Friday, August 28, 2020

സഖാവ് പി കെ വി

 സഖാവ് പി കെ വി

പി കെ വി യെ മൂന്നു നാലു തവണയെ കണ്ടു സംസാരിച്ചിട്ടുള്ളൂ.
ഒരിക്കൽ ഞാൻ എഡിറ്റ്‌ ചെയ്തിരുന്ന നാഷണൽ സോഷ്യൽ വാച് സിറ്റിസൺ റിപ്പോർട് ഓൺ ഗവര്ണൻസ് ആൻഡ് ഡെവലപ്പ്മെന്റ് , തിരുവനന്തപുരത്തു വച്ചു അദ്ദേഹമാണ് റിലീസ് ചെയ്തു സംസാരിച്ചത്.
പി കെ വി യെപ്പോലുള്ള രാഷ്ട്രീയനേതാക്കളോടുണ്ടായിരുന്നത് തികഞ്ഞ സ്നേഹാദരങ്ങളായിരുന്നു..അങ്ങനെയുള്ള കമ്യുണിസ്റ്റ് ഗാന്ധിയന്മാരാണ് സത്യത്തിൽ കമ്മ്യുണിസത്തിനു കേരളത്തിൽ സാമൂഹിക സാധുതയുണ്ടാക്കിയത്.
അതുപോലെ എനിക്ക് വളരെ ചെറുപ്പം മുതൽ അറിയാമായിരുന്നു ഞങ്ങളുടെ നാട്ടുകാരനായിരുന്ന, സഖാവ് ഇ കെ പിള്ള. എന്റെ അച്ഛനോക്കെ അദ്ദേഹത്ത വലിയ ബഹുമാനമായിരുന്നു . എന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹം കുറെ നേരം എന്റെ അടുത്തു വന്നിരുന്നത് ഓർമ്മകൾ ഉണ്ട്.
അവരെയൊക്കെ കണ്ടു വളർന്നത് കൊണ്ടായിരുന്നു വളരെ ചെറുപ്പത്തിൽ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു കമ്മ്യൂണിസം പഠിക്കാൻ താല്പര്യം തോന്നിയത് .
They belonged to a generation of leaders of impeccable personal integrity, principled politics and utmost simplicity . Power never went in to their head.
കാലം മാറി. എല്ലാം മാറി. രാഷ്ട്രീയം മാറി. നേതാക്കളും.
പ്രിയ സുഹൃത്ത്
Pradeep Panangad
പി കെ വി കുറിച്ച് എഴുതിയ ഓർമ്മകൾ പങ്കു വയ്ക്കുന്നു.
പി കെ വി യാത്രയായിട്ട് 15 വർഷങ്ങൾ ആവുന്നു (2005+ജൂലൈ 12)
2003 ഓഗസ്റ്റിൽ ഒരു പ്രഭാതത്തിൽ പെരുമ്പാവൂരെ പി കെ വി യുടെ വീട്ടിൽ എത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുളള ഒരു ദീർഘ സംഭാഷണം ആയിരുന്നു ലക്ഷ്യം. പി കെ വി പത്രപാരായണമൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. ചെറിയ കുശല പ്രശ്നം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു, നമുക്കൊന്ന് നടന്നിട്ട് വരാം. ഞങ്ങൾ വീടിന് പുറത്തിറങ്ങി. സമീപത്തെ കൃഷിയിടങ്ങളിലൂടെ, വയൽ വരമ്പിലൂടെ നടന്നു. കൃഷിയെ കുറിച്ചാണ് സംസാരിച്ചത്. പഴയ കാല കൃഷി അനുഭവങ്ങൾ ഓർത്തെടുത്തു. കുറെ കഴിഞ്ഞു മടങ്ങി. വീടിന്റെ പൂമുഖത്തെ ചാരു കസാലയിൽ നിവർന്നു കിടന്നു രാഷ്ട്രീയ ജീവിതത്തിന്റെ ഓർമ്മകളിലേക്ക് കടന്നു. ചില വർഷങ്ങൾ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടു. സംഭാഷണത്തിനിടയിലേക്ക് അദ്ദേഹത്തിന്റെ ജീവിത സഖാവ് വന്നു. കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും ചായയും വെച്ചു. പി കെ വി സംഭാഷണം നിർത്തി. ഇത്തരം നാടൻ ഇട ഭക്ഷണത്തെ കുറിച്ചും പ്രമേഹത്തെ പറ്റിയുമായി സംഭാഷണം. വീണ്ടും ഓർമ്മകളിലേക്ക്
ഒരു മണി കഴിഞ്ഞപ്പോൾ പറഞ്ഞു, ഇനി അൽപ്പം ഭക്ഷണം ആവാം. അടുക്കളക്കടുത്തുള്ള ചെറിയ മുറിയിൽ ഇരുന്നു ചോറും പുളിശ്ശേരിയും മത്തി കറിയും കഴിച്ചു. ലളിത ഭക്ഷണം .ആസ്വാദ്യകരം ഇടക്ക് അദ്ദേഹം തന്നെ വിളമ്പി തന്നു. ഊണ് കഴിഞ്ഞു അൽപ്പം വിശ്രമിക്കാനായി പോയി. പൂമുഖത്തു ഞാൻ തനിച്ചായി. അപ്പോൾ അദ്ദേഹത്തിന്റെ ജീവിത സഖാവ്, പ്രിയപ്പെട്ട പി ജി യുടെ സഹോദരി ലക്ഷ്മികുട്ടിയമ്മ അടുത്ത് വന്നിരുന്നു ഒരു പാത്രം നിറയെ പേരക്ക മുറിച്ചതുമായി. ആ അമ്മ പഴയ കാല അനുഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. സന്തോഷം, സംതൃപ്തി, പേരക്ക തീർന്നപ്പോഴേക്കും ചായ വന്നു. കുറച്ചു കഴിഞ്ഞു പി കെ വി യും കൂടി ഞങ്ങളുടെ സംഭാഷണം നീണ്ടു സന്ധ്യയായി. അവസാനത്തെ പ്രൈവറ്റ് ബസ് വരാറായി. എന്നെയും കൂട്ടി ബസ്സ്റ്റോപ്പിലേക്ക് നടന്നു. അദ്ദേഹം തന്നെ വണ്ടി കൈ കാണിച്ചു നിർത്തി. എന്നെ യാത്ര അയച്ചു?
നാലു വട്ടം ലോകസഭ അംഗവും രണ്ടു തവണ നിയമസഭ അംഗവും മന്ത്രിയും മുഖ്യമന്തിയും ആയിരുന്ന ഒരാളാണ് ആ ബസ് സ്റ്റോപ്പിൽ എന്നോടൊപ്പം വണ്ടിക്ക് കാത്തുനിന്നത്.!
ആ ഒരു പകൽ ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണ്. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് കാരന്റെ ജീവ ചരിത്ര മാണ് അന്ന് കേട്ടതും കണ്ടതും
ലാൽസലാം
പ്രദീപ് പനങ്ങാട്
Image may contain: one or more people, people standing and outdoor
Methilaj MA, Sunil JI and 321 others
42 comments
25 shares
Like
Comment
Share

No comments: