Thursday, August 27, 2020

പ്രിയ സഖാവ് എം ബി രാജേഷ്

 

21 July 
Shared with Public
Public
പ്രിയ സഖാവ് എം ബി രാജേഷ്
അങ്ങ് പറഞ്ഞത് താഴെത്തെ ലിങ്കിലുള്ള ലേഖനം എഴുതാൻ എന്നോട് പറഞ്ഞത് കൊണ്ഗ്രെസ്സ് പാർട്ടിയാണെന്നാണ്. അത് ഐ ഐ സി സി യാണോ അതോ കെ പി സി സി യാണോ? അങ്ങനെ ഒരു വിവരം അങ്ങയുടെ കൈയ്യിലുണ്ടെങ്കിൽ തന്നാൽ ഉപകാരം.
സത്യത്തിൽ കൊണ്ഗ്രെസ്സ് പാർട്ടിയിൽ എഴുതാൻ കഴിവുള്ള ഒരുപാടു പേരുള്ളപ്പോൾ അവർ എന്നോട് ചോദിച്ചിട്ട് എന്ത് കാര്യമെന്നാണ് എനിക്ക് മനസ്സിലാക്കാത്തത്. മനോഹരമായി ഇഗ്ളീഷിൽ എഴുതാനും പറയാനും കഴിവുള്ള കുറെയേറെ കോൺഗ്രസുകാർ ഈ രാജ്യത്ത് കേരളത്തിൽ ഉൾപ്പെടെ പലയിടത്തും ഉണ്ടെന്നാണ് അറിവ്
രാജേഷ് ആ ലേഖനം പോലും വായിച്ചില്ലന്ന് ഉറപ്പ്. അങ്ങേക്ക് അല്പം സമയമുണ്ടെങ്കിൽ ദയവായി താഴത്തെ ലിങ്കിലുള്ള ലേഖനം വായിക്കുക
കാരണം അന്ന് രാമചന്ദ്ര ഗുഹ പറഞ്ഞത് മൂന്നു കാര്യങ്ങൾ ആയിരുന്നു.
അതിൽ ആദ്യത്തേത് ഇടതുപക്ഷ പാർട്ടികൾ അവരുടെ പ്രചോദനം വിദേശത്തു നിന്നും ആയിരുന്നത് കൊണ്ട് കാലഹരണപ്പെട്ട പാർട്ടികൾ ആണെന്നാണ്. അതായത് രാജേഷിന്റെ പാർട്ടിയെ കുറിച്ചാണ് പറഞ്ഞത്.
രണ്ടാമത് പറഞ്ഞത്. നരേന്ദ്ര മോഡി അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു മത്സര രാഷ്ട്രീയത്തിലൂടെ കഠിന പ്രയത്നം ചെയ്തു കയറി വന്ന നേതാവ് എന്നാണ്.
മൂന്നാമത് പറഞ്ഞത് രാഹുൽ ഗാന്ധിയെ തിരെഞ്ഞെടുത്ത കേരളത്തിലെ ജനം ദുരന്തപൂർണ്ണമായ തിരെഞ്ഞെടുപ്പാണ് നടത്തിയത് എന്നാണ്.
ഈ ലേഖനം എഴുതിയതിന്റെ പിറ്റേന്ന് എനിക്ക് വളരെ വർഷങ്ങൾ അറിയാവുന്ന രാം ഗുഹയോട് ഡൽഹി ഐ ഐ സി യിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു. അദ്ദേഹം പറഞ്ഞത് കോഴിക്കോട്ട് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞതിനെ റിപ്പബ്ലിക് ടി വി ഉൾപ്പെടെയുള്ളവർ വളച്ചു
ഒടിച്ചെന്നാണ്.
എന്തായാലും ഇടതു പക്ഷ പാർട്ടികളുടെ പ്രസക്തിയെകുറിച്ചു കൂടി എഴുതിയ ലേഖനം എന്നോട് എഴുതാൻ പറഞ്ഞത് കൊണ്ഗ്രെസ്സ് ആണെന്നത് വളരെ രസകരമാണ്. കോൺഗ്രസുകാർക്ക് ഇടതു പക്ഷപാർട്ടികളോട് അത്രമാത്രം കരുതലുണ്ടോ, രാജേഷ്.?
ഞാൻ ആ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഉണ്ട്‌ . അവിടെ ഞാൻ പറഞ്ഞത് എന്താണ് രാജേഷ്‌? ഞാൻ ഏതെങ്കിലും പാർട്ടിയെകുറിച്ച് ഒന്നും പറഞ്ഞില്ല.സർക്കാർ സ്തുതി ഗീതം പാടുക എന്നത് എന്റെ കർത്തവ്യം അല്ല. അകൗണ്ടബിലിറ്റി എന്നത് ആരു ഭരിച്ചാലും പ്രധാനമാണ് എന്നതാണ് നിലപാട്
ഞാൻ പറഞ്ഞത് നിങ്ങൾ അത് കേട്ടില്ല. അതിൽ നോക്കിയാൽ കാണാം. അങ്ങ് മൊബൈലിൽ ആയിരുന്നു. കേട്ടെങ്കിൽ അത് പറയില്ലായിരുന്നു.
പിന്നെ if you are not with us, you are against us എന്ന ലോജിക് പണ്ടേയുള്ളതാണ്. അതെ അങ്ങും ചെയ്തുള്ളു.
മുപ്പത്തി അഞ്ചു വർഷമായി വിദേശത്ത് ആയിരുന്ന എന്നെ രാജേഷ് കൊണ്ഗ്രെസ്സ് കാരനാക്കിയത് അദ്ദേഹത്തിന്റെ ഭാവന. അതിൽ പരിഭവം ഒന്നും ഇല്ല.
രമ്യ ഹരിദാസിന് ഐക്യ ദാർഢ്യം കൊടുക്കുന്നതിന്റ കാരണം പരസ്യമായിപറഞ്ഞാണ് അത് ചെയ്തത്. അത് കൃത്യമായ കാഴ്ചപ്പാടുകൾ കൊണ്ടു തന്നെയാണ്. അതിനു കൊടുത്ത വിശദീകരണം പരസ്യമായാണ് ചെയ്തത്.
കോൺഗ്രെസ്സിലോ സി പി എമ്മിലോ വേറെ ഏതെങ്കിലും പാർട്ടിയിലോ ചേരുന്നെങ്കിൽ പരസ്യമായി അത് ചെയ്തു 150% ഊർജത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്വഭാവമുള്ളയാളാണ് എന്ന് എന്നെ നേരിട്ട് അറിയാവുന്നവർക്കറിയാം..നമ്മൾക്ക് പരസ്പരം അറിയില്ലല്ലോ.
അങ്ങനെ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്നാൽ അത് പരസ്യമായി ചെയ്യുവാനുള്ള ആർജവം ഉണ്ട്.
ഞാൻ കൊണ്ഗ്രെസ്സ് വിരോധി അല്ല. സി പി എം വിരോധിയും അല്ല. സർക്കാർ വിരോധിയും അല്ല. പക്ഷെ ജനായത്ത സമൂഹത്തെകുറിച്ചും ഭരണ സംവിധാനത്തെകുറിച്ചും കൃത്യമായി ബോധ്യങ്ങൾ ഉണ്ട്‌ . അത് ഇഗ്ളീഷിൽ ഞാൻ എഴുതിയ പുസ്തകങ്ങളിലും ലേഖനങ്ങളിലും കഴിഞ്ഞ രണ്ടു കൊല്ലമായി എഴുതുന്ന മലയാളം ലേഖനങ്ങളിലുമുണ്ട്‌.
ഒരു സജീവ പൗരൻ എന്ന നിലയിൽ ബോധ്യങ്ങൾ വെട്ടി തുറന്നു ആർജവത്തോടെ പറയും. അത് ആരു ഭരിച്ചാലും. അത് ആർക്ക് ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും.
അത് മുപ്പത്തി അഞ്ചു കൊല്ലം കൊണ്ടു ചെയ്യുന്നതാണ്. കേരളത്തിൽ മാത്രം അല്ല.
അധികാരം അല്ല അന്നും ഇന്നും എന്നും എന്റെ ഐഡി യോളേജി, പ്രിയ രാജേഷ്
രാജേഷിനെ വളരെ ദൂരെ നിന്ന് വീക്ഷിക്കുന്ന ഒരാളാണ്. എനിക്ക് വ്യക്തിപരമായി സ്നേഹാദരങ്ങൾ തോന്നിയ കേരളത്തിലെ മാന്യനായ യുവ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ എന്നത് കൊണ്ടാണ് അങ്ങ് പറഞ്ഞതിനോട്‌ പ്രതികരിച്ചത്.
നിങ്ങൾ എല്ലാവരും എന്നെ കൊണ്ഗ്രെസ്സ് ആക്കി എന്ന ഒരു നാടകം എഴുതിയാലോ എന്നാണ് ഇപ്പോൾ വിചാരം.
അങ്ങേക്ക് നന്മകൾ നേരുന്നു.
സ്നേഹാദരങ്ങളോടെ,
ജെ എസ്
Methilaj MA, James Varghese and 503 others
77 comments
24 shares
Like
Comment
Share

No comments: