Monday, May 6, 2019

പരസ്പരം അഭിപ്രായങ്ങൾ പറയാനും മാന്യമായി യോജിക്കുവാനും വിയോജിക്കുവാനും നമ്മൾക്ക് കഴിയുമ്പോഴാണ് ജനാധിപത്യ സംസ്കാരം ഉണ്ടാകുന്നത്

ഇത് വരെ ഞാൻ ഒരാളെയും ഇവിടെ വ്യക്തിപരമായി ട്രോള്ളിയിട്ടോ അക്രമിച്ചിട്ടോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല .ഒരു സ്ഥാനാർത്ഥിയെയും പാർട്ടിയെയും ആക്രമിച്ചിട്ടില്ല .നെഗറ്റിവ് ക്യാമ്പയ്‌നിൽ അഭിരമിച്ചിട്ടില്ല . അത് മാത്രമല്ല വ്യക്‌തി പരമായി ആളുകളോട് സ്നേഹാദരങ്ങളോടെയാണ് പെരുമാറുന്നത് , പെരുമാറിയിട്ടുള്ളത് .അത് ഞാൻ പഠിച്ച മാനവിക വിനിമയ സാംസ്കാരിക ബോധ്യങ്ങളാണ് .
എനിക്ക് നേരിട്ട് പരിചയമുള്ള അർഹിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് ഐക്യ ദാര്ഡ്യം കൊടുത്തതിന്റ പേരിൽ വെറിയിളകി അസഹിഷ്ണുതയോടെ ചിലർ ട്രോളുവാനും അക്രമിക്കുവാനും നെഗറ്റിവ് ക്യാമ്പയ്‌നിൽ അഭിരമിക്കാനും തുടങ്ങിയിട്ടുണ്ട് . അത് കണ്ട് എന്റെ ഉറക്കം നഷ്ട്ടപെടില്ല . പക്ഷെ എന്നെ നേരിട്ട് അറിയാവുന്നവർ വളരെ വിഷ്യസ് ആരോപണങ്ങളുമായി വന്നാൽ അവരുമായി എൻഗേജ് ചെയ്യില്ല . തല്ക്കാലം അതെ വയലെന്റ് ടോണിൽ അറ്റാക്ക് ചെയ്യാൻ എന്റെ ബോധ്യങ്ങൾ അനുവദിക്കുന്നില്ല .
ചിലർക്ക് എന്നെ കൊണ്ഗ്രെസ്സ് ആക്കണം എന്ന് നിർബന്ധം . ഞാൻ ഒരു പ്രത്യക പാർട്ടിയുടെ അംഗമോ ആക്റ്റീവ് അനുഭാവിയോ ഇത് വരെ അല്ല .പക്ഷെ എല്ലാ പാർട്ടികളിലും അതിന് അപ്പുറവും ഉള്ള വ്യക്തി ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളാണ് . എല്ലാ പാർട്ടികളിലും നേതൃത സ്ഥാനത്തുള്ളവർ പലരും ഏറ്റവും അടുത്തു വ്യക്‌തി ബന്ധങ്ങൾ കഴിഞ്ഞ 25 വര്ഷമായിട്ടുള്ളവരാണ് . എന്റെ ഏറ്റവും അടുത്ത സ്നേഹിതന്മാരിൽ ഭൂരി പക്ഷവും സി പി എം അംഗങ്ങളും നേതാക്കളുമാണ് .കൂടുതൽ സംഭാവനകൾ കൊടുത്തിട്ടുള്ളത് ആ പാർട്ടിക്കാണ് . ദേശാഭിമാനി നാല് കൊല്ലം കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നത് എന്റെ കൂട്ടുകാർ പറഞ്ഞതിനാലാണ് .ഇത് വരെ ഒരു നായ പൈസ സംഭാവന കൊടുത്തില്ലാത്തതും ചോദിക്കാത്തതും കോൺഗ്രസിനാണ് .എന്നാൽ ചിലർക്ക് എന്നെ കൊണ്ഗ്രെസ്സ് ആക്കണം എന്ന് വലിയ നിർബന്ധം ? എന്താണാവോ കൊണ്ഗ്രെസ്സ് ആയാലുള്ള കുഴപ്പം ?. ഇന്നും എന്റെ വലിയ ഇൻസ്പിരേഷൻ ഗാന്ധജിയും അംബേദ്ക്കറും ജവഹർലാൽ നെഹ്‌റു വുമാണ് .അത് എത്രയോ പ്രവാശ്യം എഴുതിയതാണ് .
ദേശീയ തലത്തിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഇപ്പോഴത്തെ പ്രതി പക്ഷ ബദൽ രാഹുൽ ഗാന്ധി തന്നെയാണ് . ഇപ്പോൾ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പല നയങ്ങളോടും യോജിപ്പാണ് .നേരിട്ടു അറിയാം .പക്ഷെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നത് ഒരു സ്വതന്ത്ര ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് .അല്ലാതെ ഒരു പാർട്ടിയുടെ വക്താവായല്ല . എന്നാൽ യൂ പി എ സർക്കാരിന്റെ നയങ്ങളെ ഉത്തരവാദിത്ത ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ വിമർശന വിധേയമാക്കും .യൂ പി എ രണ്ടിനെയും ഇപ്പോഴത്തെ സർക്കാർ നയങ്ങളെയും വിമർശിച്ചത് അത് കൊണ്ടാണ് .
ഞാൻ ഇത് വരെ ഒരു രാഷ്ട്രീയ പാർട്ടികളിലും അംഗമാകാത്തതിന് പല കാരണങ്ങളുണ്ട് . അതിൽ ഒരു കാരണം ഞാൻ ഒരു കാര്യത്തിലും പാർട്ട് ടൈമ് എൻഗേജ്ജ്‌മെന്റ് ഇഷ്ട്ടപെടുന്നയാളല്ല . മറ്റൊരു കാര്യം, ഒരു പാർട്ടിയുടേയോ നേതാവിന്റെയോ വരുതിയിൽ അവർ പറയുന്നതെന്തും ന്യായീകരിക്കാൻ പ്രയാസമാണ് . മൂന്ന് .രാഷ്ട്രീയ പാർട്ടി പ്രവർത്തനം ഒരു കരിയർ ഓപ്‌ഷനായി കരുതിയിട്ടില്ല .നാല് .തിരെഞ്ഞെടുത്ത മണ്ഢലത്തിൽ അടിസ്ഥാന തലം മുതൽ ആഗോള തലം വരെ നേതൃത്വ ഉത്തരവാദിത്തങ്ങൾ വളരെ വർഷങ്ങളായുള്ള എനിക്ക് നേതൃത്വ അവസരങ്ങൾ വേറെ ആവശ്യമില്ല . വ്യക്‌തിപരമായി തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങി എം എൽ യോ , എം പി യോ മന്ത്രിയെ ഒന്നും ആകണമെന്നത് എന്റെ അജണ്ടയിൽ ഉത് വരെയുണ്ടായിട്ടില്ല .അതൊന്നും വലിയ കാര്യങ്ങളായി തോന്നിയിട്ടില്ല . ശിങ്കിടി കക്ഷി രാഷ്ട്രീയത്തിന് പറ്റിയ ആളല്ല ഞാൻ .നല്ല അർജവും അഴിമതിയും അക്രമവും അധികാര അഹങ്കാരങ്ങളും ഇല്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളെയും എം പി മാരെയും എം എൽ എ മാരെയും ബഹുമാനമാണ് .
എനിക്ക് ഇടത് പക്ഷ രാഷ്ട്രീയ പാർട്ടികളിലോ അംബർലാ പാർട്ടിയായ കോൺഗ്രെസ്സിലോ ആം ആദ്‌മി പാർട്ടിയിലോ ഒക്കെ ചേരുവാനോ അല്ലെങ്കിൽ പുതിയ പാർട്ടി തുടങ്ങാനോ തുടങ്ങാതിരിക്കുവാനോ ഉള്ള അവകാശം ഒരു ഇന്ത്യൻ പൗരൻ എന്ന രീതിയിൽ ഉണ്ട് . അങ്ങനെ തീരുമാനം ഇതു വരെ എടുത്തിട്ടില്ല . എടുത്താൽ പരസ്യ നിലപാട് എടുത്തു നൂറ്റി ഒന്ന് ശതമാനം ആർജ്ജവത്തോടെ മുന്നിൽ നിന്ന് പ്രവർത്തിക്കുവാൻ ഉള്ള ആർജവം ഉണ്ട് .
പിന്നെ വ്യക്‌തിപരമായി പരിചയമുള്ള ഒരു സ്ഥാനാർത്ഥിക്ക് ഐക്യ ദാർഢ്യം കൊടുത്തത് കൊണ്ട് ചിലർക്ക് ഹാലിളകി എന്നെ കൊണ്ഗ്രെസ്സ് പാർട്ടിക്കാരനാക്കണം എന്ന് നിർബന്ധം . അങ്ങനെ ഓരോരുത്തർ നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യും ? ആയിക്കോട്ടെ .എന്ന് പറയും . അവരോട് പറയാനുള്ളത് നിങ്ങൾ അല്ലല്ലോ ഞാൻ എന്താണ് എന്നും എന്താണ് ചെയ്യണ്ടതെന്നും ഏത് പാർട്ടിയിൽ ആണെന്നും തീരുമാനിക്കേണ്ടത് . ദയവായി അതിനുള്ള അവകാശം എനിക്കാണ് എന്നറിയുക
പരസ്പരം അഭിപ്രായങ്ങൾ പറയാനും മാന്യമായി യോജിക്കുവാനും വിയോജിക്കുവാനും നമ്മൾക്ക് കഴിയുമ്പോഴാണ് ജനാധിപത്യ സംസ്കാരം ഉണ്ടാകുന്നത് . എല്ലാവരും എന്നെപ്പോലെയോ ചിന്തിക്കണമെന്നും അതിനോട് യോജിപ്പില്ലാത്തവരെ ശത്രുക്കളായി കരുതി ഡി ലെജിറ്റിമസ് ചെയ്ത് അസഹിഷ്ണതയോടെ അക്രമിക്കുകയോ ഉന്മൂലന ചെയ്യുകയോ എന്ന വിചാര വികാര വിക്ഷോഭങ്ങളിൽ നിന്നാണ് ഫാസിസം തല പോക്കുന്നത് . ജനാധിപത്യത്തിന്റ ആത്മാവ് ബഹുസ്വരതിയിലാണ് .മാന്യമായി വിയോജിക്കുവാൻ എല്ലാവര്ക്കും കഴിയുമ്പോഴാണ്
.I have a choice to do what I want to do and how I want to do it. You too. Each of us must have such democratic choice and we must learn to respect each others right to choose . മാന്യമായി വിയോജിക്കുവാനും യോജിക്കുവാനും തികഞ്ഞ ജനായത്ത ബോദ്ധ്യങ്ങൾ വേണം .ഒരാൾക്കു എതിരെ ,ഒരു നിലപാടിന് എതിരെ വ്യെക്തിപരമായി ആക്രമിക്കുന്നതും വിറളി പൂണ്ട് അസഹിഷ്ണുത കാണിക്കുന്നതും ജനാധിപത്യ വിനിമയങ്ങളിലും വ്യവഹാരങ്ങളിലും യഥാർത്ഥമായ വിശ്വാസമില്ലാത്തവരാണ് .
ജെ എസ് അടൂർ

No comments: