ഇന്ന് ദുരന്ത നിവാരണത്തെ കുറിച്ചും ദുരന്ത പ്രതികരണ നയങ്ങളെകുറിച്ചും ചർച്ച ചെയ്യാൻ 24x7 ഇൽ ഇരിക്കുമ്പഴാണ് കരിപ്പൂരിലെ വിമാനം ദുരന്തത്തിന്റെ വാർത്തഎത്തുന്നത്. വല്ലാതെ സങ്കടപ്പെടുത്തുന്ന വാർത്ത.
ജീവിതത്തിൽ ഒരു ഗണ്യമായ സമയം നിരന്തരം.വിമാന യാത്ര ചെയ്തിരുന്നതിനാൽ ഓരോ വിമാന അപകടവും വ്യക്തിപരമായും വൈകാരികവുമായി ബാധിക്കുന്നയോന്നാണ്.
രണ്ടു പ്രാവശ്യം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അവസാന പ്രാർത്ഥനയാണോ എന്ന് കരുതിയിട്ടുണ്ട്. ഒരിക്കൽ ചൈനയയിലെ കുൻമിംഗിൽ നിന്ന് ബാങ്കോക്കോലോട്ട് വരുമ്പോൾ വിമാനം പെട്ടന്ന് അഞ്ഞൂറ് അടി താഴോട്ട് പോയി. ഭാഗ്യവശാൽ പൈലറ്റ് പെട്ടന്ന് പ്രവൃത്തിച്ചു എല്ലാവരെയും സമാധിനിപ്പിച്ചു. ബാങ്കോക്കിൽ ഇറങ്ങിയപ്പോഴാണ് അയാൾ പറഞ്ഞത് വിമാനത്തിന് പെട്ടന്ന് ടെക്നിക്കൽ പ്രശ്നമുണ്ടായി. ഭാഗ്യം കൊണ്ട് ഓൾട്ടർനേറ്റ് സിസ്റ്റം പ്രവർത്തിച്ചു. കൂടുതൽ ഒന്നും പറഞ്ഞില്ല.
വേറൊരിക്കൽ ബിബിസി സ്റ്റുഡിയോവിൽ ഹാർഡ് ടോക്കിനു തയ്യാറെടുത്തു് കൊണ്ടിരിക്കുന്നു. ഡിസ്ക്കഷൻ കഴിഞ്ഞു സ്റ്റുഡിയോ ഫ്ലോറിൽ കയറുമ്പോഴാണ് ലണ്ടനിൽ ബോംബ് സ്ഫോടനം. അതോടെ അത് എല്ലാം മാറ്റി വച്ചു ബ്രെക്കിങ് ന്യൂസ്. ലണ്ടനിൽ നിന്നു പിറ്റേന്ന് മടങേണ്ടതിനാൽ ആ ഹാർഡ് ടോക് നടന്നില്ല.
ഓരോ ദുരന്തങ്ങൾ ഓർത്തിരക്കാത്തപ്പോഴാണ് വരിക.
കരിപ്പൂർ വിമാന അപകടത്തിൽ ജീവൻ നഷ്ട്ടപെട്ടവരുടെയും അപകടത്തിൽ പെട്ടവരുടെയും ദുഃഖ പ്രയാസങ്ങളിൽ പങ്ക് ചേരുന്നു. വല്ലാത്ത സങ്കടം
No comments:
Post a Comment