Monday, March 23, 2020

വിയറ്റ്നാം വിചാരങ്ങൾ - 5 part series



വിയറ്റ്നാം വിചാരങ്ങൾ
1
സൈഗോൺ സന്ധ്യകൾ
ഓരോ നഗരത്തിനും അതിന്റെ തനിമകളും മണവും, നിറവുമുണ്ട്. മഞ്ഞയും പച്ചയുമാണ് ഹോ ചിമിൻ ‍നഗരത്തിലെ വഴിയോരങ്ങളിലെ ഓർമ്മകളിൽ തങ്ങി നിന്നത്
മഞ്ഞമതിലുകളും ഹരിതജാലകങ്ങളുമുള്ള, ഫ്രഞ്ച് ശീലുകൾ ഇനിയും വിടാത്ത കെട്ടിടങ്ങള്‍.
ഇരമ്പിമൂളുന്ന നഗരത്തിനു നടുവിലെ മരങ്ങളുടെയും പാര്‍ക്കുകളുടെയും പച്ചപ്പിന്റെ ഇളം ചിരികൾ. പഴയ സൈഗോൺ മോട്ടർ സൈക്കളുകളുടെയും മോപ്പഡുകളുടെയും നഗരമാണ്. നൂറു കണക്കിൻ മോപ്പഡുകളും മോട്ടർ സൈക്കിലുകൾക്കിടയിലൂടെയാണ് കാറുകൾ റോഡിൽ നീക്കുപ്പൊക്കുകൾ നടത്തി മുന്നോട്ട് പോകുന്നത്
ഒരുപാടു ദുഃഖങ്ങൾ കുടിച്ച സൈഗോൺ അതെല്ലാം മറന്നു വീണ്ടും വശ്യത നിറഞ്ഞൊരു നഗരമായിരിക്കുന്നു
സൈഗോണ്‍ --- ഇന്ന് അറിയപ്പെടുന്നത് വിയറ്റ്നാമിന്‍റെ ദേശീയവീരനായകന്‍ ഹോചിമിന്‍റെ പേരിലാണ്.
അവിടുത്തെ നടപ്പാതകളിലെ വിയര്‍പ്പും , പെട്രോളിന്റെ ഗന്ധവും വായുവിൽ നിറഞ്ഞിരുന്നു
പാര്‍ക്കിലെ പുലര്‍കാലപുഷ്പങ്ങളുടെ സുഗന്ധങ്ങൾ അതിനെ കാറ്റിലൂടെ നഗരത്തിന്റെ. പ്രഭാത മണമായി.
വൈകുന്നേരം നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച രാത്രികളില്‍ വഴിയോരങ്ങളിലെ മസ്സാജ് പാർ ലറുകൾക്കു ജീവന്‍ വെക്കും. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ നിഴലില്‍, രാത്രിയുടെ വരവോടെ, കൂട്ടിക്കൊടുപ്പുകാര്‍ ആവശ്യക്കാര്‍ക്ക് പുതുപുത്തന്‍ സുഖങ്ങള്‍ വാഗ്ദാനം ചെയ്യും.
ഈ നഗരത്തിനൊരു ചരിത്രമുണ്ട്. വ്യാപാരത്തിന്‍റെയും, വര്‍ണ്ണങ്ങളുടെയും, സംസ്കാരങ്ങളുടെയും ചരിത്രം. ഒരു ധീരസുന്ദരജനതയുടെ ചരിത്രം. യുദ്ധങ്ങളുടെയും, സ്വപ്നങ്ങളുടെയും, വാഗ്ദാനങ്ങളുടെയും ചരിത്രം.
വെറുമൊരു നഗരമല്ലാ ഹോ ചി മിന്‍. ഒരു ദേശീയപുരാവൃത്തത്തിലും കവിഞ്ഞതാണ് ഹോ ചി മിന്‍. ഒരു ജനതയുടെ അന്തസ്സിന്‍റെയും, ഐക്യത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും സംഘബലം കണ്ടെത്താനായി അസാധാരണമായി അദ്ധ്വാനിച്ച വെറുമൊരു സാധാരണ മനുഷ്യന്‍റെ പേരിലുമുപരിയാണ് ഹോ ചി മിന്‍.
സ്വാശ്രയത്തിന്‍റെയും, അഭിമാനത്തിന്‍റെയും, സ്ഥിരോത്സാഹത്തിന്‍റെയും, സ്വാതന്ത്ര്യവാഞ്ഛയുടെയും കൂട്ടായവികാരത്തെയാണ്‌ ഹോ ചി മിന്‍ അടയാളപ്പെടുത്തുന്നത്.
1976ലാണ് തെക്കന്‍ വിയറ്റ്നാമിലെ സൈഗോണ്‍ എന്ന സുന്ദരനഗരം, നൂറിലധികം വര്‍ഷങ്ങളോളമുള്ള ഫ്രഞ്ചു കൊളോണിയലിസത്തില്‍നിന്നും, സാമ്രാജ്യത്വത്തിന്‍റെ കടന്നുകയറ്റത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രത്തിന്‍റെയും, വിമോചനത്തിന്‍റെയും പ്രതീകമായ ഹോ ചി മിന്‍ സിറ്റിയായി മാറിയത്.
HIV പോസിറ്റീവായ ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു എന്‍റെ രാവിലത്തെ ഭക്ഷണം. റോസ് എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമുദായസംഘടനയിലെ ആളുകളാണവര്‍. പരസ്പരം തുണച്ചും ശുശ്രൂഷിച്ചും ജീവിക്കുവാനുള്ള അവരുടെ ഉറച്ച തീരുമാനത്തിലും, ആശയിലും എനിക്കൊരിത്തിരി പനിനീര്‍പ്പൂമണം അനുഭവപ്പെട്ടു.
കൂട്ടത്തില്‍ മനോഹരമായ പുഞ്ചിരിയുള്ള രണ്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടി ഉണ്ടായിരുന്നു. തന്‍റെ അച്ഛനുമമ്മയും HIV പോസിറ്റീവുകാരാണെന്ന് അവള്‍ക്കറിയില്ല. അവളാകട്ടെ HIV നെഗറ്റീവാണ്. സന്തുഷ്ടയുമാണ്. മയക്കുമരുന്നു കുത്തിവെക്കാന്‍ സൂചികള്‍ പങ്കിട്ടതിലൂടെയാണ് അവളുടെ തീരെ ചെറുപ്പക്കാരായ അപ്പനമ്മമാര്‍ക്ക് HIV പിടിപെട്ടത്. ഇപ്പോള്‍ അവര്‍ റോസ് സംഘടനയിലെ സജീവ അംഗങ്ങളാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അവര്‍ പാടാനും, ധ്യാനിക്കാനും, പരസ്പരം സഹായിക്കാനുമായി ഒത്തുചേരുന്നു. ഇവിടെ കൂട്ടായ്മക്ക് കാര്യമായ പ്രാധാന്യമുണ്ട്. ഇവിടെ ഇപ്പോഴും പരസ്പര സഹായത്തിന്‍റെയും ശുശ്രൂഷയുടെയും ഒരു സംസ്കാരം നിലനില്‍ക്കുന്നുണ്ട്.
വൈകുന്നേരം, ഹോ ചി മിന്‍ നഗരത്തിലെ ഒരു ഉള്‍പ്രദേശത്തുള്ള സ്ത്രീകളുടെയൊരു അയല്‍ക്കൂട്ടത്തിനൊപ്പം ഇരിക്കുകയായിരുന്നു. അവര്‍ എനിക്കൊപ്പം കഥകളും, പുഴുങ്ങിയ കസാവയും പങ്കിട്ടു. അവരെന്നോട് ആശ്രയത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥകള്‍ പറഞ്ഞു.
വീട്ടിനകത്തെ അക്രമങ്ങള്‍ തടഞ്ഞതിന്‍റെ കഥകള്‍. മാറ്റത്തിന്‍റെയും പ്രതീക്ഷയുടെയും കഥകള്‍. ജീവിതങ്ങളെ മാറ്റിമറിച്ച കഥകള്‍. ഉള്ളിലെ ശക്തിയും അന്തസ്സും കണ്ടെത്താന്‍ സഹായിച്ച കഥകള്‍.
കട കൂടിയടങ്ങിയ ഒരു വീടിന്‍റെ കോലായില്‍ അവര്‍ ആഴ്ചയില്‍ ഇരുവട്ടം ഒത്തുചേരും. സമുദായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പരാതികള്‍ സ്വീകരിക്കും. കുടംബത്തിലെ അതിക്രമങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും എന്തു പരിഹാരമാര്‍ഗ്ഗം വേണമെന്ന് തീരുമാനിക്കും.
കുട്ടിക്കാലത്തെനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന വിഭവം തന്നു സല്‍ക്കരിച്ചു. കപ്പ വേവിച്ചതും, ഉള്ളിയും മുളകും ചേര്‍ത്ത ചമ്മന്തിയും. കപ്പയുടെ രുചി കേരളത്തിലെ എന്‍റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളെ തഴുകിയുണര്‍ത്തി. സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചുള്ള കഥകളാകട്ടെ, നീതിയും സന്തുഷ്ടിയുമുള്ള ഒരു ലോകത്തക്കുറിച്ചു സ്വപ്നം കാണാനുള്ള പ്രചോദനന മായി.
സൈഗോണിന്റെ ഔദ്യോഗികമായ പേരാണ് ഹോ ചി മിന്‍. എങ്കിലും, സൈഗോണ്‍ എല്ലായിടത്തും തെളിഞ്ഞു കാണാം. . . പരസ്യപ്പലകകളിലും, കടകളിലും, തെരുവകളിലുമെല്ലാം. മരങ്ങളുടെ നിഴലുകളിലെ തെരുവുകളും, സൈക്കിളുകളും, ഇഷ്ടികയില്‍ തീര്‍ത്ത കത്തീഡ്രലുമൊക്കെയുള്ള പണ്ടത്തെ സൈഗോണിന്‍റെ ഭൂതകാല ലാവണ്യം.അതിപ്പോൾ ആകാശം ഉമ്മവെക്കുന്ന കെട്ടിടങ്ങളുടെയും, ഒച്ചകൂടിയ നിശാക്ലബ്ബുകളുടെയും, പെട്രോളിന്‍റെ മണത്തിന്‍റെയും കടലിലേക്ക് ആഴ്ന്നു പോയിരിക്കുന്നു.
രണ്ടാം ദിവസം വൈകിട്ട് ചൈനീസ്‌ തെരുവിനടുത്തുള്ള മാരിയമ്മൻ അമ്പലത്തിൽ പോയി. നാട്ടുകാരനായ ഒരാളുടെ തവിട്ടുനിറമുള്ള മുഖം കണ്ട് തിരിച്ചറിഞ്ഞതുകൊണ്ടാവാം, അവിടുത്തെ ചെറുപ്പക്കാരന്‍ പുരോഹിതന്‍, രമേഷ് അയ്യര്‍, ചിരി നിറഞ്ഞ നോട്ടം തന്നു. . “കൊഞ്ചം കൊഞ്ചം” തമിഴു സംസാരിക്കാന്‍ തനിക്കാകുമെന്ന് അയാള്‍ പറഞ്ഞു. മൂപ്പരുടെ മുതുമുത്തച്ഛന്‍ പഴയൊരു ആവിക്കപ്പലിലായിരുന്നു മദ്രാസിൽ നിന്നും സൈഗോണിലെത്തിയത്.
കൊളോണിയല്‍ കാലഘട്ടത്തിലെ കുടിയേറിപ്പാര്‍പ്പിനുമെത്രയോ മുമ്പേ തെക്കന്‍ വിയറ്റ്നാമില്‍ ഹിന്ദു സംസ്കാരമുണ്ടായിരുന്നു. ഇന്നത്തെ തെക്കന്‍ വിയറ്റ്നാമിന്‍റെയും, കംബോഡിയയുടെയും പല ഭാഗങ്ങളെയും സ്വാധീനിച്ചിരിക്കുന്ന ചാം സംസ്കാരം ഉരുത്തിരിഞ്ഞുവന്നത് ഹിന്ദുമത വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നുമാണ്.
നഗരത്തിലെ പള്ളികള്‍ക്കാകട്ടെ, വ്യാപാരചരിത്രത്തിന്‍റെ ഒരു മണമുണ്ട്. സുഗന്ധദ്രവ്യങ്ങളും, സുന്ദരികളായ പങ്കാളികളെയും തേടി ഇന്ത്യയിലെയും അറേബ്യയിലെയും വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്ലീം വ്യാപാരികള്‍ ഈ പ്രദേശങ്ങളിലേക്ക് വന്നിരുന്നു..
1976ലെ വിമോചനത്തിനു ശേഷം നഗരം വിട്ടുപോയ ചീനക്കാര്‍, വീണ്ടും, ഇവിടെ കച്ചവടത്തിരക്കിലാണ്. വിശ്വനഗരമായിരുന്ന സൈഗോണ്‍ തിരക്കാര്‍ന്ന നഗരമായി പരിണമിച്ചതാണ് ഹോ ചി മിന്‍ നഗരം. കൂടുതല്‍ക്കൂടുതല്‍ ബാംഗ്കോക്കിന്‍റെ പ്രതീതിയുളവാക്കാന്‍ തുടങ്ങിയിരിക്കുന്ന ഒരു നഗരം.
പഴയ സൈഗോണിന്‍റെ വശ്യത അതിവേഗം മാഞ്ഞു മറയുകയാണ്. നഗരത്തിനുള്ളിലെ ജനത പല രീതിയില്‍ പുതിയ വിയറ്റ്നാമിന്‍റെ പ്രതീകമാണ്. ആത്മവിശാസമുള്ളവര്‍. താരതമ്യേന തുറന്ന മനസ്സുള്ളവര്‍. തിരക്കുള്ളവര്‍. മെല്ലെമെല്ലെ മാഞ്ഞുപോകുന്ന പഴയൊരു ലോകമുള്ളവര്‍. പുതിയ ലോകവുമായി താദാത്മ്യം പ്രാപിച്ചവരാണ് അവിടുത്തെ പുതിയ തലമുറ.
തുടരും
ജെ എസ് അടൂർ

വിയറ്റ്നാം വിചാരങ്ങൾ -2
അതിജീവനത്തിന്റ ചരിത്രം
വിയറ്റ്നാം വെറുമൊരു സാധാരണ രാജ്യമല്ല. നീണ്ടു കിടക്കുന്ന ഈ നാടിനുള്ളത് നീണ്ട ചരിത്രമാണ്. സംഘര്‍ഷങ്ങളുടെയും, സങ്കടങ്ങളുടെയും ചരിത്രം. യുദ്ധങ്ങളുടെയും, വിജയങ്ങളുടെയും ചരിത്രം. അതിജീവനത്തിന്‍റെയും, നിലനില്‍പ്പിന്‍റെയും ചരിത്രം.
ഇപ്പോഴത്തെ വിയറ്റ്നാമിന്റ് പഴയ ചരിത്രം തെക്കേ ചൈനയുമായി ബന്ധപ്പെട്ടതാണ്. വടക്ക് അന്നാൻ എന്ന രാജ്യം. തെക്കേ ചൈനയിൽ നിന്നുള്ള ഗോത്ര വർഗ്ഗങ്ങൾ ഇപ്പഴത്തെ വിയറ്റ്നാമിലോട്ട് കുടിയേറി തുടങ്ങിയതോടെയാണ് ഈ ദേശങ്ങളുടെ നിയതമായ സംസ്കാര ചരിത്രം തുടങ്ങുന്നത്. അന്നാൻ രാജ്യത്തിനു തുടക്കമിട്ടത് തെക്കേ ചൈനയിൽ നിന്നുള്ള ഒരു നാട്ടു സൈനിക മേധാവിയാണ്. ഏതാണ്ട് ആയിരം വർഷം ചൈനീസ് ഹാൻ രാജവംശത്തിന്റെ കാലത്തു തുടങ്ങി വടക്കൻ വിയറ്റ്നാം ചൈനീസ് അധീനതയിലായിരുന്നു. പത്താം നൂറ്റാണ്ടു മുതലാണ് വടക്കേ വിയറ്റ്നാമിലെ അന്നാൻ രാജ്യം ചൈനയുടെ നേരിട്ട നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമായതു.
എന്നാൽ മധ്യവിയറ്റ്നാമിന്റയും ദക്ഷിണ വിയറ്റ്നാമിന്റയും ചരിത്രം വ്യത്യസ്തമാണ്.. ഇൻഡോനേഷ്യയിലെ സുമിത്ര ദ്വീപിൽ നിന്ന് കുടിയേറിയ ഹിന്ദു ഗോത്ര വംശമാണ് ഏതാണ്ട് മൂന്നാം നൂറ്റാണ്ടിൽ ചാമ്പ എന്ന ഹിന്ദു സംസ്കാരമുള്ള രാജ്യം സ്ഥാപിക്കുന്നത്.
ആ കാലത്തു നിർമ്മിച്ച മൈസോൺ ക്ഷേത്രങ്ങൾ ഇന്ന് ലോക ഹെറിറ്റേജാണ്. വിയറ്റ്നാമിലെ ക്വങ് നാം പ്രവിശ്യയിൽ മലകൾക്കിടയിലുള്ള പ്രധാനക്ഷേത്രം അമേരിക്കൻ ബോംബിങ്ങിൽ തകർന്നു. അവിടെ ഏതാണ്ട് പന്ത്രണ്ടു കൊല്ലങ്ങൾക്ക് പോയ ഓർമ്മകൾ മനസ്സിലുണ്ട്. പാതിനഞ്ചാം നൂറ്റാണ്ടോടെ ചാമ്പ രാജ്യം അസ്തമിച്ചു. 1471 വടക്കേ വിയറ്റ്നാം പിടിച്ചെടുത്തു ഏതാണ്ട് അറുപതിനായിരം ചാം വംശജരെയും ഹിന്ദുമത വിശ്വാസികളെയുമാണ്‌ കൊന്നത്.
അന്ന് തൊട്ട് ഇന്ന് വരെയും തെക്കേ വിയറ്റ്നാമിലുള്ള ജനങ്ങളും വടക്കേ വിയറ്റ്നാമിലുള്ള ജനങ്ങളും തമ്മിൽ പരസ്പര വിശ്വാസ പ്രശ്ങ്ങളുണ്ട് . ഇതിന് പല കാരണങ്ങളുണ്ട്. വടക്കേ വിയറ്റ്നാം തെക്കേ ചൈനയുമായി അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ അവിടെ വളരെകൂടുതൽ ചൈനീസ് പ്രഭാവമുള്ള സംസ്കാരമാണ്.
എന്നാൽ തെക്കേ വിയറ്റ്നാം കടലിനോടടുത്ത ദേശമായതിനാൽ വിവിധ സംസ്കാരങ്ങളാൽ പ്രഭാവമുള്ളതാണ്. ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടു വരെ ചാമ്പ ഹിന്ദു സംസ്കാരമായിരുന്നു മധ്യ തെക്കേ വിയറ്റനാമിൽ. അവരെയാണ് ഇന്നും ചാം വംശജരായി അറിയുന്നത്. പിന്നീട് അറബി മുസ്ലിം വ്യാപാര ശൃഖലയുടെ പ്രഭാവത്തിൽ ചാം വംശജരിൽ കുറെപ്പേർ മുസ്ലീങ്ങളായി.
പതിനാറാം നൂറ്റാണ്ടു മുതൽ പോർച്ചുഗീസുകാരും പിന്നെ ഡച്ചുകാരും വിയറ്റ്നാമിന്റ തെക്കുള്ള ദ്വീപുകളിlൽ കാലുറപ്പിക്കുവാൻ ശ്രമിച്ചു. പിന്നീടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച്കാർ വന്നത്. പോർച്ചുഗീസ്കാരുടെ കാലം മുതൽ തെക്കേ വിയറ്റ്നാമിൽ പാതിരിമാർ പ്രവർത്തനം തുടങ്ങി. അവിടെ ഒരു കത്തോലിക്കാ സമൂഹമുണ്ടായി.
പിന്നീട് ഫ്രഞ്ച് പാതിരിമാർ തെക്കു നിന്ന് വടക്കോട്ട് നീങ്ങിയത് മുതൽ പ്രശ്‍നമായി. അവരെ തടങ്കലിൽ വച്ചതോടു കൂടിയാണ് ഫ്രഞ്ച്കാർ വിയറ്റ്നാമിനെ ആക്രമിച്ചു പാതിരിമാരെ വിടുവിച്ചു പിന്നീട് ഫ്രഞ്ച് കോളനിയായ കൊച്ചിചിൻ കൂടുതൽ കാതോലിക്കാരാകുകയായൊരുന്നു.
വിയറ്റ്നാമിൽ വടക്കൻ വിയറ്റ്നാമും തെക്കൻ വിയറ്റ്നാമും തമ്മിലുള്ള ചേരിതിരിവിൽ മത വിശ്വാസം ഒരു പ്രധാന ഘടകമായിരുന്നു. ഇപ്പോഴും ഒദ്യോഗിക നാമം ഹോ ച്ചി മിൻ സിറ്റിഎന്നാണെങ്കിലും അവിടുത്തുകാർ സൈഗോൺ എന്ന് വിളിക്കുന്നതിന് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങളുണ്ട്.
വിയറ്റ്നാമിന്റ ചരിത്രം യുദ്ധങ്ങളുടെ ചരിത്രമാണ് പോരാട്ടങ്ങളും അതിജീവനങ്ങളും നേട്ടങ്ങളുമാണ് ഇവരെ ഒരു ജനതയാക്കിയത്. പൊതുവായ സ്വത്വവും ചരിത്രവുമുള്ള ഒരു സംസ്കാരമാക്കിയത്. ഒമ്പതാം നൂറ്റാണ്ടില്‍ ഇവര്‍ ചീനക്കാരായ ഹാമുകളെ തുരത്തിയോടിച്ചു. അങ്ങിനെ, ആ മേഖലയില്‍ ആയിരം വര്‍ഷങ്ങളോളം നിലനിന്നിരുന്ന ചൈനീസ് അടിച്ചമര്‍ത്തലിനു വിരാമമിട്ടു.
പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടില്‍ വടക്ക്‌ ദേശത്തിലേക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ച ചാമുകളെ അവര്‍ ചെറുത്തു. പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാനും അദ്ദേഹത്തിന്‍റെ പേരമകന്‍ കുബ്ലാ ഖാനും ഇവിടേക്ക് വരികയുണ്ടായി. അവര്‍ക്കും സായുധപ്രതിരോധം നേരിടേണ്ടി വന്നു. അവരും തുരത്തിയോടിക്കപ്പെട്ടു. ചൈനയിലെ മിംഗ് രാജവംശവും ചിംഗ് രാജവംശവും, യഥാക്രമം, പതിനഞ്ചും പതിനേഴും നൂറ്റാണ്ടില്‍ ഒരിക്കല്‍ കൂടി ഈ ദേശത്തെ അധീനതയിലാക്കാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ലാതെ അവര്‍ക്കും മടങ്ങേണ്ടി വന്നു.
പിന്നീട്, ഫ്രഞ്ചുകാര്‍ വന്നു. അവര്‍ മുപ്പതു കൊല്ലമാണ് പൊരുതിയത്. പുതിയ തരം ആയുധങ്ങളും, കൊളോണിയല്‍ അധികാരവുമുണ്ടായിരുന്ന ഫ്രഞ്ചുകാര്‍ക്ക് നിലയുറപ്പിച്ചു നില്‍ക്കാനായി. 1860ല്‍, ഇന്നത്തെ വിയറ്റ്നാമും, കംബോഡിയയും, ലാവോസുമടങ്ങുന്ന, അന്നത്തെ ഇന്തോ-ചൈന ഫ്രഞ്ചുകാരുടെ അധിനിവേശത്തിലായി.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ, ഫ്രഞ്ചുകാര്‍ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിച്ചു. ഇന്നത്തെ വിയറ്റ്നാമിനെ മൂന്നു പ്രവിശ്യകളായി വിഭജിച്ചു. വടക്ക് അന്നാൻ നടുക്ക്‌ ടോങ്കിൻ . തെക്ക് കൊച്ചിന്‍ചൈന. പൊതുവായ ചരിത്രമുള്ള ഒരു ദേശത്തിന്‍റെ ഈ വിഭജനം ഭരണസൌകര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. അതു ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഒരു തന്ത്രമായിരുന്നു. കാരണം വിവിധ സംസ്കാര സാമൂഹിക ചിത്രങ്ങളുള്ള പ്രദേശങ്ങളായിരുന്നു.
അധിനിവേശപ്രേരിതമായ ഈ വിഭജന പ്രക്രിയ ഈ രാജ്യത്തിന്‍റെ ചരിത്രത്തെ ഇന്നും സ്വാധീനിക്കുന്നുണ്ട്. വെട്ടിമുറിച്ച് നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, വടക്കും നടുക്കും തെക്കുമുള്ള വിയറ്റ്നാമുകള്‍ക്കിടയില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ വ്യത്യസ്‌തകളുടെ അടിയൊഴുക്കുണ്ട്.
വിയറ്റ്നാമിന്‍റെ നീണ്ട ചരിത്രത്തില്‍ ഫ്രഞ്ചു കൊളോണിയല്‍ക്കാലം ചെറുതായിരുന്നുവെങ്കിലും, അവര്‍ പതിപ്പിച്ച മുദ്രകള്‍ വലുതാണ്. . ചൈനീസ് ലിപിപോലെയിരുന്ന ആദ്യത്തെ വിയറ്റ്നാം ലിപിക്കു പകരം ലത്തീൻ /റോമൻ ലിപിയായി. പക്ഷേ, അതു പുസ്തകങ്ങള്‍ അച്ചടിക്കുന്നത് എളുപ്പമാക്കി. ചിത്രലിപിയില്‍നിന്നും ശബ്ദലിപിയിലേക്കുള്ള മാറ്റം, പഴയ നാടുവാഴി പ്രഭുത്വത്തില്‍നിന്ന് ആധുനിക വിയറ്റ്നാം സ്വത്വത്തിലേക്കുള്ള ഒരു പുതിയ ബോധത്തെ വിവിധ രീതിയില്‍ പ്രതിനിധാനം ചെയ്യുന്നതാണ്.
വിരോധാഭാസമെന്നു പറയട്ടെ, ഫ്രഞ്ചുകാരുടെ ഭാഷാപരമായ അട്ടിമറി വരമൊഴിക്കു നാട്ടുകാരുടെ ഇടയില്‍ വലിയ പ്രചാരമുണ്ടാക്കി. ലത്തീന്‍ലിപിയിലുള്ള വിയറ്റ്നാമീസ് വരമൊഴി ദേശീയത പ്രചരിപ്പിച്ചു. അധിനിവേശത്തിനും, സാമ്രാജ്യത്തിനുമെതിരായ ചെറുത്തുനില്‍പ്പും വ്യാപിപ്പിച്ചു.
തുടരും
ജെ എസ് അടൂർ


വിയറ്റ്നാം വിചാരങ്ങൾ -3
നിഷ്ട്ടൂര യുദ്ധങ്ങളുടെ ആഭാസ്യത
ഹാനോയ് നഗരത്തിന് ആയിരം വർഷങ്ങളിൽ അധികം പഴക്കമുണ്ട്. അതു നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന നഗരമാണ്. 2003 ഇൽ കണ്ട നഗരമല്ല 2019 പോയപ്പോൾ കണ്ടത്.
ആദ്യം താമസിച്ചത് ഫ്രഞ്ച് കാരുടെ കാലത്ത് പണിത മിലിട്ടറി ഹോട്ടലിലാണ്. വിറ്റ്നാമിൽ മിലിട്ടറി നടത്തുന്ന ഹോട്ടലുകളും ബാങ്കുകളും പൊതു മേഖല ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. കമ്മ്യുണിസ്റ്റ് പാർട്ടി സെക്രട്ടറിയാണ് സർക്കാരിന്റെയും മിലിട്ടറിയുടെയും പാർട്ടിയുടെയും തലവൻ. അധികാരം പോളിറ്റ് ബ്യുറോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
പക്ഷേ ആഗോളവൽക്കരണവും കമ്പോളവൽക്കരണവും ഉപഭോഗ സംസ്കാരവും എല്ലാം ഇന്ന് ഹാനോയിൽ കാണാം. അംബരചുംബികളായ കെട്ടിടങ്ങൾ, മാളുകൾ, പുതിയ ഹോട്ടലുകളെല്ലാമുള്ള നഗരം. ഏതാണ്ട് എൺപത് ലക്ഷം പേർ ജീവിക്കുന്ന ഇടം.
ചുവന്ന നദിക്കരയിൽ വളർന്ന ഈ നഗരത്തിന്റെ പേര് താങ് ലോങ്ങ്‌ എന്നായിരുന്നു. 1010 ഇൽ അന്നത്തെ രാജാവ് ലി തായ് തോ അദ്ദേഹത്തിന്റെ തലസ്ഥാനമാക്കിയത് മുതൽ ഇന്നുവരെയും ഹാനോയ് യാണ് വിയറ്ന്നതിന്റെ രാഷ്ട്രീയ സാസ്കാരിക തലസ്ഥാനം. യഥാർത്ഥത്തിൽ ഹാനോയ് വടക്കേ വിയറ്റ്നാമിന്റ തലസ്ഥാനമായിരുന്നു. തെക്കിന്റെത് സൈഗോണും.
വടക്കേ വിയറ്റ്നാം കേന്ദ്രമാക്കി ഭരിച്ചിരുന്ന.ങ്ങുയെൻ രാജവംശത്തിന്റ ആസ്ഥാനവുമായിരുന്നു ഇപ്പോഴത്തേ ഹാനോയ്. താങ് ലോങ്ങ്‌ ഹാനോയ് ആയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ് (1831).
ഈ നഗരം 1883 മുതൽ 1945 വരെ ഫ്രഞ്ച് ഇൻഡോചൈനയുടെ (ഇന്നത്തെ വിയറ്റ്നാം, കൊമ്പൊടിയ, ലാഓ )ആസ്ഥാമായ ഹാനോയിലെ പ്രധാന കെട്ടിടങ്ങൾ, നാഷണൽ അസ്സെംബ്ലി, പ്രസിഡന്റ്‌ പാലസ് എല്ലാം ഫ്രഞ്ച് കാലത്ത് നിർമ്മിച്ചതാണ് .ആധുനിക വിദ്യാഭ്യാസം തുടങ്ങിയത് ജെസ്യൂട്ടുകളും ഫ്രഞ്ച് കോളനി സർക്കാരുമാണ്. എന്നാൽ അതിലൂടെ വിദ്യാഭ്യാസം സിദ്ദിച്ച തലമുറ ആദ്യം ചോദ്യം ചെയ്തതും അവരെയാണ്.
1940 മുതൽ ഏതാണ്ട് മുപ്പത്തി ആറു കൊല്ലം കൊല്ലം യുദ്ധങ്ങൾ കണ്ട നഗരമാണ്. 1940 ഇൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായിരുന്നു 1945 വരെ.
ഹാനോയിൽ പോകുമ്പോൾ മുമ്പ് താമസിച്ചിരുന്ന മിലിട്ടറി ഹോട്ടലിന് അടുത്താണ് ഹോ ചി മിൻ മ്യുസിയം. എല്ലാ വർഷവും കുറഞ്ഞത് രണ്ടു പ്രാവശ്യം ഹാനോയിൽ പോയിരുന്നു. അതിന് കാരണം അന്ന് ആക്ഷൻ ഐയ്ഡ് ഇന്റർനാഷണൽ എന്ന അമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേത്രത്വത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഏഷ്യ പസിഫിക് മേഖലയുടെ ചുമതലയുണ്ടായിരുന്നതിനാൽ ജോലിയുടെ ഭാഗമായി ആക്ഷൻ എയ്ഡ് വിയറ്റ്നാമിന്റ് പ്രവർത്തനങ്ങൾക്ക് ഉപദേശങ്ങൾ കൊടുക്കുവാനും വിലയിരുത്തുവാനുമാണ് പോയിരുന്നത്.
ഹോ ചി മിൻ മ്യൂസിയം വിയറ്റ്നാം കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും യുദ്ധങ്ങളുടെയും ചരിത്രം പറയുന്ന മ്യുസിയമാണ്. ഹോ അമ്മാവൻ എന്ന് അർത്ഥമുള്ള ബാക് ഹോ എന്നാണ് ഹോ ചി മിൻ നേ ആ നാട്ടുകാർ വിളിക്കുന്നത്. ഇന്ത്യക്കാർക്ക് മഹാത്മാ ഗാന്ധിയെപ്പോലെയാണ് ലളിത ജീവിതം നയിച്ച ഹോ ച്ചി മിൻ. 1890 മെയ്‌ 19 ഇൽ വടക്കേ വിയറ്റ്നാമിൽ ജനനം 1969 സെപ്റ്റംബർ 2നു മരണം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കപ്പലിൽ സഹ പച്ചക്കാരനായി ലോകത്തു പല രാജ്യങ്ങൾ സന്ദർശിച്ചു. അതിൽ നിന്നുള്ള വരുമാനം കൊണ്ടു ഫ്രാൻസിൽ ഉപരി പഠനം നടത്തി.
പാരീസില്‍നിന്ന് ഉപരിപഠനം കഴിഞ്ഞു വന്ന ചെറുപ്പക്കാര്‍ മാറ്റത്തിനും, എതിര്‍പ്പിനുമായുള്ള ആശയങ്ങള്‍ കൂടെ കൊണ്ടുവന്നു. ഫ്രഞ്ചു ആവിക്കപ്പലുകള്‍ സൈഗോണിലേക്കു അവരെ തിരികെയെത്തിച്ചപ്പോള്‍ അവര്‍ക്കൊപ്പം മാര്‍ക്സിസവും, ഫ്രഞ്ചുകാരെ നേരിടാനുള്ള കനത്ത നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു.
ഈ ചെറുപ്പക്കാരില്‍ ചിലര്‍, 1929ല്‍, ഇന്തോ-ചൈനാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങുന്നതോടെയാണ് കമ്മ്യൂണിസവുമായുള്ള പ്രണയത്തിനു ഇവിടെ നാന്ദി കുറിക്കുന്നത്. 1929ൽ തുടങ്ങിയ യുവാക്കളുടെ ഫ്രഞ്ച് കോളനിവിരുദ്ധ കമ്മ്യുണിസ്റ്റ് സ്വപ്‌നങ്ങൾ മൂന്നു രാജ്യങ്ങളുടെ ചരിത്രത്തെയാണ് സ്വാധീനിച്ചതും, മാറ്റിമറിച്ചതും --- വിയറ്റ്നാമിന്‍റെയും, കംബോഡിയയുടെയും, ലാവോസിന്‍റെയും ചരിത്രത്തെ. ഒരു ആദര്‍ശലോകം വാഗ്ദാനം ചെയ്ത ആ ആശയങ്ങള്‍ കൊളോണിയൽ ഫ്രഞ്ചകാർക്കെതിരെ തിരിയുവാൻ പാവപ്പെട്ട സാധാരണക്കാര്‍ക്കു പ്രചോദനമായി;
കൊളോണിയലിസ്റ്റുകള്‍ക്കും സാമ്രാജ്യവാദികള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് അവ സഹായകമായി. അതേസമയം, അവ മൂന്നു ദേശങ്ങളിലും ബോംബുകളുടെയും, മരണത്തിന്‍റെയും, നാശത്തിന്‍റെയും മുറിപ്പാടുകള്‍ അവശേഷിപ്പിക്കുകയും ചെയ്തു.
ഫ്രഞ്ചു കൊളോണിയലിസത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ ഈ ചെറുത്തുനില്‍പ്പിന്‍റെ കഥ, ലോകത്തിലെ അതിക്രൂരവും തത്ത്വദീക്ഷ തീരെ തീണ്ടിയിട്ടില്ലാത്തുമായ ശക്തികള്‍ക്കെതിരെ തിരിഞ്ഞു നിന്ന സാധാരണ മനുഷ്യരുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെ അത്യന്തം ഉത്തേജനമുളവാക്കുന്ന കഥകളിലൊന്നാണ്.
പിന്നീട് ഹോ ചി മിന്‍ എന്നറിയപ്പെട്ട യുവാവായ വക്കീലാണ്, 1941ല്‍, സ്വാതന്ത്ര്യത്തിനായുള്ള വിയറ്റ് മിന്‍) സ്ഥാപിച്ചത്. സ്വാതന്ത്ര്യപ്രസ്ഥാനമായ വിയറ്റ് മിന്‍ ജനപ്രീതിയും പൊതുജനപിന്തുണയും നേടിയെടുത്തു. 1945 ആഗസ്തില്‍, ഹനോയില്‍വെച്ച് അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
വിയറ്റ്നാമീസ് രാജകുടുംബത്തിലെ ബാവോ ദായി ചക്രവര്‍ത്തി സിംഹാസനം ഉപേക്ഷിച്ചു. ജനങ്ങള്‍ക്കായുള്ള ജനങ്ങളുടെ പുതിയ ഭരണകൂടത്തിനു ഉപദേശകനെന്ന നിലയിലുള്ള തന്‍റെ സേവനം വച്ചുനീട്ടി. കിഴക്കന്‍ദേശത്തെ അമൂല്യമായ കൊച്ചുകോളനി നഷ്ടപ്പെടുത്താന്‍ ഫ്രഞ്ചുകാര്‍ തയ്യാറായിരുന്നില്ല. അവരപ്പോഴും തെക്കന്‍ വിയറ്റ്നാമായ കൊച്ചിന്‍ചൈനാ പ്രവിശ്യ തങ്ങളുടെ അധീനതയില്‍ നിര്‍ത്തി.
1946ലെ ഒരു ഉടമ്പടിയോടെ ഉത്തരദേശത്തെ പ്രതിരോധത്തെ തങ്ങളുമായി സംയോജിപ്പിക്കുവാന്‍ ഫ്രഞ്ചുകാര്‍ ശ്രമിച്ചുവെങ്കിലും, കൊച്ചിന്‍ചൈനയെ അവര്‍ ഒരു സ്വതന്ത്ര ദേശമായി പ്രഖ്യാപിക്കുകയാണുണ്ടായത്. പഴയ രാജാവായ ബാവോ ദായിയെ ഭരണത്തലവനാകാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അതു സാധൂകരിക്കാനും അവര്‍ പരിശ്രമിച്ചു. വിയറ്റ് മിന്‍, പക്ഷേ, മിണ്ടാതിരുന്നില്ല.
ഹോ ചി മിന്റ് നേതൃത്വത്തിലുള്ള വർക്കേഴ്സ് പാർട്ടി വടക്കേ വിയറ്റ്നാമിന്റ ഭരണം ഹാനോയ് ക്രേന്ദ്രമാക്കി സ്ഥാപിച്ചു. ഫ്രഞ്ച്കാർ സൈഗോൺ കേന്ദ്രമാക്കി തെക്കേ വിയറ്റ്നാമിന്റ അധീനത തുടർന്നു
തുടര്‍ന്ന്, ഒമ്പതു കൊല്ലങ്ങളോളം ഒന്നാം ഇൻഡോ ചൈന യുദ്ധമുണ്ടായി. ഫ്രഞ്ച്കാർക്കെതിരെ വിയറ്റ് മിൻ ഗറില്ലാ യുദ്ധമുറകൾ പ്രയോഗിച്ചു. ഫ്രഞ്ച്യുദ്ധത്തിന് പുറകിൽ നിന്ന് അമേരിക്ക സഹായിച്ചത് കമ്മ്യുണിസ്റ്റ് ഭരണത്തിന് എതിരെയുള്ള യുദ്ധമായി ഫ്രഞ്ചുകാർ പ്രചരിപ്പിച്ചതിനാലാണ്
ഹോ ചി മിന്റെ നേത്രത്തിൽ , സാധാരണക്കാരായ വിയറ്റ്നാംകാരുടെ സംഘടിതജനശക്തി വിജയിച്ചു. 1954ല്‍, അവര്‍ ഫ്രഞ്ചുകാരെ തോല്‍പ്പിച്ചു. പക്ഷേ അതു പുതിയ നീണ്ട യുദ്ധത്തിന്റ തുടക്കമായിരുന്നു.
ഫ്രഞ്ചുകാരില്‍നിന്നു വിമുക്തയായ വിയറ്റ്നാം ഒരു സ്വതന്ത്ര രാജ്യം കെട്ടിപ്പെടുക്കാനുള്ള വഴിയിലേക്കിറങ്ങി. എന്നാൽ 1955 മുതൽ അമേരിക്കയുടെ നേതൃത്വത്തിൽ പല രാജ്യങ്ങളും ചേർന്നു വിയറ്റ്നാമിൽ യുദ്ധം തുടങ്ങി. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരമായ യുദ്ധം. ഫ്രഞ്ചു കൊളോണിയലിസ്റ്റുകള്‍ കെട്ടുകെട്ടിയതോടെ, ഏഷ്യ മുഴുവന്‍ കമ്മ്യൂണിസം പടരാനുള്ള സാദ്ധ്യതയുണ്ടെന്ന സംഭ്രമത്തിലായി അമേരിക്കന്‍ സാമ്രാജ്യത്വം.
കിഴക്കന്‍ ദേശത്തെ കമ്മ്യൂണിസത്തെ ചെറുക്കാനുള്ള പരിപാടിയുടെ ഭാഗമായി അമേരിക്ക പതിവ് അടവുകള്‍ ഉപയോഗിച്ചു. വടക്കന്‍ വിയറ്റ്നാമിലെ ജനങ്ങളുടെ ഭരണകൂടത്തിനെതിരെ അവര്‍ തെക്കന്‍ വിയറ്റ്നാമില്‍ ഒരു പാവ ഗവണ്മെന്‍റിനെ അവരോധിച്ചു. വടക്കൻ വിയറ്റ്നാമിന് എതിരെ സംഘടിത ആക്രമണം തുടങ്ങി.
കമ്മ്യൂണിസ്റ്റുകളും, ഡെമോക്രാറ്റുകളും, ദേശീയവാദികളും നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് --- വിയറ്റ് കോംഗ് --- എന്ന പേരില്‍ പുന:സംഘടിച്ചു. അവര്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ആഞ്ഞടിച്ചു. അവർക്കു ചൈനയും സോവിയറ്റ് യൂണിയനും സൈനീക സഹായം ചെയ്തതോടെ വിയറ്റ്നാമും കമ്പോഡിയയും ലാവോസും ശീതയുദ്ധത്തിന്റ ക്രൂരഭൂമികളായി മാറി.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ മൃഗീയ മുഖം കാട്ടിത്തന്ന വിയറ്റ്നാം യുദ്ധമായി മാറിയത്. വിയറ്റ്നാം കാർ അമേരിക്കൻ യുദ്ധമെന്ന് വിളിച്ചയുദ്ധത്തെ ലോകമറിഞ്ഞത് വിയറ്റ്നാം യുദ്ധ്മെന്നാണ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ എത്രയോ ടണ്ണു ബോംബുകളാണ് ഈ ഒരു കൊച്ചു രാജ്യത്തിനുമേല്‍ അമേരിക്ക വീഴ്ത്തിയത്. 1969ല്‍, അവിടെ ഉണ്ടായിരുന്നത് 580,000 അമേരിക്കന്‍ പട്ടാളക്കാരായിരുന്നു.
അമേരിക്കന്‍ സേന അവിടെ യുദ്ധകാലത്തെ അതിഹീനമായ പല കുറ്റകൃത്യങ്ങളും ചെയ്തു കൂട്ടുകയുണ്ടായി. രാസവസ്തുക്കളും, ബാക്റ്റീരിയങ്ങളും, മറ്റു ഹീനവസ്തുക്കളും അമേരിക്കന്‍ പട സമഗ്രനശീകരണത്തിനായി ആയുധങ്ങളാക്കി ഉപയോഗിച്ചു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും, എഴുപതുകളിലും പോലും അമേരിക്ക ഈയൊരു രാജ്യത്തെ ബോംബിട്ടു തകര്‍ക്കാന്‍ ചിലവഴിച്ചത് 150 ബില്ല്യന്‍ അമേരിക്കന്‍ ഡോളറായിരുന്നു --- “വിമോചനം” എന്ന വ്യഭിചരിക്കപ്പെട്ട വാക്കിന്‍റെ പേരില്‍ നടന്ന അതിമൃഗീയമായ ഒന്നിനു വേണ്ടി. വടക്കന്‍ ഗ്രാമങ്ങളുടെ എഴുപതു ശതമാനത്തോളമാണ് അമേരിക്ക ബോംബിട്ടു നശിപ്പിച്ചത്.
പത്തുകോടി ഹെക്റ്റര്‍ നിലങ്ങള്‍ തരിശാക്കി മാറ്റുകയും ചെയ്തു. അന്നു, ശീതസമരത്തിനിടയില്‍, ലോകത്തെ ഒരു കൂസലുമില്ലാതെ തുറിച്ചുനോക്കിയത് അമേരിക്കയുടെ ആഭാസവുമായ സാമ്രാജ്യത്വഹിംസയായിരുന്നു..ഏതാണ്ട് പത്തര ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ പുതിയ കണക്കുകൾ 1955 മുതൽ 1975 വരെ അനുസരിച്ചു മൂന്നു രാജ്യങ്ങളിലും കൂടെ സിവിലൈൻസ് ഉൾപ്പെടെ 38 ലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
യുദ്ധങ്ങൾ കൂട്ടകുരുതകൾ നടത്തുമ്പോൾ ശവകൂമ്പാരങ്ങളെ എണ്ണുവാൻ ആർക്കും സമയം കിട്ടില്ല. പിന്നെയുള്ളത് വെറും അനുമാന ഡാറ്റകളാണ്. എന്തായാലും 58, 000 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതോട് കൂടി അമേരിക്കയിലും യുദ്ധത്തിന് എതിരെ ജനമുന്നേറ്റമുണ്ടായി
അമേരിക്ക വർഷിച്ച നേപ്പാം ബോംബ്കളിൽ പേടിച്ചോടുന്ന കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം ലോകത്തെ ഞെട്ടിച്ചു
യുദ്ധത്തിനിടയില്‍, 1969ല്‍, ജനമുന്നേറ്റത്തിനു അന്ത്യന്തം ആവേശം പകര്‍ന്നിരുന്ന, വിയറ്റ്നാം ജനത അരുമയോടെ അങ്കിള്‍ ഹോ എന്നു വിളിച്ച, നേതാവ് മരിച്ചു.
അതിനെത്തുടര്‍ന്ന്, ലോകമെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ക്രൂരമായ അതിക്രമത്തിനെതിരെ പ്രതികരണമുണ്ടായി. ഒപ്പം, വിയറ്റ്നാം യുദ്ധത്തിനെതിരെ, ചെറുപ്പക്കാരായ സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളുടെ ഏകോപിത നീക്കവുമുണ്ടായി.
വിയറ്റ്നാം യുദ്ധത്തിനെതിരെയുണ്ടായ ലോകമെങ്ങുമുള്ള പ്രതിഷേധം കുപിതരായ യുവാക്കളുടെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്തത്; അതു, പരമ്പരാഗതമായ ഇടതു വലതു ശക്തികള്‍ക്കുമപ്പുറത്ത്, പുതിയൊരു സമാധാനപ്രസ്ഥാനത്തിനു തുടക്കമിടുകയും ചെയ്തു. അമേരിക്കയിലെയും, യൂറോപ്പിലെയും, ലോകത്തിലെ മറ്റു പലയിടങ്ങളിലെയും പൌരസമൂഹങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള കലാപങ്ങള്‍ സഹായിച്ചു.
എല്ലാ അധികാരങ്ങളും, ബോംബുകളും, ലോകത്തിലെ പ്രചാരണയന്ത്രങ്ങളും ഉണ്ടായിട്ടുകൂടി, അമേരിക്ക വിയറ്റ്നാമില്‍ ദയനീയമായി തോറ്റു. അമേരിക്കയിൽ തന്നെ വിയറ്റ്നാമിൽ അമേരിക്ക നടത്തിയ നിന്ദ്യവും നിഷ്ട്ടൂരവമായ യുദ്ധത്തിന് എതിരെ നടന്ന വൻ പ്രതിഷേധം കാരണം 1973 ൽ അമേരിക്ക പിൻവാങ്ങി.
യുദ്ധം മുണ്ടാക്കിയ കെടുതിയിൽ സൈഗോണിൽ നിന്ന് കത്തോലിക്കരായ വിയറ്റ്നാകാർ പാലയനം ചെയ്യുവാൻ തുടങ്ങി. ഇതിന് ഒരു കാരണം വടക്കേ വിയറ്റ്നാമിൽ ഫ്രഞ്ച് കോളനിക്കെതിരെയുള്ള യുദ്ധം കത്തോലിക്കാ ജനങ്ങളെയും ആക്രമിച്ചു. അതു കൊണ്ടു തന്നെ തെക്കേ വിയറ്റ്‌നാമിലുള്ള കത്തോലിക്കർ കൂട്ടകൊല ഭയന്ന് ബോട്ടുകളിൽ രക്ഷപെടുവാൻ ശ്രമിച്ചു.. തെക്കേ വിയറ്റ്നാമിൽ നിന്ന് ലക്ഷകണക്കിന് ആളുകളാണ് അഭയം തേടി ബോട്ടുകളിലും കപ്പലുകളിലും രക്ഷപെട്ടത്..അതുകൊണ്ടാണ് വിയറ്റ്നമീസ് അഭയാർത്ഥികളെ ബോട്ട് പീപ്പിൾ എന്ന് വിളിച്ചത് പതിനായിരക്കണക്കിന് ആളുകൾ ബോട്ട് മുങ്ങി കടലിൽ താണു. വിയറ്റ്നാമിൽ നിന്ന് വിവിധ തെക്ക് കിഴക്കേ രാജ്യങ്ങളിൽ രണ്ടു കൊല്ലം കൊണ്ടെത്തിയത് എട്ടു ലക്ഷം പേരാണ്.
1975ല്‍, വിയറ്റ് കോംഗ് സൈഗോണ്‍ പിടിച്ചെടുത്തു; 1976ല്‍, സ്വാതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും പ്രതീകമെന്ന നിലയില്‍, അതിനു ഹോ ചി മിന്‍ നഗരമെന്ന പുതിയ പേരിട്ടു. എല്ലാവരും പേടിച്ചത് പോലെ കമ്മ്യുണിസ്റ്റ് ഭരണം സൈഗോണിൽ കൂട്ടകൊല നടത്തിയില്ല. ഇപ്പഴും ഏതാണ്ട് 8.5% ക്രിസ്ത്യാനികൾ വിയറ്റ്നാമിലുണ്ട്. അവിടെ അവർക്കു ആരാധന സ്വാതന്ത്ര്യവുമുണ്ട്.
മരണവും, നാശവും, നാടുനീങ്ങലും വിതച്ച മൃഗീയമായ യുദ്ധത്തിന്‍റെ ഒരു കാലഘട്ടത്തിനു ശേഷം, വിയറ്റ്നാം സോഷ്യലിസ്റ്റു റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമായി ഉദയം ചെയ്തു. രാജ്യം വിജയിയായി ഉയിര്‍ത്തു വന്നെങ്കിലും, പുതിയൊരു യുദ്ധം പൊട്ടിപുറപ്പെടാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു --- കംബോഡിയയുടെ പോള്‍പ്പോട്ട് ഭരണകൂടത്തിനെതിരെ. വിയറ്റ്നാമിന്‍റെ കഥ എന്നും പോരിന്‍റെയും, അതിജീവനത്തിന്‍റെയും കഥയാണെന്നു തോന്നിപ്പോകും.
പുതിയ വിയറ്റ്നാമിനെ USSR പിന്തുണച്ചു; അതുപോലെ, ഇറാഖടക്കമുള്ള മറ്റു പല രാജ്യങ്ങളും. ലോകത്തിലെ അത്യന്തം ദരിദ്രമായ ദേശങ്ങളിലൊന്നായിരുന്നു വിയറ്റ്നാം. ആളുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുവാന്‍ പരിശ്രമിച്ചു.
റഷ്യയിലും, കിഴക്കന്‍ യൂറോപ്പിലെ മറ്റിടങ്ങളിലും പഠിക്കുവാനായി വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പുകള്‍ സ്വായത്തമാക്കി. നിരവധി വിയറ്റ്നാം യുവജനങ്ങള്‍ക്ക്‌ ഇറാഖ് ജോലികള്‍ വെച്ചുനീട്ടി. പോരാട്ടത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍, ഇന്ത്യയും വിയറ്റ്നാമിനെ പിന്തുണച്ചിരുന്നു. മുതിര്‍ന്ന തലമുറക്കിടയില്‍ നെഹ്രു ഇന്നും പ്രുചരപ്രചാരമുള്ള ഒരു പേരാണ്. പഴയ തലമുറയില്‍പ്പെട്ട പലരും റഷ്യന്‍ഭാഷ ഒഴുക്കോടെ സംസാരിക്കും. പക്ഷേ, ഇംഗ്ലീഷാണ് ഹനോയിലും ഹോ ചി മിന്‍ സിറ്റിയിലും ഇന്ന് കൂടുതൽ പ്രചാരം ആയിരത്തി.
അമ്പതുകളിലെയും അറുപതുകളിലെയും വിയറ്റ്നാമിന്‍റെ ചരിത്രം യുദ്ധത്തിന്‍റെയും, അതിജീവനത്തിന്‍റെയുമാണെങ്കില്‍, കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലെ അതിന്‍റെ ചരിത്രം പുനരുജ്ജീവനത്തിന്‍റേതാണ്. യുദ്ധം കടിച്ചുകീറി വ്രണങ്ങളുപേക്ഷിച്ച ഒരു ഭൂതകാലത്തില്‍നിന്നു വികസിച്ചു വരുന്ന, അന്തസ്സോടെ ഉയിര്‍ത്തുവരുന്ന ഒരു രാജ്യത്തിന്‍റെ ചരിത്രം.
തുടരും
ജെ എസ് അടൂർ
Murali Vettath, George Kallivayalil and 83
വിയറ്റ്നാം വിചാരങ്ങൾ -4
ഒരു ചോപ്സ്റ്റിക് കഥ
ഓരോ നഗരവും ഓരോരുത്തർക്കും ഓരോ അനുഭവങ്ങളും ഓർമ്മകളുമാണ്..ഹാനോയ് ഓർമ്മകളിൽ ഒരു സുന്ദരി ചോപ്സ്റ്റിക് വിദ്യ പഠിപ്പിച്ചതാണ്. ഹാനോയിൽ ആദ്യമായി പോയത് 2003 നവമ്പറിലാണ് . ഉച്ചക്ക് ഊണ് കഴിക്കാൻ ചില സഹപ്രവർത്തകർക്കൊപ്പം ഓഫിസിന് അടുത്തുള്ള റാസ്റ്റോറെന്റിൽ പോയി.
ഭക്ഷണം കഴിക്കുവാൻ ചോപ് സ്റ്റിക്‌ മാത്രമേ ഉണ്ടായിന്നുള്ളൂ..ചോപ്സ്റ്റിക് ഉപയോഗിച്ചു ശീലമില്ലാത്തതിനാൽ അല്പം അങ്കലാപ്പുണ്ടായിരുന്നു.
ആദ്യമായി ചോപ്സ്റ്റിക് കാണുന്നത് 1995 ജൂണിലാണ്. വാഷിംഗ്ടൺ ഡി സി യിലെ കണക്റ്റികേറ്റ് അവന്യുവിലുള്ള വിയറ്റ്നാമീസ് റെസ്റ്റോറന്റിൽ. ചോപ്സ്റ്റിക് ടെക്നൊലെജി ചൈന ലോകത്തിന് നൽകിയ സംഭാവനകളിലൊന്നാണ്. ഭക്ഷണരീതികൾക്കൊപ്പം ലോകത്തിലാദ്യമായി വളർന്ന സാങ്കതിക വിദ്യകിളിലൊന്നു. വളരെ ലളിതമായ രണ്ടു കമ്പ് കഷണങ്ങൾകൊണ്ടു എന്ത് ഭക്ഷണവും കഴിക്കാനുള്ള സാങ്കേതിക വിദ്യ.
ചോപ്സ്റ്റിക് എന്നത് ഇഗ്ളീഷ്കാർകൊടുത്ത പേരാണ്. ചോ ചോ എന്നാണ് ഭക്ഷണത്തിനു ചൈനീസിനഗ്‌ളീഷ് സങ്കരഭാഷയിൽ പറഞ്ഞിരിന്നത്. അതിൽ നിന്നാണ് ചോ സ്റ്റിക്സ് എന്ന ചോപ്സ്റ്റിക്ക്സ്. ചൈനക്കാർ അതിനു പറയുന്നത് ' കുവാസി/ജി ' എന്നാണ്. അതിന്റ അർത്ഥം പെട്ടന്ന് ഉപയോഗിക്കാവുന്ന മുളങ്കമ്പ് എന്നാണ്. വിവിധ ഭാഷകളിൽ വിവിധ പേരുകളാണ്. ആദ്യകാല കർഷകകർ ഭക്ഷണ ശുചിത്വത്തിനു വേണ്ടി മുളയുടെ കമ്പ് ഉപയോഗിച്ചു തുടങ്ങിയത് മുതലാണ് ഇതു പ്രചരിച്ചത്. ഇന്ന് ചൈനയുടെ പ്രഭാവുമുള്ള കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലും ചോപ്സ്റ്റിക് സാധാരണയാണ്. ചൈനീസ് ഭക്ഷണം ആഗോളവൽക്കരിക്കപെട്ടതോടെ ചോപ്സ്റ്റിക്കും ആഗോളവൽക്കരിക്കപ്പെട്ടു. മുളയുടെ കമ്പിൽ തുടങ്ങി ഇന്ന് സ്റ്റീൽ, വെള്ളി, പ്രൊസെലീൻ ചോപ്സ്റ്റിക്ക്കളുണ്ട്.
വാഷിങ്ങ്ടണിലെ വിയറ്റ്നാം റാസ്റ്റോറെന്റിൽ വച്ചു എന്റെ ഗുരു ഡേവിഡ് കോഹൻ ചോപ്സ്റ്റിക് പ്രയോഗം മാത്രമല്ല പറഞ്ഞത് വിയറ്റ്നമീസ് ചരിത്രംകൂടിയാണ്.
പിന്നീട് ഹാനോയിലെ റെസ്റ്റോറന്റിൽ ചോപ് സ്റ്റിക് മാത്രമേയുള്ളൂവന്നറിഞ്ഞപ്പോൾ പണി പാളുമോ എന്നൊരു സംശയം. അങ്ങനെയാണ് വിയറ്റ്നാമീസ് സുന്ദരി ചോപ്സ്റ്റിക് വിദ്യ കാട്ടി തന്നത്. ചോപ് സ്റ്റിക് കൊണ്ടു മൂന്നു കപ്പലണ്ടി ഒരേ സമയം എടുത്തു വായിലീടുന്നത് പെൺകുട്ടികളിൽ മതിപ്പുണ്ടാക്കാൻ ആമ്പിള്ളേർ ചെയ്യുന്നു ഞുണുക്ക് വിദ്യയാണെന്നും . എന്തായാലും ആ ഒരാഴ്ചകൊണ്ടു ചോപ്‌ സ്റ്റിക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി. ഒരേ സമയം മൂന്നു കപ്പലണ്ടിഎടുക്കുവാനും പഠിച്ചു. . ആ സുന്ദരിയാണ് ഇന്നും ഹാനോയിലുള്ള പ്രിയപെട്ട സുഹൃത്ത്‌.
ഓരോ രാജ്യത്തെയും കുറിച്ചു പല രീതിയിലാണ് നമ്മൾ പഠിക്കുന്നത്. എനിക്ക് വിയറ്റ്നാമിനെകുറിച്ചുള്ള അറിവുകൾ പരിമിതമായിരുന്നു. വിയറ്റനാമിനെ കുറിച്ച് ആകെ അറിയാമായൊരുന്നത് ഹോ ചി മിൻ, പോൾ പൊട്ട് പിന്നെ അമേരിക്ക തോറ്റു തുന്നം പാടിയ വിയറ്റ്നാം യുദ്ധം. എൺപതുകളിൽ നോം ചോംസ്കിയെ വായിച്ചപ്പോഴാണ് വിയറ്റനാം യുദ്ധത്തിന് എതിരെ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നടന്ന പ്രക്ഷോഭങ്ങളെ കുറിച്ച് അറിഞ്ഞത്.
ആ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഡേവിസ് കൊഹനാണ് എന്നോട് വിയറ്റ്നാമിന് കുറിച്ച് വിശദമായി പറഞ്ഞു തന്നത്. 1995 ഇൽ വാഷിംഗ്ടൺ ഡി സി യിൽ അന്നുണ്ടായിരുന്ന അഡ്വക്കസി ഇൻസ്റ്റിറ്റിറ്റൂട്ടിൽ ഫെല്ലോഷിപ് കിട്ടി അഡ്വക്കസിയിൽ വിദഗ്‌ധ പരീശീലനം നേടുവാൻ വാഷിങ്ടണിൽ താമസിക്കുന്ന കാലം. അതിന്റെ ഡയരക്ടറായിരുന്ന ഡേവിഡ് കോഹൻ രണ്ടു കൊല്ലം മുമ്പ് മരിച്ചു പോകും വരെ ജീവിതത്തിൽ പിതൃതുല്യ വാത്സല്യത്തോടെ കരുതിയിരുന്ന മെന്റർ ആയിരുന്നു. വാഷിങ്ടനീൽ പോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വീട്ടിലാണ്
താമസിച്ചിരുന്നത്.
അദ്ദേഹത്തെ നല്ലതുപോലെ അറിയാവുന്ന റെസ്റ്റോറന്റ് നടത്തിപ്പുകാരൻ വന്നു അഭിവാദ്യം ചെയ്തു പോയപ്പോൾ ഡേവിഡ് അയാളുടെ കഥ പറഞ്ഞു. 1975 ഇൽ വിയറ്റ്നാം യുദ്ധം അവസാനിച്ചതോടെ അമേരിക്കയെ സജീവമായി അനുകൂലിച്ച സൈഗോണിലെ ഗവർമെന്റ് ജീവനക്കാരും സൈനീക ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. അന്ന് അങ്ങനെയുള്ള ഒരു ലക്ഷത്തി മുപ്പതിനായിരം പേരെ അമേരിക്ക അവരുടെ നാട്ടിൽ പുനരധിവസിപ്പിച്ചു. അതിൽ ഒരാൾ തുടങ്ങിയ റെസ്റ്റോറെന്റിലിരുന്നാണ് ഭക്ഷണം ഞങ്ങൾ അത്താഴം കഴിച്ചത്. അന്ന് അദ്ദേഹം വിയറ്റ്നാമിന്റ ചരിത്രം പറഞ്ഞു തന്നു. തിരികെ വീട്ടിൽ ചെന്നപ്പോൾ വിയറ്റ്നാമിനെകുറിച്ചുള്ള ഒരു പുസ്തകം തന്നു
അന്നാണ് ചൈന വിയറ്റനാമിനെ 1979 ഇൽ ആക്രമിച്ചതറിഞ്ഞത്. എങ്ങനെയാണ് സോവിയറ്റ് -ചൈന കമ്മ്യുണിസ്റ്റ് മത്സരത്തിൽ വിയറ്റ്നാം പെട്ടതെന്ന്. കമ്പോഡിയയിൽ ഖേമർ റൂഷിനെയും പോൾ പൊട്ടിനെയും പിന്തുണച്ചത് ചൈനയായിരുന്നു. വിയറ്റനാം കമ്പോഡിയയിൽ പോൾ പൊട്ടിനെ തുരത്തി അവരുടെ ഇങ്ങിതമുള്ളവരുടെ ഭരണം നോംമ്പേനിൽ സ്ഥാപിച്ചതോടെ ചൈന ഇടഞ്ഞു. ചൈന വടക്കേ വിയറ്റ്നാമിന്റ് ചില ഭാഗങ്ങൾ പിടിച്ചു. ഇതിന് ഒരു കാരണം വിയറ്റമിനെ പിന്താങ്ങിയിരുന്നത് സോവിയറ്റ് യുണിയൻ ആയിരുന്നുവന്നതാണ്.
എന്തായാലും ചൈന വിയറ്റാനിമിന്റ ഒരു ഭാഗം കയ്യേറിയതോടെ വിയറ്റ്നിമിൽ ജീവിച്ചിരുന്ന ചൈനീസ് 'ഹോ ' വംശജർക്കെതിരെ പൊതു വികാരമുണ്ടായി. അതുകൊണ്ടു തന്നെ ബോട്ടിൽ അഭയാർഥികളായി എത്തിയവരിൽ ഒരുപാടു പേർ സൈഗോണിലെ ചൈനീസ് വംശജരായിരുന്നു. ചൈനീസ് സൈന്യം പിൻമാറിയെങ്കിലും വിയറ്റ്നാമീസ് സൈന്യം 1989 വരെ കമ്പോഡിയയിൽ തുടർന്നു.ആദ്യം പോൾപൊട്ടിനെ തുരത്തുവാൻ വന്ന വിയറ്റ്നാമീസ് സൈന്യത്തെ സ്വാഗതം ചെയ്ത വിയറ്റ്നാമീസ് സൈന്യം കമ്പോഡിയയിൽ തമ്പടിച്ചതോടെ അതു വീണ്ടും ഖെമർ റൂഷ് ഗറില്ല യുദ്ധത്തിന് വഴിതെളിച്ചു. വിയറ്റനാം -കമ്പോഡിയ ബന്ധം ചരിത്രപരമായ ശത്രുതകളുടെയും യുദ്ധങ്ങളുടെയും അതിർത്തി ഉരസലുകളുടെയുമാണ്‌. അതു കൊണ്ടു വിയറ്റ്നാം സൈനീക അധിനിവേശം കമ്പോഡിയൻ സമൂഹത്തിന് അംഗീകരിക്കുവാൻ പ്രയാസമായിരുന്നു. ഇപ്പോഴും കമ്പോഡിയയിലെ ജനങ്ങൾക്ക് വിയറ്റനാമിൽ നിന്നുള്ളവരോട് ഉള്ളിൽ കുറച്ചു കലിപ്പുണ്ട്.
വിയറ്റനാമിലെ ജനങ്ങൾ യുദ്ധങ്ങളിലുടെ ജീവിച്ചത് ഏതാണ്ട് നാല്പത് കൊല്ലമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് 1940 ജപ്പാൻ ഹാനോയ് പിടിച്ചടക്കിയതോടെ തുടങ്ങിയ യുദ്ധം 1980.ഇൽ ചൈന പിന്മാറുന്നത് വരെ വിയറ്റ്നാമിനെ പിന്തുടർന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനീക ശക്തികളുടെ മുന്നിൽ പതറാതെ പിടിച്ചു നിന്ന രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ ദേശീയതയിലുള്ള ആത്മ വിശ്വാസം വളരെ വലുതാണ്.
ഒരു പക്ഷേ ആ ജനതയുടെ ആത്മ വിശ്വാസമാണ് യുദ്ധങ്ങളുടെ ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ ആ രാജ്യത്തിനു കഴിഞ്ഞത്.
യുദ്ധങ്ങളിൽ നിന്ന് കരകയറി നിലയുറപ്പിച്ച കമ്മ്യുണിസ്റ്റ് സർക്കാരിനു സോവിയറ്റ് പിന്തുണയുണ്ടായിരുന്നുവെങ്കിലും വിയറ്റനാം ചൈനീസ് മാർക്കറ്റ് മോഡൽ സോഷ്യലിസമാണ് പിൻതുടർന്നത്. 1986 ഡോയ്‌ മൊയ്(Doi moi ) എന്നറിയപെട്ട സാമ്പത്തിക -രാഷ്ട്രീയ നയകാര്യ പരിവർത്തനോടെയാണ് വിയറ്റനാംസാമ്പത്തിക കമ്പോളവൽക്കരണവും സാമൂഹിക സോഷ്യലിസവും കൂട്ടിയുള്ള ഒരു നയകാര്യ സമീപനം സ്വകരിച്ചത്. അതു പൊതു വിദ്യാഭ്യാസത്തിലും പൊതു ജനാരോഗ്യത്തിലും അതുപോലെ ദാരിദ്ര്യം നിർമാണത്തിലും ഊന്നിയുള്ള ഒരു സമീപനമായിരുന്നു.
ഇതിനു പിന്നാലെ.അടിസ്ഥാന തലത്തിൽ നിയന്ത്രിത ജനായത്തവൽക്കരണം നടപ്പാക്കി. പ്രാദേശിക സ്വയംഭരണകൂടങ്ങളുടെയും, പൌരസമൂഹ സംഘടനകളുടെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര സംഘടനകലെയും സർക്കാർ ഇതര സ്വതന്ത്ര സംഘടനകളെയും ഏകോപനത്തിലൂടെ സര്‍ക്കാറിന്റെ വികസന നയങ്ങൾ നടപ്പാക്കുന്നത്. അങ്ങനെ അടിസ്ഥാന തലംവരെ എല്ലാവരെയും ഉൾക്കൊളളിച്ചുകൊണ്ടുള്ള സാകല്യ വികസന സമീപനമാണ് വിയറ്റ്നാമിനെ മാറ്റിയത്.
എഴുപത് ശതമാനം ദരിദ്രരുണ്ടായിരുന്ന വിയറ്റ്നാമിൽ ഇന്ന് ദാരിദ്ര്യം 5% ത്തോളമേയൂള്ളൂ. 2002 നും 2018 നും ഇടക്ക് ഏതാണ്ട് നാലരകോടി ജനങ്ങളാണ് (ജനസംഖ്യയുടെ 50%) ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്.
തുടരും
ജെ എസ് അടൂർ

വിയറ്റ്നാം വിചാരങ്ങൾ -5
ഒരു ഫീനിക്സ് വികസന മാതൃക
യുദ്ധങ്ങളുടെയും പട്ടിണിയുടെയും ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന വിയറ്റ്നാമിന്റ സാമ്പത്തിക സാമൂഹിക വളർച്ചക്ക് അധികം സമാനതകളില്ല
കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലകൊണ്ടു വിയറ്റ്നാം സാമ്പത്തിക വികസനവും സാമ്പത്തിക വികസനവും ഒരുമിപ്പിച്ചു അഭൂതപൂർവമായ നേട്ടം കൈവരിച്ച രാജ്യമാണ്. ഒരു വിയറ്റ്നാമിന്റ തനത് വികസന മാതൃകയെന്ന് വിളിക്കാവുന്നയൊന്നും.
അതിൽ പ്രധാനമായത് കാർഷിക വികസനവും അതിന് അനുസരിച്ചുള്ള അഗ്രോ ഇൻഡസ്ട്രിയൽ വികസനവുമാണ്. ഒരു പക്ഷേ ചക്കയുടെ ഏറ്റവും നല്ല പ്രോഡക്റ്റ് കിട്ടുന്ന രാജ്യം വിയറ്റ്നാമും പിന്നെ തായ്‌ലൻഡ്മായിരി
ക്കും. അങ്ങനെയുള്ള വികസന മാതൃക കർഷകരുടെ കൈയ്യിൽ പണമെത്തിച്ചു.
അതോടൊപ്പം ചെറു വായ്പകൾ അടിസ്ഥാന തലത്തിൽ ലഭ്യമാക്കി. വ്യാപാര വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുവാൻ ഉദാരവൽക്കരണം നടപ്പാക്കി. ബിസിനസ് ചെയ്യുവാൻ ഏറ്റവും എളുപ്പമുള്ള രാജ്യമെന്നതാനാൽ വിദേശ സംരംഭക നിക്ഷേപങ്ങൾ കൂടി.
അങ്ങനെ മാക്രോ ഇക്കോണമി വികസനത്തോടൊപ്പം മൈക്രോ ഇക്കോണമിയും കാർഷിക ഇക്കോണമിയും വികസിപ്പിച്ചതാണ് ഏറെക്കുറെ താഴെ തട്ടിലുള്ളവരെ ഉൾപ്പെടുത്തി.കൊണ്ടുള്ള സാമ്പത്തിക വളർച്ചക്ക് ആധാരം. ഇൻക്ലൂസിവ് ഇക്കണോമിക് ഗ്രൊത് മോഡൽ.
അതോടൊപ്പം നികുതി വരുമാനം കൂട്ടി. അതു പൊതു വിദ്യാഭ്യാസം, പൊതു ആരോഗ്യം അടിസ്ഥാന തല റോഡുകൾ, പാലങ്ങൾ മുതലായവക്ക് ഉപായോഗിച്ചു. സ്വകാര്യ സംരഭങ്ങളെ പ്രോത്സാഹിപ്പിച്ചു മാനവ വികസനത്തിന് സർക്കാർ മുൻകൈഎടുക്കുക എന്ന പ്രായോഗിക സമീപനത്തിൽ കൂടിയാണ് യുദ്ധവും ദാരിദ്രവും ഒരുമിച്ചു അനുഭവിച്ച രാജ്യം ഇന്ന് വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കേവലം മുപ്പതു വർഷം കൊണ്ടു വളർന്നത്.
വിയറ്റ്നാമിന്റ ആളോഹരി വരുമാനം 1985 ഇൽ 230ഡോളർ മാത്രമായിരുന്നു. ഇന്നത് 2500 ഡോളറിൽ കവിഞ്ഞിരിക്കുന്നു. ആളോഹരി വരുമാനം പതിനായിരം ഡോളറിൽ അധികമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
മുപ്പതുകൊല്ലം മുമ്പ് വരെ യുദ്ധവും ദാരിദ്ര്യവുമായി തളർന്നഒരു രാജ്യം ഇത്രപെട്ടന്ന് വികസിക്കുന്നതിന് അധികം ഉദാഹരണങ്ങളില്ല.
സാമൂഹിക വികസനത്തിൽ പങ്കാളികളാകുവാൻ അന്തരാഷ്ട്ര വികസന സംഘടനകളെ വിളിച്ചു അവർക്കു സൗകര്യമുണ്ടാക്കി. അങ്ങനെയാണ് ആക്ഷൻഐയ്ഡ് എന്ന അന്തരാഷ്ട വികസന സംഘടനെക്ക് വിയറ്റ്നാം സൗകര്യമൊരുക്കിയത്. അതുമായി ബന്ധപ്പെട്ടാണ് ഏഴുതവണ വിയറ്റ്നാമിൽ സഞ്ചരിച്ചത് .
പക്ഷേ അങ്ങനെയുള്ള സംഘടനകളിൽ ബഹു ഭൂരിപക്ഷവും വിയറ്റനാമിൽ നിന്നുള്ളവരാണ്. പലരും പാർട്ടി അംഗങ്ങളോ സർക്കാർ ഉദ്യോഗത്തിൽ നിന്ന് അവധിഎടുത്തു വന്നവരൊയാണ്. അതുകൊണ്ടു തന്നെ എല്ലാ അന്താരാഷ്ട്ര സംഘടനയിലും നടക്കുന്നത് അടിമുടി സർക്കാരിനും പാർട്ടിക്കും അറിയാമായിരുന്നു
വിയറ്റ്നാം കമ്മ്യുണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയിൽ ഉള്ള ലോയ് എന്റെ അടുത്ത സുഹൃത്താണ്. കേരളത്തിൽ വിയറ്റനാം ഡെലിഗേഷനിൽ പല പ്രാവശ്യം വന്നിട്ടുള്ളയാൾ. അന്താരാഷ്ട്ര യുവജന ഡെമോക്രാട്ടിക് ഫെഡറേഷമിൽ ബുഡാപെസ്റ്റിൽ പ്രവർത്തിച്ചിട്ടുള്ള ലോയിക്ക് ബിനോയ്‌ വിശ്വത്തെയും പരേതനായ എന്റെ സുഹൃത്ത്‌ സോണി തെങ്ങമത്തെയും എം എ ബേബിയുമൊക്കെ അറിയാം. കേരളത്തെകുറിച്ചും കേരള മോഡൽ വികസനത്തെകുറിച്ചും നല്ല ധാരണയുള്ളയാളാണ് ലോയ്.
ലോയിയോടൊപ്പം ചേർന്നു ഹാനോയിൽ സൌത്ത് -സൌത്ത് സോളിഡാരിറ്റി ഫോറം ഹാനോയിൽ വച്ചു 2007 ഇൽ സംഘടിപ്പിച്ചത് നല്ല ഓർമ്മകളാണ്. അന്ന് പ്രൊഫസർ സമീർ അമീനാണ് അവിടെ പ്രധാന പ്രസംഗം ചെയ്തത്. ആ വർഷങ്ങളിൽ സമീർ അമീനോട് അടുത്തു പ്രവർത്തിക്കുവാനും ചർച്ചകൾ നടത്തുവാനും കഴിഞ്ഞത് വിജ്ഞാനപ്രദമായ അനുഭവങ്ങളായിരുന്നു. കേരളത്തിൽ നിന്നുള്ള അടൂർ ബാബു ജോൺ സൌത്ത് സൌത്ത് സോളിഡാരിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുവാൻ വന്നിരുന്നു.
അന്ന് സമീർ അമീനെയും പ്രധാന സംഘടകരെയും പാർട്ടി പോളിറ്റ്ബ്യുറോ ഉച്ചഭക്ഷണത്തിന് വിളിച്ചിരുന്നു. പോളിറ്റ് ബ്യുറോയിൽ ഇന്നത്തെ പ്രസിഡന്റ് ട്രോങ്ങും പ്രധാനമന്ത്രി ഫുക്കും അംഗങ്ങളായിരുന്നു. അന്നു സോഷ്യലിസ്റ്റ് മാർഗ്ഗവും കമ്പോളവൽക്കരണവും ഏകോപിച്ചുള്ള മാർക്കറ്റ് സോഷ്യലിസ്റ്റ് നായകാര്യ സമീപനത്തെകുറിച്ച് അവർ വിശദീകരിച്ചു തന്നു.
വിയറ്റ്നാമിലും ചൈനയിലും മാത്രമാണ് സൂട്ടും ടൈയുമൊക്കെ ധരിച്ചു പോകാറുള്ളത്. കാരണം സർക്കാരിലെയോ പാർട്ടിയിലെയോ ഉന്നതരെ കാണണമെങ്കിൽ ഫോർമൽ വസ്ത്രധാരണം വേണം അക്കാര്യത്തിൽ അവർ ബ്രിട്ടീഷ് മാതൃകയാണ് പിന്തുരുന്നത്. ഇന്ന് ഹോചി മിന്റ്യോ മാവോയുടെയോ വസ്ത്ര ധാരണം തുടരുന്ന ഉന്നതരില്ല. മറിച്ചു ഇന്ത്യക്കാരാണ് നെഹ്‌റു ജാക്കറ്റും മറ്റും ഉപയോഗിച്ച് ഒരു ഇന്ത്യൻ മാതൃക പിന്തുടരുന്നത്
അതു പോലെ ഓരോ രാജ്യത്തും വ്യത്യസ്ത വസ്ത്ര-ഭക്ഷണ-ഭാഷ പ്രോട്ടോക്കോളുകളുണ്ട്. അതത് രാജ്യത്തു അവിടുത്തെ സംബോധനകളും ശരീര ഭാഷകളും എല്ലാം പഠിക്കണം. ഉദാഹരണത്തിന് വിയറ്റ്നാമിൽ ചെന്ന് നമ്മൾ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ പലരും ' യെസ് ' എന്ന് പറയും. അതിനർത്ഥം അവർ നിങ്ങളോട് യോജിക്കുവെന്നല്ല. യെസ് , ഐ ഹിയർ യു ' എന്നാണ്.
ഒരിക്കൽ ഉച്ചഭക്ഷണം കഴിഞ്ഞു ഓഫീസിൽ ചെന്നപ്പോൾ പലരും കൂർക്കം വലിച്ചുറക്കം. ചിലർ പായ വിരിച്ചു ഓഫിസിൽ ഉച്ചയുറക്കം. ആദ്യമായി ഇതു കണ്ടിട്ട് അത്ഭുതമാനുണ്ടായത്. വിയറ്റമിൽ ആളുകൾ രാവിലെ എട്ടരയ്ക്ക് ജോലിക്ക് എത്തും.പക്ഷേ ലഞ്ച് ബ്രേക്ക് ഒന്നര മണിക്കൂറാണ്. പന്ത്രണ്ടരക്ക് ലഞ്ച് കഴിഞ്ഞു പിന്നെ ഒരുമണി മുതൽ മുപ്പതോ നാല്പതോ മിനിറ്റ് ഉച്ചയുറക്കത്തിനുള്ള സമയമാണ്. അതു കൊണ്ടു പന്ത്രണ്ടരക്ക് മുമ്പോ അല്ലങ്കിൽ മൂന്നു മണി കഴിഞ്ഞോവെ സർക്കാർ ഓഫിസുകളിൽ പോലും പോകാവൂ എന്നാണ് കിട്ടിയ ഉപദേശം
ഉച്ചയുറക്കമൊക്കെയുണ്ടെങ്കിലും ആത്മവിശ്വാസത്തോടും കാര്യപ്രാപ്തിയോടും ജോലിചെയ്യുവാനുള്ള വിയറ്നീമീസ് സഹപ്രവർത്തകരെക്കുറിച്ചു എനിക്ക് വലിയ മതിപ്പാണ്.
അതുകൊണ്ടു കൂടിയാണ് വിയറ്റ്നാം ശരാശരി ആറും ഏഴും ശതമാനം സമ്പത്തിക വളർച്ചയിൽ തൊണ്ണൂറുകൾ മുതൽ മുന്നോട്ട് പോകുന്നത്. യു എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മിക്കതും വിയറ്റ്നാം ആർജ്ജിച്ചു.
ഇന്ന് ഏതാണ്ട് പത്തു കോടിയോളം ജനങ്ങളുള്ള വിയറ്റ്നാമിൽ എഴുപത് ശതമാനം ആളുകൾ മുപ്പത്തി അഞ്ചു വയസ്സിനു താഴ്യുള്ളവരാണ്.. ശരാശരി ആയുസ്സ് 76 വർഷമാണ്. പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പൊതു ജനാരോഗ്യ കാര്യത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സ്ത്രീ ശാക്തീകരണത്തിന്റ കാര്യത്തിലും വിയറ്റ്നാം മുന്നിലാണ്
ഭക്ഷ്യക്ഷാമമുണ്ടായിരുന്ന ഈ രാജ്യം ഇന്ന് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമാണ്. ഒരിക്കല്‍ അമേരിക്കന്‍സേനയുമായി അത്യന്തം ദുഷ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന വിയറ്റ്നാം ഇന്നു അമേരിക്കയുമായി സമൃദ്ധമായ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രായോഗിക പൊതുനായകാര്യ സമീപനമാണ് വിയറ്റ്നമിന്റ വളർച്ചക്ക് ഒരു കാരണം
ഭരണനിര്‍വ്വഹണത്തിന്‍റെയും, പൌരസമൂഹത്തിന്‍റെയും, വികസനത്തിന്‍റെയും, ജനായത്തത്തിന്‍റെയും കാര്യത്തില്‍, ലോകമെമ്പാടുനിന്നുമുള്ള നയപരമായ പുതിയ പ്രക്രിയകള്‍ അവര്‍ തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുകയാണ്.
പക്ഷേ സാമ്പത്തിക വളർച്ചയോടെ നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. പലതും കേരളത്തോട് സാമാനം. പ്രധാന പ്രശ്നം പെട്ടന്നുള്ള വ്യവസായിക വളർച്ചയിൽ നേരിടുന്ന പരിസ്ഥിതി പ്രശ്ങ്ങളാണ്. അതു പോലെ നഗരങ്ങളിലുള്ള ഖര മാലിന്യ നിർമ്മർജനം പ്രശ്‍നമാണ്. കമ്പോളവൽക്കരണവും നവ ഉദാരവൽക്കരണ നയങ്ങളും അഴിമതിയുടെ അളവുകൾ കൂട്ടിയിട്ടുണ്ട്.
ഏകപാർട്ടിയിലെ രാഷ്ട്രീയ പ്രമുഖർ നടത്തുന്ന ഭരണത്തിൽ മനുഷ്യ അവകാശങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും കമ്മിയാണ്. അതുകൊണ്ടു മനുഷ്യ അവകാശ പ്രവർത്തകരോട് ചൈനയിലെപ്പോലെ ശത്രുതയോടെയാണ് ഭരണകൂടം പെരുമാറുന്നത്. മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്നു തന്നെ പറയാം. സമൂഹ മാധ്യങ്ങൾ സദാ നിരീക്ഷണത്തിലാണ്.
വിവിധ ന്യൂന പക്ഷ വിഭാഗങ്ങളിൽ സാമ്പത്തിക സാമൂഹിക വളർച്ച താരതമ്യേന കുറവാണ്. എത്നിക് ന്യൂന പക്ഷ വിഭാഗങ്ങളുടെ മത സ്വാതന്ത്ര്യത്തിനുമേൽ വലിയ നിയന്ത്രണമിപ്പോഴുമുണ്ട്. തെക്കേ കമ്പോഡിയ വിയറ്റ്നാം അതിർത്തിയിലുള്ള ഇരുപത് ലക്ഷത്തോളം ഖമർ ഭാഷ സംസാരിക്കുന്ന കമ്പോഡിയൻ വംശജർ അവരുടെ രാഷ്ട്രീയം പാർട്ടിയുണ്ടാക്കി സർക്കാരുമായി ഉരസലിലാണ്.
സാമ്പത്തിക വ്യവസ്ഥയിലെ പുതിയ വരേണ്യരും , അധികാരത്തിലുള്ള പഴയ വരേണ്യരും തമ്മിലുള്ള ബാന്ധവംമാർക്കറ്റ് കൂടുതലും സോഷ്യലിസം നാമ മാത്രമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ ചൈനയിൽ ഉള്ളത് പോലെ പാർട്ടി ഇന്ന് വിയറ്റ്നമീസ് ഭൂരിപക്ഷ സാംസ്‌കാരിക ദേശീയതയുടെ പതാക വാഹകരാണ്.
കാര്യമെന്തൊക്കെയായാലും വിയറ്റനാമിന്ന് വളരെ ആത്മ വിശ്വാസത്തോടെ.മുന്നോട്ട് പോകുന്ന രാജ്യമാണ്. ഏറ്റവും മനോഹരമായ ബീച്ചുകളും കടലിൽ പൊന്തി നിൽക്കുന്ന കുന്നുകളും കാടുകളും ലോക ഹെറിറ്റേജായ മൈ സോൺ ക്ഷേത്ര സമുശ്ചയമൊക്കെയുള്ള നാട്. സുരക്ഷിമായി സഞ്ചരിക്കുവാൻ പറ്റിയ ദേശം. അത്കൊണ്ടു തന്നെ ഇപ്പഴും യാത്ര ചെയ്യാനിഷ്ട്ടമുള്ള രാജ്യമാണ് വിയറ്റ്നാം
അതിജീവനത്തിന്‍റെയും, നിലനില്‍പ്പിന്‍റെയും, നവീകരണത്തിന്‍റെയും കഥയാണ് വിയറ്റ്നാമിന്‍റെ കഥ. വിയറ്റ്നാം ജനതക്ക്, തങ്ങളുടെ രാജ്യത്തിന്‍റെ പേരില്‍, അന്തസ്സും അഭിമാനവും ആത്മവിശ്വാസവുമുണ്ടാക്കുന്നതരം കഥ.
ജെ എസ് അടൂർ
പിന്കുറിപ്പ് : മുൻപുള്ള നാലു ഭാഗം താല്പര്യമുള്ളവർക്ക് ലിങ്ക് കമന്റിൽ ഉണ്ട്


ഉള്ളത് പറയണമല്ലോ.

ഉള്ളത് പറയണമല്ലോ. കേരള സർക്കാർ ആരോഗ്യ പ്രവർത്തകരും മന്ത്രിയുമൊക്കെ നല്ല ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. അതു നല്ല കാര്യമാണ്.
അതു വിജയിക്കുന്നതിന്റ കാരണം സാമാന്യം വിദ്യാഭ്യാസവും വിവരവുമുള്ള ജനങ്ങളും സാമാന്യം കാര്യക്ഷമമായ ഭരണ-പൊതു ജനാരോഗ്യ സംവിധാനവുമിവിടെ ഉണ്ടെന്നതാണ്. അതു ആരു ഭരിച്ചാലും ഇവിടെയുണ്ടന്നതാണ് വാസ്തവം. കേരളത്തിലെ ജനങ്ങളും സർക്കാർ പൊതുവെ റെസ്പോണ്സിവാണ്. കാരണം ഇവിടുത്തെ ജനങ്ങളാണ്. അല്ലാതെ ഞങ്ങൾ ഭരിക്കുമ്പോൾ മാത്രമാണ് ഇവിടെ എല്ലാം "ശരി ' യാകുന്നു എന്ന് ഓരോരുത്തരും അവരുടെ മനസുഖത്തിന് പറഞ്ഞത് കൊണ്ടു അതു എല്ലാവരും വിശ്വസിക്കണം എന്നില്ല.
സത്യത്തിൽ കേരളത്തിൽ മാത്രമല്ല സർക്കാർ ഇങ്ങനെ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും അതുപോലെ പ്രവർത്തിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരും അവിടുത്തെ ആരോഗ്യ വകുപ്പും നല്ല പ്രവർത്തനമാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാരാണ് ചൈനയിൽ രോഗ ബാധിത പ്രദേശത്തു നിന്നും ആദ്യമായി ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നത്. ഇന്ത്യയാകെ ഫോണിൽ കൂടെയുള്ള സന്ദേശം വളരെ ഫലപ്രദമാണ്. ചുരുക്കത്തിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഏത് സർക്കാരും പകർച്ചവ്യാധികളുടെയോ ദുരന്തങ്ങളിടെയോ കാലത്തു എവിടെയും ചെയ്യണ്ടതാണ് ഇവിടെയും ചെയ്യുന്നത്. പകർച്ച വ്യാധികളെ തടയാനുള്ള പ്രോട്ടോകോൾ അനുസരിച്ചാണ് സർക്കാരും ജനങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ടത്.
ഇങ്ങനെയുള്ള അടിയന്തര സന്ദർഭങ്ങളിൽ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുകയെന്നത് പ്രധാനമാണ്. അതു ഭരണ -പ്രതിപക്ഷ ഭേതമന്യേ എല്ലാ ജനങ്ങളും ഒത്തൊരുമിച്ചു നിൽക്കണ്ട സമയമാണ്. പരസ്പരം പഴി ചാരി ട്രോളാനുള്ള സമയമല്ലിത്.
അടിയന്തര സന്ദർഭങ്ങളിൽ കേരളം മാത്രമാണ് ലോകത്തിന് മാതൃക എന്നും മട്ടിലുള്ള ഭരണപാർട്ടി തള്ളലുകൾ പോലെ അലോസരമുണ്ടാക്കുന്നതാണ് സർക്കാരിനെയും മന്ത്രിയെയും മാത്രം പഴിക്കുന്ന പരിപാടി. ഇവിടെ ചിലർ പറയുന്നത് കേട്ടാൽ തോന്നും സർക്കാരും മന്ത്രിയുമാണ് കൊറോണ കേരളത്തിൽ കൊണ്ടു വന്നതെന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ചു ഇവിടെ കൊറോണ പകർച്ച തടഞ്ഞതിൽ കേരള സർക്കാരും മന്ത്രിയും അവരുടെ കർത്തവ്യം ചെയ്തത് കൊണ്ടാണ്.
മന്ത്രി ശൈലജെയെ. കുറിച്ചുള്ള മതിപ്പിന് കാരണം അവർ അഴിമതി ഇല്ലാത്ത ആത്മാർത്ഥയുള്ള മന്ത്രിയാണ് എന്നതാണ്. രണ്ടാമത്തത് അവർ സ്ത്രീ ശാക്തീകരണത്തിന്റ നല്ല മാതൃകയാണ്. കേരളത്തിലെ പുരുഷ മേധാവിത്ത രാഷ്ട്രീയ സംസ്ക്കാരരത്തിൽ കഴിവും തന്മയത്വവും പക്വതയും ആത്മാർത്ഥത
യോടെ ജോലി ചെയ്യുന്ന സ്ത്രീ നേതൃത്വം. അതു പലപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് കാണുവാൻ അവസരമുണ്ടായിട്ടില്ല. അത് പ്രസക്തമാണ്. അവർ അവരെ ഏൽപ്പിച്ച ജോലിയാണ് കാര്യപ്രാപ്‌തിയോടെ ആത്മാർത്ഥമായി ചെയ്യുന്നത്.
It is important to acknowledge and appreciate the stellar example of women leadership in politics and government. I have no hesitation in appreciating the capability, compassion and communicative action of the health Minister of Kerala, Ms KK Shylaja.
അവരെപ്പോലെ കഴിവും പ്രാപ്തിയും കരുണയുമുള്ള ഒരുപാടു സ്ത്രീ നേതാക്കൾ കേരളത്തിൽ ഭരണ പക്ഷത്തും പ്രതി പക്ഷത്തുമുണ്ടാകണം എന്നാണ് ആഗ്രഹം.
പക്ഷേ അവിടെയാണ് ഭരണ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും പരാജയപ്പെടുന്നത്. അവരുടെ നേത്രത്വത്തിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള സ്ത്രീ നേതാക്കളെ ഒരു കൈവിരലുകളിൽ എണ്ണാനാവും.
പുരുഷ മേധാവിത്ത രാഷ്ട്രീയ പാർട്ടി സംസ്കാരത്തിൽ ഒരു സ്ത്രീ നേതാവ് കഴിവോടെ പ്രവർത്തിക്കുന്നതിനെയാണ് അഭിനന്ദിക്കണ്ടത്. Three cheers to KK Shylaja.
ജെ എസ് അടൂർ

Economy and governance in the time of corona

Economy and governance in the time of corona
People become insecure whenever forces beyond their control take charge of their lives and choices. Hence, people tend to feel insecure whenever there is a spread of epidemic, natural disasters, economic disaster or war.
When people tend to become insecure they tend to trust state and government than free market. Because they believe in the visible hands of the government than the invisible hands of the market.
This is partly due to social contract. People pay tax to the government in return to live with a shared sense of security and basic public service. And governments derive their legitimacy through their accountability to ensure safety and security to lives of the citizen
Any national or international crisis exposed the limitations of the ideology of free market and the invisible hand of market. It is increasingly clear that the invisible hand of free market capitalism is not good enough to manage and handle the global pandemic of spread of the virus across the world.
Paradoxically it is the globalization of economy and travel that facilitated the fast travel of virus all over. It is also true that it is the globalization of media and technology that, to some extent, shape the response to control the spread and push to find biotechnology solutions. Everyone is hoping for a vaccine that will help to tackle the pandemic.
Epidemics and economics
There has been a link between epidemics and economy all through history. Most of the epidemics spread across the world through trade and war. In fact religious faiths as well as viruses traveled through trade routes and war routes. Historically both changed the political economy of the world. Both evoked reactions and rebellions,
There has been such pandemic in the past. Plague has killed millions of people. And it traveled across trade routes. Interestingly history of plague and syphillis is also linked to the history of shipping and trade routes. For instance, bubonic plague, which killed millions, traveled along the silk route. It reached Europe in 1343. It is estimated that when plague was peaked in 1347 to1351, it killed more than one third of the entire population of Europe. Plague too had a China -Italy connection.
The history of the plague in 14nth century is traced to Mongolia -China borders in 1320. The plague spread across Europe via Italy. The third wave of plague began in Yunan, China, in 1855 This has created famine and rebellion in China . This too traveled through the trade routes.
The third wave of plague killed in India alone around ten million people. Plague traveled from Hong Kong to India via Bombay port. It was known as ' port disease '. The failure of British colonialists to control plague resulted in the first wave of antipathy towards East India company.and the British. Walter Charles Rand, a British plague commissioner in Pune, was killed by Chapakar brothers on 22 June, 1897.
Cholera from India spread across the British colony. The European colonisation of America killed millions of people in Americas due to epidemics than guns.
All global pandemics created economic consequence and political response. Epidemics often affected the economy. Most of the big epidemics were followed by famines which killed more. The
crises of epidemic, leading economic crises, often gave rise to political rebellion and repressive régimes.
Health as a public good
The most important consequence of the spread of epidemics was the emergence of the notion of ' public ' and health as a larger 'public good '.This also indicated the failure of trade and market in addressing issues that affect a large number of people over a long period of time.
Epidemics and natural disasters reinforced the roles of the state and government. Because much more than the market, people look up to the government when it comes to basic security of the society.
Public health emerged as an important public policy intervention due to spread of epidemics in the 18-19th centuries. People realized the importance of public action to a large extent due to the need to prevent and control diseases.
The present practice Public Health initiative grew as a response to epidemics from in the last hundred and fifty years.In the context of unprecedented urbanization and spread of epidemics, the movement for hygiene and sanitation made people more aware about public health.
Public health campaign against cholera and tuberculosis reinforced how public communication and education play an important role in preventing and controlling communicable disease.
Over a period of time with the growth of epidemiology, data, , science and technology, public health has become an academic discipline as well as a government managed system for public good. Public health is now considered as a basic human right and also a public good. It is also a part of universal public good.
Despite the development of science and technology, human beings still feel insecure about natural disasters and epidemics that often make us aware about human limitations.
Apart from the human insecurity about forces of nature, people also get worried about disasters of economy and war that affect their lives and choices.
It is here a public health approach is imperative governance response. Because market and people can only be resilient when there is public health. Hence public health on the on hand is a disaster risk reduction and on the other a good public investment for a stable economy and politics.
Corona and climate change
The forces of nature often tend to overtake human notions of 'progress '.This is also indicative of paradox of human lives. Because when we feel so certain in our capability to reach the stars, achieve immortality through the cutting edge of science and technology and the huge jump in artificial intelligence, a simple virus unleashed by nature make us all of a sudden vulnerable.
Due to all the economic progress, industrial revolution and leap of technology, we feel more secure than ever. But precisely due to all these, an ecological crisis and the consequences of climate change threaten all humanity everywhere. Suddenly we feel increasingly vulnerable about changing patterns of weather and its consequence to the way we live and die
Both climate change and corona make the human beings more insecure, despite all the leap of human progress. Because of both are forces of nature that keep reminding us about the perennial human vulnerability.
Role of state and market
The invisible hands of market can never function without the visible hsnds of the state. Because market can only operate effectively and efficiently in a secure and stable society. Market operates among people. Hence when people become insecure market too tend to become insecure. When people make thier choices out of insecurity, the invisible hands of market simply evaporate.
It is the people who produce and consume goods and services. While the machine and technology facilitate these process of production and consumption, towards the end of the day nothing can be produced or consumed without people. Hence market exist for the people and not the other way around.
The balancing production and consumption is what enable supply and demand. The supply and demand equilibrium determines the pricing and financing. But when human beins feel insecure all of a sudden the balance that make economy work get disturbed . This is due to two factors. The first one is whenever people get worried about scarcity they tend to buy more to feel secure. That is a part of human nature; the survival instinct that perpetually make us seek more security. When there is a worry about the closure of petrol pumps, everyone tend to fill more petrol /diesel to feel a bit more secure. However this also mean the petrol pump will become empty fast.
Why public health and economy are linked.
In the panic response to corona, many in America, mecca of free market, tend to stock too much toilet paper and provisions. Because people are all of a sudden worry about their own secure living conditions. Life becomes more preoccupied with death.
They want to be more secure to preserve the way they live. . Even the potential lack toilet paper can make people uncomfortable. Because use of toilet paper is a market induced human behavior. And when market get disrupted the human behavior get disrupted and when human behavior get disrupted market get disrupted. And people freel all the more insecure.
The second aspect is whenever there is a large scale human insecurity, it tends to.disrupt the chin of production. When the modes of transport and trading routes and ports get disturbed the supply chain get affected. When the chain of production, supply, distribution and consumption get disturbed, the invisible hands of market get simply disabled.
This is dramatically evident in the times of corona. Countries where invisible hands free market is the reigning deity, there is more panic. For instance an entire medical care system based on insurance driven private care simply may not be able to cope up with a global pandemic. Insurance companies will not be able to handle a natural disaster or a health pandemic. Because neither insurance companies nor private health industry can manage a public health crisis..
They are designed in the market place and market conditions in itself may not be able to respond to hugely unprecedented demand. Insurance and private healthcare are built on certain market assumptions of demand and supply. When demand far exceed the supply and people have less capacityto pay, market simply can't deliver.
One of the reasons for spreading of virus very fast in Europe and potentially in America is due to relatively weak public health care system. In an insurance market induced private health care system, there is no systemic state interventions in effective management of public health care to respond on a large scale. Hence many of these countries have announced national emergency.
On the contrary, in countries with active public health care system, the response has been faster and systemic
Many of the ccountries with effective public health care system responded faster, controlling the spread. South Korea responded very fast as the disease began to spread in a big way. Taiwan too acted fast. Thailand has an active public health system and responded fast.
One of the reasons China too acted fast was due to the relatively better public health care ssystem and swift government intervention.
In india, Kerala has an effective public health care system and a more aware public. Hence the response of the government has been faster. Qq There is also more trust in the government system. So there is still less panic response in the market.
Public policy and public action
There is no substitute for public policy and public action in the world. And it is often a responsive and responsible government that can only make effective public policy and coordinated public action.
Governance involve the interdependence of state, market and civil society. And in an effective governance model, a capable state is a necessary condition for an efficient market and secure civil society. In the times of natural disasters and epidemic, both the efficiency of the market and security of civil society get adversely affected.
It is precisely due to this reason state has a big role to play in the face of a global pandemic. All of sudden governments are more protective. More concerned about taking care of thier 'own people '. Boarders that once facilitated global travel are shut..All of sudden there is more worry about 'outsiders ' everywhere.Visas are not issued. All of a sudden the state is in control and in the foreground. Market retreated to the background.
It is also a time when people began to ask about public health and seek public health. People expect government to deliver on public health to control and prevent disease. Because people pay every single day to governments in the form indirect and direct taxes. As the invisible hand of market get disabled, state may have to intervene to enable chains of production, supply, distribution and consumption. Otherwise with dwindled taxes, the economic capacity of the state will be affected.
This has once again reinforced the fact there is no substitute to public policy, public health and public action. And the primacy of the state intervention is imperative for people and market to become resilient.
Love in the times of corona
However, when there is a global pandemic, it is important to think beyond narrow nationalist perspective. Because virus doesn't have a religion, caste or creed. Virus doesn't respect national boarders.
It is now a truly global pandemic that requires a global solidarity of humanity. Each of us are not simply responsible for our health,. We are equally responsible for of health of others
. Because our well being is inherently linked to the well being of others. Hence our happiness is dependent on the happiness of not only our fellow human beings in our own society or country. Our well being is dependent on the well being of human being across the world. Because an epidemic or virus anywhere is a threat to humanity anywhere.
Above all what matters more is human solidarity across the world. To think and act like citizens of the planet earth. Because we are imore nterconnected than ever . Our destinies are deeply connected than ever more.
The roles of the governments is to support each other to address the causes and consequence together. More protectionist approach is short term knee jerk reaction. It is here state, market and civil society need to work together with a sense of human solidarity and solidarity economy.
We need more love in the times of corona.. Love that can help to transcend the fear. Don't be afraid. Love is the healing touch in the face of crisis and fear.
John Samuel /JS Adoor
17.3.2020
17 comments3 sha

വൻ പ്രതിസന്ധിഘട്ടങ്ങളിലും ഭരിക്കുന്നവരുടെ പാർട്ടി നോക്കി പ്രതികരിക്കാനില്ല.

രാജ്യം നേരിടുന്ന ഏതൊരു വൻ പ്രതിസന്ധിഘട്ടങ്ങളിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പൊതു ജനാരോഗ്യത്തിനും പൊതു ജന സുരക്ഷക്കും വേണ്ടിയെടുക്കുന്ന നടപടികളോട് സഹകരിച്ചു പിന്തുണക്കുക എന്നതാണ് നയം.
അതു കൊണ്ടു തന്നെ ഭരിക്കുന്നവരുടെ പാർട്ടി നോക്കി പ്രതികരിക്കാനില്ല. രാഷ്ട്രീയ എതിർപ്പുകൾ പ്രകടിപ്പിക്കാൻ വേറെ അവസരങ്ങളുണ്ട്.
കൊറോണ പ്രതി സന്ധി കാലത്തു കേരള മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞതിനോട് യോജിച്ചത് പോലെ പ്രധാന മന്ത്രി പറഞ്ഞതിനോടും യോജിക്കുന്നു. കാരണം അവർ എല്ലാ ജനങ്ങളോടും ഉത്തരവാദിത്തം ഉള്ളവരായിരിക്കണം പ്രധാനമന്ത്രിയുടെ പ്രസംഗം കാര്യമാത്ര പ്രസക്തമായിരുന്നു. അതുകൊണ്ടു തന്നെ അതിന്റ തലനാരിഴ കീറി കുറ്റം കണ്ടു പിടിക്കുന്ന രീതിയോട് ഇപ്പോൾ യോജിപ്പില്ല.
അതിനർത്ഥം ഇവരെല്ലാം പറയുന്ന കാര്യങ്ങളോട് എപ്പോഴും യോജിക്കുന്നു എന്നല്ല.
ഇന്ത്യയെപ്പോലെ 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്തു ഒരു ഞായറാഴ്ച ഒരു ദിവസത്തെ ജനതാ കർഫ്യു എല്ലാ ജനങ്ങളെയും കൊറോണ പ്രതിസന്ധിയെകുറിച്ച് ബോധവൽക്കരണം നടത്താനുള്ള സാമൂഹിക പരീക്ഷണമാണ്..അതിനെ രാജ്യ വ്യാപകമായ ഒരു സോഷ്യൽ അഡ്വക്കസി കാമ്പയിനായാണ് ഞാൻ കാണുന്നത്. അതുകൊണ്ടു തന്നെ അതിനെ ടോക്കണിസം എന്ന സിനിക്കലായി കാണുവാൻ ഉദ്ദേശിക്കുന്നില്ല . ഇന്ത്യയെപ്പോലെയുള്ള വൈവിദ്ധ്യങ്ങളുള്ള രാജ്യങ്ങൾ ലോകത്തില്ല. അതുകൊണ്ടു തന്നെ 130 കോടി ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ശ്രമകരമാണ്. അതിനാണ് പ്രധാന മന്ത്രി ശ്രമിച്ചത്. അതു നല്ല തുടക്കമാണ്. അതെ സമയം പാനിക്കിൽ സാധനം വാങ്ങി കൂട്ടരുത് എന്ന ആഹ്വാനവും നല്ലതാണ് .
ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യം വേണ്ട മുൻ കരുതലുകളെ കുറിച്ച് സാധാരണക്കാരെ ബോധവൽക്കരണം നടത്താനുള്ള ഒരു സോഷ്യൽ കമ്മ്യുണിക്കേഷനായാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിലയിരുത്തുന്നത്. അതു ഒരു പോളിസി സ്പീച് അല്ലായിരുന്നു.
കേരളത്തിലും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ ചെയ്യുന്നത് സോഷ്യൽ കമ്മ്യുണിക്കേഷൻസ് തന്നെയാണ്. ആളുകളെ ബോധവൽക്കരിച്ചു മുൻ കരുതൽ എടുക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് ഈ ഘട്ടത്തിൽ അത്യാവശ്യം.
ജെ എസ് അടൂർ

കോവിഡ് രാഷ്ട്രീയത്തിനപ്പുറം.

കോവിഡ് രാഷ്ട്രീയത്തിനപ്പുറം.
ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോഗ്യ സംവിധാനത്തിന്റെ ന്യൂനതകളും അഭാവവും ആശങ്കകൾക്ക് വക നൽകുന്നുണ്ട്. ഇപ്പോഴുള്ള 194:കേസുകൾ ആയിരത്തിലധികമാകാൻ ദിവസങ്ങൾ മതി.
എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന ആശങ്ക പടരുന്നുണ്ട് . അതുപോലെയുള്ള ആശങ്ക ഇതു യൂറോപ്പിൽ പലയിടത്തും സംഭവിച്ചത് പോലെ ആളിപ്പടരുമോ എന്നാണ്. ആളുകളിൽ അങ്കലാപ്പ് കൂടുതൽ ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഇന്ത്യയിൽ ഒരു അടിയന്തരാവസ്ഥക്കുള്ള സാഹചര്യം ഇല്ല. എന്നാൽ അതീവ ജാഗ്രത വേണ്ട സമയവുമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല പ്രതിരോധ നടപടികളും എടുത്തിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ജനങ്ങളും ഏകപനത്തോടെ പ്രവർത്തിക്കേണ്ട കാര്യമാണ്. രാജ്യം പ്രതി സന്ധിനേരിടുമ്പോൾ എല്ലാവരും ഒരുമിച്ചു മുൻകരുതൽ എടുക്കേണ്ടതാണ്
ഇപ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ചെയ്യാവുന്നത് പാൻഡെമിക് ദുരന്ത ലഘൂകരണവും, ദുരന്ത പ്രതിരോധവും വേണ്ട ജാഗ്രതയും മുൻകരുതലുകളുമാണ്. ഒരു ലോക പാൻഡെമിക് മെയ് മാസത്തിനു മുമ്പ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അതു ലോകമാകെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കും. ഇപ്പോൾ തന്നെ ക്ഷീണ അവസ്ഥയിലുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ അതു തകർച്ചയുടെ വക്കിൽ എത്തിക്കാം. അതു കൊണ്ടു തന്നെ ഇതിനോട് സർക്കാർ വളരെ അവധാനതയോടയാണ് പ്രതികരികണ്ടത്. അല്ലാതെ ഓടിച്ചാടി അങ്കലാപ്പിലുള്ള ഉടനടി പോളസികൾ എടുത്താൽ ഗുണtth
ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ വലിയ പോളിസി മാറ്റങ്ങളോ അടിയന്തരാവസ്ഥയോ പ്രതീക്ഷിച്ചവർ നിരാശരായി. അങ്ങനെയുള്ള പോളിസികൾ ഇന്നലെ പ്രതീക്ഷിക്കാത്തത് കൊണ്ടു പ്രസംഗം പ്രത്യേക പ്രത്യാശയോ നിരാശയോ ഉളവാക്കിയില്ല. എന്നാൽ ഇപ്പോൾ 194 റിപ്പോർട്ട് കേസുള്ള ഇന്ത്യയിൽ അടിയന്തരാവസ്ത പ്രഖാപിച്ചാൽ അതു സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂടുകയും സ്റ്റോക് എക്സ്ചേഞ് വീഴ്ച്ചയുൾപ്പെടെ പല പ്രശ്നങ്ങളിലേക്ക് നയിക്കും. ഇപ്പഴുളള സർക്കാർ ഈ അവസരം ഉപയോഗിച്ചു അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചാൽ അതു വലിയ രാഷ്ട്രീയ ആശങ്കകൾക്കും ഇടം നൽകും
അതു കൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസിയായാണ് കേട്ടത്. . അതിൽപറഞ്ഞത് ജനങ്ങൾ എടുക്കണ്ട മുൻകരുതലുകളെയും ജാഗ്രതയെയും കുറിച്ചാണ്. ഇനിയും വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജനങ്ങളിൽ ജാഗ്രത വളർത്താനുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം.
അതു രാജ്യമൊട്ടുക്ക് 130 കോടി ജനങ്ങൾ ചെയ്താൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ കമ്മ്യൂണിക്കേഷൻ സാമൂഹിക പരീക്ഷണമായിരിക്കും. അതുകൊണ്ടു അതു പുശ്ചിച്ചു തള്ളുന്നതും ട്രോളുന്നത്മൊക്കെ അതിന്റ സാധ്യതകളെകുറിച്ച് ധാരണ ഇല്ലാത്തവരാണ്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്. പക്ഷെ രാഷ്ട്രീയ പാർട്ടി ലെന്സുകളും മുൻവിധികളും മാറ്റി വച്ചാൽ പ്രധാനമന്ത്രി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് മുൻകരുതലുകളെക്കുറിച്ചും പ്രതിരോധത്തിനെകുറിച്ചുമുള്ള ചില ആശയങ്ങളും നിർദേശങ്ങളും പങ്കു വയ്ക്കുയാണ് ചെയ്തത്.
കേന്ദ്ര സർക്കാർ ദുരന്ത ലഘുകരണ കാര്യത്തിൽ ഇതുവരെ ഗൗരവമായിതന്നെയാണ് നിർദേശങ്ങൾ നൽകുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. മൊബൈൽ ഫോൺ നെറ്റ്വർക്ക് ഉപയോഗിച്ചു ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ നൽകിയ രാജ്യം ഇന്ത്യയായിരിക്കും
194 റിപ്പോർട്ടേഡ്‌ കേസും 130 കോടി ജനങ്ങളും 29 സംസ്ഥാനങ്ങളും 7 യൂണിയൻ ടെറിട്ടറിയൂ മുള്ള ഇന്ത്യയുടെ അവസ്ഥയും യൂറോപ്പ്യൻ രാജ്യങ്ങളുടെ അവസ്ഥയും ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ യൂറോപ്പ്യൻ രാജ്യങ്ങളെപ്പോലെ ഇപ്പോൾ അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ദുരന്ത പാക്കേജ് പ്രഖ്യാപിക്കണമെന്നോയൊക്കെ ചിലർ പറയുന്നത് കൃത്യമായി കാര്യങ്ങൾ പഠിച്ചിട്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ വൈറസ് പകർച്ചയുടെ രണ്ടാം ഘട്ടത്തിലാണ്. സർക്കാരിന് ഇപ്പോൾ ചെയ്യാവുന്നത് പ്രധാനമായും ആറു കാര്യങ്ങളാണ്.
1) ജന പങ്കാളിത്തത്തോട് മുന്കരുതലാവും പ്രതിരോധവും
2)ടെസ്റ്റിംഗ് സംവിധാനവും പൊതു ജനാരോഗ്യ സംവിധാനവും സർക്കാർ -പ്രൈവറ്റ് ആരോഗ്യ മേഖലകളെ ഏകോപിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ വലിയ ദുരന്തത്തിന് തയ്യാറെടുക്കുക.
3). രോഗം ബാധിതരെയും വരാനുള്ളവരെയും മാറ്റിപാർപ്പിക്കുവാൻ കുറഞ്ഞത് ഒരു ലക്ഷം പേർക്കുള്ള സംവിധാനമുണ്ടാക്കുക. സ്കൂളുകൾ, കോളേജുകൾ മുതലായവയെ ഉപയോഗിച്ചു വേണ്ടത് ചെയ്യുക.
4) സാമ്പത്തിക പ്രതിസന്ധികൾ നേരിടുവാനുള്ള നടപടികൾ. പ്രധാനമായും ദിവസക്കൂലികിട്ടുന്നവർക്കും ദാരിദ്ര്യ രേഖക്ക് പുറത്തുള്ളവർക്കും പൈസ നേരിട്ട് എത്തിക്കുക.
5)ആൾക്കൂട്ടങ്ങൾ കൂടുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുകയും രോഗം ബാധിതർ കൂടുവാനുള്ള പഴുത് അടക്കുകയും ചെയ്യുക.
6) സർക്കാർ ഇപ്പോൾ ചെയ്യണ്ടത് പാൻഡെമിക് ഡിസാസ്റ്റർ റിസ്ക് അസ്സെസ്സ്മെൻറ് നടത്തി അടുത്ത നാല് ആഴ്ചയിലുള്ള ആരോഗ്യ ദുരന്ത സാധ്യതകളെകുറിച്ച് പഠിച്ചു കൃത്യമായ കണ്ടിജൻസി പ്ലാനുകൾ ആരോഗ്യ സാമ്പത്തിക സാമൂഹിക മേഖലകളിൽ നടപ്പാക്കുക എന്നതാണ്.
ഇതിൽ ആദ്യത്തെ രണ്ടു കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്തു തുടങ്ങി. ഈ ആഴ്ചയോടെ 172 ടെസ്റ്റിംഗ് ലാബുകൾ ഉണ്ടായിരിക്കും എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. ഐ സി എം ആർ -72 ലാബ്, വിവിധ സർക്കാർ ലാബുകൾ -49. സർക്കാറിനോടൊപ്പം പ്രവർത്തിക്കുന്ന 51 പ്രൈവറ്റ് ലാബുകൾ. അടുത്ത ആഴ്ചയിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ജില്ലാ തലത്തിൽ ടെസ്റ്റിംഗ് സംവിധാനമുണ്ടേകേണ്ടതുണ്ട്.
അതുപോലെ സർക്കാർ -പ്രൈവറ്റ് ആശുപത്രികൾ ഏകോപിച്ച പ്രവർത്തിക്കുവാൻ കൃത്യമായി പോളിസി ഗൈഡ്ലൈനും അതു നടപ്പാക്കാൻ കളക്റ്ററും ഡി എം ഓയും ഉൾപ്പെടെയുള്ള ഒരു സമിതിയെ കളക്റ്ററുടെ നേത്രത്വത്തിൽ നിയമിക്കണം. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും അതുപോലുള്ള നടപടികൾ തുടങ്ങി.
ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായതിനാൽ സംസ്ഥാന സർക്കാരുകളാണ് ഇതു നടപ്പാക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിന് ഇതിന് വേണ്ട നിർദേശങ്ങളും ദുരന്ത നിവാരണം ഫണ്ടിൽ നിന്ന് ആവശ്യങ്ങൾ അനുസരിച്ചു ശരാശരി അഞ്ഞൂറ് കോടി രൂപയുടെ ആരോഗ്യ സുരക്ഷ പാക്കേജ് കൊടുക്കാവുന്നതാണ്.
ഇന്ത്യയിൽ രണ്ടാം ഘട്ടത്തിൽ രോഗം പിടിച്ചു നിർത്തി പകരാതിരിക്കുവാനുള്ള തയ്യാറെടുപ്പാണ് ഇപ്പാൾ അത്യാവശ്യം. കേന്ദ്ര സർക്കാർ വിദേശ വിമാന സർവീസുകൾ നിർത്തി വച്ചു. പല സ്വദേശ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കി. പരീക്ഷകൾ മാറ്റി വച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള നിർദേശങ്ങൾ /നടപടികൾ. ഇതു വരെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഏകോപനത്തതൊടെയാണ് പ്രവർത്തിക്കുന്നത്.
ലോകത്തിലെ രാജ്യങ്ങൾ ഇതുപോലെ ഒരു വൻ പകർച്ച വ്യാധി അരക്ഷിത അവസ്ഥയും രോഗപ്പേടിയും ഇതുപോലെ നേരിട്ടിട്ടില്ല. യാത്രയുടെയും വാർത്തവിനിമയത്തിന്റയും ടെക്നൊലെജിയുടെയും ആഗോളവൽക്കരണത്തിലൂടെ വൈറസിനെക്കാളിൽ വേഗം ആശങ്കകളും ഭയവും പടരുകയാണ്.
ഭയം പകരുമ്പോൾ എല്ലാവരും സർക്കാരിലേക്കാണ് പരീരക്ഷക്ക് നോക്കുന്നത്. മാര്കെറ്റിനേക്കാളും ഇൻഷുറൻസിനെക്കാളും പ്രൈവറ്റ് ആശുപത്രികളെക്കാളും ജനങ്ങൾ നോക്കുന്നത് സർക്കാരിനെയാണ്.
അതുകൊണ്ടു തന്നെ സർക്കാർ എല്ലാ തലത്തിലും അവധാനതയോടും തികഞ്ഞ ഉത്തരവാദിത്തോടുമാണ് പ്രവർത്തിക്കേണ്ടത്. ഇങ്ങനെയുള്ള അവസരങ്ങളിൽ സർക്കാരും എല്ലാ ജനങ്ങളും തമ്മിലുള്ള കമ്മ്യുണിക്കേഷനും പ്രധാനമാണ്. ഭരണ -പ്രതിപക്ഷ വേർതിരിവുകൾക്കപ്പുറം ജാതി മത വേർതിരിവുകൾക്കപ്പുറം ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണ്.
സർക്കാരുകൾ എല്ലാ ജനങ്ങളുടേതുമാണ്. അല്ലാതെ ഭരിക്കുന്ന പാർട്ടികളുടേതല്ല. സർക്കാരിന് നികുതി കൊടുക്കുന്നത് എല്ലാ ജനങ്ങളുമാണ്. അതുകൊണ്ടു പാർട്ടി രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളും സർക്കാരും പ്രവർത്തിക്കേണ്ട സമയവുമാണ്.
രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരം ഇപ്പഴല്ല. സ്ഥിരം പഴിചാരൽ രാഷ്ട്രീയ കലാ പരിപാടികൾ വൈറസ് ബാധപോയികഴിഞ്ഞാവാം.
ജെ എസ് അടൂർ

അടിയന്തരാവസ്‌ഥ ഓർമ്മ

s Adoor
പലരും ചോദിച്ചു ഇന്നലെ എന്താണ് ഇന്ത്യ
യൂറോപ്പ്യൻ രാജ്യങ്ങളെപ്പോലെ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാത്തത് എന്ന്. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇപ്പഴും റിപ്പോർട്ട് ചെയ്തിരിക്കുന്നത് 196.
പലർക്കും ഇന്ത്യയിലെ അടിയന്തരാവസ്‌ഥ ഓർമ്മ കാണില്ല. ഞങ്ങളിൽ പലർക്കും അതു ഓർമ്മയുണ്ട്.
എനിക്കുള്ള ആശങ്ക കോവിഡ് പാനിക് ഉപയോഗിച്ചു സർക്കാർ അടിയന്തരവസ്ത പ്രഖ്യാപിക്കുമോ എന്നതാണ് . അതു വന്നാൽ ആദ്യ നിയന്ത്രണം സോഷ്യൽ മീഡിയക്കും മറ്റു മാധ്യമങ്ങൾക്കുമായിരിക്കും. മനുഷ്യ അവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെടാം. സർക്കാരിനെയോ മന്ത്രിമാരെയോ വിമർശിച്ചാൽ അകത്താകം.
ഞായറാഴ്ചത്തെ കാർഫ്യ് ഒരു കൺസെൻസസ് ബിൽഡിങ് സ്ട്രാറ്റജി ആയിക്കൂടെന്നില്ല.
സർക്കാരിന് സാമ്പത്തിക രാഷ്ട്രീയ പ്രതി സന്ധികളിൽ വിമർശനങ്ങളും രാഷ്ട്രീയ പ്രതിഷേധങ്ങളും ഒഴിവാക്കാനും അടിയന്ത്രസ്ഥ മറയാക്കും. സൂററ്റിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലും
അതുകൊണ്ടു കൊറോണയോടൊപ്പം പലതിനോടും ജാഗ്രത വേണ്ട സമയമാണ്. സാമ്പത്തിക രാഷ്ട്രീയ ആശങ്കൾ കൂടുതലുള്ള സമയം.
ഇന്നലത്തെ പ്രധാന മന്ത്രിയുടെ പ്രസംഗം കർട്ടൻ റൈസറാണ്. ഇനിയും ഏതാണ്ട് ഒരു വൻതുക പാക്കേജിനോടൊപ്പം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയാൽ രാഷ്ട്രീയ ആശങ്കകൾ കൂടും
ആ സ്ഥിതിയിലേക്ക് പോകില്ലന്നു പ്രത്യാശിക്കാം

കോവിഡ് നഷ്ട്ടങ്ങൾ : കണ്ടിജൻസി പ്ലാൻ അത്യാവശ്യം

21 March at 13:12
കോവിഡ് നഷ്ട്ടങ്ങൾ : കണ്ടിജൻസി പ്ലാൻ അത്യാവശ്യം
ചിന്ന കോവിഡ് വൈറസ് ചെറിയ കാപ്പികട മുതൽ വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വരെ നഷ്ട്ടത്തിലക്കിയിരിക്കുന്നു.മിക്കവാറും റെസ്റ്റോറന്റ്കൾ പൂട്ടാൻ തുടങ്ങിയിരിക്കിന്നു. പല മീറ്റിങ്‌ങ്ങളും മാറ്റി വച്ചു. സംരംഭകർ അങ്കലാപ്പിലാണ്. ഞാനുൾപ്പെടെ സെൽഫ് എംപ്ലോയ്‌മെന്റ് ചെയ്യന്നവർക്ക് ഒരുപാടു വരുമാനം നഷ്ട്ടമാകും.
ഇങ്ങനെ രണ്ടാഴ്ച്ച പോയാൽ മിക്കവാറും വിമാന കമ്പിനികളും ഹോട്ടലുകളും കടക്കെണിയിൽപ്പെടും. പലതും കുത്ത് പാളയെടുക്കും. ഇതു ബാങ്കിംഗ് മേഘലയെയും സ്റ്റോക് മാര്കെറ്റിനെയും വല്ലാതെ ബാധിക്കും.
ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ഫോര്മൽ അസംഘടിത മേഖലയിൽ പ്രതിദിന വേതനക്കാരെ ആയിരിക്കും. നാലു ദിവസം പണി ഇല്ലെങ്കിൽ പട്ടിണിയാകുന്നവർ. ഇന്ത്യയിൽ ഏതാണ്ട് നാൽപതു ശതമാനത്തിലധികം ഇങ്ങനെയുള്ളവരാണ്. പട്ടിണിയും രോഗ ഭീതിയും നേരിടുന്നവർ. കേന്ദ്ര സർക്കാർ അത്യാവശ്യം ചെയ്യണ്ടത് അങ്ങനെയുള്ളവർക്ക് അയ്യായിരം വീതം രണ്ടു മാസത്തേക്ക് അകൗണ്ടിൽ പണം എത്തിക്കുക എന്നതാണ്.
അതുപോലെ ശ്രദ്ധിക്കേണ്ടത് പൂഴ്ത്തി വെപ്പ് തടഞ്ഞു അവശ്യ സാധനങ്ങളുടെ വിതരണവും ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുക എന്നതാണ്.
രണ്ടാംഘട്ടത്തിൽ കുറെയേറെ മധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ശമ്പളം കുറയുകയോ ജോലി നഷ്ട്ടപ്പെടുകടുകയോ ചെയ്യും. പ്രത്യേകിച്ച് ട്രാവൽ ഹോട്ടൽ ടൂറിസം മേഖലയിൽ. അതിന്റെ അനുരണങ്ങൾ മറ്റു മേഖലകളിലുമുണ്ടാകും.
അതുപോലെ പെട്രോളിന്റെ ഉപയോഗം കുറയുന്നതോടെ സർക്കാരിന് നികുതി വരുമാനം കുറയും. ബിസിനസ് കുറയുന്നതോട് കൂടി ജി എസ് ടി വരുമാനം കുറയും. അതുകൊണ്ടു കോവിസ് പ്രഭാവം രണ്ടു മാസത്തിൽ അധികം നീണ്ടാൽ സർക്കാർ റെവന്യൂവിനെയും ബാധിക്കും.
കോവിഡ് വൈറസ് 2008ഇൽ ഉണ്ടായതിലും അധികം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കുമോ എന്നാണ് അറിയേണ്ടത്.
മിക്കവാറും സംരംഭങ്ങൾക്ക് ഒരു മാസമോ അതിൽ അധികമൊന്നും റിസേർവ് ഫണ്ട് കാണില്ല. മിക്കവാറും വൻ കിട ചെറുകിട സംരംഭങ്ങൾക്ക് വലിയ ഒരു ശതമാനം വരുമാനം ബാങ്കുകൾക്ക് അടക്കാനുനുള്ള കടമാണ്. പലർക്കും ബാങ്കുകളുടെ ഈ എം ഐ അടക്കാൻ പറ്റിയെന്നു വരില്ല. ആ അടവ് രണ്ടു മാസം നടന്നില്ലെങ്കിൽ പല ബാങ്കുകൾക്കും സംരംഭങ്ങൾക്കും ക്യാഷ് ഫ്ലോ പ്രശ്നമുണ്ടാക്കും.
അതുകൊണ്ട് തന്നെ ബിസിനസ് ഉള്ളവരും പല വിധ സാരംഭമുള്ളവരും അത്യാവശ്യം റിസ്ക് അസ്സസ്മെന്റും കണ്ടിജൻസി പ്ലാനും തയ്യാറാക്കണം. അല്ലെങ്കിൽ പണി പാളും. ഇതു എല്ലാ സംരംഭകരും ചെയ്യേണ്ടയൊന്നാണ്.
ഇപ്പഴത്തെ സ്ഥിതി അനുസരിച്ചു ഈ പ്രതിസന്ധി മാറുവാൻ കുറഞ്ഞത് രണ്ടു മാസമെടുക്കും. അതിനകം വാക്സിൻ വന്നാൽ പ്രതീക്ഷയൂണ്ട്
എന്തായാലും സർക്കാർ രോഗത്തെയും അതുമായി ബന്ധപ്പെട്ട ദുരന്ത അവസ്ഥയെയും നേരിടാൻ രാജ്യം മുഴുവൻ ശ്രമിക്കുന്നതിനോടൊപ്പം സാമ്പത്തിക റിസ്ക് അസ്സസ്മെന്റും കണ്ടിജൻസി പ്ലാനും നടത്തേണ്ടത് അത്യാവശ്യമാണ്.
ലോക ചരിത്രത്തിൽ മഹാമാരികൾ കഴിഞ്ഞുള്ള ക്ഷാമമാണ് അതിൽ അധികം ആളുകളെ കൊന്നത്.
ഇന്ത്യൻ സാമ്പത്തിക അവസ്ഥ ഒന്നര വർഷമായി തകരാറിലാണ്. ബാങ്കുകളുടെ നോൻ പെർഫോമിംഗ് അസറ്റ് വളരെകൂടുതലാണ്. ഇപ്പോൾ തന്നെ വിമാന കമ്പിനികൾ പ്രതിസന്ധിയിലാണ്. ഇന്ത്യൻ രൂപയുടെ വില ചരിത്രത്തിൽ ഏറ്റവും അധികം താഴോട്ടാണ് പോകുന്നത്.
അതുകൊണ്ടു ഇതെല്ലാം കണക്കാക്കി സർക്കാർ മുൻകരുതൽ എടുത്തു സംരംഭകരുടെ ആത്മ വിശ്വാസം കൂട്ടിയില്ലെങ്കിൽ പ്രശ്‍നമാണ്.
ഈ ഏപ്രിലിൽ ലോഞ്ച് ചെയ്യാനിരുന്ന രണ്ടു സംരംഭങ്ങളും ഫ്രീസ് ചെയ്യണ്ട അവസ്ഥയിലാണ് ഞാനും.
ഇതു കാരണം നഷ്ട്ടമായത് കിട്ടേണ്ട രണ്ടു ഇന്റർനാഷണൽ റിസേർച്ച്‌ അസൈന്മെന്റാണ്.
കാര്യം ഒരു ചിന്ന വൈറസ് ആണെങ്കിലും പ്രശ്‍നം ഗുരുതരമാണ്.
ജെ എസ് അടൂർ

വാദിക്കുക പക്ഷേ അനുസരിക്കുക '

എന്തായാലും ജനത കർഫ്യുവിനെ കുറിച്ച് പുശ്ചിച്ചു ട്രോളിയവരെല്ലാം അതിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതു സോഷ്യൽ കോൺഫെമിസത്തിന് ഉദാഹരണമാണ്. പണ്ട് ഇമ്മാനുവൽ കാൻറ്റണ് ഒരു ലേഖനത്തിൽ ഈ സ്ഥിതിയെ വിശേഷിപ്പിച്ചിട്ടുണ്ട് ' വാദിക്കുക പക്ഷേ അനുസരിക്കുക '
(Argue as much as you want and about what you want, but obey!)
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടിട്ടുടനെ ഞാൻ രണ്ടു കാര്യങ്ങൾ പറഞ്ഞപ്പോൾ പലരും ശക്തമായി വിയോജിച്ചു. ഒന്നാമത് പറഞ്ഞത് ഇതു സോഷ്യൽ കോൺസെൻസിൽ ലോകത്തു ഏറ്റവും വലിയ സാമൂഹിക പരീക്ഷണമാണ്. രണ്ടാമത് പറഞ്ഞത് ഇതു ഒരു ടെസ്റ്റ്‌ ഡോസാണ്. പൂർണമായും ചില ഭാഗങ്ങൾ അടച്ചിടുന്നതിന്റെത്. ഇന്ന് കേരളത്തിൽ ഏഴു (പകുതി ) ജില്ലകൾ പൂർണ്ണമായും അടച്ചിട്ടും എന്നത് ചീഫ് സെക്രട്ടിരിമാരുടെ വീഡിയോ ചർച്ചക്ക് ശേഷമുള്ള തീരുമാനമാണ്.
പ്രധാന മന്ത്രി വെറും വാചക കസർത്തു മാത്രം എന്ന് പറഞ്ഞവരോട് പറയാനുള്ളത് 130 കോടിയിൽ അധികം ജനങ്ങൾ ഒരുമിച്ചു സമേധയാ വീട്ടിൽ ഇരിക്കുന്നു എന്നതീ അധികം സമാനതകളില്ലാത്ത പബ്ലിക് ആക്ഷനും സോഷ്യൽ അഡ്വക്കസി പരീക്ഷണവുമാണ്. ഇത്രയും ആളുകളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തിയ പരീക്ഷണങ്ങൾക്ക്‌ ലോകത്തു അധികം ഉദാഹരണങ്ങളില്ല. അതു കോണ്ടു തന്നെ ഇതു രാഷ്ട്രീയ സാമൂഹിക പ്രയോഗമാണ്.
നേരെത്തെ എഴുതിയത്
"ഇന്ത്യയെപ്പോലെ 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്തു ഒരു ഞായറാഴ്ച ഒരു ദിവസത്തെ ജനതാ കർഫ്യു എല്ലാ ജനങ്ങളെയും കൊറോണ പ്രതിസന്ധിയെകുറിച്ച് ബോധവൽക്കരണം നടത്താനുള്ള സാമൂഹിക പരീക്ഷണമാണ്..അതിനെ രാജ്യ വ്യാപകമായ ഒരു സോഷ്യൽ അഡ്വക്കസി കാമ്പയിനായാണ് ഞാൻ കാണുന്നത്. അതുകൊണ്ടു തന്നെ അതിനെ ടോക്കണിസം എന്ന സിനിക്കലായി കാണുവാൻ ഉദ്ദേശിക്കുന്നില്ല . ഇന്ത്യയെപ്പോലെയുള്ള വൈവിദ്ധ്യങ്ങളുള്ള രാജ്യങ്ങൾ ലോകത്തില്ല. അതുകൊണ്ടു തന്നെ 130 കോടി ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ശ്രമകരമാണ്. അതിനാണ് പ്രധാന മന്ത്രി ശ്രമിച്ചത്. അതു നല്ല തുടക്കമാണ്. അതെ സമയം പാനിക്കിൽ സാധനം വാങ്ങി കൂട്ടരുത് എന്ന ആഹ്വാനവും നല്ലതാണ്'"
പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന് സാധുത കൂട്ടുന്നതിന് ഉദാഹരണമാണിന്ന് കണ്ടത്. അതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ചാണ്അതു അധികാരത്തിന്റെ സാമൂഹിക യുക്തി പ്രയോഗമാണ്.

ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്ത് കൊണ്ടു?

ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്ത് കൊണ്ടു?
ഇന്നു യഥാർത്ഥത്തിൽ നടന്നത് ഒരു സോഷ്യൽ കൺഫെർമിസ്റ്റ് സാമൂഹിക -രാഷ്ട്രീയ പരീക്ഷണമാണ്.
അതിന്റെ പ്രസക്തി അതിനോട് വിയോജിച്ചവരും യോജിച്ചവരും അതിൽ പങ്കെടുത്തുവന്നതാണ്.
എന്തൊക്ക വാദിച്ചാലും ജനത കർഫ്യുവിൽ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ആളുകൾ പങ്കെടുത്തു. അതിന് പ്രധാന കാരണം സോഷ്യൽ കൺഫമിസമാണ്. പലരും അവരവരുടെ ലോജിക് പറയുമെങ്കിലും യഥാർത്ഥത്തിൽ അധികാര ലോജിക്കിന്റെ പരിധിയിലാണ് പല സാമൂഹിക മനഃശാസ്ത്രവും വർത്തിക്കുന്നത്.
ഇപ്പോൾ അഞ്ചു മണിക്ക് ഈ കേരളത്തിൽ ഒരുപാടു പേർ കൈയ്യടിക്കുന്നതും പള്ളികളിൽ മണി അടിക്കുന്നതും പാത്രങ്ങളിൽ അടിക്കുന്നതും കേട്ടു.
അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്. അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്.
കാരണം കേരള സർക്കാരും കേന്ദ്ര സർക്കാരും എല്ലാ സർക്കാരുകളും നിലനിൽക്കുത് അധികാരത്തിന്റെ ലോജിക്കിലാണ്. അധികാര പ്രയോഗം ഏറ്റവും കൂടുതൽ നടക്കുന്നത് സമവായ രാഷ്ട്രീയ യുക്തിയിലൂടെയാണ്.
സർക്കാർ അധികാരം ഉപയോഗിക്കുന്നത് അവരവരുടെ സുരക്ഷിതത്തിനും പരി രക്ഷക്കും നല്ലതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കൂടിയാണ്.
അതു പലപ്പോഴും ' സ്നേഹപൂർവ്വം' മേരെ പ്യാരേ ദേശ വാസിയോം എന്നുള്ള അഭ്യർത്ഥന
യിലൂടെയാണ്. ഉദാഹരണത്തിന് കേരളത്തിലെ പോലീസ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുശ്ചത്തിൽ വന്നു വളരെ സ്നേഹപൂർവ്വം പറഞ്ഞു എല്ലാവരും അഞ്ചു മണിക്കത്തേ കൈയ്യടിയിൽ പങ്കെടുക്കണമെന്ന്. ഫ്ളാറ്റിലെ ഫ്ലോർ മാനേജർ എല്ലാം വീട്ടിലും അറിയിച്ചു. അല്ലാതെ അയൽ പ്രദേശങ്ങളിle വീടുകളിലും ആളുകൾ കൈയ്യടിച്ചു. അവിടെ ഞാൻ കൈയ്യടിച്ചോ എന്നത് വിഷയമല്ല. അതു സോഷ്യൽ കോൺഫെമിസമായി എന്നതാണ് വിഷയം
കൈയ്യടിച്ചത് കൊണ്ടു പ്രത്യേകിച്ച് ഒരു കുന്തവും സംഭവിക്കില്ല. എന്നാൽ ആ കൈയ്യടി. വെറും കൈയ്യടി അല്ല. ഭരണകൂടം സോഷ്യൽ പ്രക്ഷറീലൂടെ എല്ലാവരെയും വരുതിയിൽ നിർത്തി കാന്ഫെമിസ്റ്റ് ആക്കുകയാണ്. അതു നടക്കുന്നു എന്നുറപ്പ് വരുത്തുന്നത് ഒരു ടെസ്റ്റ്‌ ഡോസാണ്
ഇതു പ്രത്യക്ഷത്തിൽ ഒരു ഫോഴ്സും ചെയ്യാതെയുള്ള ഒരൊറ്റ കമ്മ്യുണിക്കേറ്റിവ് ആക്ഷനിൽ കൂടി ചെയ്യുന്ന ഏർപ്പാട് ആണ്. അരമണിക്കൂർ പ്രസംഗം വാചക കസർത്തല്ല എന്നു പറഞ്ഞത് അതു കൊണ്ടാണ്.
അതിന് ലിംഗുസ്റ്റിക്സിൽ ' സ്പീച് ആക്ഷൻ / സ്‌പീച് ആക്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്. ഒരാൾ ഒരു കെട്ടിടം ഉൽഘാടനം ചെയ്യുന്നു എന്ന് പറഞ്ഞാൽ അതു 'സ്പീച് ആക്റ്റാണ്‌ ' ആണ്.
ഇതിൽ മൂന്നു കാര്യങ്ങളുണ്ട്.
1)കോണ്സെന്സ് ബിൽഡിങ് : ഭൂരിപക്ഷം പങ്കെടുക്കുന്നു എന്നതിൽ നിന്ന് മാറി നിൽക്കാൻ സോഷ്യൽ പ്രെഷർ കൊണ്ടു സാധിക്കില്ല.
ഉദാഹരണത്തിന് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം പാടുമ്പോൾ എല്ലാവരും എണീറ്റ് നിൽകുമ്പോൾ അതിനോട് യോജിപ്പില്ലാത്തവർ പോലും എണീറ്റ് നിൽക്കും.
2) സോഷ്യൽ കൺഫേമിസം.
ഒന്നാമത് സോഷ്യൽ പ്രെഷർ എങ്കിൽ രണ്ടാമത്തത് അധികാരമുള്ളവരുടെ വരുതിയിൽ നിൽക്കാൻ സാമൂഹികമായി ശീലിക്കുന്നയൊന്നാണ്. ശീലിപ്പിക്കുന്നതാണ്
3).അധികാരത്തിന്റെ സാധുതവൽക്കരണം. ഇങ്ങനെ സ്വമേധയോ ഉൾഭയം കൊണ്ടോ എല്ലാവരും ഒരു കാര്യം ചെയ്യുമ്പോൾ അധികാരത്തിന്റെ സാധുതയെയും അധികാരികളെയും അംഗീകരിച്ചു. ജീവിക്കുന്നു എന്നതാണ്.
അൻറ്റൊണിയോ ഗ്രാംഷി ഹെഗമണി (hegemony )എന്നത് കൊണ്ടു ഉദ്ദേശിച്ചത് എങ്ങനെ അധികാരം consensus ഉം coercion എന്നിവ ചേർത്ത് ജനങ്ങളെ വരുതിയിൽ നിർത്തുന്നുവെന്നാണ്.
പ്രതി സന്ധി കാലഘട്ടത്തിൽ ജനങ്ങൾക്ക് മാർക്കറ്റിനെക്കാൾ വിശ്വാസം(സ്റ്റേറ്റ് ) ഭരണകൂടത്തോടാണ്. അത് ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങൾക്ക് പ്രതിസന്ധി സാധൂകരണം നൽകുന്നു.
ഇന്ന് നടന്നത് ഏതാണ്ട് 130 കോടി ജനങ്ങളെ കോവിഡ് വൈറസ് ' യുദ്ധ സമാനമായ ' അവസ്ഥയാണ് എന്ന് ബോധ്യപ്പെടുത്തിയതിനോടൊപ്പം സോഷ്യൽ കോൺസെൻസസും കോൺഫെമിസവും ഉറപ്പിച്ചു ഭരണകൂടവും ഭരിക്കുന്നവരും അവരുടെ സ്പെഷ്യൽ പ്രതി സന്ധി ലെജിറ്റി മസി (crisis legitimacy ) ഉപയോഗിച്ചു ആളുകൾ എല്ലാം വരുതിയാലാണ് എന്ന് ഉറപ്പ്‌ വരുത്തുകയാണ് ചെയ്തത്.
അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്. അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി /ആശ്രിതർ ആഘോഷിക്കും.
അതിനു ചർച്ചകളോടോ വിയോജിപ്പുകളോട് പ്രശ്നമില്ല. പക്ഷെ 'കോമൺ സെൻസ് ' എന്ന സാമൂഹ്യമനശാസ്ത്രത്തിനു അനുസരിച്ചു പോകാൻ നിർബന്ധിതരാകും. അതു ഇമ്മാനുവൽ കാൻട് പറഞ്ഞത് പോലെയുള്ള രാഷ്ട്രീയ അധികാര പ്രയോഗത്തിന്റ അവസ്ഥയാണ് " Argue as much as you want and about what you want, but obey!"
അതു ടോക്കണിസം അല്ല. അതു സിംബോളിക് രാഷ്ട്രീയ പ്രയോഗമാണ്
അല്ലാതെ വെറുതെ കൈയ്യടിപ്പിച്ചതല്ല
The most dangerous ideas are not those that challenge the status quo. The most dangerous ideas are those so embedded in the status quo, so wrapped in a cloud of inevitability, that we forget they are ideas at all.
"The challenge of modernity is to live without illusions and without becoming disillusioned." Antonio Gramsci
ജെ എസ് അടൂർ.

https://www.marunadanmalayali.com/opinion/response/js-adoor-writes-180951?fbclid=IwAR3t9__UeQ4JIMxyP85760Mo9tBW1Qmg-4r7aTV2zna9KPIdt9VsmpkzWio