കേരളത്തിൽ സത്യസന്ധതയും കഴിവും മാന്യതയുമുള്ള പത്ര പ്രവർത്തകരിൽ ഒരാളാണ് എം ജി രാധാകൃഷ്ണൻ. അത് മാത്രം അല്ല കേരളത്തിലെ ഏറ്റവും നല്ല പത്ര പ്രവർത്തക അനുഭവമുള്ളയാൾ. ഒരിക്കലും അധികാരത്തിന്റെ അകമ്പടിക്കാരനോ സ്തുതി പാഠകനോ അല്ലാത്ത പത്ര പ്രവർത്തന രംഗത്ത് നേതൃത്വ പ്രാപ്തിയുള്ളയാൾ.
അദ്ദേഹത്തിന് നേരെ പലരും നടത്തുന്ന അസഭ്യങ്ങളും അത്പോലെ അദ്ദേഹത്തെ ആക്ഷേപിക്കുന്നതുമൊക്കെ കേരളത്തിലെ സോഷ്യൽ മീഡിയയിലെ കക്ഷി രാഷ്ട്രീയത്തിന്റെ നിലവാര തകർച്ചയെ കാണിക്കുന്നു.
ഒരാൾക്കോ ഒരു സംഘടനക്കൊ ഒരു മാധ്യമവുമായി വിയോജിക്കാം. അതിൽ പങ്കെടുക്കാതിരിക്കാം.പക്ഷേ, വിയോജിപ്പും അസഭ്യങ്ങളും ആക്ഷേപങ്ങളും വളരെ വ്യത്യസ്ത്തമായ സമീപനങ്ങളാണ്.
എല്ലാ കാര്യങ്ങളിലും എല്ലാവരുമായി യോജിക്കണം എന്നില്ല. വിയോജിപ്പുകളാണ് ഒരു ജനായത്ത സംവാദത്തിന്റെ അടയാളപ്പെടുത്തൽ.
അതിനു കഴിയാതെ വരുമ്പോഴാണ് മറ്റു മാർഗങ്ങൾ തേടുന്നതും അസഹിഷ്ണുത പൂരിതമായി വിദ്വഷത്തോടെ പ്രതികരിക്കുന്നതും.
If you are not always with us, you are against us എന്ന ലോജിക്കിൽ തിമിരം പിടിച്ചാൽ ഒരാളെ ശത്രു പക്ഷത്തു പ്രതിഷ്ട്ടിച്ചു അയാളുടെ സാധുതയെ ചോദ്യം ചെയ്യുക എന്നത് പുതിയ കാര്യം അല്ല.
കഴിഞ്ഞ രണ്ടു ദിവസമായി എം ജി രാധാകൃഷ്ണനും വിനു വി ജോണിനും നേരെയുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ പലതും അസഹിഷ്ണുതയുടെ അക്രമ മനസ്ഥിതിയാണ്.
വിയോജിപ്പുകൾ പരസ്പര ബഹുമാനത്തോടെ നടത്താതെ അസഹിഷ്ണുതയും വിദ്വഷത്തോടെ ആകുമ്പോൾ അതിൽ ഒരു ശരിയുമില്ല.
ജെ എസ് അടൂർ
No comments:
Post a Comment