Tuesday, August 9, 2016

വെറും നാടൻ കോഴികളെ ആർക്കു വേണം ?!!

വെറും നാടൻ കോഴികളെ
ആർക്കു വേണം ?!!
നമുക്ക് നല്ല ബ്രോയ്‌ലർ ചിക്കനും
ഇപ്പോൾ കെന്റക്കിയും
ഡോമിനോ പിസ്സയും 
പിന്നെ പെപ്സിയും ഉള്ളപ്പോൾ
നാടൻ കോഴികളുടെ സുവിശേഷം
ഇവിടെ ആർക്കാണ് ആവശ്യം ?
വെറും കോഴികളെ ആർക്കു വേണം !!
നമ്മൾ പണ്ടേ അന്താരാഷ്ട്രം.
പണ്ട് നമ്മൾ കുരുമുളക് വിറ്റു
കോഴികളെ ഇറക്കുമതി ചെയ്തു
അന്തിയോക്കയിൽ നിന്നും
അറബി നാട്ടിൽ നിന്നും
നല്ല ഒന്നാന്തരം വെളുത്തു തുടിച്ച
കോഴിമാർ കപ്പലിറങ്ങി
പിന്നെ കുടുമ വച്ച കോഴിമാർ
വെടി വെട്ടം പറഞ്ഞു
ദേവസ്വവും ബ്ര്ഹമ്മസവും
പറഞ്ഞു കര കൈക്കലാക്കി
കഥകളി കാര്യമായി.
പിന്നെ സായിപ്പു കോഴികൾ
വന്നു ഉപദേശിച്ചു ഉപദേശിച്ചു
വരുതിയിലാക്കി
വട്ടത്തിലിട്ടു വാലാട്ടിച്ചു
പാണ്ടി നാട്ടിൽ
നിന്നും സസ്യാഹാരിക
കോഴികൾ വഞ്ചിനാട്ടിൽ
വണ്ടിയിറങ്ങി
പൊന്നു തമ്പുരാന്
വേണ്ടി കൊക്കരോ കൂവി.
തലപ്പാവ് ഉള്ള പൂവൻ കോഴിയുടെ
മൂക്ക് വെട്ടി നാട്ടീന്നു ഓടിച്ചു.
പിന്നെ കോഴിമാരെ തേടി
വീണ്ടും നാമലഞ്ഞു
മോസ്കോയിലും
പീക്കിങ്ങിലും വങ്കനാട്ടിലും
മാർ മാർക്സ് ഉപദേശി
വഴികാട്ടി.
അങ്ങനെയൊക്കയാണ്
ഇങ്ങനെയോക്കെയായതു.
നിലക്കും വിലക്കും ഉള്ള
വൻ കക്ഷികൾ
ആഗോള ചന്തയിൽ
ചന്തത്തിലുണ്ട് !
പിന്നെ എന്തിനു അമാന്തിക്കണം ?
നല്ല ഒന്നാന്തരം ഒന്നിനെ വേണം,
നമ്മുടെ വിലക്കും നിലക്കും
ലക്ഷണമൊത്ത
നല്ലൊരു വലിയ മുട്ട
തന്നെ വേണം.
ഹം കിസീ സെ കം നഹി !!
വളർന്ന് വളർന്നു
ആകാശം മുട്ടെ
വളർന്നു വലുതായി
വലതാകാൻ
നല്ല വിലയും
നിലയും തലയുമുള്ള
കെന്റക്കി ഫ്രെഡ് ചിക്കൻ വേണം
പിന്നെ കേരളത്തിന്
വേണ്ടി സെപ്ഷ്യൽ
റൈസ് ആൻഡ് പോപ്കോൺ
ചിക്കൻ.
ചിക്കൻ തിന്നാ മതി
കുഴി എണ്ണണ്ട!
ചോദ്യങ്ങൾ അരുതു.
ഉത്തരങ്ങൾ തരും.
ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടണം.
കക്ഷത്തിലുള്ളത് പോയാൽ
ആർക്കാണിവിടെ പ്രയാസം ?
കേരളത്തെ രക്ഷിക്കാൻ
അന്താരാഷ്ട്രം അമൃതം.
ചിക്കൻ ചികയുന്നത് കേട്ട്,
കൈയടിച്ചു പാട്ടുപാടി
ആത്മാവിൽ സന്തോഷിക്കുക.
സംശയാലുക്കൾ
സാത്താൻമാരാണ്.
അവർ ആസൂയാലുക്കളും
കൊതി കെറുവുമുള്ള
വെറും കുശുമ്പനമ്രരാണ്.
കഷണ്ടിക്കും കുശുമ്പിനും
മരുന്നില്ല.
കേരളം എന്ന് കേട്ടാൽ
തിളക്കണം
ചോര നമുക്ക് ഞരമ്പുകളിൽ.
കെന്റക്കി ഫ്രെയ്‌ഡ്‌ ചിക്കന്
മാർക്കറ്റുള്ളപ്പോൾ
കാറ്റിനൊപ്പം
നമ്മൾ തൂറ്റും.
കൊതി കെറുവുള്ള
പഴഞ്ചൻമാർ
നാടൻ കോഴികളെ
ഓർത്തോട്ടെ.
പരിപ്പ് വട തിന്നോട്ടെ
കട്ടൻ ചായ കുടിച്ചോട്ടെ.
പക്ഷെ വെറും
പഴഞ്ചൻ ഉപദേശിമാരെ
ആർക്കു വേണം ??!!

We are all explorers

We are all explorers, trying to make sense of our multiple perceptions , from multiple locations. When we don't stop learning, we also keep learning to unlearn and begin to see what we see with a renewed perspective, knowing that our perspective in given context is not necessarily the end of the story.
What we see depends on where we stand and what we are trained to 'see' or accustomed to see. And it takes a bit of effort too see things beyond what we are taught to see. As long as we can explore and wonder about the world everyday, we are learning every day and we are living everyday.
We become true travelers when life itself is an exploration and when we know that we don't know enough about the mystery and aesthetics of the flow of life ints billions of illuminations. We are simply gypsies...
Love to all of you from Thailand.

On Teaching and Teachers


Teaching is an art of facilitating learning, reflection, creative thinking and ability make choices of ideas, action and in life. Good teachers induce life -long learning process. They shape and transform the thinking and lives of participants in the learning.
Teaching is not spoon feeding certain information for an examination . Teaching is not pedaling the opinions of opinionated people posturing as teachers. All those who choose the profession of teaching are not necessarily teachers. Many of them are for a job and salary. Many of them, instead of enable and enlighten students, disable their independent ability to learn and make them dependent on teachers, dis-empowering their creative potential.
Good teaching is a process of continuous learning and unlearning. Good teaching is opening doors to multiple perspectives and not closing doors to plural voices and perspectives.
Good teachers enable and empower the participants of learning to become thinkers and good human being. Creative Teaching is the art of unleashing the imaginative potential of participants in the learning process.
Teaching is one of the most creative vocations in the world. Good teachers touch the soul of students with the words and deeds and make them creative human beings. That is why good teachers are friend, philosopher and guides to those who learn and grow with them.

caricature

മുഖ പുസ്തക വാക്യങ്ങള്‍

1) ചെറുപ്പക്കാർ എഴുതട്ടെ.
കവിത കുറിക്കട്ടെ. പുത്തൻ പാട്ടുകൾ പാടട്ടെ. ഓരോ കവിതയിലും ഒരു കാലമുണ്ട്. ഓരോ കാലത്തിനും കവിതകൾ ഉണ്ട്. കവിതകൾ ഓർമ്മഅക്ഷരങ്ങളുടെ നൃത്തചുവടുകൾ ആണ്. ചിലർ എഴുതും. പലരും എഴുതാതെ കവിത അനുഭവിക്കും. ചുരുക്കം ചിലർ ജീവിതം തന്നേ ഒരു കവിത പോലെ അനുഭവിക്കും. അളവുകോലുകൾ അധികാര പ്രസംങ്ങങ്ങളാണ്. അളവുകോലുകൾക്കു അപ്പുറം പോകുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ചെറുപ്പക്കാർ കവിത എഴുതട്ടെ. അവർ മനസ്സ് നിറയെ കവിതയുമായി വീണ്ടും വീണ്ടും സ്നേഹിക്കട്ടെ. അളവുകോലുകൾ ഒടിച്ചു കളഞ്ഞു ചങ്കിലെ പൂമരങ്ങളെ സ്വപ്നം കാണട്ടെ. പ്രേമമില്ലെങ്കിൽ എന്ത് ബോറൻ ജീവിതം. ഓരോ കവിതയും ഓരോ കാമ ചോദനയാണ്. ചെറുപ്പക്കാർ കാല്പനികതയോടെ കാമിക്കട്ടെ. പ്രേമിക്കട്ടെ. കവിത എഴുതി ഓർമകളുടെ പൂമരങ്ങളിൽ ഇരുന്നു പാട്ടു പാടട്ടെ.


2)കാലം എന്ന് പറഞ്ഞാൽ പുതുക്കപെടുലുകളുടെ ആരവം ആണ്. ഒരാൾ പഴയ കാല കാര്യങ്ങളിൽ അഭിരമിച്ചു തുടങ്ങുമ്പോൾ അവിടെ പുതുക്കപെടലുകളുടെ അവസാനം തുടങ്ങുകയാണ്. പുതുക്കപ്പെടാൻ ത്രാണി ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും രാഷ്ട്രീയ സ്വരൂപങ്ങളും കാലം ചെയ്തു ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്കു മറഞ്ഞു പോകും. പുതുക്കപ്പെടാൻ തയ്യാറാകാത്ത, ത്രാണി ഇല്ലാത്ത ആളുകളും ആശയങ്ങളും സംഘടനകളും കാലനെ തേടി നടക്കുകയാണ്.

3) ചോദ്യങ്ങൾ ചോദിക്കുവാൻ ത്രാണിയില്ലാതെ വരുന്നിടത്തു ചിന്ത അറ്റു പോകും. ചിന്തയറ്റു പോകുന്നിടത്തു പറഞ്ഞു പഠിപ്പിച്ച ശീലങ്ങൾ ജീവിതത്തെ തള്ളി നീക്കും. ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടുമ്പോൾ അധികാര സ്വരൂപങ്ങൾക്ക് അടിയറവ്‌ പറഞ്ഞു വിനീത വിധേയരായി ആളുകൾ മാറും. വിനീത വിധേയർ അധികമുള്ള സമൂഹത്തിൽ സർഗാത്മകത അന്യം നിന്നുപോകും. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അങ്ങനെയുള്ള ഒരു വിചിത്ര സന്ധ്യയിൽ ആണ്.
4) യുദ്ധമില്ലങ്കിൽ സമാധാനം ഉണ്ടോ ? ഹിംസയില്ലങ്കിൽ അഹിംസയുണ്ടോ ?

5) സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ വരികളും പാട്ടും വളരെ ലളിതമാണ്. പക്ഷെ ഉള്ളിൽ തട്ടിയ ഉള്ളിൽ തട്ടുന്ന വരികൾ അലങ്കാരവും അഹങ്കാരവും ഇല്ലാത്തമലയാള ഭാഷയുടെ ഒഴുക്കുള്ള മനോഹരമായ ഒരു കൈത്തോടാണ്. ആരും അധികം ശ്രദ്ധിക്കാത്ത, മലയാള ഭാഷ സാഹിത്യ അധ്യാപകരിൽ മിക്കവരും കേട്ടിട്ടില്ലാത്ത വരികൾ കവിതയും ഗാനവുമാണെന്ന് പല വിദ്വാന്മാരും സമ്മതിക്കില്ല. എനിക്ക് ഇഷ്ടമുള്ള പാട്ടു ജാതി മത ഭേദമന്യേ ആർക്കും പാടാവുന്ന ഒന്നാണ്.

6)ഓരോ മരണവും ഓർമപെടുത്തുന്നത് ജീവിതത്തെ ആണ്. ഓരോ ജീവിതവും അടയാളപ്പെടുത്തുന്നത് മരണത്തെയാണ്. മനുഷ്യർ ജീവിക്കുന്നതും മരിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. ചരിത്രം സൃഷ്ടിക്കുന്നതും ചരിത്രം കുറിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. കഥയും കവിതകളും ഓർമ്മകളുടെ ഏറ്റുപറച്ചിലും കുമ്പസാരവുമാണ്‌. കൂട്ടായ ഓർമകളിൽ കൂടെയും കൂട്ടായ ഓർമപെടുത്തലിൽ കൂടെയുമായാണ് കുടുംബവും സമൂഹവും തലമുറകൾ കൈമാറുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്നതു ഓർമകളുടെ ഓരങ്ങളും ഒഴുക്കുകളുമാണ്. ഓർമ്മകളുടെ അന്ത്യമാണ് മരണം. ഓർമ്മകൾ ഇല്ലെങ്കിൽ മനുഷ്യർ ഇല്ല.

7)സ്നേഹത്തിന്റെ അനുദിന പ്രയോഗത്തെ പറ്റി ഞാൻ വായിച്ചതിൽ ഏറ്റവും കൃത്യമായ വിവരണം പുതിയനിയമത്തിലെ ഈ മനോഹര വാക്യങ്ങൾ ആണ്. വാക്യം മനോഹരം പക്ഷെ പ്രവർത്തിയാണ് പ്രശനം. പള്ളിയിൽ പ്രസംഗിച്ചു പൊലിപ്പിച്ചിട്ട് സ്‌നേഹത്തിന്റെ ഒരു കണിക പോലും ജീവിതത്തിൽ കാണിക്കാത്ത സ്വാർത്ഥമതികൾ എങ്ങനെ ദൈവം സ്നേഹം തന്നെ എന്ന് പറയും ?
1 Corinthians, chapter 13 of the Malayalam Bible - with audio narration
WORDPROJECT.ORG
മുഖ പുസ്തക വിചാരങ്ങള്‍

ഇത് ഒരു കവിത അല്ല.
വാക്യങ്ങൾ വരികളാക്കി
വായിച്ചാൽ കവിത ആകുമോ ?
അല്ലെങ്കിൽ ആർക്കു വേണം കവിത?
ആരാണ് കവിതയുടെ ലക്ഷണം പറയുന്നത് ?
മുഖപുസ്തകത്തിൽ കവിതയില്ല.
വാക്കുകളുടെ ആൾക്കൂട്ടങ്ങൾ മാത്രം.
ആരവങ്ങളുടെ അറിയിപ്പുകൾ
എങ്ങനെ കവിതയാകും?
മുഖ പുസ്തകം ഒരു പുസ്‌തകമല്ല.
ഒരു പെരുവഴിയാണ്.
കണ്ടും കേട്ടും കാര്യങ്ങൾ പറഞ്ഞും
കലപില കൂടി,, സ്നേഹിച്ചും,
കുശുമ്പും കുന്നായ്മയും കൈമാറി,
കാഴ്ച്ചകൾ കണ്ടു മറയുന്നവർ.
മുഖപുസ്തകം ഒഴുകുന്ന ഒരു പുഴയാണ്
പലരും നീന്തുന്നു, കുളിക്കുന്നു
ചിലർ കാറ്റ് കൊള്ളുന്നു,
ചരൽ എറിഞ്ഞു,
ഓളം ഉണ്ടാക്കി രസിക്കുന്നു
മീൻ പിടുത്തകാരും,
കടത്തു വഞ്ചിക്കാരും,
കാമുകന്മാരും, ഒഴിഞ്ഞ നേരമില്ല.
അഴുക്കു തട്ടുന്നവർ ഏറെയെങ്കിലും,
ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ല.
മുഖപുസ്തകം ഓടുന്ന ട്രെയിനാണ്.
കമ്പാർട്മെന്റിൽ കണ്ടുമുട്ടി
ലോഹ്യം പറഞ്ഞു,
കൈ കൊടുത്തു പിരിഞ്ഞു
പലവഴിക്ക് പോകുന്നവർ.
പല ഭാഷ പറയുന്നവർ
പല വേഷക്കാർ,
പല നാട്ടുകാർ.
വിൽപ്പനക്കാർ.
ഓടുന്ന മായാകാഴ്ചകൾ
കണ്ടു മടുത്തു, ഉറക്കം തൂങ്ങുന്നവർ.
മുഖ പുസ്തകം ഒരു ചായക്കടയാണ്.
ചിലർ രാഷ്ട്രീയം പറയുന്നു.
ചിലർ പുക വലിക്കുന്നു.
ചിലർ പരദൂഷണം പറഞ്ഞു,
ചായകുടിക്കുന്നു.
ചിലർ ബോണ്ടതിന്നു,
പല്ലു കുത്തി മണക്കുന്നു.
ചിലർ വെറുതെ വായിനോക്കി ഇരിക്കുന്നു.
മുഖപുസ്തകം ഒരു സ്റ്റുഡിയോയാണ്.
സുന്ദരൻമാരും സുന്ദരികളും
ഫോട്ടോ എടുത്തു കളിച്ചു,
മദിച്ചു രസിച്ചു
രസകദളി മധുരം നുണഞ്ഞു.
കൂട്ടുകാർ പുറത്തു തട്ടി
സന്തോഷിച്ചു,, സന്തോഷിപ്പിക്കുന്നവർ.
മുഖപുസ്തകം ഒരു ജനൽ കാഴ്ച്ചയാണ്.
തെരുവിൽ ഓടുന്ന വണ്ടികൾ.
അലഞ്ഞു നടന്നു കുരയ്ക്കുന്ന
തെരുവ് നായ്ക്കൾ.
കടകളും കച്ചവടക്കാരും.
നാട്ടുകാരും വീട്ട്കാരും
നടന്നു പോകുന്ന തെരുവ്.
കള്ളടിച്ചു കറങ്ങി നടക്കുന്നവർ.
മുഖ പുസ്തകം ഒരു പെരുമ്പാമ്പാണ്.
പതിയെ വരുകി മുറുക്കി
ശ്വാസം മുട്ടിച്ചു, കൊന്നു ശാപ്പിടുന്ന
ഒരു സുന്ദരൻ പാമ്പ്.
മുഖ പുസ്തകം ഒരു പുസ്തകം അല്ല.
പറന്നു പോകുന്ന ഓർമ്മകളുടെ
ദേശാടന പക്ഷികളാണ്.
സ്ഥലകാല നേരങ്ങൾക്കുമപ്പുറം
പറക്കുന്ന കാഴ്ച്ചകൾ,
വാക്കുകളുടെ ചിറകിലെ
വർണ സീമകൾ.

രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം

കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുടെ തുടക്കമാണിത്. 1980ഇൽ ഉണ്ടായ രാഷ്ട്രീയ സമവായങ്ങൾ മാറി മറിയും.പ്രബല പാർട്ടികളിൽ കുഴാമറിച്ചിലുകൾ കൂടി ഇപ്പോഴുള്ള അധികാര സമവാക്യങ്ങൾ മാറി മറിയും. ഒട്ടുമിക്ക പാർട്ടികളിലെയും താഴെ തട്ടിലുള്ള പ്രവർത്തകർ ആശങ്കാകുലരാണ്. കൊണ്ഗ്രെസ്സ് പാർട്ടി ഗ്രൂപ്പ് പോരുമായി പരസ്പരം പാര വച്ചാൽ പാർട്ടി തളർന്നു തരിപ്പണം ആകും. പഴയ പാർട്ടികളിൽ കഴിവും കാമ്പുമുള്ള പുതിയ ചെറുപ്പക്കാർ ചേരുന്നില്ല.ഉള്ള ചെറുപ്പക്കാരിൽ അധികവും ശിങ്കിടി രാഷ്ട്രീയത്തിലെ സീറ്റ് മോഹികൾ ആയ അധികാര വിധേയർ മാത്രമാകുന്ന അവസ്ഥയാനുള്ളത്. ബ്രഹ്ത് സാമൂഹിക കാഴ്ച്ച പ്പാടില്ലാതെ, സ്വാർഥ സ്വപ്നങ്ങൾക്ക് അപ്പുറം ചിന്തയറ്റു ദർശനവും ദീര്ഘ രാഷ്ട്രീയ കാഴ്ചപ്പാടും ഇല്ലാത്ത അവസ്ഥ. പഴയ കമ്പ്യൂട്ടറിൽ പുതിയ സോഫ്റ്റ് വെയർ ഇട്ടാൽ ഹാങ്ങാവുന്ന അവസ്ഥയിൽ ആണ് മിക്ക രാഷ്ട്രീയ പാർട്ടികളും. ആശയ ദാരിദ്ര്യം കൂടുകയും ആമാശ വിചാരം മാത്രമാകുകയും ചെയ്യുമ്പോൾ പുതുക്കപ്പെടാനോ പുതിയ ചിന്തകൾക്ക് നാമ്പിടാനോ ത്രാണിയില്ലാത്ത പുക വമിച്ചു ഒരു വിധത്തിൽ ഓടുന്ന സർക്കാർ വണ്ടി പോലായിരിക്കുന്നു മിക്ക പാർട്ടികളും. അടുത്ത 7 കൊല്ലങ്ങൾക്കുള്ളിൽ പുതിയ രാഷ്രീയ കക്ഷികളും പുതിയ നേതാക്കളും കേരളത്തിൽ പ്രബലമാകും. ഇപ്പോഴുള്ള പ്രബല നേതാക്കളിൽ ഭൂരിപക്ഷവും അസ്തമിക്കും.