Thursday, August 27, 2020

ഉദ്യോഗാർഥികളെ ശിക്ഷിക്കരുത്.

ഇന്നത്തെ മനോരമയിൽ എഴുതിയത്.. പി എസ് സി പോലെയുള്ള ഒരു സ്ഥാപനം വിമർശനമുന്നയിക്കുന്ന ഉദ്യോഗാർഥികളിൽ ചിലരോട് അസഹിഷ്ണുത മൂത്ത് 'ഊര് വിലക്ക് 'ഏർപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണ്.
പ്രശാന്ത് ഭൂഷനെതിരെ കലിപൂണ്ടു കോടതി അലക്ഷ്യത്തിന് കേസെടുത്തു പേടിപ്പിക്കുന്നത് പോലെയുള്ള അധികാരം പ്രകടനത്തിന്റെ സിഗ്നലിങ് ആണത്.
പി എസ് സി ഭരണഘടന പ്രകാരമുള്ള ഒരു സ്ഥാപനമാണ്. പക്ഷെ ഭരണഘടനായിലെ ആർട്ടിക്കിൾ 19ൽ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിൽ എല്ലാവരുടെയും മൗലീക അവകാശമാണ്.
ഭരണ -അധികാര സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും വിമർശിക്കുന്നത് ഇത് ആദ്യമല്ല. അവസാനത്തെതും അല്ല.
അധികാര സ്ഥാനങ്ങളോടും സ്ഥാപനങ്ങളോടും വിമർശനം ഇല്ലെങ്കിൽ ജനായത്ത ഭരണം തന്നെയില്ലാതെയാകും.





 https://www.manoramaonline.com/news/editorial/2020/08/26/nottam-by-js-adoor.html?fbclid=IwAR2TjBuPjNNhYTG4Ws7ZusSSMQ5wg6KzWwSH--HxhsaxMoKQSSM_P5iUzRo

No comments: