ഈ രണ്ട് കവർ പേജുകൾ എല്ലാം പറയുന്നുണ്ട് . ഒന്നിൽ ജന ലക്ഷങ്ങൾ. ജങ്ങളുടെ താഴെ മാത്രം നിൽക്കുന്ന നേതാവ്. വാഗ്ദാനം പാലിക്കും എന്ന് കൂട്ടുത്തരവാദിത്തോടെ പറയുന്നത് .
മറ്റേതിൽ ജനങ്ങൾ സീറോ. ആത്‌മ രതിയുടെയും അഹങ്കാരത്തിന്റെയും ആൾ രൂപം മാത്രം. മാക്സിമം ലീഡർ. പണ്ട് 2014 പറഞ്ഞോതൊക്കെ ഇപ്പോഴും സങ്കൽപ്പത്തിൽ മാത്രം. അദ്ദേഹത്തിന്റെ ആല്ഫയും ഒമേഗയും അദ്ദേഹം തന്നെ. പാർട്ടിയും രാജ്യവും അദ്ദേഹമാണെന്നാണ് സ്വയം ധാരണ. എല്ലാം മോഡി മായം. 56 ഇഞ്ചിനു റിട്ടയർ ചെയ്യാൻ നേരമായി. ഫിർ ഓർ ഏക് ബാർ നഹീ ചാഹിയെ, നഹീ ചാഹിയെ
രണ്ടും ഇന്ത്യയുടെ ഭാവിയെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും കടക വിരുദ്ധമായാ വിഷൻ. ജനാധിപത്യം ജനങ്ങളുടേതാണ്. നേതാവിന്റേതല്ല . മാക്സിമം ലീഡറുടെതല്ല. ഫിർ ഏക് ബാർ ബിൽകുൽ നഹീ ചാഹിയെ.......
No comments:
Post a Comment