അച്യുതമേനോൻ എന്ന നേതാവ്
കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിച്ച മുഖ്യ മന്ത്രിയാണ് സി അച്യുതമേനോൻ.
കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ സ്റ്റേറ്റ്സമാൻഷിപ്പ് കാണിച്ചത് അദ്ദേഹമാണ്.
അതിനു ആദ്യം വേണ്ടത് ഉടനടി സ്വയം 'മൈലേജ് ' എന്ന 'പ്രായോഗിക 'രാഷ്ട്രീയത്തിനുമപ്പുറമുള്ള ചിന്തശേഷിയാണ്.
അധികാരത്തെ ദീർഘ വീക്ഷണത്തോടെയുള്ള വിഷനിൽ, നൈതീക ഉത്തരവാദിത്തോടെ, സമൂഹത്തെയും മനുഷ്യരെയും കക്ഷി രാഷ്ട്രീയത്തിനും അപ്പുറമായി കാണുവാൻ കഴിയുമ്പോഴാണ് ഒരു നേതാവ് സ്റേറ്സ്മാനായി മാറുന്നത്.
അതിനു ചിന്താ ശേഷിയും ആർജവവും വിജ്ഞാന സമ്പത്തുമുള്ള ജനായത്ത നേതൃത്വ പാടവവും തീരുമാനങ്ങളെടുത്തു എല്ലാവരെയും വിശ്വാസത്തിലെടുത്തു നടപ്പാക്കാനുള്ള കാര്യാപ്രാപ്‌തിയു വേണം. അങ്ങനെയുള്ള നേതൃത്വ ഗുങ്ങളാണ് കേരള അധികാര ചരിത്രത്തിൽ അച്യുത മേനോനെ വ്യത്യസ്തനാക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി എഴുപതു മുതൽ പത്രം സ്ഥിരമായി വായിക്കുന്നഎനിക്ക് അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയുടെ വലിയ പത്ര പരസ്യ മുഖ ചിത്രങ്ങളോ പബ്ലിസിറ്റി ക്യാംപയിനോ ഒന്നും കണ്ടത് ഓർമ്മയില്ല. കേരളത്തിൽ അന്ന് അദ്ദേഹം ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടമായി കാണാത്ത മുഖ്യ മന്ത്രിയായിരുന്നു .
മാക്സിമം ലീഡർ എന്ന സമീപനത്തിന് കടക വിരുദ്ധമായി ജീവിച്ചു, ജനായത്ത മൂല്യങ്ങളെ സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയ നേതാവ്.
ഇന്ത്യയിൽ കമ്മ്യൂണിസം എന്നാൽ എല്ലാവരെയും ഉൾക്കൊണ്ട്കൊണ്ടുള്ള മാനവിക സോഷ്യലിസ്റ്റ് ജനായത്തമാകാം എന്ന് കാട്ടിത്തന്ന നേതാവായിരുന്നു അച്യുത മേനോൻ. അച്യുതമേനോനെയും പി കെ വി യെയു പോലെയുള്ള ഇന്ത്യയിലെ ഗാന്ധിയൻ-നെഹ്‌റു മൂല്യ ധാരയിലുള്ള കമ്മ്യുണിസ്റ്റ്കാരെ കണ്ടാണ് അതിനോട് മതിപ്പ് തോന്നി തുടങ്ങിയത് .
അധികാര മഹിമയുടെ വൻ മുഖചിത്രങ്ങളിൽ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കാത്ത നേതാക്കളെ ഇപ്പോൾ കാണണമെങ്കിൽ മൈക്രോസ്കോപ്പ് വേണം.
ആദ്യമായി ചെയ്ത പൊതു പ്രവർത്തനം ഞങ്ങളുടെ നാട്ടിനടുത്തു മണക്കാലായിൽ പോയി കല്ലട പദ്ധതിക്ക് വേണ്ടി ചെയ്ത ശ്രമദാനമാണ് . സത്യത്തിൽ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയൊന്നാണ് അന്നത്തെ ശ്രമദാനം. അത് ഇപ്പോഴും തുടരുന്നു. അന്നത്തെ കല്ലട പദ്ധതി കനാൽ ഉള്ളത് കൊണ്ടു വരൾച്ച സമയത്തു ഇന്നും കിണറ്റിൽ വെള്ളം കിട്ടും
ദീർഘ വീക്ഷണത്തോടെ അച്യുതമേനോൻ ചെയ്ത ഒരുപാട് സ്ഥാപനങ്ങളും തീരുമാനങ്ങളും കേരളത്തിന്റെ അവസ്ഥകളെ മാറ്റി. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അക്കാദമിക് മികവുണ്ടായിരുന്നു മുഖ്യമന്ത്രി. 64 വയസ്സിൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു സാധാരണക്കാരെപ്പോലെ ജീവിച്ചയാൾ.
നൈതീക ബോധവും സാമൂഹിക പ്രതിബദ്ധതയും മാനവിക ജനകീയ സോഷ്യലിസ്റ്റ് ബോധവും ആത്മാഭിമാനവും കാര്യപ്രാപ്‌തിയുമുണ്ടായിരുന്ന അച്യുതമേനോൻ പലതും കൊണ്ടും നേതൃത്വ റോൾ മോഡലാണ്
.അധികാരത്തോടു ആർത്തിയില്ലാതെ അധികാരത്തിന്റെ അഹങ്കാരവും അകമ്പടി ഇല്ലാതെ ജനായത്ത ബോധത്തോടെ ജീവിച്ച ഒരു മുഖ്യ മന്ത്രി .
കേരളത്തിന്‌വേണ്ടി തന്നാലാവുന്നത് എല്ലാം ചെയ്തു വെറും 64 വയസ്സിൽ അധികാരത്തിൽ നിന്ന് കൂളായി പടിയിറങ്ങിപോയി സ്വന്തം നാട്ടിൽ സാധാരണക്കാരെപ്പോലെ ജീവിക്കാൻ ആത്മ ധൈര്യമുള്ള ഏത്ര മുഖ്യമന്ത്രിമാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്?
കൂടുതൽ ഗാന്ധിയൻ നെഹ്രുവിയൻ നേതൃമൂല്യങ്ങൾ ഉൾക്കൊണ്ട അച്യുതമേനോന്റെ ഇന്ത്യൻ കമ്മ്യുണിസം മാനവിക ജനായത്ത സോഷ്യലിസ്റ്റ് ബോധ്യങ്ങളായിരുന്നു.
അതു കൊണ്ടാണ് വാക്കിലും പ്രവർത്തിയിലും അദ്ദേഹത്തിന് സ്റ്റാലിനിസ്റ്റാകാൻ സാധിക്കാഞ്ഞത്..
ആശ്രിത -ഗുണഭോക്ത സ്തുതി പാഠകരെ തികഞ്ഞ ഡിറ്റാച്ചുമെന്റോടെ ഭരിച്ച അച്യുതമേനോന് ആവശ്യമില്ലായിരുന്നു. അവിടെ ഒരു അവതാരങ്ങൾക്കും ഇടമില്ലായിരുന്നു. ഇടനിലക്കാരില്ലായിരുന്നു.
കേരളത്തിൽ കൊണ്ഗ്രെസ്സ് ചെയ്ത നല്ല കര്യങ്ങളിലൊന്നു നിയമസഭയിൽ സി പി ഐ യെക്കാൾ ഏകദേശം ഇരട്ടി സീറ്റുണ്ടായിട്ടും അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിഎന്നതാണ്. അത് കൊണ്ടു തന്നെ അന്ന് ചെയ്ത ഭൂപരിഷ്‌ക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരു പാർട്ടിക്കും നേതാവിനും ഒറ്റക്ക് ചെയ്യാവുന്നത് അല്ലായിരുന്നു. അന്ന് നടന്ന ഭൂ പരിഷ്കരണം ഉൾപ്പെടെയുള്ള എല്ലാ നല്ല കാര്യങ്ങളും കൊണ്ഗ്രെസിന്റെ പിന്തുണയോടെയായിരുന്നു എന്നതും രാഷ്ട്രീയ ചരിത്രം.
അടിയന്തര അവസ്ഥയുടെ പോലീസ് രാജിനും മനുഷ്യാവകാശ ലംഘനത്തെ എതിർത്തുകൊണ്ടാണ് എന്റെ ജനയാത്ത രാഷ്ട്രീയ ബോധവും രാഷ്ട്രീയവൽക്കരണവും തുടങ്ങിയത് തുടങ്ങിയത്.
പക്ഷെ അന്നും ഇന്നും അച്യുതമേനോൻ എന്ന
രാഷ്ട്രീയ നേതാവിനോട് വലിയ ആദരവാണ് .
അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിന് 29 വർഷങ്ങൾ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പ്രസക്‌തിയെകുറിച്ച് ഒരുപാടു പേർക്ക് ബോധ്യങ്ങൾ ഉണ്ടെന്നത് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത് . ഇന്നത്തെ കേരളത്തിൽ അച്യുതമേനോന്റെ മഹത്വം കൂടുതലാണ്.
സഖാവ് അച്യുതമേനോന് സലൂട്ട്.
T.K. Vinodan
കുറിപ്പിൽ കൂടുതൽ വിവിരങ്ങൾ . ലിങ്ക് ആദ്യ കമന്റിൽ
No comments:
Post a Comment