Monday, May 6, 2019

Those who build bridges are the change makers

If you are not with us, you are against us എന്ന മനസ്ഥിതിയാണ് എല്ലാ ഇടുങ്ങിയ ചിന്താഗതിയെയും നയിക്കുന്നത്. ലോകം കുട്ടി ചോറാക്കി പരസ്പര വെറുപ്പ് വർദ്ധിപ്പിച്ച യുദ്ധവെറി മൂത്തു ബുഷ് പണ്ട് പറഞ്ഞതാണ്. എന്നാൽ പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളോട് അസഹിഷ്ണുത കൂടുമ്പോൾ പലരും വ്യക്തികളെ ആക്രമിക്കുന്നത് ഈ മനസ്ഥിതി മൂലമാണ്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ശത്രു പക്ഷത്തു നിർത്തി അവരെ വ്യക്തിപരമായി ആക്ഷേപിക്കുക , ഊശിയാക്കുക എന്നതൊക്കെ അരക്ഷിത ബോധത്തിൽ നിന്നും ആത്മവിശ്വാസ കുറവിൽ നിന്നും ഉണ്ടാകുന്ന അസഹിഷ്ണുത കാരണമാണ്.
അഭിപ്രായങ്ങളും അഭിപ്രായ വെത്യസങ്ങളും മാന്യമായ സംവേദനശീലവും വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള സഹിഷ്‌ണുതയും ആശയങ്ങൾ പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്യുക എന്നതാണ് ഒരു ജനായത്ത സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങൾ. പലപ്പോഴും സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് വ്യത്യസ്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും കൂട്ടിയോജിപ്പിച്ചു സമവായം സൃഷ്ടിക്കുവാൻ കഴിവുള്ളവരാണ്. Those who build bridges are the change makers who will have longer term influence in society and politics . Those who burn bridges often get drowned in their own hate and bitterness.
മാറ്റം ആദ്യം ഉണ്ടാകേണ്ടത് മനസ്സിലാണ്. ആരെയും ആക്ഷേപിച്ചും ആക്രമിച്ചും വാദിച്ചും മാറ്റാനാകില്ല. അത് സാധ്യമാക്കുന്നത് പങ്കുവയ്കളിലൂടെയും കരുതലിലൂടെയും , ആരോഗ്യ കരമായ വർത്തമാനങ്ങളി ലൂടെയും , സ്വയം അറിവുകളിലൂടെയും തിരിച്ചറിവുകളിലൂടെയും പരസ്പര ബഹുമാനത്തിലൂടെ യുള്ള സ്നേഹ പ്രസരങ്ങളിലൂടെയുമാണ് . ആരെയും അടിച്ചു അപ്പം തീറ്റിക്കുവാൻ സാധിക്കില്ല .
We don't have to agree on everything to be agreeable people who could respect each other and work together.
ജെ എസ് അടൂർ

No comments: