Tuesday, August 25, 2020

വല്ലാത്ത സങ്കടം വന്ന ഒരു ദിവസമാണ്.

 വല്ലാത്ത സങ്കടം വന്ന ഒരു ദിവസമാണ്.

ആയുസ്സിൽ നേരിൽ കണ്ടിട്ടില്ലാത്ത പലരുമായി ആത്മ ബന്ധങ്ങളോരുക്കാൻ സഹായിച്ചത് സമൂഹ മാധ്യമങ്ങളാണ്.
നേരിൽ കാണാതെ സ്ഥിരം സംവദിക്കുന്ന ചിലർ പിന്നീട് ജീവിതത്തിൽ ആത്മ സുഹൃത്തുക്കളായി. പലർക്കും അത്രമേൽ വിശ്വാസമാണ്.
ഇവിടെ രണ്ടു പ്രാവശ്യമാണ് രണ്ടു പേർക്ക് വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.
അതിൽ രമ്യ ഹരിദാസിനെപ്പോലുള്ളവരും പാർലമെന്റിൽ കാണണം എന്ന് പറഞ്ഞു പോസ്റ്റിട്ടു കഴിഞ്ഞു ഏതാണ്ട് മൂന്നു മണിക്കൂറിനുള്ളിൽ 3600 പേരാണ് ഇൻബോക്സിൽ ഐക്യദാർഢ്യ മെസ്സേജ് ഇട്ടത്.
അതു പോലെ പേരുപോലും പറയാത്ത ജീവിതത്തിൽ കാണാത്ത ഒരാൾക്ക് വേണ്ടി എന്നേ നേരിട്ട് ജീവിതത്തിൽ കാണാത്ത ആളുകളാണ് കൂടുതൽ സഹായം കൊടുത്തത്.
ഇതു പറയാൻ കാരണം പലപ്പോഴും ഒരു ലൈക്കോ പ്രതികരണമോ ഇല്ലാതെ ഒരുപാട് പേർ ഇവിടെ എഴുതുന്നത് പലതും വായിച്ചു പലപ്പോഴും വ്യക്തിപരമായി പറയും.
ഇവിടെ നേരെത്തെ എഴുതിയത് എല്ലാം ഇഗ്ളീഷിലാണ്. മംഗ്ലീഷ് ആപ്പ് വന്നതിൽ പിന്നെയാണ് മലയാളം ഇഗ്ളീഷ് കി ബോർഡിൽ എഴുതുവാൻ ശീലിച്ചത്.
അങ്ങനെ ഇഗ്ളീഷിൽ എഴുതാറുള്ളത് വായിച്ചു സുഹൃത്തുക്കൾ ആയവരിൽ കേരളത്തിനു വെളിയിൽ ഒരുപാട് പേരുണ്ട്.
അങ്ങനെയാണ് രോഹിത്തിനെ പരിചയപെട്ടത്. പിന്നീട് ഫോൺ വഴിയും വാട്ട്സ് ആപ്പ് വഴിയും അടുത്ത സുഹൃത്തുക്കൾ ആയതു.
രോഹിത് ബാസു കൽക്കട്ടയിൽ നിന്നാണ്. പണ്ഡിതൻ, ഗവേഷകൻ കലാകാരൻ, എഴുത്തുകാരൻ, എഡിറ്റർ അങ്ങനെ ബഹുമുഖ പ്രതിഭ. സിറാമിക് ടെൿനോളേജിയിലാണ് പി എച് ഡി.
മാർക്സിസത്തിൽ വലിയ അവഗാഹം.. തികഞ്ഞ ജനായത്ത ഇടതുപക്ഷ സഹയാത്രികൻ. പക്ഷെ വിവിധ നിലപാടുകളോട് ബഹുമാനമുള്ളായാൾ. അസഹിഷ്ണുത ലേശവും ഇല്ലാത്തയാൾ.
പക്ഷെ ഞങ്ങളെ അടുപ്പിച്ചത് പബ്ലിക്‌ പോളിസിയും പബ്ലിക് അഡ്വക്കസിയുമാണ്‌.
അങ്ങനെ രോഹിത് കൽക്കട്ടയിൽ തുടങ്ങിയ സെന്റർ ഫോർ അഡ്വക്കസി ആൻഡ് പബ്ലിക് പോളിസിയുടെ രൂപ രേഖ തയ്യാറാക്കി കൊടുക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചത് അനുസരിച്ചു അതു തയ്യാറാക്കി കൊടുത്തു. അതിനു ശേഷം അതിന്റ ബോർഡിന്റെ ചെയർ ആകണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. അതും സമ്മതിച്ചു.
രോഹിത് ഇടക്കിടെ വാട്സ് ആപ്പിൽ ബന്ധപ്പെടും. കോവിഡിനെകുറിച്ച് ഇഗ്ളീഷിൽ എഴുതിയ പലതും അദ്ദേഹത്തിന്റെ ബംഗാളി മാസികക്ക് വേണ്ടിപരിഭാഷ പെടുത്തി പ്രസിദ്ധീകരിക്കും
കഴിഞ്ഞ ആഴ്ചകളിൽ മൈഗ്രന്റ് തൊഴിലാളികളെകുറിച്ച് വിശദമായി ഒരു അനാലിസിസ് കൊടുക്കണം എന്ന് പറഞ്ഞു. ആ വിഷയം ഒരുപാട് വായിച്ചു പഠിച്ചു എങ്കിലും ഓരോ കാരണത്താൽ എഴുത്തു നീണ്ടു പോയി.
മാർച്ചിൽ ബാങ്കോക്കിലും ഹാനോയിലും ഒക്കെ പോയിട്ട് കൽകട്ട വഴി വന്നു രോഹിതിനെയും മറ്റു കൂട്ടുകാരെയും കാണാം എന്ന് വിചാരിച്ചു. രോഹിതോനോട് മാർച്ച്‌ 25 മുതൽ 27 വരെ കൽക്കട്ടയിൽ കാണാം എന്ന് പറഞ്ഞു.
പക്ഷെ ഇന്ന്
Rohit Basu
വിനെ പരിചയപ്പെടുത്തിയ ഡോ ദേബു ലാൽ (ഇപ്പോൾ സിംബയോസിസ് യൂണിവേഴ്സിറ്റിയിൽ ഇക്‌ണോമിക്‌സ് അധ്യാപകൻ ) ന്റെ ഫേസ് ബുക്ക്‌ പോസ്റ്റിൽ അറിഞ്ഞു രോഹിത് പോയെന്നു.
58 വയസ്സിൽ. സ്ട്രോക്കായിരുന്നു.
മരണം എപ്പോഴും കൂടെയുണ്ട്. അതു പലപ്പോഴും നിനച്ചിരിക്കാതെ സംഭവിക്കുന്നു.
ഓരോ മരണവും ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
ഓരോ മരണവും അഹങ്കാരത്തിന്റെ അർഥമില്ലായ്മകളെ ഓർമ്മപെടുത്തുന്നു . നല്ല മനുഷ്യർ പോകുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ നിറയും..
ജീവിതത്തിൽ കാണാത്ത ഒരാൾക്ക് വേണ്ടി കണ്ണുകൾ നിറഞൊഴുകി
രോഹിത് അസാമാന്യ മനുഷ്യൻ ആയിരുന്നു.
Rohit was an amazing man, a great human being with full.of empathy for the poor and marginalized.
He was a scholarly editor. A good researcher.
Rohith, our scheduled meeting is now eternally postponed. I will miss you dear comrade..
I wanted to come to calcutta simply to hug you.
Adieu my comrade. Rest in peace.
Raman Kutty, Anilkumar Manmeda and 277 others
53 comments
4 shares
Like
Comment
Share

No comments: