ഇന്ത്യയിലെ ജനായത്ത സംസ്കാരം അടിമുടി ഇപ്പോഴും ഫ്യുഡൽ വ്യവസ്ഥയിൽ നിന്നും മോചിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.
അതീന് ഏറ്റവും നല്ല ഉദാഹരണമാണ്
ഇന്ത്യൻ നീതി ന്യായ വ്യവസ്‌ഥ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ഒരേ കുടബത്തിൽ നിന്ന് പാരമ്പര്യ ഫ്യുഡൽ രീതിയിൽ ജഡ്ജിമാറിയവർ അനവധി. അല്ലാത്തവരിൽപ്പോലും ഏറ്റവും അധികം മേൽജാതി സവർണ്ണ മനസ്ഥിതി ഉള്ളിൽ കൊണ്ടു നടക്കുന്നവർ. അതിൽ തന്നെ കൂടുതൽ പുരുഷന്മാർ. മിക്കവാറും സീനിയർ വക്കീലുമാർക്കും കുടംബ പാരമ്പര്യമുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ഒട്ടു മുക്കാലിലും വിവിധ തലത്തിളുള്ള നേതൃത്വം കുടുബ ഫ്യുഡൽ പാരമ്പര്യം കൊണ്ടാണ്. അച്ഛൻ മന്ത്രി ആയിരുന്ന ബലത്തിൽ മന്ത്രി ആയവരാണ് സിന്ധ്യയും പൈലറ്റും എല്ലാം. വളരെ ചെറിയ പ്രായത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ നേരെ പാർലമെന്റിൽ പോയി നേരെ മന്ത്രി ആയവർ. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പല അളവിൽ ഫ്യുഡൽ സംസ്കാരമുണ്ട്
അതു ബോളിവുഡിലും, ഇന്ത്യയിലെ ബിസിനസ് രംഗത്തുമുണ്ട്. ഇന്ത്യ പണ്ടും ഇന്നും ഭരിക്കുന്നത് ഏതാണ്ട് മുപ്പതു കുടുംബങ്ങളാണ്. (മോഡിക്ക് ഒരു പരിധി വരെ ജന പിന്തുണയുള്ളത് അയാൾ കുടുംബ പാരമ്പര്യ വരേണ്യ നെറ്റ്വർക്കിന് അപ്പുറത്ത് നിന്നും നാൽപതു വർഷം പ്രവർത്തിച്ചു ഭരണ നേതൃത്വത്തിൽ വന്നതാണ് എന്നതാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനോട് പൂർണ വിയൊജീപ്പുണ്ടെങ്കിലും അതു വസ്തുതയാണ് )
അങ്ങനെ ഫ്യുഡൽ വ്യവസ്ഥ സർക്കാരിന്റെ വിവിധ ഇടങ്ങളിലും ജൂഡിഷ്യറിയിലും രാഷ്ട്രീയ പാർട്ടികളിലും ഉള്ളിടത്തോളം പത്മനാഭ ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ ഒരതിശയവും ഇല്ല. കേരള സർക്കാർ അതിനെ പിന്തുണച്ചതിലും.
ഇന്ത്യയിൽ ജനായത്തം എന്ന പേരിൽ പണ്ട് തൊട്ടേ ജനങ്ങളുടെ മുകളിൽ ഉള്ള ഫ്യുഡൽ ജനാധിപത്യം വ്യവസ്‌ഥയാണ്.
ബാക്കിയുള്ള വാചക കസർത്തുകൾ ഒരു പരിധി വരെ ഡെക്കറേഷനാണ്. അതു ആരൊക്കെ ഭരിച്ചാലും
No comments:
Post a Comment