പതിനാലും പതിനഞ്ചും വയസ്സുള്ള കുട്ടികളുടെ കൈയ്യിൽ ബൈക്ക് കൊടുത്തു വിടുന്ന മാതാപിതാക്കൾ പലരും അവരെ റോഡപകടത്തിലേക്കാണ് തള്ളി വിടുന്നത്.. ഇന്ന് വൈകിട്ട് തിരുവന്തപുരത്തു നിന്നും അടൂർക്ക് ഞാൻ വരുന്ന വഴി നിലമേക്കടുത്തു വച്ച് ഒരു പയ്യൻ ബൈക്ക് ഒരു ഇടവഴിയിൽ നിന്ന് നേരെ കുറുക്കു വച്ചു. ഞാൻ കാർ വേഗത്തിൽ ഓടിക്കാതിരുന്നത് കൊണ്ടും പെട്ടന്ന് ബ്രെക് ഇട്ടത് കൊണ്ടും അപകടം ഒഴിവായി. അൽപം അകലെ മാറി അവൻ നിന്നപ്പോഴാണ് അവന്റെ മുഖം ശ്രദ്ധിച്ചത്. ഏറിയാൽ പതിനഞ്ചു വയസ്സ്. അവനോട് അൽപ്പം സ്നേഹത്തോടെ ഉപദേശിച്ചു. സോറി അങ്കിൾ എന്ന് പറഞ്ഞു. അവനോട് പറഞ്ഞു മോനെ നിന്റെ പ്രായമുള്ള മക്കൾ ഞങ്ങൾക്ക് മുണ്ട്. മോൻ നന്നായി ജീവിക്കണം റോഡിൽ തുലക്കണ്ടതല്ല ജീവിതം. കഴിഞ്ഞ വര്ഷം 16 വയസ്സുള്ള രണ്ടു കുട്ടികളാണ് എനാത്തിനടുത്തു വച്ച് തീർന്നത്. വല്ലാത്ത സങ്കടമാണ് ആ പ്രായത്തിലുള്ള കുട്ടികൾ വഴിയിലൊടുങ്ങത്.
No comments:
Post a Comment