ഇന്ന് ഒരു ടീച്ചർ എഴുതിയത് വായിച്ചു . എന്നെ അതിശയിപ്പിച്ചത് ആ പോസ്റ്റിലെ പുച്ഛരസമാണ് . അതിലെ വരേണ്യ ബോധം . ഒരാൾക്കു പാടുവാനും നൃത്തം ചെയ്യുവാനും ടാലെന്റ്റ് ഉണ്ടെങ്കിൽ അത് ആ ആളിന്റെ സര്ഗാത്മകതയെ creative potential നെ ആണ് സൂചിപ്പിക്കുന്നത് . രമ്യ വരേണ്യ വിഭാഗത്തിൽ നിന്നായിരുന്നെങ്കിൽ ചിലർ പറഞ്ഞേനെ how beautifully she sings and perform !!! What a talented candidate !!
പക്ഷെ പാർശ്വവൽക്കരിപ്പെട്ട സമൂഹത്തിൽ നിന്നായാൽ ' ആട്ടക്കാരികൾക്കും പാട്ടുകാരിക്കും ' പാർലമെന്റിൽ എന്ത് കാര്യം !!.
പൂച്ചക്ക് പോന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്നത് പോലെ ചോദിക്കുന്നതിന്റ പിന്നിലേ മനസ്‌ഥിതിയാണ് പ്രശ്നം .ചിലർ പാട്ട് പാടിയാൽ അത് സംഗീതമാകില്ല .ചിലർ കവിത എഴുതിയാൽ കവിത പ്രസിദ്ധമാകില്ല . കാരണം ആര് പാടുന്നു ആര് എഴുതുന്നു എന്നത് അനുസരിച്ചാണല്ലോ മേൽക്കോയ്മ സംസ്കാരത്തിന്റ മോന്തായം .രമ്യഹരിദാസിന് ഒരു സാംസ്കാരിക നായികയാകാനുള്ള സാധ്യത കേരളത്തിൽ ഇല്ല .

എന്തായാലും രമ്യ നടന്നു കയറിയ ദേശീയ സമര വഴികളും രമ്യയുടെ രാഷ്ട്രീയ ബോധവും ടീച്ചർക്ക് അറിയുവാൻ വഴിയില്ല . മധ്യ പ്രദേശിലും ചത്തിസ്‌ഗഡിലും മറ്റ് സംസ്ഥാനങ്ങളിലും കുഗ്രാമങ്ങളിലൂടെ വെയിലത്തും തണുപ്പിലും നടന്ന ഇന്ത്യയുടെ ആത്മാവും ഗാന്ധിയൻ പ്രവർത്തന രീതികളും പഠിച്ചത് എം എ മലയാളം ക്‌ളാസിൽ പഠിക്കുവാനോ പഠിപ്പിക്കുവാനോ ഒക്കില്ല . സ്ത്രീ പക്ഷം പറയുന്നവർ ഓർക്കണം 1951 മുതൽ വെറും 12 സ്ത്രീകളാണ്. കേരളത്തിൽ നിന്നും എം പി മാരയത് . അതായത് 68 വർഷങ്ങളിൽ .68 വർഷങ്ങളിൽ കേരളത്തിൽ നിന്ന് അകെ ഒരു ദലിത് സ്ത്രീയാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഇപ്പോഴത്തെ സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ രമ്യ പാർലമെന്റിൽ പോയാൽ ഹിന്ദിയിൽ പ്രസംഗിക്കും .
പക്ഷെ അതിനുള്ള യോഗ്യത അവർക്ക് ഇല്ലെന്നാണ് കണ്ടെത്തൽ . കാരണം അവർക്ക് പാടാൻ കഴിവുണ്ട് . അങ്ങനെ കഴിവുള്ളവർക്ക് പാർലമെന്റിൽ പോകാൻ അയോഗ്യതയുണ്ടോ ?
പക്ഷെ അതിനുള്ള യോഗ്യത അവർക്ക് ഇല്ലെന്നാണ് കണ്ടെത്തൽ . കാരണം അവർക്ക് പാടാൻ കഴിവുണ്ട് . അങ്ങനെ കഴിവുള്ളവർക്ക് പാർലമെന്റിൽ പോകാൻ അയോഗ്യതയുണ്ടോ ?
പിന്നെ ചിലർ അവരുടെ വിശ്വാസത്തെ പുച്ഛിച്ചു . ഒരാൾ എന്ത് വിശ്വസിക്കണമെന്നും , എന്ത് മത ആചാരങ്ങൾ പാലിക്കണമെന്നതും ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശമാണ് .ഒരാൾ ഒരു ആരാധന സ്ഥലത്തു പോകണമോ എന്നോ പോകെണ്ടയെന്നോ തീരുമാനിക്കുന്നത് അവരാണ് . ഒരു പൗരുനുള്ള മൗലീക അവകാശം രമ്യക്കുമുണ്ട് . ഈ വാചക കസർത്തു നടത്തുന്ന സാംസ്കാരിക നായികമാർ എത്ര പേർ മല ചവിട്ടി .? അതല്ല പ്രശ്നം . ഇവളാരാ പാർലമെന്റിൽ പോകാൻ .? ഇവൾക്കെന്ത് യോഗ്യത ? അവൾ പാട്ടു പാടി പാട്ടിന് പോകട്ടെ എന്ന് അധികാര മാടമ്പി അഹങ്കാരങ്ങളാണ് തികട്ടി വന്നത് .ആ മനസ്ഥിതിയിയിൽ ഒരു സ്ത്രീ പക്ഷമൊ , പുരോഗമനമോ , കാരുണ്യമോ ,
ജനാധിപത്യ പ്രതിബദ്ധതയോ ഇല്ല . How sad ! The so called progressive can be so regressive in their mindset .
ജനാധിപത്യ പ്രതിബദ്ധതയോ ഇല്ല . How sad ! The so called progressive can be so regressive in their mindset .
No comments:
Post a Comment