കോവിഡ് ഇനിയും പോലീസിനെ പേടിക്കണം. അതോ പോലീസ് കോവിഡിനെ പേടിക്കണോ?
അതോ നാട്ടുകാർ രണ്ടിനെയും പേടിക്കണോ?
ഇനിയും ആരോഗ്യ വകുപ്പ് പോലീസ്കാർ പറയുന്നത് പോലെ കേൾക്കുമായിരിക്കും
എന്തായാലും പോലീസുകാർക്കും. ജനങ്ങൾക്കും പണി കിട്ടും. കോവിഡിന് എതിരെ എഫ് ഐ ആർ എഴുതാൻ അതിനു നാടും വീടും അഡ്രസ്സും ആധാറും ഇല്ല. അതൊക്കെയുള്ള മനുഷ്യർ ജാഗ്രത പാലിച്ചാൽ അവർക്കു കൊള്ളാം. !
വളരെ വിചിത്രമാണ് ഇപ്പോഴത്തെ കോവിഡ് പ്രതികരണ പോളിസി.
ഈ കത്ത് പ്രകാരം കോവിഡ് നിയന്ത്രണം 2 ആഴ്ചക്കകം എല്ലാ ജില്ലകളിലും സംഭവിച്ചിരിക്കണം എന്ന ടാർഗറ്റ്. ആരാണ് ഇത് ചെയ്യുക? പോലീസ് !
പൊലീസിന് ഇപ്പോൾ തന്നെ പണി കൂടുതലാണ്.
ആളുകളുടെ മേൽ ഇനിയും കേസുകൾ ചാർത്തപ്പെടും.
ജനുവരി ആകുന്നതോട് കൂടി പതിനായിരക്കണക്കിന് ആളുകൾക്ക് കോടതിയും കേസുകളുമായി തള്ളി നീക്കുമ്പോൾ സർക്കാരിനോട് ഭയങ്കര ഇഷ്ടം ആകും.
ആദ്യ മാസങ്ങളിൽ നടന്ന പോളിസി കണ്സള്ട്ടേഷനും ഏകോപനവുമൊന്നും കാണുന്നില്ല. ഇപ്പോൾ കാണുന്നത് പാനിക് റെസ്പോൺസ് ആണ്. ആര് എങ്ങനെ എന്തു കൊണ്ടു തീരുമാനം എടുക്കുന്നു എന്നറിയാൻ തന്നെ പ്രയാസം. എല്ലാ സ്റ്റേക് ഹോൾഡേഴ്‌സുമായി ചർച്ച ചെയ്തു കൃത്യമായ വിവരങ്ങൾ ശേഖരിച്ചു ഡേറ്റയും അനാലിസിസും വച്ചാണോ തീരുമാനങ്ങൾ എടുക്കുന്നത് കണ്ടറിയണം.
കോവിഡ് ഒരു പൊതു ജനാരോഗ്യ പ്രതി സന്ധിയാണ്. അല്ലാതെ ക്രമ സമാധാന പ്രശ്നം അല്ല.
പൊലീസിന് അറിയാവുന്നത് എഫ് ഐ ആർ എഴുതാനും, കേസെടുക്കാനും ലാത്തിയും കൈയും ഉപയോഗിക്കുവാനും പിന്നെ ഒരുപാടു പേർക്ക് തെറി വിളിക്കാനും അറിയാം . കോവിഡിനെ ഇങ്ങനെയൊക്കെ രണ്ടു ആഴ്ചക്കുള്ളിൽ നിയന്ത്രിക്കാം എന്നത് കണ്ടു പിടിച്ചത് ആരാണാവോ?
ജനങ്ങൾ നിരന്തരം ജാഗ്രത പുലർത്തണം. മാസ്ക്കും ശാരീരിക അകലവുമെല്ലാം പാലിക്കണം. അതു ചെയ്യണ്ടത് ജനങ്ങളാണ്.
പോലീസിനെ വച്ചു കേസ് എടുപ്പിച്ചാൽ പ്രശ്നം തീരുമോ?
അതോ ഇത് പൂന്തുറ തോക്ക് പോലീസ് മോഡലിൽ കോവിഡിനെ തോക്ക് കാണിച്ചു വിരട്ടാനാണോ?
രണ്ടു ആഴ്ചക്കകം തീർത്തോണം എന്നാണ് തിട്ടൂരം. കോവിഡ് പേടിച്ചു കടലിൽ ചാടി ചാവുമായിരിക്കും !!
എന്തരോ എന്തോ !!
No comments:
Post a Comment