സിൽവർ ലൈൻ എന്ന ആശയത്തോട് യോജിക്കുന്നു. കേരളത്തിന്റെ കണക്റ്റിവിറ്റി സാമ്പത്തിക വളർച്ചക്ക് ആവശ്യം.സാമ്പത്തിക വളർച്ച ഇല്ലെങ്കിൽ അഭ്യസ്ഥ വിദ്യരായ മലയാളി ചെറുപ്പക്കാർ ഇനിയും തൊഴിൽ തേടി ഇന്ത്യയെമ്പാടും ലോകമെമ്പാടും അലയെണ്ടി വരും . കേരളത്തിൽ സാമ്പത്തിക വളർച്ചയും ലക്ഷകണക്കിന് തൊഴിൽ അവസരങ്ങളുമാണ് കിനാശ്ശേരി അതിന് കണക്റ്റിവിറ്റി വേണം
തിരുവനന്തപുരം -കാസർഗോഡ് 4 മണിക്കൂറിൽ പോകാമെങ്കിൽ കേരളത്തിന്റെ അടുത്ത ഘട്ടം വളർച്ചക്ക് അതിട നൽകും
പക്ഷേ അത് അടുത്ത പത്തു കൊല്ലത്തിനകമെങ്കിലും നടക്കുമോ എന്ന് കണ്ടറിയാം. ഈ സർക്കാരിന്റെ കാലത്തു ഇതു തിരെഞ്ഞെടുപ്പിന് മുമ്പുള്ള പഴയ പട്ടം പറപ്പ് (kite -flying ) പൊളിറ്റിക്കൽ മാർക്കറ്റിങ് സ്ട്രാറ്റജിയാണ് . അതിൽപ്പരം ഒന്നും നടക്കില്ല.
ഇതു സർക്കാർ കാര്യം മുറപോലെ എന്ന രീതിയിൽ പോയാൽ പത്തു കൊല്ലം എടുക്കും.
കണ്ണൂർ എയർപോർട്ട് ദിശകങ്ങൾ കഴിഞ്ഞാണ് നടന്നത്. കൊച്ചിയിൽ ഒരു കൊച്ചു എയർപോർട്ട് ഉണ്ടാക്കാൻ 7 കൊല്ലത്തോളമെടുത്തു.
കേരളത്തിൽ പിന്നെ ഒരു കാര്യം എങ്ങനെ കൊണ്ടുവരാതിക്കരുത് എന്നെ ' No No ' ആളുകൾ ഇഷ്ട്ടം പോലെ. എന്ത് പറഞ്ഞാലും അതെങ്ങനെ നടക്കില്ല എന്നതാണ് ഗവേഷണം. കൊച്ചി എയർപൊട്ടിനെതിരെ എന്ത് ബഹളം ആയിരുന്നു. അവരുടെ മക്കളൊക്കെ ഇവിടെ പണി കിട്ടാതെ ജോലി തേടി വേഴാമ്പലിനെപ്പോലെ പറക്കുന്നത് അതെ കൊച്ചിയിൽ നിന്ന് !!
പണ്ട് റെയിൽവേ വന്നതിനെ എതിർത്തവർ ഉണ്ടായിരുന്നു. റോഡിനും പാലത്തിനും എതിരെ സമരം ചെയ്തവരും
പരിസ്ഥിതി സന്തുലിത സാമ്പത്തിക വളർച്ച കേരളത്തിൽ ഉണ്ടായിലെങ്കിൽ പല സംഘർഷങ്ങളും ഉണ്ടാകും.
കേരളത്തിൽ ഇന്ന് അവിടെയും എവിടെയും ലോകത്ത് എവിടെയും പണി എടുക്കാൻ ആളുകളെ കയറ്റു മതി ചെയ്തു റെമിറ്റൻസ് ഇക്കോണമിയിലാണ് കാര്യങ്ങൾ . ആ വണ്ടി അധിക നാൾ ഓടില്ല. കേരളത്തിൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കണമെങ്കിൽ ഇവിടെ സാമ്പത്തിക വളർച്ച വേണം.
ഇപ്പോൾ കേരളത്തിൽ ആകെയുള്ള 'സുസ്ഥിര സുഭിക്ഷ ' ജോലി സർക്കാർ ജോലിയാണ്. ജോലി കിട്ടാത്തത് കൊണ്ടാണ്കേരളത്തിൽ നിന്ന് ആളുകൾ വണ്ടിയും വിമാനവും കയറി എവിടെയേലും പോയി ജോലിക്കുഴറുന്നത് .
ആ സ്ഥിതി മാറണം.
No comments:
Post a Comment