Tuesday, August 25, 2020

യു എൻ ബാല പാഠങ്ങൾ.

 21.8.2018

കേരളത്തിൽ ദുരന്ത സമയത്തു യു എന്നെ വിളിക്കൂ എന്ന് പലരും മുറവിളി കൂട്ടിയത് യു എൻ സംവിധാനത്തെ കുറിച്ച് അധികം ധാരണയില്ലാത്തതിനാലാണ്
. യു എന്നിൽ ദുരന്ത രക്ഷ പ്രവർത്തനങ്ങൾക്ക് കപ്പാസിറ്റിയുള്ള വിഭാഗങ്ങൾ ഇല്ല. പിന്നെ വലിയ സാമ്പത്തിക സഹായം നൽകുവാനുള്ള കപ്പാസിറ്റി യു എൻ എജെൻസികൾക്ക് ഇല്ല. അവർ മിക്കപ്പോഴും OECD രാജ്യങ്ങളിലെ ബൈ ലാറ്ററൽ ഓർഗനൈസേഷനിൽ പ്രൊപോസൽ കൊടുത്ത INGO കൾ വാങ്ങുന്നത് പോലെ ഫണ്ട് വാങ്ങി പ്രോജക്ട് ഇമ്പ്ലിമെൻറ് ചെയ്യാറുണ്ട്.
കേരളത്തിലെ ഡിസാസ്റ്റെർ പ്രിപേഡ്നെസ്സിനു കേരള സർക്കാരുമായി ചേർന്ന് ഒരു കപ്പാസിറ്റി ഡവലപ്മെന്റ്റ് പ്രോജക്റ്റ് ഡൽഹിയിലെ UNDP കൺട്രി ഓഫീസ് ഇമ്പ്ലിമെൻറ് ചെയ്തു. ഡോണർ മണി കഴിഞ്ഞതോടെ ആ പ്രൊജക്റ്റ് അവസാനിച്ചു.
യു എന്നിന് ഒരുപാട് പൈസ ഉണ്ട് എന്ന തെറ്റിധാരണ പോലെയാണ് യു എൻ ജോലികളെക്കുറിച്ചു മിക്കവർക്കും ധാരണയില്ലന്നള്ളുത് . സർക്കാർ ബുറോക്രസി പോലെയുള്ള ഒരു വെർട്ടിക്കൽ ഹൈറാർക്കിയാണത്.
യു എൻ സംവിധാനത്തിൽ പത്തമ്പത് ഏജൻസിയുണ്ട് അവിടെ ആര് എന്ത് പണി എവിടെ ചെയ്യുന്നു എന്നറിയാതെ വെറുതെ യു എൻ എന്ന് പറഞ്ഞാൽ പഞ്ചായത്തു മുതൽ പി എം ഓ വരെയുള്ളവർ സർക്കാർ ആണെന്ന് പറയുന്നത് പോലെയാണ്. പഞ്ചായത്തു പ്രസിഡന്റിനും ഇന്ത്യൻ പ്രസിഡന്റും തമ്മിൽ വലിയ അന്തരമുണ്ട്. ഹവിൽ ദാർ മേജറും, മേജറും തമ്മിലും. അല്ലെങ്കിൽ നേവിയിലെ ക്യാപ്റ്റനും ആർമിയിലെ ക്യാപ്റ്റനും പോലെ.
യു എൻ എന്ന സംവിധാനത്തെ കുറിച്ച് ഒരു ചെറു വിവരണം
. ഒന്നാമത് മനസിലാക്കണ്ടത് യു എൻ എന്ന് പറഞ്ഞാൽ പടർന്നു കിടക്കുന്ന സർക്കാരിനെ പോലെ ഉള്ളൊരു സെല്ഫ് പ്രെസെർവിങ്‌ സെറ്റ് അപ് ആണ്. അതിന് പ്രധാനമായും ജനറൽ അസംബ്ലിയും, സെക്രട്ടറിയേറ്റും, സെക്യൂരിറ്റി കൗൺസിൽ,, എക്കൊണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ, ട്രൂസ്റ്റിഷിപ് കൗൺസിൽ, ഇന്റർനാഷണൽ ക്രിമിനൽ കൊട്ട് മുതലായ ആറു ഓർഗാൻസ് ഉണ്ട്.
എക്കോണമിക് ആൻഡ് സോഷ്യൽ കൗൺസിലിനോട് അഫിലിയേറ്റു ചെയ്ത ILO, FAO, WHO, മുതലായ 17 സ്പെഷ്യലൈസ്ഡ് ഏജൻസികളും, പിന്നേ യു എൻ ജനറൽ അസംബ്ലി പാസാക്കിയ റെസലുഷൻ കൊണ്ട് ഉണ്ടാക്കിയ UNICEF പോലുള്ള ഫണ്ടുകളും, UNDP പോലുള്ള് വലിയ പ്രോഗ്രാമുകളും പിന്നെ അനേകം ചെറിയ പ്രോഗ്രാം ഒക്കെയായി ഏതാണ്ടു മുപ്പത് എണ്ണം. പിന്നെ വേറൊരു പത്തു റിസേർച് സെന്ററുകൾ.
ചുരുക്കത്തിൽ പത്തു അറുപത് ചെറുതും വലുതുമായ ഏജൻസികൾ ചേർന്നുള്ള ഒരു നെറ്റ് വർക്കാണ് സാധനം
അവിടെ ബഹുഭൂരിപക്ഷവും സർക്കാർ ഉദ്യഗസ്ഥരെപ്പോലെയാണ്.. വെളിയിൽ നിൽക്കുന്നവർക്ക് വലിയ ഗ്ളാമർ ആണെന്ന് തോന്നും. അങ്ങനെ തോന്നുന്നത് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്. ഞങ്ങൾ പലരെയും പോലെ അകത്തു കയറി പണി ചെയ്തവർക്ക് ഈ ഗ്ലാമർ എല്ലാം വെറും ഷോ ആണെന്ന് അറിയാം.
. യൂ എന്നിൽ പ്രഫഷണൽ ഗ്രേയ്‌ഡ്‌ പി 1 മുതൽ പി 5 വരെ ഉണ്ട് ഇത് ഒരു മധ്യ ലെവൽ ഗ്രേഡ്കളാണ്. പിന്നെ ഡി 1, (P6) ' D 2. എന്നീ ഡയറക്റ്റർ ഗ്രെയ്‌ഡാണ്. അത് കഴിഞ്ഞു അസിസ്റ്റന്റ് സെക്രട്ടറി ജനറൽ, അണ്ടർ സെക്രട്ടറി ജനറൽ, ഡെപ്യുട്ടി സെക്ട്രട്ടറി ജനറൽ, , സെക്രട്ടറി ജനറൽ എന്നിവയാണ് ശ്രേണി. ഇതിൽ D2 മുതലുള്ളവ മിക്കപ്പോഴും പൊളിറ്റിക്കൽ നിയമനമാണ്. അത് അതാത് സർക്കാരിന്റ ശിപാർശയുണ്ടെങ്കിലേ സാധാരണ കിട്ടാറുള്ളൂ.
യു എൻ സംഘടനകളിൽ വലുത് UNDP, .UNICEF, UNOHCR , UN women എന്നിവയാണ്. അതു കൂടാതെ UN Habitat , UNDF, UNEP മുതലായ ചിന്ന ഏജെന്സികൾ പത്തു മുപ്പത് ഉണ്ട് അതിലും ചിന്ന യു എൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസേര്ച് ഉണ്ട്.
ഇതെല്ലം കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ തെറ്റി ധരിക്കപ്പെടാം.
ശശി താരൂർ 23 വയസ്സിൽ യൂ എൻ റെഫ്യൂജി ഓർഗനൈസേഷനിൽ(UNOHCHR) ഇന്റേൺ ആയി വിയറ്റ്നാമിലെ അഭയാർത്ഥി പ്രവാഹത്തെ മാനേജ് ചെയ്യാൻ സിംഗപ്പൂരിൽ അന്നുള്ള ഒരു യൂണിറ്റിൽ കയറിയതാണ്. അന്ന് ഇൻടെൻസിനു പി 1 ലെവലിൽ ജൂനിയർ റെഫ്യൂജി ഓഫീസർ ആകുവാൻ അവസരമുണ്ടായിരുന്നു. ഇന്ന് യു എന്നിൽ ഇന്റേൺ ആയാൽ കാശും കിട്ടില്ല ഉടനെ ജൊലി കിട്ടാൻ സാധ്യതയും ഇല്ല. അന്ന് UNOHCR ഇൽ ജോലി ചെയ്തിരുന്ന കോഫീ അണ്ണന്റെ ടീമിൽ ആയത് കൊണ്ട് കോഫി എസ ജി ആയപ്പോൾ ശശി തരൂരിന് ഡബിൾ ജംപ് പ്രമോഷൻ കിട്ടി യു എസ ജി ആയി അങ്ങനെ ഏതാണ്ട് 28 കൊല്ലം കഴിഞ്ഞാണ് അദ്ദേഹം അവിടം വിട്ടത്.
യു എൻ മെയിൻ ഓർഗൻസിന് ഒരു അംഗ രാജ്യവും വാർഷിക വരിസംഖ്യ കൊടുക്കും. അതിൽ 22% കൊടുക്കുന്നത് അമേരിക്കയാണ്. പിന്നെയുള്ളത് ജപ്പാൻ, ജർമ്മനി, ചൈന എന്നിവയാണ്. ചൈനയുടെ പത്തിലൊന്നു കൊടുക്കുന്ന ഇന്ത്യ 25 സ്ഥാനത്താണ്.
മിക്ക യു എൻ ഏജെസികൾക്കും സ്വന്തമായി വലിയ ഫണ്ടില്ല. മിക്കതിനെയും ഫണ്ടു ചെയ്യുന്നത് യൂറോപ്പിയൻ അമേരിക്കൻ രാജ്യങ്ങളാണ്. യൂറോപ്യൻ രാജ്യങ്ങളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞത് കൊണ്ട് പല ഏജൻസികളും സാമ്പത്തിക ഞെരുക്കത്തിലാണ്. പല 'തലവൻ ' മാർക്കും കൂടുള്ളത് രണ്ടോ മൂന്നോ പേരുള്ള ടീമ് ആണ്. സ്വീഡനോ, നോർവയെയോ കാശു കൊടുത്തില്ലെങ്കിൽ അർദ്ധ പട്ടിണിയിലാകും പല ടീമുകളും.
അത് കൊണ്ട് UN പൈസ കൊണ്ടു വരും സാമ്പത്തിക സഹായം ചെയ്യും എന്നതൊക്കെ 'എല നക്കി നായുടെ ചിറി നിക്കി നായ് ' എന്ന് പറഞ്ഞത് പോലെയാണ്. പിന്നെ ഉള്ളത് ടെക്നിക്കൽ അഡ്വൈസ് ആണ്. അതിന് ചിന്ന രാജ്യങ്ങളിൽ വല്ല കാര്യവുമുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇഷ്ട്ടം പോലെ ടെക്നിക്കൽ കപ്പാസിറ്റിയുണ്ട്. പിന്നെ തിരുവന്തപുരത്തും ഡൽഹിയിലും അഡ്വവൈസർമാരേ തട്ടിയിട്ട് നടക്കുവാൻ വയ്യ. ചിലപ്പോൾ മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ് ചമയുമെങ്കിലും ഇന്ത്യൻ സർക്കാർ ഗൗനിക്കില്ല.
അതിന് ഒരു കാരണം സീനിയർ സിവിൽ സെർവെൻറ്സ് അവരുടെ കളത്തിൽ കയറി മേയാൻ വന്നാൽ അപ്പം പണി കൊടുത്തു ഒതുക്കും. ഇന്ത്യയിലെ മിക്ക ഐ എ എസ കാർക്ക് UN ടാക്സില്ല ഡോളർ വാങ്ങുന്നവരോട് അൽപ്പം കലിപ്പും ഉണ്ട്. അത് കൊണ്ട് എന്റെ യു എൻ യാത്രകളിൽ ഇന്ത്യയെ ഒഴിവാക്കി ഭൂട്ടാനിൽ പോയാൽ അല്പം റിലാക്സേഷൻ ഒക്കെയുണ്ടായിരുന്നു 🙂
ടെക്നിക്കൽ കപ്പാസിറ്റിയാണ് മിക്ക യു എൻ ഏജൻസികളുടെയും യു എസ് പി . ടെക്നിക്കൽ കപ്പാസിറ്റി എന്ന് പറഞ്ഞാൽ ചില മേഖലകളിൽ വൈദഗ്ധ്യം ഉള്ള ആളുകളുടെ സഹായവും അല്പം സമ്പത്തിക സഹായവും ചിലപ്പോൾ ചില എക്യുപ്മെന്റ് വാങ്ങാനുള്ള സഹായവും .
ഇത് ചെറിയ രാജ്യങ്ങൾക്കും വലിയ കപ്പാസിറ്റി ഇല്ലാത്ത രാജ്യങ്ങൾക്കും പ്രയോജനകരമാണ് . യു എൻ ഡി പി ഇന്ത്യക്കു ചെയ്ത ഏറ്റവും വലിയ സഹായങ്ങളിൽ ഒന്ന് ഇവിടെ ഐ ടി പ്രോഗ്രാമിന് നാഷണൽ ഇൻഫോർമേഷൻ സിസ്റ്റവും സീ ഡാ ക്ക് പോലുള്ളthiന്റ വളരെ മുന്നേ ഉള്ള തുടക്കത്തിൽ ആണ് .അന്ന് ഇന്ത്യയ്ക്കു ആദ്യമായി കംപ്യൂട്ടിങ് കപ്പാസിറ്റക്ക് വിദഗ്ധ സഹായവും കമ്പ്യൂട്ടറുകളും അമേരിക്കയുടെ സഹായത്തോടെ U N D Pനൽകി .
എന്നാൽ ഇന്ന് ലോകമാകമാനം ഇന്ത്യയാണ് ഈ ടെക്നിക്കൽ കപ്പാസിറ്റിയുടെ മുൻ നിരയിൽ . ചുരുക്കത്തിൽ ദുരന്ത നിവാരണത്തിൽ ഉൾപ്പെടെ യു എൻ ടെക്നിക്കൽ കാപ്പാസിറ്റിയെക്കാൾ അധികം കപ്പാസിറ്റി ഇന്ത്യക്കു ഉണ്ടെന്നതാണ് വാസ്തവം .
യു എൻ ഏജൻസി ദുരന്ത വിദഗ്‌ദ്ധരെക്കാൾ എത്രയോ മടങ്ങു പ്രായോഗിക വൈദഗ്ദ്യം ഉള്ളവർ ഇന്ത്യയിലും കേരളത്തിലും ഉണ്ടെന്ന് എനിക്ക് നേരിട്ടറിയാം .ദുരന്ത നിവാരണ രംഗത്ത് ലോക നിലവാരത്തിൽ പ്രായോഗിക ടെക്നിക്കൽ കപ്പാസിറ്റിയുള്ള ഒരുപാട് പേരുണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ സജീവല്ലാത്തത് കൊണ്ട് അവരെ പലരെയും ഇവിടെ ആർക്കും അറിയില്ല .
ഉദാഹരണത്തിന് കണ്ണൂർക്കാരൻ ഡോ പി വി ഉണ്ണികൃഷ്ണനാണ് ഈ രംഗത്ത് 25 കൊല്ലത്തിൽ കൂടുതൽ ദേശീയ -അന്തർ ദേശീയ പ്രായോഗിക വിദഗ്ധൻ. രണ്ടു ദിശകങ്ങൾക്കു മുന്നേ ഇന്ത്യ ഡിസാസ്റ്റർ റിപ്പോർട്ടിന്റെ ഓഥർ . പക്ഷെ ഉണ്ണി വളരെ ലോ പ്രൊഫൈൽ ആണ് .. ഉണ്ണി മെൽബോണിൽ നിന്ന് കേരളത്തിൽ വന്നു ദുരിതാശ്വസ ക്യാമ്പുകളിൽ ആണെന്ന് എത്ര പേർക്കറിയാം .? അത് പോലെ ഇപ്പോഴത്തെ റിലീഫ് കമീഷണർ പി എച് കുര്യന് ഒറീസ്സയിലും ദുരന്ത നിവാരണത്തിൽ നേരിട്ട് പരിചയം ഉണ്ടെന്ന് എത്ര പേർക്കറിയാം .
നാഷനൽ ഡിസാസ്റ്റർ അതോറിറ്റി മെമ്പറായിരുന്ന വിനോദ് മേനോനെ എത്ര പേർക്കറിയാം ഈ രംഗത്തു യൂ എന്നിൽ ഉള്ള ആളുകൾക്കു ട്രെയിനിങ് കൊടുക്കുന്നത് ഇന്ത്യയിൽ നിന്ന് ഉള്ള സിവിൽ സെർവെൻസും ഇന്ത്യൻ എൻ ജി ഓ കളിൽ ഉള്ള വിദഗ്ദത്തരുമാണ് . ഞാൻ ടൂറിനിൽ ഉള്ള UN സ്റ്റാഫ് കോളേജിൽ അട്വക്ക്വസി കപ്പാസിറ്റി മൊഡ്യൂൾ പഠിപ്പിക്കാൻ പോയത് പൂനയിൽ നിന്നാണ് .
ഞാൻ നേത്വത്വം നൽകിയിരുന്ന 30മില്ലിയൻ ബജറ്റ് ഉണ്ടായിരിന്ന യു ൻ ഡി പി ഗ്ലോബൽ പ്രോഗ്രാം ഡി എഫ് ഐ ഡി ,(യുകെ ) സ്വീഡൻ , നോർവേ , ഈ യു , തുടങ്ങിവരുടെ കണ്സോര്ഷ്യയും ഫണ്ട് ആയിരിന്നു . ഞങ്ങളുടെ പണി ഗവര്ണൻസ് അസ്സസ്മെന്റ് കപ്പാസിറ്റി സപ്പോർട് ആയിരുന്നു .പല രാജ്യങ്ങൾക്കു ഗവേര്ണസ് ഡാറ്റ ബേസ് ഇല്ലാത്തപ്പോൾ അവ്സരുടെ പ്ലാനിങ് , സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റുകളെ സഹായിക്കുകയും ഉപദേശിക്കുകയും ആയിരുന്നു പണി
.അതിന് ഞങ്ങൾ ഒരു മില്യൺ കൊടുത്താൽ സർക്കാർ ഒരു മില്യൺ ഇടണം . ഈ ഒരു മില്യൺ (ആറു കോടി രൂപ )ഇന്ത്യയെ സംബന്ധിച്ച് ആനവായിൽ അമ്പഴങ്ങ എന്നത് പോലെയായിരുന്നു . ഞങ്ങളെകാട്ടിൽ കപ്പാസിറ്റിയും പതിന്മടങ് ബജറ്റ്മുള്ള പ്ലാനിങ് കമീഷന് (പണ്ട് രണ്ടു കൊല്ലം അവിടെ ഗവണൻസ് വർക്കിങ് ഗ്രൂപ് മെമ്പർ ആയതിനാൽ നേരിട്ട് അറിയാം ). ഞങ്ങളുടെ ടെക്നിക്കൽ സപ്പോർട്ട് ആവശ്യമില്ലായിരുന്നു .
അതുകൊണ്ട് സൗത് ഏഷ്യയിൽ ഞങൾ സപ്പോർട്ട് ചെയ്ത് ഭൂട്ടാന്റെ ഹാപ്പിനെസ്സ് ഇൻഡക്സ് ആയിരുന്നു . അത് മാത്രമല്ല ഡാറ്റ മാനേജുമെന്റിലും , ഇന്റികേറ്റർഴ് സിലും , സ്റ്റാറ്റിസ്റ്റിക്സിലും എല്ലാ യു എൻ കപ്പാസിറ്റിയെക്കാൾ വളരെ അധികമാണ് ഇന്ത്യ ഗവൺമെന്റ് കപ്പാസിറ്റി . റിമോട്ട് സെൻസിംഗ് മുതലായവയിൽ യു എൻ ഏജൻസികളിൽ വിദഗ്ദ്ധരുണ്ട് . പക്ഷെ ഇന്ത്യയിൽ അതിന് കാപ്പാസിറ്റിയുണ്ട് . ചുരുക്കത്തിയൽ വലിയ ടെക്നിക്കൽ കപ്പാസിറ്റിയും സാമ്പത്തിക ബജറ്റും ഒക്കെയുള്ള രാജ്യങ്ങളിൽ യു എൻ നു റോള് കുറവാണ് .
ഇന്ത്യയിലെ യു എൻ ഏജൻസികളുടെ ടോട്ടൽ ബജെറ്റ് അത്ര വലുതല്ല . കേരളത്തിന്റ ഒരു ഡിപ്പാർട്മെന്റ് ബജറ്റിലും കുറവ് .അതിൽ തന്നെ സർക്കാരുകളെ പോലെ കൂടുതൽ ബജറ്റ് ശമ്പളത്തിനും മറ്റുമാണ് .ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സജീവമായത് UNICEF ആണ് .ഒരു പരിധിവരെ UNDP യും.,UN women , WHO,, ILO എന്നിവക്കും പ്രോഗ്രാമുകൾ ഉണ്ട് . പക്ഷെ ബജറ്റ് കാര്യമായുള്ളത് UNICEF ഇനും UNDP ക്കുമാണ് .അതിൽ തന്നെ ഗണ്യ ഭാഗം ബൈ ലാറ്ററൽ ഡോണർ ഫണ്ടഡ് ആണ് .
യു എൻ പുരാണങ്ങൾ കൂടുതൽ പറഞ്ഞാൽ അത് ഒരു പുസ്തകമാകും. അത് കൊണ്ട് ഇന്നത്തെ പ്രക്ഷേപണം നിർത്തുന്നു.
ജെ എസ്സ് അടൂർ .

No comments: