ഇന്ന് മഴ അല്പം ശമിച്ചപ്പോൾ. ബോധിഗ്രാമിലെ സ്ത്രീബോധ് അംഗങ്ങൾ നിർമിച്ച മാസ്ക്കും അതോടൊപ്പം ഒരാഴ്ചത്തേക്കുള്ള ആഹാര പൊതിയും.
അടിസ്ഥാന തലത്തിൽ ആളുകൾ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. ഞങ്ങളുടെ സ്ത്രീ ബോധിലെ സഹപ്രവർത്തകറുണ്ടാക്കുന്ന മാസ്ക് വേണ്ടവർ അറിയിച്ചാൽ എത്തിക്കാം . അവർക്കു ജോലിയും അത്യാവശ്യം ജീവിക്കാനുള്ള വേതനവും വേണം എന്നതിൽ നിന്ന് തുടങ്ങിയതാണ്.
അണ്ണാറ കണ്ണനും തന്നാലായത് എന്നതിൽ കവിഞ്ഞൊന്നും ഇല്ല.
എല്ലാവർക്കും ചെയ്യാവുന്ന ചെറിയ കാര്യങ്ങളും ആശ്വാസമാണ് . ഈ കഷ്ട്ടകാലത്തു നമുക്ക് പരസ്പരം പങ്കു വയ്ക്കാനും കരുതാനും സാധിച്ചാൽ അല്പം ആശക്ക് വകയുണ്ട്.
No comments:
Post a Comment