Wednesday, March 29, 2017

അമേരിക്കന്‍ സ്വപ്നങ്ങളുടെ ദിശാസന്ധി


ജോണ്‍ സാമുവല്‍
സ്വപ്നങ്ങള്‍ വിതച്ചാണ് അമേരിക്ക എന്ന രാജ്യം തന്നെ രൂപപെട്ടതു . മറ്റു രാജ്യങ്ങളില്‍ നിന്നും അമേരിക്ക വ്യത്യസ്തമാകുന്നത് അത് നിര്മ്മിക്കപ്പെട്ടിരിക്കുന്നത് തന്നെ കുടിയെറ്റക്കാരുടെ സ്വപ്നങ്ങളിലാണ്‌ എന്നതാണ് .
ഇന്ന് നാം അമേരിക്കയെന്ന പേരിലറിയപ്പെടുന്ന ഭൂവിഭാഗത്തില്‍ ജീവിചിരുന്ന മനുഷ്യരെയും സമൂഹത്തെയും നിര്‍മാര്ജനം ചെയ്തും അധീനപ്പെടുത്തിയും അന്യധീനപ്പെടുത്തിയുമാണ് ഇന്നത്തെ അമരിക്ക ഉടലെടുത്തത് തന്നെ.
അമേരിക്ക എന്ന രാജ്യത്തിന്‍റെ ഡി എന്‍ ഏ യില്‍ തന്നെ രണ്ടു ഘടകങ്ങള്‍ ഉണ്ട്. ഒന്ന് പ്രയാണപെട്ട പ്രവാസികളുടെ സ്വപ്നങ്ങള്‍ വിതച്ചു നൂറു മേനി വിളവു നല്‍കുന്ന നാട് . രണ്ടു അധീശത്വ ഹിംസ പുലര്‍ത്തുന്ന നാട്. ഇതിലെ സ്വപ്നങ്ങളുടെ അമേരിക്ക ലോകത്തുള്ള എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സ്വപങ്ങളും വാഗ്ദാനം നല്‍കി മോഹിപ്പിച്ച നാടാണ്. എന്നാല്‍ അക്രമോല്സുക ഹിംസയുടെ ഇരകളായിരുന്നു അമേരിക്കന്‍ ഇന്ത്യക്കാര്‍ എന്ന് അറിയപ്പെട്ടിരുന്ന അവിടുത്തെ ആദിവാസികളും പിന്നെ അടിമത്തതിലൂടെ ചൂഷണം ചെയ്യപ്പെട്ട അഫ്രിക്കയ്യില്‍ നിന്ന് കൊണ്ട് വന്ന മനുഷ്യരും. ഒരു പക്ഷെ അമേരിക്കന്‍ കൌ ബോയി എന്ന പ്രതീകം അമേരിക്കന്‍ സ്വപ്നങ്ങലെയും അക്രമോല്സുകതെയും ഒരു പോലെ വിളക്കിചേര്‍ത്ത പുരുഷ മേധാവിതത്തിന്റെ ആള്‍ രൂപമാണ്‌ .
ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയുടെ സാമ്പത്തിക -സാങ്കേതിക ഉയര്‍ച്ചെക്ക് കാരണം അത് ലോകെമ്പടുള്ള സ്വപനങ്ങള്‍ ഉള്ള ആളുകളെ ആകര്‍ഷിച്ചു എന്നുള്ളതാണ്. അഭയാര്തികളെയും സ്വപ്നങ്ങള്‍ ഉള്ളവരെയും ആകര്ഷിച്ച്ചാണ് അമേരിക്ക ഇന്ന് കാണുന്ന അമേരിക്കയായത് . ലോകത്ത് എമ്പാടുമുള്ള കഴിവുല്ലവരുടെയും, ശാസ്ത്രന്ജരുടെയും പ്രൊഫഷണല്‍ വിദഗ്ദരുടെയും , സംരംഭകരുടെയും സ്വപ്നങ്ങളുടെ വിളനിലമായതിനാലാണ്‌ അത് ഒരു സാമ്പത്തിക- സാങ്കേതിക ശക്തിയായി ഉയര്‍ന്നത് .
എന്നാല്‍ അമേരിക്കന്‍ സ്വപ്നങ്ങള്‍ അസ്തമിച്ചുകൊണ്ടിരിരിക്കുകയും അമേരിക്കന്‍ അക്രമോല്സുകുത കൂടുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ സാധുതയും സാമ്പത്തികശക്തിയും ഏറെ താമസിയാതെ പ്രതിസന്ധികളെ നേരിടും.
അതുകൊണ്ട് തന്നെ അനുകൂല അവസരങ്ങള്ടെയും ,പഠനത്തിന്‍റെയും, സങ്കേതിക വിജ്ഞാനത്തിന്‍റെയും, ഓജസ്സുള്ള സാംസ്കാരിക വൈവിധ്യത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും നാടായ അമേരിക്ക --- മാഞ്ഞുപോകുമെന്ന അപകടസാദ്ധ്യതയിലാണ്. അമേരിക്കന്‍ അഭിവൃദ്ധിക്കു ഒരു വലിയ പരിധിയോളം പ്രേരകമായിരുന്നത് അമേരിക്കന്‍ സ്വപ്നമാണ് --- ലോകമെമ്പാടുമുള്ള, ബുദ്ധിവൈഭവവും അഭിവാഞ്ഛയും ഒരുപോലെയുള്ള, അത്യന്തം ഉത്തേജിതരായ ചിലരെ ആകര്‍ഷിക്കാനുള്ള അതിനുള്ള കെല്‍പ്പാണ്. അതു അമേരിക്കയെ ഒരാഗോള സാംസ്കാരിക സാമ്പത്തിക ശക്തിയായി (സോഫ്റ്റ്‌ പവര്‍) ഉയര്‍ന്നു വരാന്‍ സഹായിച്ചു; ചിന്തകളുടെയും, അദ്ധ്യയനത്തിന്‍റെയും, ശാസ്ത്രത്തിന്‍റെയും, സാങ്കേതികവിദ്യയുടെയും, വാര്‍ത്താവിനിമയത്തിന്‍റെയും മുന്നണിയില്‍ നില്‍ക്കാന്‍ സഹായിച്ചു; അങ്ങിനെ ഊര്‍ജ്ജസ്വലമായ ഒരു വിപണിയും അഭിവൃദ്ധിയിലേക്കു കുതിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയും ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.
നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്‍റെ ഉദയവും, അമേരിക്കന്‍ അധികാരത്തിന്‍റെ പ്രാഥമിക സ്രോതസ്സായി ഏകപക്ഷീയമായ സൈനിക ശക്തിയെ അത്യധികമായി ആശ്രയിക്കുന്നതും അമേരിക്കന്‍ സ്വപ്നത്തെ, അതിന്‍റെ ബഹുസ്വര സാംസ്കാരികതയെ, ജനപ്രീതിയെ, സാമ്പത്തികവ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്നതായി തോന്നുന്നു.
സമവായവും സമാധാനവും സൃഷ്ടിക്കാനുള്ള കഴിവു അമേരിക്കന്‍ വിദേശനയത്തിനു അതിവേഗം നഷ്ടപ്പെടുകയാണ്. അതിപ്പോള്‍ കൂടുതല്‍ക്കൂടുതല്‍ നിര്‍വചിക്കപ്പെടുന്നത് സംഘര്‍ഷവും, അക്രമവും, യുദ്ധവും സംജാതമാക്കുനുള്ള അതിന്‍റെ പ്രാപ്തിയുടെ പേരിലാണ്.
ചിന്താശക്തിയെക്കാള്‍ കൂടുതല്‍ തടിമിടുക്കുകൊണ്ടു മുമ്പോട്ടു പോകാനുള്ള ഇപ്പോഴത്തെ പ്രവണത അമേരിക്കയിലെ വൈവിദ്ധ്യമാര്‍ന്ന ജനസമൂഹങ്ങളില്‍ സുരക്ഷയെക്കുറിച്ചുള്ള സംശയരോഗം സൃഷ്ടിക്കും.
അത്യധികം പ്രചോദിതരും പ്രഗല്‍ഭരുമായ
പലര്‍ക്കും അമേരിക്ക ലോകത്തിലെ തങ്ങളുടെ ലക്ഷ്യസ്ഥാനമാകുന്നതു ഇല്ലാതെയാകുന്ന സാദ്ധ്യതയും സംജാതമാകും. ഇതു തൊടുത്തുവിടുന്ന സാമ്പത്തികപ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാകും. ഇത് അമേരിക്കയെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത് .
ഇന്ത്യയും ചൈനയുമടക്കമുള്ള നിരവധി സാമ്പത്തികശക്തികളുടെ അതിപ്രധാന വ്യാപാരപങ്കാളികളിലൊന്നാണ് അമേരിക്ക. അമേരിക്കയിലെ ആവശ്യങ്ങളെ അങ്ങേയറ്റം ആശ്രയിച്ചിരിക്കുന്നതാണ് അന്താരാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി. ഒരു രാജ്യത്തിലെ സാമ്പത്തികനയങ്ങളും, തല്‍ഫലമായുണ്ടാകുന്ന രാഷ്ട്രീയപരിണതികളും, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ അവയുണ്ടാക്കുന്ന പ്രഭാവവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന കാര്യവും മറന്നുകൂടാ.
“സമ്പദ് വ്യവസ്ഥ ശക്തവും, ഉത്പാദനക്ഷമവും, സമൃദ്ധവുമാണ്,” എന്നാണ് ജോര്‍ജ്ജ് ബുഷ്‌ ഈയിടെ വീമ്പിളക്കിയത്. 1928 ഡിസംബര്‍ 4നു പ്രസിഡണ്ട് കാല്‍വിന്‍ കൂളിജ് കോണ്‍ഗ്രസ്സിനു നല്‍കിയ സന്ദേശവുമായി ഇതിനെ താരതമ്യം ചെയ്യുന്നതു പ്രയോജനപ്രദമായിരിക്കും. “വിപുലപ്പെടുന്ന ഉല്‍പ്പാദനം ഉപഭോഗിക്കുന്നത് സ്വദേശത്തെ വളര്‍ന്നുവരുന്ന ആവശ്യവും വിദേശത്തെ വ്യാപരവുമാണ്. നമ്മുടെ രാജ്യത്തിനു വര്‍ത്തമാനകാലത്തെ സംതൃപ്തിയോടെ നോക്കിക്കാണാം; ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ പ്രതീക്ഷിക്കാം.”
ഇതു പ്രസ്താവിച്ചു ഒരു കൊല്ലം കഴിയും മുമ്പ്, 1929 ഒക്ടോബര്‍ 29നു, ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചിന്‍റെ ഭീമന്‍ പതനം ലോകമനുഭവിച്ചു; മുതലാളിത്തത്തിന്‍റെ ചരിത്രത്തിലെ, ഒരു പക്ഷേ, ഏറ്റവും തീവ്രവേദനയാര്‍ന്ന അനുഭവം. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഏറെക്കുറയാത്ത സാര്‍വത്രികതയും, അതിന്‍റെ രാഷ്ട്രീയ വിവക്ഷകളും മറക്കാന്‍ മാത്രം വിദൂരത്തിലല്ലോ.
ബുഷ്‌ തിരക്കിട്ടു ഇറാഖില്‍ നിഴല്‍ യുദ്ധവും, ആഗോള തലത്തില്‍ “ഭീകരപ്പോരാട്ടവും” നടത്തുമ്പോള്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അത്ര സുഖകരമായൊരു ദൃശ്യമല്ല കാഴ്ച്ച വെക്കുന്നത്. ഈ വര്‍ഷത്തെ 3.5%മെന്നു ഗണിക്കപ്പെട്ട വളര്‍ച്ചയും, 4.6% ത്തിലേക്കു താഴ്ന്നിരിക്കുന്ന തൊഴിലില്ലായ്മയും, ലാഭക്കൊഴുപ്പുമൊക്കെ നോക്കുമ്പോള്‍, സാമ്പത്തിക സ്ഥിതി സംപുഷ്ടമെന്നു തോന്നിയേക്കാം. എന്നാല്‍, മറ്റു പ്രധാന സൂചികകള്‍ നിരീക്ഷിച്ചാല്‍, പ്രതീക്ഷക്കത്ര വക കാണുന്നില്ല.
മൊത്തത്തിലായാലും, GDPയുടെ അനുപാതത്തിലായാലും, അമേരിക്കന്‍ വ്യാപാരക്കമ്മി മുമ്പെങ്ങുമില്ലാതിരുന്നത്രയാണ്... 2005ലതു $ 800 ബില്യണിലെത്തി നില്‍ക്കുന്നു; GDPയുടെ ഏകദേശം 7%. 1990 മുതലിങ്ങോട്ട്‌ $ 4.5 ട്രില്യണായി കമ്മി വളര്‍ന്നിരിക്കുന്നുവെന്നു സാരം. ലോഹാവശിഷ്ടങ്ങളും പാഴ്ക്കടലാസുകളുമാണ് ഏറ്റവും വലിയ കയറ്റുമതി ചരക്കുകളില്‍ രണ്ടെണ്ണം. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീമമായൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാകാനുള്ള സാദ്ധ്യത 75 ശതമാനമാണെന്നാണ് മുന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ പോള്‍ വോള്‍ക്കര്‍ പ്രവചിക്കുന്നത്.
യു. എസ്‌. ഡോളറുകളുടെ വലിയൊരോഹരി അമേരിക്കക്കു പുറത്തുണ്ട്. ജപ്പാനിലതു സുമാറൊരു ട്രില്യന്‍ വരും. ചൈനയും സൌദി അറേബ്യയും പിറകിലല്ല. പെരുകിവരുന്ന കടം കൈകാര്യം ചെയ്യാന്‍ അമേരിക്ക ഡോളറിന്‍റെ മൂല്യശോഷണത്തിനു തുടക്കമിടാനും, ഒപ്പം അമേരിക്കകത്തു പലിശനിരക്കുകള്‍ കൂട്ടാനുമുള്ള സാദ്ധ്യത വലുതാണ്‌. ഇതു അന്താരാഷ്ട്രീയ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കും.
ഇറാഖിലെ യുദ്ധത്തിനും, ഒപ്പം “ഭീകരപ്പോരാട്ടത്തിനും” വേണ്ടിയുള്ള നിത്യേന പെരുകുന്ന ചെലവുകള്‍ സാമൂഹിക മേഖലകള്‍ക്കുള്ള പണം ചുരുക്കും. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവുമടക്കമുള്ള സാമൂഹികമേഖലകള്‍ക്കുള്ള ചെലവുകളില്‍ സ്ഥിരമായി വെട്ടിക്കുറക്കല്‍ നടക്കുന്നുണ്ട്. “ഉയര്‍ന്നുവരുന്ന തിര എല്ലാ പടകുകളെയും പൊക്കും” എന്ന ജോണ്‍ എഫ് കെന്നഡിയുടെ സൂക്തം ഇപ്പോള്‍ അനുഭവത്തിലില്ല. ന്യൂ ഓര്‍ലിയാന്‍സിനെ പറിച്ചുകീറി കത്രീനാ ചുഴലിക്കാറ്റ് കടന്നു പോയപ്പോള്‍, അമേരിക്കന്‍ സ്വപ്നമെന്ന മിഥിന്‍റെ പൂച്ചു പുറത്തായി. പാവങ്ങളുടെ നൌകകളെ പൊക്കുന്നതില്‍ സാമ്പത്തികവൃദ്ധിയുടെ ഉത്തുംഗ തരംഗം പരാജയപ്പെട്ടു. മുന്നൂറു ദശലക്ഷം ജനതയുള്ള ഈ രാജ്യത്ത് 37 ദശലക്ഷം പാവപ്പെട്ടവരുണ്ടെന്നാണ്‌ കണക്ക് (ഇവയില്‍ മൂന്നംഗങ്ങളുള്ള ഒരു കുടുബത്തിനുള്ളത് 14,680 ഡോളറില്‍ കുറവാണ്). 12.7 ശതമാനം വരുന്ന ദാരിദ്ര്യനിരക്കാകട്ടെ വികസിത ലോകത്തിലെ ഏറ്റവും വലിയ നിരക്കാണ്.
ദാരിദ്ര്യം വേറൂതെയുണ്ടാകുന്നതല്ല. ദാരിദ്ര്യത്തിന് വര്‍ണ്ണ ഭേദങ്ങളും ലിങ്ങ-ഭേദങ്ങളും ഉണ്ട് . അമേരിക്കയിലെ ദരിദ്രരില്‍മഹാഭൂരിപക്ഷമാകട്ടെ,
ആഫ്രിക്കനമേരിക്കക്കാരും, അമേരിക്കനിന്ത്യാക്കാരും, ഹിസ്പ്പാനിക്കുകളുമാണ്. കത്രീനാ സംഭവിച്ചയുടന്‍ സെനറ്റര്‍ ബാരക്ക് ഒബാമ സെനറ്റിന്‍റെ വേദിയില്‍ പറയുകയുണ്ടായി: “അവര്‍ പണ്ടേക്കുപണ്ടേ ഉപേക്ഷിക്കപ്പെട്ടവരാണ്... കൊല്ലാനും കെടുതിയുണ്ടാക്കാനും തെരുവുകളിലേക്ക്, നിലവാരമില്ലാത്ത വിദ്യാലയങ്ങളിലേക്ക്, ജീര്‍ണ്ണിച്ച പാര്‍പ്പിടങ്ങളിലേക്ക്, അപര്യാപ്തമായ ആരോഗ്യപരിപാലനത്തിലേക്ക്, സര്‍വ്വവ്യാപിയായ നിരാശാബോധത്തിലേക്ക്‌.”
ആഗോളവിപണിയിലെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്. വിപണിയിലെ മറ്റു പ്രധാന പങ്കാളികളായ ജപ്പാനും, EUവും, ചൈനയുമൊക്കെ മൊത്ത വ്യാപാരികളാണ്‌. കടം ആധാരമാക്കിയ ഉപഭോഗവ്യവസ്ഥയുടെ വ്യക്തമായ സൂചിക വീട്ടുചെലവാണ് (householdspent). ഒരു രാഷ്ട്രമെന്ന നിലയില്‍ അമേരിക്ക ഉപഭോഗിച്ചത് ഉല്‍പാദിപ്പിച്ചതിനേക്കാള്‍ 800 ബില്ല്യന്‍ ഡോളര്‍ (GDPയുടെ ഏകദേശം7%) കൂടുതലാണ്; വീട്ടുചെലവാകട്ടെ വരുമാനത്തെക്കാള്‍ 500 ബില്ല്യന്‍ ഡോളറും. അമേരിക്കക്കുള്ളത് വിലോപോന്മുഖമായ സമ്പാദ്യങ്ങളാണ്; നിക്ഷേപങ്ങളാകട്ടെ കുറവും. ആഗോളസാമ്പത്തികവ്യവസ്ഥിതിയില്‍ സാരമായ സമ്പാദ്യങ്ങളും നിക്ഷേപങ്ങളുമുള്ളത് എഷ്യയിലാണ്‌. ലോകത്തിലെ ഇതര രാജ്യങ്ങളില്‍നിന്നു അമേരിക്ക നിത്യേന വാങ്ങുന്ന മൊത്തം കടം ഒരു പടുകൂറ്റന്‍ 3 ബില്ല്യന്‍ ഡോളറാണ്; കൂടുതലായും അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വില്‍ക്കുക വഴി. അങ്ങിനെ, വാങ്ങലും കടം വാങ്ങലുമാണ് അമേരിക്കയെ പുറമേക്ക് ബലിഷ്ഠമാക്കി നിലനിര്‍ത്തുന്നത്. എങ്കിലും, ഇക്കണക്കിന്, കളി തുടരാനുള്ള സാദ്ധ്യത വളരെ വിരളമാണ്.
വര്‍ണ്ണസ്വത്വമുള്ള ദരിദ്രര്‍ രാഷ്ട്രീയ സാമ്പത്തിക മുഖ്യധാരയില്‍നിന്നു കൂടുതല്‍ക്കൂടുതല്‍ അന്യരാകുമ്പോള്‍, അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയുടെ ജിനി (Gini) സൂചകം (0 - 100 തോതിലുള്ള വരുമാന അസമത്വത്തിന്‍റെ അളവാണ് ജിനി.) 41 ആണ്; വികസിത ലോകത്തിലെ ഏറ്റവുമുയര്‍ന്ന അളവ്. അതിസമ്പന്നരായ ഒരു ശതമാനം വരുന്ന അമേരിക്കക്കാര്‍ക്കു ലഭിക്കുന്ന മൊത്തം വരുമാനത്തിന്‍റെ പങ്ക് 1980ലെ 8%ത്തില്‍നിന്നു 2004 ആയപ്പൊഴേക്കും 16% ആയി ഇരട്ടിച്ചുവെന്നാണ് ഇമ്മാനുവേല്‍ സീസിന്‍റെ അപഗ്രഥനം വെളിപ്പെടുത്തുന്നത്. ശരാശരി വേതനത്തിന്‍റെ മുന്നൂറു മടങ്ങാണ് ഇന്നൊരു അമേരിക്കന്‍ ചീഫ് എക്സിക്യുട്ടീവിന്‍റെ വരുമാനം; 1970ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പത്തു മടങ്ങ്‌. ഇത്തരുണത്തില്‍ തൊഴിലില്ലായ്മാ നിരക്കു കുറവാണെങ്കിലും, തൊഴിലെടുക്കുന്നവരുടെ അനുപാതവും, മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വരുമാനനിലയിലെ മാറ്റമില്ലായ്മയുമൊക്കെ വിരല്‍ ചൂണ്ടുന്നത് സ്ഥിതിഗതികള്‍ അരക്ഷിതമാണെന്നാണ്. എണ്ണവില കൂടാനുള്ള സാദ്ധ്യത സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കും.
മാനംഭേദിക്കുന്ന ബജറ്റു കമ്മിയും, വ്യാപാരക്കമ്മിയും, ദാരിദ്ര്യവളര്‍ച്ചയും, അസമത്വവും ശുഭലക്ഷണങ്ങളല്ല തന്നെ. പത്തിലാറുപേര്‍ സ്വതന്ത്രവ്യാപാരത്തെ സംശയത്തോടെ കാണുന്നവരാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വ്വേ സൂചിപ്പിക്കുന്നത്. പത്തിലൊമ്പത് അമേരിക്കക്കാര്‍ തങ്ങളുടെ ജോലി വിദേശത്തേക്കു കടക്കുമെന്ന് ആശങ്കപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം നടത്തിയ സര്‍വ്വേ പറയുന്നു. സത്യത്തില്‍, ഒരു ദശലക്ഷത്തിലധികം ജോലികള്‍ നാടു കടന്നിട്ടില്ല. എങ്കിലും, ഇത്തരം വിശ്വാസങ്ങളും, അവയ്ക്കൊപ്പം സംശയരോഗവും, അരക്ഷിതബോധവും, അമേരിക്കന്‍ സ്വപ്നവും, അവസരങ്ങളുടെ ദേശമെന്ന രീതിയില്‍ അതിന്‍റെ വശീകരണ പാടവവും മായുന്നതിന്‍റെ മണിമുഴക്കമാകാം.
അമേരിക്ക ഇന്നു സാക്ഷിയാകുന്നത് നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്‍റെയും, നവ-ഉദാര സാമ്പത്തിക നയങ്ങളുടെയും ഉദയത്തിനും, അധികാരം കയ്യാളാന്‍ ഏകപക്ഷീയമായ സൈനിക ശക്തിയെ അമിതമായി ആശ്രയിക്കുന്നതിനുമാണ്. ന്യായമാര്‍ന്ന ജാനാധിപത്യവും, സാമൂഹ്യസാമ്പത്തിക നീതിയും, നേരായ മനുഷ്യാവകാശങ്ങളും, സാമ്പത്തികസാംസ്കാരിക ശക്തിയിലും നയതന്ത്രത്തിലും അധിഷ്ഠിതമായ, ബഹുമുഖമായ, അന്തര്‍ദേശീയതയും പ്രോത്സാഹിപ്പിക്കുന്ന ഒരു അമേരിക്കയാണ് ഇതിനു പരിഹാരം. ശക്തി പകരുകയും, പിന്തുണക്കുകയും ചെയ്യുന്ന ഒരമേരിക്ക യുദ്ധങ്ങള്‍ കുറക്കുകയും, ജനപ്രീതി കൂട്ടുകയുമേ ചെയ്യുള്ളൂ. അമേരിക്കന്‍ സ്വപ്നം ഇന്നൊരു ദശാസന്ധിയിലാണ്.
*
ഒരു സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന പ്രവചിച്ചു കൊണ്ടു, 2006ല്‍, എഴുതിയ ലേഖനം. ഹിമാല്‍ സൌത്ത് ഏഷ്യ, ദ ന്യൂ ഏജ്, ദ ന്യൂസ്, ഇന്‍ഫോചെയ്ഞ്ച് എന്നിവയിലും, വെസ്റ്റ് ഏഷ്യയിലെ മറ്റു പല പ്രസിദ്ധീകരണങ്ങളിലും ഇതു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

Monday, March 27, 2017

സാമ്പത്തിക മാന്ദ്യ കാലത്തെ ചൈന


ജോണ്‍ സാമുവല്‍
ഒരു സമൂഹത്തിന്‍റെ ഏറ്റവും നല്ല കൈചൂണ്ടി പലകകള്‍ ആണ് അതാതു നാട്ടിലെ ടാക്സി ഡ്രൈവര്‍മാര്‍. അവര്‍ പൊതുജനത്തിന്‍റെ ഭാഗമാണല്ലോ. അവര്‍ക്കു നഗരം നന്നായറിയാം. നഗരങ്ങളുടെ പെരുവഴികളും, ഇടവഴികളും , സ്വഭാവും , അധോലോകവും അവര്‍ക്കറിയാം.അവരില്‍ പലരും സാധാരണക്കാരായ ജനങ്ങളുടെ ആള്‍ രൂപങ്ങള്‍ ആണ് . ഒരു നഗരത്തില്‍ എത്തിയാല്‍ ആ നഗരത്തില്‍ എന്തൊക്കെ നടക്കുന്നെന്നും മറ്റു ഞാന്‍ ആദ്യം ചോദിച്ചറിയുന്നത് ടാക്സി ഡ്രൈവറില്‍ നിന്നുമാണ് . അതുകൊണ്ടാണ് ബീജിങ്ങിലെ എന്‍റെ ടാക്സി ഡ്രൈവറോടു സംഭാഷണം തുടങ്ങിയത് . സാമ്പത്തിക മാന്ദ്യം മൂലം തന്റെ ടാക്സിക്കു ഓട്ടം കുറവാണെന്ന് അയാള്‍ പറഞ്ഞു. വിദശവിനോദസഞ്ചാരികള്‍ അധികമൊന്നുമില്ല. സാമ്പത്തിക തകര്‍ച്ചയെച്ചൊല്ലി അയാള്‍ ആശങ്കപ്പെട്ടു. പക്ഷേ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്നും അയാള്‍ ആശപ്പെട്ടു. അയാള്‍ക്ക് അവരുടെ സര്‍ക്കാരിന്‍റെ കഴിവില്‍ വിശ്വാസം ഉണ്ട്
സാമ്പത്തികപ്രതിസന്ധി ചൈന മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. അതിനെ നേരിടാന്‍ സമഗ്രമായൊരു തന്ത്രം ചൈന സ്വീകരിച്ചിരുന്നു താനും. അത്തരമൊരു ഒരുക്കമുണ്ടായിട്ടുകൂടി, ജനങ്ങള്‍ക്കിടയില്‍ പൊതുവായൊരു അസ്വസ്ഥതയുണ്ട്. ആള്‍ക്കാര്‍ പണം ചിലവിടുന്നതു ചുരുക്കുകയാണ്; കൂടുതല്‍ മിച്ചം വെക്കുകയാണ്. ആസന്നമായ ഒരു വിപത്തിനെക്കുറിച്ചുള്ള നിശ്ശബ്ദമായൊരു അവബോധം ആളുകൾക്കിടയിൽ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതേസമയം, ഒരാത്മവിശ്വാസവുമുണ്ട്. ഭരണകൂടത്തിന് ഈ വിപത്തിനെ വരുതിയില്‍ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസം.
പോയ പത്തു പതിനഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഗ്രാമങ്ങളില്‍നിന്ന്, കാര്‍ഷികമേഖലകളില്‍നിന്ന്, അഭിവൃദ്ധിപ്രാപിക്കുന്ന കെട്ടിടനിര്‍മ്മാണത്തിലേക്കും, വ്യവസായ മേഖലയിലേക്കുമെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഏകദേശം ഇരുനൂറു കോടിയോളം വരും. അവര്‍ക്കാണ് ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതമേറ്റിരിക്കുന്നത്. ഗുവാംഗ്ഡോംഗ് (Guangdong) പോലുള്ള കയറ്റുമതി പ്രവിശ്യകളിലെ നൂറു കണക്കിനു ഫാക്റ്ററികളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ബഹുരാഷ്ട്രകമ്പനികളുടെ നേരിട്ടുള്ള അനുബന്ധസ്ഥാപനങ്ങളിലും, അത്തരം വമ്പന്‍സ്ഥാപനങ്ങള്‍ക്കു നേരിട്ടു സാമഗ്രിവിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് ഏറ്റവുമധികം തൊഴില്‍നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴുള്ളത് നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കുള്ള മറു കുടിയേറ്റമാണ്.
ദേശീയമായ ആവശ്യങ്ങള്‍ക്കും ഗ്രാമങ്ങളിലെ അടിസ്ഥാനസൌകര്യങ്ങള്‍ക്കുമായി 586 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ഒരു സഹായപദ്ധതി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തികവ്യവസ്ഥയ്ക്കു സ്ഥിരതയുണ്ടാക്കുകവഴി അതിനെ നിയന്ത്രണാധീനമാക്കാനായി, ഒമ്പതു കാര്യങ്ങളടങ്ങുന്ന ഒരു സാമ്പത്തികകാര്യനിർവ്വഹണനയവും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. പലിശനിരക്കുകള്‍ കുറയ്ക്കല്‍, ഗ്രാമങ്ങളിലെ പുതിയ സംരഭങ്ങള്‍ക്കു, സര്‍ക്കാര്‍ ഉറപ്പോടെയുള്ള, കടം അനുവദിക്കാനുള്ള ഭീമമായ ഒരു പദ്ധതി, പുതിയ വ്യാപാരവ്യവസായസംരംഭങ്ങള്‍ക്ക്‌ കടം കൊടുക്കാനുള്ളൊരു പദ്ധതി, സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രണത്തിലാക്കാനുള്ള തന്ത്രം, നഷ്ടങ്ങളുടെ വാരം തോറുമുള്ള നിരീക്ഷണവും നിയന്ത്രണവുമൊക്കെ ഈ പദ്ധതിയിലുൾപ്പെടും.
നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റം മുന്‍കൂട്ടി കണ്ടുകൊണ്ട്, ദേശീയ സര്‍ക്കാരും, പ്രാദേശിക സര്‍ക്കാരും, പ്രവിശ്യകളിലെ ഭരണസ്ഥാപനങ്ങളും കൂടി സഹകരിച്ചുകൊണ്ട്, നാട്ടിന്‍പുറങ്ങളില്‍ മേന്മയേറിയ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു പരിശ്രമവും നിലവിലുണ്ട്. സ്കൂളുകളുടെ പുനര്‍നിര്‍മ്മാണവും, ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതും, പുതിയ റോഡുകളും പാലങ്ങളുമുണ്ടാക്കുന്നതുമൊക്കെ ഇതിലുള്‍പ്പെടും. അതുകൂടാതെ, രാജ്യത്താകെ 140 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികൂടെയുണ്ട്.
ബീജിങ്ങിലും മറ്റു വന്‍പട്ടണങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും, കെട്ടിടനിര്‍മ്മാണരംഗത്ത് ഇതേവരെ ഗൌരവകരമായ പ്രതിസന്ധി പ്രത്യക്ഷപ്പെട്ടിട്ടില്ല. കടമെടുക്കാന്‍ ഇപ്പോഴും പറ്റുമെങ്കിലും, ആവശ്യക്കാര്‍ കുറവാണ്. എന്നിട്ടും, ബീജിങ്ങിലെ കെട്ടിടനിര്‍മ്മാണമേഖലയില്‍ വില പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ മാത്രമേ താഴ്ന്നിട്ടുള്ളൂ.
ആഭ്യന്തരവിനോദസഞ്ചാരം ബോധപൂര്‍വ്വം പ്രോത്സാഹിക്കപ്പെടുന്നതിനാല്‍, ചൈനക്കകത്തു യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. തായ് വാന്‍ ഭരണകൂടവുമായുള്ള പുതിയ ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍, തായ് വാനിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ട്. എന്നാല്‍, വിദേശവിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരുന്നതിന്‍റെ സ്പഷ്ടമായ തെളിവുകളും കാണാം. ഇതു ഹോട്ടല്‍ വ്യാപാരത്തെയും, വിമാനസേവനവ്യവസായത്തെയും നേരിട്ടു ബാധിക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ചൈനക്കു സമഗ്രമായൊരു സുരക്ഷാനിയമമുണ്ടെന്നു തോന്നുന്നു. വിസയനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ട്. എല്ലാ അന്തര്‍ദ്ദേശീയസംഘടനകളും പുതുതായി നിരീക്ഷണത്തിലായിരിക്കുന്നു. ഓരോ വ്യാപാരവാഗ്ദാനവും, കച്ചവടത്തിനുള്ള അവസരവും വളരെ കരുതലോടെയാണ് ചൈന സമീപിക്കുന്നത്. ആസൂത്രണത്തിലും, സന്നദ്ധതയിലും, നഷ്ടങ്ങള്‍ കണക്കു കൂട്ടുന്നതിലും ഇന്ത്യയേക്കാള്‍ ചൈന ഏറെ മുന്നിലാണെന്നു തോന്നും.
ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി രസകരമായ പല ചര്‍ച്ചകളുമുണ്ട്. അമേരിക്കയിലേക്കു കൂടുതല്‍ പണം കയറ്റി ആഗോളസാമ്പത്തികസ്ഥിതി സുരക്ഷമാക്കണോ, അതോ, ചൈനയുടെ സാമ്പത്തികസ്ഥിതി ബലപ്പെടുത്തണോ; ഏതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നാണ് പ്രധാനപ്പെട്ടൊരു ചര്‍ച്ച. ചൈനീസ് ഭാഷയിലുള്ള മാദ്ധ്യമങ്ങളില്‍ ഇതെച്ചൊല്ലി രൂക്ഷമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇംഗ്ലീഷു ഭാഷാ മാദ്ധ്യമങ്ങളുടെ മേലെ സര്‍ക്കാര്‍ നിയന്ത്രണം കൂടുതലുള്ളതുകൊണ്ട് അവിടെയീ ചര്‍ച്ച തുലോം കുറവാണ്.
പ്രവര്‍ത്തനങ്ങളുടെ തോതും, നിയമനിര്‍മ്മാണനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ വേഗതയും വെച്ചുനോക്കിയാല്‍, മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി, ചൈന അനന്യമാണ്. കാര്യങ്ങള്‍ നടപ്പാക്കുന്ന രീതിയില്‍ ചൈന അങ്ങേയറ്റം കേന്ദ്രീകൃതമാണ്. പ്രാദേശിക ഭരണകൂടവും ദേശീയ ഭരണകൂടവും തമ്മിലുള്ള ഏകോപനം വളരെ മെച്ചമായ നിലയില്‍ സംവിധാനം ചെയ്യപ്പെട്ടതാണ്. അതിനാല്‍, ആവശ്യങ്ങള്‍ സൃഷ്ടിക്കാനുള്ള, പല തലങ്ങളും മാനങ്ങളുമുള്ള, പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ചൈനക്കു മറ്റു രാജ്യങ്ങളെക്കാളേറെ വേഗത്തില്‍ കഴിയും.
മൂന്നു തലയുള്ള ഒരാസൂത്രണതന്ത്രമാണ് ചൈനക്കുള്ളതെന്നു തോന്നുന്നു.
1. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു ഭീമന്‍ പദ്ധതി (പോയ പതിനഞ്ചു വര്‍ഷങ്ങളില്‍ വികസനം കൂടുതലായും നഗരകേന്ദ്രീകൃതമായിരുന്നു). 2. നാട്ടിന്‍പുറങ്ങള്‍ക്കു സമീപമുള്ള രണ്ടും മൂന്നും തട്ടില്‍ നില്‍ക്കുന്ന പട്ടണങ്ങളില്‍ ചെറുതും ശരാശരി വലുപ്പമുള്ളതുമായ സംരഭങ്ങള്‍ക്കു ഉദാരമായ വായ്പ്പ നല്‍കുക വഴി വികസനത്തിനു ഉത്തേജനം നല്‍കുന്ന ഒരു പദ്ധതി.
3. ഒരു സാമ്പത്തിക നിയന്ത്രണ പദ്ധതി.
പോയ വാരമാണ് ചൈന അമേരിക്കയുമായുള്ള Strategic Economic Policy Dialogന്‍റെ അഞ്ചാം വട്ടം പൂര്‍ത്തിയാക്കിയത് . സംഭാഷണത്തില്‍ പങ്കു ചേര്‍ന്നത് ഹാങ്ക് പോള്‍സണും ചൈനയുടെ വൈസ് പ്രീമിയറുമായിരുന്നു. ഈ നീക്കം ബാഹ്യലോകത്തു തന്ത്രപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു; സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ തന്ത്രപരമായ നിലപാടുറപ്പിക്കാനും. മുമ്പത്തെക്കാളേറെ അമേരിക്കക്കു ചൈനയെ ആശ്രയിക്കേണ്ടി വരുമെന്നു ചൈനയുടെ നേതൃത്വത്തിനു നന്നായി അറിയാം. അതേസമയം, അമേരിക്ക അതിന്‍റെ സാമ്പത്തിക ഊര്‍ജ്ജസ്വലതയിലേക്കു തിരിച്ചു വരുമെന്നുറപ്പാക്കുന്നത് ചൈനയുടെ നന്മക്കു നല്ലതാണു താനും. ചൈനക്കു ചരക്കുകളും സേവനങ്ങളും കയറ്റി അയക്കേണ്ടതിലേക്ക് അമേരിക്ക സാമ്പത്തികമായി ബലിഷ്ഠമായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്കാകട്ടെ, സാമ്പത്തികവ്യവസ്ഥയുടെ സ്ഥിരതക്കായി, ചൈനയുടെ വിദേശവിനിമയകരുതല്‍ധനം (foreign exchange reserves) കൂടാതെ വയ്യ. ഇംഗ്ലീഷ് ചാനലായ CCTV 9 യൂറോപ്പിലെ വിവിധ നഗരങ്ങിലുള്ള വ്യാപാരികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടി തയ്യാറാക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി അവര്‍ക്കെങ്ങിനെ അനുഭവപ്പെടുന്നുവെന്നാണ് ചാനല്‍ ആരാഞ്ഞത്. നിസ്സംശയം, അവരുടെ വ്യാഖ്യാനം ഇതായിരുന്നു: "കഷ്ടപ്പാടുണ്ടാകും; എന്നാലും, ചൈന വിജയശ്രീലാളിതയാകും."
ചൈനയുടെ സ്ഥിതി പല രീതികളില്‍ അമേരിക്കയുടേതിനു തീര്‍ത്തും വിപരീതമാണ്. അമേരിക്കയില്‍ എല്ലാം ... വ്യക്തിഗത ചിലവുകളും, ഉപഭോക്തൃ വിപണിയും, പുത്തന്‍ നിക്ഷേപങ്ങളും ... വായ്പ്പയാല്‍ നയിക്കപ്പെടുന്നു. ചൈനയില്‍ പ്രേരകമായിരിക്കുന്നത് സമ്പാദ്യമാണ്. കാര്യമെന്തൊക്കെയായാലും, സമ്പാദിക്കുന്നതിന്‍റെ ചെറിയൊരു ശതമാനമേ ചൈനക്കാര്‍ ചിലവഴിക്കുന്നുള്ളൂ. ഈടിന്മേല്‍ എണ്‍പതും നൂറും ശതമാനം വായ്പ്പയെടുക്കുന്ന മറ്റു രാജ്യങ്ങളിലെ പൌരന്മാരില്‍നിന്നു വ്യത്യസ്തമായി, ഇവിടെ വീടു വാങ്ങിക്കുന്നവരില്‍ ഭൂരിപക്ഷവും മുപ്പതോ അമ്പതോ ശതമാനം മാത്രമാണ് വായ്പ്പയെടുക്കുന്നത്. ചൈനയിലാണ് ലോകത്തിലെ ഏറ്റവും മെച്ചമായ ധനനിക്ഷേപനിരക്കുള്ളത്. ചൈനയിലെ പൊതു വായ്പ്പാനിരക്കും മേന്മയുള്ളതു തന്നെ. സമ്പാദ്യപ്പ്രേരിതമായ ഈ സാമ്പത്തിക മാതൃക വരാനിരിക്കുന്ന കഠിനകാലത്ത് ചൈനക്കു ശരിക്കും സഹായകമായേക്കും.
ചൈനയുടെ പതനവും നാശവും പ്രവചിക്കുന്ന ഒരു കുടില്‍വ്യവസായം നിലവിലുണ്ട്. പക്ഷേ, ചൈനയുടെ ഗുണവും പ്രാപ്തിയും വില കുറച്ചു കാണരുത്. ബാഹ്യലോകത്തിന്‍റെ വീക്ഷണങ്ങളും, ചൈനയിലെ വൈവിധ്യമാര്‍ന്ന തലങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ട്. അതിന്‍റെ ഭരണസംവിധാനത്തില്‍ പുനരുജ്ജീവനത്തിനുള്ള ആന്തരികമായൊരു കഴിവുണ്ട്. സാമ്പത്തികവ്യവസ്ഥയും, ധനമേഖലകളും സ്വതന്ത്രമായിട്ടുണ്ടെങ്കിലും, ശക്തമായ ചട്ടങ്ങളും നിയന്ത്രണസംവിധാനവും ഇപ്പോഴും ചൈനയില്‍ നിലനില്‍ക്കുന്നു. മിക്ക വലിയ ചൈനീസ് കോര്‍പ്പറേഷനുകളും ഗവര്‍മെന്‍റിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. അമേരിക്കയിലെയും യൂറോപ്പിലെയും സ്വതന്ത്രവിപണിയില്‍നിന്നും ചൈനയിലെ വിപണി അങ്ങിനെ തികച്ചും വ്യത്യസ്തതയുള്ളതാണ്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, ചൈനയുടെ കയറ്റുമതിവ്യാപാരം വളരെ ബൃഹത്തായതിനാല്‍, സാമ്പത്തികമാന്ദ്യം അതിന്‍റെ കയറ്റുമതിവിപണിയെ ബാധിക്കാതിരിക്കില്ല; പ്രത്യേകിച്ച്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധിപേര്‍ക്കു തൊഴില്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍. വളര്‍ച്ചാനിരക്കു ഒമ്പതു ശതമാനത്തില്‍ പിടിച്ചു നിര്‍ത്താമെന്ന ആത്മവിശ്വാസം ചൈനക്കുണ്ടെങ്കിലും, അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ അതു താഴേക്കു നീങ്ങാനാണ് സാദ്ധ്യത. ഇതിന്‍റെ പ്രത്യാഘാതം ചില പ്രവിശ്യകളില്‍ വളരെ മോശമായിരിക്കും. പ്രവാസികളായ ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്കു താല്‍ക്കാലികമായി മടങ്ങേണ്ടതായി വരും.
കേന്ദ്രീകൃതമായ സാമ്പത്തികസംവിധാനത്താലും, ഉറച്ച ദേശീയതാബോധത്താലും (ഇതിനു മാനസികമായ പ്രഭാവമുണ്ട്), ആവശ്യങ്ങള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതയാലും, ചൈനക്കു മറ്റു രാജ്യങ്ങളെക്കാള്‍ നന്നായി സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞേക്കും.

മാറുന്ന ചൈന



ജോണ്‍ സാമുവല്‍
ബീജിങ്ങില്‍ ഡിസംബറിലെ മരവിപ്പിക്കുന്ന ഒരു ശനിയാഴ്ചയാണ് ഇന്ന്.
ചെയര്‍മാന്‍ മാവോയെ തിരയുകയയിരുന്നൂ ഞാന്‍. അദ്ദേഹം ടിയാനെന്‍മെന്‍ സ്ക്വയറിലുണ്ടാകാമെന്നു ആളുകള്‍ പറഞ്ഞു. അവിടെയാണല്ലോ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്ത സ്ഥലം.
ടിയാനെന്‍മെന്‍ സ്ക്വയറില്‍ സന്ദര്‍ശകര്‍ അധികമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പടുകൂറ്റന്‍ ഛായാപടം ഒരുതരം ഗംഭീരമായ ഏകാന്തതയിലെന്നവണ്ണം കാണപ്പെട്ടു. ഒരു വയോവൃദ്ധന്‍റെ ഒറ്റപ്പെട്ടുപോയൊരു ഛായാചിത്രമാണ് പുതിയ ചൈനയില്‍ മാവോ.
സമയം ചെലവഴിക്കേണ്ടത് സംഭവബഹുലമായ സ്ഥലത്താണെന്ന് ടാക്സി ഡ്രൈവര്‍ എന്നോടു പറഞ്ഞു ... “പറവക്കൂട്ടില്‍” (the Birds’ Nest).
"പറവക്കൂട്", ബീജിംഗ് 2008 ഒളിമ്പിക്സിന്‍റെ വേദി, ഏകാന്തമായി അനുഭവപ്പെട്ടില്ല. മരവിപ്പിക്കുന്ന ആ പുലരിയിലും പതിനായിരത്തിലധികംപേര്‍ അവിടെ ഉണ്ടായിരുന്നു. പതിനായിരക്കണക്കിനാളുകളാണ് "ചൈനയുടെ അഭിമാനസ്തംഭം" കാണാനെത്തുന്നത് ... ഒരു ഫ്രഞ്ചു വാസ്തുശില്പി തീര്‍ത്ത തിളങ്ങുന്ന ആ വാസ്തുകലാവിസ്മയം കാണാന്‍. ദര്‍ശനം സൌജന്യമല്ല. ശീട്ടൊന്നിനു 50 RMB, മുന്നൂറു രൂപയോളം, വില വരും. വില, പക്ഷെ, ക്യൂവിന്‍റെ നീളം കുറക്കാറില്ല. ചെയര്‍മാന്‍ മാവോയെ ഞാന്‍ അവിടെയും അന്വേഷിച്ചു. ഉത്സാഹം നിറഞ്ഞ ആള്‍ക്കൂട്ടത്തിലെവിടെയും ഞാന്‍ അദ്ദേഹത്തെ കണ്ടില്ല. ഒടുവിലൊരു പരിഷ്ക്കാരി സ്ത്രീയുടെ തുകല്‍സഞ്ചിക്കു മീതെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ബ്രാന്‍റുകളുള്ള ലോകത്ത് മവോയ്ക്കും പുതിയ വിപണിയുണ്ടായേക്കാം...ഷെ ഗുവേരയെപ്പോലെ.
എങ്ങും മാവോയെ കാണാത്തതിനാല്‍ ഞാന്‍ എന്‍റെ സുഹൃത്തോടു തിരക്കി. എണ്‍പതുകളുടെ ആദ്യം എന്നോ പൊതുജനസ്ഥലികളില്‍നിന്നും സ്മൃതിയില്‍നിന്നും മാവോ ഒഴുകിനീങ്ങിപ്പോയെന്നാണ് അവള്‍ പറഞ്ഞത്. ചരിത്രത്തിന്‍റെ രാവണന്‍കോട്ടയിലേക്കു അദ്ദേഹം നടന്നു നീങ്ങി. അദ്ദേഹത്തിന്‍റെ പ്രതിമകള്‍ മെല്ലെമെല്ലെ, എന്നാല്‍ നിര്‍വിശങ്കം, അപ്രത്യക്ഷമായി ...ഒന്നിനു പിറകെ ഒന്നായി ... ആദ്യം, പബ്ലിക് സ്ക്വയറില്‍നിന്ന്, പിന്നെ ആപ്പീസ്സു കെട്ടിടങ്ങളില്‍നിന്ന്, അതില്‍പ്പിന്നെ, സര്‍വ്വകലാശാലകളില്‍നിന്ന് ... ബിജിങ്ങില്‍ ഒരു പ്രതിമ അവശേഷിച്ചിരിപ്പുണ്ട്; യൂണിവേഴ്സിറ്റി ഓഫ് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍. ദെംഗ് ചിയാവോപിംഗിന്‍റെ (Deng Xiaoping) സംഘം മാവോയെയും മാവോയിസത്തെയും പൊതുവിടങ്ങളില്‍നിന്നും പൊതുജനസ്മരണയില്‍നിന്നും തുടച്ചു മാറ്റിയതായി തോന്നുന്നു.
ബീജിങ്ങിലെ ആര്‍ട്ടുമ്യൂസിയം ഇപ്പോള്‍ ആഘോഷിക്കുന്നത് “നവയുഗ” (1978-2008) ത്തിന്‍റെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍, വാസ്തവത്തില്‍, ചൈനീസ് സമൂഹത്തിന്‍റെ മാറുന്ന അഭിരുചികളുടെയും ആകാരവടിവുകളുടെയും സാക്ഷികളാണ്. എഴുപതുകളിലെ യഥാതഥശൈലിയിലുള്ള മനോഹരമായ ചില ചിത്രങ്ങള്‍ എനിക്കു കാണുവാനായി. അതിനുശേഷം, പതിയെപ്പതിയെ, നിറങ്ങളും രൂപങ്ങളും മാറിയതായിക്കണ്ടു. ഇപ്പോള്‍ കൂടുതലും ആഗോളമാനമുള്ള ചിത്രങ്ങളാണ് കാണാന്‍ കഴിയുന്നത് ... ഏതു ദേശത്തുനിന്നുമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന അമൂര്‍ത്ത ചിത്രങ്ങള്‍ ... അവിടെയുമിവിടെയും ഒരു ചൈനീസ് സ്പര്‍ശമുണ്ടെങ്കില്‍ക്കൂടി.
“പറവക്കൂടും” ഒരിത്തിരി അമൂര്‍ത്തമാണ്. വെട്ടിത്തിളങ്ങുന്ന ഒരു കെട്ടിടവും, പുതിയ ചൈനയുടെ ശോഭയും അതിനെ ചൂഴ്‌ന്നു നില്‍ക്കുന്നു. പറവക്കൂടിനു പിറകിലെവിടെയോ, തൊട്ടടുത്തുതന്നെ, സൌന്ദര്യത്തിന്‍റെ താവോയിസ്റ്റു ദേവതക്കു സമര്‍പ്പിച്ച ഒരു ദേവാലയവുമുണ്ട്. എന്നാല്‍, മരവിപ്പിക്കുന്ന ഈ പുലരിയില്‍, ആവേശം പൂണ്ട ചൈനീസ് സന്ദര്‍ശകരാല്‍ പറവക്കൂട് തുള്ളിത്തുളുമ്പുകയാണ്. നിരവധി വിനോദസഞ്ചാര എജന്‍സികളും, ആഗോള വേദിയില്‍ ചൈനയുടെ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന “ചൈനയുടെ അഭിമാനം” വില്‍ക്കുന്ന സുവനീര്‍ക്കടകളും അവിടെ കാണായി. മിംഗ് രാജവംശത്തിന്‍റെ കാലത്ത് 15-)o നൂറ്റാണ്ടില്‍ പണിത സൌന്ദര്യദേവതയുടെ ദേവാലയത്തിലേക്ക് ഞാന്‍ നടന്നു. അതു അടച്ചിട്ടിരിക്കുകയാണെന്നാണ് എനിക്കു കിട്ടിയ വിവരം. അവിടെങ്ങും ആരുമില്ലായിരുന്നു. വാരാന്ത്യത്തില്‍ ദേവാലയം തുറക്കാറില്ലത്രേ.
സര്‍ക്കാര്‍ നടത്തുന്ന ഇംഗ്ലീഷ് ടിവി ചാനലായ CCTV9 രണ്ടു “വന്‍”ശക്തികള്‍ തമ്മിലുള്ള “തന്ത്രപ്രാധാനമായ സാമ്പത്തികസംഭാഷണസമ്മേളന”ത്തെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും ഏറ്റവും വലിയ വികസ്വര രാഷ്ട്രവും തമ്മിലുള്ള സമ്മേളനത്തെപ്പറ്റി. തീര്‍ച്ചയായും, ഒളിമ്പിക് മെഡലുകളുടെ എണ്ണവും, തൊണ്ണൂറായിരത്തിലധികമാളുകള്‍ക്കിരിക്കാവുന്ന “പറവക്കൂട്” ആഡിറ്റോറിയവും വര്‍ദ്ധിച്ചുവരുന്ന ചൈനീസ് മദ്ധ്യവര്‍ഗ്ഗത്തിന്‍റെ സമഷ്ടി ബോധത്തില്‍ ചൈനയൊരു വന്‍ശക്തിയാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്. ദേശീയതാവാദം പെരുകിയിരിക്കുന്നു. പഴയ മാവോയിസവും, കമ്മ്യൂണിസ്റ്റു സ്വപ്നങ്ങളും അണിയറയിലെവിടേക്കോ പിന്‍ വാങ്ങിയതായി തോന്നി.
പക്ഷേ, ആഗോളവല്‍കൃത ചൈനയുടെ തിളക്കത്തിനു പിറകില്‍, കാഴ്ച്ചയിലത്ര പെടാത്ത ഒരു ലോകമുണ്ട്. നിരവധി ചിന്താക്കുഴപ്പങ്ങളും, സാമൂഹിക നോവുകളും, അസമത്വങ്ങളും, ഒപ്പം, നൂറുകോടിക്കണക്കിനു ഏകാകികളായ മനുഷ്യരുമുള്ള ഒരു ലോകം. പാളികള്‍ക്കുമേല്‍പാളികളുള്ളതാണ് ചൈന; ചരിത്രത്തിന്‍റെയും നാഗരികതയുടെയും കാര്യത്തില്‍ മാത്രമല്ല, സമുദായങ്ങളുടെയും, ജനതകളുടെയും, സംസ്കാരത്തിന്‍റെയും കാര്യത്തില്‍ കൂടി.
മാവോ മാത്രമല്ല പുതിയ ചൈനയിലെ ഏകാകി. റോഡുകളിലെ വാഹനത്തിരക്കിലും, തെരുവുകളിലെ ആള്‍ത്തിരക്കിലും ഏകാകികളായ മനുഷ്യരുടെ പെരുകി വരുന്ന ഒരു സങ്കടമുണ്ട്. സാമ്പത്തികസുഖത്തിനായി, പുതിയ വീടുകളും, കാറുകളും, ഏറ്റവും പുതിയ സാമഗ്രികളും വാങ്ങാനായി, വിനോദസഞ്ചാരവാഗ്ദാനങ്ങള്‍ കരസ്ഥമാക്കാനായി നിരന്തരം കൂടിവരുന്ന സാമ്പത്തികാവശ്യത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലേക്കു തള്ളിവിടപ്പെട്ടവര്‍.
എനിക്കറിയാവുന്ന ഒരാള്‍ക്ക് ഒരു കഷ്ടകാലത്തിലൂടെ കടന്നു പോകേണ്ടതായി വന്നു. ഗുരുതരമായ ഒരു രോഗം കാരണം അവള്‍ക്കു ചികിത്സ വേണ്ടി വന്നു. ഒരു രണ്ടു മാസം അവള്‍ ആശുപത്രിയിലായിരുന്നു. അക്കാലത്ത് അവളെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവോ എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍, അവളുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ വീണു. പറയാന്‍പറ്റാത്ത സങ്കടത്തിന് അവള്‍ അധീനയായി. അവള്‍ക്കു നല്ലൊരു വീടുണ്ട്; നല്ലൊരു കാറും. ബ്രിട്ടനില്‍നിന്നാണ് അവള്‍ ബിരുദം സമ്പാദിച്ചത്. വളരെ വിലമതിപ്പുള്ള ഒരു സങ്കേതിക വിദഗ്ദ്ധ. പക്ഷേ, ആശുപത്രിയിലെ രണ്ടുമാസക്കാലത്ത് അവളെ വന്നു കാണാന്‍ ആരുമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചു പോയിരുന്നു. സഹോദരനോ സഹോദരിയോ ഇല്ല. ഒരു രണ്ടുകൊല്ലത്തോളം അവള്‍ക്കൊരു പങ്കാളിയുണ്ടായിരുന്നു. അയാള്‍ വേറെ നാട്ടിലേക്കു പോയി. അതില്‍പ്പിന്നെ അവളുമായി യാതൊരു സമ്പര്‍ക്കവുമില്ല. അവളാകട്ടെ, കൂടി വന്ന പണയക്കടങ്ങള്‍ വീട്ടാനായി, തിരക്കിട്ട ജോലിയിലായിരുന്നു. സൌഹൃദങ്ങളുണ്ടാക്കാന്‍ സമയമില്ലായിരുന്നു. അപ്പോഴാണ്, ഏകാന്തതയുടെ തങ്ങാനാകാത്ത സങ്കടം ഒരു പ്രഹരമായി അവളുടെമേല്‍ പതിച്ചത്. ഈ ഒരു ശൂന്യതയിലേക്കാണ് പുതിയ ആത്മീയതയും മതവും കടന്നു കയറുന്നത്. താന്ത്രിക ബുദ്ധമതവും, ഉത്തരാധുനിക ക്രിസ്തീയ നെറ്റ്വര്‍ക്ക് സുവിശേഷവും സാരമായി ഇവിടെ പുരോഗമിക്കുന്നുണ്ട്.
ചെയര്‍മാന്‍ മാവോയുടെ കാലത്ത് അന്ധവിശ്വാസത്തിനെതിരെ ഭീമമായ രീതിയില്‍ പൊതുജനശിക്ഷണമുണ്ടായിരുന്നു. ഇന്നിപ്പോള്‍, വലിയ വലിയ ഔദ്യോഗിക സ്ഥാപനങ്ങള്‍പോലും ഉത്ഘാടനം ചെയ്യപ്പെടുന്നത് ദു:ശകുനങ്ങളും ദൌര്‍ഭാഗ്യങ്ങളും ഒഴിഞ്ഞു കിട്ടാനുള്ള ചടങ്ങുകളോടെയാണ്. ചൈനയിലെ പുതു യുഗത്തിന്‍റെ പളപളപ്പുരച്ചു നോക്കുമ്പോള്‍ കണ്ടനുഭവപ്പെടുക പുതിയൊരു അരക്ഷിതാബോധവും, എകാന്തതാബോധവും, അന്ധവിശ്വാസവുമാണ്. പുതുയുഗവും, നവമുതലാളിത്തവും മിക്ക മദ്ധ്യവര്‍ഗ്ഗ ചീനക്കാര്‍ക്കും ഒരു പുതിയ അഭിമാനബോധം നല്‍കിയതായി തോന്നിയേക്കാം. പക്ഷേ, അതിനൊപ്പം, അരക്ഷിതബോധവും, അന്യതാബോധവും വര്‍ദ്ധിച്ചിരിക്കുന്നു.
പുതുയുഗപ്പിറവിക്കുമുമ്പ് ചൈനയുടെ തെരുവുകളെ വ്യവച്ഛേദിച്ചിരുന്നത് സൈക്കിളുകളാണ്. ജീവിക്കാനുള്ള വകയും, ഒരു സൈക്കിലുമുള്ളയാള്‍ യോഗ്യനായ ഒരു വരനായി ഗണിക്കപ്പെട്ടിരുന്നു. അന്ന്, സമുദായമരുളുന്ന ബന്ധങ്ങളുടെ ബലമുണ്ടായിരുന്നു. സമുദായത്തില്‍ സ്നേഹവും ജീവിതപങ്കാളിയെ കണ്ടെത്താനുമുള്ള നിരവധി യോഗങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അത്തരം സമുദായങ്ങള്‍ പുതിയ ചൈനയില്‍ കൂടുതുലും പോയകാലത്തെ സുഖസ്മരണ മാത്രമാണ്. റോഡുകളില്‍ ഇപ്പോഴും സൈക്കിള്‍ച്ചാലുകളുണ്ട്. പക്ഷേ, കാറുകളാണ് റോഡുകള്‍ നിറയെ. ഷാംഘായിലെയോ, ബീജിങ്ങിലെയോ തിരക്കുള്ള റോഡുകളിലൂടെ സൈക്കിള്‍ ചവിട്ടുക അത്ര എളുപ്പുള്ള കാര്യമല്ലാതായിരിക്കുന്നു.
ബീജിംഗ് സമൃദ്ധിയിലാണ്. ഷാംഘായി ഇപ്പോഴും തിളങ്ങുന്നു ... ഏറെക്കുറെ കിഴക്കിന്‍റെ മാന്‍ഹട്ടന്‍ പോലെ. അതേസമയം, വളരുന്ന അസമത്വത്തെയും കുടിയേറ്റത്തെയും ചൊല്ലിയുള്ള ആശങ്കകളുമുണ്ട്. ബീജിങ്ങിലെ ജനസംഖ്യ 18 ദശലക്ഷത്തിലെത്താന്‍ പോവുകയാണ്. ബീജിങ്ങിലേക്കുള്ള കുടിയേറ്റം തടയാനുള്ള ഒരു നീക്കം മുമ്പേതന്നെയുണ്ട്. ബീജിങ്ങിലോ, ഷാംഘായിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഒരു അന്തസ്സായി കരുതുന്നവരാണ് മിക്ക യുവതീയുവാക്കളും. പക്ഷേ, അതൊന്നും, വര്‍ദ്ധിച്ചു വരുന്ന കെട്ടിടങ്ങളുടെയും, പുതിയ KFC ചിക്കന്‍ കടകളുടെയും, തകരപോലെ മുളച്ചു പൊങ്ങുന്ന മസ്സാജ് സ്പാകളുടെയും നടുവില്‍ യുവജനതക്ക്, പ്രത്യേകിച്ച് ഉദ്യോഗസ്ഥകളായ യുവതികള്‍ക്ക്, അനുഭവപ്പെടുന്ന നൂതനമായ എകാന്തതാബോധത്തിനു പരിഹാരമാകുന്നില്ല.
മവോ തന്‍റെ ശവമാടത്തില്‍ ശാന്തമായുറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. മാവോയിസം, പക്ഷേ, മ്യൂസിയത്തില്‍പ്പോലുമില്ല. ഷാംഘായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷനില്‍ ദു:ഖിതനായൊരു മാര്‍ക്സിന്‍റെയും, മ്ലാനമുഖനായ ഏംഗല്‍സിന്‍റെയും ഓരോ പ്രതിമ കാണാം. “ഷാംഘായിലെ മാര്‍ക്സ്” പുതിയ ചൈനയെക്കുറിച്ചുള്ള ഒരു നോവലിന്‍റെ ശീര്‍ഷകമാകാന്‍ പറ്റും.
വിസ്മയം വിളമ്പുന്ന ഒരു സ്ഥലമാണ് ചൈന. അടരുകള്‍ക്ക് പിറകില്‍ അടരുകള്‍ കണ്ടെത്താന്‍ പറ്റുന്ന ദേശം. ആഹാരമായാലും, രുചിയായാലും, അഭിരുചിയാലും, എന്തെങ്കിലുമൊരു പുതുമ എപ്പോഴും കണ്ടെത്താന്‍കഴിയും. ഇന്നും ചൈനയൊരു അത്ഭുതസ്ഥലിയാണ് ... കണ്ടെത്തപ്പെടാനായി എപ്പോഴും കാത്തിരിക്കുന്ന ഒരു ദേശം.

2008

Not a time to Agonize.


Politics is not a rational enterprise. Electoral politics in India is about how well a political party or an alliance manage the perceptions, identity and interests in a given context.This requires party network on the ground, a committed cadre, managing or dividing caste/religious identity, messaging on the ground in each constituency and lots of money. As of now BJP is the most organised political enterprise that will go to any extent to manage electoral outcome with messaging, money , media and muscles.As an organised party built on the well entrenched cadre of RSS built over 90 years, BJP is still managed by RSS with their brahminical agenda.
Congress is a party that lost it grassroots network, courage of convictions, charismatic leadership that fetched votes once up on a time and a high command in its lowest mode of credibility, surrounded by rootless soothsayers. The new generation of voters also will increasingly reject dynastic politics.
BJP win is on the one hand due to their clarity of purposes, and an electoral machine that work well in advance and a real high command with command and control mechanism and it's RSS cadre base at the grassroots level. Congress cumulatively lost all these in the last thirty years. Of course if there was a grand alliance such as in Bihar , the results would have been different in UP too. But that too requires political leadership with political imagination and an ability to bridge the gap..
Another important point is that big ticket infrastructure development projects like metro,express highways or airports may impress the middle class media or upper class chattering network; but it hardly matters to the vast majority of rural voters or poor people.But issues of corruption, political middlemen,arrogance, and lack of delivery of basic services affect the voters. This is also the reasons for anti-incumbency voting pattern, despite all development that excite those class who usually not even bother to vote.
Even where congress won in the last few years, it is often due to work of state level leaders and often the descending high command spoiled the chances by parachuting their candidates and ideas, removed from grassroots reality. As congress is now in its most vulnerable condition, it is important to realize and recognise that a political party simply can't be rebuilt or revitalized by rootless wonders in Delhi Durbar. The second issue for congress to realize is that opportunistic politics devoid of convictions,ideals, and integrity will eventually lose all its credibility among the people who have supported congress for many decades.The third important point is the leaders of the seventies can't run or revitalize the party. And unless congress is taken over by a convincing , charismatic, and young leadership ,the congress party will further wither away as fast as it disappeared in.Hindi heartland and now everywhere. Unless the divide and rule policy through the Delhi engineered factional politics stops, congress party will lose its soul and soil. As long as congress party is seen as a party of the corrupt self serving gangs of selfish leaders, the voters will not support the congress. The problem is not merely about Rahul Gandi. The problem is that he inherited a corrupted and decadent congress network primarily driven by divisive interests of leaders of factional fiefdoms. His major problem was the lack of political imagination of an organic political leader from the ground. And he is surrounded by equally rootless wonders who survive more through political gossips than anything else.
The ascent of BJP is directly proportional to the descending congress party. Despite one totally disagrees with politics of Modi, the fact of the matter is that he has grown as an organic political leader who began his journey on the soil, at the grassroots. He did not begin at the Delhi durbar. He evolved through his experiences in running government for fifteen years . And his aggressive street smart approach with a a way with words make him a relatively effective communicator. And the fact that he projects himself as a subaltern antithetical to dynasty politics help him to be popular with a section of a large number of lower middle class voters. He knows how to make virtue of not having a family as a counternarrative to politics driven by dynasties. And above all he has the killer instinct to win. And as of now there is no substantial competition for him on all these ground.
However the populist authoritarian model of his leadership is injurious to democracy, human rights and sustainable development and the very idea of India. Politics of window dressing, rhetoric and election management will not strengthen the politics of substantive democracy and grassroots politics.
The key challenge for all those who believe in the Constitution of India and liberal social democracy is how do we begin to imagine and build an alternative politics and political alternatives at the national level. In its present decadent and descending form, it will be a bit of miracle for anyone to expect congress to rise like a Phoenix. There is hardly anything left out of the left political parties. They lost their national relevance and became a more of shrinking political party that lost its distinctive quality of ideals and ideology in its political opportunism. The main limitations of ruling dispensation in various states are that they are leadercentric enterprises primarily driven by power for the sake of it and largely based on opportunistic identity politics than any commitment to any ideology. Though AAP wants to sell itself as an alternative , it's politics is hardly any alternative as it is another leader-centric minor party in Delhi.
More than the win of BJP, what is worrying in India is the shrinking space for substantive oppositional spaces. The fragmented and dispersed oppositional space is that propel BJP as a relatively well organised party which has the advantage of government power, money of crony capitalist buddies , and a willing corporate media.
It is time to imagine a national level political alternatives based on an alternative political culture deriving it's strength from organic Politics, collective leadership and building from the ground.This can't be a quickie electoral enterprise like AAP. This requires a minimum of a decade of work beyond the quick gains in electoral politics.
Politics is a marathon that requires a staying power. Instead of agonizing, it is time to organise and also time to.build synergy among the actors in oppositional spaces. It is time to collectively invest in new civic Politics based on courage of convictions in the ideals of freedoms, rights, justice and peace. It is time to.imagine a new politics of of inclusive democratic governance and integrity of leadership. It is not a time to despair.
It is time to build democratic politics from below. It is not a time to give up or give in. It is time to give our time, energy and passion for the future of an inclusive and plural democratic India. We shall overcome. Indeed We will. We can. We, the people of India.

Civic activism and Electoral Politics

My perspective is that civic activism and civic politics has its own important role in shaping the democratic discourse as well in countering the excess of state and non state actors. Once civic activists get in to elections or electoral political arena as individual claimants, they lose election as well as the credible space within the larger civic political discourse. Civic social activism and electoral politics are as different as chalk and cheese , in its content, modes of action and responses.
These two arenas of politics are driven by entirely different logic of power and two different modes of politics responses. However, both these modes of politics are important for democracy. The civic politics or citizen politics is to assert the role of the agency of the citizen to challenge and change oppression, human rights violation and all excess of power in whatever mode. Their primary purpose is not to capture the state power through elections. The very purpose of electoral politics is to fight and win election. Fighting and winning elections are largely to capture the state power and use the power of the state to change society. Political parties are organised and designed as networks or cadre organisations primary to contest and win election to run the government and use that power for policy change. It works within the logic of the state power. On the other hand, civic politics operate outside the state power- and it is often a countervailing power to constrain the excess of the state or to push or influence the state to act in the larger common interest. Theses are different logic of dealing with power and to different approach to the power of the state. Both these modes of politics are important for sustenance of democracy and democratic governance, though they work in entirely different way.
Milk is good as milk. Lime juice is good as lime juice. But when you mix both It actually spoils both. These are two parallel streams. You simply cant ride two boats. Civic activism or intervention as a citizen is driven by a different sense of mission by an individual notion of 'agency', electoral politics/party politics is driven by loyalty to a collective enterprise and collective imagination. In terms of civic activism , courage of individual conviction is very important. In a collective enterprise the negotiation of ideals, interests and identity are important. In a collective enterprise, the puritans with high doze of individual conviction can't survive for long. And in the Indian context elections are fought on collective enterprise designed and geared to fight and win election. Individual activists simply are not tuned to this and can't manage to fight election alone, unless they transform a network in to a collective enterprise like AAP experiment.
Of course, there are many examples of civic activists joining the mainstream political parties and also contesting and winning election. Then it is a choice that need to be made as there are pros and cons for both. When an activist join an established political party to contest election, then he/she may not be able to be the torch bearer of one cause. And often they may have to put their civic activism on back burner and compromise on number of issues as most of the political parties operate on a common minimum consensus and often very pragmatic /opportunistic( often at the cost of ideals and even ideology) in winning election at any cost. Because if a political party can't win elections, they become redundant. That is not the case with civic politics or civic activism as their primary aim is not to win election.
Activism is often an individual choice and often individualized political response. It is often about the power of ONE. Political party and elections are collective enterprise. Gandhi in south Africa was more of an activist and India he transformed in to man of collective political enterprise of the Indian National Congress. In any collective enterprise, the individual-self can only surviving by negotiating space with others, by tolerating the difference, suffering a lots of people who disagree with you and through competing spaces for political battles.In conventional electoral politics and political party, the patience and persistent work is key for success. If one lose an election, a member or leader of a political party will have to wait five years to win an election. It is also a high-risk high return political arena. Political leaders actually face the challenges of staying power as electoral politics is often a marathon. Sometime a person has to work twenty years to get elected or get in to an influencing position, unless you have godfather or father to sponsor you and push you to win electoral politics.
On the contrary, individual activist make individual choice to fight for a cause, dedicate their life for something that they believe in and their ability to tolerate difference and negotiation space within a larger collective is very less. Some of the individualized activists also suffer from an almost narcissistic savior syndrome. They are too much convinced about themselves to negotiate or compromise with larger political pattern. Many of them swim against the tide. They are often mission driven in life. When they become very successful in transforming mindset or political discourse, the establishments take over them after their death as Icons or Mahatma. Because they are ready to live and die for a cause. Though when they are alive the establishment either try to finish them off or co-opt and once they die, they get transformed in to icons and saints.
Gandhi is one of the few that straddled both world of activism and collective politics. But here too it is important to note that he kept away from the state power. He began as a civic social activist in South Africa. That was his DNA of politics. However, he could easily also get in to mass politics of the Indian National Congress. But in the end he became an activist symbolizing the power of ONE- standing up alone, when all his Congress followers took over the Indian State. Gandhi was killed for again being an activist as the political collective took over the state power. And then the Indian state took over Gandhi and made him an icon of the Indian State. Dead Gandhi is alive in the Indian currencies.

Travels make us more humane

 
Life is a journey of views, perceptions, and people through memory lanes. Travels make our memory lanes alive and make us feel life everywhere. Travels make us alive and feeling life on a vast terrain, beyond nationalities and nations. . Travels help us to outgrow pride and prejudices that we acquired from childhood. Travels make us to discover and rediscover the world within us and beyond us. Travels make us learn and unlearn every day. Travels make us to feel the people and planet everywhere. Travels make us to appreciate diversity and differences and also understand the unity of humanity everywhere. Travels make us to feel the world beyond the countries and confines and cultures. Travels make us to sense, smell, touch and feel the world. Travels make us humble and humane. Travels make us grateful and gracious. I have been a traveler of this world and beyond. Every time I travel even to the same country, I learn something new everywhere. I learned history, people, politics and people through travels. Did my first travel by train to Bombay in 1971 and continuous travels for the last thirty years. Lived in many parts of India and traveled to everywhere corner of India. Traveled in more than 120 countries and still learning to understand the world within and beyond. I am first and foremost a traveler and all other things are incidental.

ജെ എൻ യു ചുവർ ചിത്രങ്ങൾ

ഷാജാഹാൻ മാടാമ്പാട്ട് കഴിഞ്ഞ ബുധനാഴ്ച്ച ജനീവയിൽ വച്ചു സ്നേഹപൂർവം കൈഒപ്പോടെ തന്ന ഈ പുസ്തകം ഉടനെ വായിച്ചു തീർത്തു. ഈ പുസ്‌തകം വായിക്കണമെന്ന് അതിറങ്ങിയപ്പോൾ തന്നെ കരുതിയതാണ്. പക്ഷെ ഷാജഹാന്റെ കയ്യിൽ നിന്നു തന്നെ പുസ്തകം വാങ്ങി വായിക്കുവാൻ ആയിരുന്നു നിയൊഗം. യൗവനത്തിന്റെ തീഷ്ണതയും, വിഹ്വലതകളും, ആശയങ്ങളും, ആശകളും, സ്വയം കണ്ടെത്തലുകളും തുടങ്ങുന്നത് ഇങ്ങനെയുള്ള ജീവിതത്തിന്റെ നാൽക്കവലകളിലാണ്. ജെ എൻ യു ചുവർ ചിത്രങ്ങൾ അങ്ങനെയുള്ള ഒരു ഓർമ്മയുടെ
നാൽക്കവലകളിൽ കണ്ട കാഴ്ചകളുടെയും കാഴ്ച്ച പ്പാടുകളുടെയും, കൂട്ടുചേരലിന്റെയും, കൂട്ടായ്മകളുടെയും പ്രണയത്തിന്റെയും പങ്കുവയ്ക്കലാണ്. ഇത് ഷാജഹാന്റെ മാത്രം ജീവിത പുസ്തകത്തിലെ ഒരു അദ്ധ്യായമല്ല. ഒരു തലമുറയുടെ കാൽപ്പാടുകൾ പുസ്തക താളുകളിൽ തെളിഞ്ഞു വരുന്നുണ്ട്. ഷാജഹാൻ ജെ ൻ യു വിൽ തുടങ്ങിയപ്പോഴേക്കും ഞാൻ പുന യൂണിവേഴ്‌സിറ്റി വിട്ടിരുന്നു. എന്നാൽ അനുഭവങ്ങളുടെ ഭൂമിക ഏറെകുറെ സമാനം. അതു കൊണ്ടായിരിക്കാം കണ്ടമാത്രയിൽ പണ്ടെന്നോ കൂട്ടായിരുന്ന സഹയാത്രികനെ കണ്ടെത്തിയതിലുള്ള സന്തോഷം. With Shajahan Madampat

കേരളത്തിലെ പോലീസ്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പോലീസ് ഭേദമാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ പോലീസുകാരിൽ ഭൂരിപക്ഷം പേരും ഉന്നത വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ്. ഇവരിൽ തന്നെ കൂടുതൽ പേരും പച്ചക്കു തെറി വിളിക്കുന്ന സ്വഭാവം
മാറ്റിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും പോലീസ് സംവിധാനം ഇപ്പോഴും പഴയപടിയിൽ നിന്ന് ഗണ്യമായിട്ടു മാറിയിട്ടില്ല എന്ന് വേണം കരുതാൻ. മിക്ക
പോലീസ് സ്റ്റേഷനിലും പരാതി പറയാൻ വരുന്നവർക്കോ അല്ലെങ്കിൽ എന്തെങ്കിലും സര്ടിഫിക്കറ്റിനോ വരുന്നവർക്ക് ഇരിക്കാൻ പോലും സീറ്റുണ്ടാകാറില്ല.
ഒരു സാധാരണക്കാരന് ഇന്നും പോലീസ് സ്റ്റേഷനിൽ പോകുവാൻ പേടിയാണ്. ഇന്നും
എന്തെങ്കിലും കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോകാൻ അതാതു ഭരണകക്ഷിയുടെ ലോക്കൽ നേതാക്കളുടെ ഇടപെടൽ വേണമെന്ന അവസ്ഥയാണ്. കുറെയൊക്കെ ഭേദപ്പെട്ടിട്ടുണ്ടെങ്കിലും കൈക്കൂലി ഇപ്പോഴും ഒരു പ്രശ്നമാണ്. പിന്നെ ഇപ്പോഴും "എടാ, പോടാ" വിളിയും പിന്നെ അത്യാവശ്യം തെറികളും പോലീസ്
ഭാഷയുടെ ഭാഗമാണെന്നു വേണം കരുതാൻ. ഇതൊക്കെ ആണെങ്കിലും മാന്യമായി ഇടപെടുന്ന പോലീസ്കരുമുണ്ട്.
പ്രധാന പ്രശനം പോലീസ് എന്നത് ഒരു ജനകീയവും ജന സേവനവും ആണെന്ന് പോലീസുകാർക്കും ജനങ്ങൾക്കും ബോധം വരണം. രണ്ടാമത് അതാതു ഭരണ കക്ഷികളുടെ ആശ്രിതരോ വേട്ടക്കാരോ അല്ല പോലീസ് എന്ന് മനസ്സിലാക്കണം. മൂന്നാമത് പോലീസിൽ അടിമുടി പ്രൊഫഷണലിസം നടപ്പാക്കണം. പോലീസ് എന്നത് മാന്യതയുള്ള തൊഴിൽ ആണെന്ന് പോലീസുകാർക്കും , നാട്ടുകാർക്കും രാഷ്ട്രീയക്കാർക്കും മനസ്സിലാക്കണം.
നാലാമത് പോലീസ് സ്റ്റേഷനുകളിൽ സിറ്റിസൺ ചാർട്ടറുകളും ഓരോ പൗരനുമുള്ള അവകാശങ്ങളും ക്ര്യത്യമായി എല്ലാവര്ക്കും കാണാവുന്ന രീതിയിൽ പ്രദർശിക്കുക.
പിന്നെ പൊലീസിങ് എന്ന് വച്ചാൽ കൂമ്പിടിച്ചു വാട്ടുക എന്നല്ലെന്നു പോലീസുകാരെ എല്ലാ വർഷവും വേണ്ട ഇൻസെർവീസു ട്രൈനിംഗുകളിലൂടെ പരിശീലിപ്പിക്കുക.
ജനായത്ത വ്യവസ്ഥക്ക് അനുസരിച്ചു പോലീസ് സംവിധാനം തന്നെ പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. ഇതിനു തടസ്സമായി നിൽക്കുന്ന ഒരു പ്രശനം ഭരണം കയ്യിൽ കിട്ടിയാൽ മിക്ക രാഷ്ട്രീയ കക്ഷികളും പോലീസിനെ അവരുടെ ഭരണ ഹുംകും അധികാര ധാർഷ്ട്യവും കാണിക്കുവാൻ ഉപാധി ആകുവാനുള്ള ഒരു നാട്ടു നടപ്പാണ്.
ഈ സർക്കാർ ഭരണമേറ്റപ്പോൾ പോലീസ് എസ്കോർട്ടു ഉപയോഗിക്കില്ല എന്നൊക്കെ പലരും വീര വാദം മുഴക്കിയെങ്കിലും ഭരണത്തിലേറി മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു മന്ത്രിക്കും എസ്കോർട്ടിന് ഒരു കുറവുമില്ല. അവരുടെ വാഹങ്ങൾക്കു വേഗ പരിധിയും ബാധകമല്ല.
പിന്നെ കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നെങ്കിൽ ചോദിക്കാനും പറയാനുമെലും ആരെങ്കിലും ഉണ്ടെന്നു വിചാരിക്കാമായിരുന്നു.
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ

ഒഴിഞ്ഞ വയറുകളുടെ നിഷ്ഠുരത


ജോണ്‍ സാമുവല്‍
ധാരാളിത്തത്തിന്‍റെ ഈ ലോകത്തില്‍ ദാരിദ്ര്യസംബന്ധമായ കാരണങ്ങളാല്‍ അമ്പതിനായിരമാളുകളാണ് നിത്യേന മരിക്കുന്നത്; എണ്ണൂറു ദശലക്ഷം പേരാണ് ഒഴിഞ്ഞ വയറുമായുറുങ്ങുന്നത്. ഇക്കാര്യത്തില്‍ നാമെന്തു പരിഹാരമാണ് കണ്ടിരിക്കുന്നതെന്നാണ് 2005ലെ വേള്‍ഡ് സോഷ്യല്‍ ഫോറത്തിലെ മുഖ്യ പ്രഭാഷണത്തില്‍ ജോണ്‍ സാമുവല്‍ ചോദിക്കുന്നത്.
നീറുന്ന വേദനയിലും അതിയായ ദേഷ്യത്തിലുമാണ് ഞാനിവിടെ നില്‍ക്കുന്നത്. കാരണം, എനിക്കു പറയാനുള്ളത് നല്ല വര്‍ത്തമാനമല്ല; നിങ്ങള്‍ക്കു രോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ മരിച്ചതായി ഒന്നു സങ്കല്‍പിച്ചു നോക്കു. അതു നിങ്ങളുടെ പറമ്പില്‍ കളിച്ചു നടന്നിരുന്ന കുഞ്ഞാകാം; പ്രിയപ്പെട്ട പങ്കാളിയാകാം; അമ്മയോ അച്ഛനോ ആകാം. ആ വാര്‍ത്ത, ആ മരണം സ്വാഭാവികമായിരുന്നില്ലെന്നു, എനിക്കു നിങ്ങളെ അറിയിക്കേണ്ടി വരുന്നത് ഒന്നോര്‍ത്തു നോക്കൂ.
ഞാനെന്‍റെ അടുത്ത വാക്യം മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സഹോദരീസഹോദരന്മാരോ, കമിതാക്കളോ, കുഞ്ഞുങ്ങളോ ആകുമായിരുന്ന നൂറുകണക്കിനാള്‍ക്കാര്‍ മരിച്ചിരിക്കും; മരിക്കാന്‍ നിര്‍ബന്ധിതരായിരിക്കും. ലോകമെമ്പാടും, ഈ നിമിഷം, അത്തരം അമ്പതിനായിരം ശവസംസ്കാരങ്ങള്‍ നടക്കുകയാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കേ, ഒരു ദശലക്ഷം പേര്‍ ശ്മശാനങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവമടക്കില്‍ പങ്കുചേരുന്നുണ്ടാകണം. അവരെല്ലാവരും എന്‍റെയീ ഉല്‍ക്കടമായ വേദനയിലും കോപത്തിലും ഭാഗഭാക്കാകും.
അതെ; ദാരിദ്ര്യവും, അതുമായി ബന്ധപ്പെട്ട കാരണങ്ങളാലും, അമ്പതിനായിരം പേരാണ് ഓരോ ദിവസവും ധാരാളിത്തത്തിന്‍റെ ഈ ലോകത്തില്‍ മരിച്ചു വീഴുന്നത്. നമ്മുടെ സഹോദരീസഹോദരന്മാരുടെ ചോര മണ്ണില്‍നിന്നു നിലവിളിക്കുകയാണ്... ഈ ലോകത്തു നീതിയും, ശാന്തിയും, അവകാശവും ലഭിക്കാന്‍ നീറി വിളിക്കുകയാണ്‌. ഇല്ലായ്മയുടെയും, കൊള്ളരുതായ്മയുടെയും ആയിരം കഥകളാണ് അവരുടെ എല്ലുകള്‍ വൃത്തികെട്ട ചാവുനിലങ്ങളില്‍നിന്ന് വിളിച്ചു പറയുന്നത്; സഫലമാക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ, കരിഞ്ഞുപോയ സ്വപ്നങ്ങളുടെ, ഒഴിഞ്ഞ വയറുകളുടെ കഥകള്‍.
നാമിതു കണ്ടേ പറ്റൂ! എന്നോടും നിങ്ങളോടും ഇത്തരം കഥകള്‍ പറയാനുള്ളവര്‍ ഒരു നൂറുകോടിയുണ്ട്. അവരെല്ലാം നമ്മുടെ പരിസരങ്ങളിലുള്ളവര്‍ തന്നെ. നാമിതേപ്പറ്റി ആശങ്കപ്പെടാറുണ്ടോ? എത്ര ചുരുങ്ങിയ കണക്കനുസരിച്ചുപോലും, എൺപത് കോടിയാളുകള്‍ വിശന്നാണ് ഉറങ്ങാന്‍ കിടക്കുന്നത്. നമ്മുടെ മക്കളാണിവരെങ്കില്‍ നാമിത് അനുവദിക്കുമോ? ഉവ്വ്, അഞ്ചു വയസ്സെത്തും മുമ്പേ മരിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി മുപ്പതിനായിരമാണ് ... ആഹാരവും മരുന്നും കിട്ടാത്തതുകൊണ്ടു മാത്രം. ഓരോ 3.6 നിമിഷത്തിലും പട്ടിണികൊണ്ടു ഒരാള്‍ മരിക്കുന്നു; മരിക്കാന്‍ വിധിക്കപ്പെടുന്നു. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി നാം ഇത്തരമൊരു ലോകമാണോ വിട്ടു കൊടുക്കേണ്ടത്?
അതേ സമയം, യുദ്ധത്തിനായി തോക്കുകളും ബോംബുകളുമുണ്ടാക്കാന്‍ ലോകം വര്‍ഷം പ്രതി ചെലവിടുന്നത് ഒരു ട്രില്യന്‍ ഡോളറാണ്. ഇതു അശ്ലീലമല്ലെങ്കില്‍ പിന്നെയെന്താണ്? ഇതു കുറ്റമാണ്. ഇതാണു പാപം. ഇതാണോ നാം നിവസിക്കേണ്ട ലോകം? എന്‍റെ നാട് ഇന്ത്യയാണ്. ഒരു സുനാമിക്കിടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതേക്കുറിച്ചു പറയാനെനിക്കു വാക്കുകളില്ല. ഏഷ്യയിലെ വിവിധ ദേശങ്ങളില്‍ കണ്ട മരണത്തിന്‍റെയും നാശത്തിന്‍റെയും വാട ഇപ്പോഴുമെനിക്കനുഭവപ്പെടുന്നുണ്ട്. സാദ്ധ്യമായ എല്ലാ സഹായങ്ങളുമേകി ലോകമെമ്പാടുമുള്ള ജനത ഐക്യം പ്രകടമാക്കി. അത്തരമൊരു ഐക്യം ആഫ്രിക്കയിലെയും, ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലെയും മരിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷങ്ങളോട് നമുക്കെന്തുകൊണ്ടു പ്രകടിപ്പിച്ചുകൂടാ?
ആള്‍ക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പ്രകൃതിക്കൊരു വിരോധാഭാസ രീതിയുണ്ട്. ഈ സുനാമി വേളയില്‍ മരിച്ചവരില്‍ തായ് ലണ്ടിലെ പഞ്ചനക്ഷത്ര വിശ്രമകേന്ദ്രങ്ങളില്‍ അവധിക്കാലം ചെലവിടുന്ന സമ്പന്നരാജ്യങ്ങളിലെ ധനികരും, ശ്രീ ലങ്കയിലെ മുക്കുവരും പെടും. ജാതിയുടെയോ, വര്‍ഗ്ഗത്തിന്‍റെയോ, ലിംഗത്തിന്‍റെയോ പേരില്‍ പ്രകൃതി വിവേചിക്കാറില്ല. നമ്മളാണ് വിവേചിക്കുന്നത്.
ലോകത്തില്‍ പുരുഷനുണ്ടാക്കുന്ന ... സ്ത്രീയുണ്ടാക്കുന്ന എന്നല്ല, പുരുഷനുണ്ടാക്കുന്ന എന്നു തന്നെയാണ് ഞാന്‍ പറഞ്ഞത് ... സുനാമി ഒരു നിത്യ സംഭവമാണ്: പെണ്ണുങ്ങള്‍ ബലാല്‍ക്കാരത്തിനിരയാകുന്നു; കുട്ടികള്‍ കൊല്ലപ്പെടുന്നു; പ്രതിദിനം ആറായിരത്തോളം പേരെ HIV/AIDSകൊണ്ടു മരിക്കാന്‍ വിടുന്നു. ദാരിദ്ര്യത്തിനു വര്‍ണ്ണമുണ്ട്; ലിംഗമുണ്ട്; മണവും. ചോരയുടെയും കണ്ണീരിന്‍റെയും മണം. തകര്‍ന്നു പോയ മനുഷ്യരാണവര്‍ ... ദളിതര്‍, സ്ത്രീകള്‍, ആഫ്രിക്കക്കാര്‍ ... നമുക്കെങ്ങിനെ മിണ്ടാതിരിക്കാനാകും? കോംഗോയിലും, റ്വാണ്ടായിലും, സബ്സഹാറന്‍ രാജ്യങ്ങളിലുമുള്ള ഇത്തരം സുനാമികളെ ശ്രദ്ധിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് സമയമില്ല. ലോകത്തിലെ വന്‍ശക്തികളായ രാഷ്ട്രങ്ങളാകട്ടെ, മൊത്തമായും ചില്ലറയായും, ബോംബിടാനും, അതുണ്ടാക്കി വില്‍ക്കാനും, പാരച്യൂട്ടു വഴി സ്വാതന്ത്ര്യമെത്തിക്കാനുമുള്ള തിരക്കിലാണ്; സമ്പന്നരാഷ്ട്രങ്ങളുടെ തീരങ്ങളില്‍നിന്നു ആഫ്രിക്കയിലേക്കും, ഏഷ്യയിലേക്കും, ലാറ്റിനമേരിക്കയിലേക്കും ദാരിദ്ര്യം മൊത്തമായി കയറ്റിയയക്കപ്പെടുമ്പോള്‍ നാമെന്താണ് ചെയ്യേണ്ടത്? CNN കണ്ട്, അത്താഴവുമുണ്ട്, ഉറങ്ങുകയോ?
The Global Call to Action Against Poverty ഒരു ആഹ്വാനമാണ് ; എന്നെയും നിങ്ങളെയും പോലുള്ളവര്‍ക്കുള്ള ഉണര്‍ത്തു കാഹളം. ഉറക്കത്തില്‍നിന്നുണര്‍ന്നു പ്രവര്‍ത്തിക്കാന്‍; നീതിക്കും, ശാന്തിക്കും, അവകാശങ്ങള്‍ക്കും വേണ്ടി പോരാടാന്‍; പ്രസിഡണ്ടുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കുമുള്ള, അവര്‍ തങ്ങളുടെ ജോലി നിര്‍വ്വഹിക്കുന്നില്ലെന്നറിയിക്കുവാനുള്ള, ഉണര്‍ത്തുപാട്ടുകൂടിയാണിത്. ലോകമാകെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഏറ്റവും വലിയൊരു സംഘാതമാണ് The Global Call to Action Against Poverty; ഏറ്റവും താഴേക്കിടയിലുള്ള, സമുദായാധിഷ്ഠിതമായ സംഘടനകളും, അന്തര്‍ദ്ദേശീയ ട്രെയ്ഡ് യൂണിയനുകളും, നൂറു കണക്കനിനു മനുഷ്യാവകാശ, മാനവവികസന സംഘടനകളും, ആഗോള സംഘടനകളും ഇതിലുള്‍പ്പെടും. ബ്രിട്ടനിലെ Make Poverty History പ്രചാരണത്തിലൂടെയും, Global Campaign on Education, Trade Justice Movement എന്നിവയിലൂടെയും, അന്യായമായ കടത്തിനെതിരെയുള്ള Jubilee ക്യാംപെയിനിലൂടെയും ഉരുത്തിരിഞ്ഞതാണ് The Global Call to Action Against Poverty. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു നൂറുപേര്‍ 2004 സപ്തംബറില്‍ യോഹന്നാസ്ബര്‍ഗ്ഗില്‍ ഒത്തുകൂടുകുകയും സംയുക്തപ്രവര്‍ത്തനത്തിനായി ഒരു ആഗോളവേദിയുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതാണ്‌ The Global Call to Action Against Poverty. പങ്കാളികളായ നൂറുകണക്കിനു സംഘടനകളും, ലോകമെങ്ങുമുള്ള പ്രമുഖ പ്രചാരപദ്ധതികളും കൂടി നാലു മുഖ്യ പ്രശ്നങ്ങളെ ഒത്തൊരുമിച്ചു നേരിടാന്‍ തീരുമാനിച്ചു:
1. വ്യാപാര നീതി: ദരിദ്രരാഷ്ട്രങ്ങളിലെ കോടിക്കണക്കിനുള്ള ജനങ്ങളുടെ ജീവിതവും ഉപജീവനവും ഇല്ലാതാക്കുന്ന ചവറു തള്ളലും, അന്യായമായ കാര്‍ഷിക ധനസഹായങ്ങളും സമ്പന്നരാജ്യങ്ങള്‍ നിര്‍ത്തലാക്കണം. WTO യുടെ അനീതിയാര്‍ന്ന വ്യാപാരക്കോയ്മയും, ആഫ്രിക്കയിലെയും, ലാറ്റിനമേരിക്കയിലെയും, ഏഷ്യയിലെയും രാജ്യങ്ങളുടെ മേല്‍ അസമത്വമാര്‍ന്ന വ്യാപാരനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും നിര്‍ത്തേണ്ടതാണ്.
2. കടം എഴുതിത്തള്ളല്‍: അവികസിത രാഷ്ട്രങ്ങള്‍ നിത്യേന നൂറു ദശലക്ഷത്തിലധികം അമേരിക്കന്‍ ഡോളറാണ് സമ്പന്ന രാഷ്ട്രങ്ങള്‍ക്കും, IMFഉം ലോകബാങ്കും പോലുള്ള അവരുടെ കൂട്ടാളികള്‍ക്കും നല്‍കുന്നത്. ഇതു തടഞ്ഞേ പറ്റൂ: അന്യായമായ ഈ കടം ഉടന്‍ റദ്ദു ചെയ്യേണ്ടതാണ്.
3. സഹായങ്ങളുടെ ഗുണത്തിലും അളവിലുമുള്ള വര്‍ദ്ധന: അതു അന്യായമായ ഉപാധികളില്ലാത്തതാവണം; (വികസനത്തിനു സമ്പന്നരാഷ്ട്രങ്ങള്‍ അംഗീകരിച്ച GNP യുടെ 7%.) please check the bracket.
4. ഭൂമുഖത്തുനിന്നും ദാരിദ്ര്യം തുടച്ചു മാറ്റാനുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ പരിശ്രമങ്ങള്‍: സഹസ്രാബ്ദ പ്രഖ്യാപനവും (millenium declaration), വികസന ലക്ഷ്യങ്ങളും ജനാധിപത്യരീതിയിലും, ഉത്തരവാദിത്തത്തോടെയും സാക്ഷാല്‍ക്കരിക്കാനായുള്ള പരിശ്രമങ്ങളാണിവ. അടിച്ചേല്‍പ്പിക്കപെടുന്ന ഉദാരവല്‍ക്കരണം നിര്‍ത്തലാക്കണം. അതുപോലെ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള പൊതുസേവനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതും നിര്‍ത്തലാക്കണം.
ന്യൂ ഡെല്‍ഹി മുതല്‍ ന്യൂയോര്‍ക്കു വരെ, ലങ്ക മുതല്‍ ലണ്ടന്‍ വരെ, ബ്രസീലു മുതല്‍ ബെല്‍ജിയം വരെ, മൊംബാസാ മുതല്‍ മെല്‍ബണ്‍ വരെ, ലോകത്തൊട്ടാകെയുള്ള നൂറായിരക്കണക്കിനു ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുജനപ്രവര്‍ത്തനമുണ്ടാകും. ഒരൊറ്റ പ്രവൃത്തിയിലൂടെ, ഒരു വെള്ള നാട (ബാന്‍ഡ്) ധരിക്കുക വഴി, ലോകത്തെവിടെയുമുള്ള ഏതൊരു പൌരനും ഈ പ്രസ്ഥാനത്തില്‍ ഭാഗഭാക്കാന്‍ കഴിയും. ഈ വെള്ള നാടയണിയുക വഴി ദാരിദ്ര്യത്തോടു പോരാടാനുള്ള ഈ ആഗോള പ്രസ്ഥാനവുമായി നിങ്ങള്‍ ഐക്യദാര്‍ഢ്യത്തിലാവുകയാണ്; അനീതിയെ ചോദ്യം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാവുകയാണ്; കാര്യങ്ങള്‍ക്കൊരു മാറ്റമുണ്ടായിക്കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു പ്രഖ്യാപിക്കുകയാണ്; ഈ ആഗോള മുന്നേറ്റത്തെ പിന്തുണക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ഐക്യദാര്‍ഢ്യത്തിന്‍റെയും, നീതിയുടെയും, സമാധാനത്തിന്‍റെയും പ്രതീകമാണീ വെള്ള നാട.
ഒത്തൊരുമിച്ചാല്‍ നമുക്കു മലകള്‍ മറിക്കാനാകും; ദാരിദ്ര്യത്തിന്‍റെയും, ഇല്ലായ്മയുടെയും മലകള്‍; കടങ്ങളുടെ മലകള്‍; നമ്മുടെ തീരങ്ങളില്‍ ചവറുകൾ പോലെ തള്ളപ്പെടുന്ന വിദേശ ചരക്കുകളുടെയും മലകള്‍; സ്വാതന്ത്ര്യത്തിന്‍റെ, ഭയത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യത്തിന്‍റെ, വഴിയില്‍ വിഘാതമായി നില്‍ക്കുന്ന അനീതിയുടെയും അസമത്വത്തിന്‍റെയും മലകള്‍!
നാം പ്രതിബദ്ധതയുള്ളവർ ആണെന്ന് ലോകത്തോടു വിളിച്ചു പറയുവാനുള്ള വലിയ അവസരങ്ങള്‍, 2005ല്‍, എനിക്കും നിങ്ങള്‍ക്കും ലഭ്യമാകും. ബോംബുകളുണ്ടാക്കാനും, യുദ്ധസന്നാഹത്തിനും വര്‍ഷം തോറും ഒരു ട്രില്യന്‍ ഡോളര്‍ ചെലവാക്കപ്പെടുമ്പോള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ഒരല്‍പ്പം കോടികള്‍ എന്തു കൊണ്ടുണ്ടാവുന്നില്ലാ എന്നു നാം ചോദിക്കും. സമ്പന്നരാജ്യങ്ങളും, നിരുത്തരവാദികളായ, കൊഴുത്തുവീര്‍ത്ത, വമ്പന്‍ MNCകളും, അതേപോലെ നിരുത്തരവാദികളും ജാനാധിപത്യവിരുദ്ധരുമായ IMFഉം ലോകബാങ്കു പോലുള്ള സ്ഥാപനങ്ങളും മാറിയേ മതിയാകൂ. ദാരിദ്ര്യത്തെക്കാള്‍ ദരിദ്രരെ ഉന്മൂലനം ചെയ്യാനുള്ള ത്വരയാണ് വാഷിംഗ്‌ടണിലും ബ്രസ്സല്‍സിലുമുള്ള നയനിര്‍മ്മാതാക്കള്‍ക്കുള്ളതെന്നു തോന്നിപ്പോകും. ഈ വഞ്ചന തുടരാനനുവദിച്ചു കൂടാ. ഭഗ്നമായ വാഗ്ദാനങ്ങളുടെ ... റിയോയിലെയും, വിയന്നയിലെയും, ബീജിങ്ങിലെയും ഉച്ചകോടികളില്‍ നല്‍കപ്പെട്ട വാഗ്ദാനങ്ങളുടെ ... മലിനമായ ശ്മശാനങ്ങളില്‍ ചവിട്ടിയാണ് നാം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍, 2000 സപ്തംബറില്‍, മില്ലനിയം പ്രഖ്യാപനം ഏറ്റെടുക്കാനായി 189 രാഷ്ട്രത്തലവന്മാര്‍ മുമ്പോട്ടു വന്നപ്പോഴും, പിന്നീട്, വ്യക്തമായ എട്ടു സഹസ്രാബ്ദവികസനലക്ഷ്യങ്ങളുമായി ഐക്യരാഷ്ട്രസഭ വന്നപ്പോഴും, വാഗ്ദാനങ്ങള്‍ പൊളിക്കുന്നതിലുള്ള ഭരണകൂടങ്ങളുടെ അലംഘനീയമായ ചരിത്രം അറിയാവുന്നതു കൊണ്ടുതന്നെ, പാവങ്ങളും പാര്‍ശ്വീകൃതരും ആവേശം കൊണ്ടില്ല.
വാസ്തവത്തില്‍, സഹസ്രാബ്ദവികസനലക്ഷ്യങ്ങള്‍ ഏറ്റവും മികച്ചതല്ലായിരിക്കാം; വേണ്ടത്ര ഗുണമുള്ളതായിരിക്കില്ലായിരിക്കാം; അനീതിയും അസമത്വവും തുടച്ചു നീക്കുന്ന ബ്രഹ്മാസ്ത്രമല്ലായിരിക്കാം. എങ്കിലും, ദാരിദ്ര്യത്തെ കാണാമറയത്തൊളിപ്പിക്കുന്ന ഇക്കാലത്ത്, സമ്പന്നരുടെയും, അധികാരമാളുന്നവരുടെയും സുരക്ഷ അമിതപ്രധാനമായി കൊടികുത്തിവാഴുമ്പോള്‍, പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ ഒരിരിപ്പിടമെന്ന ഒരൊറ്റ ചിന്ത മാത്രം പുലര്‍ത്തുമ്പോള്‍, സഹസ്രാബ്ദവികസനലക്ഷ്യങ്ങള്‍ക്കുപോലും ഇതുവരെയില്ലാത്ത സാംഗത്യം ഉണ്ടാകുന്നു. കാരണം, മറ്റെങ്ങും, അന്തര്‍ദ്ദേശീയ നയങ്ങളുടെ മുന്‍ഗണനകളിലൊന്നുംതന്നെ, ദാരിദ്ര്യത്തെയും അവകാശങ്ങളെയും കുറിച്ചൊന്നുമില്ല. നവയാഥാസ്ഥികതയുടെ ഉദയത്തിന്‍റെയും, ഏകപക്ഷീയതയുടെയും പശ്ചാത്തലത്തില്‍, ഭീകരവിരുദ്ധയുദ്ധമാണ് അരങ്ങു കയ്യടക്കിയിരിക്കുന്നത്; ദാരിദ്ര്യത്തെ, സസൌകര്യം, അണിയറയിലേക്ക് തള്ളിയിരിക്കുകയാണ്! ആയതിനാല്‍, ഈ വാഗ്ദാനങ്ങളെങ്കിലും പാലിക്കപ്പെടണമെന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്; ഏതു വികസനപദ്ധതിയുടെയും ഭാഗമായിരിക്കണം പെണ്ണവകാശങ്ങളുമെന്നതും ഉറപ്പാക്കേണ്ടതുണ്ട്.
2005ല്‍ ആഗോളദാരിദ്ര്യവിഷയത്തെ സാരമായി ബാധിക്കുന്ന മൂന്നു നാഴികക്കല്ലുകളുണ്ടാകും: ബ്രിട്ടനിലെ ജൂലായ്‌ 5നുള്ള G8 സമ്മേളനം; ഐക്യരാഷ്ട്രസഭയുടെ സപ്തംബറിലെ മില്ലനിയം+5 ഉച്ചകോടി; ഹോംഗ്കൊംഗിലെ ഡിസംബര്‍13 - 18നുള്ള WTO മിനിസ്റ്റീരിയല്‍. ജൂലായിലും, സപ്തംബറിലും, WTO മിനിസ്റ്റീരിയല്‍ നടക്കുന്ന ഡിസംബറിലും ദശലക്ഷക്കണക്കിനാളുകള്‍ ഐക്യദാര്‍ഢ്യമറിയിക്കുന്ന വെള്ള നാടകളണിഞ്ഞ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേരും. ലോകമാകെ, 2005ല്‍ , ഒത്തൊരുമിച്ച പ്രയത്നമുണ്ടാകും.
ഒരു ചരിത്ര യാദൃച്ഛികതയല്ല ദാരിദ്ര്യം. രാജ്യങ്ങള്‍ക്കിടയിലും, സമൂഹങ്ങള്‍ക്കിടയിലും, അവയ്ക്കുള്ളിലുമുള്ള അസന്തുലിതമായ അധികാരബന്ധങ്ങള്‍ മൂലം നിത്യേന നിര്‍മ്മിക്കപ്പെടുന്നതാണ് ദാരിദ്ര്യം. മനുഷ്യനന്മയില്‍ വിശ്വാസമില്ലാത്ത ഒരു ന്യൂനപക്ഷത്തിന്‍റെ സൃഷ്ടിയാണ് ദാരിദ്ര്യം; ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ചൂഴ്ന്നെടുത്തു ശോഷണം ചെയ്യുന്നതില്‍ വ്യാപൃതരായ ശക്തരായ സമ്പന്ന രാജ്യങ്ങളുടെ സൃഷ്ടി.
സ്വപ്നം കാണാനുള്ള തന്‍റേടം നമുക്കിപ്പോഴുമുണ്ട്; ഇല്ലായ്മയില്ലാത്ത, സ്വതന്ത്രമായി, അന്തസ്സോടെ, ഏവര്‍ക്കും ജീവിക്കുവാനുള്ള ഒരു ലോകം സ്വപ്നം കാണാന്‍. പക്ഷേ, ആ ദിശയിലേക്കു ലോകത്തെ കൊണ്ടുപോകാന്‍ നമുക്കാകണം. കാരണം, നയനിര്‍മ്മാതാക്കള്‍ എന്നെന്നും ദന്തഗോപുരത്തിലിരിക്കുവാനുള്ളവരല്ല; അവര്‍ മണ്ണിലേക്കിറങ്ങിയേ പറ്റൂ. അവര്‍ പുരുഷാരത്തിന്‍റെ ശബ്ദം കേട്ടേ മതിയാകൂ. സുഹൃത്തുക്കളേ, ഉണര്‍ന്നാലും! ഈ പ്രസ്ഥാനത്തില്‍ പങ്കു ചേരൂ; മാറ്റത്തിനു കളമൊരുക്കൂ.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആണ് പറഞ്ഞത്, എവിടെയെങ്കിലുമുള്ള അനീതി മറ്റെവിടത്തെയും നീതിക്കു ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭീഷണി ഒഴിഞ്ഞ വയറിന്‍റെ നിഷ്ഠുരതയാണ്. എണ്ണൂറുദശലക്ഷം ആളുകള്‍ പട്ടിണിയുടെ നിഷ്ഠുരതയില്‍ കഴിയുമ്പോള്‍, ഒരു ന്യൂനപക്ഷത്തിന്‍റെ സുരക്ഷയെക്കുറിച്ചു മാത്രം ചിന്തിക്കാന്‍ നമുക്കെങ്ങിനെ സാധിക്കും?
സ്വാതന്ത്ര്യം ഒരു ന്യൂനപക്ഷത്തിന്‍റെ സവിശേഷാവകാശമല്ല. സമത്വം പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ജനിക്കുന്നതല്ല. ബോംബുകള്‍ക്കു സ്വാതന്ത്ര്യവും ജനാധിപത്യവും സാദ്ധ്യമാക്കാനാവില്ല; ഇറാഖിലായാലും, മറ്റെവിടെയായാലും.
ഈ ഭൂമുഖത്തെ അവസാന മനുഷ്യനു കൂടി സ്വാതന്ത്ര്യം, ഭീതിയില്‍നിന്നും വറുതിയില്‍നിന്നുമുള്ള സ്വാതന്ത്ര്യം, അനുഭവിക്കാന്‍ കഴിയുന്നതു വരെ നമ്മള്‍ മിണ്ടാതിരിക്കില്ല.
ഈ അനീതി തുടരാന്‍ നമ്മള്‍ സമ്മതിക്കില്ല. നമ്മള്‍ മിണ്ടാതിരുന്നാല്‍, അതു ദിനം പ്രതിയുള്ള ആയിരങ്ങളുടെ കൂട്ടക്കുരുതിയോടുള്ള മൌനത്തിന്‍റെ കുറ്റകരമായ സംസ്കാരത്തിന്‍റെ ഭാഗമാകും.
ആരുടെ ചുമതലയാണിതെന്നു നാം ചോദിക്കും. നാം നീതി ആവശ്യപ്പെടും. നമ്മുടെ ഈ അവകാശങ്ങള്‍ നാം സമര്‍ത്ഥിക്കും.
ദാരിദ്ര്യത്തിനറുതി വരുത്താനുള്ള ഈ മുന്നേറ്റത്തില്‍ പങ്കു ചേരാന്‍ നിങ്ങളോരുരുത്തരോടും, എല്ലാ സംഘടനകളോടും,
ഈ പുത്തന്‍ ആഗോള പ്രസ്ഥാനത്തിന്‍റെ പേരില്‍, ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. മാറ്റമുണ്ടാക്കാന്‍ നമുക്കു പ്രയത്നിക്കാം.
(2005 ജനുവരി 27നു പോര്‍ട്ടോ അല്ഗറെയിൽ നടന്ന വേള്‍ഡ് സോഷ്യല്‍ ഫാറത്തില്‍ വെച്ചാണ് The Global Call to Action Against Poverty(GCAP) പ്രാരംഭം കുറിച്ചത്. GCAP ന്റെ സ്ഥാപക ചെയർ പേഴ്സണും Action Aid Internationalന്‍റെ അന്തര്‍ദ്ദേശീയ ഡയറക്റ്ററുമായിരുന്ന ജോണ്‍ സാമുവല്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പകര്‍പ്പാണിത്. ബ്രസീലിയന്‍ പ്രസിഡണ്ട് Luís Inácio Lula da Silvaയും ബ്രസീലിലെ പത്തിലധികം ക്യാബിനറ്റ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.)

ഒരു ആമസോണിയൻ മലയാളി കഥ


ആമസോണിലെ രാവിലത്തെ സൂര്യന് വല്ലാത്തൊരു ചൂടാണ് . പക്ഷെ, ഉച്ചകഴിഞ്ഞുള്ള മഴകൾ ഹൃദയത്തെ തണുപ്പിക്കും. കപ്പല്‍ത്തുറയില്‍നിന്നു വൈകുന്നേരങ്ങളിൽ വിരുന്ന് വരുന്ന ഇളംകാറ്റിൻ കൂട്ടങ്ങൾ
ബേലേമിലെ പുഴകളെ തഴുകി ഓളങ്ങളിൽ നൃത്തം വയ്ക്കും. പുലരിയിലെ ബേലം നഗരത്തിന് വൈയിലിന്റ ഭാവമാണെങ്കിൽ വൈകുന്നേരങ്ങളിൽ നഗരം ഇളംതണുപ്പുള്ള കാറ്റുകളുടെ കൂടാരമാകും.
പഴുത്ത മാങ്ങകളുടെ മണമാണ് നഗരത്തിന്. റോഡുകള്‍ക്കിരുവശത്തുമുള്ള വയസ്സരായ മാവുകള്‍ അതിനൊരു കാരുണ്യ ഭാവം നല്‍കുന്നു. വൈകുന്നേരങ്ങളില്‍ വെയിലും മഴയും തീവ്രമായ ആലിംഗനത്തിലമരുമ്പോൾ ബേലം ഒരു വശ്യ സുന്ദരിയാകും .
ബ്രസീലിലെ ആമസോണിയന്‍ സംസ്ഥാനമായ പാരയുടെ തലസ്ഥാനമാണ് ബേലെം . ആമസോണ്‍ പ്രദേശത്ത് തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് പോര്‍ച്ചുഗീസുകാര്‍ 1615ല്‍ കണ്ടെത്തിയതു മുതല്‍ക്കാണ് ബെലേമിന്‍റെ കഥയാരംഭിക്കുന്നത്. അന്നു തുടങ്ങിയതാണ്‌ അവിടുത്തെ സസ്യമൃഗജാലങ്ങളുടെ ആഗോളവല്‍ക്കരണം. ബെലേമിലെ തുറമുഖത്തുനിന്നുമാണ് ലോകമെമ്പാടേക്കുമുള്ള റബ്ബറിന്‍റെയും, മരച്ചീനിയുടെയും, മറ്റനവധി സുപരിചിത കായ്കനികളുടെയും പ്രയാണം തുടങ്ങിയത്.
പഴയ മഹിമയുടെ കഥകൾ കൈവിടാന്‍ മടിക്കുന്ന ഒരു നഗരമാണ് അതെന്നു തോന്നും. ഈ തുറമുഖനഗരത്തിന്‍റെ നടുവിലുള്ള അതിപുരാതനമായ കത്തീഡ്രലിനും സിമിത്തേരിക്കും പറയാന്‍ നിരവധി കഥകളുണ്ട്. ബെലേം ലോകത്തിലെ റബ്ബര്‍ കയറ്റുമതിയുടെ കേന്ദ്രമായിരുന്ന കാലത്തെ ധനസമൃദ്ധിയുടെയും ആഡംബരത്തിന്‍റെയും കഥകള്‍. റബ്ബര്‍ ബെലേമിനെ സമ്പന്നമാക്കി. തങ്ങളുടെ മോട്ടോര്‍ കാറുകളുടെ ടയറുകള്‍ക്കുള്ള ഏറ്റവും ഗുണമേന്മയുള്ള റബ്ബര്‍ ശേഖരിക്കുന്നതിന് ഫോര്‍ഡ് കമ്പനിക്ക് ഇവിടെ റബ്ബര്‍ സമ്പാദനത്തിനൊരു സവിശേഷ ശാഖയുണ്ടായിരുന്നു. റബ്ബര്‍, പിന്നീട്, മലേഷ്യയിലേക്കും, തായ് ലണ്ടിലേക്കും, ഇന്ത്യയിലേക്കും യാത്രയായി. അവിടങ്ങളിലെല്ലാം വിശാലമായ റബ്ബര്‍ത്തോട്ടങ്ങള്‍ ഉയര്‍ന്നു വന്നു.
നാല്‍പ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് റബ്ബറിന്‍റെ വില മൂക്കുകുത്തനെ ഇടിഞ്ഞു; അതോടൊപ്പം, ബ്രസീലിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ നഗരങ്ങളിലൊന്നായിരുന്ന ബെലേമിന്‍റെ മഹിമയും കുറഞ്ഞു . തുറമുഖത്തിനു ചുറ്റുമുണ്ടായിരുന്ന പഴയ പാണ്ടികശാലകള്‍ വിദേശവിനോദസഞ്ചാരികളെ സല്‍ക്കരിക്കുന്ന വിലകൂടിയ ഭക്ഷണശാലകളും പബ്ബുകളുമായി രൂപാന്തരം പ്രാപിച്ചു
അന്തരീക്ഷത്തിലിപ്പോഴും നഗരത്തിന്‍റെ ഗതകാലലാവണ്യം തങ്ങിനില്‍പ്പുണ്ട്. തെരുവു കലഹങ്ങളിലും കൊള്ളയിലും ശരാശരി നാലഞ്ചാളുകള്‍ നിത്യേന കൊല്ലപ്പെടുന്നുണ്ടു . 1.8 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരമേഖലയില്‍ ഒരുവർഷം അക്രമപ്രവര്‍ത്തനങ്ങളിലായി ശരാശരി 1,400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങളിലൊന്നായിത്തീരാനുള്ളതെല്ലാം ബ്രസീലിലുണ്ട്. പ്രകൃതി വിഭവ സമ്മർദ്ധമായ രാജ്യത്തു എല്ലാവർക്കും ഭൂമിയും ജോലിയും കിട്ടാനുള്ളതെല്ലാമുണ്ട്. അതേസമയം, ലോകത്തിലെ ഏറ്റവും അസമത്വങ്ങൾ ഉള്ള . രാജ്യങ്ങളിൽ ഒന്നാണിത്. അസമത്വങ്ങളും തൊഴിലില്ലായ്മയും സാമൂഹിക സംഘര്‍ഷങ്ങളും , കുറ്റകൃത്യങ്ങളും കൂട്ടുന്നു . നഗരത്തിനകത്ത് അക്രമം വളര്‍ത്തുന്നതിന് ഒരു കാരണം അസമത്വങ്ങൾ ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളാണ്.
ഭൂവുടമകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരാള്‍ക്കോ അയാളുടെ കുടുംബത്തിനോ നൂറായിരക്കണക്കിനോ, ചിലപ്പോള്‍ ദശലക്ഷക്കണക്കിനോ, ഹെക്റ്റര്‍ ഭൂമി കൈവശം വെക്കാം. ബ്രസീലിലെ ഏറ്റവും വലിയ ഭൂവുടമകളിലൊരാള്‍ക്ക് ബല്‍ജിയത്തിന്‍റെ വലുപ്പം വരുന്ന ഭൂമി സ്വന്തമായുണ്ട്. അത്യസാധാരണമായ ഈ അസമത്വം അക്രമത്തിന്‍റെയും സംഘര്‍ഷങ്ങളുടെയും ഭൂമികയാണ് വളര്‍ത്തുന്നത്.
മയക്കുമരുന്നു വ്യാപരത്തിന്‍റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ബെലേം. അമ്പതോ നൂറോ അമേരിക്കന്‍ ഡോളറു കൊടുത്താല്‍ ഒരു തോക്കും കിട്ടും. കൊളംബിയായില്‍നിന്നു ആമസോണ്‍ നദിയിലൂടെ ബോട്ടുകളിലാണ് മയക്കു മരുന്നു ബെലേമിലേക്കു കടത്തുന്നത്. പിന്നീടത് അവിടെ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നു. ഇതെല്ലാം ബെലേമിനെ ബ്രസീലിലെ അതിഹിംസയുള്ള നഗരങ്ങളിലൊന്നാക്കുന്നു.
എന്നാല്‍ ബ്രസീലില്‍നിന്നു പഠിക്കാന്‍ പലതുമുണ്ട്. രാഷ്ട്രീയ പ്രക്ഷോഭങ്ങൾ പോലും ഒരു കാർണിവൽ ആക്കുന്ന ഒരു ജനതയുടെ നാടാണിത്. പ്രതിഷേധങ്ങള്‍ക്കു പോലും ഒരുത്സവത്തിന്‍റെ ഉണര്‍വ്വു ബാധിച്ചേക്കും. സംഗീതത്തിന്‍റെയും മുദ്രാവാക്യങ്ങളുടെയും താളം ഓരോ ജാഥയെയും ഒരു വമ്പന്‍ തെരുവു ഘോഷയാത്രയാക്കി മാറ്റും. ബ്രസീലിന്‍റെ സമൂഹങ്ങളെ സംഘടിപ്പിക്കുന്ന രീതിയില്‍ നിന്നും, രാഷ്ട്രീയ പ്രക്രിയകളില്‍നിന്നും ഏറെ മനസ്സിലാക്കാനുണ്ട്. അതിന്‍റെ ബഹുവര്‍ണ്ണ സംസ്കാരവും, ബഹുവംശജനതയും അതിനെ മറ്റു ലത്തീനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. വിമോചന ദൈവശാസ്ത്രത്തിന്‍റെയും പൌലോ ഫ്രെയറിന്‍റെയും പാരമ്പര്യം ബ്രസീലിന്‍റെ സ്വപ്നങ്ങളിലും പ്രകടനങ്ങളിലും ഇന്നും തെളിഞ്ഞു കാണാം. ചെ ഗുവേരയും, ഗാന്ധിയും, പൌലോ ഫ്രെയറും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ഇപ്പോഴും ഇവിടുത്തെ ജനങ്ങളെയും പ്രസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുന്നു.
ഇന്ത്യയെയും ഇന്ത്യാക്കാരെയും കുറിച്ച് കൂടുതലറിയാന്‍ ബ്രസീലുകാര്‍ക്ക് ഉത്സുകതയുണ്ട്. തെരുവിലുള്ള പലരും വേള്‍ഡ് സോഷ്യല്‍ ഫോറത്തിലെ ആളുകളും എന്നെ സമീപിച്ച് ഞാന്‍ ഇന്ത്യാക്കാരനാണോ എന്നു ചോദിച്ചു. ദ വേ ഓഫ് ഇന്ത്യ എന്ന ബ്രസീലിയന്‍ ടി വിയിലെ പ്രുചരപ്രചാരമുള്ള ഒരു സീരിയലാണ് ഈ പുതിയ ആവേശത്തിനു ഹേതു. ഒരു ബോളിവുഡ് സോപ്പ് ഓപ്പറായുടെ ബ്രസീലിയന്‍ ഭാഷ്യമാണത്. കഥ തുടങ്ങുന്നത് ബ്രസീലില്‍. പിന്നെയതു പോകുന്നതോ ജയ്പ്പൂരിലേക്കും! ഈ സോപ്പ് ഓപ്പറായിലെ മുഴുവന്‍ അഭിനേതാക്കളും ബ്രസീലുകാരാണ്. എന്നാല്‍ അവരുടെ രൂപവും വേഷവും നൂറു ശതമാനവും ഇന്ത്യാക്കരുടേതും!
ഒരിന്ത്യാക്കാരനും ഒരു ബ്രസീലിയനാണെന്ന പ്രതീതി ജനിപ്പിക്കാനാകും. ബെലേമിലെ ഫെഡറല്‍ അര്‍ബ്ബന്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ ഉച്ചഭക്ഷണത്തിനുള്ള നീണ്ട ക്യൂവില്‍ വെച്ചാണ് ഞാനതു മനസ്സിലാക്കിയത്. ചര്‍മ്മം തവിട്ടു നിറമായ ഒരു മാന്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്താറുള്ള വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പതിവുകാരായ ഞങ്ങള്‍ക്കുണ്ടായ നിരവധി ബ്രസീലിയന്‍ സുഹൃത്തിക്കളിലോ, മറ്റു ലത്തീനമേരിക്കന്‍ സുഹൃത്തുക്കളിലോ ഉള്ള ഒരാളായിരിക്കാമെന്നാണ്‌ തോന്നിയത്. അദ്ദേഹം ഒഴുക്കോടെ പോര്‍ച്ചുഗീസ് സംസാരിക്കുന്നതു ഞാന്‍ കേട്ടു. പക്ഷെ, പേരെഴുതിയ കാർഡ് നോക്കിയപ്പോള്‍ കണ്ടത് “ഷാജി” എന്നായിരുന്നു. ലോകത്തിലെ അങ്ങേക്കോണിലൊരു സഹമലയാളിയെ കാണുമ്പോള്‍ ഒരു തരം പരസ്പര ബന്ധുത്വവും ഒരാവേശവും അനുഭവപ്പെടും. ആളാരാണെന്നറിയില്ലെങ്കിലും, ഞാന്‍ മലയാളത്തിലാരാഞ്ഞു: “എവിടുന്നാ?”. ഉടനെ ഉത്തരമുണ്ടായി: “രാമപുരത്തുനിന്നാ, പാലായിലെ.” അങ്ങിനെയാണ് ഏകദേശം ഇരുപതു കൊല്ലമായി ആമസോണില്‍ ഒപ്പമുള്ള ആദിവാസികളായ അമേരിക്കനിന്ത്യാക്കാരുമൊത്തു പ്രവര്‍ത്തിക്കുന്ന ഒരസാധാരണ മലയാളി ആക്ടിവിസ്റ്റിനെ ഞാന്‍ കണ്ടെത്തുന്നത്.
ഷാജിയുടെ കഥ വേറിട്ടൊരു ജീവിത നടപ്പാതയാണ് രാമപുരത്തുനിന്നു മൈസൂരിലെ സെന്‍റ് ലൂയി യൂണിവേഴ്സിറ്റിയിലേക്കും, സാവോ പോളോയിലേക്കും, ആമസോണിലേക്കും നീളുന്ന കഥ. ബ്രസീലില്‍ ഇരുപതു വര്‍ഷങ്ങളായി ജീവിക്കുന്ന ഷാജി സാമൂഹിക നീതിക്കുള്ള ബ്രസീലിയന്‍ പ്രസ്ഥാനത്തിലെ പങ്കാളി കൂടിയാണ്. ആദിവാസി അമേരിക്കക്കാരുമൊത്ത് ആമസോണ്‍ കാടുകളിലെ ആഴത്തില്‍ കഴിഞ്ഞിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ് ഷാജി. സംഘാടനപ്രവര്‍ത്തനം വഴിയും, വക്കാലത്തുകള്‍ വഴിയും അദ്ദേഹം കോടതിയിലും മാദ്ധ്യമങ്ങളിലും അവരുടെ പോരാട്ടങ്ങള്‍ക്കു പിന്‍ബലമായി.
ഒരു ഇന്‍റര്‍കള്‍ച്ചറല്‍ ലേണിംഗ് ഫെലോഷിപ്പ് നേടുക വഴിയാണ് ഷാജി, 1989ല്‍, ബ്രസീലിലെത്തുന്നത്; സെന്‍റ് ലൂയി യൂണിവേഴ്സിറ്റിയും സാവോ പോളോ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ഒരു വിദ്യാര്‍ത്ഥിക്കൈമാറ്റ നടപടി വഴി. പിന്നീടൊരിക്കലും അദ്ദേഹം യു എസ്‌ എയിലേക്കു മടങ്ങിയില്ല. വിദ്യാര്‍ത്ഥിയായിരിക്കേ, അദ്ദേഹം പ്രസിഡണ്ട് ലൂലായുടെ ട്രെയ്ഡ് യൂണിയനോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട്, ബ്രസീലിലെ ഭൂരഹിതജനതയുടെ ഏറ്റവും ബൃഹത്തും സ്വാധീന ശക്തിയുള്ളതുമായ സാമൂഹിക പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു.
ആമസോണിലെ ഭൂമാഫിയയെയും വനമാഫിയയെയും ചെറുത്ത ചുരുക്കം ചിലരിലൊരാളാണ് മൃദുഭാഷിയും, നാട്യമില്ലാത്തവനുമായ ഈ ഗവേഷക പ്രവര്‍ത്തകന്‍. അദ്ദേഹത്തിന്‍റെ ഭാര്യ ഏലി അവിടത്തെ ജുഡീഷ്യല്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥയാണ്. അവരെ കണ്ടാല്‍, കൂടുതലും, ചന്തമുള്ളൊരു മലയാളിയാണന്നേ തോന്നൂ; ഷാജിയെക്കണ്ടാല്‍ ബ്രസീലിയനെന്നും.
സംസ്കാരങ്ങളുടെയും വംശങ്ങളുടെയും മൂശയായ ബ്രസീലില്‍ ഷാജി ഒരു ബ്രസീലിയന്‍ പൌരനായിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ആമസോണ്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിലാണെങ്കിലും, അദ്ദേഹത്തിന്‍റെ ഭൂരിഭാഗം സമയവും ചിലവഴിക്കപ്പെടുന്നത് ആമസോണ്‍ കാടുകളിലെ ആഫ്രിക്കന്‍ സമുദായത്തിന്‍റെയും, ആദിവാസി സമൂഹത്തിന്‍റെയും ലക്ഷ്യങ്ങള്‍ക്കായുള്ള പോരാട്ടത്തിനു വേണ്ടിയാണ്. അദ്ദേഹം ക്വിലോംബോളകളെന്ന ആഫ്രിക്കന്‍ സമുദായത്തെക്കുറിച്ച് എന്നോടു സംസാരിച്ചു; അടിമത്തത്തില്‍നിന്ന്‍ പലായനം ചെയ്ത് ആമസോണ്‍ കാടുകളില്‍ അഭയം പ്രാപിച്ചവരെപ്പറ്റി.
ആമസോണ്‍ ജനതയുടെ കഥ ചതിയുടെയും, കൊലയുടെയും, കൊള്ളയുടെയും, ഭൂബലാല്‍ക്കാരത്തിന്‍റെയും കഥയാണ്. ആദ്യം മരത്തടി മാഫിയ വന്നു. പിന്നെ, സോയാബീന്‍ കമ്പനികള്‍. തുടര്‍ന്ന്‍, ഖനനക്കമ്പനികള്‍. സ്ഥലവാസികള്‍ക്ക് അവരുടെ നിലവും, കാടും, ഉപജീവനമാര്‍ഗ്ഗവും നഷ്ടമായി. മീനും മരച്ചീനിപ്പൊടിയും കഴിച്ചാണ് അവര്‍ ജീവിക്കുന്നത്. വിദ്യാഭ്യാസമോ, സര്‍ക്കാര്‍ സഹായങ്ങളോ അവര്‍ക്കു ലഭിക്കുന്നില്ലെന്നു തന്നെ പറയാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രസീല്‍ സ്വതന്ത്രമാകുമ്പോള്‍ അവരുടെ ജനസംഖ്യ നാലു ദശലക്ഷമായിരുന്നു. ഇന്നതു കേവലം ഏഴുലക്ഷമാണ്. ബാക്കിയുള്ളവര്‍, ഒന്നുകില്‍, കൊല്ലപ്പെട്ടു. അല്ലെങ്കില്‍, പകര്‍ച്ചവ്യാധികള്‍ക്കിരയായി. ലോകത്തിലെ ഏറ്റവും വലിയ കന്നുകാലിഫാമുള്ള ഈ ഭൂമിയിലെ അതിദുരന്തങ്ങളുടെ സാക്ഷ്യപത്രമായി അവര്‍ നിലകൊള്ളുന്നു; ചൂഷണത്തിന്‍റെയും, ശോഷണത്തിന്‍റെയും ബാക്കിപത്രമായി. ഇവിടുത്തെ ഏറ്റവും വലിയ ഫാമില്‍ ഒരു ദശലക്ഷത്തിലധികം കന്നുകാലികളുണ്ട്. അതാകട്ടെ ഒരൊറ്റ മനുഷ്യന്‍റെ ഉടമസ്ഥതയിലും.
ബെലേമില്‍നിന്നു മലേഷ്യയിലേക്കും പാലായിലേക്കുമൊക്കെ റബ്ബര്‍ സഞ്ചരിച്ചപ്പോള്‍, പാലായായില്‍നിന്നുള്ള ചെറുപ്പക്കാരൻ റബ്ബറിന്‍റെ ജന്മനാട്ടിലേക്ക് ബഹുദൂരം പിന്നിട്ടു യാത്രയായി. ഭൂമിയെ സംരക്ഷിക്കാന്‍. നീതിക്കു വേണ്ടി പോരാടാന്‍. ലോകത്തിലെ അത്യന്തം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അതിചൂഷിതമായ ജനതകളിലൊന്നിനൊപ്പം പ്രവർത്തിച്ചു മാറ്റം വിതക്കാൻ!
ആമസോണ്‍ കാടുകളുടെ അപൂര്‍വ്വ പ്രകൃതിയെപ്പറ്റിയും, അവിടത്തെ ആദിവാസിജനതയുടെ കഷ്ടസ്ഥിതിയെപ്പറ്റിയുമുള്ള, സന്ദര്‍ശകനായി വന്ന ഒരു പുരോഹിതന്‍റെ, പ്രഭാഷണം ഒൻപതാം ക്‌ളാസ്സിൽ കേട്ടു പ്രചോദിതനായതു മുതല്‍ ഷാജി ആമസോണിലേക്കു പോകുന്നതിനെപ്പറ്റി സ്വപ്നം കണ്ടിരുന്നു. അദ്ദേഹം ആ സ്വപ്നത്തെ പിന്തുടര്‍ന്നു. ആമസോണ്‍ കാടുകളുടെ ആഴത്തില്‍പ്പോയി ജീവിച്ചു. ഒരു തോണിയില്‍ ദിവസങ്ങളോളം താമസിച്ചു കൊണ്ട് ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു സഞ്ചരിച്ചു. ലോകത്തിലെ അങ്ങേയറ്റം പാർശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ സഹായിച്ചു. ബോധവല്‍ക്കരിച്ചു.
ഷാജിയെ കണ്ടാല്‍ ഒരു നേതാവാണെന്നു തോന്നില്ല. എന്നാല്‍, അപൂര്‍വ്വമായ നേതൃഗുണങ്ങള്‍ തന്നിലുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു; തന്‍റെ സ്വപ്നത്തെ പിന്തുടരുക വഴിയും, ഭൂമാഫിയയെയും മറ്റു അധികാര ദുർഗ്ഗങ്ങളെയും ചെറുക്കാനുള്ള വിശ്വാസദാര്‍ഢ്യം വെളിവാക്കുക വഴിയും. ഭൂമാഫിയയും വനമാഫിയയും ചേര്‍ന്നു തലേ വര്‍ഷം കൊലപ്പെടുത്തിയ പ്രശസ്തയായ സിസ്റ്റര്‍ ഡൊറോത്തിയുടെ കൂടെ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചയാളു കൂടിയാണ് ഷാജി.
സ്വന്തം നാട്ടുകാരനായ ഷാജിയെ ബെലേമില്‍ കണ്ടപ്പോൾ തന്നെ കൂട്ടുകാരായി. മാത്രമല്ല, ഒരു വിദൂരദേശത്തെ, അങ്ങേയറ്റത്തെ ഭീഷണിനേരിടുന്ന ഒരു സ്ഥലത്തെ, അത്യന്തം പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന എന്‍റെ നാട്ടുകാരന്‍റെ പേരില്‍ അഭിമാനവും തോന്നി.
ഷാജിയുടെയും ഏലിയോടുമൊപ്പം ആമസോൺ നദിയുടെ ഉള്ളൊഴുക്കു അറിഞ്ഞു ബോട്ടിന്റെ മുനമ്പത്തിരുന്നു ആമസോണ് കാടുകളെയും കാറ്റുകളെയും കിളികളെയും കണ്ടും കേട്ടുമറിഞ്ഞത് ഇന്നും നല്ല ഓർമ്മകളുടെ പച്ച തുരുത്താണ്.
ഷാജി ഒരേ സമയം ആമാസോണിയാകാരനും രാമപുരത്തുകാരനും, നന്മയുടെ ആൾരൂപവുമാണ്. യൊഗ പഠിപ്പിച്ചു ജീവിത ചിലവ് കണ്ടെത്തിയ ഷാജിയുടെ ജീവിത പാതകൾ അധികമാരും സഞ്ചരിക്കാത്തവയാണ്.ആരും അധികം കേൾക്കാത്ത, അറിയാത്ത, ആരവങ്ങൾ ഇല്ലാത ജീവിക്കുന്ന ഒരു മലയാളി യോഗിയാണ് ഷാജി.
പൊതുവെ കേള്‍ക്കാത്ത, പറയപ്പെടാത്ത, കഥകളാണിവ. അതുകൊണ്ടു തന്നെയാണ് ഈ ആമസോൺ കഥ അപൂർവമായ ഒരു അനുഭവമായതു

പാതിരാ സൂര്യന്‍റെ നാട്ടിലെ ദുരന്തം: നോര്‍വേയുടെ സമൃദ്ധിയുടെ വൈരുദ്ധ്യം


ജോൺ സാമുവൽ
ലോകത്തിലെ ഏറ്റവും ശാന്തമായ നഗരങ്ങളിലൊന്നായ ഓസ്ലോയില്‍ താമസിക്കുന്ന ഞങ്ങളെ പാതിരാ സൂര്യന്‍റെ ഈ നാട്ടിലരങ്ങേറിയ ദുരന്തം ഞെട്ടിച്ചിരിക്കുകയാണ്. 2011 ജൂലായ് 22ന്, ഓസ്ലോയില്‍നിന്ന്‍ 19 നാഴിക അകലെയുള്ള ഉതീയ എന്ന സുന്ദരമായ ദ്വീപില്‍, ആന്‍ഡേഴ്സ് ബെറിംഗ് ബ്രേയ് വിക്കെന്ന മുപ്പത്തിരണ്ടുകാരനായ ഒരു നോര്‍വേക്കാരന്‍ അറൂനൂറാളുകളുള്ള ഒരു യൂത്തുക്യാമ്പില്‍ വെച്ച് മദമിളകി വെടിയുതിര്‍ത്തു. അന്നുച്ചക്കു തന്നെ, ഒരുഗ്രന്‍ ബോംബു സ്ഫോടനം ഓസ്ലോയെയും പിടിച്ചു കുലുക്കി. ഏഴോളം പേര്‍ മിച്ചു. നൂറുകണക്കിനാള്‍ക്കാര്‍ക്ക് പരിക്കു പറ്റി.
സമൃദ്ധിയുടെ വൈരുദ്ധ്യമാണ് നോര്‍വേയുടെ കറുത്ത വെള്ളിയാഴ്ച്ച (ജൂലായ്‌ 22, 2011) സൂചിപ്പിക്കുന്നത്. യൂറോപ്പിലെ വിഷലിപ്തമായ വലതുപക്ഷ തീവ്രവാദത്തിന്‍റെ വളര്‍ന്നു വരുന്ന വിനാശകവീര്യമാണ് ബ്രെയ്‌ വിക്ക് ദ്യോതിപ്പിക്കുന്നത്.
ശാന്തിയും സമാധാനവുമുള്ള ഒരു നഗരമാണ് ഓസ്ലോ. ഗ്രീഷ്മകാലത്ത് സൂര്യന്‍ കുറച്ചു നേരമേ അസ്തമിക്കുന്നുള്ളൂവന്നതുകൊണ്ട്, രാത്രി ഏറെ വൈകിയാലും, പകലെന്നപോലെ, എവിടെയും സഞ്ചരിക്കാം. വെറും 600,000 മാത്രം ജനസംഖ്യയുള്ള ഓസ്ലോയില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളത്.
ജൂലായിലെ വെള്ളിയാഴ്ച്ചയുച്ചകളിൽ നഗരത്തില്‍ ആരവം തീരെയില്ലാതാകും. ഒഴിവുവേളയായതിനാല്‍ ആളുകള്‍ അകലേക്കു പോയിരിക്കും. അതുകൊണ്ട്, ഉഗ്രനൊരു ശബ്ദം കേള്‍ക്കുകയും, ഓഫീസു ജാലകത്തിലൂടെ പുകയുയരുന്നത് കാണുകയും ചെയ്തപ്പോള്‍, ഞാന്‍ അമ്പരന്നു പോയി. അല്‍പ്പനിമിഷംകഴിഞ്ഞ്, ആംബുലന്‍സുകളും പോലീസു വാഹനങ്ങളും ധൃതിയില്‍ ചീറിപ്പായുന്നതു കണ്ടു. സംഭവിച്ച ദുരന്തം ഞങ്ങളുടെ കണ്ണുകള്‍ക്കു മുമ്പില്‍ മെല്ലെമെല്ലെ വെളിപ്പെട്ടു വരികയായിരുന്നു. വിശ്വസിക്കാന്‍ പറ്റാതെ കണ്ണു തള്ളിപ്പോയി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ഓസ്ലോ എന്നായിരുന്നു വെപ്പ്!
നോര്‍വേയുടെ രാഷ്ട്രീയഹൃദയത്തിനു നേരെയുള്ള ആക്രമണവും, ലേബര്‍പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിലെ വെടിവെപ്പും, നോര്‍വേയിലും മറ്റു നോര്‍ദിക്ക് ദേശങ്ങളിലുമുള്ള വലതുപക്ഷ തീവ്രവാദരാഷ്ട്രീയത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പരുഷമായൊരു ഓര്‍മ്മപ്പെടുത്തലായിരുന്നൂ. 1995ല്‍, ഒക്ലഹോമാ നഗരത്തിലെ ഒരു ഫെഡറല്‍ കെട്ടിടത്തിലൊരു ട്രക്ക്ബോംബിട്ടു 168 പേരുടെ മരണത്തിനു കാരണമാക്കിയ അമേരിക്കന്‍ വലതുപക്ഷ ഉഗ്രവാദി തിമോത്തി മക് വെയിയുടെ ആക്രമണത്തെയും അതോര്‍മ്മിപ്പിച്ചു.
1905ല്‍ സ്വീഡനുമായുള്ള ലയനത്തില്‍നിന്നു വിമുക്തമായതോടെയാണ് നോര്‍വെയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. നോര്‍വേക്കാര്‍ അവരുടെ വ്യതിരിക്തമായ സ്വത്വത്തെയും, സമൃദ്ധിയെയും, സമാധാനത്തെയും, തുറന്ന സമൂഹത്തെയും വിലമതിക്കുന്നവരാണ്. അതുകൊണ്ടായിരിക്കണം, അവരുടെ ഭരണകൂടങ്ങള്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടും, 1972ല്‍ യൂറോപ്യന്‍ ഇക്കണോമിക്ക് കമ്മറ്റിയിലും, 1994ല്‍ യൂറോപ്യന്‍ യൂണിയനിലും അവര്‍ അംഗത്വം വേണ്ടെന്നു വെച്ചത്.
ശാന്തിയുടെയും, സമാധാനത്തിന്‍റെയും ദേശമെന്നതാണ് നോര്‍വേയുടെ സ്വത്വത്തിന്‍റെ സവിശേഷമായ മുദ്ര. ഐക്യരാഷ്ട്രസഭയെയും, ലോകമെങ്ങുമുള്ള മാനുഷിക പ്രവര്‍ത്തനങ്ങളെയും അങ്ങേയറ്റം പിന്തുണക്കുന്നവരിലൊന്നാണ് നോര്‍വേ. പലസ്തീന്‍ വിമോചന സംഘടനക്കും ഇസ്രായേലിനുമിടയില്‍ മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ട് നോര്‍വേ. 2000 മുതല്‍ 2009 വരെ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും പങ്കു ചേര്‍ന്നിട്ടുണ്ട്. സമാധാനകാംക്ഷികളെന്ന അവരുടെ യോഗ്യതയെക്കുറിച്ച് നോര്‍വേക്കാർക്കുള്ള അഭിമാനം, നോബല്‍ പീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനരികിലൂടെ നിത്യവും നടന്നു പോകുമ്പോള്‍, എന്നെ വിസ്മയിപ്പിക്കാറുണ്ട്. സംഘര്‍ഷത്തിന്‍റെയും അക്രമത്തിന്‍റെയും ഇരകളാകുന്ന ജനതകളോടും, സമൂഹങ്ങളോടും എന്നും അനുതാപമുള്ളതാണ് ഈ രാജ്യം. ശ്രീലങ്കന്‍തമിഴരും, സൊമാലിയക്കാരും, സുഡാനികളും, താരതമ്യേന വലിയ സംഖ്യയില്‍, ഒസ്ലോയുടെ ഹൃദയഭാഗത്തു കാണപ്പെടുന്നതിനു കാരണമിതാണ്.
നോര്‍വേയുടെ ജനസംഖ്യ വെറും 49 ലക്ഷമാണ്. എന്നാല്‍, ലോകത്തിലെ പ്രതി ശീര്‍ഷ വരുമാനം ഏറ്റവുംകൂടിയ രാജ്യങ്ങളിലൊന്നാണിത്. ലോകത്തിലെ അത്യന്തം സമ്പന്നമായ ഒരു രാജ്യം. മാനവവികസനസൂചികയില്‍ സര്‍വ്വോത്തമമായ റിക്കാര്‍ഡുള്ള നാട്. എണ്ണയില്‍ നിന്നു മാത്രം 40 ദശലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വാര്‍ഷികവരുമാനമുണ്ട്. സര്‍ക്കാരിന്‍റെ നാഷണല്‍ സോവറിന്‍ ഫണ്ട്‌, ഈയിടെയുള്ള വിലമതിപ്പനുസരിച്ച്, 570 ദശലക്ഷത്തോളം അമേരിക്കന്‍ ഡോളറാണെന്നാണ് ഊഹം. അമേരിക്കയിലും, യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും, നോര്‍വേയുടെ സാമ്പത്തികവ്യവസ്ഥ മെച്ചമായി തുടരുന്നു. തൊഴിലില്ലായ്മയാകട്ടെ മൂന്നു ശതമാനത്തില്‍ കുറവും.
ലോകത്തിലെ ഏറ്റവും പുരോഗമനപരമായ സാമൂഹിക നയങ്ങളിലൊന്നാണ് നോര്‍വേയുടേത്. ഓരോ പൌരനും ഉത്കൃഷ്ട വിദ്യാഭ്യാസത്തിനും, മെച്ചപ്പെട്ട സാര്‍വ്വത്രിക രോഗശുശ്രൂഷക്കുമുള്ള അവകാശമുണ്ട്. ഓരോ തൊഴിലാളിക്കും, വീട്ടമ്മമാര്‍ക്കടക്കം, 67 വയസ്സു മുതല്‍ പെൻഷനുണ്ട്. ഒരു സന്തോഷദേശമാണിത്. ഇത്തരമൊരു സമൂഹത്തില്‍ അസംതൃപ്തിക്കെന്തു ഹേതു? ഞാന്‍ അമ്പരന്നു ചോദിച്ചു പോകുന്നു.
അത്രയൊന്നും പ്രാമുഖ്യമില്ലാതിരുന്ന ഒരു നോര്‍ദിക്ക് രാജ്യമായ നോര്‍വേക്കു,1960കളുടെ അവസാനം, എണ്ണ കണ്ടുപിടിക്കപ്പെട്ടതോടെയാണ് സാമ്പത്തിക സൗഭാഗ്യമുണ്ടായത്. അങ്ങിനെയത് ലോകത്തിലെ അതിസമൃദ്ധ രാജ്യങ്ങളിലൊന്നായി. ഏറ്റവുമധികം എണ്ണ കയറ്റിയയ്ക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമത്തേതാണ് നോര്‍വേ. പ്രകൃതിവാതകം കൂടുതല്‍ കയറ്റി അയക്കുന്നതില്‍ മൂന്നാമത്തേതും. സമൃദ്ധിയുടെ വൈരുദ്ധ്യം തുടങ്ങുന്നത് ഇവിടെയാണ്‌.
വരുമാനനിലവാരത്തിലുള്ള വര്‍ദ്ധനവിനും, താരതമ്യേന ചെറിയ ജനസംഖ്യക്കുമൊപ്പം, ദേശീയഭക്തി സാരമായി പെരുകിവന്നു (ഏതു കൊച്ചു ദേശത്തിനും പെരുകിയ ദേശീയബോധമുണ്ടാകുമല്ലോ). ചില വിഭാഗത്തില്‍, തീവ്രദേശീയവാദം വിവിധ രൂപങ്ങളില്‍ പ്രകടമായി. നിര്‍ദ്ദോഷമായ സാമൂഹിക മുന്‍വിധികള്‍ മുതല്‍ “അപരന്മാ”രോടുള്ള പല നിറത്തിലുള്ള അസന്തുഷ്ടി വരെ ഇവയില്‍പ്പെടും.
കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നവനാസികളുടെ വലതുപക്ഷ തീവ്രവാദം ഏറെ സ്പഷ്ടമായിട്ടുള്ളത് സ്വീഡനിലും ഡെന്മാര്‍ക്കിലുമാണ്. പക്ഷേ, നോര്‍വേയിലും അതിന്‍റെ സൂചനകളുണ്ട് (വിരോധാഭാസമെന്നു പറയട്ടെ,“പ്രോഗ്രസീവ് പാര്‍ട്ടി”യെന്നാണ് നോര്‍വേയിലെ അതിതീവ്ര വലതുപക്ഷപ്പാര്‍ട്ടിയുടെ പേര്). പ്രവാസി സമുദായങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനവും ധനശേഷിയുമുളവാക്കുന്ന അസ്വസ്ഥതയും അതൃപ്തിയും സാമൂഹിക, ജനാധിപത്യ, പുരോഗമന ചട്ടക്കൂട്ടിനടിയില്‍ തെളിഞ്ഞു കാണുന്നതാണ്.
കണക്കുകള്‍ അനുസരിച്ച്, 2007ല്‍, 61,200 കുടിയേറ്റക്കാര്‍ നോര്‍വേയിലെത്തി. 2006ലുണ്ടായിരുന്നതില്‍നിന്നും 35% വര്‍ദ്ധനവ്. 2010ന്‍റെ തുടക്കത്തില്‍, ഇവിടെ, കുടിയേറ്റ പശ്ചാത്തലമുള്ള 552,313 പേരുണ്ടായിരുന്നു. മൊത്തം ജനതയുടെ പത്തുശതമാനത്തിലധികം വ്യത്യസ്ത സമൂഹങ്ങളില്‍നിന്നുള്ള പ്രവാസികളാണ്. വര്‍ഗ്ഗ, വംശ, ലിംഗ ഭേദമന്യേ ഓരോ പൌരനും സൌകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍, കുടിയേറ്റക്കാരെ പരാന്നഭോജികളായിട്ടാണ് വലതുപക്ഷ രാഷ്ട്രീയക്കാര്‍ കാണുന്നത്.
കുടിയേറ്റക്കാരുടെ ഒന്നാം തലമുറ ഔദ്യോഗികപദവികളിലെയും, അനൌദ്യോഗിക വിഭാഗങ്ങളിലെയും കീഴറ്റത്തായിരുന്നു. തൂപ്പും, കൊച്ചു കടകള്‍ നടത്തലുമൊക്കെയായിരുന്നു അവര്‍ക്കുണ്ടായിരുന്ന ജോലികള്‍. രണ്ടാം തലമുറക്കാരാകട്ടെ, വിദ്യാഭ്യാസവും, നൈപുണ്യവുമുള്ളവരാണ്. അവര്‍ മറ്റു യുവാക്കള്‍ക്കൊപ്പം തൊഴിലിനു മത്സരിക്കുന്നു. ഉദാഹരണമായി, നോര്‍വേയിലെ ഏറ്റവും വലിയ പ്രവാസി സമുദായം പാകിസ്ഥാന്‍ സ്വദേശമായ വിദേശികളുടേതാണ്. നോര്‍വേയിലേക്കു കുടിയേറുക താരതമ്യേന എളുപ്പമായിരുന്ന അറുപതുകളുടെ അവസാനമാണ് അവരില്‍ ഭൂരിപക്ഷവും ഇവിടേക്കു കുടികയറിയത്. പാകിസ്ഥാന്‍ പ്രവാസികളുടെ പ്രഥമ തലമുറക്കു കാര്യമായ തൊഴില്‍ വൈദഗ്ദ്ധ്യമില്ലായിരുന്നു. അവര്‍ അനൌദ്യോഗിക മേഖലകളിലാണ് ഏറെയും ജോലി ചെയ്തത്. രണ്ടു തലമുറകള്‍ക്കു ശേഷം, പാകിസ്ഥാന്‍ സ്വദേശമായ നോര്‍വേക്കാര്‍, ഇന്ന്, രാജ്യത്തെ അത്യന്തം ക്ഷേമമനുഭവിക്കുന്ന പ്രവാസിസമുദായങ്ങളിലൊന്നാണ്. അവരുടെ കുട്ടികള്‍ ഔദ്യോഗിക ജോലികള്‍ക്ക് വേണ്ടി മത്സരിക്കുന്നു. സത്യത്തില്‍, ഭദ്രമായ ഗാര്‍ഹികാടിത്തറയും ബന്ധങ്ങളുമുള്ളതു കൊണ്ട്, അവരില്‍ മിക്കവരും സാമ്പത്തികമായി ശ്രേയസ്സുള്ളവരാണ്.
“സംരക്ഷിക്കപ്പെടുന്നത്” ശീലമായ ഒരു സമൂഹത്തില്‍, ഒരേ സാമ്പത്തിക വിഭവങ്ങള്‍ക്കു വേണ്ടി വിജയികളായ രണ്ടാംതലമുറപ്പ്രവാസികള്‍ മത്സരിക്കുന്നത് പെരുകിവരുന്ന ഈര്‍ഷ്യയുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, നോര്‍ദിക്ക് രാജ്യങ്ങളിലെ ഭൂരിപക്ഷം പ്രവാസികളും ഏഷ്യയില്‍നിന്നും, വടക്കനാഫ്രിക്കയില്‍നിന്നുമുള്ള മുസ്ലീങ്ങളാണെന്നത് വംശീയവും, മതപരവുമായ മുന്‍വിധികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
നോര്‍വേയുടെ ഇടതു ചായ് വുള്ള പുരോഗമന നയങ്ങള്‍ക്കു കീഴെ ഒരു യാഥാസ്ഥിതിക പ്രവണത കൂടിയുണ്ട്. “ക്രിസ്തീയത”യുടെ അതിപ്രസരമുള്ള നോര്‍ദിക്ക് നാടാണ് നോര്‍വേ. ലൂഥറന്‍ സഭയെ പ്രധാനമായും പിന്തുണക്കുന്നത് ഭരണകൂടമാണ്. സര്‍ക്കാര്‍ ബജറ്റില്‍നിന്നാണ് പുരോഹിതന്മാരുടെ വേതനം. മദ്യത്തിനു കടുത്ത നികുതിയാണ്. ഇതുകൊണ്ടൊക്കെ, പുരാതന ക്രിസ്തീയ സമൂഹത്തിനും, വ്യത്യസ്ത സാമൂഹികശാസ്ത്രവും, വര്‍ണ്ണവും, സംസ്കൃതിയുമുള്ള പുതിയ പ്രവാസികള്‍ക്കുമിടയില്‍ അടിയൊഴുക്കായൊരു സംഘര്‍ഷമുണ്ട്. താരതമ്യേന കുറഞ്ഞ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ ആക്കം കൂടും; വിശിഷ്യ, മൊത്തം ജനതയുടെ പത്തു ശതമാനത്തിലധികം പ്രവാസികളാകുമ്പോള്‍.
കാര്‍ഷിക, മത്സ്യബന്ധന സാമ്പത്തികവ്യവസ്ഥിതിയില്‍നിന്ന്‍ സമൃദ്ധമായ എണ്ണസാമ്പത്തികവ്യവസ്ഥിതിയിലേക്ക് നോര്‍വേ കുതിച്ചത് കഴിഞ്ഞ വെറും 35 വര്‍ഷങ്ങളിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനും അതിനു ശേഷവുമുള്ള കാലയളവില്‍ നോര്‍വേക്കാര്‍ അനുഭവിച്ച ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഫലമാണ് മാനുഷികസേവനത്തിനോടും സമാധാനത്തിനോടുമുള്ള നോര്‍വേയുടെ ദേശീയ പ്രതിബദ്ധത. അമ്പതുകളിലും, അറുപതുകളിലും, എഴുപതുകളിലും വളര്‍ന്നുവന്ന തലമുറകളും, എണ്‍പതുകള്‍ക്കു ശേഷം,സമ്പന്നമായ നോര്‍വേയില്‍, വളര്‍ന്നുവന്ന തലമുറയും തമ്മില്‍ സാരമായ വൈജാത്യമുണ്ടെന്നതു വാസ്തവമാണ്. ഐക്യത്തിനും, ഇടതു ചായ് വുള്ള സാമൂഹിക, ജനാധിപത്യ നയങ്ങള്‍ക്കുമെല്ലാം പഴയ തലമുറ വലിയ വില കല്‍പ്പിച്ചിരുന്നു. അന്നവര്‍ക്ക് സമ്പത്ത് പങ്കിടേണ്ടതുണ്ടായിരുന്നു. ആഗോള മനുഷ്യകാരുണ്യപ്രവര്‍ത്തനത്തിന്‍റെ മഹാനായ വഴികാട്ടിയായ ഫ്രിയോഫ് നാന്‍സനെപ്പോലുള്ള ദേശീയ നേതാക്കള്‍ ലോകമെങ്ങുമുള്ള പാവപ്പെട്ടവരെയും, ഏഴകളെയും, പാര്‍ശ്വവല്‍ക്കൃതരെയും തുണക്കുന്നതിനു സാമൂഹികമായ ഒരു പൊതുസമ്മതിയുണ്ടാക്കുന്നതിനു വേണ്ടി പ്രയത്നിച്ചതാണ്. സാമൂഹിക ചരിത്രവും, ക്രിസ്തുമതത്തിലെ കേന്ദ്രധാര്‍മ്മികതയും, ശക്തമായ തൊഴിലാളി പ്രസ്ഥാനവും, സാമൂഹിക, ജനാധിപത്യ രാഷ്ട്രീയവും സ്വാധീനിച്ച ഈ സാമൂഹിക സംവേദനാശക്തിയാണ്, രാജ്യത്തെ, അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും അനുകൂലമായ, സാമൂഹ്യനയങ്ങള്‍ രൂപപ്പെടുത്തിയത്.
സമ്പത്തിനും ആര്‍ഭാടത്തിനും കൊടുക്കുന്നതിനേക്കാള്‍ ഊന്നല്‍ സാമൂഹ്യമൂല്യങ്ങള്‍ക്കു കൊടുക്കുന്ന ഒരു സമൂഹമുണ്ടാകുന്നതിനും ഇതു കാരണമായി. നോര്‍വേയുടെ ഏറെ ചുരുക്കിയ, കാര്യമാത്രപ്രസക്തമായ, ലളിതമായ വാസ്തുവിദ്യയില്‍ ഇതു കാണാവുന്നതാണ്. അടിസ്ഥാന സാമൂഹികമൂല്യമായി ന്യൂനോക്തിയെ കാണുന്ന ഒരു സമൂഹത്തെയാണതു ദ്യോതിപ്പിക്കുന്നത്.
പോയ മുപ്പതു വര്‍ഷത്തെ ധനസമൃദ്ധി 80നു ശേഷം വന്ന തലമുറയുടെ വീക്ഷണം മാറ്റി. പണക്കാരായാണ് ഇവരില്‍ പലരും പിറന്നത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും ലഭിച്ചു. ഉപരിപഠനത്തിനു ആര്‍ക്കും സര്‍ക്കാര്‍ലോണ്‍ കിട്ടും. പഠനം പൂര്‍ത്തിയായാല്‍ ജോലിയും പ്രതീക്ഷിക്കാം. എല്ലാ ആനുകൂല്യങ്ങളോടും കൂടി ഒരു വര്‍ഷത്തെ പ്രസവാവധി കിട്ടും. അതുപോലെ, ആനുകൂല്യങ്ങളോടെതന്നെ, രണ്ടു മാസത്തെ പിതൃത്വാവധിയും. നികുതിയടച്ച ഏതു ജോലിചെയ്യുന്നവനും പെന്‍ഷനുണ്ട്. ഏവര്‍ക്കും കാര്യമായ ലാഭം ലഭിക്കുന്നതിനാല്‍ ആളുകള്‍ക്ക് നികുതിയടക്കുന്നതിനു സന്തോഷമേയുള്ളൂ. ഓസ്ലോ പോലുള്ള പട്ടണങ്ങളില്‍ കൂടുതല്‍ക്കൂടുതലായി കണ്ടുവരുന്ന പ്രവാസി സമൂഹങ്ങള്‍, “നോര്‍വേയിലെ” സമ്പത്തിന്‍റെയും സാമൂഹിക നയങ്ങളുടെയും സവിശേഷാവകാഷശങ്ങള്‍ “അപരന്മാര്‍” അനുഭവിക്കുന്നതിലുള്ള അസ്വസ്ഥതയുളവാക്കിയിട്ടുണ്ട്.
കൂടിയ ജീവിതച്ചെലവും, ഉയര്‍ന്ന വേതനമുള്ള ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടും പല യുവാക്കളിലും പുതിയ നിരാശകളുണ്ടാക്കുന്നു. അപ്പോള്‍, പൊതുവെ ഏകരൂപവും വിശ്വനാഗരികസ്വഭാവം കുറഞ്ഞതുമായ ഒരു സമൂഹത്തില്‍, പ്രവാസിക്കള്‍ക്കു മുന്തിയ ജോലി ലഭിക്കുകയും, വരുമാനശേഷി കൂടുകയും ചെയ്യുമ്പോള്‍, സാമൂഹികമായ മുന്‍വിധികള്‍ക്ക് പ്രചാരം ലഭിക്കും. നോര്‍വേയിലെ പത്രങ്ങള്‍ മിക്കപ്പോഴും പ്രവാസികളുടെ സാമ്പത്തികവിജയകഥകള്‍ “ഷോകേസ്” ചെയ്യാറുണ്ട്. ഓസ്ലോയിലേക്കു നയാപ്പൈസയില്ലാതെ വന്ന കുടിയേറ്റക്കാര്‍ക്കിടയില്‍, “കുടില്‍തൊട്ടു കൊട്ടാരംവരെ”യുള്ള നിരവധി കഥകളുണ്ടെന്നതും നേരാണ്.
കൂടിക്കൂടിവരുന്ന ഇത്തരം ചിത്രങ്ങള്‍, യൂറോപ്പിലെ നവനാസിസത്തിന്‍റെ തരംഗത്തിനൊപ്പം, മാരകവിഷത്തിന്‍റെ ഒരു സമ്മിശ്രമായിമാറാനിടയുണ്ട്. ഉടുപ്പിലും, ഊണിലും, വിശ്വാസത്തിലും വ്യത്യസ്തനായി കാണപ്പെടുന്ന “അപരനു” നേരെയുള്ള സാമൂഹിക,രാഷ്ട്രീയ മുന്‍വിധികളുടെ ഇരയും, അതേസമയം, വില്ലനുമാണ് ആന്‍ഡേഴ്സ് ബ്രെയ്‌വിക്ക് എന്നു തോന്നും.
വലതു പക്ഷപ്പാര്‍ട്ടിയും, പക്ഷരഹിതപ്പാര്‍ട്ടിയും ചേര്‍ന്ന ഭരണത്തെ മാറ്റി, 2005 ഒക്ടോബര്‍ മുതല്‍, നോര്‍വേ ഭരിക്കുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടിയും, പക്ഷരഹിതപാര്‍ട്ടിയും ചേര്‍ന്ന ഒരു “ചുകപ്പന്‍പച്ച” സഖ്യമാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി നേതാവായ ജെന്‍സ് സ്റ്റോള്‍റ്റെന്‍ബെര്‍ഗിന്‍റെ സഖ്യത്തിനു നേരിയ ഭൂരിപക്ഷമാണ് കിട്ടിയത്. 16 വര്‍ഷത്തിനുള്ളില്‍ അടുത്തടുത്ത രണ്ടു തിരഞ്ഞെടുപ്പുകള്‍ നേടുന്ന ആദ്യത്തെ നോര്‍വേസര്‍ക്കാര്‍. ഇതും വലതുപക്ഷ തീവ്രവാദികളെ പ്രകോപിപ്പിച്ചിരിക്കാം.
ദുരന്തങ്ങള്‍ക്കു ശേഷം, എടുത്തുചാടാതെ, പ്രശംസനീയമായ ഉത്തരവാദിത്തത്തോടെയും, ആത്മവിശ്വാസത്തോടെയുമാണ്‌ ഭരണകൂടം പ്രവര്‍ത്തിച്ചത്. ദേശീയപ്രതിസന്ധിയുടെ മുഹൂര്‍ത്തത്തില്‍ ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍റ്റെന്‍ബെര്‍ഗിന്‍റെ പ്രസ്താവന:
“ആര്‍ക്കും നമ്മെ സ്ഫോടനങ്ങളാല്‍ നിശ്ശബ്ദമാക്കാനാവില്ല; വെടിയുണ്ടകള്‍കൊണ്ട് ആര്‍ക്കും നമ്മുടെ വായമൂടാനാവില്ല. കാര്യത്തോടടുക്കുമ്പോള്‍ നോര്‍വേയിലെ ജനാധിപത്യത്തിനു ശക്തി കൂടുമെന്ന് നാളെ നാം ലോകത്തിനു കാട്ടിക്കൊടുക്കും. നമ്മുടെ മൂല്യങ്ങള്‍ക്കു വേണ്ടി തലയുയര്‍ത്തി നില്‍ക്കുന്നതിനു നാം ഒരിക്കലും മടിക്കരുത്. പരീക്ഷണങ്ങളുടെ ഈ വേള നേരിടാന്‍ നോര്‍വേയിലെ ജനതക്കു കഴിയുമെന്ന് നാം തെളിയിക്കണം. മനുഷ്യത്വം നാം കാണിക്കണം; എന്നാല്‍, പച്ചപ്പാവത്തമരുത്.”