ബോധിഗ്രാം നിലപാട്
പലരും പല വീട്ടിലും ഓൺലൈൻ വിദ്യാഭ്യാസത്തിനു ടി വി വേണം. അതു കൊണ്ടു ടി വി സ്പോൺസർ ചെയ്യണം എന്ന് പറഞ്ഞു. എന്താണ് പ്രശ്നം? ഒന്നാമത്. ടി വി യിൽകൂടിയുള്ള വൺ വെ ബ്രോഡ്കാസ്റ്റിങ് ഓൺലൈൻ വിദ്യാഭ്യാസമാണ് എന്ന് കരുതുന്നില്ല. അതു ഇന്ററാക്ടീവ് മീഡിയം അല്ല.
രണ്ടാമത്. സ്കൂൾ സെപ്റ്റംബറിൽ കരുതലോടെയും ജാഗ്രതയോടയും തുറന്നാൽ വലിയ പ്രശ്നം കാണുന്നില്ല. സ്കൂളുകൾ വിദേശത്ത് പലയിടത്തും സെപ്റ്റംബറിലാണ് തുടങ്ങുന്നത് . ജൂണിൽ തുടങ്ങി മാർച്ചിൽ അവസാനിക്കും എന്നത് ഒരു നാട്ടു നടപ്പാണ് . സെപ്റ്റംബറിൽ തുടങ്ങി മെയ് മാസത്തിൽ അവസാനിച്ചാലും കുഴപ്പമില്ല.
നേരിട്ട് സ്‌കൂളിൽ സഹപാഠികളോട് ഒരുമിച്ചു അധ്യാപകരുമായി ഇടപഴകി പഠിക്കുന്നതും ടി വി ഓൺ ചെയ്തു കേൾക്കുന്നതും തമ്മിൽ അജഗജാന്തരമുണ്ട്
ആരെങ്കിലും ആർക്കെങ്കിലും ടി വി വാങ്ങി കൊടുക്കുന്നതിൽ എനിക്ക് വിരോധം ഇല്ല. പക്ഷേ ബോധിഗ്രാം അതു ചെയ്യില്ല എന്നതാണ് നിലപാട്.
കാരണം. ഇപ്പോഴും ആഹാരത്തിന് പ്രശ്നം ഉള്ളവരും വീട് ചോർന്നു ഒലിക്കുന്നവരും രോഗത്താൽ വളരെ സാമ്പത്തിക ക്ലേശമമനുഭവിക്കുന്നവരുമുണ്ട്. കേരളത്തിൽ അങ്ങനെയുള്ള എല്ലാവരെയും സഹായിക്കണം എന്ന് വളരെ ആഗ്രഹമുണ്ട് . പക്ഷേ സർക്കാരിൽ നിന്നോ അല്ലെങ്കിൽ വമ്പൻ ഡോണറിൽ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാത്ത ബോധിഗ്രാമിന് കേരളത്തിൽ പ്രയാസം അനുഭവിക്കുന്ന എല്ലാവർക്കും സഹായം എത്തിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശ്രോതസ്സ് ഇല്ല.
ആകെയുള്ളത് ഞാൻ വ്യക്തിപരമായി കൊടുക്കുന്ന സാമ്പത്തിക സഹായമാണ്. അതിൽ നിന്ന് സഹായം കൊടുക്കുന്നത് ഞങ്ങളുടെ നാട്ടിൽ ഉള്ളവർക്ക് മാത്രമാണ്.
അടുത്ത വർഷം തൊട്ട് ബോധിഗ്രാം വ്യക്തികളിൽ നിന്നുള്ള സുതാര്യ സ്പോൺസർഷിപ്പ് തുടങ്ങണം എന്ന് വിചാരിക്കുന്നു. അതായത് ഒരാൾക്ക് ഏതെങ്കിലും ഒരു മേഖലയിൽ പ്രയാസം (ആഹാരം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പ്രായം ഉള്ളവർ, നിരാലംബർ )അനുഭവിക്കുന്നവർക്ക് സഹായം ചെയ്യണമെങ്കിൽ അതു ബോധിഗ്രാം കാരുണ്യ വഴി ചെയ്യാം. അതിനു മാസ മാസം അഞ്ഞൂറോ ആയിരമോ, അയ്യായിരമോ ഒരു വർഷത്തേക്ക് തന്നാൽ അതു മുഴുവൻ അവർ പറഞ്ഞതിന് വേണ്ടി മാത്രം കൊടുക്കും. അതു എങ്ങനെ ചിലവാക്കി എന്ന് കൃത്യമായി വിവരം കൊടുക്കും. വരവ് ചിലവ് കൃത്യമായി വെബ്‌സൈറ്റിൽ എല്ലാ മൂന്നു മാസവും പ്രസിദ്ധീകരിക്കും.
ബോധിഗ്രാം ഒരു വോളിന്ററി നെറ്റ്വർക്കാണ്. സാമൂഹിക പരിസ്ഥിതി കൃഷി എന്നിവയിൽ എല്ലാം പ്രവർത്തിക്കാൻ താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മയാണ്. അതു രാഷ്ട്രീയ പാർട്ടി /ജാതി -മത ചിന്തകൾക്ക് അപ്പുറം ചിന്തിക്കാനും പ്രവർത്തിക്കുവാനുമുള്ള ആളുകളുടെ കൂട്ടായ്മയാണ്. അതിനു രാഷ്ട്രീയ ഉദ്ദേശം ഇല്ല. സാമൂഹിക ഉദ്ദേശം മാത്രമേയുള്ളൂ.
അങ്ങനെ ജാതി മത പാർട്ടി ഭേദമന്യേ അങ്ങനെ സാമൂഹിക കൂട്ടായ്മകളിലൂടെ പല നല്ല കാര്യങ്ങളും ചെയ്യുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കേരളത്തിലും കേരളത്തിനപ്പുറവും ഇന്ത്യയിലും അതിനു അപ്പുറവും ബോധിഗ്രാം ക്ലബ്‌കൾക്ക് തുടക്കം കുറിക്കുന്നു. താല്പര്യമുള്ളവർ മെസ്സേജ് ബോക്സിലോ അറിയിക്കുക
ജെ എസ് അടൂർ
No comments:
Post a Comment