സ്വാതന്ത്യം എവിടം വരെ ? ആരുടെ സ്വാതന്ത്യം ? എന്തിന് വേണ്ടി ?
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ധരിക്കാതിരിക്കാനും പിറന്ന പടി നടക്കാനുമെല്ലാം മനുഷ്യനു സ്വാതന്ത്ര്യമുണ്ട് . എന്നാൽ നഗ്നരായി വഴിനടക്കുകയോ ഓഫീസിൽ പോകുകകയോ ചെയ്യുന്ന മനുഷ്യർ ഇപ്പോൾ കുറവാണ് . കേരളത്തിൽ ഒരു നൂറ്റമ്പത് കൊല്ലം മുമ്പ് ആരൊക്കെ എന്തൊക്ക വസ്ത്രമാണ് ധരിച്ചിരുന്നത് . കോണകമായിരുന്നു പോപ്പുലർ വസ്ത്രം .
ചുരുക്കത്തിൽ മനുഷ്യനുള്ള ഒരു സ്വാതന്ത്യവും absolute അല്ല . അത് കാലത്തിന് അനുസരിച്ചു മറ്റുള്ളവരെകൂടി ആദരിച്ചുള്ളവയായിരിക്കണം .ഒരാൾ മുഖം മുടി ധരിച്ചു എന്റെ ഓഫീസിലോ അല്ലെങ്കിൽ ക്‌ളാസ്സിലോ ഇരുന്നാൽ അവരുടെ മുഖം മൂടി എനിക്ക് ഒരാളുടെ മുഖത്തു നോക്കി സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കും .
ചുരുക്കത്തിൽ മനുഷ്യനുള്ള ഒരു സ്വാതന്ത്യവും absolute അല്ല . അത് കാലത്തിന് അനുസരിച്ചു മറ്റുള്ളവരെകൂടി ആദരിച്ചുള്ളവയായിരിക്കണം .ഒരാൾ മുഖം മുടി ധരിച്ചു എന്റെ ഓഫീസിലോ അല്ലെങ്കിൽ ക്‌ളാസ്സിലോ ഇരുന്നാൽ അവരുടെ മുഖം മൂടി എനിക്ക് ഒരാളുടെ മുഖത്തു നോക്കി സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കും .
ഒരിക്കൽ ബ്രസീലിലെ ബലം നഗരത്തിൽ വേൾഡ് സോഷ്യൽ ഫോറത്തിലെ ഒരു ശില്പശാലയിൽ പ്രഭാഷണം ചെയ്യുമ്പോൾ നൂൽ ബന്ധമില്ലാത്ത അഞ്ചാറു ആണുങ്ങളും പെണ്ണുങ്ങളും സ്റ്റേജിലേക്ക് കയറി വന്നു . അവർ ന്യൂഡിസത്തിൽ വ്ശ്വസിക്കുന്നവരാണ് . അവരിൽ ഒരു കൂട്ടർ ' ഫക്ക് ഫോർ ഫോറെസ്റ്റ് ' എന്ന സംഘടനയുടെ ആൾക്കാർ . കാടുകളിൽ പോയി ഭോഗിച്ചു ചിത്രങ്ങൾ അവരുടെ ക്യാമ്പിൽ ഉണ്ടായിരുന്നു . കാര്യം തുണി പറിച്ചു നഗ്‌നരായി നടക്കുന്നത് അവരുടെ സ്വാതത്ര്യം .പക്ഷെ വേൾഡ് സോഷ്യൽ ഫോറത്തിന്റെ ഇന്റർനാഷണൽ കൗൺസിലിൽ അതിനെ നിശിതമായി വിമർശിച്ചയാളാണ്. കാരണം ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളെ അലോസരപ്പെടുത്തുവാൻ പാടില്ല . ന്യൂഡിസ്റ്റ് ക്യാമ്പിൽ ന്യൂഡിസ്റ്റ് ആയിക്കോട്ടെ . പക്ഷെ അത് മറ്റുള്ളവരുടെ മുന്നിൽ തള്ളണമെന്ന് നിർബന്ധം പിടിക്കരുത് . ഈ ആബ്‌സലൂട്ട് ഫ്രീഡം എന്നൊക്കെ പറയുന്നത് മിഥ്യയാണ് .
പിന്നെ ' ഞങ്ങളുടെ ' പെണ്ണുങ്ങൾ മുഖം 'മറച്ചാൽ ' നിങ്ങൾക്കെന്താണ് ' പ്രശ്നം എന്ന് ചോദിക്കുന്ന പുരുഷ മേധാവികളോട് പറയാനുള്ളത് ആണിനും പെണ്ണിനും ഒരു വോട്ടാണ് , ആണും പെണ്ണും ഒരു രാജ്യത്തു തുല്യ അവകാശമുള്ള പൗരന്മാരാണ് .ആ വ്യവസ്ഥയിൽ എല്ലാവരും അവരവരുടെ കാര്യങ്ങളും അടിച്ചമർത്തലുകളും ജാതി വിവേചനങ്ങളും നോക്കിക്കോളാം എന്ന് പറഞ്ഞാൽ പിന്നെ ഇവിടെ എന്താണ് സംഭവിക്കുക . വോട്ട് ചെയ്യാൻ പോകുമ്പോഴോ ക്ളസ്സിൽ ഇരിക്കുമ്പോഴോ പൊതു ഇടങ്ങളിലൊ മുഖം മൂടി ധരിക്കണം എന്ന് വാശിയുള്ളവർ ന്യൂഡിസ്‌റ്റുകൾ പറയുന്ന അതെ 'സ്വാതന്ത്ര്യ പ്രഖ്യാപനം പോലെയാണ് .
ഒരാൾ മുണ്ടോ , പാന്റ്സോ , ചുരിദാറോ , അല്ലെങ്കിൽ പർദയോ , ളോഹയോ , ഗൗണോ , നൈറ്റിയോ , അല്ലെങ്കിൽ ജീൻസോ , ലെഗ്ഗിൻസോ , വള്ളി നിക്കറോ , ബര്മൂഡയോ ഒക്കെ ഇടുന്നത് അവരുടെ ഇഷ്ട്ടം .മിക്കവാറും ലോകത്തു എല്ലായിടത്തും കാലാവസ്ഥക്ക് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത് . കേരളത്തിൽ ധരിക്കുന്ന മുണ്ടുമായി വിന്ററിൽ മംഗോളിയയിലോ റഷ്യയിലോ നോർവെയിലോ പോയാൽ വിവരമറിയും .യൂറോപ്പിൽ കോട്ടും സൂട്ടുമിട്ട് നടക്കുന്ന എനിക്ക് കേരളത്തിൽ മുണ്ടാണിഷ്ടം .ബാങ്കോക്കിൽ ബർമുഡ ധരിക്കുന്ന ഞാൻ എന്റെ ഗ്രാമത്തിൽ അത് ധരിക്കാറില്ല .വസ്ത്രധാരണം കാലത്തിനും ശീലത്തിനും നാടിനും കാശിനുമൊക്കെ അനുസരിച്ചു മാറും .പക്ഷെ മുഖം മൂടി ധരിച്ചു മുഖം മറച്ചാൽ മറ്റുള്ളവർക്ക് മുഖത്തു നോക്കി സംസാരിക്കുവാനുള്ള അവകാശത്തെ ഹനിക്കും .
പിന്നെ പണ്ട് ഇഷ്ട്ടമില്ലാത്ത ആളുകളെ അഥവാ കുറ്റവാളികളെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു , സതി ഉണ്ടായിരുന്നു . തൊട്ട് കൂട്ടായ്‌മ ഉണ്ടായിരുന്നു . അത് എല്ലാം ആളുകൾ ചോദ്യം ചെയ്ത ചെയ്തതാണ് ജനായത്തവും തുല്യ അവകാശങ്ങളുമൊക്കെ വന്നത് . അത് കൊണ്ട് വസ്ത്ര ധാരണമാത്രമല്ല പ്രശ്നം .സ്ത്രീകളുടെ മേൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ആൺകോയ്‌മ സ്ഥാപിച്ചു അവൾ ആരെ കാണണമെന്നും അവൾ എന്ത് ധരിക്കണമെന്നും അവൾ എവിടെ പോകണമെന്നും എന്ത് ജോലി ചെയ്യണമെന്നും എന്ത് കഴിക്കണമെന്നും ഒക്കെയുള്ള തീരുമാനങ്ങൾ ഭർത്താവ് അല്ലെങ്കിൽ വീട്ടിലെ ആണുങ്ങൾ തീരുമാനിക്കും എന്നതാണ് എല്ലാ തുല്യ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും എതിര് . ഇവിടെ ഒരു സ്ത്രീക്ക് മുഖം മറക്കാൻ അവകാശമുണ്ടെന്ന് പറയുന്നത് ആണധികാരമാണ് . അത് അവകാശ നിഷേധമാണ് യഥാർത്ഥത്തിൽ .ആണധികാരത്തെ ഊട്ടി ഉറപ്പിക്കുവാൻ നടക്കുന്ന മത യാഥാസ്ഥിക കച്ചവടക്കാർ ഏത് മതത്തിലാണെങ്കിലും അത് ചോദ്യം ചെയ്യേണ്ടത് ജനാധിപത്യത്തിലും തുല്യ അവകാശത്തിലും വിശ്വസിക്കുന്നവർ ജാതി മത ഭേദമന്യ ചെയ്യണ്ടതാണ് .
പിന്നെ അതൊക്ക അവരവരുടെ ചോയ്‌സാണ് എന്ന് പറഞ്ഞാൽ മിക്കപ്പോഴും മിക്ക മത അടയാളപ്പെടുത്തലുകളും ചോയ്‌സ് അല്ല മറിച്ചു കുടുംബവും മതാധികാരവും ചാർത്തിക്കൊടുക്കുന്നത് തന്നെയാണ്..ലോകത്തു ഒട്ടുമിക്ക ആളുകളും അവരുടെ പേര് തിരഞ്ഞെടുക്കുന്നില്ല . ഒരു കുട്ടിയെ മാമോദീസ ചെയ്യുമ്പോഴോ സുന്നത്തു ചെയ്യുമ്പോഴോ അത് ആ കുട്ടികൾക്കുവേണ്ടി മറ്റുള്ളവർ നടത്തുന്ന ചോയ്‌സാണ് ..ചോറൂണും ഉപനയനവും ആദ്യ കുർബാനയുംഅതൊക്കെ തന്നെ . സ്ത്രീകളുടെ വസ്‌ത്രധാരണവും പലപ്പോഴും ആചാരത്തിന്റ പേരിൽ തിരഞ്ഞെടുക്കുന്നവ തന്നെയാണ് . അത് കൊണ്ട് ആളുകൾ മത ചിഹ്നങ്ങളും അനുഷ്ട്ടാനങ്ങളും ഫ്രീ ചോയ്‌സ് കാരണം തിരഞ്ഞെടുക്കുന്നതല്ല ..മിക്കവാറും അവർക്ക് വേണ്ടി മറ്റുള്ളവർ നടത്തുന്ന തിരഞ്ഞെടുപ്പുകൾ (ചോയ്‌സ് ആണ് ).അത് പുരുഷന്മാർ ഒളിഞ്ഞും തെളിഞ്ഞും സ്ത്രീകൾക്കുവേണ്ടി നടത്തുന്നതിനെയാണ് പുരുഷ മേധാവിത്തമെന്ന് പറയുന്നത്. .
അതുകൊണ്ടൊക്കെതന്നെ ,
മുഖം മൂടികൾക്ക് എന്നും എതിരാണ് .
മുഖം മൂടികൾക്ക് എന്നും എതിരാണ് .
ജെ എസ് അടൂർ
No comments:
Post a Comment