Tuesday, August 25, 2020

ഈസ്റ്റാംമ്പുളിലെ കാറ്റുകൾ പറഞ്ഞ കഥകൾ -2.

 ഈസ്റ്റാംമ്പുളിലെ കാറ്റുകൾ പറഞ്ഞ കഥകൾ -2.

ക്രിസ്തുമതവും ഹാഗി സോഫിയ ചരിതവും
ഈസ്റ്റാംബൂൾ നഗരമധ്യത്തിൽ സുൽത്താൻ അഹ്മദ് സ്‌ക്വയനു ഒരുപാട് കഥകളറിയാം.
വൈകുന്നേരത്തെ ഇളം വെയിലിൽ സുൽത്താൻ അഹ്മദ് സ്ക്വയറിലെ മരത്തണലിൽ ഇരുന്നു ചരിത്രത്തിന്റെ കുളമ്പടികളിലേക്ക് കാതോർത്തു.
ആയിരം വർഷങ്ങൾക്ക് മുമ്പത്തെ തേരോട്ട. മത്സരങ്ങളുടെ ആരവങ്ങൾ കേൾക്കാമായിരുന്നു.
ആ സ്ഥലത്തിന് അന്ന് ഹിപ്പോഡോം എന്ന പേരിലാണ് അറിയപ്പെട്ടത്. ഹിപ്പോ എന്നത് കുതിരകൾക്ക് ഗ്രീക്കിൽ പറയുന്ന പേരാണ്. ഡോം എന്നാൽ ഇറങ്ങുന്ന സ്ഥലം. അന്നത്തെ ഹിപ്പോ ഡോമിൽ നിന്നാണ് പിന്നെ വിമാനത്താവളത്തിന് എയ്റോഡോം എന്ന വാക്ക് ഉണ്ടായത്
അന്ന് ഹിപ്പൊഡോം വിശാലമായ വലിയ ഗ്രൗണ്ട് ആയിരുന്നു. അവിടെയാണ് ആഢ്യ ഉദ്യോഗസ്ഥരും സൈന്യാധിപരും വ്യാപാര പ്രമുഖരും സാമൂഹിക വരേണ്യരും തേരുകളിലും അരോഗ ദൃഡഗാർത്തരയ കുതിരപ്പുറത്തും വന്നിറങ്ങിയത്.
ഹിപ്പോഡോം കഴിഞ്ഞാൽ അതിനു തൊട്ട് പടിഞ്ഞാറായി റോമൻ ചക്രവർത്തിയുടെ മഹാകൊട്ടാരം.
ഹിപ്പൊദോമിലെ മരങ്ങളും ഗാലറികളും വൻ സ്റ്റേഡിയവും കഴിഞ്ഞു സൂര്യൻ കൊട്ടാരത്തിന്റ ഗോപുര മഹിമകളിൽ തിളങ്ങി നിന്നിരുന്നു.
കൊട്ടാരം കഴിഞ്ഞുള്ള ചെറിയ കുന്നിൽ ഹാഗി സോഫിയയുടെ താഴികകുടങ്ങൾ സൂര്യ തേജസിൽ മുങ്ങി തിളങ്ങിയിരുന്നു.
കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ നഗരം അഞ്ചും ആറും നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം മഹിമകളിൽ തിളങ്ങി.
ക്രിസ്തുമതം എങ്ങനെയാണ് വ്യവസ്ഥാപിത മതമായതു?
കോൺസ്റ്റന്റീനാണ് റോമാ സാമ്രാജ്യത്തിൽ ക്രിസ്തീയ മത ഐഡിയോളേജി കൂട്ടിയിണക്കി അതിനെ സാമ്രജ്യത്തോളം വലിയ മത മാക്കിയത്.
അതിനു തൊട്ട് മുമ്പ് ഡയോക്ളീസ് ചക്രവർത്തിയുടെ കാലത്തു ക്രിസ്തീയ മത വിശ്വാസം നിരോധിക്കപ്പെട്ട നിയമ വിരുദ്ധ പ്രസ്ഥാനമായിരുന്നു. ആ കാലത്തു റോമാ സാമ്രജ്യത്തിൽ ഏതാണ്ട് 10% ആളുകൾ വിവിധ തരം ക്രിസ്തുമത വിശ്വാസികളുണ്ടായിരുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള പ്രധാന പ്രശ്നം അവർ അഗസ്റ്റസ് എന്ന് വിളിച്ചിരുന്ന റോമൻ ചക്രവർത്തിമാരുടെ ദൈവീക അധികാരങ്ങളെ അംഗീകരിച്ചില്ല എന്നതായിരുന്നു.
അതുപൊലെ റോമാ സാമ്രജ്യത്തിൽ അന്ന് പ്രചാരത്തിളുള്ള സൂര്യ ദേവനെ ആരാധിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്നതായിരുന്നു . അതുകൊണ്ടു തന്നെ അവരെ സാമ്രാജ്യ ദ്രോഹികളും ഭരണത്തിന് എതിരെ കുത്തി തിരുപ്പു ഉണ്ടാക്കുന്നവരുമായാണ് കണ്ടത്
മഹാ പീഡന കാലം.
ക്രിസ്ത്യാനികൾക്ക് റോമാ സാമ്രജ്യത്തിൽ ജോലി കിട്ടില്ലായിരിന്നു. ജോലിയിലിരുന്നു ക്രിസ്ത്യാനികളയവരെ പിരിച്ചു വിട്ടു അതിനു എതിരെ നിരവധി സാമ്രാജ്യ ശാസനകളുണ്ടായി.
അതിന്റ നേതാക്കളെ ജയിലിൽ അടച്ചു. ക്രൂശിലേറ്റി. ചുട്ടു കൊന്നു. മൈതാനങ്ങളിൽ തുറന്നു വിട്ട മൃഗങ്ങൾക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു..
സി ഇ 300 മുതൽ 311വരെയാണ് ക്രിസ്തീയ ചരിത്രത്തിൽ മഹാ പീഡനകാലം എന്നറിയപ്പട്ടത്.
അത്രമേൽ ക്രൂരമായി ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ട കാലമില്ലായിരുന്നു. ക്രിസ്ത്യാനികൾ അന്ന് കൂടുതൽ ഉണ്ടായിരുന്നത് റോമാ സാമ്രജ്യത്തിന്റ വടക്ക്‌ കിഴക്കേ ഭാഗത്തുള്ള ഇപ്പോഴത്തെ ഈജിപ്റ്റ്, സിറിയ, ലെബനോൻ, ഇറാഖ്, ടർക്കി മേഖലയിലുള്ള വ്യാപാര കേന്ദ്രങ്ങളിലും റോം, മിലാൻ മുതലായ പട്ടണ പ്രേദേശങ്ങളിലും ആയിരുന്നു.
ഈജിപ്‌റ്റിലെ അലക്സാൻഡ്രിയ, സിറിയയിലെ അന്തോക്യ, നിക്കോ ദോമ്യ, റോം എന്നിവ പ്രധാന ക്രിസ്തീയ കേന്ദ്രങ്ങളായിരിന്നു. റോമാ സാമ്രജ്യത്തിൻറ ശത്രു പക്ഷത്തായിരുന്ന പേർഷ്യ (ഇപ്പോഴത്തെ ഇറാനും ഇറാക്കിന്റെ ചില പ്രദേശങ്ങളും )യിൽ വളർന്ന മാണിക്കൻ ക്രിസ്തു വിഭാഗം റോമാ സാമ്രാജ്യത്തിലെക്ക് പടര്ന്നിരുന്നു . അതു കൊണ്ടു തന്നെ ആ വിശ്വാസ ധാരയെ ശത്രു പക്ഷത്താണ് കണ്ടത്
മൂന്നാം നൂറ്റാണ്ടിൽ ശിഥില പ്രതിസന്ധി നേരിട്ടറോമാ സാമ്രജ്യത്തെ അന്നത്തെ പ്രാദേശിക പട്ടാള ഭരണക്കാരോട് യുദ്ധം ചെയ്തു വീണ്ടും കൂട്ടിയോജിപ്പിച്ചത് ഡയോക്ളീസ് എന്ന സാധാരണ വർഗ്ഗത്തിൽ നിന്ന് ഉയർന്നു വന്ന റോമൻ പട്ടാള മേധാവിയായിരുന്നു. അദ്ദേഹമാണ് റോമൻ സാമ്രജ്യത്തെ ഭരണ -സൈന്യ സൗകര്യത്തിനും ശിഥീലീകരണത്തിൽ നിന്നുള്ള പരിരക്ഷക്കായി റോമാ സാമ്രജ്യത്തെ കിഴക്കും പടിഞ്ഞാറുമെന്നു തിരിച്ചുത്
കിഴക്കേ നികൊദോമ്യയിൽ (ഇപ്പോഴത്തെ ഇസ്താൻബൂളിനടുത്തു )ഡെമോക്ലെസ് ചക്രവർത്തി തലസ്ഥാനമാക്കി. പടിഞ്ഞാറു റോമിൽ മക്സിമാൻ ചക്രവർത്തിയായി. ഇവരെ സഹായിക്കാൻ കിഴേക്ക് ഗലറിയ സ്സും പടിഞ്ഞാറു കോൺസ്റ്റീനെസ് (പിന്നീട് ച ക്രവർത്തിയാ കോൺസ്റ്റന്റീന്റെ അച്ഛൻ )സീസർമാരായി നിയമിക്കപ്പെട്ടു
റോമാ സാമ്രജ്യത്തിന്റെ വടക്ക്‌ കിഴക്കുള്ള ക്രിസ്ത്യാനികൾ രാജ്യക്ഷേമത്തിനായി റോമൻ മതാചാരമായ മൃഗ യാഗങ്ങളിൽ പങ്കെടുക്കാത്തതു കൊണ്ടാണ് സൂര്യ ദേവനായ അപ്പോളോ രാജ്യത്തും കൊട്ടാരത്തിലും പ്രസാദിക്കാത്തത് എന്ന ഡെൽഫിയിൽ വെളിപാട് വന്നതോടു കൂടി നിക്കോദോമ്യയിലെ പള്ളി അടിച്ചു പൊളിച്ചു തീയിട്ടും.
പേർഷ്യൻ ബന്ധങ്ങൾ ഉണ്ടായിരുന്നു മാണിക്ക(manichean ) വിഭാഗത്തിൽ ഉള്ളവരെ തീയിൽ എറിഞ്ഞു കൊന്നു. അതുപോലെ അവരുടെ ഗ്രന്ഥങ്ങൾ കത്തിച്ചു. ഗലേറിയെസ് ആയിരിന്നു ഏറ്റവും കൂടുതൽ പീഡനങ്ങൾ നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് തീയിട്ടു. സഭാ തലവന്മാരുടെ തല വെട്ടി
ഇതു അവസാനിച്ചത് സി ഇ 311ഇൽ ഡയോക്ളീഷെൻറ് മരണത്തോടെയാണ്. സി ഇ 306ഇൽ ചക്രവർത്തിയായ ഗലേറിയസ് മരിച്ചത് വളരെ ദാരുണമായ രോഗം വന്നു വികൃതമായ അവസ്ഥയിലാണ്.
ആ അവസ്ഥയിലാണ് ക്രിസ്തു മത പീഡനം അദ്ദേഹം അവസാനിപ്പിക്കാൻ കാരണം. അതിനു ഒരു കാരണം പീഡന കാലത്തു സാമ്രജ്യ ഭരണത്തോടും വലിയ നികുതി ഭാരത്തോടും പ്രതിഷേധമുള്ള ഒരുപാട് സാധാരണക്കാർ രഹസ്യമായി ക്രിസ്ത്യാനികളായി. ആ കൂട്ടത്തിൽ ക്രിസ്ത്യാനിയായ ഒരാളായിരുന്നു കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ അമ്മ ഹെലേന
അതു മാത്രം അല്ല പടിഞ്ഞാറു ചക്രവർത്തിയായ കോൺസ്റ്റന്റീൻ ക്രിസ്തു മത വിശ്വാസികളോട് താല്പര്യമുള്ളയാളായിരുന്നു.
ക്രിസ്തു മതം ഭരണ ഐഡിയോളേജി ആയപ്പോൾ.
സീ ഇ 313 ഇൽ ക്രിസ്തീയ മത വിശ്വാസത്തിനു പൂർണ്ണ സ്വാതന്ത്ര്യവും പരരക്ഷയും നൽകിയാണ് മിലാൻ സാമ്രജ്യ ശാസനം അഥവാ എഡിക്റ്റ് ഓഫ് മിലാൻ. അന്ന് തൊട്ട് റോമാ സാമ്രജ്യത്തിൽ അപ്പോളോ (സൂര്യ ദേവൻ )മത വിശ്വാസത്തോടൊപ്പം ക്രിസ്തു മതവും പ്രബലമായി.
സീ ഇ 325ഇൽ കോൺസ്റ്റന്റീൻ ചക്രവർത്തി നൈസിയയിൽ ( ഗ്രീക്കിൽ നീക്കിയ -ഇപ്പോൾ ടർക്കിയിലെ ഇസ്നിക് )വിളിച്ചു ചേർത്ത ബിഷപ്പ്മാരുടെ സുന്നഹദോസിൽ വച്ചാണ് വിവിധ വിശ്വാസധാരകൾ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ച് ചർച്ച ചെയ്തു ക്രിസ്തു മതത്തിനു പൊതുവായ വിശ്വാസ പ്രമാണമുണ്ടാക്കിയത്.
ഈ ചരിത്രം പറയാൻ കാരണം അധികാരവും മത വിശ്വാസവും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരുന്നു ചരിത്രത്തിൽ ഉടനീളം .
കാരണം രാഷ്ട്രീയ സാധുത ദൈവീക അധികാര യുക്തിയിലാണ് ഉറപ്പിച്ചത്. അതുകൊണ്ടു തന്നെ ദൈവദത്ത രാജകീയ അധികാരത്തിന്റെ ഐഡിയോളേജിയായാണ് തിയോളേജി പലയിടത്തും വളർന്നത്.
അതു കൊണ്ടു തന്നെയാണ് നൈസിയൻ വിശ്വാസപ്രമാണം മത അധികാരവും രാഷ്ട്രീയ അധികാരവും തമ്മിലുണ്ടാക്കിയ അധികാര വിശ്വാസ യുക്തിയായിരുന്നു.
അങ്ങനെയാണ് പള്ളികളും ക്ഷേത്രങ്ങളും അധികാരത്തിന്റെ അടയാളങ്ങളായത്.
പുരാതനമായ ഗ്രീക്ക് ക്ഷേത്രം നിന്നിടത്തു ആദ്യം സാമ്രജ്യത്തിന്റ അടയാളമായി പള്ളി പണിതത് കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ മകനായ കോൺസ്റ്റീനസാണ് രണ്ടാമനാണ് . സീ ഇ 361 ഇൽ സാമ്രാജ്യത്തിന്റെ ആസ്ഥാന വലിയ പള്ളി ആദ്യമായി പണിതത്. തടികൊണ്ടായിരുന്നു അധികവും. തടി കൊണ്ടുള്ള മേൽക്കൂരയും
സീ ഇ 380 ഫെബ്രുവരി 27 നു തെസ്സലോനിക്യ ശാസനത്തിലൂടെ ക്രിസ്തുമതം റോമാ സാമ്രജ്യത്തിന്റെ സർവ്വ ലൗകീക മതമായി മാറി . തെസലോനിക്യ ശാസനം പുറപ്പെടുവിച്ചത് തിയോഡഷ്യസ് ഒന്നാമനും കൂടെ സഹചക്രവർത്തിമാരായിരുന്ന ഗ്രാഷ്യനും വലിനീഷ്യൻ രണ്ടാമനും കൂട്ടിയാണ്.
ആയിടക്ക്ക് പ്രചാരത്തിൽ ആയിരുന്ന ഏരിയൻ തിയോളേജി തള്ളി അവർ തിരെഞ്ഞെടുത്ത ഔദ്യോഗിക വിശ്വാസ പ്രമാണം നൈസിയൻ വിശ്വാസ സംഹിതയായിരുന്നു
അന്ന് തൊട്ടാണ് റോമാ സാമ്രജ്യത്തിന്റ ഔദ്യോഗിക സഭ കത്തോലിക്ക് ഓർത്തഡോൿസ്‌ എന്ന പേരിൽ അറിയാൻ തുടങ്ങിയത് .
ഓർത്തഡോക്സ് എന്നത് വിശ്വാസ പ്രമാണവും കത്തോലിക്ക് എന്നത് സർവ്വലോകത്തിനും ബാധകം എന്നതുമായിരുന്നു . പക്ഷെ പിന്നീട് റോമിലെ ബിഷപ്പ് കത്തോലിക്കാ പോപ്പ് ആയപ്പോൾ കിഴക്കേ റോമാ സാമ്രജ്യത്തിലെ ബിഷപ്പ് ഓർത്തോഡക്‌സ് കത്തോലിക്കാ മെത്രാപോലിത്ത (മെട്രോ നഗരം പോലീത്ത -ബിഷപ്പ് ).
ഹാഗി സോഫിയ നാൾ വഴികൾ
റോമാ സാമ്രജ്യത്തിന്റ യഥാർത്ഥ അധികാര തലസ്ഥാനം കോൺസ്റ്റിനോപ്പിൾ ആയതോടെ മഹാ സാമ്രജ്യത്തിന്റ ശക്തി മഹിമയുടെ അടയാളമായാണ് ഹാഗി സോഫിയ വന്നത് .
ആദ്യ വലിയ പള്ളി അഞ്ചാം നൂറ്റാണ്ടിൽ തീപിടിച്ചു . പിന്നീട് പണിത വല്യപള്ളി കോൺസ്റ്റിനോപ്പിലെ ഹിപ്പൊഡോമിൽ തേരോട്ട മത്സര ലഹളയിൽ സി ഇ 532 ജനുവരി 13-14 ജനക്കൂട്ടം തീ വച്ചു.
ലഹളയ്ക്ക് പ്രധാന കാരണം റോമൻ ചക്രവർത്തി ജസ്റ്റീനിയൻ ചുമത്തിയ വലിയ നികുതി ഭാരവും യുദ്ധ നികുതിയും അതോടൊപ്പം അന്നത്തെ ധനകാര്യ മന്ത്രിയും കൂട്ടരും നടത്തിയ അഴിമതിയും ദുർവ്യയമുമാണ് . ചേരിതിരിഞ്ഞുള്ള തേരോട്ട മത്സര സംഘടനകൾ വിഭാഗീയ രാഷ്ട്രീയ മത്സരത്തിൽ രാഷ്ട്രീയപാർട്ടികളെപ്പോലെ പോരടിച്ചു വൻ ലഹളയെയാണ് നിക്ക ലഹള എന്നറിയപ്പെട്ടത്.
നിക്ക ലഹളയിൽ തീ വച്ചു നശിക്കപ്പെട്ട അസ്ഥാന പള്ളി വീണ്ടും വൻ മഹിമയിൽ സി ഇ 537 ഇൽ ജസ്റ്റീനിയൻ പൂർണമായും മാറ്റി പണിതു. അന്ന് ലോകത്തിലെ ഏറ്റവും വലിയ പള്ളി ആയിരുന്നു. അതു അന്നും ഇന്നും ലോകത്തിലെ ആർക്കിടെക്ച്ചർ അത്ഭുതമായി നിലനിൽക്കുന്നു.
1453 കോൺസ്റ്റ്ന്റിനോപ്പിൾ 21 വയസ്സ് മാത്രമുള്ള മെഹെമദ് പിടിച്ചടക്കിയപ്പോൾ ഹാഗി സോഫിയ കണ്ട് അത്ഭുതപെട്ടു . അതു അദ്ദേഹം നശിപ്പിച്ചില്ല . അധികാരം മാറിയപ്പോൾ ആസ്ഥന ഐഡിയോളേജി ഇസ്ലാം മതമായി . അങ്ങനെ ഓർത്തോഡക്‌സ് ആസ്ഥാന പള്ളി മുസ്ലിം പള്ളിയായി മാറി
ജെ എസ് അടൂർ
തുടരും
Sajan Gopalan, Murali Vettath and 158 others
28 comments
22 shares
Like
Comment
Share

No comments: