Tuesday, February 25, 2020

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും


ശ്വാസമുള്ള ഓരോ മനുഷ്യനും വിശ്വാസവുമുണ്ട്. അങ്ങനെയുള്ള വിശ്വാസങ്ങൾ ആത്മനിഷ്ടമോ വസ്തുനിഷ്ട്ടമോ വ്യക്തിനിഷ്ട്ടമോ ആകാം.
വിശ്വാസങ്ങൾ പല രീതിയിലാണ് ഓരോരുത്തരും ഉൾക്കൊള്ളുകയും വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിക്കയും ചെയ്യുന്നത്.
വിശ്വാസങ്ങൾ മതാത്മകമോ രാഷ്ട്രീയമോ സാമൂഹികമോ ആകാം. അതു വീട്ടിൽൽ നിന്നോ നാട്ടിൽ നിന്നോ പുസ്തകത്തിൽ നിന്നോ കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ കൊണ്ടറിഞ്ഞോ തിരിച്ചറിഞ്ഞോയാകാം
മിക്കവാറും വിശ്വാസങ്ങൾ വളർന്ന സാഹചര്യങ്ങളിൽ നിന്നാണ് ഉള്ളിൽ കയറുന്നത്. പ്രത്യേകിച്ചും ദൈവത്തെകുറിച്ചും മതത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ശീല ചിന്തകളും പ്രവർത്തികളുമെല്ലാം. അതു പേരിലും നാളിലും ആചാരങ്ങളിലും സത്വ ബോധത്തിലും മനുഷ്യനെ മരിച്ചു കഴിഞ്ഞാൽ പോലും പിന്തുടരും.
ഓരോ വിശ്വാസവും ഒരു വലിയ പരിധി വരെ ഓരോ വ്യക്തിയുടെയും ആത്മ നിഷ്ട്ട വികാര -വിചാരങ്ങളുമായി ഒത്തു ചേർന്നാണ് വർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തരുടെ ഉള്ളിലും ഓരോ തരത്തിൽ വർത്തിക്കുന്ന വിശ്വാസങ്ങളെ പലപ്പോഴും വസ്തുനിഷ്ട്ടമായി അളക്കുവാൻ പ്രയാസമാണ്. അതുകൊണ്ടു കൂടിയാണ് ഓരോരുത്തർക്കും വിശ്വാസ സ്വാതന്ത്ര്യം മനുഷ്യ അവകാശമാകുന്നത്.
എന്നാൽ ഒരാളുടെ വിശ്വാസം മറ്റുള്ളവരെ അക്രമിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന വെറുപ്പ് ആയി പരിണമിക്കുമ്പോൾ അതു സമൂഹത്തിന് അപകടകരമാണ്. ഒരാളുടെ വിശ്വാസം അസഹിഷ്ണുതയായി സ്പർദ്ധ പരത്തി മറ്റുള്ളവവരുടെ വിശ്വാസത്തെയോ ജീവിതത്തെയോ ഹിസാത്മയി വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ നേരിടുന്നത് അതു അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോഴാണ്.
വിശ്വാസം എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്.? പതിനെഴും പതിനെട്ടും നൂറ്റാണ്ടു മുതൽ വളർന്നുവന്ന വിജ്ഞാന വിചാര യുക്തികളും പിന്നീട് വന്ന ആധുനിക ശാസ്ത്ര യുക്തി ബോധവും പഴയ പല വിശ്വാസ ആചാര വിചാരങ്ങളെയും ചോദ്യം ചെയ്തു.
മനുഷ്യൻ ശാസ്ത്രം പഠിച്ചു ആധുനിക ശാസ്ത്ര യുക്തിബോധത്തിൽ ജീവിക്കുവാൻ തുടങ്ങുമ്പോൾ ബാല്യകാലത്തു മനസ്സിൽ കയറികൂടിയ വിശ്വാസ ആചാര വിചാരങ്ങളെ സ്വയം ചോദ്യം ചെയ്യും. അങ്ങനെ പല കാര്യങ്ങൾ അറിഞ്ഞും തിരിച്ചറിഞ്ഞു വിവേചിച്ചും പല ശീല വിശ്വാസങ്ങളെയും മാറ്റും. സ്വയം ചോദിച്ചു വിശകലനം ചെയ്തു മാറ്റുവാൻ കഴിവുള്ള ജീവിയാണ് മനുഷ്യൻ. അതുകൊണ്ടാണ് ഒരേ ആയുസ്സിൽ മനുഷ്യൻ പലതവണ മനസ്സും വിശ്വാസ വിചാരങ്ങളും സമീപനങ്ങളും മാറ്റുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹികമായി സാധാരണവൽക്കരിക്കപെട്ട അന്ധവിശ്വാസം ജാതി ബോധമാണ്. അതു വസ്തുനിഷ്ട്ടമായി വിശകലനം ചെയ്താൽ മനുഷ്യനെ വിവേചിക്കുന്ന ജനനം കൊണ്ടു മാത്രം സ്വായത്തമാക്കുന്ന സ്വത അധികാര ബോധമാണ്. അല്ലെങ്കിൽ വിവേചിക്കപെടുന്നു എന്ന ബോധം. വസ്തുനിഷ്ട്ടമായി തെറ്റാണ് എന്ന അറിഞ്ഞിട്ടും അറിഞ്ഞോ അറിയാതെയോ ഉള്ളിലെ സത്വ ബോധ ശീലമായി ജാതി വിചാരം പലപ്പോഴും അബോധ തലങ്ങളിൽ വർത്തിക്കും
ആധുനിക ശാസ്ത്ര യുക്തി ചിന്ത വച്ചു അളന്നാൽ മിക്കവാറും മത വിശ്വാസ ആചാരങ്ങളും യുക്തിഹീനമാണ്. പക്ഷെ പ്രശ്‍നം മനുഷ്യൻ യുക്തി കൊണ്ടു മാത്രമല്ല ജീവിക്കുന്നത്.
മനുഷ്യൻ സ്നേഹിക്കുന്നതും, സന്തോഷിക്കുന്നതും, സങ്കടപ്പെടുന്നതും കരയുന്നതും എല്ലാം ഒരു വലിയ പരിധിവരെ ശാസ്ത്ര യുക്തിക്കു അപ്പുറമുള്ള വികാര വിചാരങ്ങളിലാണ്. എല്ലാ മനുഷ്യരും ഒരു സർവ്വദേശീയ ആധുനിക ശാസ്ത്ര യുക്തിമാത്രം ഉപയോഗിച്ചാൽ പലപ്പോഴും പലതരത്തിലുള്ള വൈവിദ്ധ്യങ്ങൾ ലോകത്ത് കാണില്ല. മനുഷ്യൻ റീസൺ കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള ലോകത്തിലെ ഒരുപാടു കാര്യങ്ങൾ റീസണിന്റെ അപ്പുറത്താണ്.
അന്ധ വിശ്വാസ വിചാരങ്ങളുടെ അടിസ്ഥാനം ഡോഗ്മയാണ്. ഡോഗ്മ എന്നത് അധികാരം ചട്ടക്കൂട്ടിലാക്കി അതു ചോദ്യം ചെയ്യാനാകാത്ത ഒരു ചിന്ത ശീലവും ആചാര വിശ്വാസവുമാകുമ്പോഴാണ്. അതിനെ ചോദ്യം ചെയ്യുവാൻ പലപ്പോഴും മത അധികാര വ്യവസ്ഥയും ജീവിക്കുന്ന സാമൂഹിക സാഹചര്യവും സമ്മതിക്കില്ല. അതിനു അവർ അവരുടെ മത വിശ്വാസ യുക്തികൾ ഉപയോഗിക്കും. അങ്ങനെയാണ് തിയോളേജി എന്ന മത -ദൈവ വിശ്വാസ വിചാരം വിജ്ഞാന ശാഖ തന്നെ വളർന്നത്. അത് വലിയ ഒരു അളവു വരെ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാന ഭാഷ ഭാഷ്യങ്ങളാണ്.
മനുഷ്യൻ മത ആചാര വിശ്വാസങ്ങളിൽ വിശ്വസിക്കുന്നത് സാമൂഹ്യവൽക്കരണത്തിൽ നിന്നുള്ള ശീലങ്ങൾ കൊണ്ടാണ്. എന്നാൽ ആത്മ നിഷ്ഠ തലത്തിൽ വിശ്വാസവും പ്രത്യാശകളും സ്നേഹവും ഇല്ലെങ്കിൽ മനുഷ്യന് സന്തോഷമായി ജീവിക്കുവാനാകില്ല. അതു കൊണ്ടു മത വിശ്വാസങ്ങൾ അടിച്ചമർത്തപെട്ടവരുടെ നിശ്വാസവും ആശയറ്റ അവസ്ഥയിൽ പ്രത്യാശയുമാകുന്നത്.
എ ആർ റഹ്‌മാന്റെ പ്രസിദ്ധമായ ഒരു പാട്ടുണ്ട് ' പ്രെ ഫോർ മി ബ്രദർ,... പ്രെയ്‌ ഫോർ മി സിസ്റ്റർ... ഡു യു നീഡ് എനി റീസൺ ടു ബി കൈൻഡ് '. ഈ ഗാനത്തിലെ വരികളെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ആദ്യ വരികൾ പറഞ്ഞത് അത്യസാന നിലയിൽ ആശയുടെ അറ്റത്തു കിടന്ന് ഒരു സുഹൃത്താണെന്നന്നാണ്. ഒരു മനുഷ്യൻ നിസ്സഹായതയുടെ പടുകുഴിയിൽ ആശയറ്റു വീഴുമ്പോൾ പ്രാർത്ഥന അവരെ സംബന്ധിച്ചിടത്തോളം പ്രത്യശയുടെ വഴിത്താരയാണ്.
എന്നാൽ ആധുനിക ശാസ്ത്ര യുക്തിയിൽ അതു അന്ധ വിശ്വാസമാണ്. പൊങ്കാല വയ്‌ക്കയ്‌വാൻ ലക്ഷകണക്കിന് ആളുകൾ പോകുന്നത് വിശ്വാസ ആചാര സാമൂഹിക വൽക്കരണം കൊണ്ടും പുതിയ മാര്കെട്ടിങ് കൊണ്ടുമൊക്കെയാകാം. അധുനിക ശാസ്ത്ര യുക്തി ഉപയോഗിച്ചാൽ അന്ധ വിശ്വാസം. പക്ഷെ അവിടെ പൊങ്കലക്കു പോകുന്നവർക്ക് ഉള്ളിൽ പ്രത്യാശയും സന്തോഷവും.
അതു പോലെ ആധുനിക ശാസ്ത്ര യുക്തിയിൽ അന്ധ വിശ്വാസങ്ങളായ പലതും മനുഷ്യൻ ആചാര വിശ്വാസ ശീലം കൊണ്ടു ചെയ്യുന്നു. നാളും. ജാതകവും. മുഹൂർത്തവും രാഹു കാലവും വസ്തുവും തൊട്ട് ഒരുപാടു കാര്യങ്ങൾ മനുഷ്യൻ ആചാര ശീലങ്ങൾ കൊണ്ടു ചെയ്യുന്നതാണ്.
പലപ്പോഴും നമ്മൾ രോഗികളായി ആശുപത്രിയിൽ ചെല്ലുമ്പോൾ ഒരു ഡോക്ട്ടറെയും മരുന്നിനെയും ആളുകൾ വിശ്വസിക്കുന്നത് അധുനിക വൈദ്യശാസ്ത്രമോ മരുന്നോ ഒന്നും പഠിച്ചിട്ടല്ല
അവർക്ക് കാര്യങ്ങൾ ഒക്കെ അറിയാം എന്ന സാധാരണ വിശ്വാസ ശീല യുക്തിയിൽ നിന്നാണ്. ഒരു നൂറു കൊല്ലം മുമ്പ് ആശുപത്രി എന്ന പുതിയ വ്യാപാരം വ്യവസായ സംരഭങ്ങൾ ഇല്ലായിരുന്നപ്പോൾ ആധുനിക മെഡിക്കൽ പ്രൊഫെഷനൽ ഡോക്ടർമാർ മാർകെറ്റിൽ ഇല്ലാതിരുന്നപ്പോൾ നാട്ടു വൈദ്യന്മാരെയായിരുന്നു വിശ്വാസം.
ഇന്ന് രോഗ ശമനത്തിന് വേണ്ടി നാട്ടു വൈദ്യൻമാരുടെ അടുത്തുപോയാൽ അന്ധ വിശ്വാസം. കാരണം മനുഷ്യന്റെ യുക്തികൾ പലതും കാലദേശങ്ങൾക്ക് അനുസരിച്ചു മാറും. അങ്ങനെ മാറിയതാണ് ചരിത്രവും ആശങ്ങളും എല്ലാം.
പണ്ടും മനുഷ്യൻ രോഗാവസ്ഥയിൽ മരുന്നും നിസ്സഹായ അവസ്ഥയിൽ മരുന്നും മന്ത്രവും തേടും. പണ്ടും ആളുകൾ നിസ്സഹായത അനുഭവിക്കുമ്പോൾ അമ്പലങ്ങളിലോ പള്ളികളിലോ പ്രാർത്ഥിക്കും. അതു കൊണ്ടാണ് അന്നും ഇന്നും മരുന്നിനും മന്ത്രത്തിനും ഡിമാൻഡു.
ആധുനിക സമൂഹത്തിൽ രോഗം വന്നാൽ ആശുപത്രിയിൽ പോകണം ചികിൽസിക്കണം. അതിൽ കൂടുതൽപേർക്ക് രോഗം ഭേദമാകുമ്പോൾ ആശുപത്രിയിലും ഡോക്ടർമാരിലും മരുന്നിലും മനുഷ്യനു സ്വാഭാവികമായും വിശ്വാസം കൂടും. അതു കണ്ടും അനുഭവിച്ചുമുള്ള വിശ്വാസമാണ്.
ഇന്ന് ലോകത്തിലെക്കും ഏറ്റവും വലിയ വ്യപാര വ്യവസായം ആശുപത്രി ബിസിനസാണ്. അവിടെ അവശ്യമുള്ളതും അവശ്യമില്ല്യതെയും നൂറു കൂട്ടം ടെസ്റ്റുകളും വൻകിട ഫാർമ കമ്പിനിയുടെ മരുന്നുകളുമാണ് വിൽക്കുന്നത്. മൾട്ടി ബില്ല്യൻ ബിസിനസ് . ലോകത്തിൽ പാവപ്പെട്ടവർക്ക് ഏറ്റവും കടമുണ്ടാക്കുന്ന ബിസിനസ് സംരംഭം. അവിടെയും പഠിച്ചു മിടുക്കരായി ബിസിനസ് ചെയ്യുന്ന ഡോ ജോഷ്വാ കാൾട്ടൻമാരുണ്ട്. കാശാണ് ലക്ഷ്യം.
എല്ലാ ഇന്നു മാർക്കറ്റിലാണ്. ആശുപത്രിയും പള്ളിയും അമ്പലങ്ങളും എല്ലാം. എല്ലാം മനുഷ്യന്റെ അരക്ഷിത ബോധത്തെയും രോഗം അവസ്ഥകളെയും മുതലാക്കി ബിസിനസ് ചെയ്യുന്നവർ. ചിലർ അവരുടെ സ്ഥാപനങ്ങളിൽ മരുന്നു വിൽക്കുന്നു. ചിലർ മന്ത്രങ്ങളും തന്ത്രങ്ങളും വിൽക്കുന്നു.
ആത്മീയ വ്യാപാര വ്യവസായ ബിസിനസ് എല്ലാ മതങ്ങളിലുമുള്ള വിശ്വാസ സംരംഭകരും ചെയ്യുന്നത് മരുന്നിനെപ്പോലെ ഇന്നും പ്രാർത്ഥനകൾക്കും മന്ത്രത്തിനും തന്ത്രത്തിനും മാർക്കറ്റ് ഉള്ളതിനാലാണ്.
ചിലർ അതു ഒരു ' ഹൈ ' കിട്ടുവാൻ ചെയ്യുന്നു. ചിലർ നിസ്സഹായതയുടെ നിവർത്തികേടിൽ. പലരും ശാരീരികമോ മാനസികവുമായ രോഗാവസ്ഥയിൽ വിശ്വാസവും അന്ധ വിശ്വാസവും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാകും.
അങ്ങനെപലരും ദൈവം വിശ്വാസം എന്ന ആശ്വാസത്തിൽ നിന്ന് കൃപ്‌സാനം പത്രം അന്ധ വിശ്വാസത്തിലേക്കോ അല്ലെങ്കിൽ ടെലി ഇവാഞ്ചിൽസ്റ്റ് സംരംഭകരുടെ അന്ധ വിശ്വാസങ്ങളിലേക്കോ കൂപ്പു കുത്തും.
ആശുപത്രിയിൽ മരുന്ന് കൊണ്ടും അപ്പുറത്ത് മന്ത്രം കൊണ്ടും രോഗ ശാന്തി തേടുന്ന മനുഷ്യൻ. ഇപ്പോൾ രണ്ടും വ്യപാര വ്യവസായ മാർക്കറ്റിങ് യുക്തിയിലാണ് നിസ്സഹായ രോഗാവസ്ഥലളിൽ ഉള്ള കസ്റ്റമേഴ്‌സിനെ തേടുന്നത്.
മരുന്നിൽ ചിലർക്ക് വിശ്വാസം. പലർക്കും അതു അന്ധവിശ്വാസമായി പരിണാമിക്കും. മരുന്നിനു സൈഡ് എഫ്ഫെട് ഉള്ളത് ഉപയോഗിക്കുമ്പോൾ പരിഗണിക്കില്ല പലരും. കാരണം വിശ്വാസത്തിൽ ഉള്ള ആശ്വാസമാണ് പ്രധാനം. പലപ്പോഴും മനസിന്റെ നിസ്സഹായ അവസ്ഥകളിലെ ദൈവ രൂപമായി ആശുപത്രിയിൽ ഡോ ജോഷ്വാ കാൾട്ടണും. മറ്റേ മാർകെറ്റിൽ പാ. ജോഷ്വാ കാൾട്ടൻമാരും ബിസിനസ് ചെയ്യും. മാർക്കറ്റ് യുക്തി തുടങ്ങുന്നതും അവസാനിക്കുന്നതും ലാഭത്തിലാണ്. ആശുപത്രിയായാലും ആത്മീയമായാലും സിനിമയായാലും.
നിവർത്തി ഇല്ലാത്ത മനുഷ്യരുടെ ആശകളും നിരാശകളും നിസ്സഹായതകളും ഇന്ന് മാർകെറ്റിൽ വിൽപ്പന സാമഗ്രികളുമായി നിൽക്കുന്നവരുടെ മുമ്പിലേക്കാണ് ആശ്വാസത്തിനും രോഗ ശാന്തിക്കും വേണ്ടി ക്യൂ നിൽക്കുന്നത്. കച്ചവടം ചെയ്യുന്നവരുടെ യുക്തി ആധുനിക കോർപ്പറേറ്റ് യുക്തി. അതിനു പോകുന്ന 'വിശ്വാസികൾ ' വിശ്വാസത്തിനും അന്ധ വിശ്വാസത്തിനും ഇടയിൽ ഓടി അവരുട നിസ്സഹായതയിൽ ആശ്വാസം തേടുന്നവർ.
ഇന്നത്തെ പല വിശ്വാസങ്ങളും നാളെ അന്ധ വിശ്വാസങ്ങളാകാം. അന്ധവിശ്വാസങ്ങൾ സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടം ചെയ്യുമ്പോൾ അതു ദുരന്തമാണ്. ദുരന്തമില്ലാതെ ആരെങ്കിലും എന്തിലെങ്കിലും വിശ്വസിച്ചു ആശ്വസിച്ചു സന്തോഷിക്കുന്നത് അവരുടെ കാര്യം. മറ്റാർക്കും പ്രശ്നം ഉണ്ടാക്കുന്നില്ലെങ്കിൽ അവരവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്നതാണ് നിലപാട്.
നമ്മൾ ഇന്ത്യക്കാരാണ് എന്നതും ഒരു വിശ്വാസമാണ്. ചിലർക്ക് അന്ധ വിശ്വാസവും. എന്റെ വല്യപ്പച്ചൻ വിചാരിച്ചിരുന്നത് eഅദ്ദേഹം തിരുവിതാകൂർകാരനായിരിന്നു എന്നാണ്
മനുഷ്യൻ വിശ്വാസത്തിനും അന്ധ വിശ്വാസത്തിനും ഇടയിൽ പെൻഡുലം പോലെ ആടികൊണ്ടിരിക്കുന്ന വിചിത്ര. ജീവിയാണ്. അല്ലെങ്കിൽ ശബരിമല സ്ത്രീ പ്രവേശനം ഒന്നും ഇത്രയും വിഷയം ആകേണ്ടതില്ല.
.
ചേരയെ തിന്നുവരുടെ നാട്ടിൽ പോയാൽ നടുത്തുണ്ടം തിന്നു ജീവിക്കുവാൻ കഴിവുള്ള ജീവി
ജെ എസ് അടൂർ

കേരളത്തോട് പൊള്ളുന്ന ചില ചോദ്യങ്ങൾ.


കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ " അറ്റുപോകാത്ത ഓർമ്മകൾ ' എന്ന വർഗീയ ഭ്രാന്തന്മാർ കൈപ്പത്തി വെട്ടിഎറിഞ്ഞ ടി ജെ ജോസഫ് എന്ന അധ്യാപകന്റ ആത്മകഥ വായിക്കൂ.
മീഡിയക്കു വേണ്ടത് മസാല വിവാദങ്ങളാണ്. എങ്ങനെ ഇന്ത്യവിഷൻ എന്നൊരു ചാനലും അതു കേട്ടും കണ്ടു വിറളിപിടിച്ച സർക്കാരും പോലീസും ഒരു മനുഷ്യനെയും അയാളുടെ കുടുംബംത്തെയും എങ്ങനെ വേട്ടയാടി ചതച്ചു എന്ന് വായിച്ചറിയുക.
കേരളത്തിലെ പോലീസ് എത്ര നിഷ്‌ട്ടൂരമായി അദ്ദേഹത്തിന്റെ മകൻ മിഥുനെ അച്ഛനെ കിട്ടാത്ത വാശിയിൽ അടിച്ചവശനാക്കിയത്. എത്ര നിസ്സാരമായാണ് വേട്ടയാടുപ്പെടുന്ന ഒരു ഇരയെ വിരട്ടി കൈക്കൂലി വാങ്ങുവാൻ ഒരു ഉളുപ്പുമില്ലാതെ ശ്രമിക്കുന്നത്. ആ പോലീസ് ഏമാന്മാരെല്ലാം ഇപ്പോഴുമുണ്ട്.
സബ്ജയിലിലെ അനുഭവങ്ങൾ വായിക്കേണ്ടതാണ്. നാലാം നമ്പർ സെല്ലിലുള്ള 14 പേർ. അവിടുന്നു ജാമ്യത്തിൽ പോകുന്ന പീഡിതനോട് രണ്ടു കുപ്പിക്കുള്ള പണം ആവശ്യപ്പെടുന്ന വാർഡൻ. പ്രത്യേക സൗകര്യങ്ങൾക്ക് 50000 രൂപയാണ് കൈക്കൂലി !! എത്ര ഭയങ്കരം ഗവര്ണൻസ്. !! എത്ര നല്ല സമാധാന പരിപാലനം!!
സർക്കാർ സംവിധാനവും ഭരണ അധികാരികളും ആൾക്കൂട്ട മനസ്ഥിതിക്കു അനുസരിച്ചു സത്യം എന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ ഒരു മനുഷ്യനെ ഒറ്റക്കോടിച്ചു കല്ലെറിയാൻ ശ്രമിച്ചു. നീതിയും ന്യായവും എന്നതിനേക്കാൾ എല്ലാവരും അവരവരുടെ സംഘ ബലത്തിൽ അഭിരമിച്ചു.
സർവകലാശാല നിഷ്കര്ഷിച്ച റെഫെറെസ് ബുക്കിൽ പി ടി കുഞ്ഞഹമ്മദ് എഴുതിയ അധ്യായത്തിലെ മൂന്നു വാചകം എഴുതി ഒരു പേര് ചേർത്ത് എന്ന കുറ്റം ചാർത്തി ചെയ്യാത്ത കുറ്റത്തിന് അയാളെ ക്രൂശിക്കുവാൻ എല്ലാവരും മുറവിളികൂട്ടി. സമാധാനത്തിന്റെ പേരിലുള്ള മതത്തിലെ വെറിപൂണ്ട തീവ്ര വാദികൾ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തു.
ജോസഫ് മാഷിന്റെ ദേഹമാസകലം വെട്ടി കൈപ്പത്തി വെട്ടിമാറ്റിയപ്പോൾ കേരള നവോത്ഥാഅവകാശ പൊള്ളത്തരങ്ങളും മത 'സൗഹാർദ്ദ ' പോയ്‌മുഖവുമാണ് അഴിഞ്ഞു വീണത്. കേരളത്തിന്റെ മതഭ്രാന്തിന്റയും വർഗ്ഗീയ വിഷ വെറുപ്പിന്റെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഈ മനുഷ്യൻ. ജീവിക്കുന്ന രക്ത സാക്ഷിയുടെ രക്തത്തിലും കണ്ണു നീരിലും എഴുതിയ പുസ്തകം. ഇതാണ് എന്റെ മാംസം. ഇതാണ് എന്റെ രക്തം എന്ന് പറഞ്ഞു സ്നേഹത്തോടെ തരുന്നൊരാൾ.
വെറികൊണ്ടു വെട്ടിമുറിവേൽപ്പിച്ചവരെക്കാൾ നികൃഷ്ടമായാണ് വെള്ളപൂശിയ യൂദാസ്സുകൾ അദ്ദേഹത്തെ ചുംബിച്ചു കാട്ടികൊടുത്തത്. അതിൽ ഏറ്റവും നികൃഷ്ടമായി അദ്ദേഹത്തെ ഒറ്റികൊടുത്തത് പഴയ ശിഷ്യനായ പുരോഹിതൻ !!!പരീശഭക്തിക്കാർ യേശുവിനോട് ചെയ്തത്പോലെ.
ഏഴു എഴുപത് വട്ടം ക്ഷമിക്കുവാൻ പഠിപ്പിച്ചു, സ്നേഹമാണ് ഏറ്റവും വലിയ കല്പനയെന്നോതിത്തന്ന യേശുവിന്റെ പേരിൽ അധികാരം കൈയാളുന്ന വെള്ളപൂശിയ കല്ലറകൾ കരിങ്കല്ലുപോലെയാണ് ആ മനുഷ്യന്റെ ഹൃദയത്തെ ഇഞ്ചിഞ്ചായി ചതച്ചത്. അയാളെ മുസ്ലിം തീവ്ര വർഗീയ വെട്ടുകാർക്ക് വിട്ട് കൊടുത്തു സ്വന്തം തടി രക്ഷിച്ചു സ്വന്തം അധികാര താല്പര്യങ്ങളെ കാക്കുന്ന കരുണയറ്റ സംഘ ശക്തിയുടെ പുരോഹിത വർഗ്ഗം. ഈ പുസ്തകം കരുണയറ്റ സഭാ -വ്യവസ്‌ഥ സംഘബലത്തിന്റെ അനീതിക്ക് നേരെയുള്ള ഒരു ചാർജ് ഷീറ്റാണ്.
ഈ പുസ്തകം ഇന്ത്യയിൽ പലതും കൊണ്ടും ഒന്നാമത് എന്ന ഊറ്റം കൊള്ളൂന്ന സമൂഹത്തിന് നേരെയുള്ള ചോരമണക്കുന്ന ചോദ്യമാണ്.
ആർക്ക് എന്ത്‌ സംഭവിക്കുന്നു ഗൗനിക്കാതെ, സത്യം അറിയാൻ മെനക്കെടാതെ എന്തും ഏതും സെൻസേഷണൽ വർത്തയാക്കുന്ന മാധ്യമങ്ങളോടുള്ള ചോദ്യമാണ്.
അയാളെ വേട്ടയാടാൻ പോലീസിനെ വിട്ട സർക്കാർ സംവിധാനതോടുള്ള ചോദ്യമാണ്
എന്തിനും ഏതിനും പച്ചത്തെറി പറയുന്ന തേടിയോനെകിട്ടിയില്ലെങ്കിൽ കണ്ടവനെ അടിച്ചു എല്ലൊടിക്കുന്ന പോലീസിനോടുള്ള ചോദ്യമാണ്
മതാന്ധതയുടെ വിഷവും വെറിയും മൂത്തു ആരെയും വെട്ടുവാനും കൊല്ലുവാനും തയ്യാറുള്ള അക്രമ രാഷ്ട്രീയത്തോടുള്ള ചോദ്യമാണ്.
ഒഴുക്കിനൊത്തു നീന്തുന്ന ആൾക്കൂട്ട മനസ്ഥിതിയുള്ള രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യമാണ്.
യേശുവിന്റ പേരിൽ അധികാര സന്നാഹങ്ങളും അധികാര അഹങ്കാരങ്ങളും കാണിക്കുന്ന സഭ അധികാരികൾക്കു നേരെയുള്ള ചോദ്യമാണ്.
ഇതെല്ലാം കണ്ടു ചോദ്യങ്ങൾ ചോദിക്കുവാൻ പോലും ത്രാണിയില്ലാത്ത നമ്മളിൽ ഒരുപാടു പേരോടുള്ള ചോദ്യമാണ്.
എല്ലാ പീഡാനുഭവങ്ങളിലും കൂട്ടാളിയായി സങ്കടം സഹിക്കാതെ ആത്മ ഹത്യ ചെയ്ത ' ശാലോമിക്ക് ' വേണ്ടികൂടിയ പുസ്തകം.
ഉള്ളിലെ സങ്കടതിരയിൽ നിന്നുള്ള കണ്ണനീരിന്റെ ഉപ്പു രുചിയുള്ള വാക്കുകളിൽ നമ്മളെ ഇടക്കിടെ പൊള്ളിക്കും.
സ്വന്തം പീഡാനുഭവത്തെ ആ മനുഷ്യൻ ഒരു പരിധിവരെ വേർപാടോടെ നർമ്മത്തോട് കാണുന്നുണ്ട്.
എല്ലാവരും വായിച്ചു സ്വയം ചോദ്യങ്ങൾ ചോദിക്കേണ്ട പുസ്തകം.
ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്?
ജെ എസ് അടൂർ

Monday, February 24, 2020

യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും
ഒരുപക്ഷെ എല്ലാ മതഗ്രന്ഥങ്ങളും യുദ്ധങ്ങളുടെ കഥകളും /ചരിത്രവും അതിൽ നിന്നുള്ള മനുഷ്യന്റെ സമാധാന വാഞ്ചയുമാണ്. ഗ്രീക്ക് പുരാണങ്ങൾതൊട്ട് നമ്മുടെ പുരാണങ്ങൾ വരെ യുദ്ധങ്ങളുടെ കഥകളും അതിൽ നിന്ന് സമാധാനത്തി ലേക്കുള്ള യാത്രയാണ്. യുദ്ധങ്ങളിൽ നിന്നുള്ള വിടുതലാണ് പലപ്പോഴും സമാധാനം. പക്ഷെ മനുഷ്യരെ കൊന്നു തള്ളുന്നവർ അതു സമാധാനത്തിനു വേണ്ടിയാണ് എന്ന് പറഞ്ഞത് സിവിലൈസ്ഡ് ആണെന്ന് അവകാശപെടുന്നതാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം.
ഇന്നലെ ട്രമ്പ് ടെലിപ്രോംപ്റ്ററിൽ വായിച്ചത് കേൾക്കുകയായിരിന്നു. അതിൽ ഉപയോഗിച്ച ചില പദ പ്രയോഗങ്ങൾ ജോറായാരിന്നു. ഏതാണ്ട് അയ്യായിരം കൊല്ലത്തിൽ അധികം ചരിത്രമുള്ള പഴയ പേർഷ്യയായ ഇറാന് സിവിലൈസേഷൻ ഇല്ല. അവർ 'സിവിലൈസ്ഡ് വേൾഡിനു ' എതിരെയാണ് യുദ്ധം ചെയ്യുന്നത് അവർ ഭീകരാണ് എന്ന മട്ടിൽ.ഇറാന്റെ തിയോക്രാറ്റിക് ഇല്ലിബറൽ വ്യവസ്‌ഥയോട് ഒട്ടും യോജിപ്പില്ല. എന്നാൽ 'ലിബറൽ ജനാധിപത്യം എന്ന് അവകാശപ്പെടുന്ന അമേരിക്ക വളരെ പുരാതന സിവിലൈസേഷൻ ചരിത്രമുള്ള ഏഷ്യയിൽ എത്രപേരെയാണ് കൊന്നത്.?
ജപ്പാനിൽ ആറ്റം ബോംബിട്ട് കൊന്നത് ഏതാണ്ട് രണ്ടു ലക്ഷത്തി അറുപതിനായിരം പേരെ. വിയറ്റ്നാമിൽ ഏതാണ്ട് രണ്ടര ലക്ഷം പേരെ. അഫ്‌ഗാനിസ്ഥാനിൽ ഏതാണ്ട് ഏഴുലക്ഷത്തി ഇരുപതിനായിരം പേരും 2372 അമേരിക്കൻ പട്ടാളക്കാരും. ഇറാക്കിൽ ഏത്ര പേർ കൊല്ലപ്പെട്ടു എന്നതിന് പല കണക്കുകളാണ്. ആറു ലക്ഷം മുതൽ പത്തു ലക്ഷം വരെ.
ഇങ്ങനെയുദ്ധങ്ങളും കൊലവിളികളും ഒക്കെ നടത്തുന്ന' സിവിലൈസേഷൻ ' അപാരമാണ്.
ഇരുപതാം നൂറ്റാണ്ടിൽ രണ്ടു ലോക മഹായുദ്ധങ്ങളുൾപ്പെടയുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത് 108 മില്ല്യൻ അഥവാ 10.8 കോടി മനുഷ്യരാണ്. ഏതാണ്ട് കേരളത്തിൽ ഉള്ള മനുഷ്യരുടെ മൂന്നിരട്ടി ! കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ യുദ്ധങ്ങൾ കൊന്നൊടുക്കിയത് ദശലക്ഷകണക്കിന്. ഇറാക്കിൽ വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന് എതിരെ എന്നു കള്ളം പറഞ്ഞു ബോംബിട്ടാണ് അവിടെ മാസ്സ് ഡിസ്ട്രക്ഷൻ കഴിഞ്ഞ പതിനേഴു കൊല്ലമായി നടക്കുന്നത്.
എത്രയോ പേരാണ് വംശ മത വെറികളുടെ പേരിൽ കൊന്നു തള്ളപ്പെട്ടും കൊന്നും കൊലവിളിച്ചും ഭീകര സൃഷ്ട്ടിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളിൽ എത്രയോ മടങ് ആളുകളെയാണ് യുദ്ധങ്ങൾ ലക്ഷക്കണക്കിന് ടൻ ബോംബിട്ട് കൊന്നത്. ഏറ്റവും ക്രൂരതയുള്ള മൃഗങ്ങൾ മനുഷ്യരാണ്..കൊല്ലും കൊലയും കൊലവിളിയുമായി കൊല്ലുന്നവർ അവരെ വിളിക്കുന്നത് സിവിലൈസെഷൻ എന്നും സിവിലൈസ്ഡ് എന്നുമാണ്.
ലോകത്തു ഏറ്റവും ക്രൂരങ്ങളായ വ്യവസായം വാർ ഇന്ഡസ്ട്രിയാണ്. പരസ്പരം കൊല്ലാൻ വേണ്ടി ആയുധങ്ങൾ ഉണ്ടാക്കി അതുപയോഗിച്ചു കൊന്നു കൊല വിളിക്കുന്ന സംസ്കാര സം'പന്നരാ 'യ മനുഷ്യർ !!
എല്ലാ യുദ്ധങ്ങളും അതി ക്രൂര ഒബ്‌സീനിറ്റിയാണ്. ഗോത്രത്തിൻറെയും വംശങ്ങളുടെയും ദേശ രാഷ്രങ്ങളുടെയും. ജാതി. മതങ്ങളുടെയും പേരിൽ പരസ്പരം കൊന്നു തള്ളുന്ന മനുഷ്യൻ എങ്ങനെയാണ് സിവിലൈസ്ഡ് ആകുന്നത്.?
എല്ലാം കൊലകൾക്കും കൊലവിളികല്കും യുദ്ധങ്ങൾക്കും എതിരാണ്. വീണ്ടും ഒരു യുദ്ധവും മനുഷ്യക്കുരുതിയും ഉണ്ടാകരുതേ എന്നെ കൈയൂക്കുള്ളവൻ കാര്യക്കാരാകുന്ന ഈ ലോകത്തു നമ്മൾക്ക് ആഗ്രഹിക്കുവാൻ സാധിക്കുകയൂള്ളൂ.
ജെ എസ് അടൂർ
Statutory disclaimer : FB English translations have nothing to do with what I wrote as it is a hilarious parody .

Disapora Masala

സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഇന്ത്യയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചിലതിൽ മുന്നിൽ ആയതു കൊണ്ടാണ് കേരളം ഇക്കാര്യത്തിൽ മുന്നിലായത്. ആദ്യത്തെ നാല് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളത്തിന്റെത് അന്തരാഷ്ട്ര തലത്തിൽ വിലയിരുത്താൻ തക്ക നേട്ടമാണ്. പക്ഷെ അഞ്ചാമത്തെ ലിംഗ സമത്വം മുതലുള്ള ലക്ഷ്യങ്ങളിൽ കേരളത്തിനു ഇനിയും മുന്നോട്ട് പോകാനുണ്ട്. അഞ്ചു മുതൽ പത്തു വരെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇനിയും നന്നാകേണ്ടതുണ്ട്. കേരളത്തിൽ വളർച്ചക്ക് ഒപ്പം അസമത്വങ്ങളും വർധിച്ചു. അതു എല്ലായിടത്തും ഉണ്ടാകുന്നതാണ്. എന്നാൽ പതിനൊന്നു തൊട്ടുള്ള സുസ്ഥിര വികസനങ്ങളിൽ പ്രശ്നം ഉള്ള സ്ഥലമാണ്.
ഈ വരുന്ന പത്തു കൊല്ലം കേരളത്തിനു സാകല്യമായ ഒരു സുസ്ഥിര കാഴ്ചപ്പാടും പദ്ധതികളും വേണം
ഏറ്റവും പ്രായം കൂട്ടുന്നവരുടെ സംസ്ഥാനമാകും. ഏറ്റവും കൂടുതൽ മെഡിക്കൽ ചിലവുള്ള സംസ്ഥാനം. ഏറ്റവും കൂടുതൽ കോസ്റ്റ് ഓഫ് ലിവിങ് ഉള്ള സംസ്ഥാനം. പരിസ്ഥിതി പ്രശ്‍നങ്ങളും കാലവസ്ത്ത വ്യതിയാനവും കൂടുതൽ ദുരന്ത സാധ്യതയുള്ള സംസ്ഥാനം. ഗൾഫ് ഇക്കോണമി പൂരിതമായി വളർച്ച മുരടിക്കുമ്പോൾ ഗൾഫിൽ ജോലി സാധ്യത കുറയും. ഗൾഫിൽ നിന്നുള്ള വരുമാനം കുറയും. നാണ്യ കൃഷികളിൽ നിന്നും. ഇന്ന് വാഹനങ്ങളുടെ എണ്ണം കൂടുകയും റോഡുകളുടെ വീതി കൂടാതിരിക്കുകയും ചെയ്യുന്നതോടെ റോഡപകട സാധ്യതകൾ കൂടുകയാണ്. സ്ത്രീകൾക്ക് നിയമം സഭയിലുള്ള പ്രാതിനിധ്യം വളരെകുറവ്. കൂടുതൽ അസമത്വങ്ങൾ വർഗീയതക്ക് വളം വെക്കാനുള്ള സാധ്യത. ഇതര സംസ്ഥാന തൊഴിലാകൾ ഇവിടെ സ്ഥിര താമസമാക്കിയാലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങൾ. അങ്ങനെ പുതിയ പ്രശ്‍നങ്ങൾ കേരളത്തിൽ കൂടുതൽ ദൃശ്യമാകും
അതു കൊണ്ടു തന്നെ ഇപ്പോഴുള്ള പ്രശ്ങ്ങളെ വസ്തുനിഷ്ട്ടമായി പഠിച്ചു അതിനു പരിഹാരങ്ങൾ തേടികൊണ്ടുള്ള പുതിയ സാകല്യ സുസ്ഥിര വികസന കാഴ്ചപ്പാടാണ് നമ്മൾക്ക് വേണ്ടത്.
അടുത്ത ദശകത്തിൽ ഏറ്റവും കൂടുതൽ ടെക്നൊളേജിക്കൽ കുതിച്ചു ചാട്ടമുണ്ടാകാൻ പോകുന്നത് ഫോസിൽ ഫ്യുവലിൽ നിന്ന് മറ്റു തരം ഊർജ ശ്രോതസ്ഉകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിലേക്കും ഓട്ടമേഷനിലേക്കുമാണ്. റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് മാറ്റി കേരളത്തിൽ പുതിയ ടെക്നൊലെജി വികസന സാധ്യതകൾ ലോക തലത്തിൽ ഉയർത്തി ഏതാണ്ട് മുപ്പതു ലക്ഷം പുതിയ ജോലി സാധ്യതകൾ സൃഷ്ടിക്കുവാൻ സാധിക്കും എന്നാണ് എന്റെ കാഴ്ച്ചപ്പാട്. കേരളത്തിൽ, 2040 വരെയുള്ള ഒരു സാകല്യ സുസ്ഥിര വികസന കാഴ്ചപ്പാടാണ് വേണ്ടത്. അങ്ങനെയുള്ള ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ഈ ദിശകത്തിന്റ ആരംഭത്തിൽ നമ്മൾ ചെയ്യണ്ടത്. ഇനിയും ആ കാര്യങ്ങളിലാണ് ഞാനും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നത
ജേ എസ് അടൂർ

ബജറ്റ് വിചാരങ്ങൾ 1 പ്രീ ബജറ്റ് കൺസൾട്ടേഷൻ

ബജറ്റ് വിചാരങ്ങൾ 1
പ്രീ ബജറ്റ് കൺസൾട്ടേഷൻ
കേരളത്തിൽ വീണ്ടും ബജറ്റ് സമയമായി. കേരളത്തിൽ ബജറ്റ് ചർച്ചകൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുമായി വേണമെന്ന് ഏതാണ്ട് പത്തു കൊല്ലംമുമ്പ് ആവശ്യപ്പെട്ടു സർക്കാരിന് പല വിധ നിവേദനങ്ങൾ നൽകിയിരുന്നു. മിക്കപ്പോഴും ബജറ്റ് കൺസെൽറ്റേഷൻ നടന്നിരുന്നത് കേരളത്തിലെ ചില ബിസിനസ് സംഘടനകളുമായി സെക്രെട്ടറിയേറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിലോ മീറ്റിംഗ് ഹോളിലായാണ് അതിൽ സാധാരണക്കാർക്ക് ഒരു റോളും ഇല്ലായിരുന്നു. .
അതു കൊണ്ടു തന്നെ കേരളത്തിൽ സ്വതന്ത്രമായി പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ സഘടിപ്പിക്കുവാൻ 2013 ഇൽ എനിക്ക് നേരിട്ട് ഇറങ്ങേണ്ടിവന്നു. അന്ന് കേരളത്തിൽ നിന്ന് ഏതാണ്ട് 200വ്യത്യസ്ത സംഘടനകളെ പങ്കെടുപ്പിച്ചു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ നടത്തുകയുണ്ടായി. അന്ന് ധനമന്ത്രിയായിരുന്ന ശ്രീ കെ എം മാണി അദ്ദേഹത്തിന്റെ ഫിനാൻസ് സെക്രട്ടറിസഹിതം ഏതാണ്ട് അഞ്ചു മണിക്കൂർ ജനങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും ട്രേഡ് യുണിയനുകൾക്കും ആദിവാസി, ദളിത്‌, സ്ത്രീ, പരിസ്ഥിതി സംഘടനകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു. .
വളരെ ക്രിയാത്മകവും പുതുമയുള്ളതുമായ നിർദേശങ്ങളാണ് അന്നു പങ്കെടുത്തവരിൽ നിന്ന് വന്നത്. അതു ക്രോഡീകരിച്ചു ധനമന്ത്രി ക്ക് നൽകി. അന്ന് ഞങ്ങൾ ഉന്നയിച്ച ആവശ്യമാണ് വിപുലവും ഇൻക്ലൂസിവുമായ ബജറ്റ് കൺസൾട്ടേഷൻ. അന്ന് മന്ത്രി കെ എം മാണി കണ്സള്ട്ടേഷനിൽ വന്ന ഒരുപാടു കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തി.
പ്രീ ബജറ്റ് കണ്സള്ട്ടേഷൻ സർക്കാർ മുൻകൈയ്യെടുത്തു നടത്തണമെന്നും അതിനു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെ (GIFT) ചുമതലപ്പെടുത്തണമെന്നുമുള്ള നിർദേശം ശ്രീ കെ എം മാണി നടപ്പാക്കി. പിറ്റേ വർഷം മുതൽ GIFT ജനുവരി മാസത്തിൽ വിപുലമായ പ്രീ ബജറ്റ് കണ്സള്ട്ടേഷൻസ് നടത്തിതുടങ്ങി.
അതുപൊലെ അന്ന് ഞങ്ങൾ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളാണ് ബജറ്റ് സുതാര്യതയും അകൗണ്ടബിലിറ്റിയും. അതിനു നിർദേശിച്ച രണ്ടു കാര്യങ്ങളാണ് പ്ലാനിങ് ബോഡ് വെബ്‌സൈറ്റിൽ ബഡ്ജറ്റ് ചിലവ് വിവരങ്ങൾ എല്ലാം മാസവും പ്രസിദ്ധീകരിക്കുകയും പഞ്ചായത്ത്‌ ബഡ്ജറ്റ് വിവരങ്ങൾ പഞ്ചായത്ത്‌ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുകയെന്നത്.
സർക്കാർ ഈ രണ്ടു നിർദേശങ്ങളും സ്വീകരിച്ചു. ഇന്ന് പ്ലാനിങ് ബോഡിന്റെ പ്ലാൻ സ്‌പേസ് വെബ് സൈറ്റിൽ ബജറ്റ് ചിലവുകളെകുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടും. മിക്കവാറും പഞ്ചായത്തുകൾ അവരുടെ ബജറ്റ് പഞ്ചായത്ത്‌ വെബ്‌സൈറ്റിൽ പങ്ക് വയ്ക്കുന്നുണ്ട്.
വിപുലമായ പ്രീ ബഡ്ജറ്റ് കൺ സൾട്ടേഷനിൽ സർക്കാരിനും ധനമന്ത്രിക്കും പ്രയോജനകരമായ പല നിർദേശങ്ങളും കിട്ടും. ഇപ്പോഴത്തെ ധന മന്ത്രി ഡോ തോമസ് ഐസക്ക് പ്രീ ബഡ്ജറ്റ് കൺസൽറ്റേഷനെ ഗൗരവമായി കാണുന്നയാളാണ് എന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം ബഡ്ജറ്റ് കൻസൽട്ടേഷനിൽ വരുന്ന നിർദേശങ്ങൾ കാര്യ ഗൗരത്തോടെ എടുക്കുന്നുണ്ട്.
2013 ഇൽ കേരള ബഡ്ജറ്റ് എന്ന പേരിൽ തിരുവനന്തപുരതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൾ ഡവലപ്പ്മെന്റ് ആൻഡ് ഗവേണൻസ് സംഘടിപ്പിച്ച പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ കാസർഗോഡ് മുതൽ കളിയിക്കവിള വരെ കേരളതിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരും സാമ്പത്തിക വിദഗ്‌ധരും കർഷക സംഘടനകളും മത്സ്യ തൊഴിലാളി സംഘടനകളും ദളിത് ആദിവാസി സംഘടനകളുമുണ്ടായിരുന്നു. അവരുമായി പോസ്റ്റ്‌ ബജറ്റ് ചർച്ച അന്ന് ഏഷ്യനെറ്റ് സംഘടിപ്പിക്കുകയുണ്ടായി..
എന്നാൽ സർക്കാർ പ്രീ ബഡ്ജറ്റ് കൺസെൽറ്റേഷൻ പിന്നീട് GIFT ജനുവരി മധ്യത്തിൽ നടത്തുന്ന ഒരാചാരമായി മാറി. കണ്സള്ട്ടേഷന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് അറിയുന്നത്. പ്രത്യേകിച്ച് ഒരു ഹോം വർക്കും ഇല്ല. തിരുവനന്തപുരത്തുള്ള കുറെ സ്ഥിരം ആളുകളെ വിളിക്കും. അവർ പലപ്പോഴും സ്ഥിരം പല്ലവികൾ പറയും. അതിൽ ഏത്ര നടപ്പാക്കി എന്നത് GIFT നോ അതിൽ പങ്കെടുത്തവർക്കോ അറിയില്ല. കാരണം ഫോളോ അപ് പൂജ്യമാണ്.
ഇപ്പോൾ പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ കഷ്ട്ടിച്ചു രണ്ടു മണിക്കൂറുള്ള ഒരാചാരമായി മാറിയിരിക്കുന്നു. തയ്യാറെടുപ്പ് എന്നതേ ഇല്ല. തിരുവന്തപുരത്തിന് അപ്പുറമുള്ളവർക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഇന്നലെ നടന്ന പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനെകുറിച്ച ഞാൻ അറിഞ്ഞത് ഒരു ദിവസം മുമ്പാണ്. കഴിവതും എല്ലാം ബജറ്റ് കൺസൽറ്റേഷനിൽ പോകുന്നയാളായത് കൊണ്ടു പല പരിപാടികൾ മാറ്റി വച്ചു ഒന്നര മണിക്കൂർ പങ്കെടുത്തു. ബഹുമാനപെട്ട ധനമന്ത്രി നിർദേശങ്ങൾ നൽകുവാൻ സമയം തന്നു. രണ്ടു മിനിറ്റിൽ ചിലത് പറഞ്ഞു. ബാക്കി എഴുതി കൊടുക്കാമെന്നു പറഞ്ഞു.
ഇങ്ങനെ ഒരു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷന് കുറഞ്ഞത് ഒരു മാസത്തെ ഗ്രഹപാഠം ചെയ്യണം.
അതു കൊണ്ടു ബഹുമാനപെട്ട ധനമന്ത്രിയോടും പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ നടത്തുന്ന GIFT ടീമിനോടും സ്നേഹാദരങ്ങളോടെ ചില നിർദേശങ്ങൾ
1) നവമ്പർ മാസത്തിൽ തന്നെ പിറ്റേ വർഷ ബജറ്റിന്റ ചർച്ചകൾ തുടങ്ങണം. കേരളത്തിലുള്ള വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയോടെ രണ്ടു പേജിൽ കവിയാത്ത ബജറ്റ് നിർദേശങ്ങൾ കൃത്യമായി എഴുതി തരുവാൻ അവശ്യപ്പെടുക.
2.) ഡിസംബർ മധ്യത്തോടെ ഇങ്ങനെയുള്ള ബജറ്റ് നിർദേശങ്ങൾ സ്വീകരിക്കുക.
3)ഇങ്ങനെയുള്ള ബഡ്ജറ്റ് നിർദേശങ്ങൾ GIFT ക്രോഡീകരിച്ചു വിവിധ ഇനങ്ങളിലായി ഒരു ടെംപ്ളേറ്റിൽ ഉൾപ്പെടുത്തുക.
4)കഴിഞ്ഞ രണ്ടു വർഷത്തെ ബജറ്റ് വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ബജറ്റ് വിവര നോട്ട് തയ്യാറാക്കുക
5)ബജറ്റ് വ് വിവരങ്ങളെകുറിച്ചും കഴിഞ്ഞ പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ ഏതോക്കെ കാര്യങ്ങൾ നടപ്പാക്കി എന്നതിനെകുറിച്ച് മന്ത്രിയുടെ ഒരു ബാക്ഗ്രൗഡ് പെർഫോമൻസ് നോട്ട് ആവശ്യമാണ്.
6)ഇത്രയും ഗൃഹപാഠങ്ങൾ ചെയ്തിട്ട് കുറഞ്ഞത് രണ്ടാഴ്ച്ച മുന്നെ ആളുകളെ പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷന് വിളിക്കുക.
7) പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ പങ്കെടുക്കുന്നവർക്ക് മുമ്പ് വിവരരിച്ച ഡോക്കുമെന്റുകൾ കുറഞ്ഞത് നാലു ദിവസം മുമ്പ് കൊടുക്കണം.
8)പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ നിര്ദേശിക്കുവാൻ ഒരാൾക്ക് അഞ്ചു മിനിറ്റിൽ കൂടുതൽ നൽകാതിരിക്കുക. കാരണം ശരിക്കും കാര്യങ്ങൾ അറിയാവുന്നവർക്ക് കൃത്യമായി അവതരിപ്പിക്കുവാൻ മൂന്നു മിനിറ്റിൽ കഴിയും. ഏതാണ്ട് 3 മണിക്കൂറിൽ മുപ്പതു പേർക്ക് അവരുടെ നിർദേശങ്ങൾക്ക് അവസരം കിട്ടും. കുറഞ്ഞത് മൂന്നു മണിക്കൂർ കണ്സള്ട്ടേഷൻസ് വേണം.
9)കണ്സള്ട്ടേഷന്റെ റിപ്പോർട്ടും കാര്യമാത്ര പ്രസക്തമായ നിർദേശങ്ങളും ധന മന്ത്രിക്കും പങ്കെടുക്കുന്നവർക്കും ഒരാഴ്ചക്കുള്ളിൽ അയച്ചു കൊടുക്കണം
10)ഏതൊക്ക കാര്യങ്ങൾ പരിഗണിക്കാം അല്ലെങ്കിൽ സാധ്യമല്ല എന്നത് ധന മന്ത്രി പ്രീ ബജറ്റ് കണ്സള്ട്ടേഷനിൽ തന്നെ വ്യക്തമാക്കണം.
ഇപ്പോൾ നടക്കുന്നത് എന്താണ്? യാതൊരു തയ്യാറെടുപ്പുമില്ലാതെ സർക്കാർ കാര്യം മുറപോലെ എന്ന മട്ടിൽ വെറുതെ ആചാരം എന്ന രീതിയിൽ നടത്തി ശാപ്പാടുമടിച്ചു ഉച്ചക്ക് പിരിഞ്ഞു അടുത്ത വർഷം ആചാരത്തിന് കാത്തു നിന്നാൽ ബഹുമാനപെട്ട മന്ത്രിക്കും പങ്കെടുക്കുന്ന വർക്കും സമയ നഷ്ട്ടം എന്നതിൽ കവിഞ്ഞു ഒന്നും സംഭവിക്കില്ല.
അതു കൊണ്ടു ദയവ് ചെയ്തു ഒരു നല്ല പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ അതു അർഹിക്കുന്ന ഗൗരവത്തിൽ ചെയ്യുക. അതിൽ പ്ലാനിങ് ബോഡ് അംഗങ്ങൾ അതു പൊലെ ധനകാര്യ വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരും പങ്കെടുക്കണം
കഴിഞ്ഞ മൂന്നു കൊല്ലവും പ്രീ ബജറ്റ് കണ്സള്ട്ടേഷനിൽ പങ്കെടുക്കാനായി മറ്റു ജോലികൾ മാറ്റി വച്ചു പങ്കെടുക്കുന്നത് ബജറ്റ് അകൗണ്ടബിലിറ്റി ഒരു പൗര പ്രതി ബദ്ധതയായി കാണുന്ന ഒരു സജീവ പൗരനായതിനാലാണ്. പക്ഷേ പലപ്പോഴും കാണുന്നത് കൃത്യമായ ഗൃഹപാഠം ചെയ്യാതെ അവരവർക്ക് സർക്കാരിനോട് പറയാനുള്ള ആവലാതികളുടെ കാര്യങ്ങളും പ്രായോഗികമല്ലാത്ത കുറെ വിഷ് ലിസ്റ്റുകളുമാണ്. ചിലർ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച ഒരു വിഷ് ലിസ്റ്റ് പത്തു മിനിറ്റ് വായിച്ചു മന്ത്രിയുടെയും അവരുടെയും സമയം കളയും. പബ്ലിക് ഫിനാൻസിൽ അത്യാവശ്യം ഗ്രാഹ്യമുള്ള പലരും അവരുടെ വ്യുല്പത്തി പ്രകടിപ്പിച്ചു പതിനഞ്ചും ഇരുപതും മിനിറ്റ് പ്രസംഗിക്കും. ചിലർ സ്ഥിരം പല്ലവികൾ. കാര്യമാത്ര പ്രസക്തമായ നിർദേശങ്ങൾ കുറവും വചോപടങ്ങൾ പലപ്പോഴും കൂടുതലുമാണ്
ഇതു സംഭവിക്കുന്നത് അവസാന നിമിഷം പേരിന് വേണ്ടി ഒരു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ തട്ടികൂട്ടി ഒപ്പിക്കുന്നതിലാണ്.
അത്‌ മാറണം
തുടരും
ജെ എസ് അടൂർ

ബജറ്റും ഞാനും തമ്മിൽ

ബജറ്റ് വിചാരങ്ങൾ 2.
ബജറ്റും ഞാനും തമ്മിൽ
പലപ്പോഴും പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിലും ബജറ്റ് ചർച്ചയിലും പങ്കെടുക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്കു സംശയം. ഇങ്ങനെ ബജറ്റിനെ കുറിച്ച് ആധികാരികമായി പറയുവാൻ സർക്കാരിന് വെളിയിലുള്ളവർക്ക് എന്ത് കാര്യം. പണ്ട് മന്ത്രി കേ എം മാണി സാറിനെ കാണാൻപോയപ്പോൾ ചില ഉദ്യോഗസ്ഥർ ചോദിച്ചതാണ്. Whats is your interest in this?
എന്തായാലും ബജറ്റിനെകുറിച്ച് മുമ്പ് ഞാൻ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും മാണി സാർ മുമ്പ് കണ്ടിട്ടുള്ളതിനാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഞാനുൾപ്പെടെയുള്ളവർ സ്ഥാപിച്ച ഡൽഹിയിലെ സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് ഗവണൻസിന്റെ രൂപ രേഖ കണ്ടിട്ടാണ്അന്ന് ശ്രീ കെ എം മാണി കൊച്ചി യൂണിവേഴ്സിറ്റിയിൽ അതു പൊലെ ഒരു സെന്റർ വേണം എന്ന് പറഞ്ഞു ആ വർഷത്തെ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയത്. ഇപ്പോൾ അതിന്റെ സ്ഥിതി എന്താണ് എന്ന് കണ്ടറിയണം
ഞാൻ ബഡ്ജറ്റിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയത് 1993-94 ലാണ്. കാരണം അന്ന് മഹാരാഷ്ട്രയിൽ സജീവമായിരുന്ന സമയത്തു പല ജനകീയ ആവശ്യങ്ങൾ ഉയർത്തി മന്ത്രി മാരെ കാണുവാൻ പോകും. അവരുടെ സ്ഥിരം മറുപടി. ആശയം കൊള്ളാം. പക്ഷെ ബജറ്റ് എവിടെ നിന്നും കൊണ്ടു വരും. അവിടെ ഞങ്ങളുടെ ഉത്തരം മുട്ടി.
അന്ന് ആദിവാസികൾക്ക് വേണ്ടിയുള്ള ആശ്രമം സ്കൂളുകളുടെ അവസ്ഥ വളരെ വളരെ പരിതാപകരമായിരുന്നു. ബോംബെക്ക് അടുത്തു താനെ ജില്ലയിലുള്ള ആദിവാസി സ്റ്റുഡന്റ് ഹോസ്റ്റലിൽ മനുഷ്യ ജീവികൾക്ക് താമസിക്കുവാൻ പ്രയാസമുള്ളതായിരുന്നു. ടോയ്ലേറ്റ് പൊട്ടി പൊളിഞ്ഞു കിടക്കുന്നതിനാൽ കുട്ടികൾ മല മൂത്ര വ സർജനം ചെയ്യുന്നത് വെളിയിടങ്ങളിൽ. ഞങ്ങൾ കളക്റ്ററോട് ചോദിച്ചു. അദ്ദേഹം ബജറ്റില്ലന്ന് കൈ മലർത്തി.
അങ്ങനെയാണ് ഞങ്ങൾ ബജറ്റ് പഠിക്കുവാൻ തീരുമാനിച്ചത്. ഇതേ അവസ്ഥ ഗുജറാത്തിൽ നേരിട്ട മധുസുധൻ മിസ്ത്രി (ഇപ്പോൾ എം പി കൊണ്ഗ്രെസ്സ് നേതാവ് )യും ബജറ്റ് പഠനത്തിന് നേത്രത്വം നൽകി. അങ്ങനെയാണ് അഹമദ് ബാദിൽ 1994 ഇൽ ആദ്യം ബജറ്റ് പഠന ശിബിരം സംഘടിപ്പിച്ചത്. ഈ കാര്യങ്ങളിൽ പ്രായോഗിക പരിചയമുള്ള സർക്കാർ ഫിനാൻസ് ജോയിന്റ് സെക്രെട്ടറിയാണ് ബഡ്ജറ്റ് ഉള്ളുകള്ളികൾ മനസ്സിലാക്കി തന്നത്.
അതു കഴിഞ്ഞു പബ്ലിക് ഫിനാന്സിനെകുറിച്ച് കിട്ടാവുന്ന എല്ലാം വായിച്ചു. ബജറ്റ് മാന്വൽ വായിച്ചു. കാര്യങ്ങൾ മനസ്സിലായി. ബജറ്റ് കൊഡും മേജർ ഹെഡും മൈനർ ഹെഡും റെവന്യൂ ഡെഫിസിറ്റ്, ക്യാപിറ്റൽ അക്കൊണ്ട്, പ്ലാൻ ബഡ്ജറ്റ്, ബഡ്ജറ്റ് സൈക്കിൾ, എക്‌സ്‌പെൻഡിച്ചർ അനാലിസ്, നോൺ ടാക്സ് റെവെന്യു പൊതു കടം സെസ് അങ്ങനെ പലതും. പതിയെ ബജറ്റിന്റെ നട്ടും ബോൾട്ടും മനസ്സിലായി.
അതോടെ കൂടി മന്ത്രിമാർക്ക് ബജറ്റില്ല എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കാൻ സാധിച്ചില്ല. കാരണം അതാതു മന്ത്രിമാരെക്കാളും ഉദ്യോഗസ്ഥൻമാരെക്കാളും കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. ബജറ്റിലെ കള്ളകളികളും വക മാറ്റി ചിലവഴിക്കുന്നതും മനസ്സിലായി. ആദിവാസി ആശ്രമം സ്‌കൂളുകൾക്കുള്ള തുക മനപ്പൂർവം ലാപ്സാകുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മനസ്സിലായി. അതോടെ ആശ്രമം സ്‌കൂളിന് നല്ല ബിൽഡിങ്ങും ഹോസ്റ്റലും ടോയ്ലൈറ്റും ഹോസ്റ്റൽ ഭക്ഷണവും കിട്ടി. അതു എല്ലാ മാസവും മോണിറ്റർ ചെയ്യുവാൻ ഏർപ്പാടാക്കി.
അന്നാണ് മനസ്സിലായത് ബഡ്ജറ്റ് വെറും വരവ് ചിലവ് കണക്കല്ല. ബഡ്ജറ്റ് രാഷ്ട്രീയമാണെന്ന്. Budget is politics.budget is about the political and policy priorities.
ഇതൊക്കെ യാണെങ്കിലും പലപ്പോഴും ബജറ്റ് ഉദ്യോഗസ്ഥന്മാരാൽ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന ഒരേർപ്പാടാണ് എന്നു തോന്നിയിട്ടുണ്ട്. പലപ്പോഴും ഭരണപാർട്ടി മന്ത്രി മാർക്ക് ബജറ്റിൽ പ്രത്യേകം കാര്യങ്ങൾ ചെയ്യാ നൊക്കുന്നത് ബജറ്റ് മൊത്തം ചിലവിന്റെ അഞ്ചു ശതമാനത്തോളമേ വരൂ.
ബജറ്റിന്റ ഒട്ടു മുക്കാലും ശമ്പളം പെൻഷൻ പലിശയിനത്തിൽ പോകും. പിന്നെ പൊതു മേഖല സ്ഥാപനങ്ങൾ മറ്റു സർക്കാർ വെള്ളാനകൾക്കും പോകും. പിന്നെയുള്ളത് കമ്മിറ്റഡ് ചിലവുകൾ. ഇതെല്ലാം കഴിയുമ്പോഴേക്കും ബാക്കിയ്യുള്ളത് വച്ചാണ് കളി. പക്ഷേ ഏത് കാര്യത്തിന് എങ്ങനെ എപ്പോൾ ചിലവാക്കണം ചിലവക്കണ്ട എന്ന് തീരുമാനിക്കുന്നത് സർക്കാർ ഭരിക്കുന്നവരുടെ താല്പര്യങ്ങൾ അനുസരിച്ചാണ്.
സർക്കാർ എന്ന സംവിധാനം നടക്കുന്നത് നാലു കാര്യങ്ങളിലാണ്. ഒന്ന്, നിയമങ്ങൾ, രണ്ടു.ബഡ്ജറ്റ്. മൂന്നു. സിസ്റ്റം. നാലു പോളിസി -പ്രോഗ്രാം. സർക്കാർ ഭരണ സംവിധാനത്തേ മനസ്സിലാക്കണമെങ്കിൽ മുകളിൽ തൊട്ട് അടിവരെ ഈ കാര്യങ്ങളെ പഠിച്ചും കണ്ടും അറിയണം. ഉദാഹരണത്തിന് മനുഷ്യ അവകാശത്തിന് വിരുദ്ധമായ സർക്കാർ മനുഷ്യ അവകാശ കമീഷനുള്ള തുക കുറച്ചു കുറച്ച് അതിനെ ചത്തതിന് ഒക്കുമെ ജീവിക്കിലും എന്ന പരുവമാക്കും. അങ്ങനെയാണ് ബജറ്റ് ട്രാൻസ്പെരൻസിയും അകൗണ്ടബിലിറ്റിയും ജനായത്ത ഭരണ പ്രക്രിയയിൽ അതി പ്രധാനമാണ് എന്ന് തിരിച്ചറിഞ്ഞത്.
അങ്ങനെ 1994 മുതൽ ഇന്ത്യയിൽ ആകമാനം ബജറ്റ് സുതാര്യതക്കും അകൗണ്ടബിലിറ്റിക്കും പ്രവർത്തിക്കുയാളാണ്. ആദ്യം പുസ്തകങ്ങളിലൊന്ന് ബഡ്ജറ്റ് : അസ് ഇഫ് പീപ്പിൾ മറ്റേഡ് (Budget :As of people mattered ). ബജറ്റ് അനാലിസിസ് അഡ്വക്കസിയെകുറിച്ച് ഇന്ത്യയിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ എം പി മാർ എം എൽ എ മാർ പഞ്ചായത്ത് അംഗങ്ങൾ സമൂഹിക പ്രവർത്തകർ പത്ര പ്രവർത്തകർ ഉൾപ്പെടെ ആയിരത്തിൽ അധികം പേരെ പരിശീലിപ്പിച്ചു. 1996 ഇന്ത്യയിൽ people budget information amd analysis (People BIAS )ഇരുപത് സംസ്ഥാനങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ചു തുടങ്ങി. അന്ന് തൊട്ട് എല്ലാം കേന്ദ്ര സർക്കാർ ബജറ്റിന് മുംമ്പ്‌ ഡൽഹിയിൽ 250 സംഘടനകളെ ഉൾപ്പെടുത്തി people budget summit സംഘടിപ്പിച്ചു. ബജറ്റ് കഴിഞ്ഞുള്ള അവലോകനം കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി സംഘടിപ്പിക്കുന്നത് സി ബി ജി എ യാണ്
ഇന്നു ഇന്ത്യയിലും ലോകത്തു ആകമാനം അറിയാവുന്ന ഡൽഹിയിലെ സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് ഗവര്ണൻസ് അകൗണ്ടബിലിറ്റി) www.cbgaindia. org . ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരായ പ്രൊ. വിനോദ് വ്യാസലു, ജയതി ഘോഷ്, പ്രവീൺ ജാ, റിതു ധവാൻ എല്ലാം അതിന്റെ ഭാഗമാണ്. ഇന്ത്യയിൽ ജെണ്ടർ ബജറ്റ്, ഗ്രീൻ ബഡ്ജറ്റ്, ചൈൽഡ് ബഡ്ജറ്റ് എന്നി ആശയങ്ങളെകുറിച്ച് ആദ്യം പഠനം നടത്തി പലയിടത്തും അതു നടപ്പിലാക്കുവാൻ സഹായിച്ചത് cbga യാണ്. കേരളത്തിൽ 2013 ഇൽ തുടങ്ങിയ ബജറ്റ് വാച് ഇന്നും തുടരുന്നു.
http://isdg.in/category/publications/kerala-budget-watch/
അന്താരാഷ്ട്ര തലത്തിൽ ഇന്ന് അറിയപ്പെടുന്ന വാഷിംഗ്ടണിലെ ഇന്റർനാഷണൽ ബജറ്റ് പാർട്ണര്ഷിപ്പ് തുടങ്ങുന്നതിൽ സ്ഥാപക അംഗമായിരുന്നു. ഇന്ത്യയിലെ പ്ലാനിങ് കംമീഷനിൽ ലോക്കൽ ഗവേൺസ് ഗ്രൂപ്പ് അംഗമായി നാലു കൊല്ലമുണ്ടായിരുന്ന സമയത്താണ് പഞ്ചായത്ത് ബജറ്റ് രൂപ രേഖയുണ്ടാക്കുന്നതിൽ സഹകരിച്ചത്. അതു പൊലെ ഇന്ന് ലോകത്തിൽ 19 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇക്കോണോമിക് ലിറ്ററസി ആൻഡ് ബഡ്ജറ്റ് അകൗണ്ടബിലിറ്റി(ELBG )മോഡൽ അവതരിപ്പിച്ചു.
അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ചും പബ്ലിക് ഫിനാന്സിനെകുറിച്ചും ബജറ്റ് അകൗണ്ടബിലിറ്റികുറിച്ചും കേരളത്തിൽ സജീവമാകുന്നത് 25 കൊല്ലം പ്രതി ബദ്ധതയോട് പ്രവർത്തിച്ച പരിചയം കൊണ്ട് കൂടിയാണ്.
നമ്മുടെ ബഡ്ജറ്റ് മാനേജ്‌മെൻറ്റും അകൗണ്ടബിലിറ്റിയും ഇനിയും ഒരുപാടു മെച്ചപ്പെടുത്താം എന്നാണ് കരുതുന്നത്.
തുടരും
ജെ എസ് അടൂർ

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?
ഇന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സെമി ഫ്യുഡൽ ജാതി വ്യവസ്ഥക്കും ഭാഷ വ്യവസ്ഥക്കും മുകളിൽ ഇട്ടിരിക്കുന്ന ഒരു മേൽക്കൂരയോ പുതപ്പോയാണ് ജനാധിപത്യ സംവിധാനം.
ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും പാർട്ടിയും രാഷ്ട്രീയ തിരെഞ്ഞെടുപ്പ് പ്രക്രീയയും ജാതി -മത -ഭാഷ സമവാക്യങ്ങളിൽ നിന്ന് മുക്തമല്ല. സെമി ഫ്യുഡൽ പാരമ്പര്യം എല്ലാ രംഗങ്ങളിലുമുണ്ട്. ഇന്ത്യയിലെ പ്രമുഖ വക്കീലുമാർ തൊട്ട് സുപ്രീം കോടതി ജഡ്ജിമാർ വരെ ലീനിയേജ് പ്രിവിലേജ് കൊണ്ടു കുടുംബ ലിങ്കുകളിൽ കൂടി പ്രിവിലേജ്ഡ് പൊസിഷനലിൽ എത്തിയവരാണ്. ഉദാഹരണങ്ങൾ ജുഡീഷ്യറിയിലും ലെജിസ്ളേച്ചറിലും എക്സിക്യൂറ്റീവിലും മീഡിയയിലും നിരവധി. ബോളിവുഡ് മുതൽ ഇന്ത്യയിലെ ബിസിനസ് വരെ കുടുംബ ലിങ്കുകളിലാണ്. രാമചന്ദ്ര ഗുഹ എഴുതുന്ന മിക്കവാറും പത്രങ്ങളും കുടുംബ ലിങ്കിൽ കൂടെയാണ് ഇപ്പൊഴും മാനേജ് ചെയ്യുന്നത്.
ഇന്ത്യയിൽ രാമ ചന്ദ്രഗുഹയടക്കമുള്ള വരേണ്യ ഇഗ്ളീഷ് എഴുത്തുകാർക്ക് പ്രിവിലെജെഡ് പൊസിഷൻ കിട്ടുന്നത് അവരുടെ മേൽജാതി മേൽക്കോയ്‌മ കുടുംബ പാശ്ചാത്തലം കൊണ്ടാണ്. രാം ഗുഹയെപ്പോലെ എഴുതുവാൻ കഴിവുള്ള പ്രിവിലേജുകൾ ഇല്ലാത്ത ഒരാൾക്ക് പലയിരട്ടി ശ്രമിച്ചാലും രാം ഗുഹയുടെ ഡൂൻ സ്കൂൾ- സെന്റ് സ്റ്റീഫൻസ്- ഐ ഐ എം മേൽജാതി ഇഗ്ളീഷ് സ്പീക്കിങ് പ്രിവിലെജെഡ് സ്പേസ് കിട്ടില്ല . ആ പ്രിവിലെജ് ഉപയോഗിച്ചാണ് രാമചന്ദ്രഗുഹ പറയുന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുന്നത്. ചുരുക്കത്തിൽ രാമ ചന്ദ്രഗുഹയും ഇന്ത്യൻ ഹെജെമെനിക് നെറ്റ്വർക്കിന്റ ഭാഗമാണ്. പണ്ട് അംബേദ്കർ പറഞ്ഞത് പൊലെ ആ ഹെജിമണിയുടെ ആധാരം ജാതിമേൽക്കോയയും പ്രിവിലേജ്ഡ് കാസ്റ്റ് -ക്ലാസ്സ്‌ ഡ്രൈവിംഗ് ഫോഴ്‌സുമാണ്.
അതു ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഭരണ -അധികാര നെറ്റ്വർക്കുകളിലും ഇപ്പഴും എപ്പഴും സജീവമാണ്. ഇന്ത്യയിൽ മിക്ക പാർട്ടികളിലും ലീനിയേജ് പ്രിവിലേജുകളിൽ കൂടെ വന്നവർ ഗണ്യമാണ്. അതു ഇടതുപക്ഷ പാർട്ടികളിൽ മാത്രമാണ് കുറവ്. നവീൻ പട്നയിക്ക് ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ വന്നിട്ട് ഏറ്റവും കൂടുതൽ ഒറീസ്സ ഭരിച്ച മുഖ്യമന്ത്രിയായി ഇപ്പൊഴും ഭരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുമൊന്നും ഫ്യുഡൽ സെമി ഫ്യുഡൽ മാനസിക അവസ്ഥയിൽ നിന്ന് ഇന്നും മുക്തമായിട്ടില്ലയെന്നാണ്. അതു കൊണ്ടു ഇന്നും കാസ്റ്റ് -ക്ലാസ്സ്‌ പ്രിവിലേജുകൾ എഴുത്തുകാരും ബുദ്ധി ജീവികളും പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക വരേണ്യതയുടെ ഭാഗമാണ്. രാമ ചന്ദ്ര ഗുഹയും ആ വരേണ്യ ഹേജമണിയുടെ ഭാഗമാണ്.
ഇതൊന്നും കണ്ടില്ലന്നു നടിച്ചു ഇന്ത്യൻ രാഷ്ട്രീയം രണ്ടു വ്യക്തികളിലേക്ക് ചുരുക്കി നരേന്ദ്ര മോഡി സെൽഫ് മെയ്‌ഡും രാഹുൽ ഗാന്ധി ഡൈനാസ്റ്റിയെന്നും പറയുന്നത് ഒന്നുകിൽ വളരെ ബാലിശ്മായ ലളിതവൽക്കരണം അല്ലെങ്കിൽ വളരെ കണക്കുകൂടിയുള്ള ഭരണ -അധികാര കോൺഫെമിസ്റ്റ് രാഷ്ട്രീയം.
എന്താണ് പ്രശ്‍നം? നരേന്ദ്ര മോഡി ഒരു സുപ്രഭാതത്തിൽ തന്റെ അപാരമായ ബുദ്ധി വൈഭവം കൊണ്ടും ലോകോത്തര നേത്രത്വ പാടവം കൊണ്ടും ഉയർന്നു വന്ന നേതാവല്ല , പ്രിയ രാം ഗുഹ. ഇന്ത്യയിൽ ഏതാണ്ട് 90.കൊല്ലത്തോളം മറാത്തി ബ്രാമ്മനിക്കൽ നേതൃത്വത്തിൽ വളർന്നു വന്ന ആർ എസ്സ് എസ്സ് ലൂടെ അവരുടെ ബ്രമ്മിണിക്കൽ മേൽക്കോയ്മ നേതൃത്വം വെള്ളവും വളവും റോളും നൽകി വളർത്തിയ ഒരു ബിംബമാബമാണ് നരേന്ദ്ര മോഡി. അയാളുടെ ബുദ്ധി വൈഭവും വിദ്യാഭ്യാസ യോഗ്യതതയോ ഒന്നുമല്ല നല്ല ഒന്നാംതരം സന്ഘിയും ഇന്ത്യൻ മാർവാടി കമ്പനികളും അവരുടെ പത്രമാധ്യമങ്ങളും എല്ലാം കൂടി സൃഷ്ടിച്ച രാഷ്ട്രീയ ബിംബമാണ് നരേന്ദ്ര മോഡി. ആ യാത്രയിലുള്ള രാഷ്ട്രീയ നൈതികതയിലെ വൻ വീഴ്ചകൾ കാണാതെ മോഡി സെൽഫ് മെയ്ഡ്. നേതാവാണ് എന്നു രാമ ചന്ദ്രഗുഹ പറയുന്നത് കഷ്ട്ടമാണ്.
രാഹുൽ ഗാന്ധിയും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. കൊണ്ഗ്രെസ്സ് പത്തു കൊല്ലം ഭരിച്ചപ്പോൾ മൻമോഹൻ സിംഗായിരുന്നു പ്രധാന മന്ത്രി. രാഹുൽ ഗാന്ധി അല്ലായിരുന്നു. അതിനു മുമ്പ് അഞ്ചു കൊല്ലം നരസിംഹ റാവു ആയിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയിൽ ഒരു മന്ത്രി പോലുമായിട്ടില്ല. വേണമെങ്കിൽ പ്രധാന മന്ത്രിയോ അല്ലെങ്കിൽ സീനിയർ ക്യാബിനറ്റ് പദവിയോ കിട്ടാമായിരിന്നിട്ടും വേണ്ടാന്നു വച്ചയാളാണ് രാഹുൽ ഗാന്ധി. പിന്നെ എന്താണ് രാം ഗുഹക്ക് രാഹുൽ ഗാന്ധിയോട് ഇത്ര അസഹിഷ്ണുത?
രാം ഗുഹ ചോദിച്ച ചോദ്യം സിങ്കപ്പൂരിൽ വച്ചു രാഹുൽ ഗാന്ധിയോട് ചോദിച്ചതാണ്. രാഹുൽ ഗാന്ധി കുടുംബ പ്രിവിലേജിനെകുറിച്ച് പറഞ്ഞു. അതോടൊപ്പം അയാളുടെ അച്ഛൻ ബോബ് സ്ഫോടനത്തിൽ പൊട്ടി തെറിച്ച 'പ്രിവിലേജും' പറഞ്ഞു. അയാൾ ഇത് വരെ കാണിച്ചത് അധികാര അഹങ്കാരങ്ങളില്ലാത്ത സത്യ സന്ധത കൂടുതൽ ദൃശ്യമാകുന്ന നൈതീക രാഷ്ട്രീയമാണ്. ഇതൊക്കെ അറിയാനുള്ള രാഷ്ട്രീയ ബോധം മലയാളികൾക്കുണ്ടായത് കൊണ്ടാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ തിരെഞ്ഞെടുത്തത്. അദ്ദേഹം ഇതുവരെ ഉത്തരവാദിത്തമുള്ള എം പി ആയിട്ടാണ് സംവദിച്ചു ക്രിയാത്മമായി പ്രവർത്തിക്കുന്നത്. ഇനിയും നിന്നാൽ തിരഞ്ഞെടുക്കും. അതിനു കാരണം രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉള്ളവരാണ് മലയാളികളെന്നതാണ്. അവർ ആരെങ്കിലും പറയുന്നിടത്തു കുത്തുന്ന മണ്ടന്മാരല്ലന്നു പ്രിയ സുഹൃത്തു രാം ഗുഹ അറിയണം
രാം ഗുഹയെപ്പോലെ ഒരു പൗരനാണ് രാഹുൽ ഗാന്ധി. രാം ഗുഹക്ക് പ്രിവിലേജുകൾ ഉള്ളതിനേക്കാൾ പ്രിവിലേജ് രാഹുൽ ഗാന്ധിക്കു കാണാം. അയാളുടെ അച്ഛൻ പ്രധാനമന്ത്രിയായിരിന്നു. അമിത് ഷാ മോനെകൊണ്ടുന്നത് പൊലെ രാജീവ്‌ ഗാന്ധി അദ്ദേഹത്തിന്റെ മക്കളെ അധികാരത്തിലോ ബിസിനസ്സിലൊ അവരോധിച്ചില്ല. രാഹുൽ ഗാന്ധിക്ക് കിട്ടിയ ലീഗസി പൊട്ടിതെറിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ ശരീരത്തിന്റെ തുണ്ടുകളാണ്. അതിനും പത്തും കൊല്ലം കഴിഞ്ഞു അദ്ദേഹം സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകനായി തുടങ്ങി ഇന്നും സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. എന്താണ് അയാൾ രാഷ്ട്രീയ പ്രവർത്തകനൊ എം പി ആയാൽ രാം ഗുഹക്ക് ഇത്ര കലിപ്പ്.?
പിന്നെ കൊണ്ഗ്രെസ്സിന്റെ കാര്യം. അതിന്റെ തുടക്കം മുതൽ കാലാ കാലങ്ങളായി പല വിധം ഐഡിയോളജികൾ ഒന്നിച്ചു നെഗോഷിയേറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയായാണ് ഉരുത്തിരിഞ്ഞത്. അതിൽ തന്നെ നെഹ്രുവിനും ഗാന്ധിക്കും വ്യത്യസ്ത ആശയധാരകളായിരുന്നു. ആ വ്യത്യസ്തതകളും വൈവിധ്യങ്ങളും ഇന്ത്യയുടെസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വൈവിധ്യങ്ങളുടെ പ്രതിഫലനമായിരുന്നു. കൊണ്ഗ്രെസ്സ് ഒരിക്കലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഐഡിയോലജി ഉള്ള പ്രസ്ഥാനം അല്ലായിരുന്നു. അതു ഒരു വിവിധ ചേരുവകലുള്ള ഒരു ബ്രോഡ് ഗ്രെ ഐഡിയോലെജിക്കൽ സ്പെക്ട്രമാണ്.
ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച പാർട്ടിയെന്ന ഗുണവും ദോഷവുമായ ബാഗേജുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്. ഭരണ ബാഗേജിന്റ് വൈരുധ്യങ്ങളും പ്രശ്നങ്ങളും വീഴ്ചകളുമൊക്കെയുള്ള പാർട്ടി. പക്ഷേ അന്നും ഇന്നും എന്തൊക്ക പ്രശ്‍നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറെയേറെ ഉൾകൊള്ളുന്നുവെന്നതാണ് കൊണ്ഗ്രെസ്സിനെ എല്ലാ പ്രശ്നങ്ങളുണ്ടെങ്കിലും പ്രസക്തമാക്കുന്നത്. ഒരാളുടെ അച്ഛനെ അല്ലെങ്കിൽ കുടുംബം പറഞ്ഞു വിവേചിക്കുന്നത് പൊലെ തന്നെ കുഴപ്പമുള്ളതാണ് ഒരാളുടെ അച്ഛന്റെ പേര് പറഞ്ഞു അയാളെ പൊളിറ്റിക്കൽ ബ്ലാക് മെയിൽ ചെയ്യുന്നത്.
രാം ഗുഹയും രാഹുൽ ഗാന്ധിയൂമൊക്കെ ഇന്ത്യൻ ഹെജിമണിക് വരേണ്യതയുടെ പ്രിവിലേജ്‌ ഉള്ളവർ തന്നെയാണ്. അതു കൊണ്ടു അവർ പ്രവർത്തനം നിർത്തി പോകണം എന്ന് ആരെങ്കിലും പറഞ്ഞാൽ അതു ജനായത്ത വിരുദ്ധമാണ്. അതു ഒരു വിധത്തിൽ റിവേഴ്‌സ് ഡിസ്ക്രിമിനേഷനാണ്.
ഇന്ത്യയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ജാതി വ്യവസ്ഥയിലൂന്നിയുള്ള മനുസ്മൃതിയിലധിഷ്ഠിതമായ ബ്രാമ്മിണിക്കൽ ഹിന്ദുത്വ അധീശത്തിന്റ വളർത്തു പുത്രനായി വളർന്നു ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഭരണഘടനെ തുരങ്കം വയ്ക്കുന്ന നരേന്ദ്ര മോഡിയെ സെൽഫ് മെയ്ഡ് നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിലെ ചരിത്ര നിഷേധം ചരിത്രകാരനായ രാം ഗുഹ പറയുന്ന വിരോധാഭാസം അത്ഭുതപെടുത്തുന്നു.
അതു ഭരണ -അധികാരവുമായ ബുദ്ധിജീവികളുടെ കോൺഫെമിസ്റ്റ് നീക്കു പോക്ക് രാഷ്ട്രീയമാണോ.? അതോ അദ്ദേഹം ആവേശത്തിൽ പറഞ്ഞതാണോ എന്നാണ് കണ്ടറിയേണ്ടത്.
പിന്നെ കളത്തിനു വെളിയിൽ ഗാലറിയിൽ ഇരുന്നു കളി കമന്റ്റ് ചെയ്യുന്നത് എളുപ്പമാണ്. രാം ഗുഹ രാഷ്ട്രീയ കളത്തിലിറങ്ങി കളിക്കട്ടെ. അന്ന് അദ്ദേഹത്തിന് കൈയ്യടിക്കാം. ഗാലറിയിൽ ഇരുന്നു തോന്നിയത് പൊലെ പറയുന്ന എല്ലാത്തിനും കൈയ്യടിക്കാൻ പ്രയാസമാണ് പ്രിയ രാം ഗുഹ.
ജെ എസ് അടൂർ.

ലൗവ്വും ജിഹാദും

20 January

 ലൗവ്വും ജിഹാദും കടലും കടലാടിയും പോലെ വ്യത്യസ്ഥമാണ്. ലൗ പലവിധത്തിലുണ്ട്. ജിഹാദിനും പല തരം അർത്ഥങ്ങളുണ്ട്.
 ലൗ പലവിധത്തിലുണ്ട്. ജിഹാദിനും പല തരം അർത്ഥങ്ങളുണ്ട്.
മനുഷ്യർ തമ്മിൽ ഏറ്റവും ഉദാത്തമായ വികാര -വിചാര ബന്ധമാണ് സ്നേഹം. സ്നേഹമാണ് അഖില സാരമൂഴിയിൽ എന്നാണ് കവി പറഞ്ഞത്. സ്നേഹം ദൈവികമാണ്. ദൈവം സ്നേഹമാണ് എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. യേശു ലോകത്തിന് കൊടുത്ത ഏറ്റവും വലിയ സന്ദേശം നിങ്ങൾ അന്യോന്യം സ്നേഹിക്കുക. അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ശത്രുക്കളെപോലും സ്നേഹിക്കുക. പ്രശ്നം സഭ വ്യവസ്ഥാപിത അധികാരത്തിന്റെയും പള്ളി മേല്കോയ്മയുടെ അധികാരികൾ യേശുവിൽ നിന്ന് കടലിനേക്കാൾ ദൂരത്തിലാണ്.
ദൈവീക അധികാരത്തിന്റെ ആൾ രൂപങ്ങളോട് യേശു പറഞ്ഞത് മത്തായി സുവിശേഷം ഏഴാം അധ്യായത്തിൽ കൃത്യമായുണ്ട്.
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
4 അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?
5 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
സ്നേഹം -പ്രേമം -പ്രണയം -വിവാഹം
സാധാരണഗതിയിൽ ആണും പെണ്ണും തമ്മിൽ പരസ്പര സ്നേഹവും, പ്രേമവും, പ്രണയവും മനുഷ വംശമുള്ളത് മുതലുള്ളതാണ്. വ്യവസ്ഥാപിത മതങ്ങൾക്കും മുന്നെ. പിന്നെ അങ്ങനെയുള്ള ബന്ധങ്ങൾക്ക് സാമൂഹിക സാധുതയും പരസ്പര പ്രതിബദ്ധതയും സ്ഥാപനവൽക്കരിക്കാനാണ് വിവാഹം എന്നത് പരിണമിച്ചു വികസിച്ചു ഒരു സാമൂഹിക -നിയമ -മതാത്മകമൊ അല്ലാത്തതോ ആയ നിയമ സാധുതയുള്ള പരസ്പരം ഉടമ്പടിയായത്.
വ്യവസ്ഥാപിത ജാതി മത വരമ്പുകൾക്കു അപ്പുറവും സാധാരണ സ്ത്രീ യും പുരുഷനും പരസ്പരം ആകര്ഷിക്കപ്പെടുകയോ ഇഷ്ട്ടപെടുകയോ പ്രണയിക്കുകയോ രതിയിൽ ഏർപ്പെടുകയോ.ഒക്കെ ലോകത്തു ആകമാനം നടക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പ്രണയിച്ചു കല്യാണം കഴിഞ്ഞു ക്രിസ്ത്യാനികളായ ആയിരക്കണക്കിന് ആളുകളുണ്ട്. അതു പോലെ തിരിച്ചും. പല മതത്തിലും പെട്ടവർ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു അവരവരുടെ മത വിശ്വാസത്തിൽ ജീവിക്കുന്ന അനേകം സുഹൃത്തുക്കളുണ്ട്.
ഇവിടെ സഭ സാറന്മാർ പറയുന്നത് എട്ടും പൊട്ടും തിരിയാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം ചെക്കന്മാർ വളച്ചു പ്രേമം നടിച്ചു മതം മാറ്റി തീവ്ര വാദികളാക്കി വിദേശത്ത് മുസ്ലിം തീവ്രവാദ യുദ്ധങ്ങളെന്നു പലരും കരുതുന്ന ജിഹാദിൽ ഏർപ്പെടുവാൻ പോകുന്നുയെന്നാണ്. ഇങ്ങനെ എത്രപേർ ജിഹാദിൽ പങ്കെടുക്കുന്നു എന്ന വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ പറഞ്ഞാൽ അതു ഏതെങ്കിലും കഥകൾ പറഞ്ഞു നിർത്തും
ഇനിയും ഒന്നോ രണ്ടോ പേർ എന്നെങ്കിലും അങ്ങനെപോയി എന്നുണ്ടങ്കിൽ അത്‌ എങ്ങനെ അതിസാധാരണ വൽക്കരിക്കും
സീറോ മലബാർ 'ലൗ ജിഹാദ് '
"ലൗ ജിഹാദ് ' എന്ന പദം തന്നെ സംഘ പരിവാർ സൃഷ്ടിയ്യാണ്. ഇന്ന് സംഘ പരിവരാണ് ഇന്ത്യ ഭരിക്കുന്നത്. പലപ്പോഴും വ്യവസ്ഥാപിത ബിസിനസ് താൽപര്യങ്ങലുള്ളവർ സർക്കാർ ഭരിക്കുന്നവരെ സുഖിപിച്ചും പ്രീണിപ്പിച്ചുമാണ് അവരുടെ ബിസിനസ് താല്പര്യങ്ങൾ കാക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒരുപാടു സ്ഥാപന താല്പര്യങ്ങളും ലൈംഗിക പീഡന ആരോപണങ്ങളും നേരിടുന്ന ഒരു വിഭാഗം പുരോഹിത വർഗം സർക്കാരും സംഘ പരിവാറും ആരോപണം നേരിടുന്ന സമയത്ത് ' ലൗ ജിഹാദ് 'ആരോപണവുമായി ഇറങ്ങിയതിന്റ രാഷ്ട്രീയമറിയാൻ പാഴൂർപ്പടി വരെ പോകേണ്ട. കെ സി ബി സി വക്താവിന്റെ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചതിന്റെ രാഷ്ട്രീയവും പകൽ പോലെ വ്യക്തമാണ്.
കേരളത്തിൽ ക്രിസ്ത്യൻ സഭകളിൽ നിന്ന് പലരും വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ട്. മതം മാറിയും മതം മാറാതെയും. എന്റെ ഏറ്റവും അടുത്ത സുഹൃത്തു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്തു മതം മാറിയ ബ്രമ്മണജാതി പശ്ചാത്തലമുള്ളയാളാണ്. അയാൾ ഇന്നു വളരെ ഭക്തിപൂർവ്വം ജീവിക്കുന്ന ക്രിസ്ത്യാനി യാണ്. അടുത്ത രണ്ടു സുഹൃത്തുക്കളായ മുസ്ലിം വിഭാഗത്തിൽ ജനിച്ച രണ്ടു പേർ വിവാഹം ചെയ്തത് ക്രിസ്ത്യാനികളെയാണ്. അവരെ ആരും മുസ്ലീങ്ങളാക്കിയില്ല.
വ്യത്യസത മതങ്ങളിൽ നിന്ന് വിവാഹം ചെയ്തു മതം മാറിയും അല്ലാതെയും ജീവിക്കുന്നവരുടെ എണ്ണം സ്റ്റാറ്റിസ്റ്റിക്കലി. 0001 പെർസെന്റ് പോലുമില്ല.
ഇവിടെ അതൊന്നും അല്ല പ്രശ്‍നം. പണ്ട് തൊട്ടേ സവർണ്ണ ചിന്താഗതിയുള്ള ക്രിസ്ത്യാനികളിലുള്ള 'മേത്തപ്പേടി ' എന്ന ഇസ്ലാമോഫോബിയയുടെ വേറൊരു പരനോയാണ് ഇവിടെയും പ്രകടം. സവർണ്ണ ക്രിസ്ത്യൻ വർഗീയവാദികൾ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണെങ്കിലും അവർ അഭിനവ ബ്രമ്മിണിക്കൽ ചിന്തഗതി പുലർത്തി സംഘ പരിവാർ പടർത്തുന്ന ഇസ്‌ലാമോഫോബിയ വിചാരമുള്ളവരാണ്.ഈ മേൽജാതി സവർണ്ണത ഉള്ളിൽകൊണ്ടു നടക്കുന്നവരാണ് അറിഞ്ഞും അറിയാതയും സംഘി രാഷ്ട്രീയതിന്നു വളം വയ്ക്കുന്നത്.
ഏത് വിഭാഗത്തിൽ പെട്ടയാളുകളും തീവ്ര വാദ ഹിംസയിലേക്ക് പോകുന്നു എന്ന് കൃത്യ വിവരം കിട്ടിയാൽ പോലീസിലാണ് അറിയിക്കേണ്ടത്. ബി ജെ പി ഭരണത്തിൽ വന്നതിന് ശേഷമാണ് ഈ നസ്രാണി ലൗ ജിഹാദ് പേടിപ്പെടുത്തൽ ഔദ്യോഗികമായി തുടങ്ങിയത്.അതു രണ്ടു പ്രാവശ്യം അന്വഷിച്ചിട്ടും പോലീസു പറയുന്നത് അങ്ങനെ ഒരു കാര്യമില്ലന്നാണ്. ഇപ്പാൾ ചില 'ഇടയന്മാർ, ' ചെന്നായ വരുന്നേഎന്നു പേടിപെടുത്തി ഇസ്ലാമോഫോബിയക്ക് വളം വച്ചു സമൂഹത്തിലെ trust തകർക്കാൻ ശ്രമിക്കുകയാണ്.
എല്ലാ മതത്തിലുമുള്ള വർഗീയ വാദികൾ പരസ്പരം പരിപോഷിപ്പിക്കുന്നത് പരസ്പര വിശ്വാസം തകർക്കുന്ന പരസ്പര ഭയത്തിന്റ വിഷ വിത്തുകൾ മനസ്സിൽ പാകിയാണ്. മത മൗലീക വാദികകളും തീവ്ര മത വിശ്വാസികളും മത ഭ്രാന്തന്മാരും എല്ലാ മതങ്ങളിലുമുണ്ട്. അവർ ഘർ വാപ്പസിയും പിന്നെ സലാഫി സ്വർഗ്ഗവും ഇൻസ്റ്റന്റ് രക്ഷയൂമായി പല വിധത്തിൽ ഓപ്പറേറ്റ് ചെയ്യുന്നുമുണ്ട്.
ഓരോരുത്തർക്കും അവരവരുടെ മത വിശ്വാസം പുലർത്താനോ പുതിയ മതം സ്വീകരിക്കുവാനോയുള്ള തുല്യ അവകാശം ഇന്ത്യൻഭരണഘടന നൽകുന്നുണ്ട്. അതാണ് ഇവിടെ പ്രധാനം
ബി ജെ പി സർക്കാർ സി എ എ /എൻ ആർ സി വിവേചന രാഷ്ട്രീയവുമായി ഇറങ്ങിയ സാഹചര്യത്തിൽ ഒരു വശത്തു ഏറ്റവും ആശങ്കയും ഒരു പരിധിവരെ അരക്ഷിത ബോധവുമുള്ള ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംസഹോദരങ്ങൾക്ക് ഐക്യ ദാർഢ്യമേകുന്നതിന് പകരം സംഘ പരിവാർ ഇസ്‌ലാമോബിയയും പരനോയയും വളർത്തുവാൻ ഇടനൽകുന്നത് നിര്ദോഷമാണ് എന്നു തോന്നുന്നില്ല
ഒരു പഠനവും തെളിവും ഇല്ലാതെ വെളിവും തെളിവുമില്ലാതെ 'ലവ് ജിഹാദ് ' എന്ന് പറഞ്ഞു അസംബന്ധ ഭീതി പടർത്തുന്നത് സഭക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുമെന്ന് പുരോഹിത വരേണ്യ വർഗ്ഗമറിഞ്ഞാൽ നന്ന്. എന്തായാലും സഭയെ സംഘപരിവാർ പാളയത്തിൽ എത്തിച്ചു പൂജ്യരായി സീറോ ആക്കരുത്.
എപ്പോഴും ലൗ നല്ലതാണ്. ഹിസ്ത്മകമായ മത തീവ്ര വാദ ജിഹാദിനോട് എപ്പോഴും എതിർപ്പാണ്. ഒന്നാമത്തത് ആരോഗ്യതിന്നു നല്ലതു. രണ്ടാമത്തത് മതഭ്രാന്തിലും വേറിയിലും കൊല്ലുന്ന പ്രത്യയ ശാസ്ത്രം.
എല്ലാത്തരം വർഗീയതക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരാണ്.
Make Love and not war.
ജെ എസ് അടൂർ

Sunset sasthamcotta lake

Photo :JS

Politics of disastrous choices

 https://www.thenewsminute.com/article/politics-disastrous-choices-why-wayanad-elected-rahul-gandhi-thumping-majority-116662?fbclid=IwAR273O-Gx9YBMj2oi5GmU2pgNyHY_XODhKWJ81oi7VGNDuTEOxUWYjFTeJM

മോഡി സാർ സെൽഫ് മെയ്ഡ് മാൻ എന്ന് രാമ ചന്ദ്രഗുഹ പറഞ്ഞതിന് ഞാൻ എഴുതിയ പ്രതികരണം
Narendra Modi grew politically due to his entrenched affiliation with the RSS and its electoral arm, the BJP. The organisation, rooted deeply in the Brahmanism that flows from the Manusmriti, is, in many ways, directly responsible for nurturing Modi and facilitating his leadership. It is loyalty to this organisation rather than his own genius or academic brilliance to which he owes his political power. The organisation and an affiliated group of friendly businessmen have successfully manufactured Modi’s pauper to prince image. So the notion that Modi is a ‘hardworking, self-made’ man is a total fallacy

സഹായങ്ങൾ, കടങ്ങൾ കടപ്പാടുകൾ


24 January 2020
ആരെയെങ്കിലും സഹായിക്കാൻ മനസ്സിൽ തോന്നിയാൽ സഹായിക്കുക. ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്. നന്ദി വാക്കുകൾ പോലും. ഒരു ചെറിയ സഹായം വേറൊരാൾ ചെയ്താൽ ജീവിതത്തിൽ അതു മറക്കാതിരിക്കുക. ഇതൊക്കെയാണ് നയം. എന്നെ ഒരുപാടു പേർ പല വിധത്തിൽ അറിഞ്ഞും അറിയാതെയും സഹായിച്ചിട്ടുണ്ട്. അല്ലാതെ സ്വയം മിടുക്കു കൊണ്ടല്ല ഇവിടെ വരെ എത്തിയത്. അവരോടെല്ലാം കടപ്പാടും നന്ദിയുമുണ്ട്. അതു കൊണ്ടു തന്നെ കഴിയുന്ന തരത്തിൽ ആളുകളെ സഹായിക്കാറുണ്ട്. ആരെയും അറിഞ്ഞു കൊണ്ടു ജീവിതത്തിൽ ദ്രോഹിചിട്ടില്ല
പലരെയും പലപ്പോഴും പല വിധത്തിൽ സഹായിച്ച അനുഭവങ്ങളുണ്ട്. ചുരുക്കം ചിലർമാത്രമത് ഓർക്കും. കുറെയേറെ ആളുകൾ അതു ഓർക്കാറില്ലന്നു മാത്രമല്ല കാര്യം കഴിഞ്ഞാൽ മറക്കും. മാത്രമല്ല ചിലർ ഉത്സവപറമ്പിൽ വെച്ചു കണ്ട പരിചയം പോലും നടിക്കില്ല.
മറ്റു ചിലരുണ്ട്. അവരെ സഹായിക്കാൻ നമ്മൾക്കൊരു അവസരം നൽകിയതിന് അവരോടു നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നവർ. വേറെ ചിലർ കാശ് കടം വാങ്ങിയിട്ട് ' അയാൾകൊണ്ടായിട്ടല്ലേ തന്നത് '. തിരിച്ചു ചോദിച്ചാൽ പറയും ' അയാൾക്ക് ഇത്രയൊക്കെ ഉണ്ടായിട്ടും നാണമില്ലേ കാശ് തിരിച്ചു ചോദിക്കാൻ '. അതു കൂടാതെ രണ്ടു തെറിയും നമ്മളെ കുറിച്ച് കുറെ പരദൂഷണവും പരിചയമുള്ളവരോട് പറയും.
വേറെ ചിലർ സെലിബ്രിറ്റികളായാൽ അവർ സെൽഫ് മെയ്ഡ് ആണെന്ന ഭാവത്തിൽ പെരുമാറും. പണ്ട് ആരെങ്കിലും സഹായിച്ചതൊക്കെ പെട്ടന്ന് മറന്നു പോകും.
ചിലർ കാര്യം കാണാൻ പുറകെ നടക്കും. ലോകത്തു ഇല്ലാത്ത പുകഴ്ച്ച വാക്കുകൾ പറയും. കാര്യം കണ്ടു, കുറെ കഴിഞ്ഞു ഭാവം മാറും. പിന്നെ അവർ നമ്മുക്ക് ഏതോ സഹായം ചെയ്തു എന്ന് അവകാശപ്പെടും.
ഒരുപാടു പേർക്ക് ജോലി കിട്ടുവാൻ സഹായിച്ചിട്ടുണ്ട്. ചിലർ ഓർക്കും. കുറേപേർ മറക്കും.
ഒരിക്കൽ ഒരു ഐ എ എസ്സ് ഓഫീസർ (കേരളത്തിൽ അല്ല )ഒരു ഇന്റർനാഷണൽ അസൈന്മെന്റിന് എന്നെ മൂന്നു പ്രാവശ്യം കാണുവാൻ വന്നു (ഒരു തവണ വിദേശത്ത് ).എല്ലാ ദിവസവും ഫോൺ. അതിൽ നിർണ്ണായക തീരുമാനമുള്ള ഞാനദേഹത്തെ സഹായിച്ചു. വർഷങ്ങൾ വലിയ ശമ്പളത്തിൽ ജോലി ചെയ്ത് തിരിച്ചു പോയി. ആശാന് ജോലി കിട്ടി കഴിഞ്ഞു പിന്നെ ഫോണും ഇല്ല. കാഴ്ചയും ഇല്ല. ഇന്ന് ആൾ ഒരു സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ. ഒരിക്കൽ കണ്ടപ്പോൾ അയാൾ മുഖ്യ മന്ത്രിയുടെ ആളാണ് എന്നും. വേണമെങ്കിൽ ഒരു കൂടി കാഴ്ച്ച തരപ്പെടുത്താമെന്നും പറഞ്ഞു. വേണ്ട എന്ന് പറഞ്ഞു പിരിഞ്ഞു.
അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുകൾക്കോ കടം കൊടുത്താൽ ചിലപ്പോൾ കാശും പോകും ബന്ധവും പോകും..അനുഭവങ്ങൾ ആണ് ഗുരു. പലരും കടം ചോദിച്ചാൽ പറയും എന്നാൽ ആവതു സഹായിക്കാം. കടം കൊടുത്താൽ പിന്നെ ഉള്ള ബന്ധവും പോകും.
ഇത് ഓർക്കാൻ കാര്യം പൂനയിൽ വച്ചു ഏതാണ്ട് ഇരുപത് കൊല്ലങ്ങൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. അന്നെന്നോ അദ്ദേഹത്തിന് ചെയ്ത ഒരു സഹായം എന്നെ ഓർമ്മിപ്പിച്ചു നന്ദി പറഞ്ഞിട്ട് നിർബന്ധമായും ഡിന്നറിന് ക്ഷണിച്ചു. അങ്ങനെയുള്ളവരുമുണ്ട്. ഏത്ര കൊല്ലം കഴിഞ്ഞാലും മറക്കാത്തവർ
ജെ എസ് അടൂർ

സി എ എ പറഞ്ഞു വെള്ളം കലക്കി ഇരുട്ട് കൊണ്ടു ഓട്ട അടക്കുകയാണോ ?

സി എ എ /എൻ ആർ സി യെപ്പറ്റി ആദ്യമേ എഴുതിയ കൂട്ടത്തിലാണ്. വിവേചന നിയമങ്ങൾക്കും രാഷ്ട്രീയത്തിനും എതിരാണ് എന്നും.. പ്രതിഷേധത്തിൽ സജീവമാണ്
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പല തരത്തിലുള്ള പ്രതിഷേധങ്ങളാണ്. അതിൽ ഏറ്റവും ശ്രദ്ധയർഹിക്കുന്നത് വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും. സ്ത്രീകളുടെ സമരം ജനാധിപത്യഷ്ട്രീയം ഇന്ത്യയിൽ ഇന്നും സജീവമാണ് എന്ന് കാണിക്കുന്നു. പിന്നെയുള്ളത് വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിഷേധം. മുസ്ലിം സമുദായ സംഘടനകളുടെ പ്രതിഷേധം.
അതു കഴിഞ്ഞു വിവിധ രാഷ്ട്രീയപാർട്ടികളും പോഷക സംഘടനകളും. ഈ സമരങ്ങളും പ്രതിഷേധങ്ങളും ജനായത്ത രാഷ്ട്രീയത്തിന് നല്ലതാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ സംസ്ഥാനനങ്ങളിൽ യാത്ര ചെയ്തു അവിടെ ഉള്ളവരുമായി ചർച്ച ചെയ്തപ്പോൾ മനസ്സിലായത്.വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യതസ്ത ലോജിക്കിലും കാരണങ്ങളിലുമാണ് സമരം. ആസ്സാമിലെ ലോജിക്കല്ല, ഡൽഹിയിൽ. അങ്ങനെ പലരും പല കാരണങ്ങൾ കൊണ്ടാണ് സമരം.
ഒരേ രാഷ്ട്രീയപാർട്ടികൾ തന്നെ പല വിധത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതികരിക്കുന്നതു
കേരളത്തിൽ ന്നെ പല ലോജിക്കിൽ സമരങ്ങളുണ്ട്. അതിലൊന്നു ഫെഡറലിസ്റ്റ് ഘടനയിൽ സംസ്ഥാനങ്ങൾക്കുള്ള അധികാര അസ്തിത്വമാണ്.
എന്നാൽ പലയിടത്തും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം ചെയ്യുമ്പോൾ തിരെഞ്ഞെടുപ്പ് കണക്കു കൂട്ടി കിഴക്കലുകളുടെ ലോജിക് കാണാം. ഉദാഹരണത്തിന് aap. ഡൽഹിയിൽ തിരെഞ്ഞെടുപ്പ് ലോജിക്കിൽ നിന്നാണ് കേജരിവാൾ പ്രതികരിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ അടുത്ത കൊല്ലം
പഞ്ചായത്ത് തിരെഞ്ഞെടുപ്പ്. അതു കഴിഞ്ഞു അസംബ്ലി തിരെഞ്ഞെടുപ്പ്. അതു കൊണ്ടു തന്നെ തിരെഞ്ഞെടുപ്പ് ലോജിക് പല പാർട്ടികളും ബാക്ഗ്രൗണ്ടിൽ കണക്കുകൂട്ടിയാണ് ഫോർഗ്രൗണ്ടിൽ രാഷ്ട്രീയ വ്യവഹാരം നടത്തുന്നത് .
സി എ എ കലക്ക വെള്ളത്തിൽ വോട്ട് കണക്കുകൂട്ടിയാണ് പലയിടത്തും രാഷ്ട്രീയ പാർട്ടികൾ പ്രതികരണം സംവിധാനം ചെയ്തിരിക്കുന്നത്. . കേന്ദ്ര സർക്കാർ സാമ്പത്തിക പ്രതി സന്ധിയും തൊഴിലില്ലായ്മായും പിടിപ്പു കേടിൽ നിന്നും ശ്രദ്ധ തിരിക്കാൻ സി എ എ ചീട്ടിറക്കി. പലയിടത്തും സംസ്ഥാനസർക്കാരുകൾ അതെ ചീട്ടിനെ വെട്ടി ശ്രദ്ധ തിരിച്ചു വിടുന്നു.
കേരളത്തിൽ വിവിധ പ്രതി ഷേധങ്ങൾ നടക്കുന്നത് നല്ല കാര്യം. സർക്കാരും ഇതിൽ സജീവം
പക്ഷേ കേരളത്തിൽ ഇത് പോലെ ചോദ്യങ്ങൾ പലതുണ്ട്.
വളയാറിലെ കുട്ടികൾക്ക് നീതി കിട്ടിയോ? അലനും താഹയും ഒരു കുറ്റവും ചെയ്യാതെ എന്തിനാണ് കേരള പോലീസു യു എ പി എ ചുമത്തി അകത്താക്കിയത്? അങ്ങനെ ഒരുപാടു ചോദ്യങ്ങളുണ്ട്. അതൊന്നും പലരും ചോദിക്കാതെ സി എ എ പറഞ്ഞു വെള്ളം കലക്കി ഇരുട്ട് കൊണ്ടു ഓട്ട അടക്കുകയാണോ എന്നത് ഒരു ചോദ്യമാണ്

Bhubaneswar photos

In Bhubaneswar to co -facilitate the advocacy capacity development of the National Center for Advocacy Studies, Pune and CYSD Bhubaneswar. The focus of the program is localizing SDGs and rights of Tribal communities. This is the second in a series of National Capacity Development Programs of NCAS. The first one was organized at Bodhigram in Kerala. The third one will be in Astha, Rajasthan.. Happy to see very good response to the programs of NCAS. Congratulations to Johanna Lokhande. NCAS team and CYSD team..
Bina Thomas Tharakan, Murali VeB

A beautiful evening on the top of a hill near Mattanoor

Spent a beautiful evening on the top of a hill near Mattanoor (near Kanoor airport ) with my close friends and colleagues from Kannor. They are building a great idea there : a retreat center for elderly people. Full solidarity for their excellent initiative.
Comments
  • Cheerans Mattanur നമസ്കാരം താങ്കളെ കാണാൻ കഴിഞ്ഞതിലും, കുറച്ച് സമയമാണെങ്കിലും ഒന്നിച്ചു നിൽക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷിക്കുന്നു
    3
  • 2
  • Kob Fasai Very nice
  • Write a comment...





    ബാംഗ്ലൂർ എയപോട്ടിൽ ഇന്ന് സഹപ്രവർത്തകരായ vadacode Vadacodu Monachan നെയും Anilkumar Manmeda യും അവിചാരിതമായി കണ്ട സന്തോഷത്തിൽ
    Image may contain: 3 people, including Alex Mampuzha and Anilkumar Manmeda, people smiling, people sitting
    Want to tag Anilkumar Manmeda
    Yes · No
    Comments
    • Kenney Jacob കൊട്ടോക്കെ ഇട്ടു എവിടെ പോകുന്നു
      2
  • Naushad MH ചൈനക്കാണ്ടോ?
  • Cheerans Mattanur നമസ്ക്കാരം, താങ്കൾ ബത്തേരിക്കും,, മറ്റ് രണ്ടു് പേർ വാർധയിൽ നിന്നും ഉള്ള വരവായിരിക്കും
  • Write a comment...





    കാപ്പിപ്പൊടി അച്ചൻ വളിപ്പ് പറഞ്ഞൂ പേരുണ്ടാക്കി തനി വർഗീയ വിഷം പരത്തുന്നു. അതും പറയുന്നത് മണ്ടത്തരങ്ങൾ. അഞ്ഞൂറ് കൊല്ലം മുമ്പിൽ ഏത് ടിപ്പു സുൽത്താന്റെ കാര്യമാണ് പറയുന്നത്? ഇടതുപക്ഷമാണെന്ന് നടിക്കുന്ന തനി കൃസ്ത്യൻ വർഗീയ വാദികളുമുണ്ട്. ഇവിടെ ഞാൻ ഏറ്റവും ബ്ലോക്കിയത് ഒരുഭാഗത്തു സംഘിനെപ്പേടിച്ചു അഭിനവ ഇടതുക്ഷം പറയുകയും മറു വശത്തു ഇസ്ലാം വിരോധം കൊണ്ടു നടക്കുന്ന ക്രിസ്ത്യൻ വർഗീയ വാദികളെയാണ്.
    എല്ലാത്തരം വർഗീയതക്കും എതിരാണ്. ഭൂരിപക്ഷ വർഗീയയും ന്യൂന പക്ഷ വർഗീയതയും പരസ്പരം പരിപോഷിപ്പിക്കുന്ന വിവേചനത്തിന്റെയും ഭീതിയുടെയും പരസ്പര വെറുപ്പിന്റെയും രാഷ്ട്രീയമാണ്.
  • Harshakumar Perumana മുട്ടിലിഴഞ്ഞ് ദാസ്യവൃത്തി ചെയ്യുന്നവർ ഒന്നോർത്താൽ നന്ന്.
    "പഴുത്തില വീഴുമ്പോഴുള്ള
    പച്ചിലയുടെ ചിരി", ഈ വളിപ്പ് പ്രഭാഷകനെ ആരെങ്കിലും പഠിപ്പിക്കണം.അത് തീർച്ചയായും സഭയാകരുത്, കാരണം ആ സഭ എന്ന കോർപ്പറേറ്റ് കമ്പനി മോഡി നടക്കാൻ പറയുമ്പോൾ നിരങ്ങി ഇഴയുന്നവരാണ്
  • CG Daniel A few months ago I attended his “show” at a local church in Houston. Most of the audience enjoyed his cheap jokes and the church was filled with spontaneous laughter. In fact I didn’t laughed at all and I left the church within 30 minutes.
  • Write a comment...





    Js Adoor shared a memory.
    Bodhigram Community Pledge and candle light vigil- remembering Gandhiji and standing up for peace, justice, freedom , non-violence and human rights and the constitution of India.