Sunday, May 5, 2019

നിലപാട് വീണ്ടും വ്യക്തമാക്കുകയാണ്.


Js Adoor
ഈ തിരെഞ്ഞെടുപ്പ് ഞാൻ പ്രധാനമായും ദേശീയ തലത്തിലാണ് കാണുന്നത്. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ പ്രധാനമായും രണ്ട് ദേശീയ പാർട്ടികളാണുള്ളത് .31% വോട്ട് ഷെയർ ഉള്ള ബി ജെ പി യും എന്താണ്ട് 20% വോട്ട് ഷെയർ ഉള്ള കൊണ്ഗ്രെസ്സ് പാർട്ടിയും . ഇതിൽ ഇന്ന് ഏറ്റവും സുസംഘടിതമായി ഏറ്റവും കൂടുതൽ ആളും പണവും ഭരണ അധികാരവുമുള്ള ഇന്ത്യ ഒറ്റക്ക് ഭരിക്കുവാൻ ഭൂരി പക്ഷമുള്ള പാർട്ടി ബി ജെ പി യാണ് . കൊണ്ഗ്രെസ്സ് ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച പാർട്ടിയും ഭരണ അധികാരം പല കാരണങ്ങളാൽ മിക്ക സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും നഷ്ട്ടമാക്കിയ പാർട്ടിയാണ് . അധികാരത്തിനു വേണ്ടി വടം വലിയും അവനവനിസമെന്ന താൻ പോരിമയും അധികാരത്തിനു വേണ്ടി എല്ലാ തലത്തിലും ഗ്രൂപ് വഴക്കും അധികാരത്തിന്റെ അഹങ്കാരവും കാരണം ജനങ്ങൾ വോട്ടു ചെയ്ത് താഴെയിറക്കിയ പാർട്ടി . ഇവ രണ്ടും കൂടാതെ 2%മുതൽ 4% വരെ വോട്ട് ഷെയർ ഉള്ള സംസ്ഥാനം ഭരിക്കുന്നതും ഭരിക്കാത്തതുമായ പാർട്ടികൾ .
അധികാരത്തിന്റെ പേരിലായാലും അംഗ സംഖ്യയുടെ പേരിലായാലും വോട്ട് ഷെയറിന്റെ പേരിലായാലും ബി ജെ പി ഇന്ത്യയിലെ നമ്പർ വൺ പാർട്ടിയാണ് . 15% വോട്ട് ഷെയർ ഉള്ള കേരളത്തിലെ പ്രമുഖ പാർട്ടികളിലൊന്ന് . എന്നാൽ വർഗീയതയും സവർണ്ണ മേധാവിത്തവും ന്യൂന പക്ഷ -ദളിത് വിരോധവും ഏകാധിപത്യ പ്രവണതയും അഴിമതി ഭരണവും, ഭരണ ഘടനയെ ദുര്ബലമാക്കുന്ന വലുത് പക്ഷ യാഥാസ്ഥിക തീവ്രതയും പുലർത്തുന്ന ബി ജെ പി ക്കും സംഘ പരിവാറിനും രാഷ്ട്രീയമായും ധാർമികമായും എതിരാണ് . അതിന്റ എതിർ പക്ഷത്തു നിൽക്കുന്ന പ്രതി പക്ഷ പാർട്ടികൾക്കാണ് ഈ തിരെഞ്ഞെടുപ്പിൽ പിന്തുണ ..ആ പാർട്ടികളിൽ ദേശീയ തലത്തിൽ പ്രധാനമായത് ഏതാണ്ട് പതിനഞ്ചു സംസ്ഥാനങ്ങളിൽ ഭൂരി പക്ഷം സീറ്റുകളിൽ ബി ജെ പി യെ നേരീട്ട് 214 മണ്ഡലങ്ങളിൽ എതിർക്കുന്നത് കോൺഗ്രെസ്സാണ് . അതല്ലാതെ യു പി എ മുന്നണിയുടെ ഭാഗമായും . അത് കൂടാതെ ടി എം സി , ബി എസ പി , എസ് പി , ആർ ജെ ഡി ഡി എം കെ , സി പി ഐ /സി പി എം വരെ ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഉള്ള പ്രതി പക്ഷ പാർട്ടികളുമുണ്ട് . സംസ്ഥാന തലത്തിലുള്ള പാർട്ടികൾ പോസ്റ്റ് പോൾ അലൈൻസിന് ഒന്നുകിൽ എൻ ഡി എ സഖ്യത്തിന്റെ കൂടെ കൂടണം .അല്ലെങ്കിൽ യൂ പി എ സഖ്യം . ഇത് രണ്ടുമല്ലാതെ അവരുടെ പങ്കാളിത്തമോ സഹായമോ ഇല്ലാതെ ഒരു മൂന്നാം മുന്നണിക്ക് സാധ്യത ഇന്നത്തെ സാഹചര്യത്തിൽ ഇല്ലെന്നതാണ് വസ്തുത . ഇതൊക്കെയാണെങ്കിലും കൂടുതൽ സംസ്ഥാന പാർട്ടികളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേന്ദ്ര ഭരണമുണ്ടാകുന്നത് ഇന്ത്യൻ ബഹുസ്വരതക്കും ഫെഡറൽ ജനാധിപത്യത്തിനും നല്ലതാണ് . അത് പോലെ തന്നെ പാർലമെന്റിന്റെ അകത്തും പുറത്തും സജീവമായ ഇടത് പക്ഷ പാർട്ടികളും സോഷ്യലിസ്റ്റ് ആശയങ്ങളും ഇന്ത്യൻ ജനാധിപത്യന്റെ ഭാവിക്ക് ആവശ്യമാണ് .
ദേശീയ തലത്തിൽ ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ യും കൊണ്ഗ്രെസ്സ് നേത്രത്വം കൊടുക്കുന്ന യൂ പി എ യുമാണ് പ്രധാന മുന്നണികൾ . രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ എൻ ഡി എ യോടൊപ്പമല്ല ..എന്നാൽ പല വിമർശനങ്ങളും യൂ പി എ ക്കും കോൺഗ്രസിനും നേരെയുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ബി ജെ പി ഭരണത്തെ എതിർക്കുന്ന രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ദേശീയ പ്രതി പക്ഷത്തെയാണ് ഞാൻ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ ഈ തിരെഞ്ഞെടുപ്പിൽ പിന്തുണക്കുന്നത് . അതിനർത്ഥം ഞാൻ സംസ്ഥാന തലത്തിലുള്ള മറ്റ് രാഷ്ട്രീയ പ്രതി പക്ഷ പാർട്ടികൾക്ക് എതിരാണ് എന്നല്ല . സി പി എം ഉൾപ്പെട 2 മുതൽ 4% വരെ വൊട്ട് ഷെയർ ഉള്ള പാർട്ടികൾക്കെതിരല്ല . ഈ നിലപാട് ഈ തിരഞ്ഞെടുപ്പിലാണ് .സജീവ സ്വതന്ത്ര ഇന്ത്യൻ പൗരൻ എന്ന നിലപാടിലാണ് അത് .ആര് സർക്കാർ ഉണ്ടാക്കിയാലും അതിനെ ആ നിലപാടിലാണ് നോക്കുന്നതും .
ഇന്ത്യയിലെ പാർലിമെന്റ് തിരഞ്ഞെടുപ്പുകൾക്ക് ദേശീയ, സംസ്ഥാന തല, പ്രാദേശിക തല മാനങ്ങളുണ്ട്. ഒരാൾ ഒരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുമ്പോൾ ദേശീയ ര്രാഷ്ട്രീയവും സംസ്ഥാന, പ്രാദേശിക രാഷ്ട്രീയവും സ്ഥാനാർത്ഥിയെ വിലയിരുത്തിയുമൊക്കെ ആയിരിക്കും വോട്ട് ചെയ്യുക. ചിലർക്ക് ദേശീയ രാഷ്ട്രീയമായിരിക്കും പ്രധാനം. ചിലർക്ക് സംസ്ഥാന തല രാഷ്ട്രീയം. ചിലർക്ക് സ്ഥാനാർഥി ആയിരിക്കും. അതൊക്ക ബഹു ഭൂരി പക്ഷം വോട്ടർമാർ അവരവരുടെ രീതിയിൽ വിലയിരുത്തി വോട്ട് ചെയ്യും .
കേരളത്തിലും ഇന്ത്യയിലും ഒരു പാർട്ടിയിലും അംഗമോ സജീവ അനുഭാവിയോ അല്ലാത്ത ജനങ്ങളാണ് 95% മാനവും. അവരാണ്. പാർട്ടി അംഗങ്ങളും നേതാക്കളും സജീവ വക്താക്കളും ഇവിടെ വളരെ ചെറിയ ഓർഗനൈസ്ഡ് ന്യൂനപക്ഷമാണ്. അവർ പ്രത്യയ ശാസ്ത്ര ബോധ്യം കൊണ്ടോ, പാർട്ടി ലോയൽറ്റി, ഐഡന്റിറ്റി അഫിലിയേഷൻ കൊണ്ടോ അല്ലെങ്കിൽ ഭരണവുമായി ബന്ധപ്പട്ട ഗുണഭോക്താവോ ഒക്കെകൊണ്ട് ഒരു പാർട്ടിയോട് ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വോട്ടർമാരും ഈ പാർട്ടി അധികാര സെറ്റപ്പിന് പുറത്താണ് . ഞാൻ ആ 90% ശതമാനത്തിൽ പെട്ട ഒരു വോട്ടറാണ് .അതാത് സമയത്തെ വിലയിരുത്തുകൾക്ക് അനുസരിച്ചു വോട്ടു ചെയ്യും .അതാത് സാഹചര്യങ്ങൾ അനുസരിച്ചാണ് നിലപാടുകലെടുക്കുന്നത് . ജനാധി പത്യ മൂല്യങ്ങളോടും മനുഷ്യ അവകാശങ്ങളോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് കൂറ് .
വോട്ടർമാർ പല തരമാണ്. അതിൽ ഏറ്റവും വോക്കൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളോ സജീവ അനുഭാവികളോ ആയിരിക്കും. ഇവർ ഒരു മിനിസ്‌കൂൾ മൈനോരിറ്റിയാണ്. കാരണം കേരളത്തിൽ അംഗ സംഖ്യയിൽ മുന്നിൽ നിൽക്കുന്ന സി പി എം ഇൽ പോലും കേരളത്തിലെ ജനങ്ങളിലെ ഒരു ശതമാനത്തിൽ താഴെയായ മൂന്നു ലക്ഷം പേരെ അംഗങ്ങളായുള്ളൂ. കോൺഗ്രസ്സും ബിജെപിയും മുസ്ലീ ലീഗും എല്ലാ അംഗങ്ങളും കൂടി കൂട്ടി നോക്കിയാൽ പോലും ഇവരെല്ലാം കൂടി നാലു-അഞ്ചു ശതമാനത്തിൽ താഴെയുളൂ. അതിൽ എത്രയോ താഴെയാണ് നേതാക്കളുടെ സംഖ്യ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുടെ എണ്ണം ഒരു പഞ്ചായത്തിൽ ശരാശരി മുപ്പത് പേരായിരിക്കും. കേരളത്തിൽ എല്ലാം കൂടി കൂട്ടി നോക്കിയാൽ അത് മുപ്പത്തി അയ്യായിരം പേര് കാണും. ഇതിൽ തന്നെ ഇത് പൂർണ്ണ സമയ തൊഴിലായി സ്വീകരിച്ചവർ കുറയും. സജീവമായി സിന്ദാബാദ് വിളിക്കുന്നവർ വേറെ ഒരു അമ്പതിനായിരം .എല്ലാം കൂടി കൂടി നോക്കിയാൽ അര ശതമാനം .
പിന്നെ ഫേസ് ബുക്കിൽ ഉള്ള സജീവ് പാർട്ടി ഭക്ത ജനങ്ങളെ നോക്കിയാൽ അയ്യായിരം . പിന്നെ കാശു വാങ്ങി പണി ചെയ്യുന്ന ഓർ പത്തു അഞ്ഞൂറ് ഫെക് പ്രൊഫൈൽ .എന്തെകിലും കാര്യ വിവരത്തോടെ പറയുന്ന പാർട്ടി ഫേസ് ബുക്ക് പ്രചാരകർ നൂറിൽ താഴെ . ഫേസ് ബുക്കിൽ രാഷ്ട്രീയം പറയുന്നതിൽ മിക്കവരും നാല്പത് കഴിഞ്ഞ മധ്യവയസ്‌ക ആണുങ്ങൾ .ചുരുക്കത്തിൽ വിരലിൽ എണ്ണാവുന്ന എന്തെങ്കിലും വിവരമുള്ള പാർട്ടി ന്യായീകരണ പ്രവർത്തകർ . അതാത് പാർട്ടിക്ക് വേണ്ടി കൂക്കി വിളിച്ചു ആളെ തെറി പറഞ്ഞും ഊശിയാക്കിയും നടക്കുന്ന കാലാൾപ്പട കൂട്ടം പോയി ഇവർക്ക് ലൈക്ക് അടിക്കും .അതാത് പാർട്ടിയുള്ള ഇൻസെസ്റ്റ്വസ് ലൈക്ക് അടിക്ക് അപ്പുറം ഒന്നും സംഭവിക്കുന്നില്ല .
ഇവരിൽ പലരും അവരുടെ ആശയങ്ങൾ പറയുന്നതിൽ ഉപരി മറ്റുള്ളവർ പറയുന്നത് പ്രതീകരിക്കുവാനാണ് സമയം ചില വഴിക്കുന്നത് .
ഇതിൽ ചിലർ അവർക്ക് ഹിതമല്ലാത്തത് എഴുതിയാൽ സ്ഥിരം പറയുന്ന ക്ളീഷേകൾ : "ഇത്ര തരം താണ നിലവാരം ", ' അരാഷ്ട്രീയം ' ' പരിതാപകരം ' അല്ലെങ്കിൽ 'ഉളുപ്പില്ല ' , സംഘി ' കൊണ്ഗ്രെസ്സ്കാരൻ ' അല്ലെങ്കിൽ ഊശിയാക്കുന്ന ചില വിശേഷങ്ങൾ .
ഇവിടെ പത്തോ മുപ്പതോ പേരുള്ള ഇവരിൽ പലരുടെയും പ്രശ്നം ഇവർ പാടി പാടി പതിഞ്ഞ പാർട്ടി പല്ലവിക്കപ്പുറം ഒന്നും കാണാൻ കഴിയില്ല എന്നതാണ് .രണ്ടാമത് ലോകത്തുള്ള എല്ലാവരെയും അവരുടെ പാർട്ടി ലെൻസ് ബൈനറിയിൽ കൂടി നോക്കിയിട്ട് വേറെ പാർട്ടിക്കാരായി ചാപ്പ കുത്തുക . എന്നിട്ട് വാറ്റ്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ചിട്ട് ലെജിറ്റിമേറ്റ് ടാർഗറ്റ് ആക്കുക . പിന്നെ പ്രതിരോധ പോസ്റ്റുകൾ itump
ഇങ്ങനെയുള്ളവരെ പ്രകോപിക്കാനായി ഞാൻ പോസ്റ്റും .ഇവർ കൊത്തും .ആരൊക്കെ എങ്ങനെയൊക്കെ കൊത്തും എന്ന് വ്യക്തമായി മുൻകൂട്ടിയാണ് അതിടുന്നത് . അതിന്റെ പാറ്റേൺ എന്ത് എങ്ങനെ എന്ന് അറിയാൻ വേണ്ടി തന്നെയാണ് ഇടുന്നത് . അത് കേരള രാഷ്ട്രീയ സോഷ്യോലെജിയെ കുറിച്ച് അറിവുകൾ തരുന്നതായത് കൊണ്ടാണ് ഞാൻ ഈ ഊശിയാക്കലും എന്ജോയ് ചെയ്യുന്നത് .
എനിക്ക് നേരിട്ട് അറിയാവുന്ന കൂട്ടുകാരോട് പിണങ്ങില്ല .കാരണം ഈ തിരെഞ്ഞെടുപ്പ് ഉത്സവം 45 ദിവസത്തെ കബഡി കളിയാണ് .ആര് ജയിച്ചാലും തോറ്റാലും അവനവനു വേലേം കൂലീം ഉണ്ടെങ്കിൽ ജീവിക്കാം .ആരൊക്കെ ജയിച്ചാലും ഇവിടെയുള്ള മധ്യ വർഗ്ഗക്കാരുടെ ബാങ്കിൽ സർക്കാർ പണമിടില്ല . പിന്നെ പലരും വാചക കസർത്തിന് വേണ്ടി ഇടത് , വലതു , അത് ഇത് എന്നൊക്ക പറഞ്ഞാലും മലയാളി മധ്യവർഗത്തിനു അവരുടെ ജോലിയും വീടും ബൈക്കും കാറും കുടുംബവുമൊക്കെ കാര്യം . കൻസ്യൂമറിസത്തെ തെറി പറഞ്ഞു ലുലു മാളിൽ പോയി കെന്റക്കിയടിക്കുന്നവർ . വിദേശത്തും സ്വാദേശത്തും ഉള്ള മൾട്ടി നാഷണൽ കമ്പിനിയിൽ ജോലി ചെയ്ത് മുതലാളിത്ത സാമ്രാജ്യത്തെ ചോദ്യം ചെയ്യുന്നവർ . നിയോ ലിബറൽ പോളിസിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചിട്ട് അത്‌ തന്നെ പിന്തുടരുന്നവർ . പാർട്ടിയേതായാലും മതമേതായാലും ജാതിഏതായാലും ആർക്ക് വോട്ട് ചെയ്താലും ചെയ്തില്ലെല്ലും നമ്മൾ ഭൂരി പക്ഷം മലയാളികളും മധ്യ വർഗ്ഗ സമീപനങ്ങൾ മനസ്സിലേറി പ്രായോഗികമായി ജിവിക്കുന്നവരാണ് .പിന്നെ ആരൊക്ക ഭരിച്ചാലും കേരള സർക്കാർ ഇപ്പോഴും പഴയ സോഷ്യൽ വെല്ഫയറിസം പല ചേരുവയിൽ പല പേരിൽ വിളമ്പും എന്നുള്ളതിൽ കവിഞ്ഞു ഈ ഇടതും വലതും മധ്യവും ഒക്കെ പണ്ട് തൊട്ടേ മലയാളികൾ പറഞ്ഞു പാടി പഠിച്ച പദങ്ങളാണ് . . ചിലപ്പോൾ വെള്ളപൊക്കവും വറുതിയും വരുമ്പോൾ നമ്മൾ എല്ലാം ഒന്നാണ് എന്ന് തോന്നുന്നത് നല്ലതാണ് . ഫേസ് ബുക്കിൽ വാദിച്ചോ ട്രോളിയോ മധ്യ വയസ്ക്കരായ മധ്യ വർഗ്ഗക്കാരെ മാറ്റുവാൻ പ്രയാസമാണ് എന്ന് തിരിച്ചറിയുക . നിങ്ങൾക്ക് സൗകര്യമുള്ളവർക്ക് വോട്ട് ചെയ്യുക ..അത് പോലെഎനിക്ക് സൗകര്യമുള്ളവർക്ക് ഞാനും ചെയ്യും .
അപ്പോൾ നമുക്ക് നല്ല രുചിയുള്ള ചൂട് മസാല ബോണ്ട കഴിച്ചു പിരിയാം .
സ്നേഹം
ജെ എസ് അടൂർ

No comments: