Tuesday, August 25, 2020

പെൻഷൻ കാര്യം -2 എല്ലാവർക്കും പെൻഷൻ എന്ന ബാൻഡ് വാഗണ് എന്താണിത്ര പിന്തുണ?

 പെൻഷൻ കാര്യം -2

എല്ലാവർക്കും പെൻഷൻ എന്ന ബാൻഡ് വാഗണ് എന്താണിത്ര പിന്തുണ?
സർക്കാർ ജീവനക്കാരോട് ആർക്കാണ് കലിപ്പ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. അഞ്ചാമത്തെ വാർഷിക തൊഴിൽ -തൊഴിലില്ലായ്‌മ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്‌മ 12.5%.ദേശീയ ആവറേജായ 5% ക്കാൾ വളരെ കൂടുതൽ.
കേരളത്തെക്കാൾ തൊഴിലിലായ്മ മോശമായത് സിക്കിം ത്രിപുര എന്നി രണ്ടു സംസ്ഥാനങ്ങളാണ്. ഏറ്റവും തൊഴിലില്ലായ്‌മ കുറഞ്ഞ സംസ്ഥാനം ഗുജറാത്താണ്.
കേരളത്തിൽ ജോലിയുള്ളതിൽ 48% സർക്കാരിലാണ് . 2016 ലെ കണക്കു അനുസരിച്ചു 11.85 ലക്ഷം പേരാണ് സാമാന്യ സ്ഥിര ശമ്പളം കിട്ടുന്ന സംഘടിത മേഖലയിൽ ജോലി ചെയ്യുന്നത് അതിൽ 5.75 ലക്ഷം സർക്കാരിലും പൊതു മേഖലയിലുമാണ്. 6.2 ലക്ഷം പ്രൈവറ്റ് മേഖലയിൽ.
കേരളത്തിൽ പൊതു മേഖലയിലുള്ളവരിൽ കേരള സർക്കാരിൽ 74% ആളുകളും 26% കേന്ദ്ര സർക്കാർ ജോലികളിലുമാണ്.
ചുരുക്കത്തിൽ ഇന്നും കേരളത്തിൽ നല്ല സ്ഥിരം ശമ്പളവും കിമ്പളവും നല്ല പെൻഷനും കിട്ടുന്ന ജോലി സർക്കാർ ജോലി മാത്രമാണ്
കേരളത്തിൽ ഗൾഫിൽ നിന്ന് തൊഴിൽ നഷ്ട്ടപെട്ടവരുടെ എണ്ണം കൂടുകയാണ്. അത് ഇപ്പോൾ തന്നെ അഞ്ചു ലക്ഷത്തിൽ കൂടാൻ ഇടയുണ്ട്. അവരിൽ ഒരുപാടു പേർക്ക് ബാങ്ക് ബാലൻസ് കമ്മിയും കടം കൂടുതലും പെൻഷൻ പൂജ്യവുമാണ്.
കേരളത്തിൽ ജോലി കിട്ടാൻ നിവർത്തി ഇല്ലാതെ വെളിയിൽപ്പോയി ജോലി ചെയ്യുന്നത് ഇവിടെ ജോലി ചെയ്യുന്നവരുടെ നാലിരട്ടിയാണ്. കോവിഡ് പ്രതിസന്ധിയിൽ ഒരുപാട് പേർക്ക് ജോലി പോയി. ഒരുപാട് വ്യാപാരി വ്യവസായ, സ്വയം തൊഴിൽ മേഖലയിൽ ഉള്ളവർക്ക് വരുമാനം ഇല്ല. പെൻഷനും ഇല്ല. കേരളത്തിൽ ഏതാണ്ട് 50% കൂടുതൽ കുടുംബങ്ങൾ സാമ്പത്തിക/സാമൂഹിക അരക്ഷിത അവസ്ഥയിലാണ്
കോവിഡ് കാലത്ത് ചെറുകിട വ്യപാര വ്യവസായികൾ ചക്ര ശ്വാസം വലിക്കുകയാണ്. തൊഴിൽ കിട്ടാനില്ല. പഠിച്ച ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല. നാല്പത് കഴിഞ്ഞ സ്വദേശത്തും വിദേശത്ത് മുള്ളവർക്ക് തൊഴിൽ നഷ്ട്ടംപെടുമോ എന്ന് ഭയം
വയസ്സ്‌ കാലത്ത് കഷ്ട്ടപ്പെടുമോ എന്ന് ഭയാ ശങ്കൾ അമ്പത് വയസ്സിൽ കൂടിയവരിൽ കൂടുന്നു. അങ്ങനെയുള്ള സാമൂഹിക മധ്യ വർഗ്ഗ അരക്ഷിത അവസ്ഥയിലാണ് കേരളം
ആ സാഹചര്യത്തിലാണ് കേരളത്തിൽ ഇപ്പോൾ എല്ലാവർക്കും പെൻഷൻ എന്ന ക്യാമ്പിയിന് സ്വീകാര്യത പലരിലും കൂട്ടുന്നത്.
കാരണം കേരളത്തിൽ ജനങ്ങളുടെ നികുതി പിരിച്ചു കാശ് മുഴുവനും കടം എടുത്തു കൂടെയാണ് സർക്കാർ ജോലിക്കാർക്ക് ശമ്പളവും. ആകെ ബജറ്റിന്റ എഴുപത് ശതമാനത്തോളം. വികസനം എന്ന് പറയുന്നത് മുഴുവൻ കടം വാങ്ങിയാണ് .
കേരളത്തിന്റെ പൊതു കടം ഏതാണ്ട് മൂന്നു ലക്ഷം കോടിയോളമാകുന്നു. അതായത് കേരളത്തിന്റെ ആകെമൊത്തം സാമ്പത്തിക വരുമാനത്തിന്റെ ( ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട് )30% ത്തിൽ കൂടുതൽ.
ഗൾഫിൽ നിന്ന് ജോലി നഷ്ട്ടപെട്ടവർക്കും, പ്രൈവറ്റ് മേഖലയിൽ ജോലി നഷ്ട്ടപെട്ടവർക്കും വ്യാപാര വ്യവസായ മേഖലയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും സ്വാദേശത്തും വിദേശത്തും ജോലി പോകും എന്ന് ഭയമുള്ളവർക്കും ഇന്ന് കേരളത്തിലെ വരേണ്യർ സർക്കാർ ഉദ്യോഗസ്ഥരാണ്
ഇതിന് കാരണം പലതാണ് .
കഴിഞ്ഞ ഏഴു കൊല്ലം കൊണ്ടു സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി. സർക്കാർ ശമ്പളത്തിന് ബജറ്റിന്റെ 30% മാണ് ചിലവാക്കുന്നത് . കഴിഞ്ഞ പത്തു കൊല്ലത്തിൽ ശമ്പളം, പെൻഷൻ, പലിശ എന്നിവയിൽ 51% വർധനവാനുണ്ടായത്.
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആവറേജ് ശമ്പളം 2011-12 ഇൽ 25, 458 രൂപ ആയിരുന്നു. എന്നാൽ 2018-19.ഇൽ സർക്കാർ ജീവനക്കാരുടെ ആവറേജ് ശമ്പളം 49, 767 രൂപയായി ഉയർത്തി. അത് അനുസരിച്ചു പെൻഷനും കൂടി ഇതിന്റെ വിശദ വിവരങ്ങൾ തിരുവനന്തപുരം സി ഡി എസ് സർക്കാരിന് വേണ്ടി തയ്യാറാക്കിയ റിപ്പോട്ടിലുണ്ട്.
കേരളത്തിൽ സാമ്പത്തിക അരക്ഷിതത്വം അനുഭവിക്കുന്നവരെ സംബന്ധിച്ച ഏറ്റവും നല്ല ശമ്പളവും അധികാരവുമൊക്കെയുള്ള ജോലി സർക്കാർ ജോലിയാണ്
എഴുപതകൾ വരെ കല്യാണ മാർകെറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് സർക്കാർ ജോലിക്കാർക്ക് ആയിരുന്നു. അത് എൺപതുകളിൽ ഗൾഫ് ജോലിക്കാർക്കും. പിന്നെ ഐ റ്റി മേഖലയിലുമൊക്കെയായി. വീണ്ടും സർക്കാർ ജോലിക്ക് ഡിമാൻഡ് കൂടി
കാരണം ഇന്ന് ഏറ്റവും ഉറപ്പുള്ള ജോലി സർക്കാർ ജോലിയാണ്.
കേരളത്തിൽ ഇപ്പോൾ ഏറ്റവും സജീവമായ സംരഭങ്ങൾ സിവിൽ സർവീസ് കോച്ചിംഗും പി എസ് സി കോച്ചിങ്ങുമാണ്. ഇന്ന് എൻജി നീയറിങ്ങും മെഡിസിനും മൊക്കെ പഠിച്ചവർ സിവിൽ സർവീസ് സ്വപ്നങ്ങളിലാണ് . കാരണം ഒരു ഡോക്റ്റർക്കോ എൻജിനിയർക്കോ കിട്ടുന്നതിൽ വളരെ കൂടുതൽ ശമ്പളവും പദവിയും ഇന്ന് സർക്കാർ ഉദ്യോഗസ്ഥർക്കുണ്ട് . ആയിരക്കണക്കിന് എഞ്ചിനിയർമാരാണ് സർക്കാരിൽ എൽ ഡി ക്ലർക്ക് ജോലിക്ക് അപേക്ഷിക്കുന്നത്.
എല്ലാവർഷവും ശരാശരി 25000 പേരാണ് സർക്കാർ സർവീസിൽ കയറുന്നത്
കഴിഞ്ഞ ബജറ്റ് അനുസരിച്ചു (2020-21) സർക്കാർ ശമ്പളത്തിനും പെൻഷനും പലിശക്കും കൂടി വകയിരുത്തിയത് 73, 845 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് സ്റ്റിമേറ്റിനെക്കാൾ 4% കൂടുതൽ . കേരളത്തിലെ വരുമാനത്തിന്റെ 64% മാണിത്
എന്താണ് പ്രശ്നം?
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സംഘടിത പ്രെഷർ ഗ്രൂപ്പ് സർക്കാർ ശമ്പളം വാങ്ങുന്നവരുടെ സർവീസ് സംഘടനകളാണ്. എല്ലാ പാർട്ടികൾക്കുമുണ്ട് .
എല്ലാ പാർട്ടികൾക്കും കേരളത്തിൽ ഒരു വലിയ പരിധി വരെയുള്ള സംഭാവന ശ്രോതസാണ്. അതാതു സമയത്തെ ഭരണ പാർട്ടിയുടെ സർക്കാർ സർവീസ് സംഘകളാണ് കാര്യ
ക്കാർ . അവർക്കു മന്ത്രിമാരുടെ ഓഫിസിൽ പ്രധാന തസ്തിക, വിവിധ കോർപ്പറേഷൻ, ഗവേഷണം സ്ഥാപനങ്ങളിൽ നേതൃത്വം, പി എസ് സി യിൽ രണ്ടു ലക്ഷം ശമ്പളവും എൺപതിനായിരം പെൻഷനും കിട്ടുന്ന മെമ്പർ സ്ഥാനം
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോലീസ് തൊട്ടു വില്ലേജ് ഓഫീസ് വരെ വലിയ ശമ്പളം വാങ്ങി അധികാര പ്രയോഗം നടത്തിന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
സാധാരണ ധാരണ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് കൃത്യമായി 8 മണിക്കൂർ ജോലി ചെയ്യുന്നത്. ബാക്കിയുള്ളവർ കക്ഷി രാഷ്ട്രീയമുൾപ്പെടെ എക്സ്ട്രാ കരിക്കുലർ കാര്യങ്ങൾക്കാണ് ഗണ്യമായ സമയം ചിലവഴിക്കുന്നു എന്നാണ് ഒരുപാട് പേർ വിചാരിക്കുന്നത്.
സാധാരണക്കാരന് പോലീസിനെ ഇപ്പോഴും പേടിയാണ് . ഭരണ പാർട്ടി നേതാക്കളുടെ സഹായം ഇല്ലാതെ പോലീസ് സ്റ്റേഷനിൽ പോകുവാൻ പോലും സാധാരണക്കാർക്ക് ഭയമാണ്
ഏതെങ്കിലും ഒരു കാര്യം സാധിക്കാൻ സർക്കാർ ഓഫീസിൽ പല പ്രാവശ്യം നടക്കണം എന്ന ധാരണ വ്യപകമാണ് . എൻ അർ ഐ കൾക്ക് കേരളത്തിൽ വന്നാൽ പെട്ടന്ന് കാര്യം കാണണമെങ്കിൽ പലപ്പോഴും ഭരണ പാർട്ടി വഴിയോ അല്ലാതെയോ കിമ്പളം കൊടുക്കണം
ഒരു ഓഡിറ്റോറിയം പണിയാൻ പോയി ആത്മ ഹത്യ ചെയ്ത് സാജന്റെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥയോടെ താദാത്മ്യം പ്രാപിക്കുന്നവരാണ് ഒരുപാടു വിദേശ മലയാളികൾ.
ചുരുക്കത്തിൽ സാമ്പത്തിക പ്രയാസവും അരക്ഷിത ബോധവുമുള്ള കേരളത്തിലെ സാധാരണക്കാരും വിദേശത്ത് നിന്ന് ജോലിയും ശമ്പളവും നഷ്ട്ടപെട്ടു പെൻഷൻ ഇല്ലാത്ത വിദേശത്തു നിന്നും വന്നു മലയാളികളും കലിപ്പിലാണ്.
അവരെ സംബന്ധിടത്തോളം അവരുടെ നികുതികൊണ്ടു വലിയ ശമ്പളവും പെൻഷനും വാങ്ങി സംഘടിത ബലത്തിൽ സാധാരണക്കാരുടെ മേൽ അധികാരം സ്ഥാപിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭരണ പാർട്ടിക്കാരും അവരുടെ ഉദ്യോഗസ്ഥരും ചേർന്നുണ്ടാക്കി അവർക്കു ഇഷ്ട്ടം പോലെ അവർക്കു തോന്നിയ അവർ ചിലവാക്കുന്ന ഏർപ്പാടാണ് ബജറ്റ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താൽ അജീവനാന്തം പെൻഷൻ കിട്ടുന്ന ഏർപ്പാടാണ് സർക്കാർ എന്നതാണ് ധാരണ . മന്ത്രിമാർക്ക് മുപ്പതു പേർസണൽ സ്റ്റാഫ്‌ വീതം വച്ചു നിയമിച്ചിട്ട് സ്വന്തം പാർട്ടിക്കാർക്ക് മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താൽ ജനങ്ങൾ അവർക്കു എന്തിനു വേണ്ടി പെൻഷൻ കൊടുക്കണം എന്ന ധാരണ വ്യപകമാണ്
കാരണം ഇരുപത് വർഷം ഗൾഫിൽ പൊരി വെയിലിൽ പണി എടുത്തവന് പെൻഷൻനും ജോലിയും ശമ്പളവും ഇല്ലാത്തപ്പോൾ മൂന്നു കൊല്ലം മന്ത്രിയുടെ കൂടെ പണി ചെയ്താൽ ആജീവനാന്തം പെൻഷൻ കിട്ടും എന്നറിഞ്ഞു കലിപ്പുള്ളവർ ഒരുപാടുണ്ട്
ജനങ്ങളുടെ പേരിൽ ജനാധിപത്യ സർക്കാർ എന്നൊക്ക പറയുന്നെങ്കിലും സർക്കാരും ബജറ്റും പോലീസും എല്ലാം ഭരണ പാർട്ടി -സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണിന്നുള്ള ധാരണ കേരളത്തിൽ പ്രബലമാണ്.
എല്ലാം വ്യവസ്ഥാപിത ഭരണ -പ്രതിപക്ഷ പാർട്ടികളുടെയും ഉദ്ദേശം എങ്ങനെയെങ്കിലും ഭരണം പിടിച്ചു സർക്കാർ സുഖ സൗകര്യംങ്ങളും ശമ്പളം പെൻഷനോക്കെ വാങ്ങി അധികാരികളാകുകയാണ് എന്ന ധാരണ സംഘടിതമല്ലാത്ത പൊതു ജനങ്ങളിൽ വ്യാപകമാകുകയാണോ
അത് തെറ്റോ ശരിയോ എന്നതല്ല വിഷയം. കേരളത്തിൽ ഇന്ന് ബഹു ഭൂരിപക്ഷം ജനങ്ങളും സംഘടിത രാഷ്ട്രീയ പാർട്ടി ചട്ടകൂട്ടിന് പുറത്താണ്
അങ്ങനെയുള്ളവരുടെ അതൃപ്തി കൊണ്ടു കൂടെയാണ് എല്ലാവർക്കും പെൻഷൻ എന്ന വാദത്തിന് കേരളത്തിൽ വേഗത്തിൽ സ്വീകാര്യതയുണ്ടാകുന്നത്
ജെ എസ് അടൂർ
തുടരും
അടുത്തത് :
സർക്കാർ ജീവനക്കാർ ഇല്ലെങ്കിൽ സർക്കാർ ഇല്ല
James Varghese, Jayasankar Peethambaran and 307 others
72 comments
59 shares
Like
Comment
Share

No comments: