രണ്ടു പ്രാവശ്യം പ്രസംഗം കേട്ടിട്ടുണ്ട്. രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഞങ്ങളുടെ വീട്ടിൽ നിന്ന് നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള മമ്മിസ് കോളനിയിലെ അദ്ദേഹത്തിന്റ വീടിന്റെ മുന്നിൽ വച്ച് കണ്ടിട്ടുണ്ട്. നേരിൽ പോയി കാണണം എന്ന ആഗ്രഹം ഇനിയും ബാക്കി.
ഡോ. ഡാനിയൽ ബാബു പോളിനെപ്പോലുള്ള ഐ എ എസ്സ് കാർ കേരളത്തിലും ഇന്ത്യയിലും ചുരുക്കം. കാരണം പല വിഷയങ്ങളിൽ അവഗാഹമായ അറിവ് നിരന്തരം പുതുക്കി കൊണ്ടിരുന്ന പണ്ഡിതൻ. ഒന്നാം തരം ഗവേഷകൻ. മികച്ച പ്രഭാഷകൻ. മികവ് തെളിയിച്ച ഭരണാധികാരി.
അദ്ദേഹത്തിന്റെ മാഗ്നം ഓപ്പസ് 1997 ഇൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച '' 'വേദശബ്ദരത്നാകരം: എന്ന വലിയ പുസ്തകമാണ്. ആ ഒറ്റ ഗവേഷണ ഫലം മതി മലയാള ഭാഷക്കും ഗവേഷണത്തിനും ചരിത്രത്തിനും അദ്ദേഹത്തെ അടയാളപെടുത്താൻ. കാരണം പത്തു കൊല്ലം ഗവേഷണം ചെയ്തതിന്റെ ഫലമാണ് ആ വർക്ക്. അത് ശ്രദ്ധാ പൂർവം വായിക്കുവാൻ ഞാൻ മാസങ്ങൾ എടുത്തു. ബൈബിൾ പഠനവും ചരിത്രവും ഒരു പരിധിവരെ തിയോളേജിയും വിവിധ മത ചരിത്ര പഠനവും എനിക്ക് താല്പര്യമുള്ളതും വിഷയങ്ങളാണ്. അങ്ങനെയുള്ള വിഷയങ്ങളിൽ പണ്ഡിതനായിരുന്ന ബാബു പോൾ സാറിന്റെ എഴുത്തുകളും പ്രഭാഷണണങ്ങളും ഏതാണ്ട് ഇരുപത് കൊല്ലമായി പിന്തുടരുന്നു. അദ്ദേഹത്തിന് ജീവിതത്തെകുറിച്ചും മരണത്തെകുറിച്ചും കാഴ്ചപ്പാടുള്ള ഉൾകാഴ്ചയുണ്ടായിരുന്നു.
He was indeed a scholar, true intellectual and administrator with integrity, imagination and excellent track record. He lived his life fully and fruitfully. He tried to make a difference with his life and work. Salutes to Dr D Babu Paul.
He was indeed a scholar, true intellectual and administrator with integrity, imagination and excellent track record. He lived his life fully and fruitfully. He tried to make a difference with his life and work. Salutes to Dr D Babu Paul.
ഇപ്പൊഴും മനസ്സിലാകാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിലുണ്ടായിരുന്ന ബി ജെ പി അനുഭാവമാണ്. അത് ഒരു പക്ഷെ പലപ്പോഴും ഉള്ളിലുള്ള സവർണ്ണ സ്വത ബോധത്തിൽ നിന്നാണോ എന്ന് തോന്നിയിട്ടുണ്ട്. നേരിൽ കാണുമ്പൊൾ ചോദിക്കണം എന്ന് വിചാരിച്ച ആ ചോദ്യം ഇനിയും ബാക്കി.
No comments:
Post a Comment