മലയാളി! ഡാ പുതിയ മലയാളി ഷോവനിസം തലപൊക്കി തുടങ്ങി. നോൺ മലയാളിക്ക് കേരളത്തിലെന്തു കാര്യം? മലയാള മിഷനിൽ ചേർന്ന് മലയാളം പഠിക്കട്ടെ. വേറൊരു കണ്ടു പിടുത്തം മുസ്ലീ വോട്ട് കൂടുതൽ ഉള്ള മണ്ഡലമായതിനാൽ അത് വർഗീയ പ്രീണനം.
ആരാണ് ഇത് പറയുന്നത്. സംഘികളെ എതിർക്കുന്നു എന്ന് പറയുന്ന കേരളത്തിന് വെളിയിൽ പോയി ജീവിക്കുന്ന' പുരോഗമന ' മലയാളി ജിങ്കോയിസ്റ്റുകൾ. അവർ എൻ ആർ ഐ വി ച് പി യെ ഓർമ്മിപ്പിക്കുന്നത് . ശ്രീ ലങ്കയിലെ ജെ വി പി ഓർമ്മിപ്പിക്കുന്നത് ചരിത്ര സാമ്യം. രാഹുൽ ഗാന്ധിയെ തോൽപ്പിച്ചു മോദിയുടെ കൈകൾക്ക് ബലം പകരുവാൻ ബി ജെ പി യെക്കാൾ വാശിയോടെ കട്ട കലിപ്പുമായി ഫേസ്ബുക്ക് മുക്കിൽ മലയാളി സത്വ വാദികൾ ഇറങ്ങിയിട്ടുണ്ട്. ചിലർ കണക്കുകൾ നിരത്തി പറയുന്നു രാഹുൽ വയനാട്ടിൽ പൊട്ടി പാളിസ് ആകുമെന്നു. അധവാ ജയിച്ചാൽ അത് വർഗീയ പ്രീണനം ആണെന്ന് പറയും. ചിലർ റിപ്പബ്ലിക് റ്റി വി ക്ക് പഠിക്കുകയാണ് എന്നു തോന്നും.
No comments:
Post a Comment