Sunday, June 30, 2019

ഇടത് പക്ഷത്തിന് ക്രെഡിബിലിറ്റി നിലനിർത്തുന്നവര്‍

ഞങ്ങളുട ജില്ലയിൽ ലോക്കൽ കമ്മറ്റിയിലും ഏരിയ കമ്മറ്റിയിലും ജില്ലാ കമ്മറ്റി തലത്തിലും പ്രവർത്തിക്കുന്ന സഖാക്കളോടും സുഹൃത്തുക്കളോടും എനിക്ക് ഒരുപാട് സ്നേഹ ബഹുമാനങ്ങൾ ഉണ്ട് .അതിന് ഒരു കാരണം അവരിൽ പലരും കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തു രാപ്പകൽ ആത്മാർത്ഥമായി പ്രവർത്തിച്ചു . അവരിൽ ഒരുപാട് പേർ യഥാർത്ഥ സാമൂഹിക പ്രവർത്തകരാണ് . കടമ്പനാട് പഞ്ചായത്ത് പ്രസിഡണ്ട് അജീഷിന്റെയും നിരണം പഞ്ചായത്ത് പ്രസിഡന്റെ ലതിക പ്രസാദിന്റെയും പ്രവർത്തനം നേരിട്ട് കണ്ടു അനുഭവിച്ചതാണ് അവരെല്ലാം ജാതി മത പാർട്ടി ഭേദമെന്യേ എല്ലാവര്ക്കും വേണ്ടിയാണ് പ്രവർത്തിച്ചത് .അതുപോലെ എന്റെ സുഹൃത്ത് അഡ്വ മനോജ് . ഇവരെപ്പോലെയുള്ള വളരെ ജനുവിനായ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരാണ് ഇപ്പോഴും അടിസ്ഥാന തലത്തിൽ കേരളത്തിൽ ഇടത് പക്ഷത്തിന് ക്രെഡിബിലിറ്റി നിലനിർത്തുന്നത് . അത് കൊണ്ട് അവരോട് സ്നേഹ ബഹുമാന ആദരങ്ങളുണ്ട് . അവർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികൾക്കും എന്നും ഐക്യദാർഢ്യവും സഹായവും ഉണ്ടായിരിക്കും
പ്രശ്‌നം മെയ്യനങ്ങാതെ സമൂഹത്തിൽ ഒന്നും ചെയ്യാതെ സ്വദേശത്തോ വിദേശത്തോ ഇരുന്നു വെറുതെ പാർട്ടി സ്നേഹം കൂട്ടി കൂട്ടി കൂട്ടി പാർട്ടിയുടെ ന്യായീകരണക്കാരെന്ന ഭാവേനെ അതിനെ ദ്രോഹിച്ചു ക്രെഡിബിലിറ്റി നശിപ്പിക്കുന്നവരാണ് . കഴിഞ്ഞ തിരെഞ്ഞെടുപ്പ് സമയത് കുറെ സംഘികൾ സഖാക്കളായി അഭിനയിച്ചു ട്രോളും വെറുപ്പിക്കൽസും തുടർന്ന് ഒരുപാട് വോട്ടുകൾ നഷ്ട്ടപ്പെടുത്തി . അവരിൽ പലരും ഇപ്പോൾ അപ്രത്യക്ഷരായി . സൈബർ പാർട്ടി സ്നേഹികൾ എന്ന മട്ടിൽ വെറുപ്പിക്കൽസ് നടത്തുന്നവരെ സൂക്ഷിച്ചാൽ പാർട്ടികൾക്ക് കൊള്ളാം .

കപ്പ

കപ്പ കേരളത്തിൽ വന്നിട്ട് കുറഞ്ഞത് 400 കൊല്ലം. അതു മലാക്ക വഴി മലേഷ്യ തായ്‌ലൻഡ്, ബോർണിയോ എല്ലായിടത്തും എത്തി. ആഫ്രിക്കയിൽ കുറെ രാജ്യങ്ങളിൽ ഉണ്ട്. ബാർബഡോസിൽ പോയി കപ്പയും മീനും കഴിച്ചത് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ വരുന്നത് മെക്സിക്കോയിൽ നിന്നും സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമാണ്. ഫ്‌ലോറിഡയിൽ വളരും. ക്യൂബയിൽ കസാവ ഉണ്ട്. ആമസോണിൽ പലതരം കപ്പ പ്രീപെരേഷൻ അവിടുത്തെ ആദിവാസികൾക്കുണ്ട്. മോസോണിൽ കപ്പ പായസം രുചിച്ചിട്ടുണ്ട് വിശാഖം തിരുനാൾ അതു ജനകീയമാക്കുവാൻ പ്രോത്സാഹിപ്പിച്ചു എന്നു മാത്രം.
സാബുദാന എന്നത് കസാവ അധവാ കപ്പയുടെ പ്രൊസസ്ഡ് പ്രോഡക്റ്റാണ്. അതു തായ്‌ലൻഡ് ടെക്നൊലെജി സേലത്തു വന്നതാണ്. കേരളത്തിലെ കപ്പ സേലത്തു പോയി സാബുദാന കിച്ചടിയും സാബുദാന പൊഹയും മഹാരാഷ്ട്രയിൽ പ്രത്യക്ഷപ്പെടും. ബാക്കി കപ്പ പുരാണം പിന്നെ. ബോർഡിങ്ങിനുള്ള ലാസ്റ്റ് കാൾ. ദോഹയിൽ.

ബർലിനിൽ ഇന്നു നല്ല ചൂട്

യൂറോപ്പിൽ വന്നു പോകാൻ തുടങ്ങിയിട്ട് 25 കൊല്ലം . പിന്നെ കുറെ വർഷം താസിച്ചു .പക്ഷെ ഇത്രയും ചൂട് ആദ്യമായാണ് അനുഭവപ്പെടുന്നത് യൂറോപ്പിലെ ചൂട് ഇങ്ങനെ പോയാൽ കൈവിട്ട് പോകും . സായിപ്പുമാരെല്ലാം ചൂട് കൂടി വെള്ളത്തിൽ ചാടുന്നു എന്നാണ് കേട്ടത്.
ബർലിനിൽ ഇന്നു നല്ല ചൂട് .നാളെ 40 ഡിഗ്രി . പണ്ടത്തെപോലെയല്ല .ഇപ്പോൾ മുറിയിൽ ഫാൻ അത്യാവശ്യം .
ഇപ്പോൾ മനസ്സിലായി ഗ്രീൻ പാർട്ടി എന്താണ് യൂറോപ്പിൽ വീണ്ടും വളരുന്നതെന്ന് . ഇതായിരുന്നു ടാക്സിയോടിച്ച ജർമ്മൻ ചേട്ടനും ഞാനുമായിട്ടുള്ള സംഭാഷണം .അയാൾ ഗ്രീനാണ് . അയാൾ ചോദിച്ചു " you too are green ?" . Yes .എന്ന് പറഞ്ഞു . അപ്പോൾ പാർട്ടിയുണ്ടോ ഇന്ത്യയിൽ .പാർട്ടി ഉണ്ടാകും . ഇല്ലെങ്കിൽ ഉണ്ടാക്കും എന്നു പറഞ്ഞു 
എന്തായാലും ജർമ്മനിയിലെ ഗ്രീൻകാരെ കണ്ടിട്ട് തന്നെ കാര്യം 

ബെർലിനിൽ അത്താഴം


ഇന്നലെ ബെർലിനിൽ അത്താഴം കഴിച്ചത് എനിക്ക് ഇഷ്ട്ടമുള്ള ഒരാളുമായിട്ടാണ്. ജേ എൻ യൂ വിൽ പഠിച്ചിട്ടു ജർമനിയിൽ പി എച് ഡി ചെയ്തു ഇപ്പോൾ വളരെ വ്യത്യസ്തനായ ഒരു സംരഭകൻ. ഇന്നലെ ഞങ്ങൾ ഭാഷകളെകുറിച്ചും സംസ്കാരത്തെകുറിച്ചും കൾച്ചറൽ കൺസേനൻസിനെ കുറിച്ചും ഡിസോഡന്സിനെ കുറിച്ചും കൾച്ചറൽ കോമ്പിറ്റെൻസിനെകുറിച്ചും സംസാരിച്ചു. കാരണം ഞങ്ങള്ക്ക് രണ്ടു പേർക്കും താല്പര്യമുള്ള വിഷയം. Anup Sam Ninan ആന്ത്രോപ്പോലെജിയിലും ഭാഷയിലും മനുഷ്യരിലും താല്പര്യമുള്ള ചിന്തിക്കുകയും, വായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല മനുഷ്യൻ. 
. ഇന്നലെ ഞങ്ങൾ ബർലിൻ വാളുകൾ മനുഷ്യരെ എങ്ങനെ ഡിഹ്യൂമനൈസ് ചെയ്യുന്നു എന്നു ആവശേഷിക്കുന്ന ബർലിൻ ഭിത്തികൾ കണ്ടും തോട്ടുമറിഞ്ഞു. അനുപ് നടത്തിയ ഒരു ഇറ്റലി യാത്രയെകുറിച്ച് എഴുതിയത് പങ്ക് വയ്ക്കുന്നു. ഇന്നലെ വൈകിട്ട് ആറര മുതൽ പത്തരക്കു ടർക്കിഷ് അത്താഴവും കഴിഞ്ഞു പിരിഞ്ഞപ്പോൾ കേരളവും ഇന്ത്യയും ലോകവും ജർമ്മനിയും ഒക്കെ സംസാരിച്ചു. പാതി രാത്രിയോട് അടുപ്പിച്ചു തിരികെ നടക്കുമ്പോൾ അനൂപ് എനിക്കു ബർലിൻ നഗരത്തെകുറിച്ച് പറഞ്ഞു തന്നു. നടപ്പാതയിൽ വിരിച്ച കല്ലുകൾക്കിടയിൽ പാകിയ ഓർമ്മകളുടെ ചെറു ചെപ്പുകൾ കാട്ടി അതിനു മുമ്പിൽ ഉള്ള വീട്ടിൽ താമസിച്ച ഡോക്ടറെയും ഭാര്യയെയും നാസി പോലീസ് അവിടെ നിന്നും ജയിലേക്കും പിന്നെ ഗ്യാസ് ചേമ്പറിലേക്കും കൊണ്ട് പോയതാണ് എന്നു പറഞ്ഞു തന്നു. ഒരു മൂന്ന് പുസ്തകം വായിക്കുന്നതിനേക്കാളിൽ അറിവ്കിട്ടും വിവിരവും ചിന്തകളും ഉള്ള മനുഷ്യരോട് സംസാരിച്ചാൽ. അനൂപ് അങ്ങനെയുള്ള ഒരാളാണ്. നൂറു പേരെ ഒരുമിച്ചു കാണുന്നതിലും എനിക്കിഷ്ടം അനൂപിനെപോലുള്ളവരുമായുള്ള ആർജവും മനോഹരവുമായ ഒരു സന്ധ്യയാണ്.
DOOLNEWS.COM
Western Wind Daily News Discourse News Of The Day  നല്ല ഭക്ഷണവും വൈനും പിന്നെ രസകരമായ മലകളും കുന്നുകളുമൊക്കെയുള്ള ഭൂപ്രകൃതി എന്നതൊഴിച്ചാല്‍...

മ്യുസിയം അറിവുകൾ : ബർലിൻ


ലോകത്ത് ഏത് രാജ്യത്ത് പോയാലും അവിടെയുള്ള മ്യുസിയങ്ങളിൽ പോകാറുണ്ട്. ഇന്ന് മൂന്നര മണിക്കൂർ ബർലിനിൽ ഞാൻ താമസിക്കുന്ന ഹോട്ടലിന്റ് തൊട്ട് മുമ്പിലുള്ള ബർലിൻ നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലായിരുന്നു. ഒരു നല്ല മ്യൂസിയത്തിലെ മൂന്നര മണിക്കൂർ ഒരു മുപ്പതു പുസ്തകം വായിച്ചാലും ചിലപ്പോൾ കിട്ടുകയില്ല.
മ്യുസിയങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രം മാത്രമല്ല, അവിടുത്തെ ഗവര്ണൻസിനെയും മാനേജ്മെന്റിനെയും മനുഷ്യരെയും അവരുടെ അറിവിന്റെ വഴികളെയും അറിവുകൾ ആർജ്ജിക്കുന്നതിനെയും കാട്ടി ത്തരും. ഉദാഹരണത്തിന് ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും കൂടുതൽ അമൂല്യ ശേഖരങ്ങൾ ഉള്ള മ്യുസിയമാണ് കെയ്റോയിലെ നാഷണൽ മ്യുസിയം. പക്ഷെ ആ രാജ്യത്തെ ഗവര്ണൻസിന്റെയും മാനേജ്മെന്റിന്ററെയും എല്ലാ പ്രശ്ങ്ങളും അവിടെ കാണാം. പൊടി പിടിച്ച അമൂല്യ ശേഖരങ്ങൾ. ചിലതൊക്ക കണ്ടാൽ അതു ഒരു ഗോ ഡൌൺ ആണെന്ന് തോന്നും. അത്ര പരിതാപകരമായാണ് ലോകത്തെ ഏറ്റവും അമൂല്യ ശേഖരങ്ങൾ ഉള്ള ആ മ്യുസിയം. മൂവായിരവും അതിൽ അധികവും ഉള്ള ശേഖരങ്ങൾ. പിരമിഡിൽ നിന്ന് ശേഖരിച്ചവ. എന്നാൽ അതിനു നേരെ വിപരീതമാണ് ബ്രിട്ടീഷ് മ്യുസിയം. അവിടെ ഞാൻ പത്തു തവണയെങ്കിലും പോയിട്ടുണ്ട്. അവിടെയുള്ളതിൽ ഒട്ടു മിക്കതും കൊളോണിയൽ ഭരണകാലത്തു ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും അടിച്ചു മാറ്റിയത്. മ്യുസിയം ബിൽഡിങ്‌ ഹെലിനിസ്റ്റിക് സ്റ്റൈലിൽ. പക്ഷെ ബ്രിട്ടീഷ്കാർ ലോകത്തിന് സംഭാവന ചെയ്ത കാര്യം അവിടെ കാണാം. അത് ഗവേര്ണൻസും മാനേജ്‌മെന്റുമാണ്. ലോകോത്തരം അല്ലെങ്കിൽ വേൾഡ് ക്ലാസ്സ്‌. അതുപോലെ ഞാൻ കണ്ട മ്യുസിയങ്ങളിൽ ഏറ്റവും നല്ലതാണ് മെക്സിക്കോ സിറ്റിയിലെ ആന്ത്രോപോലെജി മ്യുസിയം. അത് കണ്ടു തീരണമെങ്കിൽ രണ്ടു ദിവസം വേണം.
എന്നെ മനസ്സിൽ തട്ടിയ മ്യുസിയമാണ് വാഷിംഗ്ടണിലെ ഹോളോകോസ്റ്റ് മ്യുസിയം. അതിന്റ അവസാനം ഒരു വലിയ ചുവരെഴുത്തുണ്ട് " നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു '. അത് വായിച്ചിട്ടു അനങ്ങാതെ കുറെ നേരം ഞാൻ അവിടിരുന്നു. കണ്ണുനീർ ഒഴുകിയിറങ്ങി.
അത് പോലെ മറക്കാനാവാത്തതാണ് ബാഗ്ദാദിലെ മ്യുസിയം. സദ്ദാം ഹുസൈന്റ് കാലത്തു പൊന്നുപോലെ നോക്കിയ മ്യൂസിയത്തെ അമേരിക്കൻ സൈനിക അധിനിവേശത്തിൽ നശിപ്പിച്ചു നാറാണ കല്ലെടുത്തു.
വാഷിങ്ങ്ടണിലെ സ്മിത്‌സോണിയൻ നല്ല മ്യുസിയമാണ്. പ്രത്യകിച്ചും സയൻസ് ആൻഡ് ടെക്നൊലെജി മ്യുസിയം. പാരിസിലെ ആർട്ട് മ്യുസിയം നല്ലതാണ് .
ജർമ്മൻകാർ ജപ്പാൻകാരെപ്പോലെ വളരെ മൈന്യൂട്ട് ഡീറ്റെയിൽസ് നോക്കുന്നവരാണ്. അതു മ്യുസിയത്തിന്റെ ഓരോ മൈക്രോ കാര്യത്തിലും കാണാം. മ്യുസിയം ഒരു പബ്ലിക് എഡ്യൂക്കേഷൻ സംരംഭമാണ് എന്നത് പഠിക്കാം.
മണ്ണിനെയും, കല്ലിനെയും, ധാതുക്കളെയും ലോഹങ്ങളെയും മരങ്ങളെയും ഫോസിലുകളെയും മൃഗങ്ങളെയും മീനിനെയും കിളികളെയും എല്ലാം. പിന്നെ ഭൂമിയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു കവിത പോലെയുള്ള ഫോട്ടോ എക്സിബിഷൻ. ഒരുപാടു കാര്യങ്ങൾ അറിഞ്ഞു പഠിച്ച രു ഞായറാഴ്ച. ഫോട്ടകൾ മൂന്നു നാലു ബാച്ചായി ഷെയർ ചെയ്യാം
അടിക്കുറിപ്പ് : കേരളത്തിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ കേരള സർക്കാർ നടത്തുന്ന മ്യൂസിയങ്ങളിൽ ഒന്നും പോയി നോക്കൂ. കേരളത്തിലെ മ്യുസിയങ്ങളെ.കുറിച്ചെഴുതിയ ലിങ്ക് ആദ്യ കമന്റിൽ
ജേ എസ് അടൂർ

ഫേസ് ബുക്ക്‌ വ്യവഹാരങ്ങൾ

ഫേസ് ബുക്ക്‌ വ്യവഹാരങ്ങൾ കേരളത്തിലെ സമൂഹത്തിലെ സാമൂഹിക വ്യവസ്ഥകളെകുറിച്ചും മുൻവിധികളെകുറിച്ചും ഒരു സോഷിയളോജിക്കൽ പഠനത്തിനോ ഗവേഷണത്തിനോ പറ്റിയ ഇടമാണ്. കേരളത്തിന് പതിയെ നഷ്ടമാകുന്ന കോസ്മോപൊളിറ്റൻ ഇത്തൊസ് ഇവിടെ ദൃശ്യമാണ്. വളരുന്ന സെക്ടേറിയനിസവും അതിന് അനുസരിച്ച പ്രതീകരണങ്ങളും.
പലപ്പോഴും പലരും പോസ്റ്റുകൾ വായിക്കുന്നതും വായിക്കാതിരിക്കുന്നതും പ്രതീകരിക്കുന്നതും ലൈക്കുന്നതും ലൈക്കാതിരിക്കുന്നതും അവരറിയാതെ ഉള്ളിൽ കയറുന്ന സെക്ടേറിയൻ ലെന്സാണ്. ഇത് ഒരു രാഷ്ട്രീയപാർട്ടി ലെന്സാകാം. അല്ലെങ്കിൽ ജാതി -മതി ലെന്സാകാം. അല്ലെങ്കിൽ മറ്റ് ഐഡന്റിറ്റി ലെന്സാകാം..
ഒരാൾ എന്ത് എഴുതുന്നു എന്നതിനേക്കാൾ ആരു എഴുതുന്നു എന്നത് പലപ്പോഴും മാനദണ്ഡം. അതുപോലെ കേരളത്തിൽ 'അംഗീകാരം ' എന്നത് ചില പവർ ക്ലിക്കുകളുടെ ലെജിറ്റിമേഷനാണ്..
നിങ്ങൾ എത്ര പുരോഗമനകാരിയാണെങ്കിലും സാഹിത്യത്തിൽ താല്പര്യമുണ്ടെങ്കിലും പു ക സാ നിങ്ങളെ ഒരു മീറ്റിങ്ങിൽ വിളിക്കണമെങ്കിൽ ഈ ലെജിറ്റിമേഷൻ ആവശ്യമാണ്. അത് പോലെ കെ എസ് എസ് പി ക്കും. മറ്റ് പല മീഡിയ പ്രൊഫലിംഗിലും ജാതി -മത -പാർട്ടി ലെൻസുകൾ ഒരു നിർണ്ണായക ഘടകമാണ്.
കേരളത്തിൽ എത്ര, 'സാംസ്‌കാരിക നായകർ ' ആകണമെങ്കിൽ ജാതി -പാർട്ടി സമ വാക്യങ്ങൾ ശരിയാകണം..
പലപ്പോഴും കേരളത്തിന്‌ വെളിയിൽ താമസിക്കുന്നതു ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് ഒരു വലിയ പരിധി വരെ വിടുതൽ നൽകുന്നുണ്ട്.
കൂടുതൽ പിന്നീട്.
ജേ എസ് അടൂർ.

Monday, June 24, 2019

വായന കൈവിട്ടു പോയി പുസ്തകങ്ങൾ ലൈബ്രറിയിൽ അന്ത്യ വിശ്രമത്തിലാണ് .

വായന കൈവിട്ടു പോയി പുസ്തകങ്ങൾ ലൈബ്രറിയിൽ അന്ത്യ വിശ്രമത്തിലാണ് .
ഇന്ന് വായന ദിനമാണ് . ഈ കാലത്തു വായിക്കുക എന്നാൽ അച്ചടി പുസ്തകം വായിക്കുക എന്ന് അർഥമില്ല . കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ചു അച്ചടി പുസ്തകം വായിച്ചവർ കൈ പൊക്കുക .
കഴിഞ്ഞ ആഴ്ച്ച ഞങ്ങളുടെ പുത്രൻ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് എന്നറിഞ്ഞു . അപ്പോൾ ഞാൻ പറഞ്ഞു റെഫെറെൻസ് റിസേർച്ചിന് ഡൽഹിയിൽ പോയാൽ ലൈബ്രറികൾ ഉണ്ടെന്ന് . ആശാൻ പറഞ്ഞു അയാൾ പഠിച്ചിരുന്ന നാഷണൽ ലോ സ്‌കൂൾ ലൈബ്രറിയിൽ പോലും വെറുതെ രണ്ട് തവണയെ പോയിട്ടുള്ളു . പക്ഷെ കക്ഷിയുടെ തീസിസ് ജോറാണ് എന്ന് അത് വായിച്ച പ്രൊഫെസ്സർ പറഞ്ഞു .ഗെവേഷണത്തിനാണ് ഏറ്റവും മുന്തിയ ഗ്രേഡ് .കക്ഷി വായനയോട് വായന .പക്ഷെ പുസ്തകം വായിക്കുന്നത് കുറവ് . അയാളാണ് പറഞ്ഞത് ലോകത്തെ പ്രമുഖ ലൈബ്രറികൾ ഇപ്പോൾ ഓണ്ലൈനാണ് എന്ന് . ആൾക്ക് മിക്ക ഇടങ്ങളും സബ്‌സ്‌ക്രിപ്‌ഷൻ . ചില വിഷയങ്ങൾ ഞാൻ മനസ്സിലാക്കുന്നത് അയാളോട് ചോദിച്ചാണ് . അച്ചടി പുസ്തകം കുറച്ചു വായിക്കുന്ന അയാൾ ഓൺലൈനിൽ ആണോ അത് അച്ചടി പുസ്‌തകമാണോ പബ്ലിഷ് ചെയ്യുന്നത് എന്ന് പറഞ്ഞില്ല . ആമസോൺ മുതലായ സൂത്രങ്ങളിൽ പണ്ഡിതനായ അദ്ദേഹം കഴിഞ്ഞ ആഴ്ച്ച ആമസോൺ പുസ്തക വ്യാപാരത്തെ കുറിച്ചു ഒരു സ്റ്റഡി ക്‌ളാസ് തന്നു .
ഞാൻ ഏറ്റവും കൂടുതൽ പൈസ ചിലവഴിച്ചത് പുസ്തകം വാങ്ങുവാനാണ് . വസ്ത്രങ്ങൾ വില കുറഞ്ഞതെ വാങ്ങുള്ളൂ . ഭക്ഷണം തട്ട് കട്ടയിലത്തേത് ആണ് കൂടുതൽ ഇഷ്ട്ടം . കാശു കുറവ് . രുചി ഭേദം. മുമ്പിൽ പാചകം ബാങ്കോക്കിലും തട്ട് കട ഉള്ളത് കൊണ്ടാണ് നാട്ടിൽ കുറെ കറങ്ങീട്ട് ഇങ്ങോട്ട് പോരുന്നത് .വേറെ എന്തിനും സൂക്ഷിച്ചു ചിലവാക്കുന്ന ഞാൻ പുസ്തകത്തിന്റെ വില മാത്രം നോക്കില്ല . ഇഷ്ടമുള്ളത് കണ്ടാൽ ഉടൻ വാങ്ങും . ലോകത്തു ഏത് രാജ്യത്ത് പോയാലും പുസ്തക കടകളിലും മ്യൂസിയങ്ങളിലും പോകുമായിരുന്നു . ഏതാണ്ട് പതിനയ്യാരിരത്തിൽ അധികം പുസ്തങ്ങൾ വാങ്ങി കൂട്ടി . അതിൽ കുറെയേറെ ഇപ്പോൾ ബോധിഗ്രാം ലൈബ്രറിയിൽ . ബാക്കി ഇപ്പോഴും പൂനയിൽ . വാങ്ങിയ പുസ്തകങ്ങളിൽ നല്ലൊരു പങ്ക് വായിച്ചു . ചിലത്‌ റെഫർ ചെയ്യും . അംബേദ്‌കറിന്റെ 17 വോളിയം , ഗാന്ധി , ഈ എം എസ് എന്നിവരുടെ കളക്ഷൻ . മാർക്‌സും ഫുക്കോയും ചോംസ്കിയും എറിക്സ്ബൊമും എഴുതിയതെല്ലാം ഇന്ത്യൻ ഫിലോസഫി ഒരു ഷെൽഫ് മുഴുവൻ . മിക്ക സാഹിത്യ ക്ലാസിക്കുകൾ . പക്ഷെ ഈ ബുക്കുകൾ ഒന്നും വായിക്കുവാൻ ആളെ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം .
ഞങ്ങൾ താമസിച്ച എല്ലാ വീട്ടിലും ഒരു മുറി പുസ്തകങ്ങളെ കുടിയിരുത്തുവാനായിരുന്നു .കുട്ടികൾ കളിച്ചതും വായിച്ചു തുടങ്ങിയതും വളർന്നതും വീട്ടിലെ ലൈബ്രറി മുറിയിൽ .രണ്ടു പേരും ചെറുപ്പം മുതൽ നന്നായി വായിക്കും .വീട്ടിൽ എല്ലാവരും വായനക്കാരാണ് .ഇപ്പോഴും അച്ചടി പുസ്തകം സ്ഥിരം വായിക്കുന്നത് അമ്മുവാണ് .ഇപ്പോൾ ഇഗ്ളീഷ് നോവലുകളാണ് വായന . പക്ഷെ ഇപ്പോൾ ബാക്കി ഞങ്ങൾ മൂന്നു പേരും വളരെ സെലക്ടീവ് ആയി അച്ചടി പുസ്തകം വായിക്കുന്നവരാണ് .
വീട്ടിൽ മലയാളം വായിക്കുന്നതും എഴുതുന്നതും ഞാൻ മാത്രം .ബാക്കി ഉള്ളവർ എല്ലാം ഇന്കളീഷ്‌ വായനക്കാരും എഴുത്തുകാരുമാണ് .എല്ലാവരും അസ്സൽ മലയാളികൾ . കേരളത്തിൽ വായനയുടെയും എഴുത്തിന്റെയും ഗതി മാറും .ഈ മൊബൈൽ മലയാളം ആപ്പ് ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇരുപത്തി അഞ്ചു കൊല്ലത്തിന് ശേഷം വീണ്ടും മലയാളത്തിൽ എഴുതില്ല .നമ്മുടെ വായനയേയും എഴുത്തിനെയും ചിന്തകളെയും പോലും നിയന്ത്രിക്കുന്നത് ടെക്നൊളേജിയാണ് . മനുഷ്യൻ ആദ്യം കണ്ടു പിടിച്ച ടെക്നൊലെജി വാക്കുകളും അർത്‌ഥങ്ങളും പിന്നെ അക്ഷരങ്ങളും അവയുടെ ഉശ്ചാരണങ്ങളും പിന്നെ വ്യാകരണവുമാണ് . എഴുത്തോലയും നാരായവും , പേപ്പിറസ്സും , പേപ്പറും മഷിയും ഗുട്ടൻബർഗ് അച്ചടിയും പുസ്തകവും . സ്റ്റീവ് ജോൺസ് സ്വപ്നം കണ്ടു ലോകം വിരൽ തുമ്പിൽ എത്തിച്ച ഈ സ്മാർട്ട് ഫോണും ടെക്നൊലെജിയാണ് .ആ സൂത്രം മാറുന്നത് അന്യസരിച്ചു വായനയും ചിന്തയും പ്രവർത്തിയും മനുഷ്യ ജീവിതവും സമൂഹവും രാഷ്ട്രീയവും മാറും .ദൈവങ്ങൾ പോലും ടെക്നൊകേളേജി അനുസരിച്ചു ഓണ്ലൈനിലാണ് ഇപ്പോൾ കൂടുതൽ ..പിന്നെ പൊളിറ്റിക്സ് മുതൽ പോറൊണാഗ്രഫി വരെ . ഇപ്പോൾ ടിൻഡറിന്റെയും കല്യാണ പോർട്ടലുകളുടെയും കാലം .
ഇപ്പോൾ മകൻ വായിക്കുന്നത് 90% ഓൺ ലൈനാണ് . ഞാൻ കഴിഞ്ഞ ദിവസം 1973 ഇലെ ഇന്ത്യൻ ക്രിമിനൽ പ്രോസീജിയർ കോഡ് വീണ്ടും വായിച്ചത് ഓണ്ലൈനിലാണ് . അതിന്റ അച്ചടി വേർഷൻ പൂനയിൽ വച്ച് വിശദമായി വായിച്ചു അടിവരയിട്ട് നോട്ട് ഉണ്ടാക്കിയത് 25 കൊല്ലം മുമ്പാണ് . പണ്ട് പാർലമെന്റ് റിസേർച് തുടങ്ങിയ കാലത്തു പാര്ലെനെന്റിൽ എല്ലാ സെഷനിലും ഉള്ള സ്റ്റാർ അൺ സ്റ്റാർ ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചത് കിട്ടാനും . Questioning Question Hours എന്ന മോണോഗ്രാഫ് എഴുതാനും കമ്മറ്റി റിപ്പോർട്ടുകൾ കിട്ടുവാനും എന്ത് പാടായിരുന്നു . ഇപ്പോൾ അത് ഓൺലൈനിൽ ലോകത്തു എവിടെ വേണെണെങ്കിലും ഇരുന്നു വായിക്കാം .
ഞാൻ ജീവിത കാലം മുഴുവൻ വാങ്ങി കൂട്ടിയ പുസ്‌തങ്ങൾ ഇപ്പോൾ ഷെല്ഫുകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മ്യൂസിയം ആകുമോ എന്നാണ് എന്റെ ആവലാതി . രണ്ടു തലമുറക്ക് വായിക്കുവാനുള്ള പുസ്തകങ്ങൾ വാങ്ങി കൂട്ടി .പുസ്തകങ്ങൾ കണ്ട് , വായിച്ചു പുസ്തകങ്ങളുടെ ഇടയിൽ വളര്ന്നു പുസ്‌തകം എഴുതാൻ പോകുന്ന എന്റെ മകൻ അച്ചടി പുസ്തകം വായന ഏതാണ്ട് നിർത്തിയ മട്ടാണ് . അത്‌ കൊണ്ട് കഴിഞ്ഞ നാല്പത് കൊല്ലം വാങ്ങി കൂട്ടി ഏതാണ്ട് അഞ്ചു ലക്ഷം രൂപ ചിലവ് ചെയ്ത് ഷെൽഫ് വാങ്ങി കുടിയിരുത്തിയ പുസ്തകങ്ങൾ വായിക്കുവാൻ ആളെ കണ്ടെത്തണ്ടേ ഗതിയാണ് .
ഇത് എഴുതുമ്പോൾ ബാങ്കോക്കിലെ എന്റെ വീട്ടിൽ ഏതാണ്ട് അറുപത് പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ട് . ഇവിടെ നിന്ന് ചില മാസങ്ങൾക്കുള്ളിൽ വീണ്ടും മടങ്ങുമ്പോൾ അതുങ്ങളെ തിരികെ എങ്ങനെ നാട്ടിൽ എത്തിക്കും എന്നതാണ് ഇപ്പോഴത്തെ വേവലാതി .
ഞാൻ ഏതാണ്ട് അഞ്ചു പത്രങ്ങൾ അടൂരും തിരുവന്തപുരത്തുമായി വരുത്തുന്നുണ്ട് . അത് വായിച്ച കാലം മറന്നു . എന്നാൽ അഞ്ചു രാജ്യങ്ങളിലെ ഏതാണ്ട് പത്തു പത്രങ്ങൾ ഇപ്പോഴും വായിക്കുന്നുണ്ട് . എല്ലാം ഓൺ ലൈനിലാണ് .
എല്ലാ ദിവസവും കുറഞ്ഞത് അഞ്ചു മണിക്കൂർ വായിക്കും സൗകര്യം പോലെ എല്ലാ ദിവസവും എന്തെങ്കിലും എഴുതും . പക്ഷെ പേപ്പർ തൊട്ടുള്ള കളി കുറവാണ് . പേന ഇപ്പോൾ ഉപയോഗിക്കുന്നത് ഒപ്പിടാൻ മാത്രം . എല്ലാ ദിവസവും നൂറ് ഒപ്പെങ്കിലും ഇടുന്നതാണ് പ്രധാന പണി എന്നതിനാൽ പേന ഇപ്പോഴും കൂടെയുണ്ട് . പേപ്പറില്ല .
പിന്നുള്ളത് ലോകത്തെ കാണുന്നതും അറിയുന്നതുമായ ഈ മൊബൈൽ ഫോൺ ആണ് . വായന മരിച്ചിട്ടില്ല . പക്ഷെ അത് താളിയോലകളും അച്ചടി പുസ്തകങ്ങളും വിട്ടു വിർച്ച്വൽ വേൾഡിൽ ഓടി കളിച്ചു കറങ്ങി തിരിയുകയാണ് . വായന കൈവിട്ടു പോയി . അച്ചടി പുസ്തകങ്ങൾ ഉറക്കത്തിലാണ് . അച്ചടി പുസ്തകങ്ങൾ പതിയെ പഴയ താളിയോലകളുടെ കൂടെ നിത്യ നിദ്രയിലേക്ക് പോകുന്ന മട്ടാണ് .
ജേഎസ് അടൂർ

കേരളത്തിൽ പ്രവാസികളോടുള്ള ഇരട്ടതാപ്പു.

കേരളത്തിൽ പ്രവാസികളോടുള്ള ഇരട്ടതാപ്പു.
ഇന്നലെ ഒരു പ്രവാസി ആത്മഹത്യ ചെയ്തത് വേദനയോടെ വായിച്ചു. അയാൾ ചെയ്ത ഏക തെറ്റ് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കിയതെല്ലാം കേരളത്തിൽ കൊണ്ട് വന്നു ഒരു കൺവെൻഷൻ സെന്റർ പണിതു എന്നതാണ്. ലോക്കൽ ഏമാന്മാരും പിന്നെ പാർട്ടി ഏമാന്മാരും അയാൾക്ക് പണികൊടുത്തു. മനം മടുത്തു അവസാനം ആ പാവം മനുഷ്യൻ കെട്ടി തൂങ്ങി മരിച്ചു. കേരളത്തിൽ എന്തെങ്കിലും സംരഭം തുടങ്ങാൻ വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?
പ്രവാസി മുതലാളിമാരോട് എല്ലാം ഏമാൻമാർക്കും പെരുത്ത ഇഷ്ട്ടമാണ്. അവർക്ക് എവിടെയും എന്തും ചെയ്യാം. കാരണം അവർ എല്ലാം നേതാക്കളും വേണ്ടപെട്ടവരാണ്. കോഴപ്പണം പാർക്ക് ചെയ്യാം. മക്കൾക്കു ഫൈവ് സ്റ്റാർ ജോലി. ഉദാരമായി പാർട്ടികൾക്കും നേതാക്കൾക്കും സംഭാവന. മക്കൾ കൊഴപ്പണമോ കോഴിപ്പണിയോ കാണിച്ചാൽ വേണ്ടത് ചെയ്തു സെറ്റിൽ ചെയ്യുക. നേതാക്കൾക്ക് നാലു കാശിനു പ്രയോജനമുള്ള പ്രവാസി മുതലാളിമാരാണ് കാര്യക്കാർ. അവർ നാട്ടിൽ വന്നു ആനയും അമ്പാരിയുംമായി നടത്തുന്ന സ്വർണ്ണപൂരിത കല്യാണങ്ങൾക്ക് വിശാലമായ ചിരിയുമായി ഐഡിയിലോജിക്കപ്പുറമായി എല്ലാവരും കാണും. കാരണം അതാണ് അവരുടെ ഐഡിയോലജി.
പ്രശ്നം പണി ചെയ്തു ശമ്പളം വാങ്ങി ജീവിക്കുന്ന സാധരണ പ്രവാസിക്കാണ്
മലയാളി ദൂരെ താമസിച്ചു ഡോളറോ ദിർഹമോ, ദിനാറോ , യൂറോയോ , പൗണ്ടോ സ്ഥിരം അയച്ചു കൊടുത്താൽ വീട്ടുകാർക്കും നാട്ടുകാർക്കും സർക്കാരിനും ഇഷ്ട്ടം. വെള്ളപൊക്കം ഉണ്ടായപ്പോഴും പ്രവാസികൾ നാടിനെ ഓർത്തു നെടുവീർപ്പിട്ട് കാശ് അയച്ചു കൊടുത്തു .ദുബായിലോ ന്യൂയോർക്കിലോ ലണ്ടനിലോ സിംഗപ്പൂരിലോ ബാങ്കോക്കിലോ ഉള്ള മലയാളികളെ സന്ദര്ശിക്കുവാനും നാട്ടുകാർക്കും വീട്ട്കാർക്കും നേതാക്കന്മാർക്കും പെരുത്ത ഇഷ്ട്ടം.
എന്നാൽ അതെ മലയാളി നാട്ടിൽ വന്നു സാധാരണക്കാരായി ജീവിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും സർക്കാരിനും ഒന്നും ആ പഴയ സ്നേഹം കാണില്ല. മാത്രമല്ല പണി പാലിൽ കിട്ടും
എന്റെ അനുഭവം പറയാം. എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സേവിങ് എല്ലാം അത്യാവശ്യം കുടുംബ ചിലവ് എന്ന ഉത്തരവാദിത്തം കഴിഞ്ഞു സമൂഹ നന്മക്കും പൊതു നന്മക്കും കൊടുക്കണം എന്നതായിരുന്നു നിലപാട്. പണ്ട് പൂനയിലെ ചേരി പ്രദേശത്തു സ്കൂളിൽ പോകാത്തവർക്ക് സ്കൂളുകൾ തുടങ്ങാൻ ശ്രമിച്ചതോ താനെയിലെ ആദിവാസികളോട് ഒന്നിച്ചു പ്രവർത്തിച്ചതും എല്ലാം നയാ പൈസ എങ്ങും നിന്നും വാങ്ങാതെ വൊലെന്റിയരായാണ്. പൂനയിൽ ആദ്യമായി ബോധിഗ്രാം തുടങ്ങിയത് പൂന യുണിവേഴ്സിറ്റിയിലെ സ്റ്റുഡന്റസ് വോളന്റീയർസാണ്. അന്ന് കൂടെ കൂടിയാളാണ് ഇന്നും ജീവിത സഖി. അത് കൊണ്ട് തന്നെ വീട്ടിൽ നിന്ന് കിട്ടിയ ഭൂമിയിൽ രാപകൽ അധ്വാനിച്ചു ഉണ്ടാക്കിയ എല്ലാം സേവിങ്ങും മുടക്കി പൊതു നന്മക്കായി കേരളത്തിൽ ഒരു സാമൂഹിക സംരംഭം എന്ന നിലയിൽ ബോധിഗ്രാമിന് ചിലവഴിക്കുവാൻ തീരുമാനിച്ചപ്പോൾ എന്റെ ജീവിത പങ്കാളിയോ മക്കളോ എതിർത്തില്ല.
പക്ഷെ ബോധിഗ്രാം കെട്ടിടങ്ങൾ പണിതപ്പോൾ മുതൽ പണികിട്ടി. നാട്ടുകാരനായതിനാലും നാട്ടിൽ ചെറുപ്പം മുതൽ സാമൂഹിക പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു എന്നതിനാലും എന്റെ നാട്ടുകാരുടെ പൂർണ്ണ പിന്തുണ കിട്ടി. പഞ്ചായത്തിൽ നിന്ന് പ്രശ്നം ഉണ്ടായില്ല. എന്നാൽ കുറെ കഴിഞ്ഞപ്പോൾ ഒരു സർക്കാർ ഇണ്ടാസ്. എടുത്താൽ പൊങ്ങാത്ത ഒരു ടാക്സ് നോട്ടിസ്. കാരണം. ചില സർക്കാർ ഏമാന്മാർ വന്നു. അളന്നില്ല. ദൂരെ നിന്ന് കണ്ടിട്ട് ഇതു ആരുടേത് എന്ന് ചോദിച്ചു. ആരോ പറഞ്ഞു ആൾ അമേരിക്കയിലാണെന്ന് . അയാൾ മൂന്നിരട്ടി ടാക്സ് അടിച്ചു ഇണ്ടാസ് തന്നു. കൂടെ ഒരു താങ്ങും" ഉള്ളവനല്ലേ കൊടുക്കട്ടെന്ന് !"
പിന്നെ വൈദ്യുതി സ്നേഹപൂർവം കൊമേർഷ്യൽ നിരക്കിൽ. അത് കഴ്ഞ്ഞു കെട്ടിട നിർമാണ ലേബർ വകുപ്പ് പഴയ മൂന്നിരട്ടി കണ്ടു അതു പോലെ വേറൊരു ഇണ്ടാസ്. ടാക്സ് കൊടുക്കണം എന്നത് നിലപാടാണ്. എന്നാൽ അന്യായം ശരിയല്ല. അതിന്റെ പുറകെ എത്ര നടന്നു. എന്ത് മാത്രം തലവേദനകൾ. യഥാർത്ഥത്തിൽ 2012ലെ സർ ചാർജ് 2009 ഇലും 2011 ലും വച്ച കെട്ടിടങ്ങൾക്ക് ബാധകമല്ല. പക്ഷെ എൻ ആർ ഐയല്ലേ. അവനു എന്ത് കുന്തം അറിയാം ! എൻ ആർ ഐ അല്ലെ. അവൻ കുറെ കറങ്ങി നമ്മുടെ മുന്നിൽ കിമ്പളവുമായി വരും എന്നതാണ് ധാരണ
ഇതിന്റെ പുറകെ നടന്നു പുതിയ ഏമാന്മാരുടെ മുന്നിൽ വച്ചു അളന്നപ്പോഴാണ് ആശാന്മാർ പഴയത് മൂന്നിരട്ടി ആയത് തെററാണ് എന്ന് പറഞ്ഞത്. പറയാൻ ഒരുപാട് ഉണ്ട്. ഒരിക്കൽ എനിക്ക് അറിയാവുന്ന ഒരു നേതാവ് വിളിക്കുന്നു. മുൻ സർക്കാരിന്റെ കാലത്തു. അയാളുടെ ഗ്രൂപ്പ് നേതാവ് ഏതോ അടിസ്ഥാന തല യാത്രക്ക് പോകുന്നുണ്ട്. അതു കൊണ്ട് ബോധി ഗ്രാമിന്റെ പേരിൽ ഒരു ലക്ഷം സംഭാവന വേണം. മേളിലെ നേതാവ് എന്നോട് വിളിച്ചു പറയട്ടെ എന്നു പറഞ്ഞു. ഇതാണ് പ്രവാസി വിരോധാഭാസം.
ബോധി ഗ്രാമിന് വേണ്ടി ഒരൊറ്റ നയാ പൈസ എങ്ങും നിന്നു വാങ്ങിയിട്ടില്ല. ഞാൻ രാപ്പകൽ പണി ചെയ്തു കിട്ടിയ ശമ്പളം കൊണ്ട് നടത്തുന്ന സ്ഥാപനം. വിശപ്പുള്ള ആർക്കും ഭക്ഷണം. ഞങ്ങളുടെ നാട്ടിൽ രോഗത്തിൽ വലയുന്നവർക്ക് ഡിസ്ട്രെസ്സ് ഗ്രാന്റ്. സ്വന്തം പോക്കറ്റിൽ നിന്നാണ് ചിലവാക്കുന്നത്. ഒരു നയാ പൈസ ഇതു വരെ ഫോറിനോ നാടാനോ വാങ്ങിയിട്ടില്ല.
എന്നാൽ കേരളത്തിൽ ഒരു സാമൂഹിക സംരംഭക പ്രസ്ഥാനം പോലും കൊണ്ട് പോകുന്നത് ഒരു പ്രവാസിക്ക് പാടാണ്
ഇത് ഒരു സാമ്പിൾ പറഞ്ഞുവെന്ന് മാത്രം. സ്വന്തം അനുഭവം. ബാക്കി പിന്നാലെ പറയാം.
പ്രളയ സമയത്ത് ഒരു മന്ത്രിയുമായി ടീവി യിൽ വെളിയിൽ പിരിക്കുവാൻ മന്ത്രിമാർ പോകുന്നത് നിഷ്ഫലം ആയിരിക്കും എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഭരണ അകത്തളത്തിൽ ഉള്ള ഒരാൾ വിളിച്ചു ഒരു കാര്യം അലേർട്ട് ചെയ്തു ' ഈ ജേ എസ് അടൂരിന് ഒരു പണി കൊടുക്കണം എന്ന ചർച്ച വള്ളി പുളളി തെറ്റാതെ " കിട്ടി. അപ്പോൾ ഞാൻ പറഞ്ഞു സ്നേഹം പൂർവ്വംഅതു ഏറ്റു വാങ്ങി ഞാനും തെരുവിൽ ഇറങ്ങും. ആളും വോട്ടും ഒന്നും അയാളുടെ കുത്തക അല്ലെന്ന് പറഞ്ഞേക്കണം എന്ന് പറഞ്ഞു. ദാർഷ്ട്യം ആർക്കും നല്ലതല്ലെന്നും.
പിന്നെ പണ്ട് കാശു ചോദിച്ചു സ്നേഹപൂർവം വിരട്ടിയ നേതാവിനോട് ഒന്ന് പറഞ്ഞു. ഞാൻ നാട്ടിൽ ഇറങ്ങി നേരെ നിന്നാൽ അയാളുടെ കൂടെയുള്ളതിന്റെ പത്തിരട്ടി ആളുകൾ എന്റെ കൂടെ കാണും എന്നു പറഞ്ഞു. അങ്ങനെ അത്യാവശ്യം കൺവിക്ഷൻ ഉണ്ടായത് കൊണ്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നും.
പ്രവാസികളുടെ പൈസ എല്ലാവർക്കും ഇഷ്ട്ടമാണ്. കഥ ഒരു പാടുണ്ട്. പറഞ്ഞാൽ കൂടിപോകും.
പണ്ടൊരു ലോക മലയാളി സഭയൊക്കെ ഉണ്ടായിരുന്നല്ലോ? ഇപ്പോൾ ആ സൂത്രം ഉണ്ടോ. ? ഒരു പ്രവാസി മണ്ടൻ നാട്ടിൽ പണിത് പണികിട്ടി ആത്മഹത്യ ചെയ്താൽ ഈ ലോക മലയാള സഭക്ക് എന്ത് ചേതം?
ജനീവയിൽ ഉള്ള ഒരു സുഹൃത്തിനോട് പണ്ട് പറഞ്ഞു. ജനീവ വിട്ട് കളിക്കരുത്. ജനീവയിലോ ലണ്ടനിലോ ന്യൂയോർക്കിലോ വാഷിങ്ങ്ടനിലോ ആണെന്ന് പറഞ്ഞാൽ ഏത് മന്ത്രിയെയും കാണാം. വിദേശ ഫോണിൽ നിന്ന് വിളിച്ചാൽ ഉടനെടുക്കും. നിങ്ങൾ മന്ത്രിയെ അങ്ങോട്ട് വിളിച്ചാൽ സ്നേഹ പൂർവ്വം വരും. നാട്ടിൽ വന്നു ലോക്കൽ ഫോൺ പത്തു പ്രാവശ്യം വിളിച്ചാലും എടുക്കില്ല. നാട്ടിൽ വന്നു സാമൂഹിക പ്രവർത്തനം നടത്തൂ.മാങ്ങാണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി.
ആത്‍മഹത്യ ചെയ്‌ത ആ പ്രവാസി സഹോദരൻ കേരളത്തിൽ ഭരണത്തിൽ ഉള്ളവരോടും അല്ലത്തവരോടും ഒരു ചോദ്യ ചിഹ്നമാണ്. കേരളത്തിൽ പ്രവാസികളോട് കാണിക്കുന്ന അന്യായമായ ഇരട്ടതാപ്പിന് ഉദാഹരമാണ്. പ്രവാസികളുടെ പണം മതി പ്രവാസി നാട്ടിൽ വന്നു ഇൻവെസ്സ്‌ ചെയ്താൽ ആത്‍മഹത്യപരമാകുമെന്ന് വരുമ്പോഴാണ് കേരളത്തിലേക്ക് ആളുകൾ ഇൻവെസ്റ്റ്‌ ചെയ്യുവാൻ മടിക്കുന്നത്. ആത്മഹത്യ ചെയ്താലേ ഇതൊക്ക ചർച്ച ചെയുള്ളൂ എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ട്രാജഡി
പ്രതീകരിക്കുക. പ്രതിഷേധിക്കുക.
ജേ എസ് അടൂർ

ഡയാസ്പൊറ എന്നത് മാറി കൊണ്ടിരിക്കുന്ന ഒന്നാണ്.

ഈ രണ്ടു ദിവസം ജക്കാർത്തയിൽ. ജനറൽ കൺവീനർ ആയിട്ടുള്ള ഏഷ്യൻ ഡെമോക്രസി നെറ്റവർക്ക്, സൗത്ത് ഈസ്റ്റ് ഏഷ്യ പ്രെസ്സ് അലയന്സ്, ഇൻഡോനേഷ്യൻ പ്രെസ്സ് അലൈൻസ് എന്നിവർ ഒരുമിച്ചു സംഘടിപ്പിക്കുന്ന സൗത്ത് ഈസ്റ്റ്‌ ഏഷ്യ മീഡിയ സമ്മേളനത്തിലാണ്. ഇന്ന് രാവിലെ
, സിവിക് സ്പേസ്, മീഡിയ ആൻഡ് ഫ്രീഡം ഓഫ് എക്സ്പ്രെഷൻ, എന്ന ആദ്യ പ്ലീനറി ചെയർ ചെയ്തപ്പോൾ ആദ്യ പ്രബന്ധം അവതരിപ്പിച്ചത് പ്രൊ. ചെറിയാൻ ജോർജ്. ചെറിയാൻ മലയാളി ആകാതെ തരമില്ല. പിന്നെ പരിചയപെട്ടു. മലയാളം അറിയാത്ത രണ്ടാം തലമുറ മലയാളി. ജനിച്ചതും വളർന്നതും സിംഗപ്പൂരിൽ. മീഡിയ സ്റ്റഡീസിൽ അറിയപ്പെടുന്ന സ്കോളർ. കേംബ്രിഡ്ജ്, കൊളിമ്പിയ, സ്റ്റാൻഡ്ഫോഡ് എന്നിവടങ്ങളിൽ പഠനം. കോട്ടയം കണക്ഷൻ.
ഇതു പറഞ്ഞത് മലയാളി ഡയാസ്പൊറ എന്നത് മാറി കൊണ്ടിരിക്കുന്ന ഒന്നാണ്. എന്റെ മൂന്നു അനന്തരവന്മാർ ന്യൂസിലാൻഡ് മലയാളികളാണ്. മിടുക്കരാണ്. അവൻ പലതിന്റെയും നേതൃത്തത്തിൽ എത്തുവാൻ സാധ്യത കൂടുതലാണ് . അവർ മലയാളി ഐഡന്റിറ്റി ഇപ്പോഴും ഉള്ളവർ. എന്നാൽ അവരുടെ ഫസ്റ്റ് ലാംഗ്വേജ് ഇഗ്ളീഷാണ്. മലേഷ്യയിലെ ഹ്യൂമൻ റൈറ്സ് കംമീഷണർ ജെറാൾഡ് ജോസഫ് പറഞ്ഞു അദ്ദേഹത്തിന്റെ വീട്ടുകാർ രണ്ടു തലമുറ മുമ്പ് തിരുവനന്തപുരത്തു വലിയ തുറയിൽ നിന്നാണ് എന്ന് ജെറാൾഡാണ് പറഞ്ഞത്. എയർ ഏഷ്യയുടെ ഉടമസ്ഥൻ ടോണി ഫെർണാണ്ടസ് കൊച്ചി കണക്ഷൻ ഉള്ളയാളാണ്. കാനഡയിൽ എം പി ആയിരുന്ന ജോ ഡാനിയൽ കുമ്പനാട്, ടാൻസാനിയ, യൂ കെ വഴി കാനഡയിലെത്തി വിജയിച്ചതാണ്.
ഞാൻ മലയാളം വായിക്കും എഴുതും പറയും . കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും വളർന്ന എന്റെ മക്കൾക്ക് മലയാളം എഴുതാൻ അറിയില്ല., പറയാനറിയാം കേട്ടാൽ മനസ്സിലാകും.
മലയാളം എഴുതുവാൻ അറിയാത്ത അവർ മലയാളികളാണെന്ന് അവർ പറയും.. ശശി തരൂർ മലയാളം എഴുതാൻ അറിയാത്ത മലയാളിയാണ്. കേരളത്തിൽ പ്രശസ്തനായ വേറൊരു ആൾക്ക് മലയാളം എഴുതാൻ വശമില്ലത്തത് അദ്ദേഹം പഠിച്ചത് ടാൻസാനിയിലായതിനാലാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മക്കൾക്കും മലയാളം അറിയാത്തത് അവരുടെ കുഴപ്പമല്ല. അതു മലയാളികളുടെ ജീവിത സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ചായിരിക്കും.
ഇനി വരുന്നകാലത്തു ലോകമെമ്പാടും മലയാളം അറിയാത്ത കേരളക്കാർ കാണും. അവർ പലരും ലോകത്തു പ്രഗത്ഭരായിരിക്കും. പക്ഷെ കേരളം അവരെ അറിയുവാൻ വഴിയില്ല. അവരുടെ കഴിവുകൾ വിനയോഗിക്കുവാൻ സർക്കാർ ശ്രമിക്കാറില്ല.
മലയാളി കുടിയേറ്റം ലോകത്തിലെ പല രാജ്യങ്ങളിൽ വ്യാപിക്ക്‌ ന്നതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ കൂടും. 2050ഇൽ കേരളത്തിൽ വോട്ടുള്ള ഏതാണ്ട് 10-15%ആളുകൾ കേരളത്തിന് വെളിയിൽ നിന്നുള്ളവരായിരിക്കും
ചുരുക്കത്തിൽ കേരളത്തിൽ നിന്നുള്ളവർ ലോകത്ത് പലയിടത്തും പരക്കും കേരളത്തിന്‌ വെളിയിൽ ഉള്ളവർ കേരളത്തിലും.
പ്രൊ. ചെറിയാന്റെ ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് വേണ്ടി ലിങ്ക്.
CHERIANGEORGE.NET
Cherian George is professor of media studies at the journalism department of Hong Kong Baptist University, where he also serves as director of the Centre for Media and Communication Research. He...

അധികാരത്തിന്റെ ആനപ്പുറങ്ങൾ : ദി ഗ്രെറ്റ് ഇന്ത്യൻ ബ്യുറോക്രസി .

അധികാരത്തിന്റെ ആനപ്പുറങ്ങൾ :
ദി ഗ്രെറ്റ് ഇന്ത്യൻ ബ്യുറോക്രസി .
ഒരു മേശപ്പുറത്തു കയറി ഇരുന്നിട്ട് മേശ തള്ളിനീക്കുവാൻ ശ്രമിക്കുന്നത് പോലെയാണ് ഒരു സിസ്റ്റത്തിൽ കയറിഇരുന്നു ആ സിസ്റ്റം മാറ്റുവാൻ ശ്രമിക്കുന്നത് . ബ്യുറോക്രസി ഒരു സിസ്റ്റമാണ് .പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രാൻസിലാണ് ബ്യുറോക്രസി എന്ന പദം ഉപയോഗിച്ചത് . ബ്യുറോ എന്ന് ഫ്രഞ്ചിൽ മേശ ,ഡെസ്ക് എന്നൊക്കെയാണ് അർത്ഥങ്ങൾ .ക്രസി എന്നാൽ ഭരണ അധികാരം .ചുരുക്കത്തിൽ ബ്യുറോക്രസി മേശ -ഫയൽ അധികാര വ്യവസ്ഥയാണ് .മേശപ്പുറത്തു വച്ചുള്ള എഴുത്തുകുത്തുകളാണ് ഈ വ്യവസ്ഥയെ റിക്കാർഡ് ബേസ്ഡ് അല്ലെങ്കിൽ എഴുത്തു തെളിവിൽ (writen orders / records and evidence )ഉള്ള വ്യക്തികൾക്കതീതമായ വ്യവസ്ഥയാക്കിയത് .അതിന്റെ ആധാര ശില ഫയൽ രാജാണ് . അത് ഫയലിൽ തുടങ്ങുന്നു ഫയലിൽ അവസാനിക്കുന്നു . ഫയലിന്റെ മാർജിനുള്ള നോട്ടിലും കീഴിലെ അപ്പ്രൂവൽ ഒപ്പിലുമാണ് ഭരണ അധികാര വിനിമയം . അതിന്റ ബേസിസ് ചെക്സ് ആൻഡ് ബാലൻസ് ഓഫ് പവർ എന്ന സൂത്രമാണ് .Because it is the system which is expected deliver beyond an individual . Individuals derive power within the system and beyond the system they are simply ordinary men and women . It is the system that functions and those in the system is as good or bad as the system , though certain individuals can make a difference by making the best out of the system through innovations and imaginations .
ബ്യുറോക്രസി യുക്തിക്ക് അനുസരിച്ചു ഒരു റാഷണൾ നിയമാനുസൃത വെർട്ടിക്കൽ ഭരണ മാനേജ്‌മെന്റ് വ്യവസ്ഥയാണ് . എവിടെയൊക്കെ ആയുധബലമുപയോഗിച്ചുള്ള അധികാര ഭരണ വ്യവസ്ഥയുണ്ടായിരുന്നോ അവിടെയെല്ലാം ഭരണ വിന്യാസ വിനിമയ വ്യവസ്ഥയും ഉണ്ടായിരുന്നു . ഈ വ്യവസ്ഥകൊണ്ടാണ് ഭരണകൂടം ജനങ്ങളെ ഭയപ്പെടുത്തി വരുതിയിൽ നിർത്തുന്നതും കരുതലും കൈത്താങ്ങും സുരക്ഷയും നൽകി അവരുടെ അംഗീകാരം പിടിച്ചു പറ്റി നികുതി പിരിക്കുന്നതും ..ചുരുക്കത്തിൽ ഒരു കേന്ദ്രീകൃത അധികാര വ്യവസ്ഥക്ക് നികുതിയായും അല്ലാതയും കാശു വിരട്ടിയും അല്ലാതെയും collect ചെയ്തു കൊടുക്കുന്ന പണിയാണ് കലക്റ്റർ എന്ന കൊളോണിയൽ ജില്ലാ സർക്കാർ പിരിവുകാരൻ ചെയ്തത് . ആ കൊളോണിയൽ പദമാണ് ഇപ്പോഴും ജില്ല കലക്റ്റർ എന്ന സർക്കാർ അധികാര ഭരണ സ്ഥാനത്തിന് . കരം പിരിവും പിന്നെ പോലീസ് മുറയും ജില്ലാ ജഡ്ജി എന്നത് ആണ് അധികാര ഭരണ വ്യവസ്ഥയുടെ നോഡൽ പോയിന്റ് .
നികുതി എന്ന് പറയുന്നത് പഴയ കാലത്തേ പ്രൊട്ടക്ഷൻ മണിയാണ് .ആയുധ ബലവും അത് ഉപയോഗിച്ചു ഭയപ്പെടുത്തി അധികാര വിനിമയവും ചെയ്യുന്നവർക്ക് പണ്ടേ കൊടുത്തിരുന്ന ഹഫ്ത്ത . ഇത് ചൈനയിൽ തുടങ്ങി പിന്നെ റോമിലും ഓട്ടോമൻ സാമ്രാജ്യം മുഗൾ സാമ്രാജ്യം എന്നിടത്തെല്ലാം ഉണ്ടായിരുന്നു . പേർഷ്യൻ സിസ്റ്റമാണ് മാറ്റങ്ങൾ വരുത്തി മുഗൾ അധികാര ഭരണ വ്യവസ്ഥയാക്കിയത് .അങ്ങനെയാണ് തഹ്‌സിലിന്റെ.ഭരണ ചുമതലയുള്ളവരെ തഹസീൽദാർ എന്ന് ഇപ്പോഴും വിളിക്കുന്നത് .
ബ്യുറോക്രസി എന്ന പദം ഇഗ്ളീഷിൽ ഉപയോഗിച്ചു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ, 1818 ഇൽ ഇറങ്ങിയ ഒരു നോവലിലാണ് .ഐറിഷ് നോവലിസ്റ്റായ ലേഡി മോർഗൻ എഴുതിയ ഫ്ലോറെൻസ് മക്കാർത്തി എന്ന നോവലിൽ ഫ്രഞ്ച് അവസ്ഥയിൽ ബ്യുറോക്രസി എങ്ങനെ അടിച്ചമർത്തലിന്റെ ഉപകാരണമാകും എന്ന് പറഞ്ഞിട്ടുണ്ട് .bureaucratic tyranny എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് . ജോൺ മില്ലും കാൾ മാക്സ് ഒക്കെ അധികാര ഭരണ വ്യവസ്‌ഥയെ വിമർശന വിധേയമാക്കിയെങ്കിലും ആധുനിക പൊതു ഭരണ വ്യവസ്ഥ എന്നുള്ള രീതിയിൽ ഏതാണ്ട് 1860 കൾ മുതൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വളർന്നു വന്നു .1887 ൽ വൂഡ്രോ വിത്സൺ (പിന്നീട് അമേരിക്കൻ പ്രസിഡണ്ട് ) എഴുതിയ The Study of Administration എന്നത് ബ്യുറോക്രസി പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന ആധുനിക ഭരണ മാനേജ്‌മെന്റിനെ കുറിച്ചുള്ള ആദ്യ പഠനമാണ് എന്ന് പറയാം . പിന്നീട ജർമ്മൻ സാമൂഹിക ചിന്തകൻ 1922 ഇൽ എഴുതിയ ബ്യുറോക്രസി എന്ന പ്രശസ്ത പ്രബന്ധമാണ് ഇപ്പോഴത്തെ ആധുനിക ബ്യുറോക്രസിയെ ആധുനിക റാഷനൽലീഗൽ സിസ്റ്റം എന്ന തിയറിട്ടിക്കൽ ബേസ് പബ്ലിക് അഡ്മിനിസ്ട്രേഷന് നൽകുന്നത് .ഈ വിഷയത്തിൽ താല്പര്യം ഉള്ളവരെല്ലാം വായിക്കണ്ട പുസ്തകമാണ് മാക്സ് വെബറിന്റെ Economy and Society എന്ന പുസ്തകം . അതിൽ വിവിധ തരം അധികാര ഭരണ വ്യവസ്ഥകളെകുറിച്ച് പ്രതിപാദിക്കുന്നുണ്ട് .
പഴയ ബ്രിട്ടീഷ് ഇമ്പിരിയൽ സർവീസിന്റെ സ്ഥാനത്തു കുറച്ചു ഇൻഡ്യാനൈസ് ചെയ്‌ത ഇന്ത്യൻ സിവിൽ സർവീസ് ഉണ്ടായത വാറൻ ഹേസ്റ്റിംഗിന്റെ സമയം മുതലാണ് . പക്ഷെ ഒരു നൂറു കൊല്ലം മുമ്പ് വരെ ഇന്ത്യക്കാർ ഇന്ത്യൻ സിവിൽ സർവീസിൽ വളരെകുറവായിരുന്നു .1920 കളിലും 1930 കളിലുമാണ് ഇന്ത്യക്കാർ കൂടുതൽ ഇന്ത്യൻ സിവിൽ സർവീസിൽ വന്നത് . ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ സെന്റർ ഡൽഹിയിൽ തുടങ്ങിയത് 1922 ലാണ് എന്നാണ് ഓർമ്മ . പ്രത്യകിച്ചും 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് ശേഷമാണ് ഇന്ത്യക്കാർ ഇന്ത്യൻ സിവിൽ സർവീസിൽ കൂടുതൽ ചേരുവാൻ തുടങ്ങിയത് . അതിൽ ബഹുഭൂരിപക്ഷവും ബംഗാൾ ബോംബെ മദ്രാസ് പ്രസിഡൻസിയിൽ ഉള്ള ബ്രമ്മണ മേൽ ജാതി വരേണ്യരായ ബ്രൗൺ സാഹിബുമാർ .അങ്ങനെയാണ് അതിന് ഒരു എലീറ്റ് ഡി എൻ എ കിട്ടിയത് . 1861 ലെ പോലീസ് ആക്ട് ആണ് നമ്മുടെ പോലീസ് ഭരണത്തിന്റെ ആധാര ശിലാ .നമ്മൾ ഇപ്പോഴും ജുഡീഷ്യറിയിൽ പഴയ കൊളോണിയൽ ആചാരങ്ങൾ (മി ലോർഡ് , യുവർ ലോഡ്ഷിപ്പ്) കൊണ്ട് നടക്കുന്നു .ചുരുക്കത്തിൽ ആ പഴയ കൊളോണിയൽ ഗോസ്റ്റും അതിന്റെ ധാർഷ്ട്യ ഭരണ അധികാര അഹങ്കാരങ്ങളും അതിന് താഴെയുളളുള്ള സെമി ഫ്യൂഡൽ മൂല്യങ്ങളും നമ്മുടെ ബ്യുറോക്രസിയുടെ ഡീപ് സ്ട്രക്ച്ചറിൽ നിന്നും ഇന്നും പൂർണമായും പോയിട്ടില്ല .
ഇതൊക്കെയാണെങ്കിലും ഭരണ അധികാരങ്ങൾ നാട്ടിലെ നിയമങ്ങൾ അനുസരിച്ചും അധികാരത്തിന്റെ മേൽത്തട്ടിൽ ഉള്ളവരുടെ താല്പര്യങ്ങൾ പാലിച്ചും നടക്കുന്ന കൃത്യമായ അതിർവരമ്പുകളും റൂൾസും റെഗുലേഷൻസും ഒക്കെയുള്ള ഭരണ നടപ്പാക്കൽ വ്യവസ്ഥയാണ് . ആ വ്യവസ്ഥക്കത്തു അധികാര താല്പര്യ നെറ്റ്വർക്കിനു അനുസരിച്ചും അതിനുള്ളിൽ നിന്ന് അല്പ സ്വല്പം ജനങ്ങൾക്ക് നന്മ ചെയ്യാനുമൊക്ക സാധിക്കും .അത് സിസ്റ്റത്തിനകത്തു നിന്നുള്ള ഒരു ഇന്കറിമെന്റൽ മാറ്റത്തിന് മാത്രമേ സ്കോപ്പുള്ളൂ .
എല്ലാ രംഗത്തും എന്ന പോലെ ബ്യുറോക്രസിയിലും ഗുഡ് , ബാഡ് and അഗ്ലി എന്ന തരത്തിലാളുകളുണ്ട് .നമ്മുടെ സമൂഹത്തിലെ എല്ലാ നന്മ തിന്മകളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും അവിടെയുണ്ട് . അവിടെയുള്ളവർ ഒരു പരീക്ഷ പാസായി കുറെ പരിശീലനവും നേടി സർക്കാർ സിസ്റ്റത്തിനുള്ളിൽ പ്രവർത്തിക്കുന്നു എന്ന് മാത്രം .
പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നത് 1990 കളിൽ ഗവേൺസ് ആയി രൂപാന്തരം പ്രാപിച്ചു . ഇതിൽ പ്രധാന വെത്യാസം സർക്കാർ ബ്യുറോക്രസി ഒരു ഇൻവെർഡ് ലൂക്കിങ് മോഡിൽ നിന്ന് ഒരു ഇന്റർഫേസ് മോഡിലേക്ക് മാറി എന്നതാണ് . ബ്യുറോക്രസി ലൈസെൻസ് രാജ് മോഡിൽ നിന്നും മാർക്കറ്റ് -സിവിൽ സോസെയ്റ്റി ഫെസിലിറ്റേഷൻ മോഡിലോട്ട് മാറി . ഈ മാറ്റം കാതലായ മാറ്റമാണ് . ഗവെർന്മെന്റ് എന്ന സ്റ്റീൽ ഫ്രെമിൽ നിന്നും ഗവേര്ണൻസ് എന്ന ഭരണ വിനിമയ വിന്യാസ പ്രക്രിയിലേക്കുള്ള മാറ്റം വലിയ ഒരു കാതലായ മാറ്റമാണ് . ഇതിന് ഒരു കാരണം ഇൻഫോർമേഷൻ ടെക്നൊലെജി റെവലൂഷനാണ് . രണ്ടാമത് ഇന്ന് ഒരു സിവിൽ സെർവെൻറ് ഒരു സിവിൽ സൊസൈറ്റി ഫെസിലിറ്റേറ്ററാണെങ്കിലേ പിടിച്ചു നിൽക്കുവാനാകുള്ളൂ .മാർക്കറ്റ് ഇന്റർഫേസ് അത്യാവശ്യം . പൊതു ജന മൈത്രി അത്യന്താപേക്ഷിതം . ഇതിന് ഒരു കാരണം കഴിഞ്ഞ 15/20 കൊല്ലത്തിൽ സിവിൽ സർവീസിൽ ഒരുപാട് സാധാരണക്കാർ ചേരുവാൻ തുടങ്ങിയെന്നതാണ് . മാത്രമല്ല ഈ ഗവേര്ണസും ഔട്ട് സോഴ്സിങ്ങും എല്ലാം സിവിൽ സർവീസിന്റെ സ്വഭാവം മാറ്റി
ഐഎസ് /ഐ പി എസ്സിൽ സോഷ്യലോജിക്കൽ പ്രൊഫെഷണൽ ഷിഫ്റ്റ് പ്രധാനമാണ് .അത് കൊണ്ടാണ് പഴയ കലക്റ്റർ ഏമാന്മാർ ഇപ്പോൾ കളക്ടർ ബ്രോ എന്ന് പറഞ്ഞാൽ അത് എന്ജോയ് ചെയ്യുന്നത് . രണ്ടാമത് 1990 കളിൽ അഴിമതി എന്നത് കാര്പെറ്റിന്റെ അടിയിൽ ഒളിച്ചു വയ്ക്കുവാൻ സാധിക്കാതെയായി .ഒളി ക്യാമറകൾ ബെഡ് റൂം വരെ കൈയ്യടക്കി . അഴിമതി കഥകൾ കൂടുതൽ പുറത്തു വന്നത് മുതലും രാഷ്ട്രീയ നേതാക്കൾ പണക്കാരുടെ ശിങ്കിടികൾ ആണെന്ന ധാരണ വന്നത് മുതൽ അവരുടെ ലെജിറ്റിമസി ഗ്രാഫ് താഴോട്ട് പോയി . അതിന് അനുസരിച്ചു മീഡിയ ഐ എ എസ് /ഐപി എസ് കാരെ ഹീറോ /ഹെറോയിനുകളാക്കാൻ തുടങ്ങി .
അങ്ങനെയുള്ള ഗവേര്ണൻസ് ഷിഫ്റ്റിലാണ് ഐ എ എസ് /ഐ പി എസ് ഹീറോകൾ സിനിമകളിലും പിന്നെ അതിനെ ഇമിറ്റേറ്റ് ചെയ്ത് മീഡിയയിലും പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് . പക്ഷെ രണ്ടു പ്രശ്നങ്ങൾ ഉണ്ട് .
ഒന്നമതായി സിസ്റ്റത്തെ മാറ്റുവാൻ ഒരു വ്യക്തി ഗത ഹീറോക്കും സാധിക്കില്ല .അവർ ഹെർക്കുലീസ് ആണെനെന്നത് ഒരു മിഥ്യ ധാരണ മാത്രമാണ് .കാരണം ബ്യുറോക്രസി ബൈ ഡഫനിഷൻ റിസ്ക് അവേഴ്‌സാണ് . അത് കൊണ്ടാണ് സർക്കാർ കാര്യം മുറപോലെ എന്നാകുന്നത് .
രണ്ടാമത് അവരുടെ ലെജിറ്റിമസി എന്നത് അധികാരത്തിന്റെ ആനപ്പു റത്തിരിക്കുന്നു എന്ന ധാരണയിലാണ് . Power is not what you have but what others perceive you have . ഈ അധികാരം എന്ന സംഭവം ഒരു വലിയ പരിധി വരെ perception managementണ് അത് അപേക്ഷികവും കാലവും ദേശവും അനുസരിച്ചു മാറുന്ന ഒരു ലൊക്കേഷനൽ ധാരണയാണ് . ആനപ്പുറത്താണ് എന്നതും ഒരു ധാരണയിൽ ഉള്ള ധൈര്യമാണ് ..ആനപ്പുറത്തു നിന്ന് ഇറങ്ങിയാൽ അവർക്ക് തെരുവ് പട്ടികളെ പോലും പേടിയാണ് .സിസ്റ്റത്തിന്റെ പ്രൊട്ടെക്ഷനിൽ ഉള്ള അധികാരത്തിന് അപ്പുറം ജനമധ്യത്തിൽ പിടിച്ചു നിൽക്കുവാനുള്ള ആമ്പിയർ മിക്ക ബ്യുറോക്രാറ്റുകൾക്കുമില്ല . പിന്നെ പലരും ഹീറോകാളകുന്നത് ചില പോസ്റ്റിങ്ങിന്റെ ബലത്തിൽ ചില സ്രാവുകളെ ചൂണ്ടയിൽ കുരുക്കുവാൻ ശ്രമിക്കുവാൻ തുനിയുമ്പോഴാണ് . ആ പോസ്റ്റിംഗിന് അപ്പുറം അവർക്ക് പ്രസക്തിയില്ല . മിക്കവരുടെയും വീര ശൂര പരാക്രമങ്ങൾ കിട്ടുന്ന പോസ്റ്റിങ്ങ് അനുസരിച്ചിരിക്കും .
ചിലർ മീഡിയ ചാർത്തികൊടുക്കുന്ന നാർസിസത്തിൽ വീണു അവർ സ്വയം ഹെർക്കുലീസ്മാരെന്നും തോന്നും .പണ്ട് ഡൽഹിയിൽ ഡിമോളിഷൻ മാൻ എന്ന് ഖ്യാതികേട്ട ഒരു എ എ എസ്‌ ഹീറോ ഉണ്ടായിരുന്നു , പിന്നെ ആശാൻ പാർട്ടികൾ മാറി പരീക്ഷിച്ചു മന്ത്രിയായി . പക്ഷെ സോഷ്യൽ ലെജിറ്റിമസി സീറോയായി .കാരണം അധികാര ആനപ്പുറത്തിന് അപ്പുറം അവർക്ക് സോഷ്യൽ ലെജിറ്റിമസി ഉണ്ടാക്കുവാൻ ഉള്ള ത്രാണിയില്ല എന്നതാണ് .കേരളത്തിൽ ഒരു കാലത്തു പുകൾ പെറ്റ ഐ എ എസ് കാരൻ ഒരു രാഷ്ട്രീയ ഗോഡ് ഫാദറിന്റെ തുണയിൽ എം പി യും മന്ത്രിയുമായി .അധികാരത്തിന്റെ ആനപ്പുറത്തു നിന്നും വീണതയിൽപിന്നെ ആരും മൈൻഡ് ചെയ്യില്ല .ചിലപ്പോൾ പണ്ട് പുലിയായി തിരുവനന്തപുരം എയർപോട്ടിൽ വന്നിറങ്ങിയ അദ്ദേഹത്തെ ഇപ്പോൾ അവിടുത്തെ ഒരു എലിപോലും മൈൻഡ് ചെയ്യില്ല . കാരണം അധികാരത്തിന് അപ്പുറം സോഷ്യൽ ലെജിറ്റമസി ഇല്ലന്നത് തന്നെ .
സർക്കാരിൽ ഇരിക്കുമ്പോൾ മസിൽ പിടിക്കുന്ന പലരും അടിത്തൂൺ പറ്റിയാൽ എന്ത് തങ്കപ്പെട്ട മനുഷ്യരാണ് . ജേക്കബ് തോമസ് നട്ടെല്ലോടെ സർക്കാരിൽ നിന്ന് വോളിന്ററി റിട്ടയർമെന്റ് എടുത്തു സാധാരണക്കാരനായി അന്ന് തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ ജനം സലിയുയുറ്റ് കൊടുത്തേനെ . അത് പോലെ രാജു നാരായണ സ്വാമി എന്റെ വയറ്റത്ത് അടിക്കുന്നെ ശമ്പളമില്ലെങ്കിൽ പട്ടിണിയാകും എന്ന പരിവേദന അരക്ഷിതത്വം കാണിക്കാതെ ഇത് വേണ്ട എന്ന് പറഞ്ഞു നിരത്തിൽ ഇറങ്ങി സാധാരണക്കാരൻ ആയി സിസ്റ്റത്തിന് എതിരെ യുദ്ധം ചെയ്യുവാൻ ബുദ്ധിമുട്ടാണ് .
കാരണം കാതലായ സാമൂഹിക വ്യവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത് സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രക്രിയകൊണ്ടാണ് . അത് ഒറ്റയാൻമാരെകൊണ്ട് മാത്രം സാധിക്കില്ല .അവർ എത്ര സ്കിൽ ഉള്ളവരായാലും ..സാമൂഹിക രാഷ്ട്രീയ പ്രക്രിയക്ക് ഒരുപാട് ക്ഷമ വേണം .അരവിന്ദ് കെജ്രിവാളിനെ കാണുന്നത് വിവര അവകാശ നിയമത്തിന് വേണ്ടി ഞങ്ങൾ നടത്തിയ ഒരു ശിൽപശാലയിലാണ് 2000 ത്തിൽ .അദ്ദേഹം 2003 ഇൽ രാജിവച്ചു .ഏതാണ്ട് 15:കൊല്ലം ലോ പ്രൊഫൈൽ ഗ്രാസ്‌റൂട്ട് പ്രവർത്തനം നടത്തിയിട്ടാണ് AAP ഉണ്ടാക്കുന്നത് .അത് ഒരു ബഹുജന പ്രസ്ഥാനമായത് ഒരു സുപ്രഭാതത്തിൽ അല്ലെന്നു സാരം .
പലപ്പോഴും സാധാരണ ബ്യുറോക്രസിയിൽ ഉറച്ചു ശീലമായിപ്പോയവർക്ക് അധികാരത്തിന്റെ ആനപ്പുറത്തു നിന്നും അല്ലെങ്കിൽ ഭരണ തേരിൽ നിന്നും ഇറങ്ങിയാലും അവർ ബ്യുറോക്രസിയിൽ പരിചയിച്ച റിസ്ക് അവേർഴ് രീതികളിൽ നിന്നും അധികാര കരിയർ മൈൻഡ് സെറ്റിൽ നിന്നും വിടുതൽ എടുക്കുവാൻ ബുദ്ധിമുട്ടനാണ് . Once a bureaucrat always a bureaucrat എന്നത് കൊണ്ട് മേശപ്പുറത്തു ഇരുന്നു മേശ തള്ളാനെ പലർക്കും പരിചയമുള്ളൂ . ബ്യുറോ ഉള്ളിടത്തെ ബ്യുറോക്രസിയുള്ളൂ . മേശക്ക് അപ്പുറത്തു തെരുവിൽ ഇറങ്ങാൻ പാടാണ് . അത് കൊണ്ട് ബ്യുറോക്രാറ്റുകൾക്ക് സിസ്റ്റത്തിനുള്ളിൽ മിന്നാവുന്നത് പോലെ പുറത്തു സാധിക്കില്ല .അതിന് അധികം ഉദാഹരണങ്ങൾ ഇല്ല .
പണ്ടേ ഐ എ എസ് വിട്ട് വന്ന അരുണ റോയിക്ക് സിസ്റ്റത്തിന് അപ്പുറം സോഷ്യൽ ലെജിറ്റിമേസിയുണ്ടായി . പക്ഷെ അത് ഒരായുഷ്‌ക്കാലം കൊണ്ടുണ്ടാക്കിയതാണ് .അങ്ങനെയുള്ളവർ ചുരുക്കമാണ് .വിരലിൽ എണ്ണാവുന്നവർ .അത് കൊണ്ട് എ എ എസ് /ഐ പി എസ് ഒറ്റ പോസ്റ്റിങ്ങ് ഒറ്റയാൻ ഹീറോകളെ കാണുമ്പൊൾ പ്രത്യകിച്ചും ഒന്നും തോന്നാറില്ല .പി ആർ കൂടുതൽ ഉള്ളവർക്ക് മീഡിയ പ്രൊഫൈൽ കൂടും എന്നതിൽ കവിഞ്ഞു അങ്ങനെയുള്ളവർ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കിയതിന് അധികം ഉദാഹരണങ്ങൾ ഇല്ല .മേശപുറത്തിന് വെളിയിൽ നിൽക്കുന്നവരാണ് മേശകളും സിസ്റ്റങ്ങളും തള്ളിമാറ്റുന്നത് .
ഈ രാജ്യത്തു ഭരണ അധികാര സംവിധാനം കുറെയെങ്കിലും സാധുതയോടെ പോകുന്നത് ഒരുപാട് നല്ല ഉദ്യഗസ്ഥന്മാർ ജനനന്മ നോക്കി സിസ്റ്റത്തിന് ഉള്ളിൽ നിന്നു ആത്മാർത്ഥമായ പ്രൊഫെഷണൽ ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നത് കൊണ്ടാണ് .പലപ്പോഴും അവർക്കറിയാം അവർ ആനപ്പുറത്തലല്ലെന്ന്. അങ്ങനെ സിവിലും സെർവെൻറ് ലീഡര്ഷിപ്പുമുള്ള പലരും ഒരു അധികാര മസിലുപിടുത്തവും അഹങ്കാരവുമില്ലാത്തവരാണ് .അവരോട് ജനങ്ങൾക്കിഷ്ട്ടമാണ് .അവരിൽ പലരും സോളോ മ്യൂസിക്കോ വൺമാൻ ഷോയോ നടത്താറില്ല . അവരുടെ ജോലി സത്യസന്ധതയോട് കഴിവോടെ ഫലപ്രദമായി ചെയ്യുന്നവരെ എന്നും എവിടെയും ബഹുമാനിക്കും .വില്ലേജ് ഓഫീസറായാലും ഐ എ എസ് ആയാലും, ഐ പി എസ് ആയാലും , മന്ത്രിയായാലും .
ജേ എസ് അടൂർ