മനുഷ്യ അവസ്ഥയും ടെക്നോളജീയും
രണ്ടു
ആദ്യം കാറ്റിനെ ഉപയോഗിച്ച് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി കടൽ കടന്ന മനുഷ്യൻ, പിന്നെ വെള്ളത്തെ അഗ്നിയിൽ ആവിയാക്കി വേഗത്തിൽ കടൽ കടക്കാൻ പഠിച്ചു.
സ്റ്റീമും സ്റ്റീലുംഗണ്ണും കൽക്കരിയും കൊണ്ടാണ് കൊളോണിയൽ അധികാരം ലോകത്തെങ്ങും കപ്പലിറങ്ങിയത്.
ഏതാണ്ട് ഏഴായിരം കൊല്ലം കൊണ്ട് മനുഷ്യൻ കൃഷി ജീവന ഉപധിയാക്കിയത്. പ്രകൃതിയിലെ മൃഗങ്ങളെയും മണ്ണിനെയും. വെള്ളത്തെയും ഇണക്കിയാണ്. കൃഷി ജീവനവും ഉപജീവനവുമായി.
കൃഷിയുടെ മിച്ച ലാഭം കൈമാറി ലോകത്ത് തുടങ്ങിയ സാമ്പത്തിക ക്രമം ടെക്നലെജിക്ക് അനുസരിച്ചു മാറികൊണ്ടിരുന്നു. കൃഷിയിൽ കൂടി ബയോടെക്നൊലെജി തുടങ്ങിയ മനുഷ്യൻ കൃഷി വിളവെടുപ്പ് കൂട്ടാനും ടെക്നൊലെജി നിരന്തരം പുതുക്കികൊണ്ടിരിന്നു.
ടെക്നൊലെജി കൊണ്ടു സാധ്യമായ ബഹുദൂര ഗതാഗതവും വിവര വിനിമയവുമാണ് മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയൊന്നു. അത് വഴിയാണ് വ്യാപാര സാമ്പത്തിക ക്രമവും യുദ്ധങ്ങളും ഭൂമിയുടെ അറ്റത്തോളം സംഭവിച്ചത്.
ടെക്നൊലെജി മേൽകൈ ഉള്ള സമൂഹങ്ങൾ പലപ്പോഴും അതു ഉപയോഗിച്ചു പിടിച്ചടക്കി ഭരിച്ചു സാമ്രജ്യങ്ങളും ഭരണ ക്രമങ്ങളുമുണ്ടാക്കി. അതാണ് അലക്‌സാണ്ടറും റോമാ സാമ്രജ്യവും അതു കഴിഞ്ഞു ചെങ്കിസ് ഖാനും മുഗളന്മാരും എല്ലാം ചെയ്തത്.
ടെക്നൊലെജിയാണ് വിവര വിനിമയങ്ങളെ സ്വാധീനിക്കുന്നത്. വിവര വിനിമയ രീതികൾ മസ്തിഷ്ക ന്യൂറോൺ പ്രവർത്തനങ്ങളെ സ്വാധീനിക്കും. അതു ചിന്തയെയും ചിന്താ രീതിയെയും മനുഷ്യ അവസ്ഥകളെയും സ്വാധീനിക്കും.
ടെക്നൊലെജി ഇന്ന് മനുഷ്യ അവസ്ഥയുടെ അടയാളപ്പെടുത്തലാണ്.
നമ്മൾ ജനിക്കുന്നതും അനുദിനം അനു നിമിഷം ജീവിക്കുന്നതും മരിക്കുന്നതും ടെക്നൊലെജിയുടെ സഹവാസത്തിലാണ്.
നമ്മൾ കൃഷി ചെയ്യുന്നതും യാത്ര ചെയ്യുന്നതതും പാചകം ചെയ്യുന്നത് ഉണ്ണുന്നതും ഉറങ്ങുന്നതും ഉടുക്കുന്നതും, കുടിക്കുന്നതും കുളിക്കുന്നതും, പല്ല് തേക്കുന്നതും, വിരേചനം ചെയ്യുന്നതും, രതി ചെയ്യുന്നതും എല്ലാം ഇന്ന് ടെക്നൊലെജിയുടെ സഹായ സഹവാസത്തിലാണ്.
പ്രിന്റിംഗ് പ്രസ്സ് വികസിച്ചത് അനുസരിച്ചു അക്ഷരങ്ങളും അക്കങ്ങളും അച്ചടിയിൽകൂടി പടർന്നു. അറിവ് പുസ്തകങ്ങളിൽ കൂടി ഭാഷയും ഭാഷാന്തരവും ഭാഷ്യവുമായി. ഭാഷ വ്യാകാരണവും വാക്കുകളുടെ നിഘണ്ടുവും പുതിയ സോഫ്റ്റ്‌വെയർ ടെക്നൊലെജിയായി 16 നൂറ്റാണ്ട് മുതൽ നാലു നൂറ്റാണ്ടുകൾ കൊണ്ടു ലോകമാകെ പടർന്നു.
കപ്പൽ ടെക്നൊലെജിയും ഗൺ ടെക്‌നോളേജിയും കൊണ്ടു കൊളോണിയൽ വ്യപാര അധികാര നെറ്റ് വർക്കുകളിൽ കൂടി ഭാഷയും ശാസ്ത്രവും സാഹിത്യവും പത്രങ്ങളും മനുഷ്യ അവസ്ഥയെ മാറ്റി മറിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ഇലക്ട്രിസിറ്റി ടെക്നൊലെജിയും അതിനെ തുടർന്ന വ്യാവസായിക വിപ്ലവും മനുഷ്യ അവസ്ഥകളെയും ചിന്തകളെ മാറ്റി മറിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഉള്ള നൂറു വർഷങ്ങളിൽ അമേരിക്കൻ സ്വാതന്ത്ര്യംവും ഫ്രഞ്ച് വിപ്ലവവും ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എല്ലാം ടെക്നൊലെജിയും അറിവിന്റെയും ചിന്തകളുടെയും ഫലമായുണ്ടായ രാഷ്ട്രീയ വിജ്ഞാന വിചാരങ്ങളാണ്.
കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ടെക്നൊലെജി, ടെക്കി, മുതലായ പദങ്ങൾ എല്ലാ ദിവസവും ഭാഷാ വ്യവഹാരങ്ങളിലും അനുഭവ പരിസരങ്ങളിലും സജീവമായി മനുഷ്യ അവസ്ഥയുടെയും ജീവിതത്തിന്റയും അവിഭാജ്യ ഘടകമായി.
കമ്പ്യൂട്ടറും, ഇന്റർനെറ്റും, വിവര വിനിമയവും, സ്മാർട്ട് ഫോണും, സാമൂഹിക മാധ്യമങ്ങളും മനുഷ്യന്റ ഭാഷ -വിവര - ചിന്തകളെയും ജീവിത രീതികളെയും വിപ്ലവകരമായ വിധത്തിൽ സ്വാധിനിച്ചു.
സ്മാർട്ട് ഫോൺ ടെക്നൊലെജി ഇല്ലായിരുന്നു എങ്കിൽ മലയാള അക്ഷരങ്ങൾ ഇത്ര വേഗം എഴുതി ഒരു നാനോ സെക്കൻഡ് ക്ലിക്കിൽ ലോകം എങ്ങും അതു എത്തില്ലായിരുന്നു.
ലോകത്തിൽ കാലദേശ അതിരുകളെ ആവിയാക്കുന്നതാണ് ഡിജിറ്റൽ ടെക്നൊളജി. മൂന്നൂറു കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോൾ വിരൽ തുമ്പിൽ.
ഗൂഗിൾ അറിയാതെ ഒന്നും നടക്കുന്നില്ല എന്നതായിരിക്കുന്നു മനുഷ്യ അവസ്ഥ. അതു സർവ്വ വ്യാപിയും സർവ്വ ശക്തവുമായി നിരന്തരം ആളുകളെയും ഭൂമിയെയും വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
ജെ എസ് അടൂർ
തുടരും
No comments:
Post a Comment