കോവിഡ് ജീവിത വിചാരങ്ങൾ
കോവിഡ് കാലം പലതുകൊണ്ടും മനുഷ്യ അവസ്ഥകളെ കുറിച്ച് ഏറെ ചിന്തിപ്പിക്കുന്നതാണ്.
മനുഷ്യനു എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടായാലും മരണം തൊട്ട് അടുത്തുണ്ടെന്ന ഓർമ്മപ്പെടുത്തൽ
മഹാമാരിയുടെ കാലത്ത് എന്തൊക്ക സൗകര്യങ്ങൾ ഉണ്ടെങ്കിലും യാത്ര ചെയ്യുവാൻ സാധിക്കാത്ത അവസ്ഥ. പലതുണ്ടെങ്കിലും അനുഭവിക്കാൻ പറ്റാത്ത അവസ്ഥ.
സാധാരണ വ്യവസ്ഥാപിത അധികാരങ്ങളുടെയോ ആയുധങ്ങളുടെയോ വരുതിയിൽ നിൽക്കാത്ത കണ്ണിന് കാണാത്ത കോവിഡ്.
സംഹാര ദൂതനായി ലോകമാകെ ഊടാടി സഞ്ചരിക്കുന്ന എല്ലാ കൂടി ഒന്നര ഗ്രാം പോലും ഇല്ലാത്ത വൈറസ് കൊട്ടാരത്തിലും മന്ത്രി മന്ദിരങ്ങളും ചേരി പ്രദേശങ്ങളും തമ്മിൽ പക്ഷ ഭേദമില്ലാതെ അനുവാദം ചോദിക്കാതെ എല്ലാവരെയും ജാതി മത വർഗ്ഗ വംശ, രാജ്യ ഭേദമന്യേ വെറും മനുഷ്യരായിമാത്രം കാണുന്ന ലവലർ .
ഫേസ് ബുക്ക് തുറന്നാൽ പലപ്പോഴും കാണുന്നത് മരണ വാർത്തകൾ. ഏറ്റവും പ്രിയപെട്ടവർ മരിച്ചാലും കാണുവാൻ സാധിക്കാത്ത അവസ്ഥ.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കുടുംബത്തിൽ മൂന്നു പേരാണ് പോയത്.
ഓരോ മരണവും ജീവിതത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. എങ്ങനെ ജീവിക്കുന്നു എന്തിന് ജീവിക്കുന്നു എന്ന ഓർമ്മപെടുത്തലുകളാണ്
ജീവിതത്തിൽ പണത്തിനും സ്ഥാന മാന പദവികൾക്കും വലിയ വീടിനും ബാങ്ക് ബാലൻസിനും എല്ലാം ശേഷം ഒന്നുമില്ലാതെ പോകുന്ന മനുഷ്യൻ
ഒരു കാലത്ത് തമിഴ് നാട്ടിൽ ഭരണ സർവാധികാരിയായിരുന്ന ജയലളിതയുടെ വീട് ഇന്ന് അനാഥം. ഒരു കാലത്ത് അധികാരത്തിന്റെ അടയാളമായ വീട് ഇന്ന് വെറും ഒരു വീട്.
ബൈബിളിൽ ഇടക്കിടക്കു വായിക്കുന്ന പുസ്തകമാണ് സഭാപ്രസംഗി (ecclesiastes)
ഏതാണ്ട് 2500 കൊല്ലം മുമ്പ് എഴുതിയ സോളമന്റെ വിചാരങ്ങളയാണ് പൊതുവെ ഗണിക്കുന്നത്
ഇന്ന് അത് ഓർത്തപ്പോൾ മനസ്സിൽ വന്നത് എം ഇ ചെറിയാൻ എഴുതിയ മലയാള പാട്ടിന്റെ വരികളാണ്
"മണ്മയമാം ഈ ഉലകില് കാണ്മതു മായ!
വന് മഹിമ ധനം സുഖങ്ങള് സകലതും മായ!
മണ്ണില് നമ്മള് ജീവിതമോ പുല്ലിനെപ്പോലെ
ഇന്നു കണ്ടു നാളെ വാടും പൂക്കളെ പോലെ
ധാന്യം ധനം ലാഭം കീര്ത്തി ഹാ നഷ്ടമാകും
മാന്യ മിത്രരാകെ നമ്മെ പിരിഞ്ഞിനി പോകും"
ജെ എസ് അടൂർ
No comments:
Post a Comment