ധർമ്മ പുരാണ നാട്ടിൽ നടക്കുന്നത് പണ്ടേ ഒരു പ്രവാചകൻ പറഞ്ഞിട്ടുണ്ട്
"ധനസചിവന് ജയഭേരി മുഴക്കി ആദ്യം ആര്ത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളില് നിന്നും ലഭിക്കുന്നതിനേക്കാള് മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു. കൊട്ടാരം ദര്ബാറിന് പുറത്തുള്ള വിദൂഷകന് അമിട്ട് മുഴങ്ങുന്ന ശബ്ദത്തില് പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.
പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര് ദേശദ്രോഹികള്. നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര് ദുര്ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള് അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില് മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു."
അതാണ് സ്ഥിതി.
ജെ എസ് അടൂർ
No comments:
Post a Comment