അധികാരം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. അത് കൊണ്ടാണ് ഒരുപാടു പേർക്ക് അധികാരികളോട് ഭക്തി പാരമ്യം
അതിനോടുള്ള പലരുടെയും വിധേയ മനോഭാവമതിന്റെ പരിണാമമാണ്.
എല്ലാ ഭരണ -അധികാരങ്ങളും അധികാരികളും വിമർശനത്തിനതീതമാണ് എന്ന് കരുതു ന്നിടത്താണ് ഫാസിസം തുടങ്ങുന്നത്.
ഭരണ-അധികാരത്തിന്റെ സ്തുതി പാട്ടുകാർക്ക് പലപ്പോഴും അത് സ്ഥിരം ചെയ്യാത്തവരോട് അസഹിഷ്ണുതയുണ്ടാകുന്നത് അത് കൊണ്ടാണ്.
അങ്ങനെയുള്ളവർക്കാണ് നിങ്ങൾ ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ ഞങ്ങളോടൊത്ത് സ്തുതി പാടിയില്ലെങ്കിൽ നിങ്ങൾ ശത്രു പക്ഷത്താണ് എന്ന ബൈനറിക്കപ്പുറം കണാൻ കാമ്പില്ലാതെ പോകുന്നത്.
ആരു ഭരിച്ചാലും അധികാരം മാത്രം ഐഡിയോലജി ആകുമ്പോൾ അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്.
അത് ജനായത്ത സംവാദ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയുള്ള മയക്കത്തിൽ ഉള്ളവർ തിരിച്ചറിയാൻ പോലും വൈകും.
ജെ എസ് അടൂർ
No comments:
Post a Comment