Saturday, June 24, 2017

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഞാന്‍ പഠിച്ചതും പറയുന്നതും. ഒരോ മനുഷ്യനും അവരവര്‍ക്ക് ബോധ്യമായതില്‍ വിശ്വസിക്കുവനുള്ള അവകാശം മനുഷ്യ അവകാശമാണ് .അത് പോലെ ഒരാള്‍ക്ക് മതത്തിലും ദൈവത്തിലും വിശ്വാസമില്ലെങ്കില്‍ അതും വേറൊരു തരം വിശ്വാസമാണ് . നിരീശ്വര വാദികള്‍ക്ക് പോലും അവരുടെ വിശ്വാസം ഉണ്ട് . നിങ്ങളുടെ വിശ്വാസം ആര്‍ക്കും ദോഷമോ. ഉപ്ദ്രവമോ ചെയ്യാത്തിടത്തോളം കാലം നിങ്ങലോടു യോജിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് വിശ്വസിക്കുവാനുള്ള അവകാശത്തെ ഞാന്‍ ബഹുമാനിക്കും .

ാന്‍ എല്ലാവരില്‍ നിന്നും എല്ലാ മത പുസ്തകങ്ങളില്‍ നിന്നും പഠിച്ചിട്ടുണ്ട് .
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്നാണ് ഗുരു ദേവനില്‍ നിന്ന് പഠിച്ചത് . ദൈവം സ്നേഹം തന്നെ എന്നാണ് ബൈബിളില്‍ നിന്ന് പഠിച്ചത് . നിന്‍റെ ശത്രുവിനെ പോലും സ്നേഹിക്കണം എന്നാണ് ഞാന്‍ ബൈബിളില്‍ നിന്ന് പഠിച്ചത് . ലോകോ സമസ്താഃ സുഖിനോ ഭവന്തു ' എന്നാണ് മംഗള മന്ത്രത്തില്‍ നിന്ന് പഠിച്ചത് . "കര്‍മ്മേന്യ വാധികാരസ്തെ , മാ ഫലഷു കദാചന എന്നാണ് ഗീതയില്‍ നിന്നും പഠിച്ചത് . ' ലോകത്തുള്ള എല്ലാവരോടും കരുണയും സമാധാനവും കാട്ടണമെന്നാണ് ' ഞാന്‍ ഖുറാനില്‍ നിന്നും പഠിച്ചത്. ലോകത്തെ എല്ലാ സുഖ-സൌകര്യ-പദവികളോടും 'ഡിറ്റാചുമേന്ടു' വേണമെന്നു ഞാന്‍ പഠിച്ചത് ധമ്മപാത യില്‍ നിന്നാണ് . മത ഗ്രന്ഥങ്ങളില്‍ നിന്നു എന്ത് എടുക്കുന്നു എന്നും ഏതു എടുക്കുന്നു എന്നും എന്തിനു എടുക്കുന്നു എന്നും എടുക്കുന്ന ആളിന്‍റെ ഉദ്ദേശവും കാഴ്ചപ്പാടുമനുസരിച്ചു മാറും.

What is Fascism ? and who is a Mock Liberal?


1)  What is Fascism ? Fascism is a form of authoritarian extremist nationalism, characterized by dictatorial power, silencing all voices of dissent, forcible suppression of opposition, using media for state propaganda and take over the economy through crony capitalism. Fascists use their foot-solider loyalists to intimidate and threaten those who don't subscribe to fascist ideology.. Fascists believe that liberal democracy is obsolete, and they regard the complete mobilization of society under a totalitarian one-party state as necessary to prepare a nation for armed conflict and to respond effectively to economic difficulties.


1) Who is a a mock-liberal? Mock liberal is a person who pretends to support liberal values like freedom and rights, but in reality a conservative or sectarian who tend to see the 'other' with pride and prejudice. There are also those who are politically liberal and socially very conservative. Then there are social liberals and politically conservative. In India a large number of urban educated people are often mock-liberals. some of them adopt convenient silence on key issues not to spill the beans. Many of them tend to be for the free-market and all goodies and comforts, but are neo-conservative with deep prejudices against the 'other' and also pride in their locations of caste and class. Lots of them are misogynist too. Some of those 'closet-sanghies' who postures as 'liberals' are actually 'pseudo-liberals'. Both these species are growing in social media too



Show More Reactio

FB-Reflections- മുഖപുസ്തക ചിന്തകള്‍


1) അറിവിന്‌ നിറവില്ല. 
അറിവുകള്‍ അരുവികളാണു.
ചോദ്യങ്ങളുടെ ഒഴുക്കാണ്.
ചിന്തകളുടെ ഉള്‍ താളങ്ങളില്‍
തിരച്ചറിവിന്‍ ഓളങ്ങള്‍ 
മനസ്സിനെ തൊട്ടാണ്
മനുഷ്യരാകുന്നത് .
അറിവുകള്‍ ആയുസ്സിനും
അപ്പുറമുള്ള ആറാണു.
തലമുറകളുടെ താളലയങ്ങളാണു 





2) ജാതിയുടെയും മതത്തിന്‍റെയും വംശത്തിന്‍റെയും അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചു തമ്മില്‍ അടിപ്പിച്ചു മുതല്‍ എടുക്കുന്ന ഏത് സ്വത്വ രാഷ്ട്രീയവും - മനസ്സാ വാചാ- കര്‍മ്മണ- അപകടകരവും ഹിംസത്മകവും ആണ്. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാത്ത ഏതു വിശ്വാസവും ഹിംസയിലേക്കുള്ള വഴികളാണ്.

3) Inequality itself can be multidimensional, including economic. Social, political and environmental inequality. The outcome of the neoliberal economic growth driven model is unprecedented and multidimensional inequalities across the world. Inequalities create multiple forms of exclusion and resultant insecurities and violence of various kinds. If you look at the extent of violence, one can see this links, whether in the tribal areas of India ( Maoist) or in the big cities of Rio , Jo burg, and even in the USA.
However, it is also time to rethink beyond the theoretical binaries of socialism vs capitalism. In different phases of history of society and organised forms of power, human beings tend to create analytical frameworks to understand, interpret and influence the world. While such kind of theorising of society, people and history is indeed important, it is also important to recognise the fact that human society, human thinking and action, and hence human Knowledge itself is dynamic and subject to change. On the one hand human beings may be influenced by long term normative an ethical principles such as human dignity, fairness, equality , rights, freedom etc and on the other hand human beings tend to develop knowledge framework to organise or manage these principle through a combination of knowledge rational, interpretation and building conceptual legitimacy for a given model at a given point in history. Many of the concepts and frameworks that emerged in the 18nth or 19th century may not be good enough to understand, interpret or influence the dynamics of power and power relationships or institutional contours of 21st century. Even what is termed as capitalism is no longer a monolithic theoretical framework applied across the world. Different countries adopt a mix of institutional and policy framework, influenced by the dynamic of history, society and power in a particular country as well as the dynamics of the international trade of goods and services at a given point. The Nordic model has been different from the continental model or for that matter the US model. Chinese model and Vietnam model are also not similar, though they may look so for those who see it from a distance. The point is it is time to go beyond simple binaries of pet theories and model made few hundred years ago.Newtonian mechanics was a great milestone in the history of knowledge. However, human knowledge has crossed that milestone and science moved ahead with far better analytical and knowledge framework to understand the nature, people and society.

4)An ethical and empowered leadership means enabling a creative, learning and confident culture with in the organization- through walking the talk and consistently bridging the gap between words and deeds. This also means the ability to be challenged and challenge – in an enabling manner. Such leaders will encourage colleagues to be frank and honest about their perception and perspective.

A good leader is someone whose feet are firmly on the ground and eyes seek to go beyond the horizon. Someone in a constant mode of learning and listening begins to develop instincts and wisdom to see the unseen, to hear the unheard, to feel the ripples and make the waves. Such leadership will be intuitive enough about the future to shape and make future.


 , government.

Glocally speaking: Citizens of a planet and Norway Model

Image may contain: 1 person, smiling, textDisplaying 1005tab_23_tvm_DC-1.jpg

Friday, June 23, 2017

പരിസ്ഥിതിയും വികസനവും ; ഗാന്ധിയും മാര്‍ക്സും പിന്നെ സിയാറ്റില്‍ മൂപ്പനും


കേരളത്തില്‍ സൈലെന്റ്റ് വാലിയിലെ ജൈവ വൈവിധ്യ വനങ്ങളെ നശിപ്പിച്ചു ഒരു ജല വൈദ്യുതി പദ്ധതി തുടങ്ങിയാല്‍ നാം ഇരിക്കുന്ന കമ്പ് മുറിക്കുന്നത് പോലെയാണെന്ന് ചില മനുഷ്യ സ്നേഹികളും പ്രകൃതി സ്നേഹികളും ചര്‍ച്ച തുടങ്ങി വച്ചപ്പോള്‍ ഇവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ വിളിച്ച പേരാണ് വികസന വിരോധികള്‍ എന്നും വിദേശ എജെന്റുമാരെന്നും കപട പരിസ്ഥിതി വാദികള്‍ എന്നും . പക്ഷെ പല പേരുകളില്‍ വിളിക്കപെട്ട , അക്ക്രമിക്കപെട്ട ചില നല്ല മനുഷ്യരാണ് കേരളത്തിലെ വികസനം എങ്ങെനെ ആയിരിക്കണം എന്നതിനെ കുറിച്ച് ആദ്യം ചര്‍ച്ചകള്‍ തുടങ്ങി വച്ചത് . എന്നാല്‍ കേരളത്തിലെ സാമ്പത്തിക വളര്ച്ചക്കൊപ്പം വികസനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറി . ഇപ്പോള്‍ വികസനം എന്ന് പറഞ്ഞാല്‍ അതിനു പലര്‍ക്കും പല അര്‍ഥങ്ങളാണ്, ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മാളുകളും , കേന്ടക്കി ഫ്രൈഡ് ചിക്കനും , ഡോമിനോ പിസ്സായാണ്. ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മെട്രോയും , റോഡുകളുമാണ് . ചിലര്‍ക്കത് അംബര ചുംബികളായ കെട്ടിട സമുശ്ചയങ്ങലാണ് . ചിലര്‍ക്ക് അത് വലിയ ഇന്ഫ്രാ-സ്ട്രക്ചര്‍ പദ്ധതികളാണ് . ചിലര്‍ക്ക് ചെങ്ങാത്ത മുതലാളി മാര്‍ പറഞ്ഞു കൊടുത്തു ചെയ്യിക്കുനതെല്ലാം വികസനമാണ്. 'സബ് കെ വികാസ് ' എന്ന് പറഞ്ഞു ഒരാള്‍ പ്രധാന മന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ 'സബ് കാ വിനാശ്' എന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക് . ഇന്ത്യയിലെ ഒരു ശതമാനം ആളുകള്‍ 58 ശതമാനം ഇന്ത്യയില്‍ ആകമാനമുള്ള സ്വത്തു കൈവശപ്പെടുത്തിയുള്ള വികസനം ആണോ വികസനം. ചിലര്‍ക്ക് വികസനം അംബാനിയും അദാനിയും പിന്നെ പതഞ്‌ജലി കച്ചവടവും എങ്ങനെ വികസിക്കുന്നു എന്നതാണ് .
അപ്പോഴും ചോദ്യം ബാക്കി ! എന്താണ് വികസനം ? ആര്‍ക്കൊക്കെ വേണ്ടിയാണ് വികസനം ? എങ്ങനെ യുള്ള വികസനം ? എവിടെയുള്ള വികസനം ? വികസനത്തിന് വരും തലമുറകള്‍ കൊടുക്കണ്ട വിലഎന്താണ് ?
ഈ ചോദ്യങ്ങള്‍ പ്രധാനമാണ് ? കാരണം ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ പ്രസ്കതമാണ് . നിങ്ങള്‍ ഏതു തീരുമാനമോ നിലപാടോ എടുത്താല്‍ അത് അവിടുത്തെ ഏറ്റവും താഴെക്കിടയില്‍ ഉള്ള ജനങ്ങള്‍ക്ക് എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും . "I will give you a talisman. Whenever you are in doubt, or when the self becomes too much with you, apply the following test. Recall the face of the poorest and the weakest man [woman] whom you may have seen, and ask yourself, if the step you contemplate is going to be of any use to him [her]. Will he [she] gain anything by it? Will it restore him [her] to a control over his [her] own life and destiny? In other words, will it lead to swaraj [freedom] for the hungry and spiritually starving millions?
Then you will find your doubts and your self melt away."
ഗാന്ധിജി പറഞ്ഞ ഈ വചനങ്ങള്‍ ഗ്രഹിച്ചു സമീപനങ്ങളും നയ രൂപീകരണം എടുക്കുംമ്പോഴാണ്‌ ഒരു സര്‍ക്കാര്‍ ജനായത്ത ധാര്‍മ്മിക രാഷ്ട്രീയ നിലപാട് എടുക്കുന്നതു. ഒരു സര്‍ക്കാര്‍ ആര്ക്കൊപ്പം ആണ് നിലകൊള്ളുന്നത് എന്നത് ഒരു രാഷ്ട്രീയ നൈതീക പ്രശ്നമാണ് . നമുക്ക് വേണ്ടത് ' ഹിംസയുടെ വികസനമാണോ അഹിംസയുടെ വികസനമാണോ എന്നതും ഒരു രാഷ്ട്രീയ നൈതീകതയുടെ പ്രശ്നമാണ് . സര്‍ക്കാരിന്‍റെ കൈയിലുള്ള ഹിംസയുടെ സ്ഥാപനമാണ്‌ പോലീസും പട്ടാളവും . എങ്ങനെ സര്‍ക്കാര്‍ ഹിംസ , ആര്‍ക്കുമേല്‍ , എപ്പോള്‍ പ്രയോഗിക്കുന്നു എന്നത് ജനാധിപത്യത്തില്‍ പ്രധാനമായ വിഷയമാണ് . ഏറ്റവും കൂടുതല്‍ ഹിംസ യുടെ ആയുധങ്ങള്‍ ഉള്ള സര്‍ക്കാര്‍ ആണ് മനുഷ്യ അവകാശങ്ങളെ ധംസിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളത് . അത് കൊണ്ട് തന്നെയാണ് മനുഷ്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏറ്റവും കൂടുതല്‍ ബാധ്യത ഉള്ളത് സര്‍ക്കാരിനാണ് .
ഗാന്ധിജി പരിസ്ഥിതിയെ കുറിച്ച് പറഞ്ഞതെന്താണ് ? “The earth, the air, the land and the water are not am inheritance from our fore fathers but on loan from our children. So we have to handover to them at least as it was handed over to us.” ..“There is a sufficiency in the world for man’s need but not for man’s greed.” ഇതും ഒരു രാഷ്ടീയ ധാര്‍മ്മിക നിലപാടാണ്.
പ്രധാന ചോദ്യങ്ങള്‍ ഇതാണ് . ഇവിടെ വികസന അജണ്ട നിശ്ചയിക്കുന്നത് ഇന്‍ഡ്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ ധനവാന്‍മാര്‍ക്ക് വേണ്ടിയാണോ ? ഉപരി മദ്ധ്യ വര്‍ഗ്ഗത്തിന് വേണ്ടിയാണോ ? അതോ ഇവിടെ അധികാരമില്ലാത്ത , രാഷ്ട്ടീയ കൈയൂക്ക്‌ ഇല്ലാത്ത സാധാരണക്കാര്‍ക്ക് കൂടിയാണോ ? ആര്‍ക്കു വേണ്ടി ആണ് ഭരണം ? ആരാണു വികസനത്തിന്‍റെ മാനദണ്ഡം തീരുമാനിക്കുന്നത് ? ഭൂമിയില്ലാതവര്‍ക്ക് ഭൂമി കൊടുത്തു കര്‍ഷകരെ ശക്തി പെടുതുന്നതാണോ വികസനം , അതോ ഭൂമി സ്വാമിമാരായ മുതലാളി വര്‍ഗ്ഗത്തിന് കൂടുതല്‍ ഭൂമി എടുത്തും കൊടുക്കുന്നതാണോ വികസനം ? എന്ത് കൊണ്ടാണ് കര്‍ഷകക്ക് ഇവിടെ ആദ്മഹത്യ അല്ലാതെ വേറെ മാര്‍ഗ്ഗ മില്ലാതെ വരുന്നത് ? എന്ത് കൊണ്ടാണ് ഇവിടുത്തെ സാധാരണക്കാര്‍ക്ക് കുടി വെള്ളത്തിന്‌ പോലും ബുദ്ധി മുട്ടേണ്ടി വരുന്നത് ? ഇവിടെ സാധാരണക്കാര്‍ 'മിനറല്‍ വാട്ടറും' കൊക്ക കോളയും കുടിക്കണോ സാധാരണ കുടി വെള്ളം കുടിക്കണമോ എന്നത് ഒരു വികസന പ്രശ്നമാണ് .
ഇനിയും കാള്‍ മാര്‍ക്സ് പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം 1844 ഇല്‍ ഇക്കൊണോമിക് ആന്‍ ഫിലോസഫിക്കള്‍ മാനുസ്ക്രിപ്ട്റ്റില്‍ എഴുതിയതിതാണ് : "Man lives on nature--means that nature is his body, with which he must remain in continuous interchange if he is not to die. That man's physical and spiritual life is linked to nature means simply that nature is linked to itself, for man is a part of nature." എന്ഗേല്സു പറഞ്ഞതും ഇവിടെ പ്രസ്കതമാണ് : "In relation to nature, as to society, the present mode of production is predominantly concerned only about the immediate, the most tangible result; and then surprise is expressed that the more remote effects of actions directed to this end turn out to be quite different, are mostly quite the opposite in character." ഇത് വീണ്ടു വളരെ മനോഹരമായി എന്‍ഗല്‍സ് വിവരിക്കുന്നു : " Let us not...flatter ourselves overmuch on account of our human victories over nature. For each such victory nature takes its revenge on us. Each victory, it is true, in the first place brings about the results we expected, but in the second and third places, it has quite different, unforeseen effects which only too often cancel the first...
Thus at every step we are reminded that we by no means rule over nature like a conqueror over a foreign people, like someone standing outside nature--but that we, with flesh, blood and brain, belong to nature, and exist in its midst, and that all our mastery of it consists in the fact that we have the advantage over all other creatures of being able to learn its laws and apply them correctly."
ഇതൊക്കോ 'മാര്‍ക്സിയന്‍ 'രാഷ്ടീയ പ്രത്യായ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും വായിക്കൊന്നോ, ഗ്രഹിക്കുന്നോ, പ്രവര്‍ത്തിക്കുന്നോ എന്ന് സംശയമാണ് '
ഗാന്ധിയുടെ ആശയങ്ങളോടും മാര്‍ക്സിന്‍റെ ആശയങ്ങളോടും താല്പര്യമില്ലത്തവര്‍ സിയാറ്റില്‍ മൂപ്പന്‍ 1854 ഇല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാന്‍ക്ലിന്‍ പിയെഴ്സിനോട് പറഞ്ഞത് ഓര്‍ക്കുക :"How can you buy or sell the sky, the warmth of the land? The idea is strange to us। If we do not own the freshness of the air and the sparkle of the water, how can you buy them?Every part of this earth is sacred to my people। Every shining pine needle, every sandy shore, every mist in the dark woods, every clearing and humming insect is holy in the memory and experience of my people......you must teach your children that it is sacred and that each ghastly reflection in the clear water of the lake tells of events and memories in the life of my people. The water's murmur is the voice of my father's father.The rivers are our brothers, they quench our thirst. The rivers carry our canoes, and feed our children. If we sell you our land, you must remember, and teach your children that the rivers are our brothers, and yours, and you must henceforth give the rivers the kindness you would give any brother.We know that the white man does not understand our ways. One portion of land is the same to him as the next, for he is a stranger who comes in the night and takes from the land whatever he needs. The earth is not his brother but his enemy, and when he has conquered it, he moves on. He leaves his fathers' graves and his children's birthright is forgotten. He treats his mother, the earth, and his brother, the sky, as things to be bought, plundered, sold like sheep or bright beads. His appetite will devour the earth and leave behind only a desert."
ഇതൊക്കെ വല്ലപ്പോഴും ഭരണ-അധികാരത്തില്‍ ഇരിക്കുന്നവര്‍ ഓര്‍ ത്താല്‍ അവര്‍ അധികാരത്തിന്‍റെ ഗര്വ്വിനോടും അഹങ്കാരത്തോട് മനുഷ്യരോടും പ്രകൃതിയോടും ഇട പെടില്ല . മനസ്സാ -വാചാ-കര്‍മ്മണ അവര്‍ ഹിംസയെ അശ്ലെഷിക്കുകയില്ല
"ഇനി വരുന്നോരു തലമുറക്ക് ഇവിടെ വാസം സാധ്യമോ "?
മലിനമായ ജലാശയം അതി-മലിന മായൊരു ഭൂമിയും
ഇനി വരോന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ?"
ഈ വരികള്‍ നീട്ടി പാടിയാല്‍ മാത്രം പോര . അതിന്‍റെ അര്‍ഥം ഗ്രഹിച്ചു ഭൂമിക്കു ചരമ ഗീതമൊരുക്കാത്ത ഒരു സുസ്ഥിര വികസനത്തെ കുറിച്ച് സ്വപ്നം കാണാന്‍ നമ്മുടെ ജനാധിപത്യ ഭരണാധിധികാരി വരേണ്യ വര്‍ഗത്തിന് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ് ? അവര്‍ ആര്‍ക്കു വേണ്ടിയാണ് ഭരിക്കുന്നത്‌ ? ചോദ്യങ്ങളാണ് ഒരു ജനാധിപത്യത്തെ ഒരു ജനകീയ രാഷ്ട്രീയ പ്രക്രിയ ആക്കുന്നത് എന്ന് മറക്കാതിരിക്കുക .
വികസനം നല്ലതാണ് . പക്ഷെ വികസനം ആര്‍ക്കു വേണ്ടി ? എങ്ങനെ ? എവിടെ ? എപ്പോള്‍ ? ആര്‍ക്കു ഗുണ ചെയ്യും ? ആര്‍ക്കു ദോഷം ചെയ്യും ? എന്താണ് അതിന്‍റെ ഗുണ-ദോഷങ്ങള്‍ ? എന്ന ചോദ്യങ്ങള്‍ ജനാധിപത്യ -ഭരണാധികാരികള്‍ എപ്പോഴും ചോദിക്കണ്ട ചോദ്യമാണ് .
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. അതില്‍ സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ ഉണ്ട് എന്ന് മറക്കാതിരിക്കുക. അഹിംസ സത്യാഗ്രഹം പ്രയോഗിച്ചു ഗാന്ധിജി ചെയ്ത സമരങ്ങള്‍ മറക്കാതിരിക്കുക . ചമ്പാരനിലും ഖേഡ യിലും ഗാന്ധിജി സമരം ചെയ്തപ്പോള്‍ , ഉപ്പു സത്യാഗ്രഹം നടത്തിയപ്പോള്‍ ഗാന്ധിജിയെ അന്നത്തെ കൊളോണിയല്‍-ഭരണ-അധികാര -അഹങ്കാരികള്‍ 'തീവ്ര വാദി ' എന്ന് വിളിച്ചു . ആ സമരങ്ങള്‍ എല്ലാം അനാവശ്യമായിരുന്നു എന്ന് വാദിച്ചു . ഗാന്ധിജിയെയും കൂട്ടരെയും പോലീസിനെ വിട്ടു തല്ലി ചതച്ചു . അപ്പോഴത്തെ ഭരണാധികാരികളും ഇപ്പോഴത്തെ ഭരണാധികാരികളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യം പ്രസക്ത്മാണ് . അപ്പോഴത്തെ പോലീസും ഇപ്പോഴത്തെ പൊലിസും ഒന്ന് തന്നെയാണോ എന്ന ചോദ്യങ്ങള്‍ പ്രസ്കതമാണ് .
ചോദ്യങ്ങള്‍ അസ്തമിക്കുന്നിടത്തു ചിന്തയും , ഹൃദയവും ധര്‍മ്മവും അവസാനിക്കുന്നു . ചോദ്യങ്ങള്‍ ചോദിക്കാന്‍ ത്രാണി ഇല്ലാതെ ആകുമ്പോഴാണ് പലപ്പോഴും പലരും ഭരണ-അധികാര-അഹങ്കരങ്ങളുടെ പാദ സേവ ചെയ്യുന്ന വിനീത ദാസന്മാരാകുന്നത് . അവരാണ് പലപ്പോഴും ജനാധിപത്യ രാഷ്ട്രീയത്തെ ബലിക്ക് ഇടുന്ന പുതിയ വികസന -പുരോഹിത വര്‍ഗ്ഗം .

Thursday, June 22, 2017

കുറുംതോട്ടിക്കു വാതം വന്നാല്‍ എന്ത് ചെയ്യും ?


കേരള 'വികസനം' എന്ന് പറഞ്ഞാല്‍ ആരുടെ വികസനമാണ് ? എന്തിന്‍റെ 'വികസന' മാണ്? എങ്ങനെ യുള്ള വികസന മാണ് ? എവിടെയുള്ള വികസനമാണു? ആരാണിതൊക്കെ തീരുമാനിക്കുന്നത് ? എങ്ങനെയാണ് തീരുമാനിക്കുന്നത് ?
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും , അതി-ജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവരെയും 'വികസന വിരോധികള്‍' എന്ന് വിളി പേരിട്ടു പോലീസിനെ വിട്ടു ആക്രമിച്ചു ഒതുക്കുന്ന 'വികസന' ഭരണ-അഹങ്കാര മോഡലിന്‍റെ പേര് ജനായത്തമെന്നോ , ജനകീയമെന്നോ , ജനാധിപത്യമെന്നോ അല്ല.
കേരളം ചൈനയല്ല. ദുബായും സിങ്ങപൂരുമല്ല. അവിടെ എങ്ങും ജനാധിപത്യം എന്ന ഒരു സംവിധാനം ഇല്ലല്ലോ . കേരളം ഗുജറാത്തും അല്ല .
ഇവിടുത്തെ അഭ്യന്തര മന്ത്രിയുടെ പേര് യതീഷ് ചന്ദ്ര എന്നല്ല എന്നാണ് അറിവ് !
പോലീസിന്‍റെ 'വീഴ്ച്ച' എന്ന ന്യായീകരണ പല്ലവി കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഒരു വര്‍ഷമായി. അങ്ങനെയുള്ള 'വീഴ്ച്ച' കളുടെ കണക്കെടുത്താല്‍ ഒരു പുസ്തകം എഴുതാം. ഇത് പോലീസിന്‍റെ 'വീഴ്ച്ച' അല്ല. ഭരിക്കുന്നവരുടെ വീഴ്ച്ചയാണ് .
കേരളത്തിലെ സര്‍ക്കാരും, നമ്മുടെ ബഹുമാനപെട്ട മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജങ്ങങ്ങളോട് ഉത്തരവാദിത്തപെട്ടിരിക്കുന്നത്. അവരാണ് പൌര സമൂഹത്തോട് ഉത്തരം പറയേണ്ടവര്‍. യതീഷ് ചന്ദ്രയോ പോലീസ് കരോ അല്ല കേരളം ഭരിക്കുന്നത്‌ ഭരിക്കണ്ടത് . പോലീസ് രാജ് കൂടുമ്പോള്‍ അഭ്യന്തരമന്ത്രിയുടെ പണി എന്താണന്നു ജനം ചോദിക്കും . ഇത് മറന്നു 'വികസനം' കൊണ്ട് വന്നാല്‍ സര്‍ക്കാരിന്‍റെ സാധുത ഇടതു പക്ഷ പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യുന്ന നില വരും. ഇപ്പോള്‍ പല ഇടതു പക്ഷ പ്രവര്‍ത്തകരും പോലീസിനു നേരെ മാത്രം കൈ ചൂണ്ടുന്നുള്ളൂ . അതിനു പല കാരണങ്ങളൂമുണ്ട്. കണ്ണടച്ചാല്‍ ഇരുട്ടാകില്ല എന്നു ഭരണത്തില്‍ ഉള്ള എല്ലാവരും അവരുടെ ന്യായീകരണ ദാസരും ദയവു ചെയ്തു മനസ്സിലാക്കുക .
ഭരണ-അഹങ്കാര സ്വരൂപങ്ങളുടെ മുകളില്‍ ഏറി മേളില്‍നിന്ന് താഴോട്ട് 'വികസനം' ഇറക്കിയാല്‍ അത് വിപരീത ഫലം ഉണ്ടാക്കുമെന്ന് തിരിച്ചറിയുക. എല്ലാം അടിച്ചോതുക്കിയിട്ടു പോലീസ്കാര്‍ക്ക് ഒരു സ്ഥലം മാറ്റമോ, ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ 'അന്വേഷണ വിധയമായി ' ഒരു മാസത്തെ സസ്പെന്‍ഷന്‍ കൊടുത്തത് കൊണ്ട് ഒന്നും സംഭവിക്കില്ല. സംശയമുള്ളവര്‍ പോലീസ് ആസ്ഥാനം അടക്കി വാഴുന്ന തച്ചങ്കരി സാറിനോട് ചോദിക്ക് .
ഒരു കാര്യം കൂടി . ഞാനൊരു വികസന വിരോധി അല്ല . ഞാന്‍ ഒരു സര്‍ക്കാര്‍ വിരുദ്ധനല്ല. സീ പി എം വിരുദ്ധനും അല്ല. പിന്നെ ഈ പോസ്റ്റിനു എന്‍റെ ഏറ്റവും അടുത്ത ചില സുഹൃതാക്കള്‍ പോലും 'ലൈക്ക്' അടിക്കവാന്‍ മടിക്കും. പറഞ്ഞെതിനോട്‌ എതിരുണ്ടായത് കൊണ്ടല്ല . മറിച്ചു ഭരണത്തില്‍ ഉള്ളവരുടെ അപ്രീതി എന്തിനാണ് വാങ്ങുന്നത് എന്ന ചിന്ത കൊണ്ടാണ്.
കുറുംതോട്ടിക്കു വാതം വന്നാല്‍ എന്ത് ചെയ്യും ?

Wednesday, June 21, 2017

കേരളത്തിലെ പൊതു ഗതാഗതം .


കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. എന്നാല്‍ റോഡുകളുടെ വീതിയോ നീളമോ അധികം കൂടിയിട്ടുമില്ല.ഇന്ന് ഒരു ഇരു ചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ കുറവാണ്. പല വീടുകളിലും ഓരോരുത്തര്‍ക്ക് ഒരോ കാറോ , ബൈക്കോ ഉണ്ട് . അതുകൊണ്ട് തന്നെ റോഡുകളില്‍ തിരക്ക് കൂടി. കേരളത്തില്‍
 റോഡ്‌ അപകടങ്ങങ്ങള്‍ എല്ലാ മുപ്പതു മിനിട്ടിലും നടക്കുന്നു . ഓരോ രണ്ടു മണിക്കൂറിലും ഒരാള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെടുന്നു. ഒരു വര്ഷം പതിനായിരത്തില്‍ അധികം ആളുകള്‍ അപകടം കാരണം ആശുപത്രികളില്‍ എത്തപ്പെടുന്നു. അത് കൂടാതെ അന്തരീക്ഷ മലീനീകരണം കൂടുതുന്നു .
ലോകത്തിലെ താന്നെ ഏറ്റവും ജനസാന്ദ്രമായൊരു പ്രദേശമാണ് കേരളം. ഇപ്പോള്‍ തന്നെ കേരളം ഒരു പരിസ്ഥിതി പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും ജീവിത ഗുണ നില വാരമുള്ള സാമ്പത്തിക ശക്തിയുള്ള രാജ്യമാണ് നോര്‍വേ. ഓസ്ലോയില്‍ ആയിരുന്നു കുറെ വര്‍ഷങ്ങള്‍ ഞാന്‍ ജോലി ചെയ്തിരുന്നത് . എന്‍റെ ഒദ്യോഗിക പദവി അനുസരിച്ച് എനിക്ക് ഒരു ഡിപ്ലിമാട്ടിക് കാറിനു അര്‍ഹതയുണ്ട് . പക്ഷെ ഞാന്‍ നോര്‍വേയില്‍ ഒരിക്കലും കാര്‍ ഉപയോഗിച്ചില്ല. കാരണം അവിടെ ഓഫീസില്‍ പോകുവാന്‍ മിക്ക ആളുകളും കാര്‍ ഉപയോഗിക്കാറില്ല. മന്ത്രിമാര്‍ തൊട്ടു ഉന്നത ഉദ്യോഗസ്ഥര്‍ വരെ പൊതു ഗതാഗതമാണ് ഉപയോഗിക്കുന്നത് . ഒരിക്കല്‍ നോര്‍വേയിലെ ഒരു ഡപ്പ്യൂട്ടി മന്ത്രിയും വിദേശ കാര്യ വകുപ്പിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനും എന്നെ കാണുവാന്‍ ഓസ്ലോയില്‍ യു എന്‍ ഓഫീസില്‍ എത്തി. അവര്‍ കൃത്യ സമയത്ത് തന്നെ എത്തി. പക്ഷെ ഞാന്‍ ജനലില്‍ കൂടി നോക്കിയപ്പോള്‍ കാറുകള്‍ ഒന്നും കണ്ടില്ല. മീറ്റിങ്ങ് കഴിഞ്ഞു ഞാന്‍ അവരെ യാത്രയാക്കാന്‍ അനുഗമിച്ചു . അവര്‍ രണ്ടു പേരും അവരവരുടെ സൈക്കിളില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള അവരുടെ ഓഫീസിലേക്ക് പോയി. എന്‍റെ ഓഫീസില്‍ കാര് കൊണ്ട് വരുന്ന ഒരു ഉദ്യഗസ്തന്‍ പോലും ഇല്ലായിരുന്നു. സമ്മര്‍ സമയത്ത് ഞാന്‍ പലപ്പോഴും സൈക്കളില്‍ ആണ് ഓഫീസില്‍ പോയത് .
കാരണം പൊതു ഗതാഗതം അവിടെയുള്ള നഗരങ്ങളിലെ പൊതു സംസകാരത്തിന്‍റെ ഭാഗമാണ് . അത് മാത്രമല്ല. ഒരു മാസത്തെ പാസ് എടുത്താല്‍ ട്രെയിനിലോ, ബസില്ലോ . ബോട്ടിലോ ഇഷ്ട്ടം പോലെ യാത്ര ചെയ്യാം. ബസ്സുകളില്‍ ഡ്രൈവര്‍ മാത്രമേയുളൂ. ചെക്കിംഗ് വല്ലപ്പോഴും .ടിക്കറ്റില്ലാതെ പിടിച്ചാല്‍ ഏതാണ്ട് ഇരു നൂറു ഡോളര്‍ പിഴ. അവിടെ ടിക്കെട്ടില്ലാതെ യാത്ര ചെയ്യുന്നവര്‍ ഇല്ലായെന്ന് തന്നെ പറയാം .
പതിമൂന്നു കിലോമീറ്റര്‍ മെട്രോ ഒരു നല്ല തുടക്കമാണ് . പക്ഷെ അത് പൊതു ഗതാഗത്തിലെ വിപ്ലവമോ വലിയ ഇന്നൊവേഷനോ ഒന്നുമല്ല. അത്കൊണ്ട് ഒരു ചെറിയ വിഭാഗം ജനങ്ങള്‍ക്ക്‌ ഒരു ചെറിയ സൗകര്യം ഉണ്ടാകുമെന്നത് നേരാണ് . അത് നല്ലകാര്യം. അത് കൊണ്ട് മാത്രം കാര്യമില്ല .
കേരളത്തില്‍ ഇനിയും നടക്കണ്ടത് ഒരു മെട്രോ വിപ്ലവം അല്ലം . കേരളത്തിനു വേണ്ടത് ഒരു സൈക്കില്‍ വിപ്ലവമാണ് . സൈക്കിള്‍ അന്തരീക്ഷ മലീന്കരണം കുറയ്ക്കും ആരോഗ്യം കൂട്ടും. ജീവിത ശൈലീ രോഗങ്ങള്‍ കുറയ്ക്കും .
കേരളത്തിലെ പൊതു ഗതാഗതം എങ്ങനെ മാറ്റം ?
ചില കാര്യങ്ങള്‍ ചര്‍ച്ചക്കായി വക്കുന്നു .
1) കേരളത്തിലെ പൊതു ഗതാഗത്തെ മുഴുവന്‍ അഴിച്ചു പണിതു അടുത്ത ഇരുപതു കൊല്ലത്തേക്ക് ഒരു പൊതു ഗതാഗത നയമുണ്ടാക്കുക. അതില്‍ ഏറ്റവും പ്രധാനമായാത് കേരളത്തിലാകമാനം ഒരു ഇന്റ്റഗ്രേറ്റെഡ് പൊത ഗാതാഗത നെറ്റ് വര്‍ക്ക് സാധ്യമാക്കുക എന്നതാണ് .ഇത് റെയില്‍, റോഡു, ജലപാതകള്‍ എന്നിവയെ കോര്‍ത്തിണക്കി ആയിരിക്കണം. അതിന്‍റെ മറു വശം സ്വന്തം വാഹനങ്ങള്‍ നിരത്തില്‍ കുറക്കുവാനുള്ള ഇന്‍സെന്റ്റീവ് എല്ലാവര്ക്കും ഉണ്ടാകണം. അതിനു നല്ല സൌകര്യങ്ങളുള്ള , സമയത്തിന് പോകുന്ന് ബസും , ട്രെയിനും , ബോട്ടുകളും വേണം. ഓസ്ലോയിലെയോ ജനീവയിലെയോ ഏതു ബസ് സ്റ്റോപ്പില്‍ നിന്നാലും അടുത്ത ബസു എത്ര മിനിറ്റില്‍ വരുന്നു എന്ന് കൃത്യമായി നമ്പര്‍ സഹിതം മോണിട്ടറില്‍ എഴുതി കാണിക്കും. ട്രെയിന്‍-ബസ്സ് സമയങ്ങള്‍ ഏകൊപ്പിച്ചു യാത്രക്കാരുടെ സമയത്തിനും സൌകര്യത്തിനു മായി സര്‍വീസ് മെച്ചപെടുത്തുക .
2) കേരളത്തിലെ കെ. എസ് .ആര്‍ റ്റി സീ യെ നാല് വ്യത്യസ്ത കമ്പനികള്‍ ആക്കുക. കേരളത്തിലെ മൂന്ന് മേഘലക്കും ഓരോ കമ്പനികള്‍. അന്യസംസ്ഥാന സര്‍വീസുകള്‍ക്ക് വേറെ ഒരു കമ്പനി. ഇത് കൂടാതെ വലിയ സിറ്റികള്‍ക്ക് പ്രത്യേക കമ്പനികള്‍. ഈ കമ്പനികള്‍ ഒന്നുകില്‍ സീയാല്‍ മാതൃകയില്‍ പീ . പീ പീ മോഡലില്‍ ആക്കി പുതിയ നിക്ഷേപം കണ്ടെത്തുക. ഈ കമ്പനികളില്‍ ഏറ്റവും കഴിവുള്ള പ്രോഫെഷല്‍ മാനേജെമെനടിന്‍റെ നേത്രത്വത്തില്‍ നടത്തുക. പ്രൈവറ്റ് മേഘലയില്‍ കണ്ടവര്‍ക്ക് ഓക്കെ പെര്‍മിറ്റ്‌ കൊടുക്കാതെ കൊ-ഒപെരടിവ് കമ്പനികള്‍ക്കോ , പ്രൈവറ്റ് കമ്പനികള്‍ക്കോ കൊടുക്കുക. ഇതിനെഎല്ലാം എകൊപിക്കാന്‍ ഒരി പൊതുഗതാഗത കൌന്‍സില്‍ ഉണ്ടാക്കുക. ഇത് എങ്ങനെ നടപ്പാക്കാം എന്ന് പിന്നീട് എഴുതാം .
3. കേരളത്തില്‍ അതിവേഗ റെയിലിന് ഒരു പ്രത്യക ലൈന്‍ ഉണ്ടാക്കുകുക . റെയില്‍വേ ലൈനിനു മുന്നില്‍ വീടുകളും കടകളും കുറവാണു. അത് കൊണ്ട് തന്നെ ഹൈ സ്പീഡ് ട്രൈയിനിനു വേണ്ടി സ്ഥലം എടുക്കാന്‍ അതിക പ്രശനങ്ങള്‍ ഇല്ല .നല്ല ട്രെയിന്‍ സൌകര്യ മുണ്ടെങ്കില്‍ അളുകള്‍ ദൂരെയാത്രക്ക് കാറുകള്‍ ഉപയോഗിക്കില്ല. ഞാന്‍ മിക്കപ്പോഴും ന്യുയോര്‍ക്കില്‍ നിന്ന് വാഷിങ്ങടനിലെക്കോ , ബോസ്ടനിലെക്കോ ട്രെയിനില്‍ ആണ് പോകുന്നത് . കാരണം നല്ല ഇന്റെനെറ്റ് കനക്ഷന്‍ , ലാപ് ടോപ്പില്‍ ജോലി ചെയ്യാം. കാപ്പി കുടിക്കാന്‍ ട്രെയിനില്‍ നല്ല കോഫീ ഷോപ്പ്. മൂന്ന് മണിക്കൂര്‍ ഒരു ശല്യവുമില്ലാതെ ഓഫീസില്‍ പണി ചെയ്യുന്നത് പോലെ ചെയ്യാം. കാരണം ട്രെയിനില്‍ യാത്ര ചെയ്യുവാന്‍ ചില ഇന്സെന്ടീവ് യാത്രാക്കര്‍ക്കുണ്ട് . എന്ത് കൊണ്ട് കേരളത്തില്‍ നമുക്ക് ഹൈ സ്പീഡ് ട്രെയിനുള്ള ശ്രമം തുടങ്ങി കൂടാ ?
4. ബാന്‍കൊക്കില്‍ എന്‍റെ അപ്പാര്‍ത്മെന്ടു മെട്രോ സ്റ്റേഷനില്‍ നിന്ന് രണ്ടു മിനിട്ട് ദൂരത്താണ് .അതിന്ന്‍റെ തൊട്ടടുത് വലിയ പാരിക്കിംഗ് ഗ്രൌണ്ട് ഉണ്ട് . അഞ്ചും പത്തും കിലോമീറ്റര്‍ അകലെ വീടുള്ളവര്‍ അവരുടെ കാറൂകള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ട് നഗര മധ്യത്തിലെക്ക് യാത്ര ചെയ്യുന്നത് മെട്രോയിലാണ്‌. അവിടെ കുറഞ്ഞത്‌ ഒരു 300 വണ്ടികള്‍ പാര്‍ക്ക് ചെയ്യാം. മാസ വാടകക്ക് എടുക്കുന്നവര്‍ക്കു സ്ഥിരം പാര്‍കിംഗ് സ്ഥലമുണ്ട് . അങ്ങനെയുള്ള പാര്‍ക്കിംഗ് സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ നടത്തുന്നതാണ് . ഇവിടെ അങ്ങനെയുള്ള പാര്‍ക്കിംഗ് ലോട്ടിന്‍റെ ഫീസ്‌ നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ ആണ് . അതി കൊണ്ട് തന്നെ തോന്നിയ പോലെ നടത്താന്‍ സാധിക്കില്ല. നഗരത്തിലെ തിരക്ക് കാരണം ഇപ്പാള്‍ പലരും വാഹനങ്ങള്‍ നഗരത്തിനു വെളിയില്‍ പാര്‍ക്ക് ചെയ്തിട്ട് മെട്രോ ഉപയോഗിക്കുകയാണ് പതിവ്.
കേരളത്തില്‍ ഇന്ന് എല്ലാ നഗരങ്ങളിലും പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഉണ്ടാക്കണം . റോഡു സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ മെട്രോയോ ബസു സൌകര്യമോ ഉണ്ടാകണം . കേരളത്തില്‍ ഇപ്പോഴും നല്ല പാര്‍ക്കിംഗ് സൌകര്യങ്ങള്‍ കുറവാണ് . മിക്കപ്പോഴും റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ആണ് ഗത-ഗത കുരുക്കുകള്‍ ഉണ്ടാക്കുന്നത്‌ . കേരളത്തില്‍ സ്ഥല പരിമതി ഉണ്ടായതിനാല്‍ അഞ്ചും പത്തും നിലയുള്ള പാര്‍ക്കിംഗ് മന്ദിരങ്ങള്‍ ഉണ്ടാക്കേണ്ടി വരും .
5. കാര്‍ പൂളിംഗ് ഒരു സംസ്കരാമാക്കുക . അതിനും ഇന്‍സെന്ടീവ് ഉണ്ടെങ്കില്‍ ആളുകള്‍ നിരത്തില്‍ കുറെ കാറുകളെ ഇറക്കൂ . സിറ്റി സെന്ട്ടരില്‍ കാര്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണം ഏര്പ്പെടുതുക. അതിനു പല മാര്‍ഗങ്ങള്‍ ഉണ്ട് . പോലൂഷന്‍ നികുതി ഉള്‍പ്പെടെ .
7) കേരളത്തില്‍ പുതിയ ഒരു സൈക്കിള്‍ സംസക്കാരം കൊണ്ട് വരിക. റോഡുകളുടെ സൈഡില്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍ബന്ധമാക്കുക . എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സൈക്കിള്‍ വാങ്ങുവാന്‍ ഒരു ഇന്‍സെന്ടീവ് സൃഷ്ട്ടിക്കുക. കേരളത്തിലെ ഒരു ഒരു സൈക്കിള്‍ വിപ്ലവമാണിവരണ്ടത് . കുട്ടികള്‍ വീണ്ടും സൈക്കളില്‍ സ്കൂളില്‍ പോകുന്ന ഒരു സംസ്കാരം കേരളത്തില്‍ ഉണ്ടാകണം . ഇന്ന് യുറോപ്പിലെ പല നഗരങ്ങളിലും സൈക്കിള്‍ ശക്ത്തമായി തിരിച്ചു വരികയാണ് .
കേരളത്തിലെ പൊതുഗതാഗതം മൊത്തത്തില്‍ അഴിച്ചു പണിതു അത് പരിസ്ഥിതിക്കും നാട്ടിലുള്ള എല്ലാവര്‍ക്കും സൌകര്യമാക്കി തീര്‍ക്കാനുള്ള ശ്രമമാണ് ആവശ്യം. ശേഷം അടുത്തതില്‍ .

ഞാന്‍ എന്തു കൊണ്ട് പ്രതീകരിക്കുന്നു?


ഞാൻ കേരളത്തിലെയും , ഇന്ത്യയിലെയും , ലോകത്തിലെയും പ്രശ്നങ്ങളോടും പ്രതീകരിക്കുന്നതു ഒരു സജിവ പൗരൻ എന്ന നിലക്ക് മാത്രമാണ് .അതു തിരഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനുപരിയുള്ള ഒരു സിവിക് രാഷ്ട്രീയ ധർമ്മത്തെ (Civic political ethics) കുറിച്ചുള്ള ബോധ്യ തലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക കാഴ്ചപ്പാടും പ്രതീകരണങ്ങളുമാണ് . അങ്ങനെയുള്ള പ്രതീകരണങ്ങളുടെ ഒരു അടിസ്ഥാനം , ഏതു പാർട്ടി ഭരിച്ചാലും സർക്കാർ അതാത് ദേശങ്ങളിലെ ജനങ്ങളോടും ഒരോ പൗരനോടും ഉത്തരവാദിത്ത പെട്ടിരിക്കുന്നു എന്നതാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കുപരി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ടെന്നു മാത്രമല്ല; അതു ഒരു ജനായത്ത രാഷ്ട്രീയത്തിന്റെ മൂലകല്ലും പൗര ധർമ്മവുമാണ്‌ . അങ്ങനെയുള്ള കാഴ്ചപ്പാടിൽ ഞാൻ പ്രതീകരിക്കാൻ തുടങ്ങിയതു ഇന്നും ഇന്നലെയുമൊന്നുമല്ല . മൂന്ന് ദശകങ്ങളായി ചരിത്രത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വായിച്ചും ചിന്തിച്ചും, എഴുതിയും പ്രതീകരിച്ചും പ്രയോഗിച്ചും ചെയ്ത അനുഭവ പാഠങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിന്‍റെ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയമാണ് . അതിന്‍റെ ഭൂമിക സാമ്പ്രാതായിക രാഷ്ട്രീയ പാർട്ടികൾക്കുമപ്പുറമുള്ള സാർവ്വ ദേശീയ മാനവ മൂല്ല്യങ്ങളിലും മനുഷ്യവകാശങ്ങളിലും ഉള്ള ബോധ്യങ്ങളിൽ നിന്നും പഴയ ചോദ്യങ്ങൾ കാലത്തിനു അനുസരിച്ചു പുതൂക്കി ചോദിക്കുന്ന അന്വേഷങ്ങളിലും സന്ദേഹങ്ങളിലുമാണ്‌ .
എന്‍റെ രാഷ്ട്രീയ ബോധ്യങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും നേരത്തെ വിശദമായി എഴുതിയുട്ടള്ളതിനാല്‍ വീണ്ടു വിവരിക്കുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ .
1) ഞാന്‍ അന്ധമായി ഒരു 'ഇസത്തെയും' വിശ്വസിക്കുകയോ , അനുഗമിക്കുകയോ ചെയ്യാറില്ല. എന്നാല്‍ എന്‍റെ കാഴ്ചപ്പടുകള്‍ക്ക് വ്യക്തമായ ഒരു രാഷ്ട്രീയ- സാമൂഹിക- ധര്മീക മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട് . ഒട്ടു മിക്ക എല്ലാ രാഷ്ടീയ ഫിലോസഫിയും വായിച്ചിട്ടുണ്ടങ്കിലും ഞാന്‍ അതില്‍ ഒന്നിന്‍റെയും ഫോളോവര്‍ അല്ല . അതുകൊണ്ട് തന്നെയാണ് ഞാന്‍ മാര്‍കസ് എഴുതിയത് മിക്കവതും വായിച്ചിട്ടും ഒരു മാര്‍ക്സിയന്‍ 'വിശ്വാസി' ആകാത്തത് . അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പാണ് . അത്പോലെ വിയോജിപ്പുമുണ്ട് . അത് പോലെ തന്നെയാണ് എനിക്ക് ഗാന്ധിജി യോടും അംബേദ്‌ക്കര്‍ എന്നിവരോടും ഉള്ള നില പാട് .
2) ഞാന്‍ ഒന്നിനെയും ഒരു പാര്‍ട്ടിയെയും നേതാവിനെയും , സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കാറില്ല.. ഞാന്‍ ഒരു സ്ഥിരം വിമര്‍ശകനല്ല. ഒരാളുടെയോ , സര്‍ക്കാരിന്‍റെയോ നിലപാടുകളെയോ പ്രവര്‍ത്തികളെയോ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഒരാളെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുകയോ , നിന്ദിക്കുകയോ ചെയ്യുകയില്ല. അത് മാത്രമല്ല ഒരാളുടെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്‍റെ ചില ചെയ്തികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അതെ ആളുകളെ വ്യക്തി പരമായി പല കാര്യങ്ങളിലും ബഹുമാനിക്കുകയും പലരെയും സ്നേഹിക്കുകയും ചെയ്യും.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യും . ഉദാഹരണത്തിനു ഹരിത കേരളം മിഷനെ ഞാന്‍ പിന്തുണക്കും , പൊതു വിദ്യഭ്യാസം മെച്ച പെടുത്താന്‍ ഈ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ പൂര്‍ണമായും പിന്തുണക്കും.
3)കേരളത്തിലെ മുഖ്യ മന്ത്രിമാരെ ഞാന്‍ പലപ്പോഴും വിമര്‍ശന വിധയരാക്കിയിട്ടുണ്ട്. ഈ സര്‍ക്കാരിനെയും , കഴിഞ്ഞ സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിലും കഴിഞ്ഞ സര്‍ക്കാരിലും മന്ത്രിമാരടക്കം എനിക്ക് വ്യക്തി ബന്ധമുള്ള പലരും ഉണ്ട് .ചിലരൊക്കെ എന്‍റെ നല്ല സുഹൃത്തുകള്‍ ആണ്, എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു ഇതൊന്നും തടസ്സമാകാറില്ല. ഇന്ത്യയിലെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും തലപ്പത്തുള്ള നേതാക്കളെ വ്യക്തി പരമായി അറിയാമെങ്കിലും അതു ആ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചിട്ടില്ല.
കേരളത്തില്‍ ഇപ്പോഴുള്ള മുഖ്യ മന്ത്രിയെയും മുന്‍പുള്ള മുഖ്യ മന്ത്രിയെയും വിമര്‍ശിച്ചിട്ടുണ്ട് എന്നാല്‍ പിണറായി വിജയന്‍ എന്ന വ്യക്തിയുമായി ഇടപഴകാന്‍ എനിക്ക് പല അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹതോടെ എനിക്ക് പല കാര്യങ്ങളിലും സ്നേഹവും ബഹുമാനവും ഉണ്ട് . അദ്ദേഹം മുഖ്യ മന്ത്രി ആകുന്നതിനു മുമ്പ് പത്തനംതിട്ട ജില്ലയിലുള്ള സാമൂഹിക -സാസ്ക്കാരിക പ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു മാത്രമല്ല പത്തനംതിട്ട ജില്ലയില്‍ സീ പി എമ്മില്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും ഉണ്ട് . അവരില്‍ പലരും പാര്‍ട്ടിയുടെ നെത്ര്വത്വ സ്ഥാനങ്ങളില്‍ ഉള്ളവരാണ് . ഞാനും എഴുത്തുകാരന്‍ ബന്യാമീനും ഒരുമിച്ചാണ് പിണറായി സഖാവിനെ കാണുവാന്‍ പോയത് . എന്നെയാണ് ആദ്യം അദ്ദേഹം സംസാരിക്കാന്‍ വിളിച്ചത്. വളരെ കൃത്യമായ ചിന്തയും കാഴ്ചപ്പാടും ഉള്ള ഒരു നേതാവയിട്ടാണ് എനിക്ക് തോന്നിയത് . അന്ന് തന്നെ എനിക്ക് മനസ്സില്ലായി പത്തനംതിട്ട ജില്ലയില്‍ ഇടതു പക്ഷത്തിനു നല്ല ഭൂരി പക്ഷം കിട്ടുമെന്ന്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ദശകങ്ങളായി എനിക്കറിയാം. അദ്ദേഹവുമായി അടുത്ത് ഇടപഴകുന്ന ആര്‍ക്കും അദ്ദേഹത്തിന്‍റെ ഗുണ വിശേഷങ്ങള്‍ മറക്കാന്‍ ഒക്കുമോയെന്നു സംശയംമാണ്. ഇത്രയ്യും ക്ഷമയും , സഹന ശക്ത്തിയും, എല്ലാ പ്രയാസമനുഭാവിക്കുന്നവരോടും നിര്‍വ്യാജമായ കാരുണ്യമുള്ള അധികം രാഷ്ട്രീയ നേതാക്കളെ ഞാന്‍ കണ്ടിട്ടില്ല . എല്ലാവരോടും , രാഷ്ട്രീയ ഏതിരാളികളോട് പോലും, ബഹുമാനത്തോടെ പെരുമാറണമെന്നും സഭ്യ ഭാഷയില്‍ എങ്ങനെ സംസാരിക്കാമെന്നും അദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം മുഖ്യ മന്ത്രി ആയപ്പോള്‍ മുഖ്യ മന്ത്രിയെയും സര്‍ക്കാരിനെയും നിശിതമായി പല കാര്യങ്ങളിലും വിമര്‍ശിച്ചിട്ടുണ്ട്. പല കാര്യങ്ങളും മുഖത്ത് നോക്കി തന്നെ വിമര്‍ശിച്ചിട്ടുണ്ട് . ഇത് തെറ്റാണു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു പുഞ്ചിരിയോടെ ക്ഷമയോടെ അദ്ദേഹം കേട്ടിട്ടുണ്ട്. . ചില കാര്യങ്ങള്‍ തിരുത്തിയിട്ടുമുണ്ട്. ഞാന്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ പല വട്ടം സെക്ക്രെറ്റിയെറ്റ് മുന്നില്‍ ധര്‍ണയിലും സത്യാഗ്രഹത്തിലും പങ്കെടുക്കയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിനു ഒരു കുറവും ഈ വിമര്‍ശങ്ങള്‍ കൊണ്ട് ഉണ്ടായിട്ടില്ല. എനിക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ഉള്ളത് കുറെ വര്‍ഷങ്ങളായി കണ്ടും അറിഞ്ഞു സംവാദിച്ചു ഉള്ള അനുഭവത്തില്‍ നിന്നാണ്. ഒരു ജനകീയ നേതാവ് എങ്ങനെ ജനങ്ങളോടും സാധാരണക്കരോടും പെരുമാറണം എന്നതിന്‍റെ നല്ലൊരു ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടി. വ്യക്തി പരമായി അഹങ്കാരത്തിന്‍റെ ലാഞ്ചന അദ്ദേഹത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. കാര്യമിതൊക്കെ യാണെങ്കിലും അദ്ദേഹം മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ രാഷ്ട്രീയ -പോളിസി നില പാടുകളെ വിമര്‍ശിക്കുന്നതിനു ഇതൊന്നും തടസ്സമല്ല.
സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്‌താല്‍ അഭിനന്ദിക്കുകയും , തെറ്റുകള്‍ ചെയ്താല്‍ ചൂണ്ടി കൊടുത്തു തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയം ഒരു പൌരന്‍റെ രാഷ്ട്രീയ ധര്‍മ്മമാണ് . കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ WTO നെഗോഷിയെഷനില്‍ ചെയ്ത നല്ല കാര്യത്തെ അഭിനന്ദിച്ചു മനോരമയില്‍ ലേഖനമെഴുതിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. കാരണം സര്‍ക്കാര്‍ ജനങ്ങളുടെതാണ് . അത് കൊണ്ട് സര്‍ക്കാരിനെ ഞാന്‍ കണ്ണടച്ചു എതിര്‍ക്കുകയോ ന്യായീകരിക്കുകയോ ചെയ്യാറില്ല. നല്ല കാര്യങ്ങള്‍ നല്ലത് എന്ന് പറയുകയും വിമര്‍ശിക്കണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യുക എന്നാണു എന്‍റെ നിലപാട് .
എന്‍റെ വ്യക്തി ബന്ധങ്ങള്‍ നിലപാടുകളെ വിമര്‍ശിക്കുവാന്‍ ഒരു തടസ്സമാകാറില്ല, കാരണം ഞാന്‍ വ്യക്തി പരമായി ആരെയും വിമര്ശിക്കാറില്ല . വ്യക്തി വിദ്വേഷം ആരോടും പുലര്‍ത്താറുമില്ല.
3) ഞാന്‍ തികച്ചും ആഹിംസത്മക ജനായത്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളാണ് . വെറുപ്പിന്‍റെയും വെറിയുടെയും അടിച്ചമര്‍ത്തലിന്‍റെയും അധികാര അഹങ്കാരങ്ങളുടെയും രാഷ്രീയത്തെ നിശിതമായി വിമര്‍ശിക്കും . അത് പോലെ ജനങ്ങളില്‍ ജാതിയുടെയം മതത്തിന്‍റെ യും പേരില്‍ വേര്‍തിരിച്ചു തമ്മില്‍ തല്ലിച്ചു മുതല്‍ എടുക്കുന്ന വര്‍ഗീയ- ഫാസിസ്റ്റു രാഷ്ട്രീയത്തിന്‍റെ എതിര്‍ ചേരിയലാണ് ഞാന്‍ .
ഞാന്‍ വ്യക്തി പരമായി ഒരു നേതാക്കളില്‍ നിന്നും ഒരു സര്‍ക്കാരില്‍ നിന്നും ഒരു ആനുകൂല്യങ്ങള്‍ക്കോ സാമ്പത്തികമായോ , സ്ഥാന-മാനങ്ങള്‍ക്കോ ഒരു സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും പുറകെ പോയിട്ടില്ല. പോകാന്‍ ഉദ്ദേശിക്കുന്നതും ഇല്ല . അതുകൊണ്ട് തന്നെ എനിക്ക് എന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ല .
4) എന്‍റെ പ്രോഫെഷനല്‍ മേഘലയില്‍ ഞാന്‍ എന്‍റെ ഇഷ്ട്ട-അനിഷ്ട്ടങ്ങളോ, വ്യക്ത്തി രാഷ്ട്രീയ നില പാടുകളോ കൂട്ടി കുഴക്കാറില്ല. അവിടെ ഞാന്‍ ഒരു മലയാളിയോ , ഇന്ത്യാക്കാരനൊ എന്നതില്‍ ഉപരി ഒരു പ്രൊഫഷനലും അന്താരാഷ്ട്ര മനുഷ്യനും ആണ്. അത് പോലെ ഒരിക്കലും എന്റെ ഔദ്യോകിക സ്ഥാന-മാനങ്ങളെ എന്‍റെ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ-സാമൂഹിക ഇടപെടലില്‍ കൂട്ടികുഴിക്കാറില്ല. കൊണ്ട് തന്നെയാണ് എന്‍റെ ഔദ്യോകി സ്ഥാന- മാനങ്ങള്‍ മുഖ പുസ്തത്തിലെ പ്രൊഫൈലില്‍ ഇടാത്തതും. കാരണം ഞാന്‍ ഇവിടെ പ്രതീകരിക്കുന്നത് ആദ്യമായും അവസാനമായും ഒരു സാധാരണ പൌരന്‍ എന്ന നിലക്കാണ് .- and Without any sense of fear or favour

Friday, June 16, 2017

സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് നിദാനമായവര്‍ ആരാണ് ?


സമൂഹത്തില്‍ മാറ്റങ്ങള്‍ വരുന്നത് - ഒരു പറ്റം ആളുകള്‍ മാറ്റങ്ങള്‍ക്ക് വേണ്ടിയിറങ്ങി ചിന്തിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴുമാണ് . വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു നിദാനമായവര്‍ പാരമ്പര്യ അധികാര-അഹങ്കാര സ്വരൂപങ്ങള്‍ക്ക് വെളിയില്‍ പ്രവര്‍ത്തിച്ചവരാണ് . അവര്‍ പ്രവര്‍ത്തിച്ചത് അവരുടെ ചിന്തയിലും മനസ്സിലും ഉളവായ സാമൂഹിക-രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ . അവര്‍ ' മാറ്റുവിന്‍ ചട്ടങ്ങളെ ' എന്ന ബോധ്യത്തില്‍ പാരമ്പര്യ അധികാര-വ്യവസ്ഥകളെയും അനുഷ്ട്ടാനങ്ങളെയും അനീതികളെയും ചോദ്യം ചെയ്തവരാണ് .
അവരാരും ഒഴുക്കിന് അനുസരിച്ചു നീന്തിയവരായിരുന്നില്ല. അവരില്‍ മിക്കവരും ഒഴുക്കിന് എതിരെ നീന്തിയവര്‍ ആയിരുന്നു . അവര്‍ അധികാര-അഹങ്കാരങ്ങള്‍ക്ക്‌ ഓശാന പാടുന്നവരും അല്ലായിരുന്നു . അവരുടെ ജീവിത കാലത്ത് അവര്‍ പലപ്പോഴും പുറം തള്ളപെട്ടവര്‍ ആയിരുന്നു. അധികാരികാരികള്‍ക്കും അവരുടെ അശ്രീത ജനങ്ങള്‍ക്കും പ്രിയപെട്ടവര്‍ ആയിരുന്നില്ല. അവര്‍ അങ്ങനെയുള്ള പദവികള്‍ക്കും പാരമ്പര്യ അധികാര മോഹങ്ങള്‍ക്കും അപ്പുറം ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണ് . കാള്‍ മാര്‍ക്സും , തോമസ്‌ പെയ്നും , ഗാന്ധിയും , ഫുലെയും, നാരായണ ഗുരുവും ,അയ്യന്‍കാളിയും, അംബേദ്‌ക്കറും ,വിവേകാന്ദനും, അരബിന്ദ ഘോഷും , ചെഗുവേരെയും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും, ജയ പ്രകാശ് നാരായണനും , മതര്‍ തെരേസയും അങ്ങനെ ചിന്താഗതികളെയും , മനസ്ഥിതികളെയും വ്യത്യസ്ത പ്രവര്‍ത്തന പഥങ്ങളിലൂടെ മാറ്റിയവര്‍ ആണ് .
ഇതിന്‍റെ അര്‍ഥം വ്യക്തികളില്‍ കൂടെ മാത്രമാണ് മാറ്റം ഉണ്ടാകുന്നത് എന്നല്ല. വ്യക്തികള്‍ വ്യക്തികള്‍ക്കുമപ്പുറം സമൂഹത്തെ കുറിച്ചും, പ്രകൃതിയെ കുറച്ചും , ചരിത്രത്തെ കുറിച്ചും അധികാരങ്ങളുടെ വിന്യാസങ്ങളെ കുറിച്ചും ബോധാമുള്‍ക്കൊണ്ട്, മറ്റുള്ള ജനങ്ങളുമായി സംവേദിച്ചു കൂട്ടായ കൂട്ടായ്മകളില്‍ കൂടി; സാമൂഹിക കാഴ്ചപ്പാടിലും കൂടുതല്‍ ആളുകളുടെ മനസ്ഥിതിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നത് . അത് കൊണ്ട് തന്നെ ഇവരെ ആരേയും 'രക്ഷകരായി' അല്ല കാണെണ്ടതു. മറിച്ചു ചരിത്ര ബോധത്തോടും , സര്‍ഗാത്മകതയോടും , ധാര്‍മികതയോടും , ക്രിയാത്മകതയോടും സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ ജീവിതം കൊണ്ട് നിറവേറ്റിയവര്‍ എന്ന നിലക്കാണ്. ഒരാളുടെയോ, ഒരു പ്രസ്ഥാനാത്തിന്‍റെ യോ പ്രസക്തി വിലയിരുത്തുന്നത് ഉടനടിയുള്ള കെട്ട് കാഴ്ചകളിലൂടെയോ, കേട്ട് കേള്‍വിയിലൂടെയോ , വിമര്‍ശനങ്ങളില്‍ കൂടയോ അല്ല. മറിച്ച് ചരിത്രത്തിന്‍റെയും സാമൂഹിക മാറ്റങ്ങളൂടെയും സാകല്യത്തില്‍ ആണ് . കാരണം അവര്‍ ചരിത്രത്തിന്‍റെ ചവറ്റ് കൊട്ടയില്‍ ഏറിയപെട്ടവരോ , ചരിത്ര സ്മ്രിതികളില്‍ അസ്തമിച്ചവരോ അല്ല എന്നതാണ്. അവര്‍ ചരിത്രത്തില്‍ മരിച്ചു ഉയര്‍ത്തെഴുന്നേറ്റു കാലങ്ങള്‍ക്കുമപ്പുറം ചരിത്രത്തോടും സമൂഹത്തോടും സംവേദിക്കുന്നു എന്നതാണ് അവരുടെ സമകാലീന പ്രസക്തി .അവര്‍ മാറ്റത്തിന്‍റെ പ്രവാചകന്മാര്‍ ആയിരുന്നു എന്ന് നാം തിരിച്ചറിയുന്നത്‌ കാലത്തിന്‍റെ ഒഴിക്കിലാണ് .അവര്‍ നമ്മുടെ ചിന്തകളെയും സമൂഹത്തെയും ഉര്‍വരമാക്കി പുതിയ നാമ്പുകളും പുതിയ പച്ചപ്പും തന്നു നമ്മളെയും സമൂഹത്തെയും പുതിക്കിയ കാറ്റയിരുന്നു എന്ന് തിരിച്ചറിയുന്നത് അവരുടെ ജീവിതത്തിനു അപ്പുറം ഉള്ള കലാന്തരങ്ങലുടെ നിറവേറ്റലുകളില്‍ കൂടിയാണ് .
പലപ്പോഴും പലരും ചോദിക്കും നിങ്ങള്‍ മരിച്ച മഹാന്‍മാരെ കുറിച്ച് മാത്രം സംസാരിക്കുന്നതെന്താനെന്നു? കാരണം മാറ്റങ്ങളുടെ പ്രവചക ശബ്ദങ്ങളെ തിരിച്ചറിയുന്നത്‌ ചരിത്ര സന്ധികളുടെ സാകല്യത്തിലും സാംപ്രതായിക കാലങ്ങളുടെ അതിര്‍ വരമ്പുകള്‍ക്കുമപ്പുറമാണ് . അവര്‍ തുടങ്ങിവച്ച വിജ്ഞാന , സാമൂഹിക- രാഷ്ട്രീയ -സമ്പത്തിക മറ്റങ്ങള്‍ അതാത് കാലത്തിന്‍റെയും സമൂഹത്തിന്‍റെയും സൃഷ്ട്ടിയാണ് . മാറ്റത്തിന്‍റെ തിരകള്‍ ആകാശത്ത് നിന്നു പെയ്തിറങ്ങുന്നതല്ല. മറിച്ച് ഭൂമിയില്‍ ഉള്ള മനുഷരുടെ മനസ്സില്‍ പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയുടെ താള , ലയ , വിന്യാസങ്ങലാണ്‌. മാറ്റങ്ങള്‍ ഉണ്ടാകുന്നതു കവിതയുടെ കലാപങ്ങളിലൂടെയാണ്, കഥകളുടെ കാമ്പുകളില്‍ കൂടയാണ്. മാറ്റങ്ങള്‍ ഉണ്ടാകുന്നതു രാഷ്ട്രീയ-അധികാരങ്ങളുടെ മറു വായനകളില്‍ കൂടെയും, പാഠ ഭേദങ്ങളില്‍ കൂടെയും , പുനര്‍ നിര്‍മ്മിതികളില്‍ കൂടെയുമാണ്‌
മാറ്റങ്ങള്‍ ഉണ്ടാകുന്നതു ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ അല്ല. മാറ്റങ്ങള്‍ ഉണ്ടാകുന്നതു കുറേയെറെ വിജ്ഞാന, സാമൂഹിക, സാങ്കേതിക, സാംസ്‌കാരിക, സമ്പത്തിക , രാഷ്ട്രീയ, പാരിസ്തിതിക പ്രക്രീയകളുടെ സാകല്യത്തില്‍ ആണ് .പക്ഷെ ഈ മാറ്റങ്ങള്‍ക്കു നിദാനമായ ആളുകളും പ്രസ്ഥാനങ്ങളും പാരമ്പര്യ അധികാര സ്വരൂപങ്ങള്‍ക്ക് അപ്പുറം ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണ്.. അവര്‍ സമൂഹത്തിന്‍റെയും വ്യവസ്ഥാപിത രാഷ്ട്രീയ -ഭരണ- അധികാരങ്ങളുടെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച ആളുകളും പ്രസ്ഥാനങ്ങളൂമാണ്
സാമൂഹിക മാറ്റങ്ങള്‍ കൊണ്ട് വന്ന പലരും മന്ത്രിമാരോ , എം . പി മാരോ ഒന്നും ആയിരുന്നില്ല. പാരമ്പര്യ അധികാത്തിന്‍റെ ഇടനാഴികകളില്‍ പ്രവര്‍ത്തിച്ച മിക്കവാറും പേരുടെ ചരിത്രത്തിലെ 'ഷെല്‍ഫ്-ലൈഫ് ' പത്തോ - ഇരുപതോ കൊല്ലമായിരിക്കും. പലര്‍ക്കും അതു പോല്ലുമില്ല. ഭരണം-അധികാര-അഹങ്കാരങ്ങള്‍ക്ക് അപ്പുറം അവരുടെ സ്വതങ്ങള്‍ക്ക് ചരിത്രത്തില്‍ നില നില്പ്പില്ല. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തെ എത്ര മന്ത്രിമാരെയും എം പി മാരെയും എം എല്‍ എ മാരെയും ജനങ്ങളും സമൂഹവും ഓര്‍ക്കും ? പാരമ്പര്യ അധികാരത്തിന്‍റെ ഉപാസകര്‍ക്ക് കിട്ടുന്ന 'നിലയും , വിലയും, പ്രശസ്ഥിയും വളരെ ക്ഷണികമാണ് . അവരില്‍ മിക്കപേരും അധികാര-അഹങ്കാര- വാഴ്ചകളുടെ വെറും വാല്യക്കാരോ , കൊട്ടാരം സെവകരോ, സ്തുതി പാട്ടുകാരോ ആയിരിക്കും . ഇതിനു വെളിയി അവരില്‍ പലര്‍ക്കും സമൂഹത്തിലോ ചരിത്രത്തിലെ ഒരു പ്രസക്തിയുമില്ല.
കേരളത്തിലെ വലിയ മാറ്റങ്ങലക്ക് നിദാനമായവരോ , വിദ്യാഭ്യാസ ,ആരോഗ്യ മേഘലയിക്ക് തുടക്കം കുറിച്ചവരോ, ഗ്രന്ഥശാല പ്രസ്ഥാനവും സാമൂഹ്യ നവോഥാന പ്രസ്ഥാങ്ങള്‍ക്കോ നേത്രുത്വം കൊടുത്തവരോ ഭരണമോ അധികാരമോ ആഗ്രഹിച്ചവരല്ല. ഇന്ന് കാണുന്ന ഇടതു പക്ഷ പ്രസ്തങ്ങളെ ശരിക്ക് വളര്‍ത്തിയവര്‍ ആരും ഭരണ-അധികാരങ്ങളില്‍ ഒന്നും ആകാന്‍ ആഗ്രഹിച്ചവരല്ല. കൃഷ്ണ പിള്ളയും , എകെജീയും എല്ലാം ആ ഗണത്തില്‍ ഉള്ളവരാണ് .
സാമൂഹിക മാറ്റം ചുവരോ ചിത്ര രചനയോ അല്ല- ഭരണ-അധികാര -അഹങ്കാരങ്ങളില്‍ കൂടിയല്ല അത് നടക്കുന്നത് . കാരണം ഭരണ- അധികാര- സ്വരൂപങ്ങള്‍ പ്രധാനമായും ഭരണ 'മെയിന്റനന്‍സ് ' പ്രക്രിയയും, ചട്ടങ്ങള്‍ ഉണ്ടാക്കുകയും , സമൂഹത്തില്‍ ഒരു വ്യവസ്ഥാപിത 'കന്ഫേമിസ്റ്റ് ' വക്താകളാണ്.
മനുഷ്യന്‍റെ ചിന്തയിലും , പ്രവര്‍ത്തിയിലും ഉള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത് പല സാമൂഹിക- സാംസകാരിക -സാമ്പത്തിക പ്രക്രിയകളില്‍ കൂടെയാണ് . അതില്‍ ഒരു വളരെ ചെറിയ ഘടകമാണ് രാഷ്ട്രീയ പാര്‍ട്ടികളും ഭരണവും . കാരണം അവര്‍ പലപ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളോടു പ്രതീകരിക്കുന്നവരും അതിനു അനസരിച്ചു മാറുന്നവരുമാണ് . പലപ്പോഴും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പാരമ്പര്യ അധികാര ക്രമങ്ങള്‍ക്കുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യന്നവരിലൂടയാണ് .
അതുകൊണ്ട് തന്നെയാണ് എന്നെ പോലുള്ളവര്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതും , പാരമ്പര്യ ഭരണ -അധികാര സ്വരൂപങ്ങള്‍ക്ക് വെളിയില്‍ പ്രവര്‍ത്തിക്കുന്നതും . കാരണം വ്യവസ്ഥാപിത -ഭരണ-അധികാര - സ്ഥാപന സ്ഥാനങ്ങളില്‍ ഇരുന്നു കൊണ്ട് വ്യവസ്ഥകളെ വിമര്‍ശന വിധേയ മാക്കി നവീകരിക്കുവാനോ , പുനര്‍ നിര്‍മ്മിക്കുവാനോ വളരെ പ്രയാസമാണ് . അതിനര്‍ത്ഥം ഇപ്പോഴത്തെ വ്യവസ്ഥകളായ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ എതിരാണെന്ന് ആല്ല. മറിച്ച് വ്യവസ്ഥാപിത അധികാര- സ്വരൂപങ്ങള്‍ക്ക് 'സ്ഥാന-മാനങ്ങളെ' നില നിര്‍ത്തി ഒരു അധികാര 'മെയിന്റനന്‍സ്' നടത്താന്‍ മാത്രമേ ത്രാണിയുള്ളൂ എന്നതു കൊണ്ടാണ് .
മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്‌ പലരും കരുതുന്നത് പോലെ മഹാത്മാക്കള്‍ മാത്രമല്ല. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് സാധാരണ മനുഷ്യരില്‍ കൂടിയാണ് . മാറ്റം നമ്മള്‍ക്കൊരോരുത്തര്‍ക്കും സാധ്യമാക്കാന്‍ കഴിയും.
ആദ്യം മാറേണ്ടത് ഇവിടെ മാറ്റമൊന്നും സാദ്ധ്യമാക്കാന്‍ കഴിയുകയില്ലന്ന നിരാശ ബോധമാണ്, രണ്ടാമത് മാറേണ്ടത് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന സംശയ ബോധമാണ് . മൂന്നമതായും പ്രധാനമായും മാറ്റേണ്ടത് നമ്മുടെ ഉള്ളില്‍ പാരമ്പര്യ-അധികാര-അഹങ്കാര -സ്വരൂപങ്ങള്‍ ( മതം, ജാതി , സര്‍ക്കാര്‍ , പോലീസ് , പട്ടാളം ) അനുദിനം കുടിയിരുത്തുന്ന 'ഭയ ബോധ' മാണ് .ആദ്യം മാറേണ്ടത് നമ്മുടെ മനസ്സും മനസ്ഥിതിയുമാണ്. സര്‍ഗത്മകമായും ക്രിയാത്മകമായും ധാര്മീകമായും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും ചിലത് ചെയ്യാന്‍ കഴിയും .
ഇരുട്ട് കൂടുമ്പോള്‍ ഇരുട്ടിനെ മാത്രം പഴിക്കാതെ നമ്മള്‍ ഓരോരുത്തരും ഒരു മെഴികിതിരി കത്തിച്ചു പിടിച്ചാല്‍ ഇരുട്ട് വിട്ടുപോകും . ആദ്യം വെളിച്ചം വരേണ്ടത് നമ്മുടെ ഉള്ളില്‍ ആണ് . അങ്ങനെയാണ് സമൂഹം മാറിയതും മാറുന്നതും . ആ മാറ്റങ്ങള്‍ സാധ്യമാക്കുവാന്‍ മറ്റെങ്ങും പോകേണ്ട .അത് നമ്മള്‍ക്കുള്ളില്‍ തന്നെ ഒളിച്ചിരുപ്പുണ്ട് . മനുഷ്യന്‍റെ ഉള്ളില്‍ ഉദിച്ചുയരുന്ന പ്രകാശമാണ് സമൂഹത്തെ പ്രകാശമയമാക്കുന്നത് . പലപ്പോഴും വലിയ അസാധാരണ മാറ്റങ്ങള്‍ക്ക് നിദാനമായവര്‍ നിങ്ങളെ പോലെയും എന്നെ പോലെയും ഉള്ള സാധാരണക്കാര്‍ ആണെന്ന് തിരിച്ചറിയുക. Be the change you want to see in the world. Be a change maker wherever you are!!! We together can indeed make change happen!

Show More Reacti

കേരളം വികസനം എങ്ങനെ ?


കേരളത്തിന്‍റെ വികസനത്തെ കുറിച്ച് സാധാരണ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചകള്‍ നടക്കണം. കാരണം എത് വികസനവും മുകളില്‍ നിന്ന് താഴോട്ടല്ല വരണ്ടത് . വികസനം എന്ന് പറയുന്നത് ചില വിദഗ്ധന്‍മാര്‍ അടച്ചിട്ട ഏ സീ മുറികളില്‍ ഇരുന്നു തീരുമാനിച്ചു താഴോട്ടു ഇറക്കുന്നത് ആകരുത്. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ എന്തെന്ന് പഞ്ചായത്ത് തലം മുതല്‍ ചര്‍ച്ച നടത്തി എന്തൊക്കെ നല്ല ആശയങ്ങള്‍ വരുന്നു എന്ന് ക്രോടീകരിച്ചു ഒരു ജനകീയ വികസനം കേരളത്തിനാവശ്യമാണ് . അത് പോലെ ഇന്ന് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നേടും തൂണുകളായ ഗള്‍ഫ് മലയാളികളുടെ ഇടയിലും മറ്റു വിദേശ മലയാളികളുടെ ഇടയിലും തുറന്ന ചര്‍ച്ചകള്‍ നടക്കണം . കേരളത്തിലെ എല്ലാ സംഘടനയില്‍ ഉള്ളവരുമായും ചര്‍ച്ച നടത്തി കേരളത്തിന്‍റെ സാമ്പത്തിക സാമൂഹിക സുസ്തിര വികസനം എങ്ങനെ കൈവരിക്കാം എന്ന കൂട്ടായ ചിന്ത കേരളത്തില്‍ ആവശ്യമാണ്‌ .
നമ്മുടെ ഭരണ , വിദ്യാഭ്യാസ , ആരോഗ്യ, പരിസ്ഥിതി രംഗങ്ങളില്‍ എല്ലാം കാതലായ മാറ്റങ്ങള്‍ അത്യാവശ്യമാണ് .
കേരളം ഇന്ന് ഒരു സാമൂഹിക- സാമ്പത്തിക -രാഷ്ട്രീയ മാറ്റത്തിന്‍റെ നടുവിലാണ് .ഇതിനെ മനസ്സിലാക്കി ഭാവി വികസന പാതകള്‍ വെട്ടി തെളിച്ചില്ലെങ്കില്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രസകതരാകും .ഇപ്പോള്‍ മിക്ക ഭരണാധികാരികളും 90% ശതമാനം ഭരണ മെയിന്‍ടനെന്‍സും പത്തു ശതമാനം ചില ടോക്കന്‍ വികസന പ്രോഗ്രമ്മുമാണ് നടത്തുന്നത്. ഇപ്പോഴുള്ള തൊലിപ്പുറ വികസന സമീപങ്ങള്‍ കൊണ്ടൊന്നും കേരളത്തില്‍ വരനിടയുള്ള ഭാവി പ്രതി സന്ധികള്‍ പരിഹരിക്കാന്‍ ആകുമോ എന്ന് സംശയമാണ് .
എല്ലാവര്‍ക്കും അറിയവുന്നത് പോലെ കേരളത്തിലെ സാമ്പത്തിക രംഗം ഇന്ന് ഒരു ' ഡരിവട്ടിവ് എക്കോണമി' യാണ് . നമ്മുടെ സംസ്ഥാനത്തിന്‍റെ ആകെ വരൂമാനത്തിന്‍റെ ഏതാണ്ട് മൂന്നില്‍ ഒന്ന് കേരളത്തിനു വെളിയിലുള്ള മലയാളികല്‍ അയക്കുന്ന പണമാണ് . അത് തന്നെയാണ് കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എന്‍ജിന്‍ . ലോകത്ത് എന്ത് സാമ്പത്തിക മാറ്റമോ പ്രതിസന്ധിയോ ഉണ്ടായാല്‍ അത് കേരളത്തെ വല്ലാതെ ബാധിക്കും . കാരണം ഒരു തരത്തില്‍ ഏറ്റവും കൂടുതല്‍ ആഗോളവല്‍ക്കരിക്കപെട്ട സംസ്ഥാനം കേരളമാണ്. അത് കൊണ്ട് തന്നെ അടുത്ത 25 കൊല്ലം ലക്ഷ്യമാക്കി കേരളത്തിന്‍റെ സുസ്ഥിര-സാമ്പത്തിക- സാമൂഹിക വികസനത്തിനു നാലോ അഞ്ചു മേഖലെയില്‍ ഫോക്കസ് ചെയ്താല്‍ നന്നായിരിക്കും.
ഇത് ഒരു സമ്പൂര്‍ണ്ണ വികസന രൂപ രേഖയല്ല. ചര്‍ച്ചക്കും തുടക്കം കുറിക്കാന്‍ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു .
1) അഗ്രോ പ്രോസിസ്സിംഗ് മേഖല.
കേരളത്തിലെ പഴ വര്‍ഗങ്ങളെ മാത്രം ഫോക്കസ് ചെയതും , അയല്‍ സംസ്ഥങ്ങളില്‍ നിന്ന് ആവശ്യത്തിനു ഇറക്കു മതി ചെയ്തും. വലിയ ഫാക്ടറികള്‍ ഇല്ലാതെ തന്നെ നെറ്റുവര്‍ക്കട് ക്ലസ്റ്റര്‍ മാതൃകയില്‍ ചെയ്യാവുന്നതാണ്. ഇവിടുത്തെ ചക്കകും, പേരക്ക, പപ്പായ, കൈത്തചക്ക , ചിക്കൂ, ആതക്ക , വിവിധ ഇനം വഴാപ്പഴങ്ങള്‍ ഏന്നിവക്ക് ഇന്ത്യയിലും പുര്ത്തതും വലിയ മാര്‍ക്കറ്റുല്ലവയാണ് . ഈ മേഘലയില്‍ മാത്രം ഏതാണ്ട് അഞ്ചു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാം പക്ഷെ മാര്‍ക്കറ്റിഗും ഗുണമേന്മയും ലോക നിരവാരത്തില്‍ ഉള്ളവ ആയിരിക്കണം. ഒരു 'അമൂല്‍' മാതൃക . ഇതിനു തായ് ലാന്‍ഡ്‌ , വിയറ്റ്നം എന്നീ രണ്ജ്യങ്ങളില്‍ മാതൃകകള്‍ ഉണ്ട് .
2) റിസര്‍ച്ച് ആന്‍ഡ്‌ ഡവലപ്മെന്റ്റ് :
കേരളത്തില്‍ അഭ്യസ്ത വിദ്യരായ ഒരു പാടു ആളുകള്‍ ഉണ്ട് . അതു കൊണ്ട് തന്നെ സയന്‍സ്, ടെക്നോളജി , ബയോടെക്, എനര്‍ജി റിസര്‍ച്ച് മുതലായ രംഗങ്ങളില്‍ കേരളത്തിനു വേണെമെങ്കില്‍ ലോക നിലവാരത്തില്‍ എത്താം . ഇന്ത്യയുടെ തന്നെ ഇപ്പോഴത്തെ ഒരു വലിയ ന്യുനത ജപ്പാനും ചൈനയും , സൌത്ത് കൊറിയയും യായി താരതമ്യ പെടുത്തിയാല്‍ ഇന്ത്യയുടെ ടെക്നോളജി ഡവലപ്മമെന്‍റ് വളരെ പുറകിലാണ്. ഈ രംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട് . പക്ഷെ അതിനു ഏറ്റവും ആവശ്യമായ ഘടകം ഉന്നത വിദ്യാഭ്യാസരങ്ങത്തും സയന്‍സ് ടെക്നോളജി രംഗത്തും വലിയ മാറ്റങ്ങള്‍ വരണം. സിങ്ങപ്പുര്‍ ജപ്പാന്‍ സൌത്ത് കൊറിയ എന്നിവിടങ്ങളിലെ യുനിവേര്സിട്ടികളും ഇന്ത്യയിലെയും ലോകത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങലുടെയും പങ്കാളിത്തതോടു കൂടി വലിയ കുതിച്ചു ചാട്ടം നടത്തണം. ലോകത്തെ ഏറ്റവും നല്ല ഗവേഷകരെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ കഴിയണം . ലോകത്തെ തന്നെ ഏറ്റവും നല്ല റിസര്‍ച്ച്, ഡവളപ്മെന്റ്റ് ആന്‍ഡ്‌ ടെക്നോളജി ഡസ്ടിനേഷന്‍ ആകുവാന്‍ കേരളത്തിനു കഴിയും ഈ രംഗത്ത് തന്നെ ഏതാണ്ട് പത്തു ലക്ഷത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും .
3) കേരളത്തിന്‍റെ പരിസ്ഥിതി യെയും പ്രകൃതിയെയും വീണ്ടെടുക്കുക .
ഇതില്‍ ഏറ്റവും പ്രധാനം ജല സ്രോതസ്സ് കളാണ് . കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് കേരളത്തിന്‍റെ പ്രകൃതി സംമ്പത്താണ് എന്ന് മനസ്സിലാക്കുക .ഇപ്പോള്‍ പ്രകൃതിയും പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള വികസനമാണ് നടക്കുന്നത് . ഇനിയും പ്രകൃതി സമ്പത്തിനെ പരിരക്ഷിച്ചും വളര്തിയുമുള്ള ഒരു വികസനമാണ് നമ്മള്‍ക്ക് അവാശ്യം. ഇതിനോട് ചേര്‍ത്ത് വായിക്കണ്ടാതാണ് മാലിന്യ സംസ്കരണവും നിര്‍മര്‍ജനവും . ടൂറിസത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറണം . ഇന്ന് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള മാസ് ടൂറിസം ആണ് നടക്കുന്നത് . കുമരകത്തിന്‍റെയും മൂന്നാറിന്‍റെയും വാഗമണ്ണിന്‍റെയും ഇപ്പോഴത്തെ പരിതാപകരമായ സ്ഥിതി ഇതിനു ഉദാഹരണമാണ് .
4) ഉന്നത വിദ്യാഭാസ രംഗം മുഴുവന്‍ അഴിച്ചു പണിയണം.
കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഗവേഷകരേയും , വിദ്യാര്തികളെയും ആകര്‍ഷിക്കാന്‍ കേരളത്തിനു കഴിയണം . ഇപ്പോഴത്തെ യുനിവേര്സിട്ടികലുടെ നിലവാരം വച്ചാല്‍ ഇവിടെയുള്ള നല്ല ഗവേഷകരും വിദ്യാര്തികളും കേരളവും ഇന്‍ഡ്യയും വിട്ടു പോകുന്ന അവസ്ഥയിലാണ് .മേല്‍ വിവരിച്ച മൂന്ന് കാര്യങ്ങള്‍ക്കും അത്യാവശ്യം ഏറ്റവും മേന്മയുള്ള ഗെവേഷകരും ഗവേഷണവും അത് പോലെ സയന്‍സ്. ടെക്നോളജി മേഖലയിലെ ഏറ്റവും നല്ല മലയാളികളെയും അല്ലാത്തവരെയും കേരളത്തില്‍ കൊണ്ട് വന്നു അവര്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് . അത് പോലെ അന്താ രാഷ്ട്ര നിലവാരത്തില്‍ ഉള്ള പുതി ഗവേഷണ -ടെക്നോലജി സഹകരണം ഉണ്ടാക്കുക. കേരളത്തില്‍ ഇപ്പോള്‍ 'സര്‍ക്കാര്‍ കാര്യം ' മുറ പോലെ എന്ന തരത്തില്‍ പോകുന്ന 'കേരള സയന്‍സ് ആന്‍ഡ്‌ ടെക്നോളെജി കൌന്‍സില്നെ ലോക നിലവാരത്തില്‍ ഉയര്‍ത്തണം. ആദ്യമായ് ചെയ്യണ്ടത് ഉന്നത വിദ്യഭ്യാസ രംഗത്ത് അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ അവ സാനിപ്പിക എന്നതാണ് . ലോക നിലവാരത്തില്‍ ഏറ്റവും ഗുണ മേന്മയുള്ളവരെ മാത്രം തിരെഞെടുക്കുക. അവര്‍ മലയാളികളോ , ഇന്ത്യക്കാരോ ആകണമെന്ന് പോല്ലുമില്ല.
5) കേരളത്തിന്‍റെ ആരോഗ്യ രംഗത്ത് വലിയ ഒരു മാറ്റം
ഹെല്‍ത്ത്‌ അറ്റ്‌ യുവര്‍ ഡോര്‍ സ്റെപ്പ് എന്ന ഒരു മാറ്റം ആവശ്യമാണ് . ഇപ്പോള്‍ നമുക്ക് ആശ വര്‍ക്കേഴ്സ് എല്ലാം ഉണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടോയെന്നു സംശയമാണ്. കേരളത്തില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രശ്ങ്ങളില്‍ ഒന്ന് ചെറുപ്പക്കാരുടെ എണ്ണം കുറയുകയും , പ്രായ മായവരുടെ എണ്ണം കൂടുകയം ചെയ്യ്യും എന്നതാണ് . ഇത് ഒരു സാമൂഹിക -സാമ്പത്തിക പ്രശ്നമാണ് . ഇതിനനുസരിച്ച് അര്രോഗ്യ മേഖലയില്‍ മാറ്റം ഉണ്ടാകണം . ഇതിനും തായ് ലാണ്ട് നല്ല മാതൃകള്‍ നല്‍കുന്നുണ്ട് .
ഇതു വളരെ ചുരുക്കത്തില്‍ ഉള്ള ഒരു വിവിരണമാണ് . ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ എപ്പോള്‍ എങ്ങനെ ചെയ്യുമെന്ന് അതിനുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ ഉണ്ടാക്കെമെന്നും വിവരിക്കണമെങ്കില്‍ ഞാന്‍ ഒരു പുസ്തകം എഴുതേണ്ടി വരും . അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ക്ക് കുറഞ്ഞത് അമ്പത് ലക്ഷം തൊഴില്‍ അവസരം ഉണ്ടാക്കാന്‍ കഴിയണം.
ഇതില്‍ പല കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ പ്രശ്നം രണ്ടാണ് . ഒന്ന് സര്‍ക്കാര്‍ കാര്യം മുറ പോലെ നടത്തി നല്ല കാര്യങ്ങള്‍ പോലും ഉദ്ദേശിച്ച ഫലം തരില്ല, രണ്ടു ഭരിക്കുന്ന പാര്‍ട്ടികള്‍ എല്ലാ രംഗത്തും കഴിവിന് ഉപരിയായി പാര്‍ട്ടി ശിങ്കിടികളെ തിരുകി കയറ്റുന്ന പ്രവണത .അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ രാഷ്ട്രീയ കൈ കടത്തലുകള്‍ക്കുള്ള അവസരം ഇല്ലാതാകണം. ഇതിനു നല്ല ഉദാഹരണമാണ്‌ ശ്രീ ചിത്തിര ഇന്സ്ടിട്ടു ഓഫ് മെഡിക്കല്‍ സയന്‍സും , സീ ഡീ എസ്സും , കൊച്ചിന്‍ വിമാനത്താവളവും .
ആദ്യം മാറേണ്ടത് നമ്മുടെ ഓരോരുത്തരുടേയും മനസ്ഥിതിയാണ് , ഉത്തരേത്തെല്‍ ഇരിക്കുനത് വേണം താനും , കക്ഷത്തില്‍ ഇരിക്കുന്നത് പോകാന്‍ പാടില്ല ' എന്ന നിലപാടു മാറണം . പഴയ മനസ്ഥിതി കൊണ്ട് പുതിയ കാലത്തേ നേരിടാന്‍ ആവില്ല.
LikeShow More Reactions
Comment
23 comments
Comments
Melepurath Radhakrishnan A post graduate in economics do not know the economic statistics and have never looked at R B I website
A PHd in commerce without knowing how to use excel
That is our higher education
LikeShow More Reactions
Reply
2
14 June at 07:18
Cp Vijayan അഗ്രോ പ്രോസിസ്സിംഗ് മേഖലയിൽ കേരളത്തിൽ ലഭ്യമായ ഉത്പന്നം നാണ്യ വിളകൾ തന്നെയാണു ,അതിനുള്ള പ്രോസസ്സിങ്ങ് സാധ്യതകൾ പരിമിതമാണു .അതെ സമയം പഴവർഗ്ഗങ്ങൾ ഒരു ഓപ്ഷനായി പരിഗണിക്കണമെങ്കിൽ പ്രധാനമായും അവയുടെ കൃഷിയിലേക്ക് മാറണം .ഇന്ന് അബോധപൂർവമായെങ്കിലും ഒരു ഷിഫ്റ്റ് ...See more
LikeShow More Reactions
Reply
3
14 June at 07:46
K.m. Seethi ആശ്രിതത്വം ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അത് കുറയ്‌ക്കാൻ കഴിയുന്ന സമ്പത് വ്യവസ്ഥക്കു കൂടുതൽ ഗതീയത ഉണ്ടാകും. സഹകരണ മേഖല രാഷ്ട്രീയ കളികൾക്കു അതീതമായി വിപുലീകരിക്കേണ്ടത് ഇവിടുത്തെ പ്രശ്നങ്ങൾക്കുള്ള ഒരു മറുമരുന്നാണ്. മലയാളികളുടെ ഉപഭോഗ സംസ്കാരവും മാറണം. 'അത...See more
LikeShow More Reactions
Reply
9
14 June at 07:51Edited
Param Kv വളരെ നല്ല ആശയങ്ങൾ തന്നെ. പാർട്ടി അതിരുകൾക്കതീതമായി ജനങ്ങളെ കർമ്മോന്മുഖരാക്കാൻ കഴിവുള്ള നേതൃത്വം വേണം. ആത്മാർത്ഥത, സത്യസന്ധത...
LikeShow More Reactions
Reply
2
14 June at 08:39
Vishakh Cherian Excellent Article... you Nailed it....
LikeShow More Reactions
Reply14 June at 09:11
Vishnu R Haripad ഇപ്പോൾ ജോൺ സാർ പറഞ്ഞത് പോലെ ഒരു ട്രാൻസിഷൻ ടൈം ആണു. മാറ്റങ്ങൾ തന്നെ മാറി മറിയുന്ന തരത്തിൽ കാര്യങ്ങൾ കേരളത്തിൽ മുൻപോട്ട് പോകുന്നു. കൃത്യമായ പ്ലാനിംഗ് ഉണ്ടായിട്ടും അത് ഇമ്പ്ലിമെന്റ് ചെയ്യുന്നതിലെ പാളിച്ച വലിയ രീതിയിൽ കേരളത്തെ പിന്നോട്ടടിക്കുന്നുവെന്ന് പറയ...See more
LikeShow More Reactions
Reply
3
14 June at 09:13Edited
Venu Gopal ''കേരളത്തിന്‍റെ പ്രശ്നങ്ങള്‍ എന്തെന്ന് പഞ്ചായത്ത് തലം മുതല്‍ ചര്‍ച്ച നടത്തി എന്തൊക്കെ നല്ല ആശയങ്ങള്‍ വരുന്നു എന്ന് ക്രോടീകരിച്ചു ഒരു ജനകീയ വികസനം കേരളത്തിനാവശ്യമാണ് '' thank you for this statement.. this is what my opinion too since yearsss..
LikeShow More Reactions
Reply
3
14 June at 09:34
James Varghese വളരെ ക്രിയാത്മകമായ ഒരു തുടക്കമാണ് ജെ എസ് അടൂർ നടത്തുന്നഹ്‌റ്‌ ഈ ചർച്ചയിലൂടെ. വികസനം ഒരിക്കലും അടിച്ചേൽപ്പിക്കേണ്ടതല്ല. 
വികസനം നാടിനു മാത്രം ആകരുത്, അത് നാട്ടുകാരുടെ മനസിനും കൂടി ഉണ്ടാവേണ്ടത് ആണ്. ജാതിയുടെയും മതത്തിന്റെയും സമുദായങ്ങളുടെയും രാഷ്ട്രീയ അട
...See more
LikeShow More Reactions
Reply
3
14 June at 09:34
James Varghese വൃത്തിയുള്ള ചുറ്റുപാടുകൾ, മാലിന്യ വിമുക്തമായ ഇടങ്ങളിൽ ജീവിക്കുന്നവരിൽ മാത്രമേ മാലിന്യ വിമുക്തമായതും വികസന കാഴ്ചപ്പാടുകൾ ഉള്ളതുമായ ചിന്തകൾ ഉണ്ടാകൂ. അതിനാൽ നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുവാൻ സംവിധാനം ഉണ്ടാവണം .
LikeShow More Reactions
Reply14 June at 09:39
James Varghese കൃത്യമായ പ്ലാനിംഗിന്റെ അഭാവം, സംഘടനകളും സമുദായങ്ങളുമായുള്ള നീക്കു പോക്കുകൾ, വോട്ടു ബാങ്ക് രാഷ്ട്രീയം തുടങ്ങിയവയാണ് കേരളത്തിൽ ഇത്രയധികം സാന്പത്തിക സ്രോതസ്സും "അഭ്യസ്ത വിദ്യരും" ഉണ്ടായിട്ടും മാറ്റങ്ങൾ ഇല്ലാത്തതാണ് നില നില്ക്കുന്നത്.
LikeShow More Reactions
Reply
3
14 June at 09:40
Venu Gopal വികസനം എന്നാൽ ജനങ്ങളുടെ മൊത്തം ജീവിതത്തിനും ജീവിതോപാധികൾക്കും വേണ്ടിയാണ്. അത് ഏതാനും സ്വകാര്യ വ്യക്തികളുടെ നേട്ടത്തിനായി കക്ഷി രാഷ്ട്രീയക്കാർ അവരുടെ പാർട്ടി കേന്ദ്രങ്ങളിൽ രഹസ്യമായി തീരുമാനിച്ചതിനു ശേഷം സർക്കാർ വഴി സഹായം നക്കുകയും മറിച്ചു കൊടുക്കുമ്പോഴു...See more
LikeShow More Reactions
Reply
3
14 June at 09:41
James Varghese കേരളത്തിലെ നിലവിലെ കൃഷിയുടെ പാറ്റേൺ തന്നെ മാറണം. കേരളം റബറിൽ നിന്നും തേയിലയിൽ നിന്നും തെങ്ങിൽ നിന്നും മാറി, ശാസ്ത്രീയമായ കൃഷികളിലൂടെ ഫലവർഗ കൃഷിയിലേക്കും തിരിയണം. ഒരു ലിറ്റർ പാലിന് ഏകദേശം 700 ലിറ്റർ വെള്ളം ആണ് റബർ മരം വലിച്ച്ചെടുക്കുന്നതു. ആഗോള താപനിലയി...See more
LikeShow More Reactions
Reply
5
14 June at 09:47
Venu Gopal അടുത്ത കാലത്ത് ജനങ്ങളുമായും പ്രാദേശിക വാസികളുമായും മറ്റും ചർച്ചകൾ നടത്തി വളരെ ശാസ്ത്രീയമായ ഒരു റിപ്പോർട്ട് ആയിരുന്നു മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്.. അതിന്റെ ശവമടക്കൽ വരെ നമ്മൾ നടത്തി..
LikeShow More Reactions
Reply
1
14 June at 09:50
Sunil JI കേരത്തിന്‍റെ വികസനം ചര്‍ച്ചകളില്‍ സജീവമാണ്.
LikeShow More Reactions
Reply14 June at 10:01
Kiran Thomas കലക്റ്റിവ് ലിവിങ്ങ് എന്നത് അനിവാര്യമാണെന്ന് തോന്നുന്ന കാലത്ത് മാത്രമെ ഈ പറഞ്ഞതില്‍ പലതും സാധ്യമാകൂ. ഒരു ചെറിയ വ്യവസായ യൂണിറ്റ് പോലും കേരളത്തില്‍ നടത്തുക വലിയ ബുദ്ധിമുട്ടാണ്‌. മസില്‍ പവര്‍ കൊണ്ടാണ്‌ പലതും നടക്കുന്നത്. പരിസ്ഥിതിക എതിര്‍പ്പ് എന്നത് ചെറിയ ...See more
LikeShow More Reactions
Reply
3
14 June at 13:51
Jayasankar Peethambaran Was surprised to find the volume of agricultural products processed and exported from S.East asia esp. Thailand finding markets all over. Including even sophisticated coconut products. Definitely something which a sensible industry promotion mechanism would have promoted in kerala. Instead of technology startups which have no chance of scale and long term success, this is where systemic help should go.
LikeShow More Reactions
Reply
1
14 June at 20:01
Ajith Kumar K R Definitely. Sir, if you write a book which initiates a comprehensive plan of this Development model, I am sure that many budding entrepreneurs might get motivated to take this up further. What we need now, is probably the inspiration, guidance and the moral support for such social innovation, especially for the unorganized from epople like you, to balance the Kerala economy for a better strategic position.
LikeShow More Reactions
Reply
1
Yesterday at 06:35
Sony Thomas ഇതില്‍ പല കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ പ്രശ്നം രണ്ടാണ് . ഒന്ന് സര്‍ക്കാര്‍ കാര്യം മുറ പോലെ നടത്തി നല്ല കാര്യങ്ങള്‍ പോലും ഉദ്ദേശിച്ച ഫലം തരില്ല, രണ്ടു ഭരിക്കുന്ന പാര്‍ട്ടികള്‍ എല്ലാ രംഗത്തും കഴിവിന് ഉപരിയായി പാര്‍ട്ടി ശിങ്കിടികളെ തിരുകി കയറ്റുന്ന പ്രവണത .അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ രാഷ്ട്രീയ കൈ കടത്തലുകള്‍ക്കുള്ള അവസരം ഇല്ലാതാകണം.  
LikeShow More Reactions
Reply
1
Yesterday at 09:50
Ravi Varma മാനവ ശേഷി സമൃദ്ധം . മാന്യൂഫാക്ച്ചരിംഗ് മേഖല ശൂന്യം . ഗോഡ്സ് ഓണ്‍ കണ്ട്രി
LikeShow More Reactions
Reply
2
21 hrs
Mathew Mv Starts from Ward Level then Grama Panchayath Level.Here the People will know what they want and the Government will loose.
LikeShow More Reactions
Reply
1
16 hrs
K.v. Thomas കുറച്ചിട മുന്നേ ഒരു ഗല്ഫനുമായി ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.. എന്തിനാണ് ഈ വലിയ വലിയ റോഡുകള്‍ / പാലങ്ങള്‍ ഒക്കെ ടോള്‍ കൊടുത്തു നമ്മള്‍ യാത്ര ചെയ്യേണ്ടത്. ഗള്‍ഫ് മണി ആയി കൊറേ ഏറെ ഡെഡ് ഇവെസ്റ്മെന്റ്റ് നാട്ടില്‍ കിടപ്പ...See more
LikeShow More Reactions
Reply
2
14 hrs
Venugopalan KB ജോലിയിലെ തിരക്കും അല്പസ്വല്പം അസ്വാസ്ഥ്യവും കാരണം മൂന്നു ദിവസമായി ഇങ്ങോട്ട് വന്നിട്ട്. അതിനാൽ ഇത് വായിക്കാനോ പ്രതികരണം കുറിക്കാനോ കഴിഞ്ഞില്ല. 

വളരെ പ്രസക്തമായ ഒരു കുറിപ്പാണിത്, ഡിയർ ജോൺ @ Js Adoor. നമ്മൾ കാത്ത് സൂക്ഷിക്കുന്ന വികസന സങ്കൽപം വളരെ കാലഹരണ
...See more
LikeShow More Reactions
Reply
1
10 hrsEdited
Jacob Punnoose Very relevant note! How do we go about convincing everone about this?
LikeShow More Reactions
Reply
1
9 hrs
Js Adoor Sir, this requires a new social initiative and movement beyond the conventional actors of power. World often changed due to those from outside the conventional notions of power structures worked to push new ideas and ideals in the society. This is the ...See more
LikeShow More Reactions
Reply
1
8 hrs
Jacob Punnoose Do we wait for another era of enlightenment? How to make change happen?
LikeShow More Reactions
Reply
1
3 hrs
Js Adoor Jacob Punnoose We don't to wait for Godot!! or for enlightenment !! We need to make it happen. We need to begin now....with multiple efforts and initiatives. My efforts at Bodhigram is a part of such initiatives in Kerala. Hope to make a collective e...See more
John Samuel Only two things can change the World: Ideas and people’ . Imaginative ideas and Inspired people together can make change happen...
BODHIGRAM.BLOGSPOT.COM
LikeShow More Reactions
ReplyRemove Preview3 hrsEdited
Venugopalan KB In fact, dear brother John, you are a highly optimistic individual. And so, you are very confident that efforts of people like us can have a deep and lasting impact on the present system. I have no doubt about your sincerity and the genuineness of your...See more
LikeShow More Reactions
Reply2 hrs
Js Adoor Venugopalan KB In fact most of the major initiative for change in the last twenty years came from civil society and social movements. I was actively involved in few of them. 1) Right to information movement 2. Right to education movement . Both these ...See more
LikeShow More Reactions
Reply
1
2 hrs
Venugopalan KB My deep love and respect for you are inspired certainly by your undying spirit and subsequent efforts that you make, dear Js Adoor. Yes, I have always been fighting in my own limited way against social evils. When people asked me, "What are you going t...See more
LikeShow More Reactions
Reply2 hrsEdited
Venugopalan KB And now the first question that comes to my mind is "What can be done to ensure community participation in decision making from Panchayat / Municipal ward levels?" 

The second question is "How can the people be made really aware of the genuine social 
...See more