രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കൊണ്ട് കോൺഗ്രെസ്സിനോ യു പി എ ക്കോ എന്തെങ്കിലും വമ്പൻ നേട്ടം ഉണ്ടാകുമോ എന്ന് സംശയമാണ് . ഇവിടെ കൂടിയാൽ സൗത് ഇന്ത്യയിൽ നിന്ന് വിരലെണ്ണാവുന്ന കൂടുതൽ സീറ്റ് കിട്ടും .പക്ഷെ ഇത് ഒഴിവാക്കാൻ കഴിയാമായിരുന്ന പ്രത്യേകിച്ചു സ്ട്രാറ്റെജിക് അഡ്വാന്റേജ് ഇല്ലാത്ത ഒന്നാണ് . ഇതിന് ഏറി വന്നാൽ സൗത് ഇന്ത്യ എന്ന ഒരു സിംബോളിക്ക് പ്രസക്തിയാണുള്ളത് .
പക്ഷെ രാഹുൽ ഗാന്ധി വയനാട്ടിൽ നിൽക്കും എന്ന് കേട്ടപാടെ കേൾക്കാത്ത പാടേ ' പപ്പു ' എന്ന് വിളിച്ചും ട്രോളിയും സ്‌ഥിരം 'പുരോഗമന കാലാൾപ്പട ഇറങ്ങിയിടയുണ്ട് .നെഗേറ്റീവ് ക്യാമ്പയിൻ മാത്രം പാടി പാടി പഠിച്ചവർ ഓർക്കണം ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ട്രോളിയാൽ ഒറ്റാലിൽ ഉളളതും പോയിക്കിട്ടും .
ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ തെറി പറഞ്ഞാൽ ഗുണത്തേക്കാൾ അധികം ദോഷമാണ് .എന്തായാലും രാഹുൽ ഗാന്ധി ജയിക്കും പിന്നെ ആ മണ്ഡലത്തിൽ സമയം കളയാതെ ജയ സാധ്യത ഉള്ളിതു ഫോക്കസ് ചെയ്യുക .സിപിഎമ്മിനെക്കാൾ ബി ജെ പി ക്കാണ് കേരളത്തിൽ നഷ്ട്ടം വരാൻ പോകുന്നത്
No comments:
Post a Comment