Sunday, May 5, 2019

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ .- ഭാഗം രണ്ടു :"ഈദ് മുബാരക്ക്": മാടകൊമ്പി മുതലാളിയുടെ ഇസ്ലാം

ഞാന് മുസ്ലീങ്ങളെ അറിഞ്ഞ വഴികള് .- ഭാഗം രണ്ടു
-----------------------------------------------------------------
"ഈദ് മുബാരക്ക്":

മാടകൊമ്പി മുതലാളിയുടെ ഇസ്ലാം
-----------------------------------------------------------------
എന്റെ ആദ്യത്തെ മുസ്ലീം ദോസ്ത് മാടകൊമ്പി മുതലാളിയാണ് . അന്നെനിന്ക്ക് വയസ്സ് പന്ത്രണ്ടു. മുതലാളിക്ക് ഒരു അമ്പത് - അമ്പോതോന്നോ ആയിക്കാണും
അടൂരെ മാടകൊമ്പി സ്ടോഴ്സ് ആണ് ഞാന് ജീവിതത്തില്കണ്ട ആദ്യ സൂപ്പര് മാര്കറ്റ്‌. പക്ഷെ അന്ന് അതിനെല്ലാം കടയെന്നാണ് പറയുക .

അടൂര് സെന്ട്രല് ടോളിന്റെ വടക്ക് കിഴെക്കെ മൂലക്കായിരുന്നു മാടകൊമ്പി സ്റ്റെഷനറി കട . സാമാന്യം നല്ല ഉയരമുള്ള , കനം കുറഞ്ഞു അവിടവിടെ ചെറിയ വെള്ളി ഡിസൈന് ഒക്കെയുള്ള ഒരു ചെറിയ ഊശാന്താടിയും തലയില് ഒരു ചെറിയ വെള്ളതൊപ്പിയും സ്വര്ണപൂശിയ കണ്ണാടിയും ഒരു ചെറു പുഞ്ചിരിയുമായി കടയുടെ മുന്നില് ഇട്ടിരിക്കുന്ന മേശയുടെ പിന്നില് ഒരു കസേരയില് കാണും പുള്ളി . മടക്കൊമ്പി മുതലാളി സാധാരണ ഇടുന്നത് അലക്കി തേച്ച മുഴുക്കയ്യന് വെള്ള ഷര്ട്ടും ഡബിള്മുണ്ടുമാണ്. കഴണ്ടിയുടെ ആരംഭം .

എന്റെ ലോകയാത്രയുടെ തുടക്കം കുറിക്കുന്നത് ഞങ്ങളുടെ കൊച്ചു മുക്കായ മാഞ്ഞാലിയില് നിന്നും അടൂര്ക്ക് രാവിലെ എട്ടെകാലിനുള്ള നീമ എന്ന പേരായ ഒരു ബസ്സില് കയറി ഒറ്റയ്ക്ക് അടൂരില് ഇറങ്ങിയത്‌ മുതലാണ്‌. വീട്ടുകാരുടെ കണ്ണ് വെട്ടിച്ചുള്ള ഇല്ലീഗല്യാത്രയായിരുന്നു ആദ്യതെതും പിന്നെ കുറെനാള്നടത്തിയതും. കള്ളകടത്തായിരുന്നു പ്രധാന ഉദ്ദേശം. ആറാം ക്ലാസിലെ വല്യ അവധിതൊട്ടാണ് ഞാന് കള്ള കടത്ത് തുടങ്ങിയത് . അന്നു പറകാണ്ടി( അഥവാ കാഷ്യൂ നട്ട് ) ഒരുപാടുള്ള സമയമാണ്.എന്റെ വീടിന്റെ പുറകില് ഉള്ള വലിയൊരു പറങ്കാവില് കയറി ഒന്ന് ഉലുത്തിയാല് നല്ല മഞ്ഞ പഴങ്ങള് ഉള്ള പറങ്കിയാണ്ടി കൂട്ടങ്ങള് തുരു തുരെ വീഴും. ആ പറങ്കാവു ആയിരന്നു എന്റെ അധോലോകം. പടര്ന്നു പന്തലിച്ചു നിന്നിരുന്ന ആ പറങ്കാവിന്റെ ചോട്ടില് നട്ട്ഉച്ചക്ക് പോലും നല്ല തണല് ആണ്. ഞാന് പുസ്തം വായന തുടങ്ങിയത് ഈ മാവിന്റെ വിശലമായ കൊമ്പത്ത് ചാരി ഇരുന്നാണ് . ആദ്യമാദ്യം ബാലരമ, അമര് ചിത്രകഥ , ചെറിയ കഥാ പുസ്തകവും , പിന്നെ ഗ്രാജുവെറ്റു ചെയ്തു രാസലീല സ്ടണ്ട് മുതലായ കൊച്ചു പുസ്തങ്ങളും ഒതുക്കത്തില് വായിച്ചതും ആ പറങ്കിമാവിന്റെ രഹസ്യ കേന്ദ്രങ്ങളിലാണ്‌. അത് മാത്രമല്ല പൈസ കായിക്കുന്ന മരവും. കാരണം ഒന്ന് ഉലത്തിയാല് അഞ്ചു കിലോ പറക്യാണ്ടി. അത് എന്റെ സെറ്റിലെ ഒരു അങ്ങമായ ചന്ഖു വഴി അന്തി ചന്തയില്കള്ളകടത്തി മറിച്ചു വിറ്റാല് നൂറിന്റെ ഒരു നോട്ടു എന്റെ പോക്കെറ്റില് എത്തും ചങ്കുവിനു മാഞ്ഞാലി മുക്കിലെ പ്രധാന വ്യാപാര സ്ഥാപനമായ രാജെന്റെ മാടക്കടയ്യില് നിന്ന്നു വട്ടു സോഡാ നാരങ്ങാ വെള്ളവും , രണ്ടു പാളയാന് തൊടാന് പഴവും പിന്നെ അമ്പത് പൈസയുമാണ് കൈക്കൂലി .

അങ്ങനെ വലിയൊരു പണക്കാരനായി അടൂരില്വണ്ടിയിറങ്ങുന്ന എന്റെ ആദ്യ പരിപാടി ഒരു മൂന്ന പൊറോട്ടയും ഇറച്ചിയും കടുപ്പത്തില് ഒരു ചായയും അടിക്കുക എന്നതാണ്. അത് കഴിഞ്ഞാണ് മടാകൊമ്പി കടയില് ഷോപ്പിങ്ങന്നായി കയറുന്നത്, അവിടെ ഒരു നല്ല ഒരു കൊച്ചു കുതിരയുണ്ടായിരുന്നു. ഷോ കേസില്വക്കാന് പറ്റിയ ഒന്ന്. ഞാന് കുതിരക്ക് വില പേശുന്നത് കണ്ടാണ്‌ മടാകൊമ്പി എന്നെ ശ്രദ്ധിച്ചത്. മാടകൊമ്പി മുതല്ലാളി എന്നെ വിളിച്ചു 'മോന് എവിടുന്നാ എന്നൊക്കെ ചോദിച്ചു ' എന്നിട്ട് വിലകുറച്ചു എന്നിക്ക് കുതിരയെ തന്നു .പോരാന് നേരത്ത് രണ്ടു പാരീസ് മുട്ടായി ഫ്രീയായി തന്നു. അങ്ങനെ ഞാന് ആ കടയിലെ സ്ഥിരം സന്ദര്ശകനായി.
സ്ഥിരം പത്രം വായിക്കുന്ന മിക്ക കാര്യങ്ങളെ കുറിച്ചും അഭിപ്രായങ്ങള് ഇന്നെന്ന പോലെ അന്നും ഞാന്വിളമ്പിയിരുന്നു . അന്ന് ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയന്റെയും തോന്നിയവാസങ്ങളും അടിയന്തരാവസ്ഥയും ഒക്കെയാണ് അന്നത്തെ വിഷയങ്ങള് . പയ്യന്ന്റെ വാചകം കേള്ക്കാന്മുതലെളിക്ക് ഇഷ്ടം. അതിനു കൂലിഎന്നോണം രണ്ടു പാരിസ് മുട്ടായി എപ്പോഴും ഫ്രീ .

അങ്ങനെ ഒരിക്കല് ചെന്നപ്പോള് ആണ് മാടകൊമ്പി
'ഈദ് മുബാറക്ക്‌ ' എന്ന് എന്നോട് പറഞ്ഞു ഒരു ഒരു ലഡ്ഡു എനിക്ക് തന്നു .

ഞാന് ചോദിച്ചു ' മുതലാളി 'ഈദു മുബാരക്കെന്നു' പറഞ്ഞാല് എന്താണ്.
അപ്പോഴാണ്‌ അയാള് പറഞ്ഞത് ' അത് ഞങ്ങളെ മുസ്ലീങ്ങളുടെ പെരുന്നാള മോനെ ' .

അതിന്റെ അര്ഥം എന്താണന്നായി എന്റെ രണ്ടാം ചോദ്യം. അപ്പോഴാണ്‌ 'അറബി ' എന്നൊരു ഭാഷ ഉണ്ടെന്നു മനസ്സിലായത്. അദ്ദേഹം പറഞ്ഞു . അറബിയില് ഈദു എന്ന് പറഞ്ഞാല് 'സെലിബ്രേഷന്' അഥവാ ' പെരുന്നാള്' 'ഉത്സവം ' മുബരാക് എന്ന് പറഞ്ഞാല് 'അനുഗ്രഹം' ബ്ലെസ്സിംഗ് ' ഞാന് പുതിയ കാര്യങ്ങള് പഠിക്കുവാന് തുടങ്ങുകയായിരുന്നു. ' അപ്പോള് മുതല്ലാളി മുസ്ലീം ആണല്ലേ "? അതെ ഞങ്ങള്മുസ്ലീം സമുദായക്കാരാ'
എനിക്ക് അന്നും ഇന്നും ഉള്ള ഒരു കാര്യം പുതിയകാര്യങ്ങള് പഠിക്കുവാനും അറിയുവാനുമുള്ള വലിയ കൊതിയാണ് .

'അപ്പോള് ഈ മുസ്ലീം എന്ന് പറഞ്ഞാല് എന്താണ് '? അങ്ങനെ ഇസ്ലാമിനെ കുറിചുള്ള ആദ്യത്തെ ആധികരികംമായ് ഒരു സ്ടടി ക്ലാസ് കിട്ടി . അദ്ദേഹം പറഞ്ഞു ' സലാം ' എന്ന് പറഞ്ഞാല് സമധാനം , പീസ്. സമാധാനത്തിലും സന്തോഷത്തിലും കാരുണ്യം ചെയ്തു ജീവിക്കുന്നവര് ആണ് ഇസ്ലാം . പിന്നെ പറഞ്ഞു 'ഞങ്ങള്ഏക സത്യാ ദൈവത്തില് വിശ്യസിക്കുന്നു ' - ഞാന്പറഞ്ഞു 'അത് ഞങ്ങള് ക്രിസ്ത്യനികളും അത് തന്നെ ' മടാക്കൊമ്പി ഒരു തിയോലജിയന് ഒന്നും അല്ലെങ്കിലും വിവരം ഉണ്ടായിരുന്നു . അങ്ങനെ മുഹമ്മദു നബിയെ കുറിച്ചും , ഖുറാനെ കുറിച്ചും ഈശ നബിയെ കുറിച്ചും എല്ലാം വിശദമായി പറഞ്ഞു തന്നു .മാടാക്കൊമ്പി മുതല്ലിളിയെ എനിക്കിഷമാണ് . അദ്ദേഹം പറഞ്ഞു തന്ന 'സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ' ഇസ്ലാം മതം ഞാന് പണ്ട് കേട്ടത്തില് നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അത് മാത്രമല്ല അദ്ദേഹം എന്നെ 'മോനെ' എന്നെ വിളിക്കുകയുള്ളൂ . കൂടാതെ ഫ്രീ യായി പാരീസ് മുട്ടായിയും .

ഈ ക്ലാസ്സ് കഴിഞ്ഞു ഞാന് നേരെ പോയത് ഞങ്ങളുടെ ലോക്കല് യുണിവേഴ്സിട്ടി ആയ സത്യവാന് സ്മാരക ഗ്രന്ഥ ശാലയിലേക്ക് ആണ്. അന്ന് ലൈബ്രരിയന് ആയിരുന്ന 'ഉണ്ണി ' യോടെ ഇസ്ലാമിനിനെ കുറച്ചുള്ള പുസ്തകം ഉണ്ടോ എന്ന് ചോദിച്ചു , ഒരെണ്ണം ഉണ്ടായിരുന്നു. ആരാ എഴുതിയതെന്നു ഓര്മയില്ല. പിന്നെ മതങ്ങളും മനുഷ്യരും എന്ന പുസ്തകം . ചുരുക്കത്തില് കാര്യങ്ങള്കുറച്ചു കൂടെ മന്സീലാക്കി . പിറ്റേ ശനിയാഴ്ച ഞാന്മടകൊമ്പിക്ക് ക്രിസ്തു മതത്തെയും ഇസ്ലാമിനെനെയും കമ്പയര് ചെയ്തു ഒരു പ്രഭാഷണം നടത്തി. അത് കേട്ടിട്ട് ' മടകൊമ്പി' ഒരു ലഡ്ഡു തന്നു . എന്നിട്ട് പറഞ്ഞു ' നി ഒരിക്കല് വലിയ അളാകുമ്പോള് മാടകൊമ്പി മുതലാളിയെ മറക്കുമോ,- നീന്നെ ഒരിക്കല് അള്ളാഹു വലിയ ആളാക്കും" എന്ന് പറഞ്ഞു അനുഗ്രഹിച്ചു രണ്ട് പാരിസ് മുട്ടായിയും തന്നു വിട്ട' മടകൊമ്പി മുതലാളിയെ എങ്ങനെ മറക്കാന് ? അന്നും ഇന്നും അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല. ചോദിച്ചും ഇല്ല. അദ്ദേഹമാണ് ഇസല്മിനെകുറിച്ച് ആദ്യമായി എന്നോട് സ്നേഹ വാല്സല്യത്തോടെ പറഞ്ഞു തന്നത് .

ഈ വിഷയങ്ങള് ഞാന് എന്റെ അമ്മയുമായി സംസാരിച്ചു . അമ്മക്ക് കാര്യങ്ങള് അറിയാം എന്ന് എനിക്ക് മന്സ്സിലാലായി. അമ്മയാണ് പറഞ്ഞത് ' മുസ്ലീങ്ങളില് വളരെ നല്ല മനുഷ്യര് ഉണ്ടെന്നു . അപ്പോഴാണ്‌ എന്റെ പഴയ ചോദ്യം ' അമ്മെ അവര്ക്ക് ഒരുപാടു പെണ്ണ്ങ്ങളെ കല്യാണം കഴിക്കുവാന് ഒക്കുമോ' . അപ്പോഴാണ്‌ എന്റെ ഒരു തെറ്റി ധാരണ മാറിയത് ' നാല് കെട്ടാം എന്നൊക്കെ പറഞ്ഞാലും വിദ്യാഭ്യാസവും വിവരവുള്ളവര് അങ്ങനെ ചെയ്യില്ല." അങ്ങനെയാണ് അമ്മയുടെ ഏറ്റവും നല്ല കൂടുകാരായ ഉമൈബാന്സിസ്ട്ട്ടെരെ കുറിച്ചും , ഫാത്തിമ സിസ്റ്ററെ കുറിച്ചും അറിഞ്ഞത് . അവര് രണ്ടു പേരും അമ്മയോടൊപ്പം സര്ക്കാര് സര്വീസില് നെഴ്സുമാരായിര്ന്നു .അമ്മക്ക് അവരെ കുറിച്ച് പറയാന് ഏഴു നാവായിരുന്നു . അങ്ങനെ ജീവിതത്തില് കാണാത്ത അവരെ കുറിച്ച് എനിക്ക് ഒരുപാടു മന്സ്സിലാലായി. അപ്പോള് മുസ്ലീങ്ങളിളിലും നല്ല മനുഷ്യര് ഉണ്ടെന്നു അറിഞ്ഞു തുടങ്ങി .

കാര്യം ഇതൊക്കെയാണെങ്കിലും 'മേത്തന്മാര് ശരിയല്ല' എന്നെ ആദ്യ പാഠം എന്റെ ഉള്ളില് നിന്ന് എങ്ങനോ തികട്ടി വന്നു .

റാവവുത്തര് സാറാണ് എന്നെ ആദ്യവും അവസാനവുമായി പഠിപ്പിച്ച മുസ്ലീം അദ്ധ്യാപകന്. അതു കഴിഞ്ഞു ഞാന് പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാന്പഠിച്ച കടമ്പനാട് സ്കൂളിലോ , ശാസ്താംകോട്ട ഡീ ബി കോളെജിലോ , പൂനാ യൂനിവേര്സിട്ടിയിലോ മുസ്ലിം അധ്യാപകര് ആരും തന്നെയില്ലായിരുന്നു . ഇത് എന്ത് കൊണ്ടായിരുക്കും എന്ന് ഞാന് ചിന്തിച്ചിട്ടുണ്ട് . അതിന്റെ കാര്യ കാരണങ്ങള് മനസ്സിലാക്കാന്പിന്നെയും വളരെ വര്ഷങ്ങള് എടുത്തു

ഞാന് വൈക്കം മുഹമ്മദ്‌ ബഷീറിനെ വായിച്ചു തുടങ്ങിയത് എഴാം തരത്തില് . പാത്തുമ്മയുടെ ആട്.

എന്റെ സാമൂഹിക പാഠങ്ങള് തുടങ്ങുകയായിരുന്നു .

തുടരും .

No comments: