Monday, May 6, 2019

മാനിഫെസ്റ്റോ

എന്തായാലും രാഹുൽ ഗാന്ധിയെ തോൽപ്പിക്കുവാൻ കച്ച കെട്ടിയിറങ്ങിയവരും പപ്പു എന്നും അമൂൽ ബേബി എന്നു വിളിക്കുന്നവരും അദ്ദേഹം ഇന്നലെ റിലീസ് ചെയ്‌ത ആ മാനിഫെസ്റ്റോ ഒന്നു വായിച്ചു നോക്കിയിട്ട് അതിന്റ രാഷ്ട്രീയം പറയുക. ഇതൊന്നും നടക്കിട്ടല്ല എന്ന സിനിസിസമോ അല്ലെങ്കിൽ മോഡി പറഞ്ഞു നടക്കുന്ന ഇവിടെ 70കൊല്ലം കൊണ്ട് ഒന്നും നടന്നില്ല എന്ന കള്ളമോ ദയവ് ചെയ്ത് ആവർത്തിച്ച് ബോറടിപ്പിക്കരുത്.
ദയവായി ആദ്യം ആ മാനിഫെസ്റ്റോ ഒന്ന് വായിച്ചു നോക്കുക. എന്നിട്ട് പ്രതീകരിക്കുക
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു ജനകീയ ജനാധിപത്യ സാമൂഹിക -സാമ്പത്തിക നീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയ അജണ്ട എങ്ങനെ ആയിരിക്കണമെന്നതിന്റ നേർക്കഴ്ച്ച. മനുഷ്യ അവകാശങ്ങളളെ ഉയർത്തിപിടിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ എഴുതിയ മാനിഫെസ്റ്റോ. We will Deliver എന്ന് ആത്മാര്തതയോട് പറയുന്ന നേതാവ്‌.
“I had also said that whatever is going to be in this manifesto has to be truthful, I do not want a single thing in this manifesto that is a lie because we have been hearing a large number of lies spoken every day by our Prime Minister,” Rahul Gandhi added
രാഹുൽ ഗാന്ധി ഈ തിരെഞ്ഞെടുപ്പിൽ ജയിക്കേണ്ടത് ഇന്ത്യൻ ഭരണഘടനക്കും ഇന്ത്യൻ ജാനാധിപത്യത്തിന്റെ ഭാവിക്കും ആവശ്യമാണ്. മതേതരത്വവും സാമൂഹിക സാമ്പത്തിക നീതിയും മനുഷ്യ അവകാശവും ഉയർത്തിപിടിക്കുന്ന ഇന്ത്യയിലെ കർഷകരോടും യുവാക്കളോടും , ദാരിദ്ര്യ അനുഭവിക്കുന്നവർക്കും ഐക്യ ദാർഢ്യം പ്രഖ്യാപ്പിക്കുന്നത് .സ്ത്രീ പക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിൽക്കുന്ന മാനിഫെസ്റ്റിയുടെ രാഷ്ട്രീയട്രീയത്തേ എങ്ങനെ എതിർക്കും?
ഈ ഒരൊറ്റ മാനിഫെസ്റ്റോ വായിച്ചാൽ മനസ്സി ലാക്കാം രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഗാന്ധിയൻ -നെഹൃവിയൻ രാഷ്ട്രീയ കാഴ്ച്ചപ്പാടിനു സമാനമാണെന്നു. നെഹ്‌റുവിനെ ആക്രമിക്കുന്ന മോഡി രാഷ്ട്രീയ കാഴ്ച്ചപ്പാടിന് കടക വിരുദ്ധമായ ബദൽ. അത് നൂറ് ശതമാനം രാഷ്ട്രീയമാണ്. വലത് പക്ഷമല്ല നിയോ ലിബറല്ല. നിയോ കൺസർവേറ്റീവ് അല്ല.. ഇൻക്ലസിവ് ആണ്. ഇടത് പക്ഷത്തോട് ചായ്‌വുള്ളത് .ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെയാണ് ആ മാനിഫെസ്റ്റോ വ്യത്യസ്തമാകുന്നത് .. അത് ഒരു വേറിട്ട രാഷ്ട്രീയമാണ്. ജനപക്ഷ രാഷ്ട്രീയമാണ്. മാറ്റത്തിന്റെ രാഷ്ട്രീയമാണ്. പുതിയ ഇന്ത്യയുടെ, ഭാവിയുടെ ഭാവനപൂർവ്വമായ രാഷ്ട്രീയമാണ്. ആർക്കാണ് അങ്ങനെയുള്ള സകാരാത്മക രാഷ്ട്രീയത്തെ എതിർക്കാനൊക്കുക?
ദേശീയ തലത്തിൽ ചോദ്യം ലളിതമാണ്. നിങ്ങൾ മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടോപ്പമാണോ? അതോ രാഹുൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വിഷനോടോപ്പമാണൊ?
'It is an action plan for the future of India," Rahul Gandhi said, speaking of the manifesto.

No comments: