Thursday, August 27, 2020

ദുരന്ത ഘട്ടത്തിൽ സോഷ്യൽ മീഡിയ

 16 August 2018

 
Shared with Public
Public
പ്രിയ സുഹൃത്തുക്കളെ
സോഷ്യൽ മീഡിയ വളരെ പ്രയോജനകരമാണെങ്കിലും അതിന് ചില നെഗറ്റിവ് ഇമ്പാക്റ്റുകൾ ഉണ്ട് . അതിൽ ആദ്യത്തതു ഇക്കോ ചേമ്പർ എഫക്ട് ആണ് . പത്തു പേർ ഒരു കാര്യം പറഞ്ഞാൽ നൂറു പേര് പറഞ്ഞത് പോലെയും നൂറു പേരു പറഞ്ഞാൽ ആയിരങ്ങൾ പറയുന്നത് പോലെയും തോന്നും .
ദുരന്ത ഘട്ടത്തിൽ സോഷ്യൽ മീഡിയ ഉത്തരവാദിത്തോടെ ഉപയോഗിക്കണം . സോഷ്യൽ മീഡിയയിൽ പത്തു പാനിക് മെസ്സേജുകൾ വരുമ്പോൾ നമ്മളിൽ പലരും അത് ഷെയർ ചെയ്യുമ്പോൾ കാര്യങ്ങൾ കൈ വിട്ടുപോകും എന്നോ സൈന്യത്തെ വിളിക്കണോ എന്നൊക്ക ആളുകൾ സോഷ്യൽ മീഡിയയിൽ പരക്കം പാഞ്ഞു പരിഭ്രമിക്കുന്നത് കാണുന്നുണ്ട്
ഇങ്ങനെയുള്ള രക്ഷപ്രവർത്തന സമയത്തു സമചിത്തതയാണ് വേണ്ടത് . അല്ലാതെ സോഷ്യൽ മീഡിയയിൽ പാനിക് പരത്തുകയല്ല ചെയ്യേണ്ടത് . എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ സർക്കാരിനോട് ഒത്തു ചേർന്ന് ആ പ്രശ്നം പരിഹരിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത് . രക്ഷ പ്രവർത്തനത്തിന് ലോക്കൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചു ദുരന്ത നിവാരണ സേനയും നേവിയുടെയും എയർ ഫോഴ്‌സിന്റെയും സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാം .അല്ലാതെ ലോക്കൽ ഭൂ പ്രകൃതിയും അടിസ്ഥാന തല പ്രവർത്തന പരിചയുവും ഇല്ലെങ്കിൽ സൈന്യത്തിന് തന്നെ രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കില്ല .
സർക്കാർ എല്ലാ ജില്ലകളിലും അടിയന്തരമായി പഞ്ചായത്തു തലത്തിൽ ഡിസാസ്റ്റർ റെസ്പോൺസ് വൊലെന്റിയർ ടീമിനെയുണ്ടാക്കുക . എല്ലാ ജില്ലയിലും ഉള്ള സന്നദ്ധ സംഘടനകളെ ഏകോപിക്കാൻ സംവിധാനമുണ്ടാക്കുക . ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൻസിപ്പൽസ് (SOP) എല്ലാവര്ക്കും നല്കുക .സർക്കാർ ഒരു ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ അതാത് ഇൻഫോർമേഷൻ പങ്കു വക്കുക .
ഞാൻ 1993 ലെ ലാത്തൂർ ഭൂകമ്പം മുതൽ അനേക ദുരന്ത രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേത്രത്വം നൽകുകയും ചെയ്ത പരിചയം വച്ച് പറയുകയാണ് ഈ വെള്ളപ്പൊക്ക കെടുതിയെ അൽപ്പം സമ ചിത്തതയോടും കോർഡിനേഷനോടും കൂടി പ്രവർത്തിച്ചാൽ കേരളത്തിലെ സർക്കാരിന് സമൂഹത്തിനും നേവിയുടെയും എയർ ഫോഴ്‌സിന്റെയും സഹായത്തോടെ ഈ പ്രതി സന്ധിയെ തരണം ചെയ്യാൻ കഴിയും .ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ സുനാമി റെസ്പോൺസിൽ പ്രവർത്തിച്ച അന്താരാഷ്ട റിലീഫ് വർക്കിന്റ മുഴുവൻ കോർഡിനേഷന് നേത്രത്വം നൽകിയപ്പോൾ പഠിച്ച ആദ്യ പാഠം Never Panic എന്നതാണ് . നമ്മൾ പാനിക് ആയി പരിഭ്രമിച്ചതു കൊണ്ട് ഒരു പ്രശനവും പരിഹരിക്കപ്പെടുന്നില്ല .
ഏതു ക്രൈസിസ് മാനേജ്മെന്റിലും വേണ്ടത് സമചിത്തതയും ഒരു പ്രശനം എങ്ങനെ പരിഹരിക്കാമെന്ന കൂട്ടായ ചിന്തയുമാണ് . പിന്നെ വേണ്ടത് ആക്റ്റീവ് ട്രബിൾ ഷൂട്ടിങ് ആണ് . മൂന്നാമത് വേണ്ടത് കാര്യക്ഷമായ ഇൻഫോർമേഷൻ മാനേജ്മെന്റ് ആണ് . ക്രൈസിസിൽ വേണ്ട പ്രധാനയൊന്ന് നിരന്തര കമ്മ്യുണിക്കേഷൻസ് ആണ് . പിന്നെ വേണ്ടത് ക്ലിയർ കമാൻഡ് ആൻഡ് കണ്ട്രോൾ സിസ്റ്റവും , ക്ലീയർ ഡെലിഗേഷനാണ് . ഫീഡ് ബാക് മെക്കാനിസവും ഉടനടി കറക്ടീവ് മെഷറും തീരുമാനവും എടുക്കുന്ന നേതൃത്വവും വേണം .
കേരളത്തിൽ ഇതിനൊക്കയുള്ള ബേസിക് കപ്പാസിറ്റിയുണ്ട് .അത് മുഴുവനും എങ്ങനെ ഉപയോഗിക്കാം എന്നതാണ് പ്രശനം . അതിന് കഴിയും എന്നാണ് വിശ്വാസം .
അതുകൊണ്ട് ദയവു ചെയ്ത് പാനിക് പടർത്താതെ ഇരിക്കുക . ഭീതി പടർത്തുന്ന പോസ്റ്റുകൾ പങ്കു വയ്ക്കരുത് . അടിസ്ഥാന രഹിതമായ റൂമറുകൾ അപകടമാണ് . വിദേശത്തും അകലത്തിലും ഇരിക്കുന്നവർ ഉടനടി സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ട് പാനിക് ആയത് കൊണ്ട് കേരളത്തിൽ ഒന്നും സംഭവിക്കില്ല . അടിസ്ഥാന തലത്തിൽ രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് ഐക്യ ദാർഢ്യപെടുക എന്നതാണ് ചെയ്യാൻ കഴിയുന്നത് . കാണുന്നതെല്ലാം ഗ്രഹിച്ചിട്ട് മാത്രം ഉത്തരവാദിത്തത്തോടെ ഷെയർ ചെയ്യുക .
രണ്ടു ദിവസത്തിനകം മഴ കുറയും .കേരളത്തിന്റ ഭൂ പ്രകൃതി അനുസരിച്ചു വെള്ളം വന്നപോലെ ഇറങ്ങും .അത് കൊണ്ട് പരിഭ്രാന്തരാകരുത്. ഭീതി പടത്തരുത് .നിങ്ങൾക്ക് ആകുന്ന സഹായങ്ങൾ ചെയ്യുക .ഇത് ഒരു നീണ്ടകാല വെള്ളപൊക്കമല്ല . നമുക്ക് ഇതിനെ നേരിടാനുള്ള കരുത്തും ആത്മവിശ്വാസവും ഒത്തൊരുമയുമാണ് വേണ്ടത് .We can and We will overcome .
Be positive and make a positive difference . Don't go and tell the problem , please help to solve the problem . Don't tell what is wrong but help to make it right. It is such crisis management that brings the best and worst in us. Let us work together to bring out the best in our society .
We shall indeed overcome .
In solidarity and love to the people of Kerala
ജെ എസ് അടൂർ .

No comments: