Tuesday, May 21, 2019

The Joy of Giving


പ്രിയ കൂട്ടുകാരെ , സുഹൃത്തുക്കളെ
ഒരാഴ്ച്ച മുമ്പ് സി എം സി വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന ഒരു എഫ് ബി സുഹൃത്തിന് വേണ്ടി സാമ്പത്തിക സഹായം അപേക്ഷിച്ചിരുന്നു . I want to express gratitude on his behalf and my behalf to around seventy friends contributed . I am immensely grateful to each and every one you for your trust , and an attitude of sharing and caring for other human beings I am also grateful to those who could not support . Because you wil have such opportunities in the future .
കഴിഞ്ഞ ഒരാഴ്ചയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു . ഒന്നാമതായി ഭൂമിയിൽ നന്മയുള്ള ഒരുപാട് നല്ല മനുഷ്യർ ഉണ്ടെന്നത് . രണ്ടാമതായി സമൂഹത്തിൽ വേണ്ട ഏറ്റവും വലത് പരസ്പര വിശ്വാസവും സ്നേഹവുമാണെന്നതാണ് . മൂന്നമതായി മനസറിഞ്ഞു കൊടുക്കുന്നവർ അവരുടെ സന്തോഷവും സ്നേഹവും നന്മയും ആണും പങ്കു വക്കുന്നത് . പിന്നീട് മനസ്സിലായത് ജാതി മത വേർതിരുവകൾക്ക് അപ്പുറം കൊടുക്കുന്നവരാണ് മനുഷ്വത്വത്തിൽ ഉള്ള ദൈവീകതയെ ജാതി മത വേലിക്കുമപ്പുറം കാണുന്നത് . They will have the joy of giving
ഇന്ന് രാവിലെ നമ്മുടെ ആ സുഹൃത്തിന് എല്ലാം കൂടി രണ്ടു ലക്ഷം രൂപ ഇവിടെയുള്ള സുഹൃത്തുക്കൾ നൽകി . അത് കൊണ്ട് അദ്ദേഹം രണ്ടാമത്തെ ഘട്ട ചികിത്സക്കായി അഡ്മിറ്റ് ആയി . മാത്രമല്ല ഇവിടെ എഴുതിയത് കണ്ട് വെല്ലൂരിൽ അദ്ദേഹത്തെ ഒരാൾ സന്ദർശിച്ചു .
What joy!!. We all together can make a difference in the world by litting candles of light and hope in the lives of those who are at the edge of life .
ഞാൻ നേരിൽ കാണാത്ത ഒരാൾക്ക് . നിങ്ങൾ ആരും നേരിൽ കാണാത്ത ഒരാൾക്ക് ഒരു ഹീലിംഗ് റ്റച് കൊടുക്കുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത് .
അത് മാത്രമല്ല കൊടുത്തവർ പറഞ്ഞത് ദയവ് ചെയ്ത് അവരുടെ പേര് പ്രസിദ്ധീകരിക്കരുത് എന്നാണ് . ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്ന് പങ്കുവക്കുന്നത്തിന്റെ ധർമ്മം എന്റെ ചെറുപ്പത്തിൽ വല്യമ്മച്ചി പഠിപ്പിച്ചതാണ് .ഒരു ചെറുപ്പക്കാരനായ സുഹൃത്തിന്റ ബാങ്കിൽ ഉണ്ടായിരുന്നത് ആകകൂടി 3200 രൂപ , അയാൾ അതിൽ നിന്ന് ആയിരം രൂപ കൊടുത്തിട്ട് സ്ലിപ് അയച്ചു തന്നപ്പോഴാണ് ആ ആയിരം രൂപയുടെ മൂല്യവും വലിപ്പവും മനസ്സിലായത് .പിന്നെ എനിക്ക് മനസിലായത് സംഭാവന തന്നവരെല്ലാം സാധാരണക്കാരായ മനുഷ്യരാണ് . മനസ്സ് അറിഞ്ഞു കൊടുത്തവർ . പൈസ കൂടുതൽ ഉള്ളവർ ഇൻസെന്റീവ് ഇല്ലാതെ സാധാരണ കൊടുക്കാറില്ല .
ചിലർ ഒരാൾ വല്ലാതെ പ്രയസത്തിൽ ആകുമ്പോൾ പറയും , you are in out thoughts and prayers .ഒരാൾക്ക് വിശക്കുമ്പോൾ ആഹാരമാണ് പ്രാർത്ഥന. ഒരാൾ ചികത്സക്ക് പണമില്ലാതെ പ്രയാസപ്പെടുമ്പോൾ മനസ്സറിഞ്ഞു കൊടുക്കുന്നതാണ് പ്രാർത്ഥന .ഞാൻ പ്രതീക്ഷിച്ചവരെക്കാട്ടിൽ ഞാൻ പ്രതീക്ഷിക്കാത്ത സുഹൃത്തുക്കളാണ് ജീവിതത്തിൽ കാണാത്ത ഒരു മനുഷ്യനു മനസ്സറിഞ്ഞു കൊടുത്തത് .
A BIG THANK You FRIENDS . LOVE TO ALl. OF YOU. I believe in life before death , in human goodness ; in the joy of giving ; sharing and caring for others , beyond language , religion , gender and nationality
,സ്നേഹാദരങ്ങളോടെ
ജെ എസ്

ഇവിടെ പ്ലാസ്റ്റിക് സർജറി പണ്ടേയുണ്ട് !!!!

ഇവിടെ പ്ലാസ്റ്റിക് സർജറി പണ്ടേയുണ്ട് .ക്ളോണിങ് പണ്ട് പണ്ടേ നമ്മുടെ നാട്ടിൽ ഉണ്ട് . പുഷ്‌കപ വിമാനം അദാനിക്കും മുമ്പേ മിസ്റ്റർ രാവണന് ഉണ്ടായിരുന്നു . അന്ന് തൊട്ട് വിമാനം ഉണ്ടാക്കിയവർക്ക് റാഫെലൊക്കെ ചീളു കേസല്ലേ .എത്രെയോ കൊല്ലമായി ആർഷ ഭാരതത്തിൽ ആരൊക്കെ വാണം (റോക്കറ്റ് ).വിടുന്നു . പണ്ട് മലയെടുത്തോണ്ട് ലങ്കയ്ക്ക് പോയത് ഡിജിറ്റൽ ടെക്നൊലെജി ഉപയോഗിച്ചാണ് . പണ്ട് പണ്ട് ലങ്കയിൽ നിന്ന് ഈ മെയിലും മൊബൈൽ ഫോണും കിട്ടിയപ്പോഴായിരുന്നു ലൊക്കേഷൻ ലോക്കറ്റ് ചെയ്ത് പണി കൊടുത്തത് .പിന്നെ ക്‌ളൗഡ്‌ ടെക്നൊലെജിയും ഇവിടെതന്നെ .നിങ്ങൾക്ക് മേഘ സന്ദേശം അറിയാത്തതിന് മോഡി സാറിനെ കുറ്റം പറയരുത് . ഇങ്ങനെയുള്ളതെല്ലാം മോദിജി ഹിമാലയത്തിൽ പോയി തപസ്സ് ചെയ്ത് കിട്ടിയതാണ് .ഹിമാലയത്തിൽ പോയി രാവിലെ മൂന്നരക്ക് കൊടും തണുത്ത വെള്ളത്തിൽ കുളിച്ചു സൂര്യ നമസ്കാരം കഴിഞ്ഞപ്പോഴാണ് സർ കുട്ടിച്ചാത്തൻസ് ക്‌ളൗഡ്‌ ടെക്നൊലെജി വഴി ഡിഗ്രിയുടെ ഡിജിറ്റൽ കോപ്പി വരെ കൊടുത്തത് . ആ ത്രികാല ജ്ഞാനം വെറും സാധാരണക്കാരായ ഇന്ത്യക്കാർക്ക് മനസ്സിലാകില്ല . ബേക്കൂഫ്‌ ലോക് . ബ്ലഡി ഫൂൾസ് !!
നോട്ട് നിരോധനവും അങ്ങനെ വന്നതാണ് . പിന്നെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം അദ്ദേഹത്തിന് ഉത്തമ ബോധ്യമായ കള്ളങ്ങൾ മാത്രമാണ് അദ്ദേഹം പറയുന്നത് .അത് ഇത്ര കൊല്ലമായും ആളുകൾ മനസ്സിലാക്കി ഇല്ലെന്നത് കൊണ്ടല്ലേ അത് പറഞ്ഞു പറഞ്ഞു പറഞ്ഞു ശീലമായത് .
മോഡീയ നമഹ ..ഡിജിറ്റലായാം നമഹ..വാണയ നമഹ !! ഫെക്കൂയാഹ നമഹ !!!

അമ്മ ആദ്യമായി അടിച്ചത് കള്ളം പറഞ്ഞതിനാണ്

.
അമ്മ ആദ്യമായി അടിച്ചത് കള്ളം പറഞ്ഞതിനാണ് .പൂവരിശും കമ്പ് വച്ചാണ് അടിച്ചത് എന്ന് നല്ല ഓർമ്മയുണ്ട് . ആദ്യ ബാലപാഠം കള്ളം പറയരുത് .കള്ളം ചെയ്യരുത് . കൈക്കൂലി വാങ്ങരുത് എന്നാണ് . എന്റെ മക്കളോട് അവരുടെ അമ്മയും വളരെ ഗൗരവമായി പറഞ്ഞു കൊടുത്തത് അതാണ് .അത് അവരുടെ അമ്മ നൂറ് പ്രാവശ്യം ആവർത്തിക്കും .
ഒരിക്കൽ ഞാൻ ഒരു ചെറിയ കള്ളം ചെയ്തു .പണ്ട് യൂ ജി സി / ജെ ആർ എഫ് പരീക്ഷക്ക് ടി എ ഉണ്ടായിരുന്നു . ഞാൻ രണ്ടു ദിവസം മുമ്പ് കേരളത്തിൽ ,നിന്ന് പൂനക്ക് വന്ന ട്രെയിൻ ടിക്കെറ്റ് റ്റി എ ക്കു കൊടുത്തു ഏതാണ്ട് 700 രൂപ ടി എ സംഘടിപ്പിച്ചു . യഥാർത്ഥത്തിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഞാൻ അതിന് അർഹനല്ല ..അന്ന് എന്റെ കൂടെ എഴുതാൻ വന്ന അന്നത്തെ സന്തത കൂട്ടുകാരിയും ഇന്നത്തെ ജീവിത പങ്കാളി ബീന പറഞ്ഞു അത് വലിയ തെറ്റാണ് . ഞാൻ പറഞ്ഞു അത് ചെറിയ തുകയല്ലെ . അവർ പറഞ്ഞു ചെറിയ കള്ളവും വലിയ കള്ളവും എല്ലാം കള്ളമാണ് . അത് തെറ്റ് തന്നെയാണ് എന്ന് പറഞ്ഞു എന്നെ കുറ്റപെടുത്തികൊണ്ടിരുന്നു . അങ്ങനെ ഒരിറക്കത്തിൽ ബൈക്ക് തെന്നി ആദ്യമായി ബൈക്കിൽ നിന്ന് വീണു . പതിയ ആയതിനാൽ രണ്ടു പേർക്കും അധികം ചതവുകൾ പറ്റിയില്ല ..ആശുപത്രിയിൽ പോയി മരുന്ന് വച്ച് കെട്ടാൻ ആ കാശിന്റെ പകുതി പോയി . ബാക്കി അവിടെ കോളേജിന് അടുത്തു എന്നും ഇരിക്കുന്ന ഒരാൾക്ക് കൊടുത്തു . എന്റെ കൂട്ടുകാരി പറഞ്ഞു . കണ്ടല്ലോ ഫലം . നെവർ എവർ ഡു ഇറ്റ് എഗൈൻ .ദാറ്റ് ഈസ് ഏ കണ്ടീഷൻ !! പിന്നെ ജീവിതത്തിൽ ഇത് വരെ അർഹിക്കാത്ത ഒരു നയാ പൈസ എടുത്തിട്ടില്ല .
ചുരുക്കത്തിൽ മിക്ക മൂല്യങ്ങളും വീട്ടിൽ പഠിക്കുന്നവയാണ് . വീട്ടിൽ ചോദിക്കാനും പറയാനും വിമർശിക്കുവാനും കളിയാക്കാനും ശാസിക്കാനും ആളുണ്ടായാൽ ആളുകളിൽ കുറെ മാറ്റം വരും .
ചോറും ചൊല്ലും കൊടുത്തു വളർത്തണം എന്നാണ് പ്രമാണം എന്ന് എന്റെ വല്യമ്മച്ചി പറയുമായിരുന്നു . പിന്നെ വല്യമ്മച്ചി പറയ്യുന്ന സ്ഥിരം പല്ലവി . ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയ്യും വേണമെന്നാണ് . അന്ന് അത് കേൾക്കുന്നത് കലിപ്പായിരുന്നു . പക്ഷെ നാലു വയസ്സ് മുതൽ കേട്ടത് ഒക്കെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോകില്ല .
ജെ എസ് അടൂർ

ജാതി , വർണം ഭാഷ , സംസ്കാരം : സാംസ്കാരിക നായകർ ഉണ്ടാകുന്നത് എങ്ങനെ ?

ജാതി , വർണം ഭാഷ , സംസ്കാരം : സാംസ്കാരിക നായകർ ഉണ്ടാകുന്നത് എങ്ങനെ ?
ലോകത്തുള്ള മറ്റ് ഇടങ്ങളിലേക്കാൾ ഇന്ത്യ വ്യത്യസ്തമാകുന്നത് ഇവിടുത്തെ സമൂഹവും സംസ്കാരവും ചരിത്രവും ദൈവ വിചാരങ്ങളും കുടുംബ സംവിധാനവും ആചാര വിചാരങ്ങളും രാഷ്ട്രീയവുമെല്ലാം ശ്രേണീവല്കൃതമായ ജാതിബദ്ധമാണ് എന്നതാണ് . ഇന്ത്യയിലെ ദൈവ വ്യസ്തപോലും വർണ്ണ - ജാതി ബദ്ധമാണ് . ഇവിടെ ' ഹിന്ദു -മത ' ഭ്രാന്ത് എന്നതിനേക്കാൾ വർണ്ണ -ജാതി - വർഗ്ഗ മേൽക്കോയ്‌മ വെറികളാണ് വിഭാഗീയത (sectarian )യുടെയും അത് മൂത്തു വർഗീയ ( communal ) വിവേചന വികാര -വിചാര രാഷ്ട്രീയത്തിന്റ തായ് വേര് .
ഹിന്ദുത്വയുടെ പ്രധാന ആചാര്യനായ ഹിന്ദു മഹാസഭയുടെ നേതാവ് സവർക്കർ ദൈവ വിശ്വാസമില്ലാത്ത ' യുക്തി 'വാദിയായിരുന്നു .അദ്ദേഹത്തിന്റെ അനുചരനായ ഗോഡ്‌സെ ഒരു മത ഭ്രാന്തൻ എന്നതിനേക്കാൾ പൂനയിലെ പേഷ്വാ ബ്രാഹ്മണ മേൽക്കോയ്മ അധികാര വ്യവസ്ഥ മനസ്സിലേറ്റി അതിൽ തീവ്ര വാദം മൂത്തു അതിന് ബദലായി എന്തിനെയും വെറുത്തു , വെറുപ്പിന്റെ രാഷ്ട്രീയത്തെ ആവാഹിച്ചു ചിന്തയിലും പ്രവർത്തിയിലും ഹിംസ നിറവെറ്റിയ ആളാണ് . വെറുപ്പിന്റെയും വർണ്ണ -ജാതി വിവേചനത്തിന്റെയും വിചാരധാരയിലെ ഹിംസയുടെ ആദ്യ അപ്പോസ്തലൻ ആയിരുന്നു ഗോഡ്‌സെ..അത്‌ കൊണ്ടാണ് ഇന്ന് ചിലർക്ക് 'രാജ്യ -സ്നേഹ ' വിശുദ്ധനാകുന്നതും മറ്റുള്ളവർക്ക് ഭീകര ഹിംസ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലും ആകുന്നത് .
ജാതിബോധം വളരെ ചെറുപ്പത്തിലേ ആചാര വിചാരങ്ങൾകൊണ്ട് മസ്തിഷ്‌കത്തിൽ ഉറപ്പിക്കുന്ന അടിസ്ഥാന സ്വതബോധമായ കൂട്ട് ഓർമ്മകളുടെ (collective memories ) ഒരു സോഫ്ട്വെയർ മദർ ബോഡാണ് . അതിന്റ ആദ്യ യൂസേഴ്സ് മാനുവലാണ് മനു സ്‌മൃതി (സ്‌മൃതി എന്ന വാക്ക് തന്നെ കൂട്ട് ഓർമ്മകളെ അടയാളപ്പെടുത്തുന്നുഒന്നാണ് ).മനു സ്മ്രിതി എന്നത് ഒരേ സമയം ചാതുർ വർണ്യം ( വർണ്ണം -നിറം )ത്തിലധിഷ്ട്ടിതമായ സാമൂഹ്യ വ്യവസ്ഥയും , ദൈവീക വ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയുമായിരുന്നു . അതിൽ ഒരു വലിയ പരിധിവരെയുള്ളത് വംശധിഷ്ഠിത വർണ്ണവും ആ ലോജിക്കിൽ നിന്ന് വളർത്തിയെടുത്ത 'സ - വർണ്ണ ' ബോധ മേൽക്കോയ്‌മയുമാണ് .
ഇന്നും ഇന്ത്യയിൽ എല്ലായിടത്തും ' നിറം ' ഒരു പ്രശ്നം തന്നെയാണ് . അത് കല്യാണ പരസ്യ പോർട്ടലുകളിൽ ഇപ്പോഴുംമുണ്ട് . പേരറിയാത്ത പെൺ കിടാവിന് പോലും ' കോതമ്പ് കതിരിന്റെ ' നിറമാണ് എന്നാണ് കവി പാടിയത് . ഈ വർണ്ണ (നിറ ) ബോധം ഏറ്റവും കൂടുതൽ ഉള്ളത് വടക്കു പടിഞ്ഞാറേ ഇന്ത്യയിലാണ് . അത്‌ കൊണ്ട് കൂടിയാണ് മിക്കപ്പോഴും ഇരുണ്ട /തവിട്ട് നിറമുള്ള വ്യത്യസ്ത ശരീര പ്രകൃതിയും ഭാഷയുമുള്ള മിക്കവരെയും 'മദ്രാസികൾ ' എന്ന് വിളിക്കപെടുന്നത് . സത്യത്തിൽ ഇന്ത്യൻ റെയ്ൽവെക്കൊപ്പം ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും വടക്കോട്ട് യാത്ര ചെയ്തവരെ വിളിച്ചാണ് അന്ന് തുടങ്ങിയത് . എന്ത് തന്നെയായാലും ഇന്ത്യയിലെ സിനിമയിലിലും രാഷ്ട്രീയത്തിലും എല്ലാം നിറം ഇന്നും ഒരു വിഷയമാണ് . ' കാലേ ' (കറുത്തത് ') എന്നത് വംശീയ വിചാരവുമാണ് .
വംശ വർണ്ണ ബോധം ശ്രേണീ വൽക്കരിച്ചാണ് ഒരു 'വെർട്ടിക്കൽ ' സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യൻ ആചാര വിചാര , ഭാഷ ' സംസ്കാര' മെന്ന ' ' ആർഷ ഭാരത ' - 'സംസ്കാര ' മെന്ന് നിർമ്മിതി. ' സംസ്കൃതം ' എന്ന 'സാംസ്ക്കരിക്കപെട്ട് ' ഭാഷ വ്യവഹാര വ്യാകരണ ബദ്ധ മേൽക്കോയ്മായിൽ നിന്നാണ് , സംസ്കാരം ' എന്ന പദം പോലും ഉളവായത് . സംസ്‌കൃതം ' ദേവ വാണി ' യായത് കൊണ്ട് ബ്രാമ്മണർക്ക് മാത്രമേ ' സംസ്‌കൃത ' സംസ്കാരം എന്നതിന് അധികാരമുളൂ ..അത്‌ കൊണ്ടാണ് ഇന്ത്യയിലും (ഒരു വലിയ പരിധി വരെ കേരളത്തിലും ) ' സാംസ്കാരിക നായകർ ' ഒട്ടുമിക്കതും ബ്രാഹ്മണരോ അവരുടെ ശിങ്കിടി മേൽ ജാതിക്കാരോ അല്ലെങ്കിൽ ' സംസ്കൃതവൽക്കരി ' ക്കപെട്ടവരൊയാണ് .
മ്ലെച്ഛ ജാതികൾക്കോ (പുറം മതങ്ങൾക്കോ ) ' സാംസ്കാരിക നായക ' പട്ടം കിട്ടുവാൻ പ്രയാസമാണ് . കേരളത്തിലേ ആദ്യ വ്യാകരണ മെഴുതിയ ചാണ്ടി , കേരള ' പാണിനി ' ആകാത്തതും അത് കൊണ്ടാണ് . കേരളത്തിൽപോലും ദളിത് വിഭാഗത്തിലോ മുസ്ലീ വിഭാഗത്തിലോ എത്ര ' സാംസ്കാരിക നായകർ ' ഉണ്ട് ? സംകൃതവൽക്കരിക്കപ്പെടാൻ വെമ്പുന്ന നസ്രാണി സംസ്ക്കാരം ' കട്ടക്കയം ക്രൈസ്തവ കാളിദാസൻ പൊട്ടകുളത്തിൽ പുളവൻ ഫണീന്ദ്രൻ ' എന്ന് പണ്ട് ട്രോളിയത് ' സാംസ്കാരിക ' നായകരാണ് .
ഈ വർണ്ണ -വംശ - ജാതി മേൽക്കോയ്‌മ അറിഞ്ഞും അറിയാതെയും ഇന്ത്യയിൽ എല്ലാ രംഗത്തുമുണ്ട് . അതിനുള്ളിലെ സവർണ്ണ മനോഭാവ മേധാവിത്തം പുരുഷ കേന്ദ്രീകൃതമാണ് . ശ്രേണി ബദ്ധ വെർട്ടിക്കൽ ചാതുർ വർണ്ണ്യ വ്യവസ്ഥ മാത്രമല്ല സ്ത്രീകളെ എങ്ങനെ ' നിലക്ക് നിർത്തണമെന്നും ' വരുതിയിൽ നിർത്തണം ' എന്നും മനുസ്മ്രിതി എന്ന അടിസ്ഥാന സാമൂഹിക രീതി ' ധർമ്മ ' ശാസ്ത്രത്തിൽ പറയുന്നുണ്ട് . ' ശുദ്ധിയില്ലാത്ത സ്ത്രീയും ' മ്ലേച്ച ജാതി - മതസ്ഥരും ആചാര വിചാര ' സംസ്കാര ' ദൈവ വ്യസ്ഥക്ക് പുറത്താണ് . അന്നും ഇന്നും . അതിനെ മാറ്റുവാൻ ഇന്ത്യൻ ഭരണഘടനക്കോ , സുപ്രീം കോടതിക്കു പോലും കഴിയുന്നില്ലതാണ് എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലു വിളി
ഈ വംശ - വർണ്ണ - ബ്രമ്മണ - സംസ്‌കൃത മേധാവിത്തത്തിന് ബദലുകൾ തെക്കേ ഏഷ്യയിൽ ആദ്യമായി ഉണ്ടായത് ബുദ്ധ - പാലി - പ്രാക്രുത് വിചാര വിപ്ലവത്തിലൂടെയാണ് .അത് വർണ്ണ -വംശ -ലിംഗ വിവേചനകൾക്കതീതമായി മനുഷ്യനെയും പ്രകൃതിയെയും കണ്ണി ചേർക്കുന്ന പുതിയ അവബോധത്തിന്റ ബോധി വൃക്ഷചുവട്ടിലാണ് ഒരു ' പ്രാകൃത ' ( eco- centric and bio centric) ജീവ ബദ്ധ വിചാരധാരയിലൂടെയാണ് ഗൗതമൻ ബുദ്ധനായത് . അങ്ങനെ വിവേചനത്തിന് അപ്പുറമായി മനുഷ്യരെ തുല്യരായികാണുന്ന ആദ്യത്തെ ഇഗാലിറ്റേറിയൻ രീതി ശാസ്ത്ര സാമൂഹിക ദര്ശനമായത് കൊണ്ട് കൂടിയാണ് ബുദ്ധിസം ജനായത്ത ബോധത്തിന്റെയും ജനാധിപത്യ സംഘ സംവിധാനത്തിന്റെയും ചരിത്രത്തിലെ ആദ്യ പരീക്ഷണങ്ങളിൽ പ്രധാനപെട്ട ഒന്നാകുന്നത് . അത് കൊണ്ട് തന്നെയാണ് ' ബോധി' എന്നത് വ്യത്യസ്ത അടയാളപ്പെടുത്തലാണ് . കാരണം ആദ്യ ബദലുകളുടെ അന്വേഷണത്തിന്റ അടയാളപ്പെടുത്തലാണ് അത് . അത്‌ കൊണ്ട് തന്നെയാണ് '
ഇന്ത്യയിൽ തന്നെ ബദലുകളുടെ വ്യത്യസ്ത ധാരകൾ എന്നും ഉണ്ടായിരുന്നു . ബുദ്ധൻ തൊട്ട് കബീറും , ഫുലെയും , നാരായണ ഗുരുവും അയ്യങ്കാളിയും അംബേദ്ക്കറും എല്ലാം വൈവിധ്യമാർന്ന ബദൽ ധാരകളുടെ ബോധി വൃക്ഷങ്ങളാണ് . അങ്ങനെയുള്ള ബദൽ അന്വേഷങ്ങളുടെ തുടർ ധാരകളുടെ ഒഴുക്കിലെ ഒരു ചെറു ഓളമായാണ് ' ബോധിഗ്രാം ' എന്ന തിരിച്ചറിവ് മുപ്പത് കൊല്ലം.മുമ്പ് എന്റെ മനസ്സിൽ കയരി ചിന്തകൾക്കും വ്യവഹാരങ്ങൾക്കും ഉണർവേകിയത്
തുടരും .
അടുത്തത്:
ഇന്ത്യൻ രാഷ്ട്രീയവും ജനായത്തവും എങ്ങനെയാണ് ഇങ്ങനെ ആയത് ?
ജെ എസ് അടൂർ

അവിയൽ മസാല ബോണ്ട് ആഗോള ചന്തയിൽ

മസാല ബോണ്ട് എന്നത് ഇന്ത്യൻ കമ്പിനികളും പൊതു മേഖല സ്ഥാപനങ്ങളും ഇന്ത്യൻ രൂപയിൽ കടപത്രം (ബോണ്ട് ) ഇറക്കി വിദേശത്തു കാശുള്ളവരിൽ നിന്ന് കാശു കടം മേടിക്കുന്ന പരിപാടിയാണ് . സാധാരം ക്രെഡിറ്റ് റേറ്റിങ്ങു അനുസരിച്ചേ ലോകത്തു ആർക്കും ആരും ഇപ്പോൾ കടം കൊടുക്കുള്ളു . ചുരുക്കത്തിൽ നമ്മൾ പൈസ കടം എടുത്താൽ അത് തിരികെ കൊടുക്കാൻ വരുമാനമുണ്ടോ പാങ്ങുണ്ടോ , തിരികെ കൊടുക്കാതെ മുങ്ങാൻ സാധ്യതയുണ്ടോ ഇതൊക്കെ നോക്കിയേ ആരും ലോൺ കൊടുക്കുകയുള്ളൂ .
അപ്പോൾ ക്രെഡിറ്റ് റേറ്റിങ് നല്ലതാണെങ്കിൽ കടം കൊടുത്താൽ തിരിച്ചടക്കുമെന്ന് ഉറപ്പുണ്ടോ എന്നൊക്ക നോക്കിയാണ് കടം കൊടുക്കുന്നത് . ഇതൊക്കെ കഴിഞ്ഞും ഏതാണ്ട് 9 ലക്ഷം കോടിയാണ് നമ്മുടെ ബാങ്കുകളെ ഗോപി വരപ്പിച്ചു കൊണ്ട് വൻ പണച്ചാക്കുകൾ ലണ്ടനിലേക്ക് മുങ്ങിയത് .
ഇവിടെ കാശു കടം കിട്ടാനില്ലെങ്കിൽ വിദേശത്തുള്ള മുതലാളി സംരംഭകരിൽ നിന്നും കാശു പലിശക്ക് കടം വാങ്ങുന്നു . അങ്ങനെ മസാല ബോണ്ട് എന്ന കടപ്പത്രം ഇറക്കി വിദേശ മുതലാളിമാരോട് ഞങ്ങൾക്ക് കുറെ കാശു വേണം എന്ന് പറയാനാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നമ്മുടെ മുഖ്യ മന്ത്രി ധനകാര്യ മന്ത്രി പരിവാരങ്ങൾ എല്ലാം കൂടി പോയി മണി അടിച്ചത് .
കേന്ദ്ര സർക്കാരിന് 2013 മുതൽ കമ്മി കൂടി പല പദ്ധതികളും നടത്താൻ കാശില്ലാത്ത അവസ്ഥയിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്ത്യൻ രൂപയുടെ പേരിൽ കടപ്പത്രമിറക്കിയാൽ കാശു കടം തരാൻ ആളുണ്ടാകും എന്ന് ഉപദേശിച്ചത് രഘുറാം രഞ്ജനാണ് . അതിന് മുമ്പ് 2007 മുതൽ ചൈനീസ് കമ്പനികൾ ഡിം സം ബോണ്ട് എന്ന പേരിൽ കടപ്പത്രമിറക്കി കാശു വൻ തോതിൽ കടം വാങ്ങിയിട്ടുണ്ട് . ചൈനക്കാരന് ഡിം സം കടമെങ്കിൽ ഇന്ത്യക്കാരൻ മൊത്തം കുറെ എരിവും പുളിവുമുള്ള വിളഞ്ഞ കക്ഷികളായത് കൊണ്ട് അവര് രൂപയിൽ കടമെടുക്കുന്നതിനെ മസാല കടപത്രം എന്ന് വിളിച്ചു
അതിന് മസാല ബോണ്ട് എന്ന പേര് കൊടുത്തത് വേൾഡ് ബാങ്ക് ഗ്രൂപ്പിലെ ഇന്റർ നാഷണൽ ഫിനാൻസ് കോർപ്പഡറേഷനാണ് .പക്ഷെ ഈ മസാല ബോണ്ടിന് റിസേർവ് ബാങ്ക് 2015 ഇൽ അംഗീകാരം കൊടുത്തത് മുതലാണ് സംഗതി ഓടാൻ തുടങ്ങിയത് .ഇപ്പോൾ മസാല ബോണ്ട് ഉപയോഗിച്ചു 750 മില്യൺ ഡോളർ വരെ പ്രതി വർഷം സംഘടിപ്പിക്കാം .
അപ്പോൾ അധികം ഡെക്കറേഷൻ ഇല്ലാതെ പറഞ്ഞാൽ സംഗതി ഇന്ത്യൻ രൂപയിൽ കടപത്രമിറക്കി വിദേശ ഫിനാൻസ് മാർകെറ്റിൽ നിന്ന് പലിശക്ക് കടം വാങ്ങുന്ന ഏർപ്പാട് തന്നെ .ഇന്ത്യൻ രൂപയിൽ പൈസ കടപത്രത്തിൽ ഇറക്കുന്നവർക്കാണ് എക്സ്ചേഞ്ചു റേറ്റ് റിസ്ക്ക് . പക്ഷെ കാശ് തിരിച്ചടിക്കേണ്ടത് ഡോളറിലാണ് . മസാല ബോണ്ട് മാർക്കറ്റ് താരതമ്യേന ഒരു ചെറിയ മാർക്കറ്റ് സെഗ്മെന്റാണ് . ഇപ്പോഴത്തെ കുഴാമറിഞ്ഞ സാമ്പത്തിക പരിസ്ഥിയും അമേരിക്ക -ചൈന വ്യപാര ടെൻഷനും എല്ലാം മസാല ബോണ്ട് മാർക്കറ്റിനെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം .
പണ്ട് കേരളത്തിൽ കടം കിട്ടിയില്ലെങ്കിൽ മദ്രാസില് പോയി ചെട്ടിയാരോട് പലിശക്ക് കടം വാങ്ങുന്ന പരിപാടി. ഇപ്പോൾ ലണ്ടൻ സ്റ്റോക്ക് എസ്‌ചേഞ്ചിൽ പോയി ലോകത്തുള്ള ചെട്ടിയാന്മാരോട് വയ് ചേട്ടാ വെയ്‌ ,നല്ല പലിശ തരാം വെയ് ചേട്ടാ വായ് കാശും പലിശേം കൃത്യ സമയത്തു തിരികെ തരുമെന്ന് സർക്കാർ ഗാരെന്റി . ആ ഗ്യാരന്റി അന്താരാഷ്ട്ര ഫിനാൻസ് മുതലാളിത്ത ചന്തയായ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി അടിച്ചു അറിയിക്കാനാണ് നമ്മുടെ ബഹുമാനപെട്ട മുഖ്യ മന്ത്രി ലണ്ടനിൽപോയത് .
ഈ മസാല ബോണ്ട് ലണ്ടൻ കടച്ചന്തയിലിറക്കി ആദ്യം കാശു സംഘടിപ്പിച്ചത് കേരളത്തിലെ വിപ്ലവകാരികൾ പണ്ട് തൊട്ട് 'സാമ്രാജ്യത്ത കുത്തക ' എന്ന് വിശേഷിപ്പിച്ച വേൾഡ് ബാങ്കാണ്. ഇന്ത്യയിലെ റോഡ് , പാലം , ഫ്ലൈ ഓവർ മുതലായ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് സ്വകാര്യ മാർകെറ്റിൽ നിന്ന് ആയിരം കോടി രൂപ 2014 നവമ്പറിൽ ഇറക്കിയകടപത്രത്തിലൂടെ സംഘടിപ്പിച്ചു .വീണ്ടും വേൾഡ് ബാങ്ക് 2015 ഇൽ ഒരു 3150 കോടി രൂപ ഇവിടെ ക്ലൈമറ്റ് ചേന്ജ്ജു മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പിനികൾക്കു വേണ്ടി സംഘടിപ്പിച്ചു .പിന്നെ ആദ്യമായി ഒരു ഇന്ത്യൻ ബാങ്ക് HDFC ബാങ്ക് 2016 ഇൽ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന് 3000 കോടി കടം സംഘടിപ്പിച്ചു .പിന്നെ നാഷണൽ ഹൈവേ അതോറിറ്റി .
അങ്ങനെ നാട് ഓടുമ്പോൾ നടുവേ ഓടണമെന്നും ഹം കിസി സെ കം നഹി എന്നൊക്ക വാശിയുള്ള കേരള സർക്കാരും മസാല ബോണ്ടിൽ കയറിപിടിച്ചു . കിഫ്‌ബി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അക്ഷയ പാത്രമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് 1999 ഇൽ തുടങ്ങിയ സ്‌പെഷ്യൽ പർപ്പൊസ് വെഹിക്കിൾ എന്ന ഏർപ്പാടാണ് .അത് പൊതു മേഖലയിൽ ഉള്ള ഒരു സ്റ്റാറ്റയൂറ്ററി ബോഡിയാണ് .അത് ഇൻവെസ്റ്റ്മെന്റ് ഫണ്ടായി ആണ് വിഭാവനം ചെയ്തത് . എന്നാൽ ആഭ്യന്തര മാർകെറ്റിൽ നിന്നെ അതിന് കടം മേടിക്കാൻ അധികാരമുള്ളായിരുന്നു . ചില പരിധികളൊക്കെ ഉണ്ടായിരുന്നു .2016 ഇൽ അത് പൊളിച്ചെഴുതി പുതിയ നിയമുണ്ടാക്കി . അത് പൂർണ്ണമായി നിയോ ലിബറൽ മോഡലാണ് . പൈസ വിദേശത്തു നിന്നോ സ്വദേശത്തു നിന്നോ ഡോളർ മാർകെറ്റിൽ നിന്നോ ഒക്കെ സംഘടിപ്പിക്കാം .
നമ്മുടെ ഐസക് മന്ത്രിയുടെ സ്വപ്ന പദ്ധതികളെല്ലാം കിഫ്ബി കിഫ്‌ബി കിഫ്‌ബി എന്ന അക്ഷയ പാത്രത്തിൽ നിന്നാണ് എന്ന് പറഞ്ഞിട്ടും അത് അത്ര മാത്രം ക്ലച് പിടിച്ചില്ല . പ്രവാസി ചിട്ടി ഫണ്ടും ഒക്കെ പ്രസംഗ വാഗ്ദാനങ്ങൾക്ക് അനുസരിച്ചു ക്ലച്ചു പിടിച്ചില്ല
അങ്ങനെയാണ് ഇവിടെ കടം കിട്ടിയില്ലേൽ ലണ്ടൻ ചന്തയിലോ സിംഗപ്പൂർ ചന്തയിലോ പോയി മസാല ബോണ്ട് ഇറക്കി കടം സംഘടിപ്പിച്ചാലോ എന്നായി ചിന്ത . അത് മാത്രമല്ല കഴിഞ്ഞ വര്ഷം മസാല ബോണ്ടിലൂടെ പണം നിക്ഷേപിക്കുന്നവരുടെ മേളിൽ ചുമത്തിയിരുന്ന 5% നികുതി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു . പിന്നെ കഴിഞ വര്ഷം റിസേർവ് ബാങ്കിന്റെ അംഗീകാരം കിട്ടി . . അത് കഴിഞ്ഞു കൃത്യമായ പ്ലാനിങ് . കാര്യം എല്ലാം പറയണമെല്ലോ . ഇന്ത്യയിൽ തന്നെ ഈ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ഡോ കെ എം എബ്രഹാമാണ് കിഫ്‌ബി യുടെ സി ഇ ഓ .ഈ രംഗത്ത് വളരെ പരിചയമുള്ള സഞ്ജീവ് കൗശിക്ക് ആണ് ഡെപ്യൂട്ടി . കിഫ്‌ബി യുടെ മാനേജേനെന്റ് കപ്പാസിറ്റി മികച്ചതാണ് എന്നാണ് എന്റെ അഭിപ്രായം . അതാണ് അതിന് വിദേശമാർകെറ്റിൽ സാമാന്യം നല്ല വിലയിരുത്തൽ കിട്ടിയത് .സർക്കാർ ചുവന്ന നാടകൾക്ക് അപ്പുറമാണ് എന്നതും കാര്യമാണ്
കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നിശ്ചയിക്കുന്ന അന്താരാഷ്ട സ്വകാര്യ കുത്തക ഏജൻസി നമ്മൾക്ക് ഒരു ആവറേജ് BB തന്നു ഏറ്റവും നല്ലത് AAA യാണ് . BB എന്ന് പറഞ്ഞാൽ വലിയ കുഴപ്പമില്ലത്ത പാർട്ടി എന്നർത്ഥം. പക്ഷെ ക്രെഡിറ്റ് റേറ്റിങ് കുറയുന്നതിന് അനുസരിച്ചു പലിശ കൂടും .
കാര്യം എന്ത് പറഞ്ഞാലും കേരളത്തിന് വിദേശ ചെട്ടിയാരുമാർ പോലും കടം തരാൻ തയ്യാറായി എന്നതാണ് സർക്കാരിനെയും നമ്മളെയും സന്തോഷിപ്പിക്കുന്നത് .അത് മാത്രമല്ലഅന്താരാഷ്ട്ര സ്വകര്യ ബൂർഷ മുതലാളിമാരിൽ നിന്നും കടം വാങ്ങുന്ന ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമാണ് എന്നത് നമ്മളെ കോൾമയിർകൊള്ളിക്കും . മാത്രമല്ല ലണ്ടനിലെ മുതലാളിത്ത ചന്തയിൽ വരെ കേരളത്തിന് ഡിമാൻഡ് ഉണ്ടെന്ന് സ്ഥാപിച്ച ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ .ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച ലോകത്തെ ആദ്യത്തെ കറകളഞ്ഞ ശുദ്ധ കമ്മ്യൂണിസ്റ്റ് മാർക്സിറ്റ്‌ നേതാവ് നമ്മുടെ കേരളത്തിന്റെ സ്വന്തം നേതാവാണ് എന്നതിൽ വികസന സ്നേഹികളായ ഓരോ മലയാളിയും അഭിമാനം കൊള്ളണം .
അങ്ങനെയാണ് കേരളം 2150 കോടിക്ക് വേണ്ടിയുള്ള കടപത്രം പ്രതി വർഷം 9.723% പലിശ കൊടുക്കാമെന്ന കരാറിൽ ഇറക്കി യിരിക്കുന്നത് . അത് ഇറക്കുന്നതിന് കൂടെ നിൽക്കുന്നത് ഇന്ത്യയിലെ ആക്സിസ് ബാങ്കും സ്റ്റാൻഡേർഡ് ചാർറ്റെഡ്‌ എന്ന വിദേശ ബാങ്കുമാണ് .വർഷം തോറും പലിശ 210 . കോടി . അഞ്ചു കൊല്ലത്തെ . അഞ്ചു കൊല്ലത്തെ പലിശയും മാനേജ്മെന്റ് ഫീയും 1050 കോടി രൂപ .ചുരുക്കത്തിൽ മൊത്തം അഞ്ചു കൊല്ലത്തിന് അകം തിരികെ അടക്കണ്ടത് 3200 കോടി രൂപയാണ് .
ഉള്ളത് പറയണമല്ലോ ബജറ്റ് കടം കയറി കയറി പരിധി എത്തിയതിനാൽ വേറെ എന്തെങ്കിലും വഴി കടമെടുത്താലേ ഇവിടെ റോഡും പാലവും ആശുപത്രീമൊക്കെ വികസിപ്പിക്കുവാൻ സാധിക്കുള്ളൂ . അതൊക്ക നല്ല കാര്യം .പക്ഷെ കടം കൂട്ടി കൂട്ടി കെണിയിൽപെട്ടാൽ പണി പാളും . കാരണം ഇത്‌ അന്താരാഷ്ട സ്വകാര്യ കട മാർകെറ്റിൽ നിന്ന് എടുക്കുന്ന കടമാണ് .
സംഗതി കിഫ്‌ബി , പൊതു ബജറ്റിന് പുറത്തുള്ള സെറ്റ് അപ്പ് ആണ് .പക്ഷെ കേരള സർക്കാർ ആണ് ഈ കാശിന് ഗ്യാരന്റി .കേരള സർക്കാരിന് സ്വന്തമായി കാശില്ലല്ലോ .ആ സംഭവം ഓടുന്നത് നമ്മൾ അറിഞ്ഞും അറിയാതെയും നമ്മുടെ കൈയ്യിൽ നിന്ന് പിരിക്കുന്ന പല തരം കരങ്ങൾ കൊണ്ടാണ് . ചുരുക്കം പറഞ്ഞാൽ ഈ സർക്കാർ എന്ന് പറയുന്ന സൂത്രത്തിന്റെ ഗ്യാരന്റി ഐസക് മന്ത്രിയും മുഖ്യ മന്ത്രിയുമൊന്നുമല്ല ഇവിടുത്തെ ജനങ്ങളാണ് . അപ്പോൾ ലണ്ടിനിൽ പോയി കടം വാങ്ങിയാലും.കാനഡയിലെ കുബെക്കിലെ സായിപ്പ്മാരുടെ പെൻഷൻ ഫണ്ട് ആയ CDPQ ആയാലും കട ബാധ്യത കേരളത്തിലെ ജനങ്ങളുടെ മേളിൽ തന്നെ .
സത്യത്തിൽ ഇനി കാര്യം പറയാമല്ലോ .കേരളത്തിന്റെ ആകെ മൊത്തം കാര്യങ്ങൾ നോക്കുമ്പോൾ ഇവിടെ കാര്യങ്ങൾ നടക്കണമെങ്കിൽ കടം മേടിക്കണം . നാട്ടിൽ കിട്ടാവുന്നടേതെല്ലാം കൂടി ഏതാണ്ട് 2 ലക്ഷത്തിലധികം കടം .പലിശ കൊടുക്കാൻ മാത്രം മൊത്തം ബജറ്റിന്റെ 16% .ഇവിടെ കടം കിട്ടാതായപ്പം നമ്മൾ ലണ്ടൻ ചന്തയിൽ ഇറങ്ങി ഒന്ന് കറങ്ങുന്നു .അത്ര മാത്രം .
കേരളത്തിന്റെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അല്ലെങ്കിൽ അകെ മൊത്തം സാമ്പത്തിക അവസ്ഥ ഏതാണ്ട് 8 .76 ലക്ഷം കോടി രൂപക്കടുത്തു ( കൃത്യമായി 8, 75, 514 കോടി ) എന്നാണ് കണക്ക് . ഈ നടപ്പ്‌ വർഷ ബജറ്റ് ഏകദേശം 1 .42 ലക്ഷം കോടി (1,41,980) .ഈ വര്ഷം നമ്മൾ സർക്കാർ സെറ്റ് അപ്പ് ഓടിക്കാനും നാട് വികസിപ്പിക്കുവാനും കടമെടുക്കുന്നത് 26, 291 കോടി .ചുരുക്കത്തിൽ കേരളത്തിന്റ ആകെമൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നോളം കടം കേറും .ഇപ്പോൾ ഏതാണ്ട് മുപ്പത് ശതമാനം .അതിന്റ കൂടെ ഒരു മൂവായിരത്തി ശിഷ്ടവും കൂടിയാൽ ആന വായിൽ അമ്പഴങ്ങ .അത് മാനേജ് ചെയ്യും . വീണ്ടും കടം മേടിച്ചു
അങ്ങനെ കടം വാങ്ങിയാൽ വീണ്ടും വീണ്ടും കടം വാങ്ങി നമ്മൾ പലിശ സഹിതം തിരികെ കൊടുത്തു കൊണ്ടേയിരിക്കും .കടം കേറി മുടിയുമോ എന്ന് അറിയണമെങ്കിൽ കുറെ കാലം കൂടിപിടിക്കും . അപ്പോഴേക്കും ഇപ്പോൾ ഭരിക്കുന്നവർ അടിത്തൂൺ പറ്റും . കടമെടുത്തു ഓണ സദ്യ ഉണ്ണുമ്പോൾ , ഹാ പ്രധമനു എന്ത് രുചി എന്ന് പറയുന്നത് പോലെയാണ് കേരളത്തിന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ വിലയുണ്ടെന്നു അർമാദിക്കുന്നവർ ചെയ്യുന്നത് .അപ്പൻ കടമെടുത്തു വീട് പണിയിച്ചിട്ട് തട്ടിപ്പോയ ശേഷം മക്കളുടെ കാലത്തു വീട് ജപ്തി ചെയ്യല്ലെന്ന് പ്രത്യാശിക്കാം ..അന്താരാഷ്ട്ര മാർക്കറ്റിലെ കടക്കെണിയിൽ അകപ്പെട്ടു നട്ടം തിരിഞ്ഞു കോൺ തെറ്റിയ കുറെ രാജ്യങ്ങളുണ്ട് .ഈ കടം ചിന്ന കടം .ഇത് പലിശ സഹിതം ആറാറു മാസം കൊടുത്താൽ നമ്മുക്ക് കൂടുതൽ ക്രെഡിറ്റ് റേറ്റിങ് കിട്ടി കൂടുതൽ ബോണ്ടിറക്കം . പക്ഷെ സംഗതി സൂക്ഷിച്ചില്ലെങ്കിൽ കടം നമ്മളെ മുക്കും .അത്‌ കൊണ്ട് ജാഗ്രതൈ !!
എന്തായാലും എത്രയൊക്കെ വിപ്ലവം ഇടത് പക്ഷം എന്നൊക്ക ലോകത്തെല്ലായിടത്തും പോയി മലയാളി വാചകമടിക്കുമെങ്കിലും മലയാളി പ്രായോഗികമതികളാണ് നാട്ടിൽ പണി കിട്ടിയില്ലെങ്കിൽ നമ്മൾ ആഗോള ചന്തയിൽ ഇറങ്ങി ശമ്പളം വാങ്ങും ..നാട്ടിൽ നമുക്ക് വിപ്ലവം പറഞ്ഞിട്ടും ജോലി കിട്ടിയില്ലെങ്കിൽ നമ്മൾ കൂളായി ഗൾഫിലും ന്യൂയോർക്കിലും ലണ്ടനിലും മെൽബണിലും ഒക്കെപ്പോയി നല്ലവിലയും നിലയുമുള്ളൂ ഡോളറും , ദിർഹവും , പൗണ്ടും യൂറോയിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയിൽ നിന്ന് വാങ്ങി കൂട്ടി സന്തോഷമായി ജീവിക്കും .പക്ഷെ പണ്ട് പാടി പഠിച്ച മുതലാളിത്വ ബൂർഷകൾക്കെതിരെ ഇടത് പക്ഷ പ്രതിരോധം സ്റ്റാർബാക്സ് കോഫി കുടിച്ചു കൊണ്ട് നമ്മൾ നന്നായി ചെയ്യും .നമ്മളെകണ്ടല്ലേ നമ്മുടെ നേതാക്കളും പഠിക്കുന്നത് .
അപ്പോൾ ലെഫ്റ്റ് -റൈറ്റ് - ലെഫ്റ്റ് -റൈറ്റ് എന്ന് തൊണ്ണൂറ് മുതൽ ചാടി കിളിത്തട്ട് കളിക്കുന്ന നമ്മള് പുരോഗമന മലയാളികളാണ് നമ്മുടെ നേതാക്കളുടെ ആശയും ആവേശവും .
നമ്മൾ ആഗോളവൽകൃത മുതലാളിത്വാ വ്യവസ്ഥയുടെ ഭാഗമായിട്ട് കൊല്ലം മുപ്പതായി .കേരളത്തിന്റ വളർച്ച നിരക്ക് കൂട്ടിയത് ആഗോള മാർകെറ്റിൽ നിന്ന് നമ്മുടെ എക്സ്പോർട്ട് മേന്മയുള്ള മനുഷ്യരെ കയറ്റി അയച്ചു റെമിറ്റൻസ് വന്നത് കൊണ്ടാണ് .പണ്ട് നമുക്ക് നാട്ടിൽ ജോലിയും കൂലിയും കിട്ടാതെ നമ്മൾ വണ്ടി കയറി ലോകമെങ്ങും പോയി ശമ്പളം വാങ്ങി .
നമ്മുടെ സർക്കാരിന് നാട്ടിൽ കടം കിട്ടാതായപ്പോൾ നമ്മളെപ്പോലെ അവരും ആഗോള ചന്തയിലിറങ്ങി മണിയടിച്ചു പത്തു പുത്തൻ നമ്മുടെ നന്മക്ക് വേണ്ടി കടം മേടിക്കുന്നതിൽ അഭിമാനിക്കാം .
പിന്നെ നീല വെള്ളത്തിൽ വീണാലും കുറുക്കൻ കൂവും എന്നത് പോലെ നമ്മൾക്ക് ലണ്ടനിലും ന്യൂയോർക്കിലും ദുബായിലും ഇരുന്നു മുതലാളിത്വ സാമ്രാജ്യ വ്യവസ്ഥകളെയും നാട്ടിലെ വലത് പക്ഷ പെറ്റി ബൂർഷ്വാ വർഗ്ഗ ശത്രുക്കളെയും പ്രതിരോധിക്കാം
എന്നിട്ട് ലണ്ടൻ മുതാളിത്വ ചന്തക്കു പുറകിലുള്ള മാർക്സ് പുണ്യവാള പ്രവാചകന്റെ കുടീരത്തിൽ മുന്നിൽ പോയി ഇൻക്വലാബ് സിന്ദാബാദ് വിളിച്ചു ആശ്വസിക്കാം .
നമ്മൾ ഇപ്പോൾ പെരിസ്‌ട്രോയ്ക്ക ഒക്കെ കഴിഞ്ഞു സഖാവ് ഡെങ്സിയാപ്പിങിന് ഒപ്പമാണ്. ലോകം മൊത്തം ചൈനീസ് ലൈൻ പിന്തുടരുമ്പോൾ നമ്മളായിട്ട് എന്തിന് കുറക്കണം !! അതല്ലേ ഡിം സം ബോണ്ടിന് പിറകെ നമ്മുട കേരള അവിയൽ മസാല ബോണ്ടുമായി ആഗോള ചന്തയിൽ ചന്തമായി ഇറങ്ങിയത് .
എല്ലാം നല്ലതിന് എന്ന് വിചാരിച്ചു ആശ്വസിക്കാം .
ജെ എസ് അടൂർ

Money rules the media

I have lost trust in almost all the established corporate media in India .The bigger they are , the bigger the vested interest are. Most of them ceased to be the fourth estate , or pillar of democracy long ago . Media is today a pure business promoted by corporate families and in a nexus with the ruling political elites . Money rules the media .Most of the journalists are simply professional workers who can be hired for money and fired at ease. And the species of journalist activists or change makers are a vanishing breed.
We are watching a subversion of democracy, almost everywhere , where matches get fixed . So stopped watching TV channels . Yesterday exist polls too were predictable . So watched a movie instead of TV online .
Whatever the outcome of the election on 23 May, India has to go a long way to democratize its politics and institutions at every level . Damage is already done . Hope Indian democracy survives and eventually will prevail.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിലത്‌ പഠിച്ചു

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിലത്‌ പഠിച്ചു . ഒന്നാമതായി , പാർട്ടി വെത്യാസമേന്യ മനുഷ്യരിൽ വളരുന്ന അസഹിഷ്ണ്തയാണ് . ഒരാൾക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടായാൽ സംവേദിക്കുവാൻ ഇടം കുറഞ്ഞു . കാരണം അസഹിഷ്ണുത കൂടി .പിന്നീട് കൂട്ടമായി ആക്രമിക്കുക . ട്രോളുക . ഇത് പാർട്ടി വെത്യാസമെന്യേ ഫേസ്ബുക്കിൽ കണ്ടതാണ് . ഇതിൽ തന്നെ പച്ചത്തെറിയും അശ്‌ളീലവും ഏറ്റവും കൂടുതൽ സ്ത്രീകളുടെ നേർക്കായിരുന്നു . അസഹിഷ്ണ്തയിൽ നിന്ന് വെറുപ്പും .വെറുപ്പിൽ നിന്ന് ആക്രമണ ത്വരയും ഒരേ മനസ്ഥിതിയുടെ പ്രോഗ്രെഷനാണ് . ഇത് നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്ന കലിപ്പ് നിറഞ്ഞ വിഭാഗീയതയും വെറുപ്പും കാരണമാണോ എന്ന് പഠിക്കണം

പിന്നെ ഒരു കാര്യം .എന്ത് പറയുന്നത് എന്നതല്ല വിഷയം .ആര് പറയുന്നു എന്നതാണ് . ഒരാളുടെ ഐഡന്റിറ്റി (ജാതി -മത-പാർട്ടി ) ഇത്രമാത്രം പ്രസക്തമാകുന്നത് കേരളത്തിലെ മനസ്ഥിതിയിൽ വിഭാഗീയത കൂടുന്നുവോ എന്ന് ചോദ്യമുളവാക്കും . വിഭാഗീയ ചിന്താഗതിയിൽ നിന്നാണ് പലപ്പോഴും വർഗീയത വളരുന്നത് .
ഈ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എനിക്ക് നേരിട്ട് അറിയാവുന്ന ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യക്ക് ഐക്യ ദാർഢ്യം കൊടുത്തത് പരസ്യമായിട്ടായിരുന്നു .അതിനോട് ആർക്കും വിയോജിക്കാം . യോജിക്കാം .അത് സ്വാഭാവികമാണ് . എന്നാൽ എന്നെ അതിശയിപ്പിച്ചത് അസഹിഷ്ണുതയുടെ കൂടുതലാണ് .
എന്നെ അറിയാത്ത മൂന്ന് നാലു പേർ ഇൻബോക്സിൽ വന്നു ഭീഷണിപ്പെടുത്തി . ഒരാൾ പറഞ്ഞു പോസ്റ്റ് പെട്ടെന്നു പിൻ വലിച്ചില്ലെങ്കിൽ വിവരമറിയുമെന്നു .വേറൊരാൾ പറഞ്ഞു കേസ് കൊടുക്കും .വേറെ ഒരാശാൻ വന്ന് എന്നെ തിരെഞ്ഞെടുപ്പ് കോഡ് ഓഫ് കൺടെക്റ്റ് പഠിപ്പിക്കുവാൻ വന്നു .
വെറുതെ ചൊറുതണവുമായി നടന്ന ഫേക്ക്കളെ ലിസ്റ്റിൽ നിന്ന് വെട്ടി . ചിലർ സഹിക്കാൻ വയ്യാതെ എന്നെ അൻഫ്രണ്ട് ചെയ്‌തു. അതിൽ ചിലർ തിരെഞ്ഞെടുപ്പ് ജ്വരം കഴിഞ്ഞു വീണ്ടും ഫ്രണ്ട്സ് റീക്വസ്റ്റ് അയച്ചിട്ടുണ്ട് . ഇപ്പോൾ അയ്യായിരവും തികഞ്ഞു അത് കൊണ്ട് അതിൽ ഇനി വെട്ടി നിരത്താതെ വേക്കന്സി ഇല്ല . ഇങ്ങനെ അസഹിഷ്ണുത മൂത്തു അൻഫ്രണ്ട് ചെയ്ത അടൂരിന് അടുത്തുള്ള ഒരാൾ എന്നെ അതിശയിപ്പിച്ചു . കാരണം .അദ്ദേഹം ജനായത്ത സഹിഷ്ണുതയുടെ വക്ത്തവായാണ് എന്നെ പരിചയപെട്ടത് .
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് സി പി എമ്മിന്റെയും സി പി ഐയുടെയും നേതാക്കളോടും പ്രവർത്തകരോടുമാണ് . ഗ്രാസ്റൂട്ടിൽ പ്രവർത്തിക്കുന്നവർ . അവരാരും ഫേസ്ബുക്കിൽ മാത്രം ജീവിക്കുന്നവരല്ല . .എന്റെ സ്വന്തം പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടയുള്ളവർ .അവർ സ്നേഹപൂർവ്വം വിയോജിച്ചു . അടൂരിലും പത്തനംതിട്ട ജില്ലയിലും ഉള്ള എൽ ഡി എഫ് നേതാക്കളിൽ പലരും എന്റെ അടുത്ത സുഹൃത്തുക്കളാണ് .അവരിൽ പലരും വിയോജിപ്പ് രേഖപെടുത്തിയെങ്കിലും സ്നേഹത്തിന് ഒരു കുറവുമില്ല .അസഹിഷ്ണ്തയുടെ ലാഞ്ചന കാണിക്കാത്തത് പരസ്പര സ്നേഹവും ബഹുമാനവും ഉള്ളത് കൊണ്ടാണ് .
എന്നാൽ ഫേസ് ബുക്കിൽ നമ്മൾ എല്ലാം വെറും ഐഡികൾ മാത്രമാണ് .അത് ഒരാളുടെ വ്യക്തിത്തത്തിന്റെ പത്തു ശതമാനം പോലും കാണിക്കുന്നില്ല . കാരണം ഇത് ഒരു പ്രോജെക്റ്റ്ഡ് വിർച്വൽ ഇടമാണ് .ഒരു ഇമാജിൻഡ് കമ്മ്യുണിറ്റി . അത്‌ കൊണ്ട് തന്നെ ഇവിടെ ഒരാളെ വിമര്ശിക്കുന്നതിലോ ഇകഴ്ത്തുന്നതിലോ ഒന്നും കാര്യമില്ല. വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമാണ് ജനായത്ത സമൂഹത്തിന്റെ പ്രത്യേകത . എല്ലാവര്ക്കും ഒരേ അഭിപ്രായങ്ങളും നിലപാടുകളും വേണമെന്ന് ശഠിക്കുന്ന ഒരു സമൂഹം വിരസവും സർഗ്ഗരഹിതവുമായിരിക്കണം
എന്റെ ശരിയായിരിക്കണം എല്ലാവരുടെയും ശരിയെന്നു കരുതിന്നിടത്താണ് എല്ലാ ഡോഗ്മയുടെയും തുടക്കം . നമ്മുടെ മതത്തിന്റെ ജാതിയുടെ പാർട്ടിയുടെ നിലപാടുമായി യോജിക്കാത്തവർ വിരോധികളും ശത്രുപക്ഷത്തു നിർത്തി വക വരുത്തേണ്ടവരാണ് എന്ന് മനസ്ഥിതി വ്യാപകമാകുമ്പോഴാണ് ഏകാധിപത്യ പ്രവണതകളും , ഫാസിസ്റ്റ് സാമൂഹിക സാഹചര്യവുമുണ്ടാകുന്നത് .
ജെ എസ് അടൂർ .