ഏതൊരു കാര്യത്തി ലും ഒന്നുകിൽ റീ ആക്റ്റിവ് ആയി തീരുമാനിക്കാം. അല്ലെങ്കിൽ പ്രൊ ആക്റ്റിവ് ആയി തീരുമാനിക്കാം ഒന്നുകിൽ തീരുമാനം എടുക്കുന്നവർക്ക് പെട്ടന്ന് എന്ത് 'മൈലേജ്' കിട്ടും എന്ന രീതിയിൽ ആലോചിക്കാം. അല്ലെങ്കിൽ അടുത്ത തീരെഞ്ഞെടുപ്പിൽ എന്ത് മാർക്കെറ്റ് ചെയ്തു ഭരണം പിടിക്കാം എന്ന് ആലോചിക്കാം. അടുത്തു രണ്ടു മൂന്നോ കൊല്ലത്തേക്ക് ആലോചിക്കാം
അല്ലെങ്കിൽ കേരളം അടുത്ത മുപ്പതു കൊല്ലം എങ്ങനെയെന്നും ആലോചിക്കാം. പെട്ടന്ന് രാഷ്ട്രീയ ബ്രൗണി പോയിന്റിന് അപ്പുറം ചിന്തിക്കാം.
കേരളത്തിൽ ഇരുന്നു കേരളത്തിന് അപ്പുറം ചിന്തിച്ചു കേരളത്തെ ആഗോള തലത്തിൽ എങ്ങനെ എത്തിക്കാം എന്നു ചിന്തിക്കാൻ സമയമായി. ലോകത്തിലെ ഏറ്റവും നല്ല എയർപ്പൊട്ട് കേരളത്തിൽ എങ്ങനെ വളർത്താം . കേരളത്തിൽ ഉള്ള എല്ലാവർക്കും എങ്ങനെ തൊഴിൽ അവസരം സൃഷ്ടിക്കാം
ഇതു തിരുവനന്തപുരം എയർപൊട്ട് മാനേജ്‌മെന്റ് പ്രശ്നം മാത്രം അല്ല . ഇതു കേരളത്തിന്റെ ഭാവിയുടെ പ്രശ്നം കൂട്ടിയാണ്
തിരുവനന്തപുരം എയർപൊട്ടിങ്ങനെപോയാൽ, തിരുവനന്തപുരവും ഇതിന് അപ്പുറം പോകില്ല. അത് ഒരു സെക്രട്ടറിയെറ്റ അസംബ്ലി പട്ടണമായി തുടരും.
ആ അവസ്ഥക്കു മാറ്റം ഉണ്ടാകണമെങ്കിൽ രാജ്യത്തെ പ്രധാന അന്തരാഷ്ട ഹബ്ബുകളിൽ ഒന്നായി മാറണം.
സാമ്പത്തിക വളർച്ചയും തൊഴിലവസരവുമുണ്ടാകണം
എന്താണ് പ്രശ്നം?
കണക്റ്റിവിറ്റി കുറവ്. ഏത്രയോ വർഷങ്ങളായി ഞാൻ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ പോയാണ് യാത്ര ചെയ്യുന്നത്. കാരണം കണക്റ്റിവിറ്റി മാത്രം അല്ല. ചാർജ് കുറവാണ് . ഉദാഹരണത്തിന് എനിക്ക് കൊച്ചിയിൽ നിന്നും നാലു മണിക്കൂറിനുള്ളിൽ ബാങ്കോക്കിൽ എത്താം.എയർ ഏഷ്യയിൽ പതിനായിരം -പന്ത്രണ്ടു ആയിരം രൂപക്കു അകത്തു . തിരുവനന്തപുരത്തു നിന്നും കൊളോമ്പോ വഴിയോ, സിങ്കപ്പൂർ വഴിയോ, കെ എൽ വഴിയോ പോണം. മൂന്നിരട്ടി സമയം മൂന്നു ഇരട്ടി ചാർജ്. തിരുവനന്തപുരത്തെ ലൗഞ്ചു വളരെ മോശം. അങ്ങോട്ട് തിരിഞ്ഞു നോക്കാറേ ഇല്ല.
കേരള സർക്കാർ ബിഡ് ചെയ്തത് കെ എസ് ഐ ഡി സിയെ കൊണ്ടാണ്..
കെ എസ് ഐ ഡി. 1961 ഇൽ കേരളത്തിലെക്കു ഇൻവെസ്റ്റ്മെന്റ്കിട്ടാനും അത്പോലെ വ്യവസായം വളർത്താൻ സഹായിക്കുന്ന ഒരു നോഡൽ ഏജൻസിയാണ് . ഇൻഡസ്ട്രി വകുപ്പിന് കീഴിൽ വരുന്ന ഒരു ബുറോക്രാറ്റിക് സെറ്റ് അപ്പ്. അതിനു പ്രൊഫെഷനൽ മാനേജ്മെന്റ് ട്രാക് റിക്കാർഡോ എന്തെങ്കിലും എയർപോർട് മാനേജ് ചെയ്ത അനുഭവം സീറോ. അവർക്കു ഒരു ബിഡിങ് പ്രൊപോസൽ എഴുതുവാൻ പോലുമുള്ള പ്രാപ്തി ഇല്ല. അതിനുപോലും കെ പി എം ജി യെയും മറ്റു കണ്സള്റ്റന്സിനെയും വിളിച്ചു രണ്ടര കോടി ചിലവാക്കണ്ട സ്ഥിതിയാണ്. കാരണം അത് ഒരു പ്രൊഫെഷനലിസം ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥ-ഗുമസ്ത ഏജൻസിയാണ്.
അവരുടെ ബിഡിങ്ങിനെക്കളിൽ 38 രൂപ കൂടി അഡാനി ഗ്രൂപ്പ് പറഞ്ഞു. അത് കൊണ്ടു അവർക്കു കിട്ടി. അഡാനി ഗ്രൂപ്പ് 164 ഉം കെ എസ് ഐ ഡി സി 138 മാണ് ഒരോ യാത്രക്കാർക്കും വച്ചു കൊടുക്കാം എന്നു പറഞ്ഞ തുക.
പക്ഷേ കേരള സർക്കാർ വിട്ട് കൊടുത്ത സ്ഥലമാണ്. അത് കൊണ്ടു കേരള സർക്കാരിന്റെ അനുമതി ഇല്ലാതെ സംഗതി അഡാനിക്കു പെട്ടന്ന് ഏറ്റു എടുക്കാനാവില്ല
എന്താണ് ചെയ്യാൻ കഴിയാവുന്നത്?
കേരളത്തിൽ വിജയകരമായി എയർപോർട്ട് നടത്തി പരിചമുള്ളത് പ്രൈവറ്റ് -പബ്ലിക് സംരഭമായ സിയാൽ ആണ്.
കേരളം സിയാലിന്റ ഒരു എയർപൊട്ട് മാനേജ്മെന്റ് ഡിവിഷനുണ്ടാക്കുക. സിയാൽ എയർപോർട്ട് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ബിഡ് ചെയ്യുക. തിരുവന്തപുരം ഇന്ത്യയിലെ ഏറ്റവും നല്ല എയർപൊട്ട് ഹബ്ബാക്കുക .
തിരുവനന്തപുരം ഒരു ഇന്റർനാഷണൽ ലെവൽ ഹബ്ബ് എയർപോർട്ടാക്കിയാൽ മാത്രമേ ട്രാഫിക് കൂടുകയുള്ളൂ. ഇപ്പോൾ അവിടെ നിന്ന് ഗൾഫ് കണക്ഷനും പിന്നെ സിങ്കപ്പൂർ കെ എൽ ബജറ്റ് എയർലൈൻ കണക്ഷനും ശ്രീ ലങ്ക, മാലി പോലുള്ളതുമെയുള്ളു.
യുറോപ്പ്, ആഫ്രിക്ക, സൗത് ഈസ്റ്റ് ഏഷ്യ കണക്ഷൻകൂടി വന്നാൽ മാത്രമേ തിരുവനന്തപുരം എയർപോർട്ട് വികസിക്കൂ. ഇന്ത്യയുടെ പലഭാഗത്തു നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും ആളുകൾ തിരുവനന്തപുരം വഴി പോകണം.. മലയാളികൾ പ്രൊമോട്ട് ചെയ്യുന്ന ഇന്റർ നാഷണൽ എയർലൈൻ ഹബ്ബാകണം. കേരളത്തിന് ഒരു വിമാന കമ്പനിയുണ്ടാകണം. (പക്ഷെ അത് സർക്കാർ നടത്തിയാൽ കെ എസ് അർ റ്റി സിപോലാകും ) ലോകത്തു എവിടേക്കും പെട്ടന്ന് കണക്ഷനുള്ള ഹബ്.
ഇപ്പോൾ അത് കേരളത്തിലെ രണ്ടര ജില്ലക്കും പിന്നെ തമിഴ് നാട്ടിലെ ഒന്നര ജില്ലക്കും മാത്രം ഉതകുന്ന സദാ എയർപോർട്ടാണ്. ഗൾഫിൽ പോകാം. അവിടുന്ന് വേണം മറ്റു പലയിടത്തും പോകേണ്ടത് .അതിൽപ്പരം വലിയ ട്രാഫിക് ഉണ്ടായേലേ തിരുവനന്തപുരം എയർപൊട്ടു ലാഭമുള്ളതാകുകയുള്ളൂ. ഇപ്പോൾ പോലും കേരളത്തിലേക്കും തിരിച്ചുള്ള ഫ്ലൈറ്റ്കളിൽ ബിസിനസ് ക്ലാസ്സിൽ 80% സീറ്റു മിക്കവാറും കാലിയാണ്.
മലയാളി ലോകത്തൊക്കെ പോയി പ്രൊഫെഷണൽ അനുഭവങ്ങളുള്ളവരാണ് . സിയാൽ അഡാനിയുമായി എല്ലായിടത്തും കോംപീറ്റ് ചെയ്യേണ്ടതായിരുന്നു. അത് പോലെ അന്താരാഷ്ട്ര തലത്തിലും
ലോക നിലവാരത്തിൽ വളർന്നു മൾട്ടി നാഷണൽ കമ്പനിയാകാമായിരുന്നു കെൽട്രോണിന്. കുറഞ്ഞത് രണ്ടു ലക്ഷം മലയാളികളികൾക്ക് ജോലി കിട്ടിയേനെ . പക്ഷേ അത് തിരുവനന്തപുരത്തു ഒതുങ്ങി. നമുക്ക് അറിയാവുന്ന കൊടി നട്ടാലും രാഷ്ട്രീയ ഇടപെടലു സ്വന്തക്കാരെ നിയമിച്ചു മൊക്കെ അത് മുരടിച്ചുപോയി . നമ്മൾ കേരളത്തിൽ സർക്കാർ സംരഭമായി ലാഭത്തിൽ നടത്തി വൻ നിലയിലാക്കിയ ഏത്ര പൊതു മേഖല വ്യവസായ സ്ഥാപനങ്ങളുണ്ട്?
തിരുവനന്തപുരം അഡാനിക്കു കൊടുക്കുന്നതിൽ പ്രതിഷേധമുണ്ടെങ്കിൽ അതിനു ബദൽ പ്രൊപോസൽ കൊണ്ടു വരികയാണ് വേണ്ടത്.
തിരുവനന്തപുരം എയർപോർട്ട് ഇങ്ങനെ പോയാൽ അത് എങ്ങും എത്തില്ല. കെ എസ് ഡി സി യുടെ പണി എയർപോർട്ട് മാനേജ്മെന്റല്ല . അത് സർക്കാർ ബ്യുറോക്രസി സെറ്റപ്പാണ് . അവർക്കു കാശ് ഇൻവെസ്റ്റ് ചെയ്യാനും ഇല്ല.
തിരുവനന്തപുരത്തു വലിയ ഇൻവെസ്റ്റ്‌മെന്റ് വേണം , മാർക്കറ്റിങ് വേണം, ലീപ് ഓഫ് ഇമാജിനേഷൻ വേണം . ഇതൊന്നും ഒരു സർക്കാർ ബ്യുറോക്രസിക്കു കഴിഞ്ഞതായി കേരളത്തിൽ ഇത് വരെ കണ്ടില്ല.
അത്കൊണ്ടു അഡാനി വേണ്ടായെങ്കിൽ വേണ്ട.
പക്ഷേ എന്താണ് അതിനു ബദൽ.?
സർക്കാരിന് ഒരു സ്ട്രാറ്റജിയാണ് വേണ്ടത് . അടുത്ത മുപ്പതു കൊല്ലം മുമ്പിൽ കണ്ടു.
ഇതു തിരുവനന്തപുരം എയർപൊട്ടിന്റ മാത്രം കാര്യമല്ല. കേരളം ഭാവിയിൽ എങ്ങനെ ആയിരിക്കണം എന്ന കാഴ്ചപ്പാടിന്റെ പ്രശ്നമാണ്
ജെ എസ് അടൂർ
No comments:
Post a Comment