എയർപൊട്ട് മാനേജ്മെന്റ്
ജീവിതത്തിൽ നല്ലൊരു ഭാഗം എയർപോർട്ടിലാണ് ചിലവഴിച്ചത്. മിക്കപ്പോഴും ഏറ്റവും കൂടുതൽ വായിക്കുന്നതും എഴുതുന്നതും അങ്ങനെയുള്ള കാത്തിരുപ്പ് വേളകളിലാണ്
ഒരു കാലത്തു ഇന്ത്യയായിരുന്നു ഏഷ്യയിലെ മോശം എയപോട്ടുകൾ. ഇറങ്ങിവരുമ്പോൾ പാറ്റയെയും എലിയെയും കണ്ടിരുന്ന കാലം നല്ല ഓർമ്മയുണ്ട്. ഇമ്മിഗ്രീഷനിൽ വളരെ നീണ്ടു ക്യൂ. ബാഗേജ് കിട്ടുവാൻ ഒരു മണിക്കൂർ. ടോയ്ലറ്റ് മോശമായ അവസ്ഥയിൽ . പ്ലൈയ്നിൽ നിന്നിറങ്ങി വെളിയിൽ വരണമെങ്കിൽ രണ്ടു മണിക്കൂർ.
ഇപ്പോൾ കാര്യങ്ങൾ മാറി. ഡൽഹിയിലെയും ബോംബെയിലെയും എയർപോർട്ടുകൾ അന്താരാഷ്ട്ര നിലവാരത്തിൽ. അത്പോലെ ഹൈദരാബാദ്. ഡൽഹിയിലും ഹൈദരാബാദിലും GMR ഗ്രൂപ്പ് കൺസോർഷ്യമാണ് നടത്തുന്നത് . അവരിപ്പോൾ ഇന്ത്യയിൽ നിന്ന് അന്താരഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ്. അത് പോലെ മുംബൈ എയർപോർട്ട് ജി വി കെ ഗ്രൂപ്പ് കൺസോർഷ്യം അവിടെഎല്ലാം എയർപോർട്ട് അതോറിറ്റിക്ക് 26% മാണ് ഓഹരി
ബാംഗ്ലൂർ എയർപോർട്ട് നടത്തുന്ന അതിനു വേണ്ടി രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പിനിയാണ് -പ്രൈവറ്റ് -പബ്ലിക് കൺസോർഷ്യം.
ഇന്ത്യയിൽ തന്നെ ആദ്യ പ്രൈവറ്റ്, -പബ്ലിക് എയർപൊട്ട് കൊച്ചിൻ ഇന്റർ നാഷണൽ എയർപൊട്ട് ലിമിറ്റഡ് എന്ന CIAL ആണ്. കേരളത്തിൽ സാമാന്യ അന്താരാഷ്ട്ര നിലവാരമുള്ള ഏക എയർപോർട്ട് ഇപ്പോൾ കൊച്ചിയാണ്. പ്രത്യേകിച്ചു പുതിയ ഇന്റർനാഷണൽ ടെർമിനൽ വന്നതിന് ശേഷം. അതിനു ഒരു പ്രധാന കാരണം പ്രൊഫെഷൻ മാനേജ്മറന്റാണ്. ഒരു ഐ ഏ എസ്സ് ഉദ്യോഗസ്ഥനു രാഷ്ട്രീയ -സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ എങ്ങനെ ഒന്നാന്തരം പ്രൊഫെഷൽ മാനേജരാണ് എന്ന വി ജെ കുര്യൻ കാട്ടി തന്നു.
ആരൊക്കയാണ് എയർപൊട്ട് മാനേജ് ചെയ്യുന്നത്.?
1)അതാതു സിറ്റി സർക്കാരോ, സബ് നാഷണൽ (സംസ്ഥാന)സർക്കാരോ , നാഷണൽ സർക്കാരോ നേരിട്ട് നടത്തുന്നന്നത്
2) സർക്കാർ എയർപോർട്ട് അതോരിറ്റിയെ പോലെയുള്ള സ്പെഷ്യൽ പ്രൊഫെഷനൽ ഏജൻസി വഴി
3)പ്രത്യേക ഓട്ടോണമിയും ബോഡുമുള്ള ഇന്ഡിപെന്ഡഡ് ബോഡുള്ള സർക്കാർ ഉടമസ്ഥതയിലോ സർക്കാർ മേജർ ഷെയറിലോ നടത്തുന്ന പ്രൊഫെഷനലി മാനേജ്‌ഡ് കോർപ്പേറേറ്റ് കമ്പനി.
4)പ്രൈവറ്റ് -പബ്ലിക് പാർട്നെഷിപ് കമ്പിനികൾ
5)പ്രൈവറ്റ് കമ്പനികൾക്ക് മേജർ ഷെയറിൽ ലീസ് കൊടുത്തു മാനേജ് ചെയ്യുന്നത്
സത്യത്തിൽ ലോകത്തിലെ പ്രധാന എയർപോർട്ട്കൾ നടത്തുന്നത് സർക്കാരോ, സർക്കാർ ഏജൻസികളോ അല്ലെങ്കിൽ സർക്കാരിന് മേജർ ഷെയർ ഉള്ള കമ്പിനികളൊയാണ് . (കാറ്റഗറി 1-3)
ലോകത്തിൽ 14% പ്രധാന എയർപൊട്ടുകൾ മാത്രമാണ് ഭാഗീകമായോ (കാറ്റഗറി 4-5) രീതിയിൽ നടത്തുന്നത് . ആദ്യമായി എയർപോർട്ട് സ്വകാര്യവൽക്കരണം 80കളി യൂ കെ യിലാണ് തുടങ്ങിയത് . ഇപ്പോൾ യുറോപ്പിലെ 50% എയർപോർട്ടുകളും ഭാഗീഗമായോ പൂർണമായോ സ്വകാര്യവൽക്കരിക്കപട്ടു ആസ്ട്രേലിയയിലെ ഭൂരിപക്ഷം എയർപോർട്ടുകളും ഇന്ന് ഭാഗീകമായോ പൂർണമായോ സ്വകാര്യവൽക്കരിച്ചിരിക്കുന്നു.
ഏഷ്യയിൽ ഇന്ത്യ, ഇൻഡോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ് സ്വകാര്യവൽക്കരണം നടക്കുന്നത് . ഫിലിപ്പീൻസിൽ അത് ചെയ്യുന്നത് GMR എന്ന ഇന്ത്യൻ കമ്പനിയാണ്.
അമേരിക്കയിലും ജപ്പാനിലും പല രാജ്യത്തും എയർപൊട്ട് സ്വകാര്യവൽക്കരണം ചൂട് പിടിച്ചു രാഷ്ട്രീയ ചർച്ചയാണ് . ആ സാഹചര്യത്തിൽ വേണം തിരുവനന്തപുരത്തെ എയർപോർട്ട് ചർച്ചയും മനസ്സിലാക്കാൻ.
ലോകത്തിലെ മികച്ച എയർർപൊട്ടുകൾ
ലോകത്തിലെ ഏറ്റവും നല്ല എയർപോർറ്റുകളും തിരക്കേറിയ ഏയർപോർട്ടുകളും നടത്തുന്നത് സർക്കാർ ഏജൻസികളോ പ്രൊഫെഷണൽ കമ്പനികളോ ആണ്. അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ചൈനയിലും ഹോങ്കോങ്ങിലും തായ്ലാന്ഡിലും കൊറിയയിലും എല്ലാം അതാണ് സ്ഥിതി
ലോകത്തിലെ തന്നെ ഏറ്റവും നല്ല എയർപൊട്ടുകളിൽ ഒന്നാണ് സിംഗപ്പൂരിലെ ചാങ്ങി എയർപോർട്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള എയർപോട്ട് .
ലോക എയർപോർട്ട് റാങ്കിൽ ഒന്നാമത്തെ എയർപോർട്ട്. കഴിഞ്ഞ വർഷം അതിലെ യാത്ര ചെയ്തത് 68.3 മില്ല്യൺ ആളുകളാണ്. ലോകത്തിലെ 18 മത്തെ തിരക്കുള്ളത്. അത് മാനേജ് ചെയ്യുന്നത്. ചാങ്ങി എയർപോട്ട് ഗ്രൂപ്പ് (CAG) യാണ്. സർക്കാർ ഉടമസ്ഥയിലുള്ള ഏറ്റവും പ്രൊഫെഷലായി നടത്തുന്ന കമ്പനിയാണ്. കഴിഞ്ഞ വർഷത്തെ അവരുടെ ലാഭം 849 മില്ല്യൺ സിങ്കപ്പൂർ ഡോളറാണ് (621 മില്ല്യൺ US Dollars ) സർക്കാർ ഉടമസ്ഥയിലുള്ള ഒരു കമ്പനി ലാഭത്തിൽ ഓടുന്നതിന് നല്ല ഉദാഹരണം.
ദുബായ് എയർപോട്ടും അതിനായ് പ്രത്യേക മുണ്ടാക്കിയ സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് നടത്തുന്നത്. ലോകത്തിലെ മികച്ച എയർപോർട്ടുകളിലൊന്നാണ് ദുബായ്. പക്ഷേ അവിടുത്തെ പല സർവീസുകളും ഔട്ട് സോഴ്സ് ചെയ്തിരിക്കുന്നു . ബാഗേജ് നോക്കുന്നത് സീമെൻ പോസ്റ്റിലാണ്
ലോകത്തിലെ ഏറ്റവും തിരക്കുള്ള എയർപോർട്ട് ചിക്കാഗോയിലെ ഓ ഹരേ ഇന്റർനാഷണൽ എയർപോർട്ടും അറ്റ്ലാന്റയിലെ ഹാറ്റ്ഫീൽഡ് ജാക്സൺ എയർപോർട്ടുമാണ് . അത് രണ്ടും നടത്തുന്നത് അവിടുത്തെ സർക്കിൾ സംവിധാനങ്ങളാണ് നടത്തുന്നത്. പക്ഷേ കാര്യങ്ങൾ പ്രൊഫെഷനലായാണ് നടത്തുന്നത് . ന്യൂയോർക്കിലെ ജെ എഫ് കെ ന്യൂയോർക്ക് സിറ്റിയുടേതാണ് . നടത്തുന്നത് പോർട്ട് അതോറിറ്റിയാണ്.
അത്പോലെ ഷാങ്ങ്ഹായ്, ബീജിങ്, ഹോങ്‌കോങ് എല്ലാം മാനേജ് ചെയ്യുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള പ്രൊഫെഷൽ കമ്പിനികളാണ്.
തുടരും
ജെ എസ് അടൂർ
No comments:
Post a Comment