സത്യത്തിൽ സോഷ്യൽ മൊബിലിസെഷനെക്കുറിച്ചും കമ്മ്യൂണിറ്റി ബിഹേവിയർ മാനേജ്മെന്റിനെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ചില ആസ്ഥാന ഉപദേഷ്ട്ടാക്കളാണ് പൂന്തറയിൽ മാത്രം തോക്കും സന്നാഹവും റൂട്ട് മാർച്ചും നടത്തി നാട്ടുകാരെ വിരട്ടി കോവിഡ് നിയന്ത്രിക്കുന്നത്. ഇതു പോലീസ് ഉപദേഷ്ട്ടാവിന്റ ബുദ്ധിയോ, അതോ ചില ഡോക്ടർ ഉപദേശകാരുടെ ബുദ്ധിയോ?
സത്യത്തിൽ കാര്യവിവരവും കാര്യ പ്രാപ്‌തിയും കാര്യ ക്ഷമതയുമുള്ളയാളാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് ധാരണ. ആരോഗ്യ മന്ത്രിയെ കുറിച്ചും മതിപ്പാണ്. പക്ഷെ തോക്ക് കാട്ടി നാട്ടുകാരെ പേടിപ്പിച്ചു കോവിഡിനെ തുരത്താം എന്ന ധാരണ എവിടെ നിന്ന് കിട്ടി?
പ്രശ്നം ഉപദേശിമാരുടെ ആധിക്യംമാണ്. അവരുടെ പലരുടെയും ഉപദേശം കേട്ടാണ് പലതും പ്രശ്നത്തിൽ ആയതു.
എന്തായാലും പൂന്തറയിൽതോക്കുള്ള പോലീസിനെ ഇറക്കി കോവ്ഡ് 'യുദ്ധം 'നടത്തിയാൽ അതു അന്താരാഷ്ട്ര മോഡൽ ആകും.
ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ ആകമാനം തോക്കുള്ള പോലീസുകാര് വേണമല്ലോ കോവിഡ് വൈറസിനെ ഓടിച്ചു കടലിൽ ചാടിക്കാൻ. !!
പോലീസ് പോലീസിന്റെ പണി ചെയ്യട്ടെ .
ഇതു ഒരു പബ്ലിക് ഹെൽത് പ്രശ്നമാണ് . അതു തോക്കുള്ള പോലീസിനെകൊണ്ട് നടക്കുന്ന കാര്യം അല്ലെന്ന് അറിയാൻ സാമാന്യ യുക്തി മതി .
പക്ഷെ, വിനാശകാലേ വിപരീത ബുദ്ധി എന്നൊന്നുമുണ്ട്.
No comments:
Post a Comment