വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മുഖ്യ മന്ത്രിയും പ്രവർത്തന മികവുള്ള മന്ത്രിമാരുമൊക്കെ വിദേശത്തു പ്രധാന സമ്മേളങ്ങൾക്കും പഠനയാത്രകൾക്കും യൂണിവേഴ്സിറ്റികൾ സന്ദർശിക്കുന്നത് നല്ലതാണ് എന്നാണ് അഭിപ്രായം . കാരണം അങ്ങനെയുള്ള യാത്രകൾ പുതിയ കാര്യങ്ങൾ അറിയുവാനും ചിന്തിക്കുവാനും ആശയങ്ങൾ രുപപ്പെടുത്തുവാനും എല്ലാം സഹായിക്കും . നാട്ടിൽ ഉള്ള തിരക്കുകളുടെ ഇടക്ക് പലപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവസരങ്ങൾ കുറവാണ് .
നമ്മുടെ മുഖ്യമന്ത്രി നമ്മുടെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് . അത് കൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ സങ്കുചിത രാഷ്ട്രീയത്തിന് അപ്പുറം കാണാൻ കഴിയണം . അദ്ദേഹം യു എൻ മീറ്ററിംഗിൽ സംസാരിച്ചതും രാജ്യങ്ങൾ സന്ദർശിച്ചതുമെല്ലാം വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം . അത് പോലെ മുൻ മുഖ്യ മന്ത്രിമാർ നടത്തിയ യാത്രകളും പ്രയോജനമായിട്ടുണ്ട് ..
നമ്മുടെ മുഖ്യ മന്ത്രിയുടെ അടുത്ത യാത്ര ഏഷ്യൻ രാജ്യങ്ങളിലേക്ക് എന്നാണ് അറിഞ്ഞത് . എനിക്ക് പരിചിതമായതും ബന്ധങ്ങൾ ഉള്ളതുമായ ടോക്കിയോയിലും സൗത് കൊറിയയിലും വേണ്ടി വന്നാൽ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും .
No comments:
Post a Comment