലുവിളി കുടുംബങ്ങളിലും സർക്കാരിനും നേരിടുന്ന നേരിടാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.
അതിനു അപ്പുറത്തു വിദ്യാഭ്യാസം, അതുപോലെ പല നയ പ്രശ്നങ്ങളുമുണ്ട്. എല്ലാവരെയും വിശ്വാസത്തിൽ എടുത്തു സാകല്യമായ ഒരു സർക്കാർ പ്ലാൻ വേണം എന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ പറയാൻ തുടങ്ങിയതാണ്. എന്നാൽ അങ്ങനെയൊന്നു ഇതുവരെ ഉണ്ടായെന്ന് സംശയമാണ്.
കോവിഡ് പ്രതിരോധ കാര്യത്തിൽ സർക്കാരും പ്രതിപക്ഷവും പരസ്പരം പഴിചാരാതെ ഒരുമിച്ചു പ്രവർത്തിക്കുവാൻ ഉത്തര വാദിത്തപെട്ടവരാണ് എന്നതാണ് നിലപാട്.
പണ്ട് മോഡിക്കെതിരെ കോൺഗ്രസിലെ ചിലർ ഉപയോഗിച്ചു തിരിഞ്ഞടിച്ച ഒരു പ്രയോഗമാണ് 'മരണത്തിന്റെ വ്യാപാരികൾ ' എന്ന്. അതാണ് ഇപ്പോൾ ഭരണ പക്ഷ ജ്വരത്തിൽ പ്രതിപക്ഷത്തിന് നേരെ ഉപയോഗിക്കുന്നത്. അത് പോലെ ബാലിശമാണ് കോവിഡ് സമൂഹ വ്യാപനതിന്നു സർക്കാരിനെ മാത്രം പഴി ചാരുന്നത്. ഇക്കാര്യത്തിൽ രണ്ടു കൂട്ടരും തിരെഞ്ഞെടുപ്പ് ജ്വരത്തോടെ നടത്തുന്ന ഉത്തരവാദിത്ത രഹിത രാഷ്ട്രീയ പോരാണ്
അത് പോലെ എൻട്രൻസ് ജ്വരം മൂത്തു വീടടങ്കം അവരവരുടെ കുട്ടികളെ എൻട്രൻസ് പരീക്ഷക്ക് പോകുന്ന മനസ്ഥിതിയും ഉത്തരവാദിത്ത രഹിത സാമൂഹിക സമീപനമാണ്.
ഇപ്പോഴും കേരളത്തിലെ സാമൂഹ്യ വ്യാപനത്തിന്റെ തോത് കുറക്കുവാൻ സാധിക്കും. അതിൽ സർക്കാർ എന്തൊക്കെ ചെയ്താലും പറഞ്ഞാലും ജനങ്ങൾക്കും നമ്മൾക്ക് ഓരോരുത്തർക്കുമാണ് ഉത്തരവാദിത്തം.
കോവിഡ് പ്രതിരോധത്തിനു സർക്കാരിനോടോപ്പമാണ്.
കാരണം സർക്കാർ നമ്മളുടയെല്ലാം കൂടിയുള്ള ഭരണ സംവിധനാമാണ്
സർക്കാർ ജനങ്ങളുടെതാണ്
സർക്കാർ ജനങ്ങളാണ്.
സർക്കാരും ജനങ്ങളും ഒരുമിച്ചു പരസ്പര വിശ്വാസത്തോടെ നീങ്ങിയാൽ മാത്രമേ ഈ കോവിഡ് കഷ്ട്ടകാലത്തെ അതി ജീവിക്കാൻ സാധിക്കൂ.
ഒരുമിച്ചു കോവിഡിനെ അതി ജീവിക്കാം.
അതാണ് നേരത്തെതൊട്ടുള്ള സമീപനം
Sunil JI, Sajan Gopalan and 115 others
11 comments
14 shares
Like
Comment
Share

Comments

View 6 more comments

No comments: