എഫ് സി ആർ എ ലംഘിച്ചോ?
ഇന്ത്യയിൽ ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് എന്നോരു നിയമമുണ്ട്. പണ്ട് അടിയന്തര അവസ്ഥ സമയത്തു ഡൽഹിയിലെ ഗാന്ധി പീസ് ഫൌണ്ടേഷൻ അടിയന്തര അവസ്ഥക്ക് എതിരെ നിലപാട് എടുത്ത സംഘടനയാണ് . അതു പോലെ ഗാന്ധിയൻ സംഘടനകൾ ജയ പ്രകാശ് നാരായണനെ പിന്തുണച്ചു . ഡോ എം എം തോമസ് അടിയന്തര അവസ്ഥക്ക് എതിരെ നിലപാട് എടുത്തു. ഇവർക്ക് ഒക്കെ വിദേശ സഹായം നിർത്തലാക്കുവാൻ ഉദ്ദേശിച്ചു 1976 ഇൽ ഇന്ദിര സർക്കാർ ഏർപ്പെടുത്തിയതാണ് എഫ് സി ആർ എ.
അതു പിന്നീട് പല തവണ അമന്റെ ചെയ്തു. ഇപ്പോൾ നിലവിലുള്ളത് 2010 ഇലെ
"The Foreign Contribution (Regulation) Act, 2010" This clearly says any articles or currency.
ഇപ്പോൾ അതു അഞ്ചു കൊല്ലം കൂടിയിരിക്കുമ്പോൾ പുതുക്കണം.
ഇതു പ്രകാരം ഇന്ത്യയിൽ ഏത് സംഘടനയും പൗരനും വിദേശ പൗരത്വം ഉള്ളവരിൽ നിന്നോ വിദേശ സംഘടനകളിൽ നിന്നോ സഹായമോ (പണമായും അല്ലാതെയും )വാങ്ങണം എങ്കിൽ എഫ് സി ആർ എ രെജിസ്ട്രേഷൻ നിർബന്ധം. അതു എഫ് സി അകൗണ്ടിൽ മാത്രമേ വാങ്ങാൻ പാടുള്ളു. അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ നിന്ന് പ്രയർ പെർമിഷൻ വേണം . അല്ലാതെ വിദേശ പൗരൻമാരിൽ നിന്നോ കോൺസുലേറ്റിൽ നിന്ന് കാഷ് /കൈൻഡ് പറ്റിയിട്ടുണ്ടെങ്കിൽ അതു ഗുരുതര നിയമ ലംഘനമാണ്.
ഈ വാട്സ്ആപ്പ് മെസ്സേജ് സ്ക്രീൻ ഷോട്ട് ശരിയാണോ എന്നറിയില്ല. ശരിയാണെങ്കിൽ പ്രശ്നമാണ്.
അത് ശരിയാണെങ്കിലും അല്ലെങ്കിലും എഫ് സി ആർ എ ലംഘനമുണ്ടോ എന്നതാണ് ചോദ്യം. ആയിരം കിറ്റിന്റെ പൈസ ആരാണ് കൊടുത്തത്?
കാരണം ഏതൊരു കോൺസുലേറ്റും എംബസിയും ആർക്കെങ്കിലുമോ ഏതെങ്കിലും സംഘടനക്കോ പണം കൊടുക്കണം എങ്കിൽ അതിനു കൃത്യമായി പ്രൊപോസൽ വേണം. ഏതെങ്കിലും വിദേശ പൗരന്മാരിൽ നിന്നോ സംഘടനയിൽ നിന്നോ പണം എഫ് സി ആർ എ ഉണ്ടെങ്കിൽ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. ആ പണം എഫ് si ആർ എ അകൗണ്ടിൽ കൂടെയെ വാങ്ങുവാൻ സാധിക്കുകയുള്ളു. അതു എത്ര ചെറിയ തുകയാണെങ്കിലും. അല്ലെങ്കിൽ അതു വളരെ ഗൗരവമായ നിയമ ലംഘനമാണ് ഇന്ത്യയിൽ.
അതു മാത്രം അല്ല ഭരണ ഘടനപരമായ ഉത്തരവാദിത്തമുള്ള ഭരണ ഘടനയിൽ സത്യ പ്രതിജ്ഞ എടുത്ത ഒരു മന്ത്രി ഒരു വിദേശ കോൺസുലേറ്റും അതിന്റ ഇടനിലക്കാരിയുമായി ബന്ധപ്പെട്ടു നേരിട്ടോ അല്ലാതെയോ ദുരിത്വാശ്വാസത്തിനോ അല്ലാതെയോ പണം പറ്റിയിട്ട് ഉണ്ടെങ്കിൽ അതു നിയമാനുസൃതമായിരുന്നോ.?
എങ്കിൽ എന്ത് പ്രൊപോസൽ ആണ് കോൺസുലേറ്റിനും എംബസിക്കും നൽകിയത്. ആരാണ് പ്രോകയുർമെന്റ് നടത്തിയത്? ആരാണ് പർച്ചേസ് ഓർഡർ കൊടുത്തത്? അതു എഫ് സി ആർ എ നിയമ പ്രകാരം ആയിരുന്നോ?
അങ്ങനെയുള്ള വിദേശ ഫണ്ട് റെയ് സിംഗിൽ ഒരു മന്ത്രി ഇടപെട്ടു എങ്കിൽ അതു അദ്ദേഹം മുഖ്യ മന്ത്രിയെ ധരിപ്പിച്ചിരുന്നോ?
ഇതിൽ പറഞ്ഞത് പ്രകാരം അഞ്ചു ലക്ഷം രൂപയുടെ സഹായം എഫ് സി ആർ എ ഇല്ലാതെ വാങ്ങിഎങ്കിൽ അതു ഗുരുതരമാണ്
അതുപോലെ ഒരു എംബസിക്കും ഒരു കോണ്സുലേറ്റിനും ആ രാജ്യത്തെ വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനമോ, ചാരിറ്റിയോ നടത്താൻ സാധിക്കില്ല. നേരിട്ടുള്ള പബ്ലിക് കിറ്റ് വിതരണവും. അതു അടിസ്ഥാന ഡിപ്ലോമാറ്റിക് നയങ്ങളുടെ ലംഘനമാണ്.
അതു അവർക്കു സർക്കാർ വഴി നടത്തണം എങ്കിൽ അതിനു എം ഓ യു വേണം . അതും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ. സാധാരണ എംബസികൾ /കോൺസുലേറ്റുകൾ എഫ് സി ആർ എ ഉള്ള എൻ ജീ ഓ വഴിയാണ് സഹായം എത്തിക്കുന്നത്.
No comments:
Post a Comment