ഒരു വശത്തു സർക്കാരിന് കാശില്ലേ കാശില്ലേ എന്ന് ധനകാര്യ മന്ത്രി. മറുവശത്തു ആവശ്യത്തിന് ആശ്രിതരെ തള്ളികയറ്റി കാശ് ചിലവാക്കാൻ ഇഷ്ടം പോലെ. ഒരു ഫേസ് ബുക്ക് പേജും ട്വിറ്റെർ അകൗണ്ടും നോക്കാൻ 50000 വീതം ശമ്പളം ഉള്ള 9 പേർ. വണ്ടികൂലി വള്ളകൂലി ശാപ്പാട് കൂലി വേറെ.
ഇനി പ്രളയം കഴിഞ്ഞുള്ള റീ ബിൽഡ്
കേരളത്തിന്റെ കമ്മ്യുണിക്കേഷൻ ബജറ്റും കേരളത്തിലെ പൊതു മേഖല സ്ഥാപനങ്ങൾ എന്നിവയുടെ കമ്മ്യുണിക്കേഷൻ ബജറ്റ് ഒക്കെ ഒന്നു നോക്കിയാൽ ഒരുപാടു കാര്യങ്ങൾ മനസ്സിലാകും.
പലപ്പോഴും പലതും ഭരണ പാർട്ടി ആശ്രിത സില്ബന്ധി നെറ്റ് വർക്കിൽ ഉള്ളവരെ അക്കൊമ്പ്‌ഡേറ്റ് ചെയ്യാനാണ്. അതു എല്ലാ ഭരണ പാർട്ടികളും ചെയ്യുന്ന ഏർപ്പാടാണ്.
ഇനിയും ഉള്ള സമയം കുറെ പാർട്ടിക്കാരെക്കൂടി ഉള്ള വേക്കന്സിയിൽ പി എസ് സി മെമ്പർമാരായി തള്ളികയറ്റും. പിന്നെ ആറുകൊല്ലം. അതു കഴിഞ്ഞു നല്ല പെൻഷൻ.
കാട്ടിലെ തടി, തേവരുടെ ആന...
അതിനാണല്ലോ സർക്കാർ കാര്യങ്ങൾ മുറപോലെ എന്ന് പറയുന്നത്
എല്ലാം ശരിയായി.. !
No comments:
Post a Comment